Wednesday, January 29, 2020

എങ്ങിനെ കൗൺസിലിംങ്ങ് ചെയ്യാം

ബേസിക് കൗൺസിലിംങ്ങ്
കോഴ്സ്
ആ മുഖം
മാനസിക സമ്മർദ്ദങ്ങളുടെ കുത്തൊഴുക്കിലാണ് നാമിന്ന് അകപ്പെട്ടിരിക്കുന്നത് . അതുകൊണ്ടു തന്നെ ശാരീരിക രോഗങ്ങളെക്കാൾ മാനസിക രോഗങ്ങളും മാനസിക പ്രശ്നങ്ങൾകൊണ്ടുണ്ടാകുന്ന രോഗങ്ങളും ധാരാളമായി കണ്ടുവരുന്നു . ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആത്മവിശ്വാസക്കുറവ് , അപ കർഷതാബോധം , പരാജയഭീതി , കുറ്റബോധം തുടങ്ങിയ മാനസിക അവസ്ഥകളിൽ നിന്നും മോചനം നേടുന്നതിനും വ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള തകർച്ചയിൽ നിന്നും രക്ഷനേടുന്നതിനും മനോരോഗചികിത്സകർ അടക്ക മുള്ള ഡോക്ടർമാർ മരുന്നുപയോഗിച്ചുള്ള ചികിത്സക്കൊപ്പം കൗൺസിലിങ്ങ് കൂടി നിർദ്ദേശിച്ചുവരുന്നുണ്ട് . തൊഴിലിടങ്ങളിലെ പലപ്രശ്നങ്ങൾക്കും ലഹരിവസ്തുക്കളുടെ ഉപയോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും കൗൺസിലിങ്ങാണ് മിക്കപ്പോഴും സഹായകമാവുന്നത് . 

ഇങ്ങനെ സാർവ്വത്രികമായി വരുന്ന കൗൺസിലിങ്ങിനെക്കുറിച്ച് വിദ്യാസമ്പന്നർക്കിടയിൽ പോലും തെറ്റിദ്ധാരണകൾ ധാരാളമുണ്ട് . ഒരു മധ്യസ്ഥനോ ഉപദേശകനോ ആണ് കൗൺസിലർ എന്ന് തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന ചിലരുണ്ട് . അതിനാൽ എന്റെ പ്രശ്നങ്ങൾ തീർക്കാൻ മറ്റൊരാളിന്റെ ആവശ്യമില്ല എന്നു കരുതുന്നവരെയും അതുമല്ലെങ്കിൽ നമ്മുടെ കുടുംബപ്രശ്നങ്ങൾ മറ്റൊരാളെക്കൂടി അറിയിക്കുന്നത് എന്തിനാണ് എന്നു ദുരഭിമാനം നടിക്കുന്നവരും സമൂഹത്തിലുണ്ട് 

ഒരു പ്രശ്നസന്ദർഭത്തിൽ സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞ് യാഥാർത്ഥ്യബോധത്തോടെ പ്രശ്നപരിഹരണത്തിന് പ്രാപ്തമാകുന്ന പ്രക്രിയയാണ് കൗൺസിലിങ്ങ് . 

പ്രശ്ന സന്ദർഭങ്ങളിൽ കൂടെനിന്ന് പ്രശ്നപരിഹാരത്തിന് വ്യക്തികളെ പ്രാപ്തരാക്കുകയാണ് കൗൺസിലിങ്ങിൽ സംഭവിക്കുന്നത് . 

അല്ലാതെ കൗൺസിലിങ്ങ് എന്നാൽ ഉപദേശം നൽകലല്ല . മറ്റൊരാളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിച്ചു നൽകലുമല്ല . ഇങ്ങനെ കൗൺസിലിങ്ങിനെക്കുറിച്ചും അതിലൂടെ പ്രാപ്യമാകുന്ന സ്വാസ്ഥ്യത്തെക്കുറിച്ചും അവബോധം നൽക്കുകയാണ് ബേസിക് കൗൺസിലിംഗ് കോഴ്സ് എന്ന ഈ പരിശീലന പദ്ധതി

 
കൗൺസിലിങ്ങിന്റെ പ്രാധാന്യവും പ്രസക്തിയും അന്തഃസത്തയാക്കിയ ഈ കോഴ്സ് അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിറന്നുവീണത് എന്നത് ഏറ്റവും സന്തോഷകരമാണ് . കൗൺസിലിങ്ങിന്റെ അടിസ്ഥാനപ്രമാണങ്ങളും നെതികതയും പ്രശ്നപരിഹരണ രീതികളും സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട് ഡോ . ശ്രീനാഥ് കാരയാട്ട്  ഈ ക്ലാസിൽ . സ്വന്തം കൗൺസിലിങ്ങ് അ ഭവങ്ങൾ പങ്കുവെയ്ക്കുന്നതിൽ അദ്ദേഹം പാലിച്ചിരിക്കുന്ന സൂക്ഷ്മതയും കൃത്യതയും ശ്രദ്ധേയമാണ്. കൗൺസിലിങ്ങിലെ 13 പടികൾ ഒഴുക്കൻ മട്ടിൽ പറഞ്ഞുപോവുകയല്ല , മറിച്ച് ഓരോ കേസെടുത്ത് അതിൽ ഓരോ ഘട്ടവും എങ്ങനെയാണ് കടന്നുപോയതെന്ന് വിവരിക്കുന്നിടത്ത് ആത്മാർത്ഥതയുള്ള കൗൺസിലർക്കൊപ്പം സമർത്ഥനായ ഒരു അധ്യാപകനെയും കാണാം . കടക്കെണി , കുടുംബപ്രശ്നങ്ങൾ , പ്രണയം , ബാധകൾ , പൂർവ്വജന്മം , കൗമാരപ്രശ്നങ്ങൾ ഇങ്ങനെ വ്യത്യസ്ത പ്രമേയങ്ങളാണ് ഇവിടെ ഉദാഹരിക്കുന്ന ഓരോ കേസിലും ഉള്ളത് . കൗൺസിലിങ്ങ് മേഖലയിൽ പ്രവർത്തിക്കു ന്നവർക്ക് തൊഴിൽ നൈപുണി വർദ്ധിപ്പിക്കുന്നതിനും സാധാ രണ വായനക്കാർക്ക് ഒരു ഉൾക്കാഴ്ച ലഭിക്കുന്നതിനും ഇതു പ്രയോജനപ്പെടും . കൗൺസിലിങ്ങിൽ പ്രയോജനപ്പെടാത്താവുന്ന ചില തെറാപ്പികൾ കൂടി ചർച്ച ചെയ്യുന്നുണ്ട് " സുജീവിതം - ലളിതമായ ഭാഷയും ഒഴുക്കോടെയുള്ള അവതരണവും ഈ കൃതിക്കു നൽകുന്ന വായനസുഖം എടുത്തുപറയേണ്ടതു തന്നെ . നിറഞ്ഞ സന്തോഷത്തോടെ " 

