ഉത്തമ രക്ഷാകർത്തൃത്വം
അരണയും മക്കളും
"അവനിപ്പോൾ കുറച്ച് കുരുത്തക്കേട് തുടങ്ങിയിട്ടുണ്ട് ,ഇന്ന് വൈകുന്നേരം പച്ചക്കറി നനയ്ക്കാൻ പോയപ്പോൾ ചെറിയ തക്കാളികൾ മുഴുവൻ അവൻ പറിച്ചു കളഞ്ഞെന്ന് അമ്മ പറഞ്ഞു. കുട്ടികൾ ഇത്ര ചെറുപ്പത്തിലേ ഇങ്ങനെയായാൽ എന്താ ചെയ്യാ .... ഇതൊക്കെ ഇപ്പോൾ നിർത്തിയില്ലെങ്കിൽ പിന്നീട് ദോഷംചെയ്യും. നിങ്ങളവനെ വിളിച്ച് ഒന്ന് ഉപദേശിക്ക് "
രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഭാര്യയുടെ വക ഭക്ഷണത്തിൻ്റെ കൂടെ കുറച്ചു പരാതിയും പതിവാണ്. ഇന്ന് പ്രതി അഞ്ചു വയസ്സുള്ള ഞങ്ങളുടെ മകൻ കുഞ്ഞുണ്ണിയാണ് .
അടുത്തവീട്ടിലെ വേലായുധേട്ടൻ മുതൽ അമേരിക്കൻ പ്രസിഡൻറ് ട്രംപ് വരെ അവളുടെ പരാതി പുസ്തകത്തിലെ നിത്യ സന്ദർശകരായതുകൊണ്ട് എനിക്ക് പുതുമ തോന്നിയില്ല.
"എടീ ഭാര്യേ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പരാതികൾ പറയരുതെന്ന് . നിനക്ക് ഈ നേരത്ത് വല്ല നല്ല കാര്യങ്ങളും പറഞ്ഞൂടേ . ഭക്ഷണത്തിലൂടെ ചിന്തകളും നമ്മുടെ ഊർജമായി മാറുന്നുണ്ട്. "
ഞാൻ ചെറുതായൊന്നു പ്രതികരിച്ചു നോക്കി
"എങ്കിൽ നിങ്ങള് പരാതി പറയാൻ വേണ്ടി ഒരു പ്രത്യേക സമയം നിശ്ചയിക്കു .ഞാനപ്പോൾ വന്ന് ബോധിപ്പിക്കാം
വേദാന്തം ഒക്കെ ക്ലാസിൽ പറയാൻ കൊള്ളാം"
"നേരത്തെ നിങ്ങൾ തന്നെ യല്ലേ പറഞ്ഞത് അവനെ കുറിച്ചുള്ള പരാതികൾ അവൻ ഉള്ളപ്പോൾ പറയരുതെന്ന് അതുകൊണ്ടാണ് അവൻ ഇല്ലാത്ത തക്കം നോക്കി ഞാൻ പറഞ്ഞത് എനിക്ക് എപ്പോഴെങ്കിലും ഇതൊന്ന് പറയേണ്ടേ"
സഹധർമ്മിണി സ്വല്പം ചൂടിലാണ് . വാദി പ്രതിയാവുന്ന ലക്ഷണമാണ്. ഇപ്പോൾ തമാശ പറഞ്ഞ് വിഷയം മാറ്റാൻ ശ്രമിച്ചാൽ രംഗം കൂടുതൽ വഷളാവും .
