പ്രാണന്റെ മാഹാത്മ്യം
ഒരിക്കൽ ഒരു ഗർഭിണി തന്റെ ഗർഭത്തിന്റെ ഏഴാം മാസം ആയിട്ടും ചർദ്ദി ശമിക്കാത്തെ വന്നപ്പോൾ വർമ്മാജി (RRR Varma - കേരളത്തിലെ പ്രകൃതി ചികിത്സാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹാത്മാവ്) യുടെ അടുത്ത് ചികിത്സയ്ക്കായി വന്ന സംഭവം പറഞ്ഞത് ഓർക്കുന്നു. നിൽക്കാത്ത ചർദ്ദിയും ഭക്ഷണത്തോട് താൽപര്യമില്ലായ്മയും കാരണം അവർ ഗർഭത്തെ ഒരു ശാപമായി കണ്ടു ജീവിക്കുന്ന സമയത്താണ് വർമ്മാജിയെ കാണുന്നത്. ഗർഭം അലസിപ്പിച്ചാലോ എന്നു വരെ അവർ ചിന്തിച്ച സമയമായിരുന്നു അത്.
എന്നാൽ ശരീരത്തിൽ ശക്തമായി അടിഞ്ഞുകൂടി കിടക്കുന്ന ഏതോ ഒരു മാലിന്യമാണ്
ഈ ചർദ്ദിയുടെ പിന്നിൽ എന്ന് തിരിച്ചറിഞ്ഞ വർമ്മാജി കുറച്ചു ദിവസം കരിക്കിൻ വെള്ളവും പഴങ്ങളും മാത്രം കഴിച്ച് ഉപവസിക്കാൻ അവരോട് നിർദ്ദേശിച്ചു.
നാലാം ദിവസം വളരെ ദുർഗന്ധത്തോടു കൂടിയ കാപ്പി കളർ നിറത്തിലുള്ള ഒരു കൊഴുത്ത ദ്രാവകം അവർ ഛർദ്ദിക്കുകയും അതിനുശേഷം ഗർഭകാലം വളരെ സുഖകരമായിരിക്കയും സുഖകരമായി പ്രസവിക്കുകയും ചെയ്തു.
വർഷങ്ങളായി അവരുടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളെ പുറത്താക്കാൻ പ്രാണൻ ചെയ്ത വ്യവസ്ഥയായിരുന്നു ചർദ്ദി.
എന്നാൽ പ്രാണന്റെ മിതവ്യയ സിദ്ധാന്തമനുസരിച്ച് പ്രാണന് മാലിന്യത്തെ ഒഴിവാക്കാൻ വേണ്ടത്ര സമയം ലഭിക്കാഞ്ഞതിനാലാണ് ഏഴ് മാസം വരെ ഈ ബുദ്ധിമുട്ട് നീണ്ടു പോയത്. നാല് ദിവസം പൂർണ്ണമായും ആ ഒരു ശ്രമത്തിന് വേണ്ടി പ്രാണനെ വിട്ടു കൊടുത്തപ്പോൾ പ്രാണൻ അത് ഭംഗിയായി ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തുകയും ചെയ്തു. മാത്രമല്ല ജീവിതത്തിൽ പിന്നീട് വരാൻ സാധ്യതയുള്ള എല്ലാ രോഗാണുക്കളെയുമാണ് അപ്പോൾ ആ പ്രാണൻ പുറം തള്ളിയത്.
പനി, ഛർദ്ദി, വയറിളക്കം, ചൊറി ഇവയെല്ലാം തന്നെ പ്രാണന് മാലിന്യത്തെ പുറത്താക്കാനുള്ള ഓരോ ഉപാധികളാണ്. ആ സമയത്ത് പ്രാണന്റെ സന്ദേശം മനസ്സിലാക്കി പ്രാണന് ഉപാസിച്ച് ജീവിച്ചാൽ ശരീരം ശുദ്ധമാവുകയും രോഗങ്ങളിൽ നിന്ന് നമുക്ക് എപ്പോഴും മുക്തി ലഭിക്കുകയും ചെയ്യും. എന്നാൽ ഇത് മനസ്സിലാക്കാതെ പനിയെ ഒക്കെ ഒരു രോഗമായി കണ്ടു ചികിത്സിക്കുന്നത് വാഹനം ഓടിച്ചു പോകുമ്പോൾ ഏതെങ്കിലും തകരാറുണ്ടായാൽ ആ ഇൻഡിക്കേഷൻ തരുന്ന ലൈറ്റ് കുത്തി പൊട്ടിക്കുന്നത് പോലെയാണ്. കാർ ഓടിക്കുമ്പോൾ ഡീസൽ കുറവാണ് എന്ന ഇൻഡിക്കേഷൻ ലഭിക്കുന്ന സമയത്തു അത് മനസ്സിലാക്കി ഡീസൽ അടിക്കാതെ ഇൻഡിക്കേഷൻ ലൈറ്റിനെ ഇല്ലാതാക്കുന്നത് പോലെയാണ് പനിയും ഛർദ്ദിയും വയറിളക്കവും സോറിയാസിസും ഒക്കെ ചികിത്സിച്ച് മാറ്റുന്നത്. അതേപോലെതന്നെ പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളും മുതലായവ എല്ലാം പ്രാണന്റെ ഓരോ സന്ദേശങ്ങളാണ്. ഇതെല്ലാം ഓരോ സൂചനകളാണ്.
സൂചനെയല്ലാ ഇല്ലാതാക്കേണ്ടത് അതിന്റെ യഥാർത്ഥ കാരണത്തേയാണ്.
നമ്മുടെ ശരീരത്തിന്റെ എല്ലാ പോരായ്മകളെയും രോഗങ്ങളേയും പരിഹരിക്കാനുള്ള അറിവും ബോധവും നമ്മുടെ പ്രാണനുണ്ട്.
No comments:
Post a Comment