കോഴ്സിനെ കുറിച്ച് രണ്ട് വാക്ക്

ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസിക സംഘർഷം അനുഭവിക്കാത്തവർ ഉണ്ടാവില്ല . എന്നാൽ ജീവിതം മുഴുവൻ പലതരത്തിലുള്ള മാനസിക സമ്മർദ്ദത്താൽ ബുദ്ധിമുട്ടുന്നവർ ആണെങ്കിലോ ?
 ജീവിതത്തിന്റെ ഏതു തുറയിലാണെങ്കിലും അനുനിമിഷം നാം പലവിധത്തിലുള്ള സമ്മർദ്ദങ്ങൾക്ക് വിധേയരാണ് . ഔദ്യോഗിക ജീവിതത്തിലായാലും സാമ്പത്തിക കാര്യത്തിലായാലും കുട്ടികളുടെ കാര്യത്തിലായാലും കുടുംബ ജീവിതത്തിലായാലും നാം പല തരത്തിലുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് . ഇത് നമ്മുടെ കുടുംബ ജീവിതത്തെയും ലൈംഗിക ജീവിതത്തെയും സ്നേഹ ബന്ധങ്ങളെയും സാരമായി ബാധിക്കുന്നു . മാത്രമല്ല മാനസിക പിരിമുറുക്കം നമ്മെ രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ ശാരീരിക രോഗങ്ങളിലേക്കും പലവിധ മാനസിക രോഗ ങ്ങളിലേക്കും നയിക്കുന്നു . ഈ വൈകാരിക സമ്മർദ്ദത്തിൽ നിന്നും കരകയറുവാൻ സാധിച്ചാൽ മാത്രമേ സമൃദ്ധിയോടെ സുഖകരമായ ഒരു ജീവിതം നയിക്കാൻ നമുക്കു സാധിക്കു കയുള്ളൂ . - സ്ട്രെസ്സ് ഉണ്ടാകുന്ന വഴികളെക്കുറിച്ചും അത് ഒഴിവാക്കാ നുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കിക്കൊണ്ട് സമ്മർദ്ദരഹിതമായ ജീവിതം നയിക്കുവാൻ ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കുന്നു . മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെ സഹായിക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുക എന്നതുകൂടി ഈ 
കോഴ്സിന്റെ ദൗത്യമാണ് . മനഃശാസ്ത്രത്തെക്കുറിച്ചു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും അദ്ധ്യാപകർക്കും , രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും , ഉദ്യോഗസ്ഥർക്കും , ബിസിനസ്സുകാർക്കും , വീട്ടമ്മമാർക്കും ഇതു പ്രയോജനപ്പെടും .

അദ്ധ്യായം - 1(Lesson 1)
എന്താണ് കൗൺസിലിംഗ്
19 -ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കൗൺസിലിങ്ങിന്റെ ഉത്ഭവം എന്നുപറയാം . വ്യവസായ വിപ്ലവത്തെ തുടർന്ന് ഇൻഡസ്ടിയൽ ഡെമോക്രസിയുടെ പരിരക്ഷണ ത്തിനാവശ്യമായ വ്യക്തികളെ ഒരുക്കിയെടുക്കുന്നതിനായി Vocational guidance നടത്തിയിരുന്നു . അതാണ് പിന്നീട് കൗൺസിലിങ്ങ് ആയി മാറിയത് . 1940 - ൽ സൈക്കോ തെറാപ്പി ( Psychotherapy ) , 
മാനസികാ പ്രഗ്രഥനം ( Psycho Analysis ) 
എന്നീ തത്ത്വങ്ങൾ പ്രചാരത്തിൽ വന്നു . മനഃശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ട്ടിച്ചു കൊണ്ട് പുതിയ സിദ്ധാന്തങ്ങളുമായി സിഗ്മണ്ട് ഫ്രോയിഡ് വിലപ്പെട്ട സംഭാവന കളാണ് ഈ രംഗത്ത് നൽകിയത് . അദ്ദേഹത്തെ സൈക്കോതെറാപ്പിയുടേയും കൗൺസിലിംഗിന്റെയും പിതാവ് എന്നുതന്നെ പറയാം . അൻപതുകളിൽ കൗൺസിലിങ്ങിനു ശ്രദ്ധേയമായ മുന്നേറ്റമുണ്ടായി . പ്രൊഫഷണൽ ഗ്രൂപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ രംഗത്തെ സ്ഥാപനങ്ങളും കൗൺസിലിങ്ങിന് കൂടുതൽ പ്രാധാന്യം നൽകി . കാൾ റോജഴ്സ് എന്ന മനഃശാസ്ത്രജ്ഞൻ ആണ് ഇതിനു തുടക്കം കുറിച്ചത് . അദ്ദേഹം ഫ്രോയിഡിന്റെ വ്യക്തിനിഷ്ഠമായ സമീപന രീതിയിൽ നിന്നും വിഭിന്നമായി കൗൺസിലിങ്ങിൽ പുതിയ സിദ്ധാന്തങ്ങൾ കൊണ്ടുവന്നു . രോഗനിർണ്ണയത്തേക്കാളും രോഗിയുമായിട്ടുള്ള വ്യക്തിബന്ധത്തിനാണ് റോജേഴ്സ് പ്രാധാന്യം നൽകിയത് . മാനസികരോഗിയുടെ ബാഹ്യപ്രകടനങ്ങളാണ് രോഗ ലക്ഷണങ്ങൾ എന്നു വിശ്വസിച്ചിരുന്നതിനാൽ രോഗലക്ഷണ ങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പരിഹാരം നിർദ്ദേശിക്കുന്ന വസ്തുനിഷ്ഠമായ രീതിയാണ് ഫ്രോയിഡ് സ്വീകരിച്ചത് .

എന്നാൽ രോഗിയും ( Client ) ചികിത്സകനും ( Counsellor ) തമ്മിലുള്ള വൈയക്തിക ബന്ധത്തിലൂടെ രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞ് സ്വന്തം പ്രശ്നങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാനും പ്രശ്നങ്ങളുടെ കാരണങ്ങളും പരിഹാരങ്ങളും കണ്ടെത്താനും അയാളെ പ്രാപ്തനാക്കുക എന്നതാണ് റോജേഴ്സിന്റെ കൗൺസിലിങ്ങ് സിദ്ധാന്തത്തിന്റെ കാതൽ 

റോജേഴ്സിന്റെ കൗൺസിലിങ്ങ് സിദ്ധാന്തത്തെ കേസർ , കാർക്കഫ് , ബാൻസൻ തുടങ്ങിയ ഗവേഷകർ അനുകൂലിക്കുകയും ചെയ്തു . 
വളരെ പെട്ടെന്ന് വ്യക്തിനിഷ്ഠ കൗൺസിലിങ്ങിന് അംഗീകാരവും ലഭിച്ചു . 

എന്താണ് മനസ്സ് ? 
മനസ്സ് . ആർക്കും ഇതുവരെ പൂർണമായി നിർവ്വചിക്കുവാൻ സാധിക്കാത്ത ഒരു പ്രഹേളികയാണത് എങ്കിലും തത്ക്കാലത്തേക്ക് തലച്ചോറിന്റെ പ്രവർത്തനങ്ങളെ നമുക്ക് മനസ്സ് എന്ന് വിളിക്കാം . അതായത് , ഒരു കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറും സോഫ്റ്റ് വെയറും പോലെ , മസ്തിഷ്കം ഒരു ഉപകരണവും മനസ്സ് അതിലെ പ്രവർത്തനങ്ങളും . 

മനസ്സിനെക്കുറിച്ചുള്ള പൗരാണിക ഭാരത സങ്കൽപം 

സൂതൻ ( തേരാളി ) രാജവീഥിയിലൂടെ യാത്ര ചെയ്യുന്നതാണ് ചിത്രം . അഞ്ചു കുതിരകളെ പഞ്ചേന്ദ്രിയങ്ങളായും , കടിഞ്ഞാണിനെ ബുദ്ധിയായും , കടിഞ്ഞാൺ നിയന്ത്രിക്കുന്ന സൂതനെ മനസ്സായും , തേരിനെ ദേഹം ( ശരീരം ) ആയും , യാത ചെയ്യുന്ന ചക്രവർത്തിയെ ( യജമാനനെ ) ആത്മാവായും , രാജവീഥിയെ പ്രലോഭനങ്ങളും പ്രതിബന്ധങ്ങളും നിറഞ്ഞ ജീവിതമായും ചിത്രീകരിച്ചിരിക്കുന്നു . ജീവിത വിജയത്തിന്റെ അടിത്തറ എന്നത് മാനസിക നിയന്ത്രണം തന്നെയാണ് . അതിനാൽ മനസ്സിന്റെ വിവിധ തലങ്ങളെക്കുറിച്ച് നാം അല്പമെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ് . 
പക്ഷേ , ഇക്കാര്യത്തിലും 
മനഃശാസ്ത്രജ്ഞർ ക്കിടയിൽ വിഭിന്ന അഭിപ്രായങ്ങളാണുള്ളത് . 

സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തം

 പ്രസിദ്ധ മനഃശാസ്ത്രജ്ഞനായിരുന്ന ഫ്രോയിഡിനെ ( Sigmund Freud , 1856 - 1939 ) സിദ്ധാന്തപ്രകാരം മനസ്സിന് മൂന്ന്അവസ്ഥകൾ ഉണ്ട് . അവയാണ് - 
ബോധമനസ്സ് , 
അബോധമനസ്സ് 
ഉപബോധമനസ്സ് 
എന്നിവ . 

ബോധമനസ് : മനസ് ജാഗ്രതയിലായിരിക്കുന്ന അഥവാ ഉണർന്നിരിക്കുന്ന അവസ്ഥയാണ്

ഉപബോധ മനസ്സ്
ഒരു വ്യക്തി അനുഭവങ്ങളിലൂടെ
അറിഞ്ഞതും എന്നാൽ ആ വ്യക്തിക്ക് ഒരു പ്രത്യേക സമയത്ത് 
ഓർമ്മയില്ലാത്തതുമായ വസ്തുതകളാണ് ഉപബോധമനസ്സിൽ അടങ്ങിയിട്ടുള്ളത് . 
വളരെ പ്രാധാന്യമുള്ളതും ബുദ്ധിമുട്ടേറിയതുമായ രണ്ടു കാര്യങ്ങൾ ഉപബോധമനസ്സിന് ചെയ്യാനുണ്ട് . 

1 ഒരു വ്യക്തി പുറമെ പ്രകടിപ്പിക്കുവാൻ സാധ്യതയുള്ളതും പക്ഷേ , സാമൂഹിക അംഗീകാരമില്ലാത്തതും അഥവാ സമൂഹ ദൃഷ്ടിയിൽ ഉചിതമല്ലാത്തതുമായ കാര്യങ്ങൾ അടിച്ചമർത്തുക അല്ലെങ്കിൽ അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക . 