"ശരി ഞാനവനോട് ചോദിച്ചു നോക്കട്ടെ " ഞാൻ തൽക്കാലം മര്യാദക്കാരനായി
കുഞ്ഞുണ്ണി അവന്റെ നാലു വയസ്സുമുതൽ നന്നായി കൃഷി ചെയ്യാറുണ്ട് . നാലാമത്തെ പിറന്നാളിന് ഞാനവനെ സമ്മാനം കൊടുത്ത് ഒരു ചെറിയ തൂമ്പയാണ്. അവൻ അതുമായി വിത്തുകൾ വിതക്കുകയും അതിനെ പരിപാലിക്കുകയും അതിനോട് കഥകൾ പറയുകയും ചെയ്യും. മിക്കവാറും ദിവസങ്ങളിൽ വൈകുന്നേരം ഒന്നോ രണ്ടോ മണിക്കൂർ അവനവന്റെ കൃഷിസ്ഥലത്തായിരിക്കും. പൂമ്പാറ്റകളോടും കിളികളോടും സംസാരിച്ചു പച്ചക്കറികളുമായി സംസാരിച്ചു പ്രകൃതിയുമായി ലയിച്ച് ചേരുന്നതാണ് അവന്റെ ആ സമയം .
അതുകൊണ്ടുതന്നെ അവൻ അങ്ങനെ ഒരു പ്രവർത്തി ചെയ്യും എന്ന് ഞാൻ കരുതുന്നില്ല. എന്തായാലും കാര്യങ്ങൾ അന്വേഷിക്കാൻ തന്നെ തീരുമാനിച്ചു.
ഭക്ഷണം കഴിഞ്ഞ്
ഞാൻ കുഞ്ഞുണ്ണിയുടെ അടുത്തേക്ക് പോയി. അവൻ്റെ ക്ലാസിലെ വിശേഷങ്ങളും കൂട്ടുകാരുടെ വിശേഷങ്ങളും എല്ലാം ചോദിച്ചശേഷം അവനോടു വളരെ സ്നേഹത്തോടെ ചോദിച്ചു എനിക്ക് കുഞ്ഞുണ്ണിയുടെ കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു. എപ്പോഴാണ് മോന് സൗകര്യം ഉണ്ടാവുക?
ഞാൻ കുഞ്ഞുണ്ണി യോട് എന്തെങ്കിലും കാര്യം സംസാരിക്കാൻ ഉണ്ടെങ്കിൽ അവന്റെ സമയവും സൗകര്യവും ചോദിക്കാറുണ്ട് .
തീർച്ചയായും നമ്മൾ എപ്പോഴും കുട്ടികളെ റെസ്പെക്ട് ചെയ്യണം. നമ്മൾ അവരെ റെസ്പെക്ട് ചെയ്താൽ മാത്രമേ അവർ നമ്മളെയും ബഹുമാനിക്കുകയുള്ളൂ . ബഹുമാനം എന്നുള്ളത് കിട്ടാനുള്ളത് മാത്രമല്ല കൊടുക്കാനും ഉള്ളതാണ്.
അല്ലാതെ
"ഇങ്ങോട്ട് വാടാ എനിക്ക് നിന്നോട് ചിലകാര്യങ്ങൾ ചോദിക്കാനുണ്ട് " എന്ന ദേഷ്യത്തോടെ കൂടി അവനോട് ചോദിച്ചിരുന്നുവെങ്കിൽ മിക്കവാറും ഞങ്ങളുടെ ഇടയിലെ റേപ്പോ (rapport) നഷ്ടപ്പെടുകയും അവൻ തർക്കുത്തരം പറയുകയും ചെയ്യും.
"അച്ഛാ നമുക്ക് രാത്രി കുറച്ചുനേരം നടക്കാൻ പോകാം ഇപ്പോൾ വാവക്ക് കുറച്ചു ചിത്രം വരയ്ക്കാനുണ്ട് " അവൻ എന്നോട് പറഞ്ഞു
അന്ന് രാത്രി ഉറങ്ങുന്നതിനു മുമ്പായി ഞാനും അവനും വെറുതെ കുറച്ചു ദൂരം നടക്കാൻ പോയി . ആസമയത്ത് പല വിശേഷങ്ങളും ചോദിക്കുന്നതിനിടക്ക് ഞാനവനോട് അവന്റെ പച്ചക്കറി തോട്ടത്തിലെ വിശേഷങ്ങളും ചോദിച്ചു.
