Showing posts with label മാതൃകയാവുക. Show all posts
Showing posts with label മാതൃകയാവുക. Show all posts

Tuesday, January 7, 2020

ഉത്തമ രക്ഷാകർതൃത്വം മാതൃകയാവുക

സദാനന്ദൻ മാഷും ഭാര്യയും ക്ലിനിക്കിൽ വന്നത് കുട്ടികളുടെ സാംസ്കാരിക വൈകല്യങ്ങളെ കുറിച്ച് സംസാരിക്കാനായിരുന്നു 
സദാനന്ദൻ മാസ്റ്റർ തുടങ്ങി 

സാറിന് അറിയാലോ ഞാൻ എൻറെ ക്ലാസ്സിലെ കുട്ടികളെ വളരെ മൂല്യങ്ങൾ ആണ് പഠിപ്പിക്കുന്നത് 
മുതിർന്നവരെ ബഹുമാനിക്കാനും അച്ചടക്കത്തോടു കൂടി ജീവിക്കാനും ഞാനവരെ പഠിപ്പിക്കാറുണ്ട് എന്നാൽ ഇതൊന്നും എൻ്റെ വീട്ടിൽ നടപ്പിലാകുന്നില്ല കുട്ടികൾ രണ്ടുപേരും ഒട്ടും അനുസരണ
ഇല്ലാത്തവരാണ് സന്ധ്യാസമയത്ത് നാമം ചൊല്ലാൻ പറഞ്ഞാൽ അനുസരിക്കില്ല തല്ലിയും വഴക്കു പറഞ്ഞും ഞങ്ങൾക്ക് മടുത്തു മാത്രമല്ല തർക്കുത്തരം പറയുകയും ചെയ്യും മക്കളായി പോയില്ലേ എന്തു ചെയ്യാം ?

നാട്ടിലെ എല്ലാവർക്കും എന്നെ വലിയ ബഹുമാനമാണ് ക്ലാസിലെ കുട്ടികളെ എല്ലാം വളരെ നല്ലരീതിയിൽ ഞാൻ വളർത്തുന്നുമുണ്ട് വീട്ടിലെ കുട്ടികൾ തലതെറിച്ചവർ ആയാൽ ഞാൻ എങ്ങനെയാണ് നാളെ പുറത്തിറങ്ങി നടക്കുക ?

 എങ്ങനെയാണ് ഇവരെ  ഈശ്വരവിശ്വാസമുള്ള വരാക്കി മാറ്റേണ്ടത് ?

നെടുവീർപ്പോടെ സദാനന്ദൻ മാഷ് നിർത്തി

ചെറുപ്പത്തിലെ ശീലിക്കുന്ന കാര്യങ്ങളാണല്ലോ കുട്ടികളുടെ സംസ്കാരം ആയി മാറുന്നത് എല്ലാവരോടും പെട്ടെന്ന് ദേഷ്യം പിടിക്കുകയും ചീത്ത വാക്കുകൾ പറയുകയും ചെയ്യുന്നു കഴിഞ്ഞ ദിവസം ഒരു കല്യാണ വീട്ടിൽ നിന്നും ഒരാളോട്
 "പോടാ പട്ടി "എന്ന് പറയുകയുണ്ടായി ശരിക്കും തൊലിയുരിഞ്ഞു പോയി എന്തെങ്കിലുമൊരു കാര്യം ചെയ്യരുത് എന്ന് പറഞ്ഞാൽ അത് മാത്രമേ ചെയ്യൂ
ഇതൊക്കെ എങ്ങനെയാണ് സാറേ നന്നാക്കിയെടുക്കുക സദാനന്ദൻ മാസ്റ്ററുടെ ഭാര്യ കൂട്ടിച്ചേർത്തു


അപ്പോൾ അതാണ് പ്രശ്നം കുട്ടികളെ നല്ലനടപ്പ് പഠിപ്പിക്കാൻ വേണ്ടി ഉപദേശം തേടാൻ വന്നതാണ് 

