നൈൽ നദിയെ ഇറ്റേരു എന്നാണ് ഈജിപ്ത്യൻ ഭാഷയിൽ വിളിക്കുന്നത്. ഇതിനർത്ഥം നദി എന്നാണ്. ശിലായുഗം മുതൽ ഈജിപ്തിന്റെ ജീവനാഡിയാണ് നൈൽ. ഈജിപ്ഷ്യൻ നാഗരികത മിക്കതും വികസിച്ചത് നൈലിന്റെ തടങ്ങളിലാണ്. പണ്ട് നൈൽ ഇന്നത്തേക്കാൾ പരന്ന് ഒഴുകിയിരുന്നു. ഇന്ന് ലിബിയയുടെ ഭാഗമായ ഹമീം മക്കാർ താഴ്‌വരകളിലൂടെ ഒഴുകി സിദ്ര ഉൾക്കടലിൽ പതിച്ചിരുന്നു [8]എന്നാൽ ശിലാ യുഗത്തിനു മുൻപ് സമുദ്രനിരപ്പ് ഉയർന്നത് മൂലം മണ്ണൊലിപ്പ് സംഭവിച്ച് അസ്യുത്തിനടുത്ത് ഉണ്ടായിരുന്ന പുരാതന നൈലിനെ കാർന്നു തിന്ന് ഇന്ന് കാണുന്ന നീല നൈൽ ഉണ്ടായി [9] ഈ കാലാവസ്ഥാ വ്യതിയാനം തന്നെയാണ് ക്രിസ്തവിനു 3400 വർഷം മുൻപ് സഹാറ മരുഭൂമിയുണ്ടാകാൻ കാരണമായത് . 7 ദശലക്ഷം വർഷം മുൻപ് സഹാറ മരുഭൂമി ഉണ്ടാവാൻ തുടങ്ങി എങ്കിലും അത് ഇന്നത്തെ രീതിയിൽ വളർന്നത് 6000 വർഷമെടുത്താണെന്നു കണക്കാക്കപ്പെടുന്നു.[10]
പ്രാചീന ഈജിപ്തുകാർ ഉണ്ടാക്കിയ കലണ്ടർ 30 ദിവസമുള്ള 12 മാസങ്ങളായി വിഭജിച്ചവയായിരുന്നു. ഇത് നൈൽ നദിയുടെ ചാക്രിക ചംക്രമണം ആധാരമാക്കി മൂന്ന് ഋതുക്കളായി തിരിച്ചിരുന്നു . ആഖേത് എന്ന പ്രളയകാലവും പെരേത് എന്ന വളരുന്ന കാലവും ഷെമു എന്ന വരൾച്ചക്കാലവുമായിരുന്നു അത്. ആഖേതിൽ അടുക്കുകളായി വളക്കൂറുള്ള മണ്ണ് പ്രളയമുണ്ടാവുന്ന സമതലത്തിൽ നിക്ഷേപിക്കപ്പെട്ടുരുന്നു. ഇക്കാലത്ത് ഒരു തരത്തിലുമുള്ള കൃഷി ചെയ്യാൻ അവർക്ക് സാധിക്കുമായിരുന്നില്ല. പെറേത് എന്ന സമയത്ത് ഇവർ കൃഷിയിൽ ഏർപ്പെടുകയും ഷേമുവിനു മുന്നായി കൊയ്യുകയും ചെയ്യുമായിരുന്നു. ഷെമു, ആഖേത് എന്നീ കാലങ്ങളിൽ പിരമിഡ് പണിപോലെ ഫറവോയുടെ ജോലികൾ ആയിരുന്നു അവർ ചെയ്തിരുന്നത്.
No comments:
Post a Comment