അപ്പോഴാണ് അവൻ ആ കാര്യം എന്നോട് പറഞ്ഞത്
" അയ്യോ അച്ഛാ ഒരു കാര്യം പറയാൻ മറന്നു പോയി .കുറച്ച് ദിവസമായി നമ്മുടെ തോട്ടത്തിൽ ഒരു അരണയും മക്കളും വന്നിരുന്നു .വാവ അവർക്ക് കുറെ തക്കാളി പറിച്ചു കൊടുത്തു. ചെറിയ കുഞ്ഞുങ്ങളല്ലേ അതിനാൽ കുഞ്ഞി തക്കാളികളാണ് അവർക്ക് കൊടുത്തത് . അവർക്ക് പച്ചക്കറി ഉണ്ടാക്കി കഴിക്കാൻ പറ്റില്ലാലോ . പിന്നെ ഇത് അവരുടെയും കൂടി സ്ഥലമല്ലേ"
അവൻ ചെയ്ത പ്രവർത്തിയുടെ പിന്നിലുള്ള ആശയം കാണാതെ അവന്റെ പ്രവർത്തിയെ വിധിച്ച എൻറെ ഭാര്യയുടെ ചിന്ത എത്ര ബാലിശമായിരുന്നു .
എനിക്ക് കുഞ്ഞുണ്ണി യോടുള്ള ബഹുമാനവും സ്നേഹവും ഒരുപാട് വർധിച്ചു .അവനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു
"ലോകത്തുള്ള എല്ലാ ജീവികളെയും സ്നേഹിക്കാൻ സാധിക്കുക എന്നത് നിന്നിൽ നിന്നും ഞങ്ങൾ പഠിക്കേണ്ട കാര്യം. ഒരുപാട് അഭിമാനവും സ്നേഹവും സന്തോഷവും ഉണ്ട് നിന്റെ ഈ പ്രവർത്തിയിൽ.
അരണയെയും മക്കളെയും ശ്രദ്ധിക്കാത്ത എൻറെ ഭാര്യ കരുതിയത് അവൻ ചെറിയ തക്കാളികൾ പറിച്ചു നശിപ്പിച്ച് കളഞ്ഞു എന്നതാണ്.
ലോകത്തെ ഏതൊരാളും ഓരോ പ്രവർത്തി ചെയ്യുന്നതിനു പിന്നിലും ഒരുപക്ഷേ വലിയ വലിയ ഉദ്ദേശങ്ങൾ അവർക്ക് ഉണ്ടാകാം .അത് മനസ്സിലാക്കാതെ അവരുടെ പ്രവർത്തിയെ മാത്രം കണ്ടു വിധിക്കരുത്. ആ പ്രവൃത്തിക്കു പിന്നിലെ ഉദ്ദേശത്തെ കണ്ടെത്തണം. അവരോട് സ്നേഹപൂർവ്വം സംവദിക്കണം.
അപ്പോൾ നമുക്ക് മനസ്സിലാകും ഈ ലോകത്ത് എല്ലാവരും ശരിയാണെന്ന്.
എല്ലാവരും ശരിയാണ് ചെയ്യുന്നത്. അതൊരുപക്ഷേ നിങ്ങൾക്ക് മനസ്സിലാവാത്തത് കൊണ്ടാണ്. നിങ്ങളുടെ സ്ക്കെയിലിന് അപ്പുറത്തായതിനാലാണ് ആ അളവ് നിങ്ങൾക്ക് മനസ്സിലാവാഞ്ഞത്.
ഇത് മനസ്സിലാക്കിയ എൻറെ സഹധർമ്മിണി അവനെ ചേർത്തുപിടിച്ചു ഉമ്മ കൊടുക്കുകയും അഭിനന്ദിക്കുകയും ചെയ്തു .
കുറച്ചു നിമിഷത്തേക്ക് ആണെങ്കിലും അവനെ തെറ്റിദ്ധരിച്ചതിനു ക്ഷമ പറയുകയും ചെയ്തു .
ശരി അത് ആര് ചെയ്താലും അംഗീകരിക്കണം. നമ്മുടെ ഭാഗത്ത് തെറ്റുപറ്റി എന്ന് മനസ്സിലായാൽ ക്ഷമ പറയാനുള്ള വലിയ മനസ്സും നമുക്കുണ്ടായിരിക്കണം.
ഡോ: ശ്രീനാഥ് കാരയാട്ട്
നന്നായിട്ടുണ്ട്
ReplyDeleteഎന്റെ മകൻ ഒരു Dr ആണ്. അവന്റെ കുട്ടിക്കാലത്ത് ഇതു വായിച്ചിരുന്നുവെങ്കിൽ
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteBeautiful heart touching from the small kids
ReplyDeleteAwesome.. thought provoking 🙏🏽🙏🏽🙏🏽
ReplyDeleteGood
ReplyDeleteVery apt story. Parents should understand the child,s each and every action . Should respect them and treat them as an induvudual
ReplyDeleteവളരെ നന്നായിട്ടുണ്ട്
ReplyDeleteValare nannayittundu.kuttikalile nanmakal kandu muthirnnavakkum padikkanundu
ReplyDeleteഈ ലോകം എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് ചെറു പ്രായത്തിൽ തന്നെ മനസ്സിലാക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിൽ നന്മയുള്ളവരായി തീരും. വളരെ നന്നായിട്ടുണ്ട്.
ReplyDeleteകുട്ടികൾ ചെയ്യുന്ന പല കാര്യങ്ങളും ബാലിശമായ കുസൃതിയായാണ് നാം കാണുന്നത്. ശിക്ഷ കൊടുത്തു കഴിഞ്ഞാണ് പലപ്പോഴും കാര്യം അന്വേഷിയ്ക്കുന്നതു തന്നെ. മനസ്സിലുള്ള കാര്യങ്ങൾപെട്ടെന്ന് പറഞ്ഞൊപ്പിയ്ക്കാനും കുട്ടികൾക്ക് കഴിയാറില്ല. ഇവിടെ അച്ഛന്റെ ഇടപെടൽ നന്നായി
ReplyDeleteVery awesome story. Parents must understand their children before trying to advice the children.
ReplyDeleteNice example
ReplyDeleteവളരെ നന്നായിട്ടുണ്ട്.... ഇതിൽ നിന്നും നമ്മൾ കുഞ്ഞുങ്ങൾ പറയുന്ന കാര്യങ്ങളും വളരെ സസൂക്ഷ്മം നോക്കിയാൽ നമുക്കും പലതും പഠിക്കാൻ കഴിയും....
ReplyDelete🙏 വളരെനല്ല സന്ദേശം 🙏
ReplyDeleteഇതുപോലൊരു അച്ഛനാകാൻ ഞാനും തീരുമാനിച്ചു.(അച്ഛൻ മാത്രമല്ല മറ്റുള്ളവരുടെകണ്ണിൽകൂടി എന്നെ വീക്ഷിക്കാനും, എന്നെ ഞാൻതന്നെ വിലയിരുത്താനും തീരുമാനിച്ചു.) അങ്ങയെ പരിചയപ്പെടാൻ അവസരംലഭിച്ചതിൽ ഞാൻ ജഗദീശനോട് നന്ദിപറയുന്നൂ....
വളരെ നല്ല ഉപദേശം ശ്രീനാഥ്ജി
ReplyDeleteIt's beautiful to see the kid very close to nature at a time even elders are far from nature.
ReplyDeleteIt's beautiful to see the kid very close to nature at a time even elders are far from nature.
ReplyDeleteIt's beautiful to see the kid very close to nature at a time even elders are far from nature.
