ലഡാക്ക് യാത്ര വിവരണം
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ലഡാക്കിൽ പോവണമെന്നത് .ഇപ്പോഴാണ് നിയതി അതിനായി അവസരമുണ്ടാക്കിയത് 2019 ആഗസ്റ്റ് 25 ന് ഞാറാഴ്ച വൈകീട്ട് 7.30 നാണ് കോഴിക്കോട് എയർപോർട്ടിൽ നിന്നും ലഡാക്കിലേക്കുള്ള യാത്ര തണൽ ശശിയേട്ടനൊപ്പം പുറപ്പെട്ടത്
ഫ്ലൈറ്റ് 26ന് പുലർച്ചെ ഒന്നരമണിയോടെ ഡെൽഹി എയർപോർട്ടിലെത്തി അവിടെ നിന്നും ഒരു ടാക്സിയിൽ JNU വിലേക്ക് 2 മണിക്ക് JNU വിൽ രാംജിയുടെ ഹോസ്റ്റലിൽ എത്തി അപ്പോഴേക്കും മുരുകദാസ്ജിയും വിപിൻജിയും സൂരജും യാത്രക്ക് റെഡിയായി അവിടെ ഉണ്ടായിരുന്നു അവർ 25 ന് രാവിലെ തന്നെ എത്തിയിരുന്നു എല്ലാവരും ഫ്രഷായി 4 മണിക്ക് ഇറങ്ങി നേരെ ഉബറിൽ രോഹില റെയിൽവെ സ്റ്റേഷനിൽ എത്തി 5.30നാണ് രോഹില- കൽക്ക ട്രെയിൻ (ഹിമാലയ റാണി ) പിന്നെ 7 മണിക്കൂർ ട്രയിൻ യാത്ര ട്രയിനിൽ കളവുണ്ട് സാധനങ്ങൾ സൂക്ഷിക്കണമെന്ന് TTR തുടക്കത്തിലേ വന്ന് പറഞ്ഞിരുന്നു പല സ്ഥലങ്ങളിലും റെയിലിനു ഇരുവശവും ചേരികളാണ് അവരുടെ അടുക്കളയിലുടെ ട്രയിൻ പോകുന്ന പ്രതീതിയാണ് ഛണ്ഡീഘട്ട്, അമ്പാല, ഹരിയാന, പഞ്ചാബ് എന്നീ സ്ഥലങ്ങൾ കടന്ന് ഹിമാചൽ പ്രദേശിൽ കൽക്ക സ്റ്റേഷനിൽ 11 മണിക്ക് എത്തി 12 മണിക്കാണ് കൽക്ക ഷിംല ടോയ് ട്രയിൻ അതിന്റെ പേരും ഹിമാലയ റാണി എന്ന് തന്നെയാണ് പിന്നെ 5 മണിക്കൂർ വളരെ മനോഹരമായ യാത്രയാണ് മലമടക്കുകളിലൂടെ, മഞ്ഞിലൂടെ 2000 അടിയിൽ നിന്നും 8000 അടിയിലേക്ക് ചിണുങ്ങി കിണുങ്ങി വലിയ പാലങ്ങളും 100 ലധികം ടണലുകളും കടന്നുള്ള അവളുടെ യാത്ര ഗംഗീര ദൃശ്യാനുഭവം തന്നെയാണ് പലപ്പോഴും നമുക്ക് ചുറ്റും കോടയാവും അപ്പോഴൊക്കെ മേഘങ്ങളുടെ ഇടയിലൂടെ പോവുകയാണെന്ന് തോന്നും ട്രയിൻ ട്രൻസ് പരന്റ് ആയതിനാൽ വളരെ നന്നായി നമുക്ക് കാഴചകൾ കാണാനും സാധിക്കും ധാരാളം വിദേശികളും ടോയ് ട്രയിനിൽ ഉണ്ടായിരുന്നു ഒരു അമേരിക്കക്കാരൻ ഫോട്ടോഗ്രാഫർ 3 മാസക്കാലത്തേക്കാണ് ഷിംലയിലേക്ക് പോവുന്നത് ഏതാണ്ട് 65 വയസിന് മുകളിലുണ്ടാവും ഈ പ്രായത്തിലും ഭാരതത്തെ പഠിക്കാനും യാത്ര ചെയ്യാനുമദ്ദേഹം കാണിക്കുന്ന ഉത്സാഹം വളരെ വലുതാണ്