ഇത് ഒരു കൂട്ടം പ്രശ്നങ്ങൾ ഉണ്ടല്ലോ നമുക്ക് ഓരോന്നായി ചർച്ച ചെയ്യാം കുട്ടികളുടെ അടിസ്ഥാനസ്വഭാവം അടങ്ങിയിരിക്കലല്ല ഓടിക്കളിക്കേലും ചാടി കളിക്കലും ഒക്കെയാണ് അതുപോലെ കുട്ടികൾ വാക്കുകൾ പറയുന്നത് അതിൻറെ അർത്ഥം അറിഞ്ഞിട്ടില്ല അവരുടെ സ്വഭാവം നിങ്ങളെ ദേഷ്യം പിടിപ്പിക്കുക എന്നുള്ളതാണ് ഏത് വാക്ക്  പറഞ്ഞപ്പോഴാണ് നിങ്ങൾ ദേഷ്യം പിടിച്ചത് എന്ന് ഓർമ്മിച്ച്  വയ്ക്കുകയും പിന്നീട് നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ  അത് പ്രയോഗിക്കുകയും ചെയ്യുന്നു '

കുട്ടികളുടെ സ്വഭാവം പൊതുവെ  ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്.

 നിങ്ങളും അങ്ങനെ തന്നെയാണ്  നിങ്ങൾ കണ്ണടച്ച് ഒരു കുരങ്ങനെ രൂപം മനസ്സിൽ കൊണ്ടുവരരുതെന്ന്  ഞാൻ പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ സ്ഥിതി 

അതുതന്നെയാണ് കുട്ടികളും ചെയ്യുന്നത് ഒരുകാര്യം അരുത്  എന്ന് കുട്ടികളോട് പറയുന്നതിനേക്കാൾ നല്ലത് മറ്റൊരു കാര്യം ചെയ്യാൻ ആവശ്യപ്പെടുകയാണ് അവരുടെ എനർജിയെ , ശ്രദ്ധേയെ  മറ്റൊരു കാര്യത്തിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യേണ്ടത് 

പിന്നെ 
സംസ്കാരം അത് കുട്ടികൾ പഠിക്കുന്നത് കേട്ടിട്ടില്ല കണ്ടിട്ടാണ് അവർ  അകാരണമായി
ദേഷ്യം പിടിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അടുത്ത് നിന്ന് കോപ്പി ചെയ്തതാണ്

കുഞ്ഞായിരിക്കുമ്പോൾ കുട്ടികൾ കാര്യങ്ങൾ
ചെയ്യുന്നത്  പേടിച്ചിട്ടോ അംഗീകാരം ലഭിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ സമ്മാനങ്ങൾ ലഭിക്കാനോ  ഒക്കെയാണ് അതൊന്നും തന്നെ അവരുടെ പ്രകൃതമാണ് എന്ന് ധരിക്കരുത് കുട്ടികൾക്ക് വ്യക്തിത്വം ഉണ്ടാകുന്നത് 13 വയസിന് ശേഷമാണ് .

 നിർബന്ധിച്ച് ഭീഷണിപ്പെടുത്തി കുട്ടികളെക്കൊണ്ട് കാര്യങ്ങൾ ചെയ്യിച്ചാൽ അത് പിന്നീട് വിപരീതമായ ഫലമാണ് അവരിൽ സൃഷ്ടിക്കുന്നത് അതുകൊണ്ടുതന്നെ കുട്ടികളിൽ മൂല്യം വളർത്താൻ ഏറ്റവും നല്ലത് നമ്മൾ അത് കാണിച്ചുകൊടുക്കുക എന്നുള്ളതാണ്

 നിങ്ങളുടെ കുട്ടി സന്ധ്യാസമയത്ത് നാമം ജപിക്കണമെങ്കിൽ ഒരിക്കലും നിങ്ങൾ അവനോട് ആവശ്യപ്പെടുകയല്ല ചെയ്യേണ്ടത് നിങ്ങൾ രണ്ടുപേരും കൃത്യമായി ചെയ്യുകയാണ് അവരവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ആ പ്രവർത്തി ചെയ്യുക
അവരത് കോപ്പി ചെയ്യും

 നിങ്ങളുടെ കുട്ടികൾ എന്താവണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്

നിങ്ങൾ ആദ്യം അതായി തീരുക

ഞായറാഴ്ച ദിവസം ഹരിസ് ചന്ദ്രനെക്കുറിച്ചും സത്യസന്ധതയെ കുറിച്ചും
മക്കളെ പഠിപ്പിക്കുന്ന സമയത്താണ് ഫോൺ ബെൽ അടിച്ചത്

"ആ ഫോണെടുത്ത് അച്ഛൻ ഇവിടെ ഇല്ല എന്ന് പറഞ്ഞു കൊള്ളു ആരെങ്കിലും പിരിവിന് വരാൻ ആയിരിക്കും "

