Tuesday, January 7, 2020

നിയതി

ജീവിതം എന്നത് യാദൃശ്ചികമാണോ, വിധിയാണോ, നിയതിയുടെ നിയന്ത്രണത്തിലാണോ, 
അതോ നമ്മുടെ ഭാവി നമ്മൾ തന്നെയാണോ സൃഷ്ടിക്കുന്നത് ?  

കുറച്ച് കാലമായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു അത്.

 ഒരു ചായക്കടയിൽ കയറി ചായയാണോ കാപ്പിയാണോ വേണ്ടത് എന്ന് തീരുമാനിച്ച് , അത് ഓർഡർ ചെയ്തത്  കഴിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുള്ളതുപോലെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് നമ്മൾ തന്നെയല്ലേ എന്ന ചിന്തയുമായി  മുന്നോട്ടു പോകുമ്പോഴാണ് ആകാഷിക് റീഡിംഗിനെ കുറിച്ചും  അഗസ്ത്യ നാഡിയെ കുറിച്ചുമൊക്കെ പഠിക്കുന്നത്.  ഇവയൊക്കെ നമ്മൾ നിയതിയുടെ കയ്യിലെ കളിപ്പാട്ടങ്ങളാണ്  എന്നാണ് നമ്മളോട് പറയുന്നത്.

ഈ വർഷത്തെ വിഷു  എനിക്ക് നൽകിയത് നിയതിയെ കുറിച്ചുള്ള ചില അപാരമായ തെളിവുകളായിരുന്നു.

 ഇനി വിഷയത്തിലേക്ക് കടക്കാം. ഇന്നലെ ആലുവയിൽ ഒരു ശ്രീചക്രപൂജ കഴിഞ്ഞ് തിരിച്ച് കോഴിക്കോടേക്ക് പോവാൻ വേണ്ടി രാത്രി 11 മണിക്ക് ഇറങ്ങുമ്പോഴാണ് ഒരു ഫോൺ കോൾ . എറണാകുളത്തുള്ള ഒരു അടുത്ത സുഹൃത്ത് ആണ് .  അത്യാവശ്യമായി അദ്ദേഹത്തിന് ഒന്ന് കാണണമെന്ന് .  ആദ്യം പോകണ്ട എന്ന് തീരുമാനിച്ചെങ്കിലും ഇന്നത്തെ പരിപാടി പാലക്കാട് ആയതിനാൽ കോഴിക്കോട് പോയി നാളെ കാലത്ത് വീണ്ടും പാലക്കാട് വരുന്നതിനേക്കാൾ നല്ലത് ഇന്ന് എറണാകുളത്ത് തന്നെ താമസിച്ച്  ഉച്ചയ്ക്ക് അവിടെ നിന്നും നേരിട്ട് പാലക്കാടേക്ക് പോകുന്നതല്ലേ എന്ന ചിന്ത വന്നതിനാൽ നേരെ കൊച്ചിയിലേക്ക് വച്ച് പിടിച്ചു.  

രാത്രി 12 മണിയോടുകൂടി സുഹൃത്തിന്റെ വീട്ടിലെത്തി . രാവിലെ എഴുന്നേറ്റ് അദ്ദേഹത്തോട് സംസാരിച്ചു. ഉച്ചക്ക് 1. 50 ന് ഒരു ട്രെയിൻ പാലക്കാടേക്ക് ഉണ്ട് .എന്നാൽ യാത്ര അപ്പോഴാക്കാമെന്ന് കരുതി. പക്ഷേ  പെട്ടെന്ന് ഉണ്ടായ ചില കാരണങ്ങളാൽ 1 .50 ന്റെ ട്രെയിനിൽ  യാത്ര ചെയ്യാൻ സാധിക്കാതെ 'വന്നു. തുടർന്ന്  3 .50 നുള്ള കേരള എക്സ്പ്രസ്സിൽ  പാലക്കാട്ടേക്ക് ടിക്കറ്റെടുത്ത്  സ്റ്റേഷനിൽ കാത്തിരിപ്പ് തുടർന്നു.   

ട്രെയിൻ വന്നപ്പോൾ ഓരോ ബോഗിയുടെ മുന്നിലൂടെ പോയപ്പോഴും ഒന്നിലും കയറാൻ തോന്നിയില്ല.  അവസാനം ഏറ്റവും മുമ്പിലുള്ള എസ് ടു കമ്പാർട്ട്മെൻഡിൽ കയറി . യാത്രയിൽ ഉറക്കം എന്റെയൊരു വീക്നെസാണ്. അതു കൊണ്ട് തന്നെ ആദ്യം തപ്പിയത് ഒരു ബർത്താണ്. കാര്യമായ തിരക്കില്ലാത്തതിനാൽ ഒരെണ്ണം പെട്ടെന്നു തന്നെ ഒപ്പിച്ചെടുത്തു. ബർത്തിൽ കയറിയതിന് ശേഷമാണ് താഴെ സീറ്റിലെ ആത്മാക്കളെ ശ്രദ്ധിച്ചത്. 