വൈകീട്ട് 6 മണിയോടെ ഷിംലയിൽ എത്തി ഷിംല മാസ്സാണ് നിറയെ മലമടക്കുകൾ കാട് നിറഞ്ഞ പ്രകൃതി മനോഹരമായ സ്ഥലം നല്ല തണുപ്പും ഹോട്ടലിൽ മുറിയെടുത്ത് സ്വസ്ഥമായ ശേഷം പുറത്ത് കറങ്ങാനിറങ്ങി ഷിംല ശരിക്കും സുന്ദരിയാവുന്നത് അസ്തമയ സമയത്തും രാത്രിയുമാണ്
ഷിംലയുടെ ശരിയായ പേര് ശ്യാമള എന്നാണെന്നും ശ്യാമളയുടെ ക്ഷേത്രം അവിടെ ഉണ്ടെന്നും രാംജി പറഞ്ഞു കൂടുതലും ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ റോഡുകളും റെയിലും കെട്ടിടങ്ങളുമാണവിടെ രാത്രി ഒരു ദാബയിൽ നിന്നും ഭക്ഷണം കഴിച്ച് അന്നത്തെ ദിവസത്തിനു നന്ദി പറഞ്ഞു കൊണ്ട് കിടന്നു
2019- ആഗസ്റ്റ് -26 ഷിംല
ഇന്ന് (27/8/19)രാവിലെ 6 മണിക്ക് ഷിംലയിൽ നിന്നും പുറപ്പെട്ടു
ഹിമാലയ ഡ്രൈവിംഗിൽ പ്രഗൽഭനായ ഭൂപേന്ദ്രജി 6 മണിക്കു തന്നെ റെഡിയായി നിൽക്കുന്നുണ്ടായിരുന്നു രാവിലെ നല്ല തണുപ്പായിരുന്നു 7 മണിയോട് കൂടി ഷിംല വിട്ടു
ഷിംല - മണാലി വഴി വളരെ മനോഹരവും കുറച്ച് ദുർഘടം നിറഞ്ഞതുമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായ ഫ്ലഡിൽ മലയിടിച്ചിലിൽ തകർന്നതാണ് കൂടുതലും സപ്ത് ലജ് ,ബയാസ് എന്നീ രണ്ട് ഹിമാലയൻ നദീതീരത്തുകൂടെയാണ് യാത്ര പല സ്ഥലത്തും ബയാസ് നദി ശാന്തയാണെങ്കാലും പല സ്ഥലത്തും ഉഗ്രരൂപിണിയാണ് ഷിംല യിൽ നിന്നും കുളുവിലേക്ക് 208 കിലോമീറ്റർ ആണ് വളരെ പ്രാചീന കാലം മുമ്പ് കുളു അറിയപ്പെട്ടിരുന്നത് കൗളാന്തകപീഠം എന്നായിരുന്നു
ഭാരതത്തിന്റെ ശക്തമായ സാധനാ പാരമ്പര്യമായ കൗളാ ചാരത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു കൗളാന്തക പീഠം അതു പിന്നീട് കുളു ആയതാണ് ഇവിടെ ഈ സമ്പ്രദായം അഭ്യസിച്ചതിൽ പ്രഗല്ഭനായ ഒരു വ്യക്തി ആർക്ക പ്രകാശൻ എന്ന് പേരുള്ള ഉള്ള രാവണനാണ് എന്ന് രാംജി പറഞ്ഞപ്പോൾ അത് പുതിയ ഒരറിവായിരുന്നു. മലഞ്ചരിവിലൂടെയുള്ള യാത്ര വളരെ ഭീതി ജനിപ്പിക്കുന്നതാണ് പോവുന്ന വഴിക്ക് റോഡുകൾ ഇടിയുന്നത് കാണാം
കുളു കഴിഞ്ഞാൽ പിന്നെ മണാലി വരെ 48 കിലോമീറ്റർ റോഡിനിരുവശവും ആപ്പിൾ തോട്ടങ്ങളാണ് നിറയെ ആപ്പിൾ കായ്ച്ചുനിൽക്കുന്ന ആപ്പിൾ തോട്ടങ്ങൾക്ക് നടുവിലൂടെയുള്ള യാത്ര വളരെ മനോഹരമാണ് ഇന്നത്തെ ദിവസം യാത്രയിൽ പരമാവധി ഫ്രൂട്ട്സ് കഴിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത് പഴവും ആപ്പിളും സവർജിലും ഒക്കെ ആയി ഗംഭീരമായി.