എന്നാണ് ആ സമയത്ത് അച്ഛൻ മക്കളോട് പറയുന്നത്

ഇവിടെ സത്യം പറയാൻ പ്രേരിപ്പിക്കുകയും കളവ് പറയുക എന്നത് ചെയ്തു കാണിക്കുകയും ചെയ്യുന്നു

 ഒരു കാര്യം ചെയ്യാൻ പറയുകയും അതിൻറെ വിപരീതം നമ്മൾ കാണിച്ചു കൊടുക്കുകയും ആണ് ചെയ്യുന്നത്

ഇതിൽ ഏതാണ് സ്വീകരിക്കേണ്ടത് 
കുട്ടി ആശയക്കുഴപ്പത്തിൽ ആകുന്നു

കാണുന്നതാണ് കുട്ടികൾ പഠിക്കുന്നത്
കേൾക്കുന്നത് അല്ല

ദയവു ചെയ്തു 

"ദേഷ്യം പിടിക്കരുത് "

 എന്ന് കുട്ടികളോട് പറയുന്നതെങ്കിലും സൗമ്യതയോടെ കൂടി ആയിരിക്കണം


അടുത്ത മൂന്നു മാസം സന്ധ്യാസമയത്ത് കൃത്യമായി നാമം ജപിക്കാൻ തീരുമാനിച്ച് സദാനന്ദൻ മാഷും ഭാര്യയും വീട്ടിൽ തിരിച്ചുപോയി 

മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന മാഷ് പറഞ്ഞത്  

"കഴിഞ്ഞ മൂന്നുമാസമായി ഞങ്ങൾ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുണ്ട് പക്ഷേ മക്കൾ രണ്ടുപേരും ഇപ്പോഴും ആ ഭാഗത്തേക്ക് എത്തി നോക്കുന്നു പോലുമില്ല "

എന്നാണ് 

"ഇന്ന് സന്ധ്യാസമയത്ത് നാമം ചൊല്ലുമ്പോൾ മന്ത്രങ്ങളൊക്കെ തെറ്റായി ചൊല്ലി നോക്കൂ "
എന്ന് ഞാനവേട് പറഞ്ഞു.

അവർ അന്ന്  വീട്ടിലേക്ക് തിരിച്ചു പോകുകയും രാത്രി മന്ത്രങ്ങൾ തെറ്റായി ചെല്ലുമ്പോൾ കളിക്കുകയായിരുന്ന രണ്ടുകുട്ടികളും ഓടിവന്നു അച്ഛാ മന്ത്രങ്ങൾ എല്ലാം തെറ്റിയിട്ടുണ്ട് എന്ന് പറഞ്ഞ് വളരെ കൃത്യമായ രീതിയിൽ ചൊല്ലി
കൊടുക്കുകയും ചെയ്തു 


ഇന്ന് സദാനന്ദൻ മാഷ് വീട്ടിലില്ലെങ്കിൽ അവർ കൃത്യമായി നാമം ജപിക്കുകയും  കാര്യങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്യുന്നു.

 കുട്ടികൾ പഠിക്കുന്നത്, 
മൂല്യബോധം ഉണ്ടാക്കുന്നത്, 
സംസ്കാരം ഉണ്ടാക്കുന്നത് പാഠപുസ്തകത്തിൽ നിന്നല്ല
 മറിച്ച് ചുറ്റുപാടും കാണുന്ന കാഴ്ചകളിൽ നിന്നാണ് അച്ഛനെയും അമ്മയെയും അധ്യാപകരെയും കോപ്പി ചെയ്തതാണ് നമ്മളാദ്യം നല്ല രക്ഷാകർത്താവ് ആയിരിക്കുക കുട്ടികൾ സംസ്കാരസമ്പന്നരും തീർച്ച

വിവിധ പാരന്റിംഗ് ക്ലാസുകളിൽ അമ്മമാർ ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ഡോ: ശ്രീനാഥ് കാരയാട്ടിന്റെ ഡയറിയിൽ നിന്നും




സർക്കസ്സ്

ഉത്തമ രക്ഷാകർത്തൃത്വം
        സർക്കസ്സ്
"കോഴിക്കോട് ബീച്ചിൽ സർക്കസ് വന്നിട്ടുണ്ട്. നമുക്ക് കാണാൻ പോണം" കുഞ്ഞുണ്ണിയുടെ അഞ്ചാമത്തെ പിറന്നാളിന്റെ അന്നാണ് അവൻ ആ ആവശ്യം ഉന്നയിച്ചത്.'

