ഇന്നലെ (21/ 11/18) വൈകുന്നേരം ആറു മണിയോടുകൂടി വാഗമണിലെ ഋതംഭരയിൽ ലെത്തി സ്വസ്ഥമായി ശിവ സൂത്രം പഠിക്കുക, ചർച്ച ചെയ്യുക എന്നുള്ളതായിരുന്നു ഉദ്ദേശ്യം ഞാനും രാംജിയും (രാമാനന്ദ് ) ഒന്നിച്ചാണ് ഋതംബരയിൽ എത്തിയത്. വരുന്നവഴിക്ക് ഡെക്കാത്തലിൽനിന്നും ടെൻറ് അടിക്കാനുള്ള ഉപകരണങ്ങളും വാങ്ങി ഇന്നലെ സന്ധ്യക്ക് ഇവിടെ എത്തി അപ്പോതന്നെ സാമാന്യം നല്ല കോടയും മഞ്ഞും ആയിരുന്നു വരുന്ന വഴിയിലെ കാഴ്ചകൾ അതിമനോഹരമായിരുന്നു നമ്മുടെ ഋതംഭരി എന്ന നമ്മുടെ അരുവിക്കടുത്തായി രണ്ട് ടെൻ്റ് അടിച്ചു. അരുവിയിലെ വെള്ളച്ചാട്ടത്തിൽ വിശദമായി കുളിയും ധ്യാനവും ചെയ്ത ശേഷം കുറച്ചു സമയം ശിവ സൂത്രം അനുസന്ധാനം ചെയ്തു .നല്ല തണുപ്പ് സുഖമായി ടെൻ്റിൽ (ഒരു ടെൻറിൽ ഞാനും രാജിയും അടുത്തതിൽ സുനിൽ ജിയും വിപിനും )നദിയു ടെ താരാട്ട് കേട്ട് ഉറങ്ങി.
ഇന്ന് (22/11/18 ) രാവിലെ 6 മണിക്ക് 100 കണക്കിന് കിളികളുടെ ശബ്ദം കേട്ടാണ് ഉണർന്നത് പ്രകൃതി യിലെ സമസ്ത ജീവ ജാലങ്ങളും ആനന്ദത്തിലാണ് എഴുന്നേറ്റ് ധ്യാനവും ദിശാ നമസ്ക്കാരവും ചെയ്ത് അരുവിയിലെ വെള്ളച്ചാട്ടത്തിൽ കുളിച്ച് ഞങ്ങൾ ഋതംഭരയിലൂടെ ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് നടന്നു ഋതംഭരയിൽ വരാൻ പോകുന്ന ബുദ്ധനെയും വീടുകളെയും മരങ്ങളെയും മനസിൽ കണ്ടു കൊണ്ട് അഫർമേഷൻ വെച്ച് കൊണ്ട് വ്യക്തമായ ചിത്രങ്ങൾ ഉണ്ടാക്കി.
8 മണി മുതൽ 10 മണി വരെ വീണ്ടും ശിവസൂത്രവും വിജ്ഞാന ഭൈരവതന്ത്രവും സ്പന്ദ കാരിക യും ഒക്കെ ചർച്ച ചെയ്തു അപ്പോഴേക്കും സുനിൽജിയുടെ വക നല്ല കഞ്ഞിയും പയറും നന്മുടെ പറമ്പിലെ കുരുമുളക് അരച്ചിട്ടത് എത്തി ശേഷം ഉച്ചവരെ പഠനവും ചർച്ചയും വൈകുന്നേരം വീണ്ടും താഴെ മറ്റൊരു വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയി അത് കുറച്ച് സാഹസീകം ആയിരുന്നു നൂറടിയോളം ഉയരത്തു നിന്ന് പാറക്കെട്ടുകളിലൂടെ താഴേക്ക് കുത്തനെ പതിക്കുന്ന ശക്തമായ വെള്ളച്ചാട്ടത്തിലൂടെ മുകളിലേക്ക് കയറുക ഞങ്ങൾ മുന്ന് പേരും ( രാംജി, വിപിൻ, ഞാൻ) വളരെ സാഹസികമായി കയറി മുകളിലെത്തി വൈകുന്നേരം 4 മണിയോടു കൂടി ഒരു പാട് സന്തോഷത്തോടെ ഋതംഭരയോടും ഋതംഭരിയോടും നന്ദി പറഞ്ഞ് കോ ട യെയും മഞ്ഞിനെയും ഇടക്കു വന്ന മഴയെയും ആസ്വദിച്ച് കൊണ്ട് കോഴിക്കോട്ടേക്ക്
No comments:
Post a Comment