കഴിഞ്ഞ 2 ദിവസങ്ങളിലായി
(ജൂലായ് 28, 29 ) മയന്നൂർ,തണൽ ബലാശ്രമത്തിൽ വെച്ച് TA ട്രാൻസാക്ഷൻ അനാലിസിസ് എന്ന വിഷയത്തിൽ 2 ദിവസത്തെ സഹവാസ ശിബിരം ഗംഭീരമായി നടന്നു സാധാരണ ശൈലിയിൽ നിന്നും വ്യത്യസ്ഥമായി ഈ പ്രാവശ്യം ക്ലാസ് ബസ്റ്റാന്റിലും മത്സ്യമാർക്കറ്റിലും ഹോട്ടലിലും
ഒക്കെ വച്ചായിരുന്നു ക്ലാസ് നടന്നത് നിരീക്ഷണം ആയിരുന്നു പ്രധാന വിഷയം ഈഗോ സ്റ്റേറ്റുകളും ആശയ വിനിമയത്തിന്റെ വിവിധ തലവും നേരിട്ട് നിരീക്ഷിച്ച് കണ്ടെത്തലായിരുന്നു പഠന രീതികൾ ബസ്റ്റാന്റിലും റെയിൽവെ സ്റ്റേഷനിലും മാർക്കറ്റിലും നന്മുടെ ശിക്ഷാർത്ഥികൾ നന്നായി അഭിനയിക്കുകയും ചെയ്തു
5 പേരുടെ 5 ഗ്രൂപ്പുകളായിട്ടായിരുന്നു യാത്രകൾ ശിക്ഷാർത്ഥികൾക്കും ഇത് വളരെ നല്ല അനുഭവം ആയിരുന്നു
എല്ലാവരുടെയും ആത്മകഥ എഴുതലും സ്ക്കിറ്റ് അവതരണവും അതീവ രസകരവും അർത്ഥപൂർണ്ണവും ആയിരുന്നു സമാപന സഭയിൽ തണലിലെ ശശിയേട്ടനും കൃഷ്ണനുണ്ണി ചേട്ടനും ഹരീഷ് ജി യും ഉണ്ടായിരുന്നു. തണലിന്റെ ആഥിതേയത്വം ശിബിരത്തെ അതിനെ പൂർണ്ണതയിലെത്തിച്ചു
ഗുരുപൂർണ്ണിമ ദിനത്തിൽ ഗിരീഷേട്ടന്റെ നേതൃത്വത്തിൽ ഗുരുപൂജ യോടെയാണ് ശിബിരം ആരംഭിച്ചത് ഈ പ്രാവശ്യം തിയറിയും അതേ സമയം തന്നെ പ്രാക്ടിക്കലും നടത്താൻ കഴിഞ്ഞു എന്നതാണ് കോഴ്സിനെ അതിന്റെ വിജയത്തിലെത്തിച്ചത് വളരെ ആഴത്തിലുള്ള ധ്യാനവും കളികളും ഗിരീഷേട്ടന്റെ പിറന്നാൾ ആഘോഷവുമൊക്കെ ക്ലാസിനെ കൂടുതൽ വിശിഷ്ടമാക്കി
ഒരു പാട് നന്ദി തണലിനും ശശി ചേട്ടനും തന്നെലിലെ കുട്ടികൾക്കും ശിബിരം സംഘടിപ്പിച്ച വിനോദ് ജിക്കും ക്ലാസിനെ വലിയ ഒരു അനുഭവമാക്കാൻ സഹായിച്ച ഷിജുവിനും വിഷ്ണുവിനും പിന്നെ ഒരു കുടുംബം പോലെ കഴിഞ്ഞ ശിക്ഷാർത്ഥികൾക്കും
നന്ദി നന്ദി നന്ദി
No comments:
Post a Comment