2 . ബോധമനസ്സിലുള്ള അപ്രസക്തവും അംഗീകാരം . ലഭിയ്ക്കാൻ സാധ്യതയില്ലാത്തതുമായ കാര്യങ്ങളെ മാറ്റി - നിർത്തുക . 

3.അബോധമനസ്സ് : ജീവശാസ്ത്രപരമായ ആഗ്രഹങ്ങളും വ്യഗ്രതകളുമാണ് അബോധമനസ്സിലുള്ളത് . ഇവയുടെ ബാഹ്യ പ്രകടനമാണ് വിശപ്പ് , ദാഹം , ലൈംഗികാസക്തി തുടങ്ങിയവ .


അദ്ധ്യായം 2
കൗൺസിലിങ്ങ് പതിമൂന്ന് സ്റ്റെപ്പിലൂടെ 

കൗൺസിലിംഗ് എന്നത് വളരെ മഹനീയമായ ഒരു കലയാണ്
ചായ ഉണ്ടാക്കാനും വീടുണ്ടാക്കാനും മറ്റും കൃത്യമായ പടികൾ ഉള്ളതുപോലെ കൗൺസിലിംഗിനും കൃത്യമായ പടികൾ ഉണ്ട് ഈ പടികൾ കൃത്യമായി മനസിലാക്കിയാൽ ഏതൊരാൾക്കും ആത്മവിശ്വാസത്തോടെ കൗൺസിലിംഗ് ചെയ്യാൻ സാധിക്കും മാത്രമല്ല ഈ 13 സ്റ്റെപ്പിലൂടെ ഏതൊരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താവുന്നതുമാണ്

കാൺസിലിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്

A: എവിടെ വെച്ച് കൗൺസിലിംഗ് ചെയ്യാം?

B: എപ്പോഴൊക്കെ കൗൺസിലിംഗ് ചെയ്യാം.?

C: ആർക്കൊക്കെ കൗൺസിലിംഗ് ചെയ്യാം?

D:എന്താണ് കൗൺസിലിംഗ്? 

E: എങ്ങിനെ കൗൺസിലിംഗ് ചെയ്യാം?

A: എവിടെ വെച്ച് കൗൺസിലിംഗ് ചെയ്യാം?

വളരെ ക്ഷമയോടും ഗൗരവത്തോടും സ്വസ്ഥതയോടും ചെയ്യേണ്ടുന്ന കാര്യമാണ് കൗൺസിലിംഗ്
അതുകൊണ്ടുതന്നെ വളരെ സ്വസ്ഥമായിരുന്ന് ക്ലൈന്റിനെ കേൾക്കാൻ സാധിക്കുന്ന സ്ഥലമായിരിക്കണം
ക്ലൈന്റിന് അഭിമുഖമായിരുന്ന് സംസാരിക്കാൻ സാധിക്കണം.
കൗൺസിലിംഗ് ചെയ്യുന്ന സ്ഥലം വളരെ പ്രധാനപെട്ടതാണ്
ക്ലൈന്റ് പറയുന്ന കാര്യങ്ങൾ ചിലപ്പോൾ വളരെ രഹസ്യ സ്വഭാവമുള്ളതാണെങ്കിൽ അത് മറ്റൊരാൾ കേൾക്കുന്നത് ക്ലൈന്റ് ഇഷ്ടപെടില്ല അതിനാൽ ക്ലൈന്റ് പറയുന്ന കാര്യങ്ങൾ മറ്റൊരാൾ കേൾക്കാത്ത വിധത്തിലും എന്നാൽ കൗൺസിലിംഗ് നടക്കുന്നത് കൗൺസിലിയുടെ കൂടെ വന്നവർക്ക് കാണാനും കഴിയുന്ന തരത്തിൽ കൗൺസിലിംഗ് മുറിയും റിസപ്ഷനും ഇടയിൽ ഗ്ലാസുകൊണ്ടുതീർത്ത ഒരു മറ ഉണ്ടാക്കുന്നത് നല്ലതാണ്
ഒരിക്കലും അടച്ചിട്ട മുറിയിൽ കൗൺസിലിംഗ് ചെയ്യരുത്
ആവശ്യത്തിന് വെളിച്ചം ഉണ്ടായിരിക്കണം പേടിപെടുത്തുന്നതോ വിഷമം ജനിപ്പിക്കുന്നതോ ആയ ചിത്രങ്ങളോ നിറങ്ങളോ കൗൺസിലിംഗ് റൂമിൽ ഉണ്ടാവരുത്
മതചിഹ്നങ്ങൾ ,വ്യക്തിപരമായ ഫോട്ടോകൾ, കളർ ബൾബുകൾ എന്നിവയൊക്കെ ഒഴിവാക്കാം
ഒരു പക്ഷെ ഇതൊക്കെ കാൺസിലർ ക്ലൈന്റ് ബന്ധത്തെ വിപരീതമായി ബാധിക്കാം
വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഒരിക്കലും ക്ലൈന്റിന്റെ വീട്ടിൽ പോയി കൗൺസിലിംഗ് ചെയ്യരുത്

B: എപ്പോഴൊക്കെ കൗൺസിലിംഗ് ചെയ്യാം.?

കൗൺസിലറുടെയും ക്ലൈന്റിന്റെയും സൗകര്യമനുസരിച്ച് നേരത്തെ സമയം നിശ്ചയിച്ച് വേണം കാൺസിലിംഗ് ചെയ്യാൻ .വേണ്ടത്ര സമയം മാറ്റിവെക്കണം .ഇത് ഒരു യാത്രയാണ് തുടങ്ങിയാൽ തീരുന്നതുവരെ ശ്രദ്ധയോടെ ക്ലൈന്റിന്റെ കൂടെ ഇരിക്കാൻ സാധിക്കണം 
ഫോണുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് 
കൗൺസിലിംഗ്‌ ചെയ്യുന്ന സമയത്ത് കൗൺസിലർ സ്വസ്ഥനായിരിക്കണം വേറെ 100 കൂട്ടം കാര്യങ്ങൾക്കിടയിലാവരുത് കൗൺസിലിംഗ് ചെയ്യേണ്ടത്

C: ആർക്കൊക്കെ കൗൺസിലിംഗ് ചെയ്യാം?