എന്റെ താഴെ ഒരു തമിഴ് ഫാമിലിയാണ്. അച്ഛനും അമ്മയും രണ്ട് മക്കളും . കുട്ടികൾ കലപില കൂട്ടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ഉറക്കം "ഗോവിന്ദ "യാവുന്ന ലക്ഷണമാണ്.  എതിർ സീറ്റിൽ മൂന്ന് പെൺകുട്ടികൾ ഇരിക്കുന്നു കണ്ണുകൾ അവിടെ നിന്നും പിൻവലിച്ചു ഉറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു പ്രത്യേക കാര്യം എന്റെ ശ്രദ്ധയിൽപെട്ടത്. താഴെ സീററിലെ മൂന്ന്  കുട്ടികളിൽ രണ്ടുപേർ സജീവമായി മൊബൈൽ ഫോണിൽ കളിക്കുമ്പോൾ ഒരു കുട്ടി വിദൂരതയിലേക്ക് നോക്കി തലയിലെഓരോ മുടിയായി പിഴുതെടുക്കുകയും അത് കൈവിരലിലിട്ട് അലക്ഷ്യമായി തിരിച്ച് കൊണ്ടിരിക്കുകയും ഒടുക്കം അതിനെ കടിച്ച് മുറിച്ചുകളയുകയും ചെയ്യുന്നു. തികച്ചും യാന്ത്രികമായിട്ടായിരുന്നു ആ കുട്ടിയുടെ പ്രവർത്തി.  അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകൾ ആകെ കരഞ്ഞ് കലങ്ങിയിരിക്കുന്നു . അവളുടെ മൊബൈൽ ഫോൺ അടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു .അപ്പോഴൊക്കെ അവൾ ഫോണിലേക്ക് നോക്കുകയും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയും ചെയ്തു കൊണ്ടിരുന്നു. അത് എന്നിലെ കൗൺസിലറെ ഉണർത്തുകയും  ആ കുട്ടിയെ ഞാൻ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു.

 അപ്പോഴേക്കും ട്രെയിൻ തൃശ്ശൂരിൽ എത്തിയിരുന്നു. മറ്റ് രണ്ട് പെൺകുട്ടികളും തൃശ്ശൂരിൽ ഇറങ്ങി.  കമ്പാർട്ട്മെൻറിൽ  ഞാനും ആ കുട്ടിയും തമിഴ് ഫാമിലിയും  മാത്രമായി. ആ പെൺകുട്ടി ആ കുട്ടികളെ നോക്കുന്നതും കണ്ണ് തുടയ്ക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു. ഞാൻ ബർത്തിൽ നിന്നിറങ്ങി അവളുടെ അടുത്ത് ഇരുന്നു. 

എങ്ങനെയാണ് ഈ വിഷയത്തിൽ ഇടപെടുന്നത് എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ .  അവളുടെ മുഖത്ത് നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും അവൾ എനിക്ക് മുഖം തന്നില്ല .ആ സമയത്താണ് എന്റെ ഭാര്യയുടെ കോൾ വന്നത്. ഫോണിൽ ഞാൻ എന്തോ സംസാരിച്ചു കട്ട് ചെയ്തതിനു ശേഷം  ഒരു നമ്പർ എഴുതാൻ എന്ന വ്യാജേന ആ പെൺകുട്ടിയോട് പേന ഉണ്ടോ കയ്യിൽ എന്ന് ചോദിച്ചു . അവൾ ഒരു പേനകൊണ്ട് കടലാസിൽ എന്തോ കുത്തിക്കുറിക്കുന്നത് ഞാൻ നേരത്തെ തന്നെ കണ്ടിരുന്നു. അവൾ പേന എനിക്ക് തരികയും ഞാൻ ഒന്നുമുതൽ 10 വരെ എൻറെ കയ്യിൽ എഴുതുകയും പേന അവൾക്ക് തിരിച്ചുകൊടുക്കുകയും നന്ദി പറയുകയും ചെയ്തു. 

അവളുമായി  ഒരു റാപ്പോ ഉണ്ടാക്കുകയായിരുന്നു എന്റെ ലക്ഷ്യം . പക്ഷേ അത് ദയനീയമായി പരാജയപ്പെട്ടു. കാരണം എവിടേക്കാണ് പോകുന്നത് എന്ന എന്റെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി. ഇനി എങ്ങനെയാണ് ആ കുട്ടിയുമായി ഒരു റാപ്പോ ഉണ്ടാക്കുക എന്ന് ഞാൻ ആലോചിക്കുകയായിരുന്നു.  അപ്പോഴാണ് ഞാൻ എപ്പോഴും കൊണ്ടു നടക്കാറുള്ള പസിൽസ് നെ കുറിച്ച് എനിക്കോർമ്മ വന്നത് . ചില പ്ലാസ്റ്റിക്ക് കഷ്ണങ്ങൾ 
പ്രത്യേകരീതിയിൽ വച്ച് T എന്ന അക്ഷരം ഉണ്ടാക്കുന്ന ഒരു ഗെയിം. ഞാനതെടുത്ത് മുമ്പിലിരിക്കുന്ന ചെറിയ രണ്ടു കുട്ടികളുമായി കളിക്കുകയും അങ്ങിനെ അവരുമായി ചങ്ങാത്തം കൂടുകയും ചെയ്തു .തുടർന്ന് ഞാനവർക്ക്  ചില ചെറിയ മാജിക്കുകൾ കാണിച്ചു കൊടുത്തു.  തുടർന്ന് എന്റെ കയ്യിലുള്ള പസിൽസ് നേരെയാക്കാൻ വേണ്ടി അവരുടെ കയ്യിൽ കൊടുത്തു . പക്ഷേഅവർക്കത് സാധിക്കുന്നില്ലായിരുന്നു.  ഇതെല്ലാം അവൾ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കളികൾ അവൾ ആസ്വദിക്കുന്നുണ്ട് എന്ന് അവളുടെ ശരീര ചലനങ്ങളിൽ നിന്നും എനിക്ക് മനസ്സിലായി . ഒന്ന് ട്രൈ ചെയ്യുന്നോഎന്ന് ചോദിച്ചു കൊണ്ട് ആ പ്ലാസ്റ്റിക് കഷ്ണങ്ങൾ ഞാൻ അവൾക്ക് നേരെ നീട്ടി . ഭാഗ്യം. അവൾ അത് വാങ്ങി നേരെയാക്കാൻ ശ്രമിക്കുമ്പോൾ ഞാൻ  അവളുടെ ഫോണിലേക്ക് നോക്കി . ചെറിയ രണ്ടു കുട്ടികളുടെ ഫോട്ടോ ആണ് അവൾ ഡി . പി ആയി വെച്ചിട്ടുള്ളത്.