കൃഷിയെ കുറിച്ചും ജൈവ വൈവിധ്യങ്ങളെ കുറിച്ചും വിവിധ കൃഷിരീതികളെ കുറിച്ചും അസാധാരണമായ അറിവുള്ള ഉള്ള സൂരജുമായുളള ചർച്ചകൾ അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്നതായിരുന്നു
അതേപോലെതന്നെ തന്നെ കാറിൽ പല വിഷയങ്ങളെക്കുറിച്ചുള്ള സജീവമായ ചർച്ചകൾ തന്നെയാണ് നടന്നുകൊണ്ടിരുന്നത് സംസാരമധ്യേ അട്ടയെ കുറിച്ച് സംസാരിച്ചപ്പോൾ അപ്പോൾ അട്ടക്ക് 36 ബ്രയിനും പത്ത് വയറും പതിനെട്ട് ഹൃദയവും ഉണ്ടെന്നു പറഞ്ഞപ്പോൾ ഈ ചെറിയ ജീവി യിൽ എങ്ങനെയാണ് പ്രകൃതി ഇത്രയും സംവിധാനങ്ങൾ വെയ്ക്കുന്നത് എന്ന് ചിന്തിച്ചപ്പോൾ അഷ്ടാവക്രഗീത പറഞ്ഞപോലെ പോലെ "അഹോനിരഞ്ജൻ" എന്ന് മാത്രമേ പറയാൻ തോന്നിയുള്ളൂ. വൈകുന്നേരം ആറു മണിയോടുകൂടി മണാലിയിൽ എത്തി എത്തി 13 ഡിഗ്രി സെൽഷ്യസ് ആണ് തണുപ്പ് നാളെ ലഡാക്കിലേക്ക് പോവാനുള്ള പെർമിഷൻ എടുത്ത് നേരെ റൂമിലേക്ക് റൂം oyo വഴി നേരത്തെ ബുക്ക് ചെയ്തതിരുന്നു അതാണ് നല്ലത് മണാലി യിലേക്കും കുളുലേക്കും നമ്മൾ എത്തുമ്പോൾ തന്നെ ഹോട്ടലുകളുടെ ഏജന്റ്മാർ നമ്മളുടെ അടുത്തേക്ക് വരുകയും അവരുടെ ഹോട്ടലിലുകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യും പരമാവധി അത്തരക്കാരെ ഒഴിവാക്കുന്നതാണ് നല്ലത്
രാത്രി പുറത്തിറങ്ങി ഇറങ്ങി ഭക്ഷണം കഴിക്കുകയും നാളത്തെ ലഡാക്ക് യാത്രയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഗ്ലൗസുകളും മഞ്ഞിൽ ഉപയോഗിക്കാനുള്ള വസ്തുക്കളും വാങ്ങി തിരിച്ചു റൂമിൽ എത്തി ഇന്നത്തെ ദിവസത്തെ സമ്പന്നമാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഉണ്ട് നല്ല തണുപ്പിൽ ഗാഢനിദ്ര യിലേക്ക്
2019 ആഗസ്റ്റ് 27, മണാലി
ഇന്ന് (28/8/ 19 ) രാവിലെ മണാലിയിൽ തുടക്കം 5 മണിക്ക് എഴുന്നേറ്റ് കുളിച്ച് 6 മണിക്ക് ഞങ്ങളെല്ലാവരും യാത്രക്ക് തയ്യാറായി നല്ല തണുപ്പ് (10 ഡിഗ്രി സെൽഷ്യസ് ) മണാലിക്ക് വളരെ ശക്തമായ ' ആദ്ധ്യാത്മിക പാരമ്പര്യമുണ്ട്
മനു മഹർഷിയുടെ സ്ഥലമായതിനാലത്രെ മണാലി എന്ന പേരു വന്നത് പേരുപോലെ തന്നെ ധാരാളം ഋഷിമാരുടെ ക്ഷേത്രങ്ങളും സമാധി സ്ഥലങ്ങളുമുണ്ടവിടെ
ശേഷം വളരെ പഴക്കം ചെന്ന ,AD 1553 ൽ പണികഴിപ്പിച്ച ഒരു പുരാതന ക്ഷേത്രത്തിലേക്കാണ് പോയത്
ശക്തി പീഠങ്ങളിൽ ഒന്നായ ഹിഡുംബിയുടെ ക്ഷേത്രം യദാർത്ഥത്തിൽ അതൊരു ഗുഹയാ ണ് ആ ഗുഹയിലേക്ക് ഇറങ്ങി ചെല്ലണം ഗുഹക്ക് മുകളിൽ പിന്നീട് ചൈനീസ് വാസ്തു ശൈലിയിൽ പണിതതാണ് ക്ഷേത്രം വലിയ മരങ്ങൾക്ക് നടുവിലുള്ള ക്ഷേത്രം അതീവ ഭംഗിയാണ് മുരുകദാസ് ജി അവിടെയിരുന്ന് ശ്രീചക്ര രാജസിംഹാസ നേശ്വരീ..... യും സിദ്ധർ പടലുകളും പാടിയത് ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു. ശേഷം നേരെ ജിസ്പയിലേക്ക് യാത്ര തിരിച്ചു ജി സ്പ ലഡാക്കിലേക്കുള്ള യാത്രയിലെ ഒരു ഇട താവളമാണ്
