Tuesday, January 7, 2020

ജീവിതവിജയത്തിന് ലക്ഷ്യ ബോധം

      ജീവിതവിജയത്തിന് ലക്ഷ്യ ബോധം               

1️⃣
ജീവിതത്തിൽ സമസ്ത മേഖലയിലും വിജയിക്കുന്നവരെക്കുറിച്ചാണ് സാധാരണയായി നാം ഭാഗ്യവാൻ എന്ന് വിളിക്കാറുള്ളത് എന്നാൽ അവർ വിജയിക്കുന്നത് കേവലം ഭാഗ്യം കൊണ്ട് മാത്രമാണോ?
 ജീവിതത്തിൽ വിജയിക്കുന്ന എല്ലാവർക്കും തന്നെ ഒരു പാറ്റേൺ ഉണ്ടായിരുന്നു എന്ന് നമുക്ക് 'മനസ്സിലാക്കാൻ സാധിക്കും 
ആ പാറ്റേൺ പഠിച്ച്  ജീവിതത്തിൽ പകർത്തിയാൽ നമുക്കും  വിജയം സുനിശ്ചിതമാണ് 

 ഏതൊക്കെയാണ് ശീലങ്ങൾ , പാറ്റേൺ എന്ന് നമുക്ക് നോക്കാം

ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും അത്യാവശ്യമായി കൂടെ ചേർക്കേണ്ട അഞ്ച് സുഹൃത്തുക്കളെ കുറിച്ചാണ് ഇനി ചർച്ച ചെയ്യുന്നത്

1. ലക്ഷ്യം
2.പ്രയഗ്നം
3.ആസൂത്രണം
4.ശുഭാപ്തി വിശ്വാസം
5.ആത്മ സമർപ്പണം 
എന്നിവയാണവ

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് ലക്ഷ്യത്തെക്കുറിച്ച് ആണ് ' ജീവിതത്തിൽ ഏതൊരു വ്യക്തിക്കും ലക്ഷ്യം ഉണ്ടായിരിക്കണം 

 ലക്ഷ്യമില്ലാത്ത ഒരു വ്യക്തി  കോമ്പസ് നഷ്ടപ്പെട്ട കപ്പിത്താനെ പോലെയാണ്

 ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഒരു വ്യക്തി ഗോൾപോസ്റ്റ് ഇല്ലാതെ ഫുട്ബോൾ കളിക്കുന്നത് പോലെയാണ് 

ആദ്യം നമുക്ക് വ്യക്തത വരേണ്ടത് നമ്മളുടെ ലക്ഷ്യങ്ങളെ കുറിച്ചാണ്

ലക്ഷ്യവും ആഗ്രഹവും തമ്മിലുള്ള വ്യത്യാസം എന്താണ്?

എനിക്ക് ഒരു ഡോക്ടർ ആവണം എന്ന് ഞാൻ പറയുന്നത് 
ആഗ്രഹമാണോ?
ലൿഷ്യമാണോ?
?
?
?
?
?
തീർച്ചയായും ആഗ്രഹമാണ്
?
?
?
?
എന്തു വന്നാലും ഞാനൊരു ഡോക്ടറായിരിക്കും 
എന്ന് പറഞ്ഞാലോ?
?
?
?
?
അതും അഗ്രഹമാണ്

കാരണം ഈ സ്റ്റേറ്റ്മെന്റിന് വേണ്ടത്ര ക്ലാരിറ്റി ഇല്ല 
ആഗ്രഹത്തിന് വേണ്ടത്ര ക്ലാരിറ്റി ഉണ്ടായിരിക്കണമെന്നില്ല 

എന്നാൽ ലക്ഷ്യത്തിന് വളരെ വ്യക്തമായ  ക്ലാരിറ്റി ഉണ്ടായിരിക്കും

 "അടുത്ത അഞ്ചുവർഷത്തിനകം ഞാൻ ഇന്ന സ്ഥലത്തുള്ള മെഡിക്കൽ കോളേജിൽ ഡോക്ടർ ആയി പ്രവർത്തിക്കുന്നുണ്ടാവും "

എന്ന് പറയുമ്പോൾ മാത്രമാണ് അത് ലക്ഷ്യമാക്കുന്നത്

 ലക്ഷ്യം എപ്പോഴും സമയ ബന്ധിതമാണ് 

ഒരു ലക്ഷ്യത്തോട് എന്ത് ചോദ്യം ചോദിച്ചാലും നമുക്ക് തിരിച്ചു ഉത്തരം  ലഭിക്കണം
എത്ര  സമയത്തിനുള്ളിൽ ?
എങ്ങനെ ?
എന്ത്?
എവിടെ?