എല്ലാവർക്കും ഒരു കൗൺസിലറുടെ കുപ്പായം അണിയാൻ സാധിക്കില്ല. ഒരു കൗൺസിലർക്ക് മന:ശാസ്ത്ര കൗൺസിലിംഗിന്റെ സിദ്ധാന്തങ്ങളെ കുറിച്ചും ആശയങ്ങളെ കുറിച്ചും വ്യക്തമായ ധാരണയും പ്രായോഗിക ജ്ഞാനവും ഉണ്ടായിരിക്കണം. ആശയവിനിമയത്തിലും വാക്കുകൾ ഉപയോഗിക്കാതെയുള്ള ഭാവപ്രകടനങ്ങൾ നടത്തുന്നതിനും കൗൺസിലർ പ്രത്യേക പരിശീലനം നേടിയിരിക്കണം. കൗൺസിലർ നല്ലൊരു ശ്രോതാവും രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ളയാളും  ചോദ്യകർത്താവും തന്മയീഭാവം പ്രകടിപ്പിക്കാൻ കഴിവുള്ള ആളുമായിരിക്കണം. ഈ നൈപുണ്യങ്ങൾ നേടിയെടുക്കുന്നതിന് ശ്രദ്ധാപൂർവവും തീവ്രവുമായ, പരിശീലനം ആവശ്യമാണ്. അതിനാൽ, കൗൺസിലിംഗിന്റെ പരമാവധി പ്രയോജനം ലഭിക്കുന്നതിന് കാൺസിലർക്ക് നല്ല  പരിശീലനവും അനുഭവപരിചയവും അത്യാവശ്യമാണ് ഏതെങ്കിലും അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റും ആവശ്യമാണ്
ഒരു കൗൺസിലർക്ക് വേണ്ട അത്യാവശ്യമായ കാര്യങ്ങളാണ് 
കൺസിലിംഗ് 
1.വൈദഗ്ദ്യം(counseling skills)

ക്ലൈന്റിന്റെ ഭാവ ചലനങ്ങളിൽ നിന്നും ശരീരഭാഷയിൽ നിന്നും ( കണ്ണുകളുടെ ചലനം ,മുഖഭാവം) കാര്യങ്ങൾ മനസിലാക്കി എടുക്കാനുള്ള കഴിവ് ,കാൺസിലിംഗ് ചെയ്തുള്ള പരിചയവും പ്രായോഗിക ജ്ഞാനവും 
ശരിയായ പ്രശ്നത്തെയും പ്രശ്നക്കാരനെയും തിരിച്ചറിയണം
(Identify the client)
പലപ്പോഴും മക്കൾക്ക് കൺസിലിംഗ് വേണമെന്ന് പറഞ്ഞു വരുന്ന രക്ഷിതാക്കളോട് സംസാരിക്കുമ്പോഴാണ് കൗൺസിലിംഗ് ആവശ്യമുള്ളത് രക്ഷിതാക്കൾക്കാണെന്ന് മനസിലാവുക 

2. അറിവ്(knowledge)

മാനസീക പ്രശ്നങ്ങളെക്കുറിച്ചും മാനസീക രോഗങ്ങളെ കുറിച്ചുമുള്ള അറിവ്, വിവിധ തരം വ്യക്തിത്വങ്ങളെ കുറിച്ചുമുള്ള അറിവ്, മനസിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ്

3. അംഗീകാര പത്രം(Certification)

കൺസിലിംഗിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ ഉള്ള അനുമതി പത്രം
D: എന്താണ് കൗൺസിലിംഗ്
കൗൺസിലിംഗ് എന്ന് പറഞ്ഞാൽ
ഒരു വ്യക്തിയുടെ ആത്മസാക്ഷാത്കാരത്തിനു വേണ്ടിയുള്ള വിദഗ്ദ സഹായമാണ് :ആത്മസാക്ഷാത്ക്കരത്തിൽ ഒരു വ്യക്തിയെ എത്തിക്കുന്നതാണ് ശാക്തീകരണം വ്യക്തി ശാക്തീകരണമാണ് കൗൺസിലിംഗിന്റ ലക്ഷ്യം

E: എങ്ങിനെ കൗൺസിലിംഗ് ചെയ്യാം?

13 സ്റ്റെപ്പിൽ വളരെ രസകരമായി നമുക്ക് കൗൺസിലിംഗ് എന്ന വിദ്യ പഠിക്കാം

Step - 1: Door Opening

ഡോർ ഒപണിംഗ് എന്ന സ്റ്റെപ് കൊണ്ട് ഉദ്ദേശിക്കുന്നത് ക്ലൈന്റും  ( കൗൺസിലിംഗ് ആവശ്യമുള്ള വ്യക്തി) കൗൺസിലറും  (കൗൺസിലിംഗ് ചെയ്യുന്ന വ്യക്തി) തമ്മിലുള്ള ബന്ധം സ്ഥാപിക്കലാണ്

കൗൺസിലിംഗ് എന്നത് ബുദ്ധിപരമായ ഒരു ഇടപെടൽ അല്ല മറിച്ച് ഹൃദയവും ഹൃദയവും തമ്മിലുള്ള ബന്ധമാണ്