ശേഷം ഭക്ഷണം കഴിച്ച് പർവ്വതങ്ങൾ ഓരോന്നായി കയറി ചുറ്റിലും വലിയ പർവതങ്ങൾ നിറയെ മഞ്ഞുമലകൾ മാത്രം ഹിമാലയത്തിന്റെ അതിവ സൗന്ദര്യം തരുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല ജീവിതത്തിലൊരിക്കലെങ്കിലും ഹിമാലയത്തിൽ വന്നില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ് എന്നാൽ പലപ്പോഴും വളരെ ദുർഘടം പിടിച്ച വഴിയിലൂടെയാണ് യാത്ര
മലഞ്ചരിവുകളിൽ വെട്ടിയുണ്ടാക്കിയ റോഡുകൾ ചെറിയ ഒരു മഴയോ മണ്ണിടിച്ചിലോ ഉണ്ടായാൽ വഴി തകർന്ന് പോകും പല സ്ഥലത്തും കഷ്ടി ഒരു വണ്ടിക്ക് പോവാനുള വഴി മാത്രമേ ഉണ്ടാവൂ ഒരു വണ്ടി അപകടത്തിൽ പെട്ടതിനാൽ 3 മണിക്കൂർ ഞങ്ങൾക്കും ബ്ലോക്ക് കിട്ടി 2 മണിക്ക് രോഹ് താങ്ങിൽ എത്തി ബയാസ് നദിയുടെ ഉത്ഭവമാണവിടെ വസിഷ്ഠ ഗുഹ അവിടെ സ്ഥിതി ചെയ്യുന്നു. അതും ഒരു ശക്തി പീഠ മാണ് യാത്ര തുടർന്ന് ചന്ദ്ര ഭാഗ നദിയുടെ തീരത്തുകൂടെ കൈലോങ്ങിൽ എത്തി ലേഡി ഓഫ് കൈലോങ്ങ് എന്ന പേരിൽ വളരെ വലിയ ഒരു പർവ്വതം കാണാം വഴിയിൽ പല സ്ഥലത്തും ഗ്ലേഷ്യർ (മഞ്ഞു ഉറഞ്ഞ് കട്ടിയായി നിൽക്കുന്ന അവസ്ഥ) കാണാം ഒരുപാട് ദൂരം മഞ്ഞുമലകൾക്കിടയിലൂടെയാണ് യാത്ര ഹമ കരടികളും ഹിമാലയൻ കടുവകളും ധാരാളമുള്ള വഴിയിലാണ് യാത്ര യാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞു നിർത്തി പുരുഷൻമാരെ അപായപെടുത്ത സത്രീകളെ തന്നെ ഗ്യനയിൽ കൊണ്ടുപോയി താമസിപ്പിക്കുന്ന ഒരു കരടിയെ കുറിച്ച് ധാരാളം കഥകൾ, വാർത്തകൾ ഇവിടെ നിലനിൽക്കുന്നുണ്ട് ഗുഹയിലെത്തിയാൽ ഇരുകാലുകളും നക്കി നടക്കാൻ വയ്യാതാക്കും പിന്നീട് ഭക്ഷണം കൊടുക്കുകയും ചയ്യും 5 വർഷത്തിനു ശേഷം കരടിയുടെ ഗുഹയിൽ നിന്നും രക്ഷപ്പെട്ട ഒരു സ്ത്രിയുടെ കഥയൊക്കെ ഡ്രൈവർ ഭൂപീന്ദ്രജി ഞങ്ങളെ കേൾപ്പിച്ചു. വൈകുന്നേരം 5 മണിയോടു കൂടി ജിസ്പയാലെത്തി അതീവ തണുപ്പ് എന്നാലും ചന്ദ്ര ഭാഗ യിൽ ഇറങ്ങി കയ്യും കാലും മുഖവും കഴുകി താമസിക്കാൻ ഒരു ടെൻറ് സംഘടിപ്പിച്ചു ഫോണിന് റെയിഞ്ച് ഇല്ല ചന്ദ്ര ഭാഗ നദീതീരത്ത് ഇരുന്ന് ഹിമാലയത്തിന്റെ ഭംഗി ആസ്വദിച്ചു 3500 മീറ്റർ ഉയരത്തിലാണ് ഇപ്പോൾ നദീതീരത്ത് നദിയുടെ കളകളാരവം കേട്ട് കോച്ചി പിടിക്കുന്ന തണുപ്പിൽ ടെന്റിലെ താമസം മാസ്സാണ് 8 മണിക്ക് ഭക്ഷണം കഴിച്ചു ജീവനെ കുറിച്ചും പരിണാമ സിദ്ധാന്തത്തെ കുറിച്ചുമൊക്കെ യുള്ള വിശദമായ ചർച്ചക്കു ശേഷം 10 മണിക്ക് ഇന്നത്തെ ദിവസത്തിന് നന്ദി പറഞ്ഞ ഉറങ്ങുന്നു. 250 കിലോമീറ്ററിലധികം യാത്ര ചെയ്തു
2019 ആഗസ്റ്റ് 28, ജിസ്പ