 ഫോണിൽ കാണുന്ന ചിത്രം കുട്ടികളുടെ ആയിരിക്കും അല്ലേ എന്ന എന്റെ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.  ഞാൻ ഒരു മനശാസ്ത്ര കൗൺസിലർ ആണെന്നും എന്റെ  പേര് ഡോക്ടർ ശ്രീനാഥ് കാരയാട്ട് ആണെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. 

"കഴിഞ്ഞ കുറേ സമയമായി  ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയായിരുന്നു. നിങ്ങൾക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും ധൈര്യമായി എന്നോട് പറയാം.  ഞാൻ കൂടെയുണ്ട്.   നിങ്ങൾ പറയുന്ന കാര്യങ്ങൾ ഞാൻ എന്നും രഹസ്യമായി സൂക്ഷിക്കുന്നതാണ് ".
എന്റെ വാക്കുകൾ അവൾക്ക് ഒരാശ്വാസമായെന്നു തോന്നി. 
പതുക്കെ അവർ എന്നോട് അവരുടെ കാര്യങ്ങൾ പറയാൻ തുടങ്ങി. പറഞ്ഞ കാര്യങ്ങൾ ചുരുക്കത്തിൽ ഇങ്ങനെയാണ്:

,"സർ എന്റെ  പേര് മഞ്ജു എന്നാണ് .സാർ നേരത്തെ ഫോണിൽ കണ്ടത് എൻറെ കുട്ടികളുടെ ഫോട്ടോയാണ്.  എന്റെ ഭർത്താവ് ഗൾഫിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം  വന്നത് . പുള്ളിക്കാരൻ എന്റെ അമ്മാവൻറെ മകൻ കൂടിയാണ്.  സത്യത്തിൽ അദ്ദേഹവുമായുള്ള ഒരു കല്യാണത്തിന്  എനിക്ക്  ഇഷ്ടമില്ലായിരുന്നു. പക്ഷേ ഈ കല്യാണം തന്നെ നടത്തണമെന്ന അച്ഛന്റേയും അമ്മയുടെയും ഭീഷണിയുടേയും വാശിയുടെയും പുറത്താണ്  ഒടുക്കം ഞാൻ കല്യാണത്തിന് സമ്മതിച്ചു.. 

സത്യത്തിൽ എനിക്ക് പറ്റിയ ഒരു വലിയ അബദ്ധമായിരുന്നു ആ കല്യാണം.  അദ്ദേഹം സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രമായിരുന്നു എന്നും പ്രാധാന്യം കൊടുത്തിരുന്നത്. അദ്ദേഹം പറയുന്നതു കേട്ട് ആടാൻ മാത്രം വിധിക്കപ്പെട്ട ഒരു പാവ മാത്രമായിരുന്നു ഞാൻ. എന്ത് ചെയ്താലും  ഒടുക്കം കുറ്റപ്പെടുത്തൽ മാത്രമായിരുന്നു പ്രതിഫലം.  ഒരു ഭാര്യ എന്ന തരത്തിലുള്ള സ്നേഹമോ പരിഗണനയോ എനിക്ക് ഒരിക്കലും അദ്ദേഹം തന്നിരുന്നില്ല. എന്റെ ഒരു കാര്യങ്ങളും അദ്ദേഹം പരിഗണിക്കുക പോലുമില്ലായിരുന്നു. മിക്ക ദിവസങ്ങളിലും  ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടുമുണ്ട്. എങ്ങിനെയോ രണ്ട് കുട്ടികൾ ഉണ്ടായതുകൊണ്ട് മാത്രമാണ് ഞാനിത്രയും കാലം ജീവിച്ചിരുന്നത് തന്നെ. ജീവിതം അത്രക്ക് മടുത്തു പോയിരുന്നു എനിക്ക് ".

