Tuesday, January 7, 2020

ഉത്തമ രക്ഷാകർതൃത്വം മാതൃകയാവുക

സദാനന്ദൻ മാഷും ഭാര്യയും ക്ലിനിക്കിൽ വന്നത് കുട്ടികളുടെ സാംസ്കാരിക വൈകല്യങ്ങളെ കുറിച്ച് സംസാരിക്കാനായിരുന്നു 
സദാനന്ദൻ മാസ്റ്റർ തുടങ്ങി 

സാറിന് അറിയാലോ ഞാൻ എൻറെ ക്ലാസ്സിലെ കുട്ടികളെ വളരെ മൂല്യങ്ങൾ ആണ് പഠിപ്പിക്കുന്നത് 
മുതിർന്നവരെ ബഹുമാനിക്കാനും അച്ചടക്കത്തോടു കൂടി ജീവിക്കാനും ഞാനവരെ പഠിപ്പിക്കാറുണ്ട് എന്നാൽ ഇതൊന്നും എൻ്റെ വീട്ടിൽ നടപ്പിലാകുന്നില്ല കുട്ടികൾ രണ്ടുപേരും ഒട്ടും അനുസരണ
ഇല്ലാത്തവരാണ് സന്ധ്യാസമയത്ത് നാമം ചൊല്ലാൻ പറഞ്ഞാൽ അനുസരിക്കില്ല തല്ലിയും വഴക്കു പറഞ്ഞും ഞങ്ങൾക്ക് മടുത്തു മാത്രമല്ല തർക്കുത്തരം പറയുകയും ചെയ്യും മക്കളായി പോയില്ലേ എന്തു ചെയ്യാം ?

നാട്ടിലെ എല്ലാവർക്കും എന്നെ വലിയ ബഹുമാനമാണ് ക്ലാസിലെ കുട്ടികളെ എല്ലാം വളരെ നല്ലരീതിയിൽ ഞാൻ വളർത്തുന്നുമുണ്ട് വീട്ടിലെ കുട്ടികൾ തലതെറിച്ചവർ ആയാൽ ഞാൻ എങ്ങനെയാണ് നാളെ പുറത്തിറങ്ങി നടക്കുക ?

 എങ്ങനെയാണ് ഇവരെ  ഈശ്വരവിശ്വാസമുള്ള വരാക്കി മാറ്റേണ്ടത് ?

നെടുവീർപ്പോടെ സദാനന്ദൻ മാഷ് നിർത്തി

ചെറുപ്പത്തിലെ ശീലിക്കുന്ന കാര്യങ്ങളാണല്ലോ കുട്ടികളുടെ സംസ്കാരം ആയി മാറുന്നത് എല്ലാവരോടും പെട്ടെന്ന് ദേഷ്യം പിടിക്കുകയും ചീത്ത വാക്കുകൾ പറയുകയും ചെയ്യുന്നു കഴിഞ്ഞ ദിവസം ഒരു കല്യാണ വീട്ടിൽ നിന്നും ഒരാളോട്
 "പോടാ പട്ടി "എന്ന് പറയുകയുണ്ടായി ശരിക്കും തൊലിയുരിഞ്ഞു പോയി എന്തെങ്കിലുമൊരു കാര്യം ചെയ്യരുത് എന്ന് പറഞ്ഞാൽ അത് മാത്രമേ ചെയ്യൂ
ഇതൊക്കെ എങ്ങനെയാണ് സാറേ നന്നാക്കിയെടുക്കുക സദാനന്ദൻ മാസ്റ്ററുടെ ഭാര്യ കൂട്ടിച്ചേർത്തു


അപ്പോൾ അതാണ് പ്രശ്നം കുട്ടികളെ നല്ലനടപ്പ് പഠിപ്പിക്കാൻ വേണ്ടി ഉപദേശം തേടാൻ വന്നതാണ് 