ഓരോ കൗൺസിലർക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും അത്യാവശ്യമായ ഗുണം ഒരു അമ്മയുടെ ഭാവം ഉണ്ടായിരിക്കുക എന്നതാണ് 
എന്താണ് അമ്മയുടെ മനസ്സിൻറെ പ്രത്യേകത
തൻറെ കുട്ടി കരയുമ്പോൾ ഒരുപക്ഷേ കരയുന്നത് എന്തിനു വേണ്ടിയാണെന്ന് കുട്ടിക്ക് പോലും കൃത്യമായി അറിയാതിരിക്കുമ്പോൾ ( എന്തോ ഒരു അസ്വസ്ഥത അനുഭവ പെടുമ്പോൾ കുട്ടി കരയുകയാണ് കാരണം കുട്ടിക്ക് പോലും അറിയില്ല) കുട്ടി കരയുന്നത് എന്തിനു വേണ്ടിയാണെന്ന് കൃത്യമായി മനസ്സിലാക്കി ആ കുട്ടിക്ക് വേണ്ട സമാധാനം ഉണ്ടാക്കാൻ ഉള്ള അസാധാരണമായ കഴിവ് അമ്മയ്ക്ക് മാത്രമേയുള്ളൂ. അമ്മയപ്പോൾപറയും 
അവനിപ്പോൾ കരയുന്നത് ഉറങ്ങാനാണ് 
അവനിപ്പോൾ കരയുന്നത് ഭക്ഷണം കഴിക്കാനാണ് 
അവനിപ്പോൾ കരയുന്നത്
മൂത്രമൊഴിക്കാനാണ്
എന്നൊക്കെ
കുട്ടിക്കു പോലും തിരിച്ചറിയാൻ സാധിക്കാത്ത തന്റെ അസ്വസ്ഥതയുടെ കാരണം കണ്ടു പിടിച്ച് സമാധാന മുണ്ടാക്കുന്ന മഹത്വമാണ് അമ്മയുടെത്
ആ ഒരു കഴിവാണ് ഒരു കൗൺസിലർക്ക് അത്യാവശ്യമായി വേണ്ടത്
തൻറെ മുമ്പിലിരിക്കുന്ന വ്യക്തിക്ക് എന്തോ ചില  അസ്വസ്ഥതകൾ ഉണ്ട് അയാൾക്ക് പോലും അറിയാത്ത അതിൻറെ കാരണങ്ങൾ കണ്ടുപിടിച്ച് പരിഹാരം ഉണ്ടാക്കുന്ന കഴിവാണ് ഒരു കൗൺസിലറെഒരു നല്ല കൗൺസിലർ ആക്കിമാറ്റുന്ന്നത്
ഒരു കൗൺസിലർ  കൗൺസിലിയെ സ്വീകരിക്കേണ്ടത് സൗഹൃദത്തോടെയും ചിരിച്ച മുഖത്തോടെ യും യാതോരു മുൻവിധികളും ഇല്ലാതെയും ആയിരിക്കണം


Step - 2 Empathetic Listening
(തൻമയീ ഭാവം )

കൗൺസിലറും കൗൺസിലിങ്ങും തമ്മിൽ കാണുന്ന ആദ്യത്തെ ചില നിമിഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്
ഈ സമയത്താണ് കൗൺസിലറും
കൗൺസിലിയും തമ്മിൽ ഉണ്ടാകുന്ന റാപ്പോ (rapport) യാണ് കൗൺസിലിംഗിനെ മുന്നോട്ട് കൊണ്ടുപോവാൻ സഹായിക്കുന്നത് 
ഒരു പക്ഷെ ഒരു പാട് ആശങ്കകളോടും പരിഭ്രമത്തോടും കൂടിയായിരിക്കാം ക്ലൈന്റ് വന്നിരിക്കുന്നത് ആ അവസ്ഥയിൽ നിന്നും ക്ലൈന്റിനെ ഏറ്റവും ആശ്വാസകരമായ അവസ്ഥയിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത് അതിന് ക്ലൈന്റു മായി casual talk നടത്തുകയാണ് വേണ്ടത് 
കാര്യങ്ങൾ തുറന്ന് പറയാനുള്ള മാനസികാവസ്ഥയിലേക്ക് ക്ലൈന്റ് എത്തിയില്ലെങ്കിൽ
* ഞാൻ എങ്ങിനെയാണ് നിങ്ങളെ സഹായിക്കേണ്ടത്
* നിങ്ങൾ പറയുന്ന കാര്യങ്ങൾ ഞാൻ 100 % രഹസ്യമായി സൂക്ഷിക്കും നിങ്ങൾക്കെന്നെ വിശ്വസിക്കാം
* നിങ്ങൾ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഒരു പക്ഷെ എനിക്ക് നിങ്ങളെ കൂടുതൽ സഹായിക്കുവാൻ കഴിഞ്ഞേക്കും
എന്നീ വാക്കുകൾ പറയേണ്ടതാണ്
(നിങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് പറയൂ എന്ന് ക്ലൈന്റിനോട് ചോദിക്കരുത്)
 
ക്ലൈന്റ് കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ പറഞ്ഞു തീരുന്നതുവരെ ഇടപെടരുത് അത് അവരുടെ വാക്കിന്റെ, വികാരത്തിന്റെ ഒഴുക്കിനെ തടയും (NB: വിഷയത്തിൽ നിന്നും വിട്ട് വല്ലാതെ കാടുകയറി പോവുകയാണെങ്കിൽ മാത്രം ചെറുതായി ഇടപെടാം )
ഈ സമയത്ത് ക്ലൈന്റിന്റെ 
1.ശരീരഭാഷ 
(body language)
2. മുഖത്തെ ഭാവവ്യത്യാസം 
(Facial expression)
3. ശബ്ദ വ്യതിയാനം
(Voice modulation)
4. ആംഗ്യങ്ങൾ (Gestures)
5. വിയർപ്പ്(sweat)
6. നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്ന രീതി(Postures)
എന്നിവ ശ്രദ്ധിക്കേണ്ടതാണ് 
എന്തു പറയുന്നു എന്നതിനെക്കാൾ കൺസിലർ ശ്രദ്ധിക്കേണ്ടത് എങ്ങിനെ പറയുന്നു എന്നതാണ്
വാക്കുകൾ ക്കിടയിൽ കൈയൻറ് എതെങ്കിലും വികാരപ്രകടനങ്ങൾ നടത്തുകയാണെങ്കിൽ ( കരച്ചിൽ, ദേഷ്യം, സങ്കടം, ഭയം ) ഒന്നിനെയും തടയേണ്ടതില്ല സമയം കൊടുക്കുക മാത്രം ചെയ്യുക (കരയരുത് എന്ന് പറയേണ്ടതില്ല)