ആഗ്രഹത്തിനോട് എന്ന് ചോദിച്ചാലും കൃത്യത ഉണ്ടായിരിക്കില്ല 
എപ്പോൾ?
എവിടെ?
എന്ന്?
എങ്ങിനെ?

ലക്ഷ്യം നടക്കാനുള്ള സാധ്യത 99 ശതമാനം ആണ് 

എന്നാൽ ആഗ്രഹം നടക്കാനുള്ള സാധ്യത കേവലം 1 ശതമാനം മാത്രമാണ്

നിങ്ങൾ ഇത്രയും കാലം നിങ്ങളുടെ ലക്ഷ്യം എന്ന് കരുതിയിരിക്കുന്ന പലതും നിങ്ങളുടെ ആഗ്രഹങ്ങൾ മാത്രമാണ് 

ലക്ഷ്യത്തിന് ക്ലാരിറ്റി എത്രത്തോളം കൂടുന്നുവോ അത്രത്തോളം തന്നെ അത് നടക്കാനുള്ള സാധ്യതയും കൂടുതലാണ്

അതുപോലെതന്നെ ക്ലാരിറ്റി എത്രത്തോളം കുറവാണോ  അത് നടക്കാതിരിക്കാനുള്ള സാധ്യതയും കൂടുതലാണ്

13 വയസ്സു വരെ നമുക്ക് ലക്ഷ്യം ഉണ്ടാവണമെന്നില്ല ആഗ്രഹങ്ങൾ മാത്രമായിരിക്കും ബസ് ഓടിക്കുന്ന ഡ്രൈവർമാരെ കാണുമ്പോൾ ബസ് ഡ്രൈവർ ആവണമെന്നും

ആനയെ കൊണ്ടു നടക്കുന്നപാപ്പാനെ കാണുമ്പോൾ ആന പാപ്പാനാവണമെന്നും 
അധ്യാപകരെ കാണുമ്പോൾ ടീച്ചർ ആവണമെന്നും
സിനിമ കാണുമ്പോൾ പോലീസ് ഓഫീസർ ആവണമെന്നു മൊക്കെ നമുക്ക് ആഗ്രഹങ്ങൾ ആയിരുന്നു

എന്നാൽ 13 വയസ്സു മുതൽ ഒരാൾ ലക്ഷ്യംവെച്ച് തുടങ്ങുന്നു 
ലക്ഷ്യത്തിന് വളരെ കൃത്യമായ ക്ലാരിറ്റി ഉണ്ടായിരിക്കേണ്ടതാണ്

അതുപോലെതന്നെ ഓരോരുത്തരും അവരുടെ അഭിരുചി മനസ്സിലാക്കിയിട്ടാണ് ലക്ഷ്യം വയ്ക്കേണ്ടത് 

ലക്ഷ്യം തീരുമാനിക്കുന്നതിന് നിലവിലുള്ള യാതൊരു വ്യവസ്ഥകളും ബാധകമല്ല ഉദാഹരണത്തിന് നിങ്ങങ്ങളുടെ സാമ്പത്തികാവസ്ഥ വിദ്യാഭ്യാസം കഴിവുകൾ ഇവയൊന്നും മാനദണ്ഡമായി എടുക്കേണ്ടതില്ല

ഒരാൾക്ക് എത്ര ലക്ഷ്യം വേണമെങ്കിലും വെയ്ക്കാം
                     2️⃣
വീഡിയോ
ലക്ഷ്യവും / ആഗ്രഹങ്ങളും

https://youtu.be/XEZjns6UNJo
                      3️⃣
അസൈൻമെന്റ്
നിങ്ങളുടെ ആഗ്രഹങ്ങളെ ലക്ഷ്യങ്ങളാക്കി(   സമയബന്ധിതമായി വളരെ വ്യക്തതയോടെ)എഴുതുക
എന്ത്?
എപ്പോൾ?
എങ്ങിനെ?
എത്ര ദിവസത്തിനുള്ളിൽ / വർഷത്തിനകം ?
എന്നിങ്ങനെ വ്യക്തത വേണം
എത്ര ലക്ഷ്യങ്ങൾ വേണമെങ്കിലും എഴുതാം
 

No comments:

Post a Comment