ഇത് ഒരു കൂട്ടം പ്രശ്നങ്ങൾ ഉണ്ടല്ലോ നമുക്ക് ഓരോന്നായി ചർച്ച ചെയ്യാം കുട്ടികളുടെ അടിസ്ഥാനസ്വഭാവം അടങ്ങിയിരിക്കലല്ല ഓടിക്കളിക്കേലും ചാടി കളിക്കലും ഒക്കെയാണ് അതുപോലെ കുട്ടികൾ വാക്കുകൾ പറയുന്നത് അതിൻറെ അർത്ഥം അറിഞ്ഞിട്ടില്ല അവരുടെ സ്വഭാവം നിങ്ങളെ ദേഷ്യം പിടിപ്പിക്കുക എന്നുള്ളതാണ് ഏത് വാക്ക്  പറഞ്ഞപ്പോഴാണ് നിങ്ങൾ ദേഷ്യം പിടിച്ചത് എന്ന് ഓർമ്മിച്ച്  വയ്ക്കുകയും പിന്നീട് നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ  അത് പ്രയോഗിക്കുകയും ചെയ്യുന്നു '

കുട്ടികളുടെ സ്വഭാവം പൊതുവെ  ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്.

 നിങ്ങളും അങ്ങനെ തന്നെയാണ്  നിങ്ങൾ കണ്ണടച്ച് ഒരു കുരങ്ങനെ രൂപം മനസ്സിൽ കൊണ്ടുവരരുതെന്ന്  ഞാൻ പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ സ്ഥിതി 

അതുതന്നെയാണ് കുട്ടികളും ചെയ്യുന്നത് ഒരുകാര്യം അരുത്  എന്ന് കുട്ടികളോട് പറയുന്നതിനേക്കാൾ നല്ലത് മറ്റൊരു കാര്യം ചെയ്യാൻ ആവശ്യപ്പെടുകയാണ് അവരുടെ എനർജിയെ , ശ്രദ്ധേയെ  മറ്റൊരു കാര്യത്തിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യേണ്ടത് 

പിന്നെ 
സംസ്കാരം അത് കുട്ടികൾ പഠിക്കുന്നത് കേട്ടിട്ടില്ല കണ്ടിട്ടാണ് അവർ  അകാരണമായി
ദേഷ്യം പിടിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അടുത്ത് നിന്ന് കോപ്പി ചെയ്തതാണ്

കുഞ്ഞായിരിക്കുമ്പോൾ കുട്ടികൾ കാര്യങ്ങൾ
ചെയ്യുന്നത്  പേടിച്ചിട്ടോ അംഗീകാരം ലഭിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ സമ്മാനങ്ങൾ ലഭിക്കാനോ  ഒക്കെയാണ് അതൊന്നും തന്നെ അവരുടെ പ്രകൃതമാണ് എന്ന് ധരിക്കരുത് കുട്ടികൾക്ക് വ്യക്തിത്വം ഉണ്ടാകുന്നത് 13 വയസിന് ശേഷമാണ് .

 നിർബന്ധിച്ച് ഭീഷണിപ്പെടുത്തി കുട്ടികളെക്കൊണ്ട് കാര്യങ്ങൾ ചെയ്യിച്ചാൽ അത് പിന്നീട് വിപരീതമായ ഫലമാണ് അവരിൽ സൃഷ്ടിക്കുന്നത് അതുകൊണ്ടുതന്നെ കുട്ടികളിൽ മൂല്യം വളർത്താൻ ഏറ്റവും നല്ലത് നമ്മൾ അത് കാണിച്ചുകൊടുക്കുക എന്നുള്ളതാണ്

 നിങ്ങളുടെ കുട്ടി സന്ധ്യാസമയത്ത് നാമം ജപിക്കണമെങ്കിൽ ഒരിക്കലും നിങ്ങൾ അവനോട് ആവശ്യപ്പെടുകയല്ല ചെയ്യേണ്ടത് നിങ്ങൾ രണ്ടുപേരും കൃത്യമായി ചെയ്യുകയാണ് അവരവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ആ പ്രവർത്തി ചെയ്യുക
അവരത് കോപ്പി ചെയ്യും