ഇന്ന് (29/8/19) രാവിലെ ജിസ്പയിൽ തുടക്കം നേരെ ലഡാക്കിലേക്ക് മുന്നൂറിലധികം കിലോമീറ്റർ, 6 ലധികം പർവ്വതങ്ങൾ കയറി ഇറങ്ങണം അതിൽ ഏറ്റവും ദുർഘടം പിടിച്ച പാതയും ഏറ്റവും ഉയരം കൂടിയ വാഹന പാതയും ഉൾപെടും ഉയരം കൂടുംതോറും ചായക്ക് സ്വാദേറും എന്നാണെങ്കിലും ഓക്സിജൻ കുറവായതിനാൽ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവും ജിപ്സ മുതൽ ലഡാക്ക് വരെ 335 കിലോമീറ്ററാണ് അസാധ്യ കാഴ്ചയാണ് വഴിയിൽ ചില സ്ഥലത്തൊക്കെ ചെറിയ കടകൾ കാണാം വഴിയിലുടനീളം ചദ്രഭാഗയും സിന്ധുവും നമ്മെ അനുഗമിക്കും പല സ്ഥലത്തും മഞ്ഞുമലകൾ വെട്ടിയിട്ടാണ് റോഡുണ്ടാക്കിയത് വളരെ വീതി കുറഞ്ഞ വഴിയാണ് നമ്മൾ പോയി കൊണ്ടിരിക്കുമ്പോൾ ഇടിയുന്നത് കാണാം വഴിയിൽ പല സ്ഥലത്തും വാഹനങ്ങൾ മറിഞ്ഞ് കിടക്കുന്നതും കാണാം കുറേ ദൂരം വാഹനമോടിച്ചത് രാമാനന്ദ് ജി ആണ് വഴിയിൽ ഏറ്റവും ഉയരം കൂടിയ സ്ഥലം ടാങ്ങ് ടാങ്ങ് ല യാണ് 17400 അടി അവിടെ ഓക്സിജന്റെ അളവ് വളരെ കുറവാണ് പാങ്ങിൽ എത്തുമ്പോഴേക്കും ഓക്സിജന്റെ അഭാവത്താൽ എല്ലാവർക്കും തലവേദന തുടങ്ങിയിരുന്നു എന്നെയാണ് കൂടുതൽ ബാധിച്ചത് നല്ല ചർദ്ദിയും തലവേദനയും പാങ്ങിൽ വഴിയാത്രക്കാർക്ക് വേണ്ടി ഒരുക്കിയ മെഡിക്കൽ കേമ്പിൽ കയറി ഓക്സിജൻ എടുത്തു എല്ലാവരും BP ചെക്ക് ചെയ്തു വീണ്ടും യാത്ര തുടങ്ങി രാത്രി 7 മണിയോടു കൂടി ലഡാക്കിൽ എത്തി റൂം എടുത്ത് വിശ്രമം
വഴിയിലെ സ്ഥലങ്ങളും ഉയരവും താഴെ കൊടുക്കുന്നു
ജിസ്പ (97 26 അടി)
ഡാർച്ച (10200 അടി)
ബാലാലച്ച ( 14676 അടി)
സർച്ചു (12759)
ലാച്ചുങ്ല(1519 5 അടി )
പാങ്ങ് (13890 അടി )
ഡബ്രി (13500 F)
ടാങ്ങ് ടാങ്ങ് ല (17400 F/5800 Mtr)
ഗ്യാ (12975 F)
ഉപ്സി (12 300 )
കരു (11789 F)
ലെ ലഡാക്ക് (10500 F)
2019 ആഗസ്റ്റ് 29, ലഡാക്ക്
ഇന്ന് (30/8/19) രാവിലെ ലഡാക്കിൽ തുടക്കം 80 % ഇവിടെ ബുദ്ധമതമാണ് അവരുടെ MP യെ പറ്റിയും പ്രധാനമന്ത്രിയെ കുറിച്ചും വളരെ നല്ല അഭിപ്രായമാണ് ഇവിടുത്തുകാർക്ക് കാശ്മീരിന്റെ പ്രത്യേക പദവി ( Article - 360 )എടുത്തു മാറ്റിയതിൽ വളരെ സന്തോഷവാൻമാരാണ് ലഡാക്കിലെ ജനങ്ങൾ എന്ന് അവരുമായുള്ള സംഭാഷണത്തിൽ മനസ്സിലായി. ഞങ്ങൾ രാവിലെ തന്നെ ഹെമിസ് മൊണാസ്ട്രിയിൽ എത്തി വളരെ പഴയ ഒരു ബുദ്ധ വിഹാരമാണ് ഹെമിസ് വലിയ ഒരു പർവ്വതത്തിന്റ താഴെയാണ് സ്ഥിതി ചെയ്യുന്നത് ഭഗവാൻ യേശുക്രിസ്തു പഠിച്ച സ്ഥലമാണിതെണ് വിവേകാനന്ദ സ്വാമിയുടെ സഹപാഠിയായിരുന്ന സ്വാമി അഭേതാനന്ദന്റെ പഠനത്തിൽ തെളിവുകൾ ഉണ്ട് വളരെ നല്ല കാഴ്ചയാണ് വളരെ മനോഹരമായ വ്യവസ്ഥയാണ് അവിടെ കുറേ സമയം ചിലവഴിച്ചു ശേഷം "തിക് സെ " മൊണാസ്റ്ററ്റയിൽ പോയി അതും വളരെ പഴയ ബുദ്ധ വിഹാരമാണ് ഒരുപാട് ക്ഷേത്രസമുച്ചയങ്ങൾ ഉണ്ടവിടെ ഞങ്ങൾ അവിടെ മുരുകദാസ് ജിയുടെ ഭജനയും രാംജിയുടെ ബുദ്ധ മതത്തെ കുറിച്ചുള്ള സത്സംഗവും പുതിയ അനുഭവമായി ഞങ്ങൾ മലയാളത്തിൽ കഥ പറയുന്നത് കേട്ട മലയാളിയായ , പാലക്കാട് ജല്ലയിലെ കോട്ടായിയിലെഒരു പട്ടാള മേധാവി ഞങ്ങളോട് കുറച്ച് നേരം സംസാരിച്ചു ഓക്സിജൻ കുറവാണ് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ എന്നും അന്വേഷിച്ചു ശേഷം നേരെ സിന്ധു ദശന് പോയി മാനസസരോവരിൽ നിന്ന് ഉത്ഭവിച്ച് ചൈനയിലൂടെ സഞ്ചരിച്ച് ഭാരതത്തെ അനുഗ്രഹിച്ച് പാക്കിസ്ഥാനിലേക്ക പോകുന്ന സിന്ധുവിൽ തർപ്പണം ചെയ്തപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സഫലമായത് ബ്രഹ്മപുത്രയും സിന്ധുവും ആണ് മാനസസരോവറിൽ നിന്ന് ഉത്ഭവിക്കുന്നത് .ശേഷം തിരിച്ച് റൂമിലെത്തി ഭക്ഷണം കഴിച്ചു ഓക്സിജന്റെ അളവ് പൊതുവെ കുറവാണ് ഇവിടുത്തുകാർക്ക് കേരളത്തിൽ നിന്നും വരുന്നവരോട് പ്രത്യേക ബഹുമാനവും സ്നേഹവുമാണ്
ഇവിടെ നമ്മുടെ മൊബെൽ ഫോണുകൾ പ്രവർത്തിക്കുകയില്ല വല്ലപ്പോഴും വൈഫൈ കിട്ടും ഇന്നത്തെ ദിവസത്തിനും അനുഭവങ്ങൾക്കും ഒരു പാട് നന്ദി പറഞ്ഞു കൊണ്ട് ആഴത്തിലുള്ള വിശ്രമത്തിലേക്ക്
2019 ആഗസ്റ്റ് 30, ലഡാക്ക്
ഇന്ന് ( 31/9/19) തുടക്കം ലഡാക്കിൽ ടെമ്പറേച്ചർ 10° താഴെയാണ് രാവിലെ 9 മണിക്ക് "പനാങ്ങ് " തടാകം ലക്ഷ്യമാക്കി ഇറങ്ങി ലഡാക്കിലെ വാഹനവും ഡ്രൈവറുമാണ് കൂടെയുള്ളത് കർമ്മ എന്ന് പേരുള്ള വളരെ സ്മാർട്ടായ ബുദ്ധമതാനുയായിയാണ്
ലഡാക്കിൽ നിന്നും 140 കിലോമീറ്റർ അകലെയാണ് പാനാങ് തടാകം ഇവിടെ നിന്നും ഏതാണ്ട് 5000 ൽ അധികം അടി മുകളിൽ ആകെ 17000 ( കേരളത്തിൽ നിന്ന് കണക്കാക്കിയാൽ 6 കിലോമീറ്റർ മുകളിൽ) അടിക്കു മുകളിൽ
ഓക്സിജൻ വളരെ കുറവ് ( Acute Mountain Seek ness) ആരോഗ്യ പ്രശ്നങ്ങൾ വളരെ ഉണ്ടാവാം തണുപ്പ് പൂജ്യത്തിലേക്കോ മൈനസിലേക്കോ ആവാം വഴി വളരെ ദുർഘടം പിടിച്ചതാണ് ഇടക്കിടക്ക് മഞ്ഞ് വീഴ്ച ഉണ്ടാവും ഞങ്ങൾ യാത്ര ആരംഭിച്ചു പല പല പർവ്വതങ്ങൾ കയറി ഇറങ്ങി യുളള യാത്ര അതീവ സൗന്ദര്യമുള്ളവയാണെങ്കിലും ആ ഭയാനക സൗന്ദര്യത്തിനു പിന്നിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങളാണ് പർവ്വതങ്ങളുടെ മുകളിൽ മഞ്ഞ് ഉറഞ്ഞ് പാറപോലെ നിൽക്കുന്ന അവസ്ഥയുണ്ട് ഗ്ലേഷ്യർ എന്നാണ് പറയുന്നത് ചിലപ്പോൾ ഗ്ലേഷ്യർ തെന്നി താഴെ നദിയിലേക്ക് പതിക്കും പർവ്വതത്തിൽ വെട്ടിയുണ്ടാക്കിയ റോഡിലൂടെ പോകുന്ന വാഹനങ്ങൾ അതിൽ പെടും അത്രക്കും അപകടം പിടിച്ച വഴിയാണ് അതിൽ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ചാങ്ങ് ലെ പാസ്സ് ഓക്സിജൻ വളരെ കുറവാണ് ഞങ്ങൾ അവിടെ ഇറങ്ങി ഭക്ഷണം കഴിച്ച് വീണ്ടും യാത്ര ചെയ്ത് 3 മണിയോടു കൂടി പനാങ്ങ് തടാകത്തിനടുത്ത് എത്തി ശരിക്കും മനസസരോവറിനെ പോലെ ക്രിസ്റ്റൽ ക്ലിയർ വാട്ടർ മലമുകളിൽ നിന്നും മഞ്ഞ് ഉരുകി വരുന്ന ജലമായതിനാൽ ശുദ്ധമായതും തെളിമയുള്ളതും തണുപ്പുള്ളതുമായ ജലം തർപ്പണം ചെയ്യുകയും കുടിക്കുകയും ചെയ്തു ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ ക്ലൈമാക്സ് നടന്ന സ്ഥലമായതിനാൽ സ്ഥലം കൂടുതൽ പ്രസിദ്ധമാണ് അസാധ്യ കാഴ്ചയാണ് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ് തടാകത്തിനപ്പുറം ഒരു പർവ്വതം കഴിഞ്ഞാൽ ചൈനയാണ് അവിടെ ഇരുന്ന് കുറച്ച് സമയം ധ്യാനിച്ചു ശേഷം യാക്ക് സവാരിയും ചെയ്ത് മടങ്ങി അവിടെ താമസിക്കാൻ ടെൻറുകൾ ഉണ്ട് എല്ലാവരും അവിടെ താമസമാണ് ഞങ്ങളും അവിടെ താമസിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ വർദ്ധിച്ച തണുപ്പായതിനാലും തിരിച്ച് പോവ്വാനുള്ള ആത്മവിശ്വാസം ഞങ്ങളുടെ ഡ്രൈവർക്ക്
ഉള്ളതിനാലും ഞങ്ങൾ തിരിച്ചു പോവ്വാൻ തയ്യാറായി രാത്രി 10 മണിയോട് കൂടി ഞങ്ങൾ തിരിച്ച് ലഡാക്കിലെത്തി എത്തിയതിനു ശേഷമാണ് ഡ്രൈവർ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് പറഞ്ഞത് വൈകീട്ട് 6 മണിക്ക് ശേഷം മഞ്ഞുവീഴ്ചയെ ഭയന്ന് ആരും ആ വഴി വരാറില്ലത്രെ
ഒരു പാട് നന്ദി ഈ ദിവസത്തിന് പറഞ്ഞു കൊണ്ട് കടുത്ത തണുപ്പിൽ ആഴത്തിലുള്ള വിശ്രമത്തിലേക്ക്
2019 ആഗസ്റ്റ് 30, ലഡാക്ക്
ഇന്ന് (1/9/19) രാവിലെ ലഡാക്കിൽ തുടക്കം 10° താഴെയാണ് ടെബറേച്ചർ
9 മണിക്ക് ഞങ്ങൾ യാത്രക്ക് തയ്യാറായി ഡ്രൈവർ കർമ്മ
ജി രാവിലെ എത്തി ഇന്ന് ലഡാക്കിന്റെ ഗ്രാമപ്രദേശങ്ങളില്ലക്കാണ് ഞങ്ങൾ പോവാൻ തീരുമാനിച്ചത്
ഗ്രാമങ്ങളിലൂടെയുള്ള യാത്ര വളരെ ആസ്വാദ്യകരമാണ് മുഴുവൻ മരുഭൂമിയാണെങ്കിലു അവരുടെ കഠിനാധ്വാനത്താൽ നിറയെ ആപ്പിളുകളും ആ പ്രിക്കോട്ടും പച്ചക്കറികളും നിറഞ്ഞ് പച്ചപുതച്ചിരിക്കുന്നു യാക്കുകളെയും ചെമ്മരിയാടുകളെയും എങ്ങും കാണാം പാലിനായി പൊതുവെ യാക്കിനെയാണ് ആശ്രയിക്കുന്നത് യാക്ക് മിൽക്കും ചീസും വളരെ വില കൂടിയതാണ്. ഞങ്ങൾ 150 കിലോമീറ്റർ അകലെയുള്ള "ലാമയേരു" എന്ന 2000 ൽ അധികം വർഷം പഴക്കമുള്ള ബുദ്ധവിഹാരത്തിലേക്ക് പോയി കാർഗ്ഗിലിലേക്ക് പോകുന്ന വഴിയാണ് ഈ മനോഹരമായ ബുദ്ധ വിഹാരം പോവുന്ന വഴിയിൽ ഇന്ത്യൻ മിലിട്ടറിയുടെ മ്യൂസിയം ,സിന്ധുവും സൻസക്കാർ എന്നീ നദികൾ ചേരുന്ന സംഗം ചന്ദ്ര ഭൂമി (Moon mud) മാഗ്നറ്റിക് ഹിൽ (anti gravity hill) എന്നീ സ്ഥലങ്ങൾ കടന്നാണ് പോയത് തിരിച്ചു വരുമ്പോൾ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ നേരെ മൊണാസ്റ്ററിയിലേക്ക് പോയി വലിയ ഒരു പർവ്വതത്തിനു മുകളിലാണ് ഈ ബുദ്ധ വിഹാരം നിലനിൽക്കുന്നത് എല്ലാ ബുദ്ധ പ്രബോധനങ്ങളും പാലി, സംസ്കൃത ,ഭാഷയിലുള്ള എല്ലാ ഗ്രന്ഥങ്ങളും അവിടെ സൂക്ഷിച്ചിട്ടുണ്ട് എന്നാൽ നെരോപ്പ 