Step -3 : Genuineness

3, 4 എന്നീ പടികൾ കൗൺസിലർ ക്ലൈന്റിനോട് കാണിക്കേണ്ട നീതിയാണ് .
കൺസിലിംഗ് എന്നത് ഒരു യാത്രയാണ് തുടങ്ങിയാൽ ഒരു സ്ഥലത്ത് എത്തുന്നതു വരെ കൃത്യമായി ക്ലൈന്റിനൊപ്പം ഉണ്ടാവണം വിമാനത്തിലോ തോണിയിലോ പോകുമ്പോൾ വഴിയിലിറക്കണം എന്ന് വാശി പിടിച്ചാലെങ്ങനെ ഇരിക്കും?അതിനാൽ കൗൺസിലർ ക്ലൈന്റിനോട് 100 % പ്രതിബന്ധത പുലർത്തണം
വേണ്ടത്ര സമയം കൊടുക്കണം
ഒരു മുൻ വിധി ഇല്ലാതെ വേണം ക്ലൈന്റിനെ സമീപിക്കാൻ
(non judgemental attitude)

Step -4: Respect

കൗൺസിലർ ക്ലൈന്റിന്റെ വികാരങ്ങളെ ( Feeling) നിസ്സാര വൽക്കരിക്കാതെ ക്ലൈന്റ് തന്റെ പ്രശ്നങ്ങൾക്ക് എത്ര പ്രാധാന്യം കൊടുക്കുന്നുവോ അതേ അളവിൽ തന്നെകൗൺസിലറും പ്രാധാന്യം കൊടുക്കണം
ഉദാഹരണത്തിന് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സംബന്ധിച്ച് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം അവന്റെ പരീക്ഷയാണ് നമ്മൾക്ക് ഇപ്പോഴത് നിസ്സാരമാണ് എന്നാൽ നമ്മൾ ഒന്നാം ക്ലാസിൽ പഠിച്ചപ്പോൾ നമുക്കിതിലേറെയായിരുന്നു ടെൻഷൻ
ഓരോ വ്യക്തിക്കും അവന്റെ വിഷമം വലുതാണ് അതിനെ നിസ്സാരവൽക്കരിക്കുമ്പോൾ ഒരു പക്ഷെ കൗൺസിലറും ക്ലൈന്റും തമ്മിലുള്ള റാപ്പോ നഷ്ടപെടുന്നു
ഇതിനെയാണ് റെസ്പെക്ട് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്

Step - 5: Concreteness

ക്ലൈന്റ് അയാളുടെ / അവളുടെ
പ്രശ്നങ്ങൾ പറഞ്ഞ് തീർന്നാൽ
അതു മുഴുവൻ കേട്ടതിനു ശേഷം കൗൺസിലർക്കെന്തെങ്കിലും സംശയ മുണ്ടെങ്കിൽ ചോദിച്ച് വ്യക്തത വരുത്താനുള്ള പടിയാണിത്
ആവശ്യമുള്ള ചോദ്യങ്ങൾ(എപ്പോൾ, എന്ന്, എവിടെ, എങ്ങിനെ ,) ചോദിച്ച്
ഒരേ സമയം തന്നെ ക്ലൈൻറിനും കൗൺസിലർക്കും പ്രശ്നത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം (Clear picture of the problems)ഉണ്ടാക്കി എടുക്കുന്നതാണ് ഈ പടി ഈ സമയത്ത് വേണ മെങ്കിൽ ജീനോഗ്രാം (family tree) ഉണ്ടാക്കാം

6- Immediacy
പ്രശ്നത്തിന്റെ സ്വഭാവം, ഗൗരവം മനസിലാക്കി അടിയന്തിരമായി എന്തെങ്കിലും ചെയേണ്ടതുണ്ടോ എന്ന് നോക്കുന്നതാണ് ഈ പടി
ഉദാഹരണത്തിന് ക്ലൈന്റിന് ആത്മഹത്യാ പ്രവണത ഉണ്ടെന്ന് മനസിലായാൽ (നോൺ വെർബൽ ക്യൂസിൽ നിന്നും മനസിലാക്കാം ) അവരുടെ ബന്ധുക്കളെ അറിയിക്കുകയോ അടിയന്തിര നടപടികൾ സ്വീകരിക്കുകയോ ചെയ്യാം അതുപോലെ പെരുമാറ്റത്തിൽ നിന്നോ സ്വഭാവത്തിൽ നിന്നോ ഏതെങ്കിലും  മാനസീക രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ അടിയന്തിര ചികിത്സക്ക് വിധേയമാക്കണം
ക്ലൈന്റിന്റെ മനസിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കണം

7 സെൽഫ് സിസ് ക്ലോഷർ 
(Self Disclosure)

ക്യൺസിലിംഗിന് പ്രയോജന മെന്ന് തോന്നിയാൽ തന്റെ അനുഭവങ്ങളും ധാരണകളും ചിന്തകളും തുറന്ന് പറയാനുള്ള കൗൺസിലറുടെ മനോഭാവമാണ് ഈ പടി
പലപ്പോഴും ക്ലൈന്റിനോട് നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ മറ്റ് അനുഭവങ്ങളിലൂടെ പറയാം
അതിനാൽ വിജയിച്ച ഉദാഹരണങ്ങൾ മാത്രമേ പറയാവൂ സത്യസന്ധമായ ഉദാഹരണങ്ങൾ മാത്രമേ പറയാവൂ എന്നാൽ ഒരിക്കലും യദാർത്ഥ വ്യക്തിയുടെ പേരോ സ്ഥലമോ വ്യക്തിത്വമോ വെളിപ്പെടുത്തരുത് ( യദാർത്ഥ കേസുകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത് കടുത്ത ധാർമ്മിക ലംഘനമാണ്)

8. കോൺഫ്രണ്ടേഷൻ (Confrontation)