 നിങ്ങളുടെ കുട്ടികൾ എന്താവണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്

നിങ്ങൾ ആദ്യം അതായി തീരുക

ഞായറാഴ്ച ദിവസം ഹരിസ് ചന്ദ്രനെക്കുറിച്ചും സത്യസന്ധതയെ കുറിച്ചും
മക്കളെ പഠിപ്പിക്കുന്ന സമയത്താണ് ഫോൺ ബെൽ അടിച്ചത്

"ആ ഫോണെടുത്ത് അച്ഛൻ ഇവിടെ ഇല്ല എന്ന് പറഞ്ഞു കൊള്ളു ആരെങ്കിലും പിരിവിന് വരാൻ ആയിരിക്കും "

എന്നാണ് ആ സമയത്ത് അച്ഛൻ മക്കളോട് പറയുന്നത്

ഇവിടെ സത്യം പറയാൻ പ്രേരിപ്പിക്കുകയും കളവ് പറയുക എന്നത് ചെയ്തു കാണിക്കുകയും ചെയ്യുന്നു

 ഒരു കാര്യം ചെയ്യാൻ പറയുകയും അതിൻറെ വിപരീതം നമ്മൾ കാണിച്ചു കൊടുക്കുകയും ആണ് ചെയ്യുന്നത്

ഇതിൽ ഏതാണ് സ്വീകരിക്കേണ്ടത് 
കുട്ടി ആശയക്കുഴപ്പത്തിൽ ആകുന്നു

കാണുന്നതാണ് കുട്ടികൾ പഠിക്കുന്നത്
കേൾക്കുന്നത് അല്ല

ദയവു ചെയ്തു 

"ദേഷ്യം പിടിക്കരുത് "

 എന്ന് കുട്ടികളോട് പറയുന്നതെങ്കിലും സൗമ്യതയോടെ കൂടി ആയിരിക്കണം


അടുത്ത മൂന്നു മാസം സന്ധ്യാസമയത്ത് കൃത്യമായി നാമം ജപിക്കാൻ തീരുമാനിച്ച് സദാനന്ദൻ മാഷും ഭാര്യയും വീട്ടിൽ തിരിച്ചുപോയി 

മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന മാഷ് പറഞ്ഞത്  

"കഴിഞ്ഞ മൂന്നുമാസമായി ഞങ്ങൾ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുണ്ട് പക്ഷേ മക്കൾ രണ്ടുപേരും ഇപ്പോഴും ആ ഭാഗത്തേക്ക് എത്തി നോക്കുന്നു പോലുമില്ല "

എന്നാണ് 

"ഇന്ന് സന്ധ്യാസമയത്ത് നാമം ചൊല്ലുമ്പോൾ മന്ത്രങ്ങളൊക്കെ തെറ്റായി ചൊല്ലി നോക്കൂ "
എന്ന് ഞാനവേട് പറഞ്ഞു.

അവർ അന്ന്  വീട്ടിലേക്ക് തിരിച്ചു പോകുകയും രാത്രി മന്ത്രങ്ങൾ തെറ്റായി ചെല്ലുമ്പോൾ കളിക്കുകയായിരുന്ന രണ്ടുകുട്ടികളും ഓടിവന്നു അച്ഛാ മന്ത്രങ്ങൾ എല്ലാം തെറ്റിയിട്ടുണ്ട് എന്ന് പറഞ്ഞ് വളരെ കൃത്യമായ രീതിയിൽ ചൊല്ലി
കൊടുക്കുകയും ചെയ്തു 


ഇന്ന് സദാനന്ദൻ മാഷ് വീട്ടിലില്ലെങ്കിൽ അവർ കൃത്യമായി നാമം ജപിക്കുകയും  കാര്യങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്യുന്നു.

