പ്രാണന്റെ മഹിമകൾ
അച്ഛനിൽ നിന്നും അമ്മയിലേക്ക് എത്തിയ പ്രാണൻ ആദ്യം തന്നെ ചെയ്യുന്നത് അടുത്ത പത്ത് മാസം
(ഒരു മനുഷ്യന്റെ ഗർഭകാലം എന്ന് പറയുന്നത് 10 ചാന്ദ്രമാസങ്ങളാണ്.
10 മാസവും 10 ദിവസവും 10 നാഴികയും 10 വിനാഴികയും.
ഒരു ചാന്ദ്രമാസം എന്നത് 27 ദിവസങ്ങളാണ്.
27 X 10 = 270 + 10 = 280 തനിക്ക് സുഖകരമായി ജീവിക്കേണ്ട സ്ഥലത്തിനെ അമ്മയുടെ പ്രാണനുമായി ചേർന്ന് ശുദ്ധീകരിക്കുക എന്നതാണ്.
ശരീര ശുദ്ധീകരണത്തിന്റെ ഭാഗമായി അമ്മയുടെ ശരീരത്തിൽ ഉള്ള എല്ലാ മാലിന്യങ്ങളെയും നീക്കം ചെയ്യുക എന്നതാണ് പ്രാണൻ ആദ്യം ചെയ്യുന്നത്. അത് ഛർദ്ദി ആയാണ് മിക്കവാറും പുറത്താക്കുന്നത്.
ഇവിടെ അമ്മയുടെ ശരീരത്തിൽ കാണുന്ന ഓരോ ലക്ഷണങ്ങളും പ്രാണന്റെ ഓരോ സന്ദേശങ്ങളാണ്.
ശർദ്ദി വരുമ്പോൾ പൂർണ്ണമായും ആ മാലിന്യങ്ങൾക്ക് പുറത്തു പോകാൻ സമയം കൊടുക്കുകയാണ് വേണ്ടത്. ആ സമയത്ത് പ്രകൃതി നമുക്ക് തരുന്ന ചില നിർദ്ദേശങ്ങളാണ്; ഭക്ഷണത്തോട് താല്പര്യമില്ലായ്മ, വിശപ്പിലായ്മ തുടങ്ങിയവ. ഈ സമയത്ത് ഭക്ഷണം പൂർണമായി ഒഴിവാക്കുകയും കരിക്കിൻ വെള്ളമോ പച്ചവെള്ളമോ കുടിച്ചു ഉപവസിക്കുകയുമാണ് വേണ്ടത്.
കാരണം
വായയ്ക്ക് രുചി ഇല്ലായ്മ തോന്നൽ, തൊണ്ട വേദന, ഭക്ഷണത്തോട് വെറുപ്പ് തോന്നുക തുടങ്ങിയവയ്ക്ക് എല്ലാം കാരണം, പ്രാണന്റെ "ദയവായി ഇപ്പോൾ ഭക്ഷണം കഴിക്കരുത് " എന്ന സന്ദേശമാണ്. ആ സമയം പ്രാണന് വളരെ അധികം ജോലികൾ ശരീരത്തിൽ ചെയ്യാനുണ്ട്. നമ്മൾ ഭക്ഷണം കഴിച്ചാൽ പ്രാണന് ഭക്ഷണത്തെ ദഹിപ്പിക്കുന്ന ജോലി ചെയ്യേണ്ടി വരികയും അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യങ്ങൾ മാറ്റിവെക്കേണ്ടതായും വരും. പ്രാണൻ അത് നമ്മെ തോന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നമ്മൾ അത് മനസിലാക്കുന്നില്ല എന്ന് മാത്രം. ഒരു പക്ഷെ ആ പ്രാണനെ അനുസരിച്ച് ജീവിക്കുന്നത് കൊണ്ടാവാം ഭൂമിയിലെ മനുഷ്യനൊഴികെ (മനുഷ്യൻ വളർത്തുന്ന ജീവികളും) മറ്റെല്ലാ ജീവികളും അസുഖങ്ങളില്ലാതെ ആരോഗ്യത്തോടെ ജീവക്കുന്നതും (ലോകത്ത് മനുഷ്യനൊഴികെ മറ്റൊരു ജീവിക്കും സിസേറിയൻ നടക്കുന്നില്ല എന്നോർക്കണം).
ഗർഭിണിക്ക് ചർദ്ദി വന്നാൽ അത് ശരീരത്തിന്റെ ശുദ്ധീകരണമാണെന്ന് മനസിലാക്കി ഉപവസിച്ച് ആഘോഷിച്ചാൽ ശരീരത്തിൽ നിലനിൽക്കുന്ന എല്ലാ രോഗകാരണങ്ങളെയും ശരീരം പുറത്താക്കി ശുദ്ധീകരിക്കും.
എന്നാൽ പ്രാണന്റെ സന്ദേശം മനസ്സിലാക്കാതെ ഛർദ്ദി മരുന്ന് കുടിച്ച് നിർത്തിയാലോ... മാലിന്യങ്ങളെ പുറത്ത് കളഞ്ഞ് ശരീരം ശുദ്ധമാക്കാൻ കഴിയാതെ വന്ന ജീവൻ പുറത്ത് പോകും (abortion).
ഛർദ്ദി നമ്മൾ ഫോർസ് ചെയ്ത് നിർത്തിയാൽ ബ്ലീഡിംഗ് വഴി ഒരു ശ്രമവും കൂടി നടത്തും.
