ദ ഇപ്പോ ഇപ്പോ ഒരു 5 മിനിറ്റ്
മുമ്പ്കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിനു മുമ്പിൽ ഒരു ഓട്ടോ ഡ്രൈവറും കാർ ഡ്രൈവറും (കാറോടിക്കുമ്പോൾ അത് ആരായാലും അയാൾ ഡ്രൈവർ ആണല്ലോ ) തമ്മിൽ നല്ല വഴക്ക്
പൊതുവേ ആ സ്ഥലത്ത് വാട്ടർ പൈപ്പ് പൊട്ടുന്നതും വെള്ളം ഒഴുകി പോകുന്നതും സാധാരണയാണ് ദിവസവും അവിടെ കുഴി എടുത്ത് നന്നാക്കൽ ആണ് പണി ജല അതോറിറ്റി വകുപ്പിനോട് ഉള്ള ഒരു അപേക്ഷ അവിടെ ഒരു സിബ് വെക്കുകയാണെങ്കിൽ നന്നായിരുന്നു പൈപ്പ് പൊട്ടുമ്പോൾ സിബ് തുറന്നു നേരെയാക്കി സിബ് അടക്കാമല്ലോ ദിവസവുമുള്ള കുഴിക്കലും മുടലും ഒഴിവാക്കാമല്ലോ
വേണ്ടത്ര സ്ഥലമില്ലാതെ സൈഡ് ഇല്ലാതെ ഇരുവരും വരും ഈഗോ കേറി കട്ട വഴക്കാണ്
ഒരുപാട് വാഹനങ്ങൾ ഇരുവശത്തും അവർക്ക് പിന്നിലായി ഊഴം കാത്തുനിൽക്കുന്നു വഴക്കിന് ഒടുവിൽ ചുവപ്പ് കാറിലെ ടീ ഷർട്ട് ധരിച്ച മഹാത്മാവ് പുറത്തിറങ്ങി വരുകയും ഓട്ടോറിക്ഷക്ക് ചുറ്റും നടക്കുകയും വളരെ ഉച്ചത്തിൽ മോശമായി പെരുമാറുന്നതും കണ്ടു ഓട്ടോ ഡ്രൈവറും ശബ്ദതാരാവലിയിൽ ഇല്ലാത്ത മലയാളം പദങ്ങൾ ഉപയോഗിച്ച് അയാളോട് സംവദിക്കുന്നത് കണ്ടു.
ഇതൊന്നും അല്ല എന്റെ വിഷയം
ആ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന കുട്ടികളുടെ ( സ്ക്കൂൾ വിദ്യാർത്ഥികൾ) മാനസികാവസ്ഥയാണ്
പുറത്തു നടക്കുന്ന സംഭവങ്ങൾ എന്തെന്നറിയാതെ ഓട്ടോക്ക് ചുറ്റും അലറിവിളിച്ചു നടക്കുന്ന ഒരു വ്യക്തിയെ കണ്ടപ്പോൾ കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു
അവർക്ക് നഷ്ടപ്പെട്ടത് ഈ ഒരു ദിവസമല്ല അല്ല
അവരുടെ ജീവിതത്തെ ആണ് അത് ബാധിക്കുന്നത്
ചുവന്ന കാറിൽ ടീഷർട്ട് ഇട്ട് യാത്ര ചെയ്ത് വന്ന മഹാത്മാവേ ഒരു വാക്ക്
ഈ മെസ്സേജ് കറങ്ങിത്തിരിഞ്ഞ് അങ്ങയുടെ മുമ്പിൽ ഇന്ന് തന്നെ എത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്
നിങ്ങളുടെ യുടെ ദേഷ്യം കാരണം, പ്രകടനം കാരണം ഒരുപക്ഷേ ആ കുട്ടികൾ എന്നെന്നേക്കുമായി സ്കൂളിനെ വെറുത്തെക്കാം
അവരുടെ മനസിനേൽക്കുന്ന ആഘാതം ഒരുപക്ഷേ വളരെ വലുതായിരിക്കാം
ഓട്ടോക്കാരനോട് ഒരു വാക്ക്
വലിയ ഉത്തരവാദിത്വമാണ് നിങ്ങൾക്കുള്ളത്
ഈ ലോകത്തിൻറെ കാപട്യം അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ ആണ് ഒരുപാട് പ്രതീക്ഷയോടുകൂടി വിദ്യാലയങ്ങളിലേക്ക് പോകുന്നത് അതിനാൽ പരമാവധി ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതാണ് അപേക്ഷയാണ്
നിങ്ങളുടെ രണ്ടു വീട്ടിലെയും കുഞ്ഞുങ്ങൾക്ക് ഈയൊരു ഗതി വരാതിരിക്കാൻ ജലദേവത അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയിൽ
ഡോ. ശ്രീനാഥ് കാരയാട്ട്
(2/7/19,8.55 am)
No comments:
Post a Comment