Monday, January 6, 2020

ശ്രീപർവ്വത യാത്ര


ഈശ്വരനിയോഗം
കഴിഞ്ഞ 3 ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തങ്ങൾ ആയിരുന്നു.  കേരളത്തിൻ്റെ അല്ല ലോകത്തിൻ്റെ തന്നെ ഏറ്റവും പഴയ ,ഔന്നത്യമുള്ള ആരാധനാസപ്രദായം നിലനിൽക്കുന്ന ശീ പർവ്വതത്തിൽ അതികഠിനമായ  വഴികൾ പിന്നിട്ട് ആനകളുടെയും കാട്ടുപോത്തുകളുടെയും വിഹര ഭൂമിയിലൂടെ പോകാനും  (സഹ്യപർവ്വതം) ഒരു ദിവസം പൂർണ്ണമായും ലോകത്തിലെ ഏറ്റവും ആദിമ സംസ്കൃതി ആരംഭിച്ച ഗുഹയിൽ മഹത്തുക്കളുടെ കൂടെ സാധന ചെയ്യാനും ഭാഗ്യമുണ്ടായി . 

ശ്രീപർവ്വത മല

ശ്രീപർവ്വത മല എന്നുള്ളത് ഒരു മലയെ മാത്രം പ്രതിനിധീകരിച്ചിട്ടുള്ള ഒന്നല്ല. ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുന്ന സഹ്യാദ്രിയുടെ ഭാഗമാണത്. അനേകായിരം ചെറുതും വലുതുമായ പാറക്കെട്ടുകളും കുന്നുകളും മലകളും ഒന്നുചേർന്നതാണ് 
ശ്രീപർവ്വത മല
ഇന്ന് കേരളത്തിലൊട്ടാകെ ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന മലനിര കൂടിയാണ് കല്ലടിക്കോട്. അതിനു കാരണം പ്രാചീന കേരളത്തിൽ, അതിശക്തരായ മാന്ത്രിക രെയും ഉപാസകരെയും സൃഷ്ടിച്ച ഒരു വനമേഖല കൂടിയാണിത് എന്നതാണ്. ഇന്നും കേരളത്തിൽ മനുഷ്യർ കടന്നു ചെല്ലാത്ത പ്രകൃതിയുടെ തന്നെ അതികഠിനമായ സംരക്ഷണമുള്ള പ്രദേശം കൂടിയാണിത്. അതിനു പുറമെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ നിയന്ത്രണവും ഉണ്ട് ഈ മലകൾക്ക് . ആയതിനാൽ പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ പ്രകൃതി രമണിയമായ വനമേഖല കൂടിയാണിത്. യാതൊരു വിധ സഞ്ചാരികൾക്കും ഇവിടേക്ക് പ്രവേശനമല്ല. ഈ മലനിരകളിൽ, മലനിരകളോളം തന്നെ പഴക്കം ഉള്ള ഗോത്ര വാസികളായ മുഡുഗ ഗോത്രവാസികൾ സ്വതന്ത്രരായി പ്രകൃതിയോട് ഒന്നു ചേർന്ന് വസിക്കുന്നു.
മലബാർ മാന്തിക ചരിത്രത്തിൽ കല്ലടിക്കോട് എന്നത് ഒൻപത് വമ്പൻ മലനിരകൾ ചേർന്നതാണ്. ഒരു കാലത്ത് ഉപജിവനത്തിനായ് മാസങ്ങളോളം സഞ്ചരിച്ച് മലയിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കുന്ന നിരവധി ചെറുസംഘങ്ങൾ ഉണ്ടായിരുന്നു.. അവരുടെ വറുതിക്ക് അറുതി വരുത്തുന്ന ഈ മലകളെയും അതിന്റെ തനിമയെയും അവർ എന്നും ഭക്ത്യാദരവോടെ സംരക്ഷിച്ചു പോന്നിരുന്നു.
കാലങ്ങൾ മാറിയതനുസരിച്ച് മലകളെ അതിന്റെ സ്വസ്ഥതയിലേക്ക് വിട്ടുകൊടുത്തുകൊണ്ട് മലമ്പണികളിൽ നിന്നും  നാടൻ പണികളിലേക്ക് ഗോത്ര സമൂഹങ്ങളും ചേക്കേറി.മുഡുഗ ഗോത്രത്തിന്നു പ്രകൃതി കനിഞ്ഞു നൽകിയ വരദാനമാണ് ശ്രീപർവ്വത മല