ആയിടക്കാണ് ഞാൻ എനിക്കൊപ്പം ഡിഗ്രിക്ക് പഠിച്ച സുമേഷിനെ ഫേസ്ബുക്ക് വഴി കാണുന്നത് .ഞങ്ങൾ തമ്മിൽ ചാറ്റ് ചെയ്യാനും വാട്സാപ്പിലൂടെ മെസ്സേജുകൾ അയക്കാനും തുടങ്ങി. അത് എനിക്ക് ഒരു വലിയ  ആശ്വാസമായിരുന്നു. ഞാൻ ജീവിച്ചു തുടങ്ങിയത് അപ്പോഴായിരുന്നു'. വളരെപ്പെട്ടെന്നായിരുന്നു ആ ബന്ധം  ആഴമുള്ളതായി തീർന്നത്. പിരിയാൻ പറ്റാത്ത വിധം ഞങ്ങൾ അടുത്തിരുന്നു. അവന്റെ സാമിപ്യം എനിക്ക് ഒരു പാട് ആശ്വാസമേകി. സത്യത്തിൽ സ്നേഹമെന്തെന്ന് ഞാനറിഞ്ഞത് അവനിലൂടെയായിരുന്നു .

 ഭർത്താവ് ഇത്തവണ ഗൾഫിൽ നിന്നും വന്നപ്പോൾ ഈ ബന്ധം  കണ്ടുപിടിച്ചു. പിന്നെ അവിടെ നടന്നത് ഒരു ഭൂകമ്പമായിരുന്നു.  എന്നെ ഒരുപാട് ഉപദ്രവിക്കുകയും ഒടുക്കം ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറങ്ങിപ്പോവാൻ പറയുകയും ചെയ്തു. കാര്യമറിഞ്ഞ എന്റെ വീട്ടുകാരും എന്നെ അവിടേക്ക് കയറ്റുന്നില്ല. സുമേഷും ഇപ്പോൾ എന്നെ കൈവിട്ട മട്ടാണ്. അവനെയും പറഞ്ഞിട്ട് കാര്യമില്ല അവനും ഭാര്യയും കുട്ടികളും ഉണ്ടല്ലോ.  അവസാന നിമിഷം അവനും  എന്നെ കയ്യൊഴിയുകയായിരുന്നു. എന്റെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു .  ഇനി മരണം മാത്രമാണ് എന്റെ മുമ്പുള്ള ഏക രക്ഷാമാർഗ്ഗം.  ഞാൻ തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ കയറാൻ ആണ് ടിക്കറ്റ് എടുത്തത്. പക്ഷേ ആ ട്രെയിനിൽ എൻറെ ബന്ധുക്കളെ കണ്ടപ്പോൾ ഞാൻ ഓടി ഈ ട്രെയിനിൽ കയറുകയായിരുന്നു. പലതവണ ട്രെയിനിൽ നിന്നും എടുത്തുചാടാൻ തോന്നിയെങ്കിലും മരിച്ചില്ലെങ്കിലോ  എന്ന ഭയത്താലാണ് ഞാൻ ചാടാതെ ഇരുന്നത്. " പൊട്ടിക്കരച്ചിലിനിടയിലൂടെ  അവൾ ഇത്രയും പറഞ്ഞുതീർത്തു.

സത്യത്തിൽ എന്തു ചെയ്യണമെന്നറിയാത്ത ഒരു മാനസീകാവസ്ഥയിലായിരുന്നു ഞാനും.


പക്ഷേ അവളുടെ കരച്ചിൽ മറെറാരു സംഭവത്തിന് തുടക്കമായി. അതു വരെ കഥയറിയാതെ ആട്ടം കണ്ട് ഞങ്ങളുടെ മുഖത്തേക്ക് നോക്കിയിരുന്ന തമിഴന്റെ ഭാവം ആ കുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ പെട്ടെന്ന് മാറി. വടിവേലു രജനിയായി മാറിയത് പോലെ .ഞാനാ കുട്ടിയോട് എന്തോ അപമര്യാദയായി സംസാരിച്ചു എന്നോ മറ്റോ കക്ഷി കരുതിക്കാണും. ഏതായാലും എന്റെ തടി കേടാവുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ ഭാര്യ ഇടപെട്ടു. നല്ല ശുദ്ധമാന ചെന്തമിഴിൽ അവരെന്തൊക്കെയോ പറഞ്ഞു.  തമിഴൻ ശാന്തനായി . 

ഒരു പക്ഷേ ഭാഷ മനസ്സിലായില്ലെങ്കിലും ഞാൻ ആ കുട്ടിയെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് അവർക്ക് മനസ്സിലായിക്കാണും. 

അല്ലെങ്കിൽ തന്റെ മക്കൾക്കൊപ്പം ഇത്ര നേരം കളിക്കുകയും അവരോട് സ്നേഹപൂർവ്വം പെരുമാറുകയും ചെയ്ത ഒരാൾ ഒരിക്കലും മറ്റൊരു സ്ത്രീയോട് അപമര്യാദയായി പെരുമാറില്ല എന്നവർക്ക് ഉച്ച വിശ്വാസമുണ്ടാവും.

സ്ത്രീത്വത്തിന്, പ്രത്യേകിച്ച് മാതൃത്വത്തിന് ഒരു സംഭവത്തെ ശരിയായ രീതിയിൽ അപഗ്രഥിക്കാനും പ്രതികരിക്കാനും കഴിയുമെന്ന എന്റെ ധാരണയെ ഉറപ്പിക്കുന്നതായിരുന്നു ആ അമ്മയുടെ പെരുമാറ്റം.