ക്ലൈന്റ് പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വൈരുദ്ധ്യങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിച്ച് അത് ക്ലൈന്റിന്റെ  ശ്രദ്ധയിൽ പെടുത്തുന്നതാണ് ഇത് 
പലപ്പോഴും ക്ലൈന്റിന്റെ ചിന്തകളും യാദാർത്യവും തമ്മിൽ എത്ര ത്തോളം വ്യത്യാസപെട്ടിരിക്കുന്നുവെന്ന് ക്ലൈന്റിനെ ബോധ്യപെടുത്തുന്നതാണ് ഈ സ്റ്റപ്പിൽ ചെയ്യുന്നത്
9.കണ്ടൻറ് പാരാഫേസ്
(Condunt Paraface)

ഇത്രയും നേരം ക്ലൈന്റ് പറഞ്ഞ കാര്യങ്ങളും കൗൺസിലർ ചോദിച്ചറിഞ്ഞ കാര്യങ്ങളും ചേർത്ത് കൗൺസിലർ ചുരുക്കി ക്ലൈന്റിന് തിരിച്ച് പറഞ്ഞു കൊടുക്കുന്നതാണ് ഈ പടി
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1.ക്ലൈന്റ് ഉപയോഗിച്ച പദങ്ങൾ തന്നെ ഉപയോഗിച്ചാണ് കൗൺസിലർ സംസാരിക്കേണ്ടത്
2. ക്ലൈൻറിന്റെ ഇപ്പോഴത്തെ വികാരം( Feeling) എന്തെന്ന് മനസിലാക്കി നിങ്ങളുടെ പ്രയാസം / വിഷമം / ദുഖം / .......
ഞാൻ മനസിലാക്കുന്നു എന്ന് പറയുക
3. കാര്യങ്ങൾ തിരിച്ചു പറയുമ്പോൾ ക്ലൈന്റിന്റെ പ്രശനങ്ങളെ അപേക്ഷിച്ച് ക്ലൈന്റിന്റെ കഴിവിനെ വളരെ ഉയർത്തി കാണിച്ച് വേണം അവതരിപ്പിക്കാൻ
ഈ പ്രശ്നത്തെ പരിഹരിക്കാനുള്ള ശക്തി/ കഴിവ് ക്ലൈന്റിന് ഉണ്ടെന്ന് ബോധ്യപെടുത്തുന്ന രീതിയിലാണ് സംസാരിക്കേണ്ടത്
ഈ ഒരു സ്റ്റെപ്പിലൂടെ കൗൺസിലർക്ക് എന്റെ എല്ലാ പ്രശ്നങ്ങളും മനസിലായി എന്ന് ക്ലൈന്റിന് തോന്നുമ്പോൾ തന്നെ അത് വലിയ ആശ്വാസമാവും

10 ബ്രെയിൻ സ്റ്റോമിംഗ്
(Brain storming)

ഇതാണ് ഇപ്പോഴത്തെ സ്ഥിതി പ്രശനങ്ങളെ കുറിച്ചുള്ള കൃത്യമായ വ്യക്തത ക്ലൈൻറിനും കൗൺസിലർക്കും വന്നാൽ  ക്ലൈന്റിനെ കൊണ്ട് തന്നെ
ഈ പ്രശനത്തിന്റെ പരിഹാരങ്ങളെ കുറിച്ച് ചിന്തിപ്പിക്കുന്നതാണ് ഈ സ്റ്റെപ്പ്
"ഒരിക്കലും മറ്റുള്ളവർക്ക് വേണ്ടി തീരുമാനമെടുക്കരുത് "
(Don't take the decsion for others)
എന്തൊക്കെ പരിഹാരങ്ങളാണ് എന്ന് നമ്പറിട്ട് എഴുതി വെക്കുന്നതാണ് ഈ പടിയിൽ ചെയ്യുന്നത്

11. ചോയ്സ് ഓഫ് സൊലൂഷൻ
(Choice of solutions)
ബ്രയിൻ സ്റ്റോമിംഗിൽ ക്ലൈന്റ് എഴുതി വെച്ച അനേകം പരിഹാരങ്ങളിൽ  ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുന്ന സ്റ്റെപ്പാണ് ഇത്
ഒരിക്കലും കൗൺസിലർ തീരുമാനമെടുക്കരുത് ക്ലൈന്റിനെ കൊണ്ട് തീരുമാനമെടുപ്പിക്കണം

12: ആക്ഷൻ പ്ലാൻ / ഗോൾ സെറ്റിംഗ്
(Action Plan/Goal setting)
ചോയ്സ് ഓഫ് സൊലൂഷ്യൻ എന്ന കഴിഞ്ഞ സ്റ്റെപ്പിൽ ക്ലൈന്റ് എടുത്ത തീരുമാനത്തെ എങ്ങനെയാണ് നടപ്പിലാക്കേണ്ടത് എന്ന് കൃത്യമായി എഴുതി വെക്കുന്നതാണ് ആക്ഷൻ പ്ലാൻ 
എന്തൊക്കെ ചെയ്യണം
എപ്പോൾ ചെയ്യണം
എങ്ങിനെ ചെയ്യണം എന്ന് check list ഉണ്ടാക്കണം
സമയബന്ധിത മായി ചെയ്ത് തീർക്കാൻ തീരുമാനിക്കണം

13.ചെക്ക് ബാക്ക് ടൈം
(Check Back Time)
കഴിഞ്ഞ സ്റ്റെപ്പിൽ ക്ലൈന്റ് എടുത്ത പദ്ധതികൾ വിജയിച്ചില്ലെങ്കിൽ വീണ്ടും ചോയ്സ് ഓഫ് സ്വലൂഷനിൽ പോയി അടുത്ത സൊലൂഷൻ എടുത്ത് അതിന് ആക്ഷൻ പ്ലാൻ ഉണ്ടാക്കുന്ന സെക്കൻറ് സിററിംഗ് ആണ് ഈ സ്റ്റെപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്


No comments:

Post a Comment