 കുട്ടികൾ പഠിക്കുന്നത്, 
മൂല്യബോധം ഉണ്ടാക്കുന്നത്, 
സംസ്കാരം ഉണ്ടാക്കുന്നത് പാഠപുസ്തകത്തിൽ നിന്നല്ല
 മറിച്ച് ചുറ്റുപാടും കാണുന്ന കാഴ്ചകളിൽ നിന്നാണ് അച്ഛനെയും അമ്മയെയും അധ്യാപകരെയും കോപ്പി ചെയ്തതാണ് നമ്മളാദ്യം നല്ല രക്ഷാകർത്താവ് ആയിരിക്കുക കുട്ടികൾ സംസ്കാരസമ്പന്നരും തീർച്ച

വിവിധ പാരന്റിംഗ് ക്ലാസുകളിൽ അമ്മമാർ ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ഡോ: ശ്രീനാഥ് കാരയാട്ടിന്റെ ഡയറിയിൽ നിന്നും




11 comments:

  1. Sir,
    A big issue you addressed and solved simply and practically 🙏

    ReplyDelete
  2. എല്ലാ മാതാപിതാക്കളും ഇത് വായിച്ചാൽ അവർക്ക് ഉപകാരം ആകും. കാരണം ഭൂരിപക്ഷം വീട്ടിലെയും പ്രശ്നം ആണ് ഇത്. വളരെ ഭംഗിയായി അവതരിപ്പിച്ചു. നന്ദി, നമസ്കാരം. മോഹനചന്ദ്ര റാവു. മാരാമൺ.

    ReplyDelete
  3. നമസ്തേ ശ്രീനാഥ്ജി, ഇന്ന് മിക്കവാറും എല്ലാ വീടുകളിലും കാണുന്ന ഒരു സമസ്യക്ക്‌ വളരെ പ്രയോജനകരമായ രീതിയിൽ പരിഹാരം നിർദ്ദേശിച്ചതിൽ ഒരുപാട് അഭിനന്ദനങ്ങൾ.
    നന്ദി, നമസ്കാരം.

    ReplyDelete
  4. Dr.Sreenathji, "Rhythm of parenting" is very useful and excellent. Thanks🙏

    ReplyDelete
  5. ഇത് തന്നെയാണ് നല്ല വഴി...
    ആദ്യം സ്വയം നേരെ ആകുക..🙏

    ReplyDelete
  6. വളരെ നന്ദി ശ്രീനാഥ് ജീ...

    ReplyDelete
  7. ഈ ബ്ലോഗിൽ ഞാനെന്റെ മക്കളെയും എന്നെയും ഭാര്യയെയും ആണ്‌ കാണുന്നത്, നേർവഴിയിലേക്ക് ഒരു മാർഗം കൂടി കാണിച്ചു തന്നു, നന്ദി ശ്രീ നാഥ് ജി 🙏🙏🙏

    ReplyDelete
  8. Very important and common issues with solutions. Parents can follow this. We can follow this method. Sreenathji you are great. K. G. Rajalekshmy Amma.

    ReplyDelete
  9. Om sree sat Gurubabaye nama🙏🌼🙏pranamam Guruji🙏eth kandappol arinjo ariyatheyo nallathu ennu vicharichu cheythu koottiyathum paranjathum asambendamayirunnu 🙏🌼🙏

    ReplyDelete
  10. പ്രണാമം ഗുരുജീ
    ഞാൻ, അങ്ങയുടെ ശിഷ്യനാകാൻ
    സാധിച്ചതിൽ അഭിമാനിക്കുന്നു.

    ബാലചന്ദ്രൻ

    ReplyDelete
  11. Srinathji |' m thankful and great that lam your disciple.. അങ്ങയെ ശിഷ്യയാകുന്നതിൽ പരം ഇനി എന്താണ് വേണ്ടത് മുജ്ജന്മ സുകൃതം തന്നെ അഭിമാനിക്കുന്നു.

    ReplyDelete