 മഞ്ജുവിനെയും കൂട്ടി ഒറ്റപ്പാലത്ത് ഇറങ്ങി തണൽ ബാലാശ്രമ ത്തിലേക്ക് പോയി ശശിയേട്ടനെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ച് തണൽ മാതൃ സദനത്തിൽ അവളെ  ആക്കിയാലോ എന്നായിരുന്നു എന്റെ ചിന്ത . ( തണൽ ബാലാശ്രമം: ഒറ്റപ്പാലത്തിനടുത്ത് മായന്നൂരിൽ, വിധി ജീവിതത്തിന്റെ നിറംകെടുത്തിയിരുന്ന നൂറ്റി ഇരുപതോളം പെൺകുട്ടികൾക്ക് അവരുടെ ജീവിതത്തിന് പുതിയ നിറച്ചാർത്തു നൽകി, അവരെ പരിരക്ഷിക്കുന്ന സ്ഥാപനം. തണൽ ബാലാശ്രമം - ഇതോടൊപ്പം അഗതികളായ അമ്മമാർക്കായി തണൽ മാതൃസദനം.  സ്വജീവിതം ഈ ദൈവിക കാര്യത്തിനായി ഉഴിഞ്ഞുവച്ച തണലിന്റെ തണലായ ശശിയേട്ടൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് സേവാഭാരതിയുടെ ഭാഗമാണ്.) 

അപ്പോഴേക്കും ട്രെയിൻ ഒറ്റപ്പാലം കഴിഞ്ഞിരുന്നു. കൂടാതെ അതൊരു ശരിയായ നടപടിയല്ല എന്ന് എനിക്ക് തോന്നി. മറ്റൊരു പ്രധാന കാര്യം ആത്മഹത്യാപ്രവണത തീവ്രമായ രീതിയിൽത്തന്നെ അവളിൽ ബാക്കി നിൽക്കുന്നുണ്ടായിരുന്നു എന്നതാണ്.

ഇനി കേവലം 20 മിനിറ്റ് മാത്രമാണ് എന്റെ  മുന്നിൽ ബാക്കിയുള്ളത് .അവൾ അപ്പോഴും സമ്മർദ്ദത്തിലാണെന്ന് അവളുടെ ശരീരഭാഷയിൽ നിന്നും മനസ്സിലായി. പാലക്കാട് എനിക്ക് ഇറങ്ങിയേ മതിയാവൂ .  അടുത്ത പരിപാടിയുടെ ആളുകൾ സ്റ്റേഷനിൽ എന്നെയും കാത്ത് നിൽക്കുന്നുണ്ട്. സാധാരണ ഒരു കൗൺസിലിംഗിലൂടെ അവളെ തിരിച്ചു കൊണ്ടുവരാൻ ആ പരിമിതമായ സമയത്തിനുള്ളിൽ സാദ്ധ്യമാവില്ലായിരുന്നു. അവളെ ഉപേക്ഷിച്ചു പോയാൽ നാളെ പേപ്പറിലെ ഏതെങ്കിലുമൊരു കോണിൽ ഒരു ആത്മഹത്യാ വാർത്തയിലെ നായികയായി അവളെ കാണുമെന്നത് ഓർക്കാൻ പോലുമാവില്ലായിരുന്നു.

 ഒടുക്കം ഒരു പരീക്ഷണത്തിന് തന്നെ ഞാൻ മുതിർന്നു .  അവളെ എംപവർ ചെയ്യാനും  ജീവിക്കാൻ പ്രേരിപ്പിക്കാനും  
തീരുമാനിച്ചു. 
എന്നാൽ മുമ്പിലുള്ള സമയം അതിന് അപര്യാപ്തമാണ് താനും. ഇത്തരം സന്ദർഭങ്ങളിൽ "ശക്തി പാത " ഉപയോഗിച്ച് ഹീൽ ചെയ്തു നോക്കാറുണ്ട്.

എന്താണ് ശക്തിപാത ?

ശക്തി പാതം ഒരു താന്ത്രിക് ഹീലിംഗ് ആണ്. ഓരോ മനുഷ്യ ശരീരത്തിനുള്ളിലും ഒരു സൂക്ഷ്മശരീരമുണ്ട് . ആറ് ആധാര ചക്രങ്ങൾ അടങ്ങിയ സൂക്ഷ്മശരീരത്തിൽ ഉള്ള ചക്രങ്ങളുടെ ഊർജ്ജ വ്യതിയാനമാണ് ഒരു വ്യക്തിയുടെ മനോനിലയെ, വൈകാരിക നിലയെ സ്വാധീനിക്കുന്നത് എന്നും ആ ചക്രങ്ങളുടെ ഊർജ്ജത്തെ ശരിയാക്കുമ്പോൾ വ്യക്തി മാനസികവും ശാരീരികവുമായ സന്തോഷത്തിലേക്ക് വരുമെന്നും  ശക്തി പാതത്തിലൂടെ തെളിയിക്കപ്പെട്ടതാണ്.
'
 തഥാഗത നോയട്ടിക്ക് ആൻഡ്താന്ത്രിക് റിസർച്ച് അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തുന്ന
തന്ത്ര ശിബിരത്തിൽ ശക്തി പാതം ഹീലിംഗ് പഠിപ്പിക്കുമ്പോൾ എനിക്കും രാമാനന്ദിനും ലഭിക്കാറുള്ള അനുഭവങ്ങൾ വളരെ വലുതാണ്.