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല കഥയും,ആശയവും.👍
ReplyDeleteനല്ല കഥയും,ആശയവും.👍
ReplyDeleteനല്ല കഥയും,ആശയവും.👍
ReplyDeleteGood story.thought provoking message
ReplyDeleteവളരെ പഠിക്കാനുള്ള ഒരു heart touching story. കേള്‍ക്കാന്‍ കഴിഞ്ഞത് ഭാഗ്യം. മക്കളുടെ ചെറിയ പ്രായത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഇനി പേരക്കുട്ടികളുണ്ടാവുമ്പോള്‍ പ്രയോജനപ്പെടുത്താം.
ReplyDeleteകുടുംബ മഹിമ. സംസ്കാരമുള്ള രക്ഷിതാക്കളുടെ കൂടെ ജീവിക്കുന്ന കുട്ടി
ReplyDeleteRespected sir,
ReplyDeleteThanks a lot. Its an eye opening story should have taken as a lessen in the primary educational system. Earlier there was a moral science text book. Now nothing. God bless you and all who are in the stream. Rajasekharan Kartha
Beautiful messages for all of us. Thank you Dr Sreenath Sir
ReplyDeleteThank you so much for this thought provoking incident...So fortunate to be a part in your counselling class group.. Pranaams...
ReplyDeleteGreat
ReplyDeleteഈ അറിവൊന്നും നേരത്തെ കിട്ടിയില്ലല്ലോ എന്നോർത്ത് പശ്ചാത്താപം തോന്നുന്നു....
ReplyDeleteസാറിനു ഒരായിരം ആശംസകൾ നേരുന്നു...
ഇത് നല്ല ഒരു ഗുണപാഠം എല്ലാ ജീവജാലങ്ങൾ സ്നേഹിക്കാൻ ചെറുപ്പത്തിലേ പഠിക്കുന്നു
ReplyDeleteവളരെ നന്നായിട്ടുണ്ട് അച്ഛനമ്മമാർ ഇതുപോലെ ആയിരുന്നെങ്കിൽ
ReplyDeleteവളരെ നല്ല ഗുണപാഠം
ReplyDeleteExcellent moral story 🙏🙏🙏
ReplyDeleteചെറിയ വിവരണങ്ങളിലൂടെ വലിയ അറിവുകളാണ് തന്നു കൊണ്ടിരിക്കുന്നത്...
ReplyDeleteനന്ദി ശ്രീനാഥ് ജി
കുഞ്ഞുങ്ങൾപ്രകൃതിയെ സ്നേഹിക്കുന്നു ഭൂതദയ കുഞ്ഞുണ്ണിക്ക് ഉണ്ട്. ഇതു പഞ്ചാ യെൻജംത്തിൽ ഒന്നാണല്ലോ. ഏതു പ്രവൃത്തിയുടെയും കാരണം കണ്ടെത്തിയ ശേഷം മാത്രമേ പ്രതികരിക്കാവ് എന്നു കഥ പഠിപ്പിച്ചു ശ്രീനാഥജിക്ക് നന്ദി.
ReplyDeleteG00d Story
ReplyDeleteമക്കളോട് എങ്ങനെ പെരുമാറണം എന്ന് മനസ്സിൽ ആക്കി തന്ന ശ്രീനാഥ് സാറിന് ഒരായിരം നന്ദി. അങ്ങയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ പിന്നെ എന്റെ ജീവിതത്തിൽ നല്ല മാറ്റമുണ്ട്
ReplyDeleteകുട്ടികളുടെ പ്രവർത്തികൾ കണ്ട് കുറ്റപ്പെടുത്തുന്നതിൻ പകരം അവരെ അതിന് പ്രേരിപ്പിച്ച ചേതോവികാരം മനസ്സിലാക്കണമെങ്കിൽ അതിരം മനസിൽ അല്പം നന്മ വേണം,
ReplyDeleteകുട്ടികളിൽ നിന്ന് നമുക്ക് കുറേ ഏറെ പഠിക്കുവാനുണ്ട്.....