അതും നമ്മൾ ബാഹ്യ ഇടപെടലുകളാൽ ( മരുന്ന് കഴിച്ച് ) നിർത്തുമ്പോഴാണ് ആ ജീവൻ പുറത്ത് പോകുന്നത്. പക്ഷെ നമ്മൾ പറയുന്നത്
ബ്ലീഡിംഗ് വന്ന് അബോർഷൻ സംഭവിച്ചു എന്നാണ് അത് മരുന്ന് കഴിച്ച് നിർത്താൻ ശ്രമിച്ചപ്പോഴാണെന്ന് നാം മനസ്സിലാക്കുന്നില്ല.
ഒരിക്കൽ കോതമംഗലത്ത് നിന്നും ഒരു അമ്മ ഫോണിൽ വിളിക്കുകയുണ്ടായി അവരുടെ മകൾക്ക് വയറ്റിൽ ഒരു സിസ്റ്റ് ഉണ്ട് അതിൻറെ പരിഹാരം എന്താണ് എന്ന് അന്വേഷിച്ചു വിളിച്ചതാണ്. അടുത്ത ദിവസം വീണ്ടും അവർ കരഞ്ഞുകൊണ്ട് വിളിച്ചു മകൾ ഗർഭിണിയായി എന്നും സിസ്റ്റ് ഉള്ളതിനാൽ ഒരുപക്ഷേ അബോർട്ട് ചെയ്യേണ്ടി വരുമെന്നും ഡോക്ടർ സജസ്റ്റ് ചെയ്തു എന്ന് പറഞ്ഞു.
ഞാൻ അവരോട് പറഞ്ഞത് വയറ്റിൽ ജീവൻ എത്തിയിട്ടുണ്ടെങ്കിൽ ജീവൻറെ ജോലിയാണ് അമ്മയുടെ ശരീരത്തിലെ എല്ലാ മാലിന്യങ്ങളെയും രോഗത്തെയും ഇല്ലാതാക്കുക എന്നത്.
ആ പ്രാണനെ ഉപാസിച്ചാൽ മാത്രം മതി. പ്രാണൻ അമ്മയുടെ എല്ലാ രോഗങ്ങളെയും മാറ്റി ആരോഗ്യം പ്രദാനം ചെയ്യും.
പറഞ്ഞതുപോലെ പിന്നീട് ബ്ലീഡിങ് വരികയും കരിക്കിൻ വെള്ളം കുടിച്ച് ഉപവസിക്കുകയും ചെയ്തു. ആ സിസ്ററ് പ്രകൃതിയാൽ ഇല്ലാതാവുകയും കുട്ടി 10 മാസങ്ങൾക്ക് ശേഷം സുഖമായി പ്രസവിക്കുകയും ചെയ്തു. അതുപോലെ തന്നെ വയറ്റിൽ എത്തിയ പ്രാണന് ഇന്ന് 10 മാസം കൊണ്ട് പൂർണൻ ആവേണ്ടതുള്ളതുകൊണ്ട്ഒരുപാട് ധാതുക്കൾ ആ ശരീരത്തിന് ആവശ്യമുണ്ട്.
എവിടെ നിന്നാണ് കുട്ടിക്ക് ആവശ്യമുള്ള ധാതുക്കൾ ലഭിക്കുന്നത്..?
അത് അമ്മയുടെ ശരീരത്തിൽ നിന്നാണ് എന്നാൽ അമ്മയുടെ ശരീരത്തിൽ ധാതുക്കൾ ഇല്ലെങ്കിലോ...?
അവിടെയാണ് പ്രാണന്റെ മഹിമയെ കുറിച്ച് നമ്മൾ മനസ്സിലാക്കുന്നത്. അത് പ്രകൃതിയിലെ ഏതു ഫലത്തിൽ ആണോ കുട്ടിക്ക് ആവശ്യമുള്ള ധാതുക്കൾ ഉള്ളത് ആ വസ്തുവിനോട് അമ്മയെക്കൊണ്ട് ആഗ്രഹം തോന്നിപ്പിച്ച് അത് കഴിപ്പിച്ച് നേടിയെടുക്കാനുള്ള കുട്ടിയുടെ പ്രാണന്റെ കഴിവ് അപാരം തന്നെയാണ്.
ഒരിക്കൽ ഒരു ഗർഭിണി ഗർഭത്തിൻറെ അഞ്ചാം മാസത്തിൽ രാവിലെ എന്നെ വിളിച്ചു പറഞ്ഞത് എന്തെന്നാൽ അവൾക്ക് സ്ലേറ്റ് തിന്നണമെന്ന് അതിയായ ആഗ്രഹമുണ്ട്. സ്ലേറ്റിൽ ഏതു ധാതുവാണ് ഉള്ളത് എന്ന് ഞാൻ മനസ്സിലാക്കി. പിന്നീടു ഞാൻ അത് ഏത് ഫലത്തിലാണുള്ളതെന്ന് മനസ്സിലാക്കുകയും ചെയ്തു.
അതു കൂടുതലുള്ളത് സീതപ്പഴത്തിൽ ആണെന്നും അത് വാങ്ങി കഴിക്കാൻ ഞാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഉണ്ടായ ഒരു അത്ഭുതം അന്ന് അവളെ കാണാൻ വേണ്ടി വന്ന കൂട്ടുകാർ എല്ലാവരും തന്നെ കൊണ്ടുവന്നത് സീതപ്പഴം ആയിരുന്നു എന്നുള്ളതാണ് ഈ പ്രകൃതി എത്ര ഭംഗിയായി ആയിട്ടാണ് ഒരു പ്രാണനെ സംരക്ഷിക്കുന്നത്.
അഷ്ടാവക്രന്റെ ഭാഷയിൽ പറഞ്ഞാൽ അഹോ നിരഞ്ജൻ എന്ന് മാത്രമേ പറയാനുള്ളൂ....
No comments:
Post a Comment