 5 മിനിറ്റ് നേരം കണ്ണടച്ച് വെച്ച് കൈകളിലൂടെ ഓരോ കളർ പ്രണയും അവളുടെ ഓരോ ചക്രത്തിലും ഊർജ്ജം നിറക്കുന്നതായി സങ്കല്പിച്ചുകൊണ്ട് ശക്തി പാത ഹീലിംഗ് ചെയ്ത് കണ്ണ് തുറന്നപ്പോൾ കണ്ടത്  അവൾ ശാന്തയായി ഇരിക്കുന്നത് .

പ്രശ്നങ്ങളെല്ലാം തന്നെ നമുക്ക് പരിഹരിക്കാമെന്നു കുട്ടികളുടെ ഭാവിയെ ഓർത്ത് ധീരമായി ജീവിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും  അവളെ ബോധ്യപ്പെടുത്താൻ ഈശ്വരാനുഗ്രഹത്താൽ എനിക്ക് സാധിച്ചു. ഞാൻ അവളുടെ ഫോണിൽ നിന്ന് തന്നെ അവളുടെ ഭർത്താവിനെയും അച്ഛനെയും അമ്മയെയും വിളിച്ച് സംസാരിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.

" ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ പറഞ്ഞു പോയതാണ്. അതിനവൾ ഇങ്ങനെയാണോ ചെയ്യേണ്ടത്. എത്രനേരമായി ഞങ്ങളെല്ലാവരും തീ തിന്നിരിക്കുന്നു. വിളിച്ചിട്ട് ഫോണും എടുക്കാതായപ്പോൾ ഞങ്ങളാകെ പേടിച്ച് വിറച്ച് പോയി. "
അവളുടെ ഭർത്താവ് സുനിൽ എന്നോട് പറയുമ്പോൾ ആ സ്വരത്തിൽ അവളോടുള്ള സ്നേഹവും കുററ ബോധവും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു.

 മഞ്ജുവിനെ ഒരാപത്തിൽ നിന്ന് രക്ഷിച്ചതിനും  സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിച്ചതിനും ഒരുപാട് ഒരുപാട് നന്ദി പറഞ്ഞുകൊണ്ടാണ്  അദ്ദേഹം ഫോൺ കട്ട് ചെയ്തത് .

എനിക്കൊപ്പം അവൾ പാലക്കാട് ഇറങ്ങുകയും പാലക്കാട് ഉള്ള അവളുടെ ബന്ധുക്കൾ എത്തുംവരെ ഞാൻ അവൾക്കൊപ്പം ഇരിക്കുകയും, ജീവിതത്തിലെ നിയോഗങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു .

യാത്രപറഞ്ഞ് പിന്നീട് ഭർത്താവിനെയും കുട്ടികളെയും കൂട്ടി കൗൺസിലിങ്ങിന് വരണമെന്ന് പറഞ്ഞു പിരിയുമ്പോൾ നിറകണ്ണുകളോടെ ദൈവം പറഞ്ഞ അയച്ചതാണ് സാറേ നിങ്ങളെ ,ഈ വിഷുവിന് ഞാൻ ഉണ്ടാവും എന്ന് കരുതിയതല്ല, ഇതൊക്കെ ഒരു നിയോഗമാണ് എന്നവൾ കൈകൂപ്പിക്കൊണ്ടു പറഞ്ഞു.


റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി  പുറത്തേക്ക് നടക്കുമ്പോൾ ഞാൻ ചിന്തിച്ചത് നിയോഗത്തെക്കുറിച്ചായിരുന്നു. ആലുവയിലെ പൂജകഴിഞ്ഞ് കോഴിക്കോടേക്ക് പോകണ്ട എന്നെ കൊച്ചിയിലേക്ക് പോകാൻ പ്രേരിപ്പിച്ചത് ആരാണ്?

 1. 50 ന്റെ ട്രെയിനിന് പോകാൻ തീരുമാനിച്ച എന്നെ പലകാരണങ്ങൾ വൈകിച്ചത് ആരാണ്?

 ട്രെയിനിലെ മറ്റ് കമ്പാർട്ട്മെൻഡിലൊന്നും  കയറാതെ മുന്നോട്ട് നടന്ന് ഏറ്റവും മുമ്പിലത്തെ കമ്പാർട്ട്മെൻഡിൽ കയറാൻ എന്നെ പ്രേരിപ്പിച്ചത് ആരാണ്?

 72 സീറ്റുകൾ ഉണ്ടായിരുന്നിട്ടും മഞ്ജു ഇരിക്കുന്ന സീറ്റിൽ തന്നെ ഇരിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആരാണ്?

 തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനിൽ കയറേണ്ട മഞ്ജുവിനെ പാലക്കാട്ടേക്ക് പോകുന്ന, അതും  ഞാൻ കയറിയ ട്രെയിനിൽ ,ഞാൻ കയറിയ കമ്പാർട്ട്മെൻ്റിൽ ഇരിക്കാൻ പ്രേരിപ്പിച്ചത് ആരാണ് ?

ആ കമ്പാർട്ട്മെൻറ് ലേക്ക് മറ്റാരും വരാതെ ശ്രദ്ധിച്ചത് ആരാണ്?