12 വർഷം തപസ്സു ചെയ്ത ഗുഹ കണ്ടപ്പോഴാണ് ശരിക്കും സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണ് നിറഞ്ഞത് കാരണം കേട്ട് മാത്രം പരിചയമുള്ള നെരോപ്പ നടന്ന സ്ഥലത്താണ് നമ്മൾ നിൽക്കുന്നതെന്ന് തിരിച്ചറിവുണ്ടായപ്പോൾ ഉണ്ടായ സന്തോഷം വളരെ വലുതാണ് വളരെ പഴയ കെട്ടിടങ്ങൾ ആണ് നൂറ് കണക്കിന് വർഷത്തെ പാരമ്പര്യം നമ്മോട് ആ വിഹാരത്തിന് പറയാനുണ്ടാവും ശേഷം ഞങ്ങൾ തിരിച്ചു മൂൺ മഡ് കണ്ടു വളരെ തിളക്കമുള്ള മണ്ണ് ചന്ദ്രനിൽ കാണുന്ന മണ്ണ് തന്നെയാണ് ഇതെന്ന് ഇവിടുത്തുകാർ പറയുന്നു സ്വയം തിളക്കമുള്ള മലകൾ ശേഷം പർവ്വതങ്ങളുടെ മടിയിലൂടെ വെട്ടിയുണ്ടാക്കിയ, സിന്ധു നദീ കൈ പിടിച്ച് നമുക്കൊപ്പം വരുന്ന വഴിയിൽ ധാരാളം ബുദ്ധവിഹാരങ്ങൾ ഉണ്ട് ഞങ്ങൾ നേരെ സിന്ധു -സൻസ്ക്കാർ സംഗമത്തിൽ എത്തി തർപ്പണം ചെയ്തു കുറച്ച് സമയം ധ്യാനം ചെയ്ത് തിരിച്ചു നേരെ ഇന്ത്യൻ ആർമിയുടെ മ്യൂസിയത്തിൽ എത്തി കാർഗിൽ യുദ്ധത്തിന്റെ ഓർമ്മക്കായി തുടങ്ങിയ മ്യൂസിയമാണ് ശരിക്കും ദേശീയ ബോധം ഉള്ളിൽ നിറയുന്ന കാഴചകളാണ് ലഡാക്കിന്റെ ചരിത്രവും യുദ്ധങ്ങളുടെ ചരിത്രവും പരമവീരചക്ര ലഭിച്ചവരുടെ വിവരങ്ങളും യുദ്ധസാമഗ്രികളും വിവിധ യുദ്ധങ്ങളി പിടിച്ചെടുത്ത ആയുധങ്ങളും ടാങ്കറുകളു തുടങ്ങി വളരെ വിജ്ഞാന പ്രദമായ അറിവുകൾ നൽകുന്ന മ്യൂസിയം അതും പട്ടാള ചിട്ടയിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തവർക്ക് അഭിവാദ്യമർപ്പിച്ചു വീണ്ടും യാത്ര ചെയ്ത് കാന്തമല (anti gravity hill) യിൽ എത്തി അവിടെ ഗ്രാവിറ്റി O% മാണ് വാഹനങ്ങൾ എൻജിൻ സ്റ്റാർട്ട് ആക്കാതെ മലമുകളിലേക്ക് കയറി പോകുന്നത് കാണാം അവിടുന്നൊരു ചായയും കുടിച്ച് നേരെ ലേയിലേക്ക് എത്തി
റൂമെടുത്ത് സാധനങ്ങൾ ഒക്കെ അവിടെ വെച്ച് ഭക്ഷണം കഴിച്ച് ലേ പാലസിൽ നടക്കുന്ന ഫെസ്റ്റിവെല്ലിൽ പങ്കെടുത്തു അത്യാവശ്യം പർച്ചേസ് ഒക്കെ നടത്തി (ടിബറ്റിന്റെയും കാശ്മീരിന്റെയും ലഡാക്കിന്റെയും എല്ലാം വേറെ വെറെ തെരുവുകൾ ഉണ്ട് സാധനങ്ങൾ വിലപേശി വാങ്ങണം അവിടുത്തെ ട്രഡീഷണൽ സാധനങ്ങളൊക്കെ ലഭിക്കും)
9 മണിയോടു കൂടി റൂമിൽ തിരിച്ചെത്തി നാളെ ( 2 /9/19) രാവിലെ 7 മണിക്കാണ് ഡെൽഹിക്ക് ഫ്ലെറ്റ് അവിടെ JNU വിൽ രാംജി യുടെ ഹോസ്റ്റലിൽ പോയി കുറച്ച് സമയം വിശ്രമിച്ച് വൈകുന്നേരം 5 മണിയുടെ ഫ്ലൈറ്റിന് ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് ജീവിതത്തിൽ എക്കാലവും ഓർമ്മിക്കാനുള്ള ഒരു പാട് അനുഭവങ്ങളുമായി ഒരു യാത്ര ഇവിടെ സഫലമാവുകയാണ്
ഒരുപാട് നന്ദിയോടെ ഡോ. ശ്രീനാഥ് കരയാട്ട്
രാമാനന്ദ് കളത്തിങ്കൽ
തന്നൽ ശശിയേട്ടൻ
മുരുകദാസ് ചന്ദ്രൻ
വിപിൻ
സൂരജ്
2019 സപ്തംബർ 1
No comments:
Post a Comment