ചെറു കഥയില്ലായ്മ
സൈക്കോളജിസ്റ്റ് ജോത്സ്യരുടെ വീട്ടിലേക്ക് ഫോൺ വിളിച്ചു
"ഹലോ ജോത്സ്യരുടെ വീടല്ലേ ജോലിക്കുപോയ പോയ ഭാര്യയെ കാണാനില്ല ഒന്നു പ്രശ്നം വെയ്ക്കണം"
ജോത്സ്യരുടെ വീട്ടിൽ നിന്നും മറുപടി വന്നു
ക്ഷമിക്കണം
ജോത്സ്യർ കോളേജിൽ നിന്നും കാമുകനൊപ്പം ഒളിച്ചോടി പോയ മകളെ അന്വേഷിച്ച് കണ്ടു പിടിക്കാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ പോയതാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു നോക്കൂ
കിട്ടിയ നമ്പറിൽ
പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു സ്റ്റേഷനിൽ നിന്നും മറുപടി വന്നു
ഭാര്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി SI സൈക്കോളജിസ്റ്റിനടുത്ത് പോയതാണ് അവിടേക്കു വിളിച്ചു നോക്കൂ
കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ
"നിങ്ങൾ വിളിച്ചുകൊണ്ടിരിക്കുന്ന സബ്സ്ക്രൈബർ നിങ്ങളെ തന്നെ വിളിക്കുകയാണ് ദയവായി പിന്നീട് വിളിക്കു "
എന്ന മറുപടിയാണ് ലഭിച്ചത്
അവനവൻ കൈകാര്യം ചെയ്യുന്ന ശാസ്ത്രത്തിൽ വിശ്വാസമില്ലാത്ത ശാസ്ത്ര അന്ധവിശ്വാസികൾ
ഡോ: ശ്രീ ......... കാ .........
No comments:
Post a Comment