 തമിഴ്നാട്ടിലുള്ള ഒരു സുഹൃത്തിനെയും ഭാര്യയെയും എനിക്ക് മുമ്പിൽ കുട്ടികളോടൊപ്പം  ഇരുത്തിയത് ആരാണ്?

ഇതിനെല്ലാം ഒരു ഉത്തരം മാത്രമേയുള്ളൂ

           " നിയതി "

 അദൃശ്യമായ ഏതോ കരങ്ങൾ നമ്മളെ പിന്തുടരുന്നുണ്ട് . ഞാൻ ചെയ്യുന്നു എന്ന് നമുക്ക് തോന്നുന്ന കാര്യങ്ങൾ ഒന്നും തന്നെ നാം ചെയ്യുന്നതല്ല നമ്മളാൽ ചെയ്യപ്പെടുന്നതാണ്. കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല. കാര്യമില്ലാതെ  കാരണവും.


ഈ വർഷത്തെ വിഷു എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്.

ഒരു പാട് നന്ദി ഈ നിയോഗത്തിന് എന്നെ തെഞ്ഞെടുത്തതിന്.

എന്നെ വൈകിപ്പിച്ച എൻ്റെ   സുഹൃത്തിന് .

ശക്തി പാതം പരിശീലിപ്പിച്ച രാമാനന്ദിന് .


ഈ അനുഭവം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണം എന്ന് പറഞ്ഞ മജ്ഞുവിന് (പേര് യദാർത്ഥമല്ല)


*ഡോ. ശ്രീനാഥ് കാരയാട്ട്.*

45 comments:

  1. Respected Srinathji,
    The story is amazing and it's true. Like this there is Telepathy, without any sort of communication yours very loving person can say where you are and at what stage. The Russi army top star are using this unimaginable technique in fact our maharshieshwar used to....

    ReplyDelete
  2. നമ്മൾ ഓരോരുത്തരും നിയതിയുടെ കളിപ്പാവകൾ ആണ്

    ReplyDelete
  3. ഒരു പുതിയ അറിവ്.
    ശക്തിപാത, നിയതി
    നന്ദി, ശ്രീനാഥ്ജി

    ReplyDelete
  4. ഉണ്ണികൃഷ്ണൻ.കെ.പി
    ചെന്നൈ

    ReplyDelete
  5. ജീ... നിയതി എന്ന പ്രതിഭാസം എനിക്കും ഉണ്ടായിട്ടുണ്ട്. പലതവണ.🙏
    ഇപ്പോൾ കുണ്ഡലിനി എന്ന ശക്തി സ്രോതസ്സിനെ അനുഭവിക്കാൻ ശ്രമിക്കുന്നു.

    ReplyDelete
  6. 🙏🙏 വളരെ വലിയ കാര്യമാണ് അങ്ങ് ചെയ്തത്. ഒരു ജീവനും കുടുംബവും രക്ഷപെട്ടു

    ReplyDelete
  7. ഞാൻ അറിയാതെ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു പോയി. എന്ത് എഴുതണം എന്ന് അറിയാത്ത അവസ്ഥ. മായന്നൂർ തണൽ എന്റെ സുപരിചിത സ്ഥലവും അടുത്തുള്ളതും ആണ്. ശ്രീ ശശിക്ക് എന്നെ അറിയാം.

    ReplyDelete
  8. Adirsya shakti ennath sarikkum pala samayathum namkku rakshakanayi vararund. Eswara Anugrahathal Bhagavante leelakal thanne aakam. Rakshikkanulla manassum athu manasilakki jeevithathil thirichu varanum vidhi yute niyogan ennanallo parayunnath Om Shanti.

    ReplyDelete
  9. You are great Sir...mattullavare sahayikkan manassullavarku eeswaran orupaadu avasarangal kodukkum

    ReplyDelete
  10. നമസ്തേ, ശ്രീനാഥ്‌ജി., നിയതിയുടെ കയ്യിലെ കളിപാവകൾ തന്നെയാണ് നാം ഓരോരുത്തരും.

    ReplyDelete
  11. 🙏🏻🙏🏻🙏🏻 *നമസ്തേ*

    ReplyDelete
  12. Certain things are certainly not under our control.

    ReplyDelete
  13. അനുഭവങ്ങൾ /കഥ ആയാലും വ്യക്തി പ്രവണതകളിൽ വലിയ വളരെ വലിയ മാറ്റം വരുത്താൻ കഴിഞ്ഞു

    ReplyDelete
  14. നമസ്തേ ഡോക്ടർ ശ്രീനാഥ് ജി

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. വളരെ പ്രചോദനം തരുന്നുണ്ട് അങ്ങയുടെ വാക്കുകൾ 🙏

    ReplyDelete
  17. ഒരുപാട് നന്ദി ശ്രീനാഥ് ജി 🙏🙏🙏

    ReplyDelete
  18. ദൈവദൂതൻ..... എല്ലാം ഒരു നിയോഗം.... ദൈവത്തിന്റെ കരങ്ങൾ അങ്ങയിലൂടെ പ്രവർത്തിച്ചു.... നന്ദി ജി...

    ReplyDelete
  19. thank you for sharing your experience,

    ReplyDelete
  20. ഇതൊരു ദൈവനിച്ഛയം തന്നെയാണ്. ദൈവം നിങ്ങളിലൂടെ ഒരു ജീവിതത്തിനു പുതിയൊരു തുടക്കവും ആത്‍മവിശ്വാസവും കൊടുത്തു. വളരെ നന്ദി ശ്രീനാഥ്ജി.