ReplyDeleteസാർ വളരെ നല്ലൊരു കഥ നമ്മളുടെ കുട്ടികളെയും ഇതുപോലെ വളർത്തുവാൻ സാധിച്ചിരുന്നുവെങ്കിൽ എന്നു ഞാൻ പലപ്പോഴും ചിന്തിച്ചു പോകാറുണ്ടായിരുന്നു
ReplyDeleteThis comment has been removed by the author.
ReplyDeleteവളരേ നല്ല story ആണ്.കുട്ടികളോട് ഇടപെടുന്നത് എങ്ങനെ ആയിരിക്കണം എന്ന ആശയം ലഭിച്ചു.നന്ദി നമസകാരം
ReplyDeleteഞാൻ എന്റെ മകളും, മകനും അങ്ങൻവാടിയിൽ പോകുന്നതിനു മുൻപ്തന്നേ
ReplyDeleteഞാൻ അവർക്ക് ഒന്നേ രണ്ടേ... എണ്ണാൻ പടിപ്പോച്ചിരുന്നു. ഞാൻ കുട്ടികളുമൊത്ത് കാല്പന്തുകളിക്കുമായിരുന്നൂ.. ഓരോതവണ ഞാൻ പന്തടിക്കുമ്പോഴും 1,2,3,... എന്നു പറഞ്ഞ് പന്തടിക്കും. അപ്പോൾ അവരും 1,2,3,.... എന്ന് പറഞ്ഞു തിരിച്ചടിക്കും. അങ്ങനെ അവർ അങ്ങാൻവാടിയിൽ പോകുന്നതിനുമുന്പതന്നെ അവർ 1,2,... പടിച്ചിരുന്നൂ... 🙏🙏🙏
വളരെ നന്നായിട്ടുണ്ട്
ReplyDeleteSir very good
ReplyDeleteകുഞ്ഞുണ്ണിയുടെ മാതിരി ഒരു കുഞ്ഞ് എനിക്കും ഉണ്ടായിരുന്നെങ്കിൽ ഞാൻ ആശിച്ചു പോയി ഇരിക്കുന്നു
ReplyDeleteമാതാപിതാക്കൾ അവരുടെ കുട്ടിക്കാലം എങ്ങനെ ആയിരുന്നോ അതേപടി തന്നെ ആണ് അവരുടെ കുട്ടികളിലും അടിച്ചു ഏല്പിക്കുന്നത്.എല്ലാ കാര്യങ്ങളും കുസൃതി എന്ന് പറഞ്ഞു നിരുത്സാഹപ്പെടുത്തുന്നതും ശിക്ഷ നൽകുന്നതും സ്ഥിരം കാഴ്ച്ച തന്നെ. അതിന്റെ പിന്നില്ലെ ഉദ്ദേശ ലക്ഷ്യം പോലും മാതാപിതാക്കൾ നോക്കാൻ തയാറല്ല.
ReplyDeleteഈ തലമുറയ്ക്ക് നല്ലൊരു സന്ദേശം ആണ് ശ്രീനാഥ് സാർ ഇവിടെ നൽകി ഇരിക്കുനത്. കുട്ടികളെ ശിക്ഷ നൽകാതെ അവരെ പറഞ്ഞു മനസിലാക്കാൻ ആണ് ശ്രമിക്കേണ്ടത്. ഒരുപക്ഷെ കുട്ടികാലത്തു ചെയുന്ന പല കാര്യങ്ങളും അവരുടെ ഭവിക്ക് മുതൽ കൂട്ടാണ്. അടിച്ചമർത്തൽ അല്ല തിരുത്തൽ ആണ് വേണ്ടത്.
ശ്രീനാഥ് സാറിനെ പോലെ ഉള്ളവർ ഈ സമൂഹത്തിനു ആവശ്യം തന്നെ.