അതെ ഒരിക്കലും ജോലി ചെയരുത് അത് നിങ്ങളുടെ ജീവിതത്തെ സമ്മർദ്ദത്തിലേക്ക് നയിക്കും
എനിക്ക് ജോലിയില്ല പക്ഷെ ധാരാളം വരുമാനമുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില കാര്യങ്ങൾ ഞാൻ ചെയ്യുകയും അതുവഴി വരുമാനം ഉണ്ടാവുകയും ചെയ്യുന്നു മുമ്പ് ഞാൻ പല ജോലികളും ചെയ്തിട്ടുണ്ട് ഉണ്ട് അതൊക്കെ എനിക്ക് സമ്മാനിച്ചത് ക്ഷീണവും സ്ട്രസ്സും മാനസികസമ്മർദ്ദവും പ്രശ്നങ്ങളുമൊക്കെ ആയിരുന്നു.
ആ സമയത്താണ് ഞാൻ എൻറെ ധർമ്മം കണ്ടെത്തിയത്. ഈ ലോകത്ത് ഏതോ ഒരു ജോലി ചെയ്താൽ മാത്രം നിങ്ങൾക്ക് ഒരിക്കലും ക്ഷീണം അനുഭവപ്പെടുന്നില്ല പകരം ഒരുപാടു ഊർജ്ജം ലഭിക്കുകയാണ് ചെയ്യുന്നത് അതാണ് നിങ്ങളുടെ സ്വധർമ്മം
അത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്
അത് കണ്ടെത്തുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത് അതാണ് നിങ്ങളുടെ കർമ്മമണ്ഡലം
"സ്വധർമ്മോ നിധനം ശ്രേയ പരകർമ്മോ ഭയാവഹം "
എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞതും ഇതുതന്നെ .നിങ്ങളുടെ സ്വധർമ്മം നിങ്ങൾ കണ്ടെത്തുമ്പോഴാണ്
ജീവിതം ധന്യമാവുന്നത് അതോടൊപ്പം തന്നെ കുടുംബവും സമൂഹവും അഭിവൃദ്ധിയിലേക്ക് എത്തുന്നത് . എന്നാൽ നിങ്ങൾ ജോലിയാണ് ചെയ്യുന്നതെങ്കിൽ അത് നിങ്ങൾക്ക് ക്ഷീണവും പ്രശ്നങ്ങളും പ്രദാനം ചെയ്യുന്നു. പഠിക്കാൻ വേണ്ടി കോഴ്സുകൾ തിരഞ്ഞെടുക്കുന്ന സമയത്ത് തന്നെ സ്വന്തം ധർമ്മത്തെ മനസ്സിലാക്കി തനതായ ധർമ്മത്തിലൂടെ സഞ്ചരിക്കുന്നവരാണ് ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കുന്നത്
10 വയസ്സിൽ ഗുരുകുലത്തിലെത്തുന്ന ശിക്ഷാർത്ഥിയെ 1 വർഷം ഗുരുനാഥൻനിരീക്ഷിച്ച്, അയാളുടെ ധർമ്മം കണ്ടെത്തി പഠിപ്പിച്ച് അവനെ ആ വഴിയിൽ നയിച്ചിരുന്ന രീതിയാണ് പ്രാചീന ഭാരതത്തിൽ ഉണ്ടായിരുന്നത്
ധർമ്മവും കർമ്മവും ജോലിയും ഒന്നായിരിക്കുക
ഇനി ഇപ്പോൾ നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങൾക്ക് ഇഷ്ടമില്ലാത്തതാണോ എങ്കിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുക സ്വധർമ്മം കണ്ടെത്തുക അത് ആരംഭിക്കുക. എങ്ങനെയാണ് സ്വധർമ്മം കണ്ടു പിടിക്കുക?
എന്നതല്ല ഇപ്പോൾ നിങ്ങയുടെ മനസ്സിൽ വന്ന ചോദ്യം അതിന് ഒരു പാട് വഴികളുണ്ട് അതിൽ പ്രധാനപെട്ടവയാണ്
MBTI
Myers-briggs type indicator)
DMIT
*ENNEAGRAM*
തുടങ്ങിയവ
ഇതിൽ സ്വന്തം ധർമ്മത്തോടൊപ്പം
ആത്മാന്വേഷണവും ലഭിക്കുന്ന പൂർണ്ണശാസത്രമാണ് Enneagram
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് കാണുക
https://www.facebook.com/sreenathkarayat/videos/2499652983378171/
No comments:
Post a Comment