    ReplyDelete
  21. ഒരു പാട് അത്ഭുതം ആയി ദൈവം പല രൂപത്തിൽ ഓരോരു തരുടെ മുന്നിൽ എത്തിക്കും എന്നതിന് ഇതിലും വലിയ ഉദാഹരണം ഇല്ല എന്നു തോന്നി സാർ

    ReplyDelete
  22. ഇതെല്ലാം ദൈവ നിശ്ചയം തന്നെ, വായിച്ചു കഴിയുമ്പോൾ കണ്ഠം ഇടറിപോകുന്നു, ശ്രീ നാഥ്‌ജി താങ്കൾ ഒരു ദൈവ ദൂധനായിട്ടാണ് ട്രെയിനിൽ എത്തിയത്.

    ReplyDelete
  23. അദൃശ്യമായ ഒരു ശക്തി....സത്യമാണ്... അത് ശ്രീനാഥജിയിലൂടെ കേൾക്കുമ്പോൾ മനസ്സും കണ്ണും അറിയാതെ നിറയുന്നു..

    ReplyDelete
  24. ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന, ഈശ്വരൻ എന്ന് വിളിക്കുന്ന ഒരു അദൃശ്യ ശക്തിയാണ് നിയതി. ആ ശക്തി ശ്രീനാഥ്‌ ജിയിൽ ഉണ്ട് എന്ന് പൂർണബോധ്യമായി.

    ReplyDelete
  25. Great നിയതി യുടെ കൈയിലേ പാവകൾ മാത്രം ആണ് എന്നു എനിക്കും തോന്നിട്ടിട്ടുണ്ട് നമ്മൾ ഒരിക്കലും വിചാരിക്കാത്ത കാര്യംങൾ വരെ സംഭവിക്കാറുണ്ട് നന്ദിജി

    ReplyDelete
  26. ശക്തി പാത ഒരു പുതിയ അറിവാണ്. കൂടുതൽ പഠിക്കാൻ ആഗ്രഹം ഉണ്ട്. ഒരു ജീവൻ രക്ഷിക്കാൻ അങ്ങേയ്ക്കു കഴിഞ്ഞു

    ReplyDelete
  27. നാം ഈശ്വരന്റെ കയ്യിലെ ഒരു ഉപകരണം മാത്രമെന്ന് അങ്ങയുടെ അനുഭവം ഉറപ്പിക്കുന്നു.

    ReplyDelete
  28. നാം ഈശ്വരന്റെ കയ്യിലെ ഒരു ഉപകരണം മാത്രമെന്ന് അങ്ങയുടെ അനുഭവം ഉറപ്പിക്കുന്നു.

    ReplyDelete
  29. നമസ്തെ.
    ശ്രീനാഥ് ജിയുടെ ദീർഘകാല പരിചയസമ്പത്തുംതും നിയതിയുമാണ്യ അവരെ ജിവിതത്തിലേക്ക് തിരിച്ച കൊണ്ടുവരാൻ സഹായിച്ചത് 'നന്ദി.

    ReplyDelete
  30. നമസ്തേ ഗുരുജി വളരെ അധികം നന്ദി. ഒരനുഭവം താങ്കൾ വിവരിച്ചപ്പോൾ എന്തോ പെട്ടന്ന് ഒരു thonnal. നമ്മളൊക്കെ വെറും നിമിത്തങ്ങൾ മാത്രമാണ്. ഈശ്വരൻ തിരിമാനിക്കുന്നത് നടത്തുവാൻ വേണ്ടി നിയോഗിക്ക പെട്ടവർ

    ReplyDelete
  31. ഒക്കെ ഈശ്വര നിശ്ചയം!!!!
    ഈ ഒരു counselling class പോലും...
    നന്ദി ഗുരുജീ🙏🙏🙏🙏🙏🙏

    ReplyDelete
  32. പ്രണാമം ഗുരുനാഥ 1 വിധിയെന്ന് പറയുന്നത് ആണോ നിയതി ? ഈ അറിവിന് നന്ദി ഗുരുനാഥ

    ReplyDelete
  33. വിധി യീൽ വിശ്വാസം തോന്നുന്നു
    ഗുരുനാഥന് നന്ദി പറയുന്നു 🙏🙏🙏

    ReplyDelete
  34. 🙏🙏🙏ശ്രീനാഥ്ജിയെ പിരിചയപ്പെടാനായതും 'നിയതി' തന്നെ.അദൃശ്യമായ ഏതോ ഒരു ശക്തി നമ്മെ പിന്തുടരുന്നുണ്ടെന്നത് സത്യം ആണ്..

    ReplyDelete
  35. നിയതി സത്യം 🙏🙏🙏😍

    ReplyDelete
  36. Great sir. ശക്തിപാത യെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നു 🙏

    ReplyDelete
  37. ശ്രീനാഥ് സാർ ഇവിടെ പറഞ്ഞ കാര്യം എന്റെ ജീവിതത്തിലും സംഭവിച്ചിട് ഉണ്ട്. പക്ഷെ സാർ പറഞ്ഞപ്പോൾ ആണ് എന്ത് എങ്ങനെ എന്നൊക്കെ മനസിലായത്

    ReplyDelete