ശ്രീ പർവ്വതത്തിലേക്കു ഉള യാത്ര തന്നെ വളരെ അവബോധം സൃഷ്ടിക്കുന്ന ഒന്നാണ് വളരെ ചെങ്കുത്തായ മലയിടുക്കുകളിലൂടെ ഉള്ള യാത്ര... കാലൊന്ന് തെറ്റിയാൽ ആയിരക്കണക്കിന് അടി താഴേക്ക് .......
 സർപ്പങ്ങളും മറ്റ് വന്യജീവികളും നിറഞ്ഞ കാട്.....
 കാടിൻറെ മക്കളായ അമ്പാടിയും ബിജുവും തികഞ്ഞ ശ്രദ്ധയോടെ ഞങ്ങളെ നയിക്കുകയായിരുന്നു കാലൊച്ച പോലുമില്ലാതെ നടന്ന സ്ഥലങ്ങൾ ഓരോ അടി മുന്നോട്ടു വയ്ക്കുമ്പോഴും ചെവികൂർപ്പിച്ചു ജീവികളുടെ  സാന്നിധ്യം മനസ്സിലാക്കുന്ന അമ്പാടിയുടെ ശ്രദ്ധ ......
പക്ഷികളുടെ ശബ്ദങ്ങളിൽ നിന്നും ഏതൊക്കെ ജീവികൾ എവിടെയൊക്കെ  ആണ് ഉള്ളത് എന്ന് മനസ്സിലാക്കുന്ന കാടിനെ മക്കളുടെ കഴിവ്.....
അത് വളരെ വലിയ അവബോധമാണ് പഞ്ച ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഏകാഗ്രമാക്കുന്ന നിമിഷങ്ങൾ
പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസങ്ങളും നമ്മൾക്ക് നൽകിക്കൊണ്ടിരിക്കുന്നത് അനേകം പാഠങ്ങളാണ് അവബോധത്തിൻ്റെ  ഏടുകളാണ്
ഇതൊക്കെ കാണുമ്പോൾ അഷ്ടാവക്രഗീതയിൽ  അഷ്ടാവക്രൻ പറഞ്ഞ "അഹോനിരഞ്ജൻ " എന്ന ഒരു വാക്കു മാത്രമേ പറയാനുള്ളൂ

ചെങ്കുത്തായ മലകൾ പിന്നിട്ട് ഒന്ന് കാലുതെറ്റിയാൽ നിലയിലാത്ത കൊക്കയിലേക്ക് വീഴുന്ന വഴികൾ പിന്നിട്ട് 15 കിലോമീറ്റർ ആനകളുടെയും കാട്ടുപോത്തിെ ന്റെയും ഇടയിലൂടെ വൈകുന്നേരം അഞ്ചുമണിയോടുകൂടി ഞങ്ങൾ ശ്രീ പർവ്വതത്തിന് മുകളിൽ എത്തി ഇടയിൽ അരുവികളിൽ നിന്ന് കുളിക്കുകയും വെള്ളം കുടിക്കുകയും ആവശ്യത്തിന് വെള്ളം ശേഖരിക്കുകയും ചെയ്തു രാത്രി കഴിക്കാനുള്ള ഭക്ഷണം ഞങ്ങൾ നേരത്തെ ശേഖരിച്ചു വച്ചിരുന്നു.ആറു മണിയോടുകൂടി ഞങ്ങൾ ഗുഹയിൽ എത്തി ചെങ്കുത്തായ വലിയ ഒരു പാറയുടെ അടിഭാഗത്ത് ഒരു ഗുഹ
ഏതാണ്ട് 50 പേർക്ക് ഒരുമിച്ച് ഇരിക്കുകയും താമസിക്കുകയും ചെയ്യാം അതിനോട് ചേർന്ന് ഒരു ഒരു പാറയിടുക്കിലൂടെ നിരന്തരം വെള്ളം ഒഴുകി കൊണ്ടിരിക്കുന്നു ആ തണുത്ത വെള്ളത്തിൽ ഒരു കുളി പാസാക്കിയതോടെ കൂടി സകല ക്ഷീണവും മാറി വിളക്കുകൾ കൊളുത്തി എല്ലാവരും ഭക്ഷണം കഴിച്ച് ലോകത്തിലെ ഏറ്റവും പഴയ പഴയ ആരാധനാ സ്ഥലങ്ങൾ ഹായ് ശ്രീപാർവ്വതി ഗുഹയിൽ സാധന ആരംഭിച്ചു
ഓരോരുത്തരുടെ ആരുടെ താല്പര്യമനുസരിച്ച് ച്ച ഒരു മണിക്കൂർ രണ്ടുമണിക്കൂർ ഒക്കെ സാധനം  ചെയ്തു
അമ്പാടിയും ബിജു ഗുഹ കാവലായി
അവിടെ തീയിട്ട് വന്യ ജന്തുക്കൾ വരാതെ ശ്രദ്ധിച്ചു .ആനയുടെയും കാട്ടുപോത്തിനെ യും ശബ്ദം ഇടയ്ക്കിടെ കേൾക്കാമായിരുന്നു .രാത്രി കിടന്നുറങ്ങി രാവിലെ 6 മണിക്ക് എഴുന്നേറ്റു അറിവിൽ നിന്നും കുളിച്ചു വീണ്ടും യാത്ര തുടങ്ങി
കയറുന്നതിനെ കാൾ അതി ഭീകരമാണ് ഇറക്കം കാലുകളും മസിലുകളും എല്ലാം വേദനിക്കുന്നു ഇടയിലുള്ള ഓരോ വെള്ളച്ചാട്ടത്തിൽ ഉം ഓരോ കുളി പാസാക്കുമ്പോൾ അതെല്ലാം പമ്പകടന്നു പൂർവാധികം ഊർജസ്വലതയോടെ കൂടി മുന്നോട്ടു സഞ്ചരിക്കാൻ സാധിച്ചു
ഉച്ചയോടു കൂടി ഞങ്ങൾ താഴെ എത്തി
തിരിച്ചു ഇറങ്ങുമ്പോഴും ചൂടുള്ള ആന പിണ്ടങ്ങളും  കാട്ടുപോത്തിന്റെ ചാണകം കാണാനുണ്ടായിരുന്നു

No comments:

Post a Comment