സർക്കസ് ഒരു തപസ്സ് തന്നെയാണ്. പരിശീലനത്തിലൂടെ എന്തും സാധിക്കാൻ കഴിയും എന്നതിന് ഉദാഹരണമാണത്. നമ്മൾ അസാധ്യമെന്ന് കരുതുന്ന ഓരോ കാര്യങ്ങളും വളരെ നിസ്സാരമായി ചെയ്യുന്ന അഭ്യാസികളെ ആദരവോടുകൂടിയാണ് എപ്പോഴും കണ്ടിട്ടുള്ളത്. ഒരു കലയ്ക്കു വേണ്ടി ജീവിതത്തെ സമർപ്പിച്ചവരാണവർ . ആ  മെസ്സേജ് ചെറിയപ്രായത്തിൽ തന്നെ ലഭിക്കുന്നത് വളരെ നല്ലതാണ് എന്ന അഭിപ്രായം ഉള്ളതിനാൽ വൈകുന്നേരം 7 മണിയുടെ ഷോക്ക് പോകാൻ തീരുമാനിച്ചു.

6 മണിക്കുതന്നെ  ഗ്രൗണ്ടിലെത്തി. പുറത്തു കെട്ടിയിട്ട കുതിരയേയും ആനയെയും ഒക്കെ കണ്ടു. ടിക്കറ്റ് കൗണ്ടറിന്  അടുത്തെത്തി അപ്പോഴാണ് ആ രസകരമായ കാഴ്ചകണ്ടത്.

ഒരച്ഛനും അമ്മയും കണ്ടാൽ ഒരു 7 വയസ്സ് പ്രായം തോന്നുന്ന  ഒരു കുട്ടിയെ സൈഡിലേക്ക് മാറ്റിനിർത്തി എന്തോ ഒന്ന് പഠിപ്പിക്കുകയാണ് . കുറച്ചു വികടത്തരമുള്ളത് കൊണ്ട് അത്  എന്താണെന്ന് മനസ്സിലാക്കാനുള്ള താല്പര്യം തോന്നി. 
ശ്രദ്ധിച്ചപ്പോൾ അച്ഛൻ മകനെ ഉരുവിട്ട് പഠിപ്പിക്കുകയാണ് .

" മോനെ ആ ടിക്കറ്റ്  മുറിക്കുന്ന മാമൻ എത്രാം ക്ലാസിലാണ് പഠിക്കുന്നത് 
എന്ന് ചോദിച്ചാൽ മോൻ 
അങ്കനവാടി 
അങ്കനവാടി 
എന്ന് പറഞ്ഞാൽ മതി"

അപ്പോൾ അതാണ് കാര്യം.
അഞ്ചു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കണം എന്ന് വലിയ അക്ഷരത്തിൽ അവിടെ എഴുതിവെച്ചിട്ടുണ്ട്. ഇവർ കുട്ടിക്ക് ടിക്കറ്റെടുക്കാതെ അകത്തേക്ക് പോകുമ്പോൾ ടിക്കറ്റ് മുറിക്കുന്ന ആൾ കുട്ടിയോട് എത്ര വയസ്സായി എന്നല്ല ചോദിക്കുന്നത് ഏത് ക്ലാസിലാണ് പഠിക്കുന്നത് എന്നാണ് .അതും ചോദ്യം നേരിട്ട് കുട്ടിയോട് തന്നെയാണ് . കുട്ടികൾ സാധാരണ കളവ് പറയാറില്ലല്ലോ . അപ്പോൾ കുട്ടി സത്യം പറഞ്ഞാൽ 50 രൂപയുടെ ടിക്കറ്റ്  എടുക്കേണ്ടതായി വരും. അതിനാൽ അച്ഛൻ്റെ അതി ബുദ്ധിയാണു ഈ പരിശീലനം.

എന്തായാലും അവർ ആ പരിശ്രമത്തിൽ വിജയിച്ചു 2 ടിക്കറ്റെടുത്ത് അകത്തേക്ക് പോകുമ്പോൾ പ്രതീക്ഷിച്ചതുപോലെ അയാൾ കുട്ടിയോടു ചോദിച്ചു 
ഏത് ക്ലാസിലാണെന്ന് . 

നേരത്തെ പഠിച്ച പ്രകാരം അവൻ അങ്കവാടി എന്ന് പറയുകയും അവർ  വിജയകരമായി അകത്തു കയറി ഇരിക്കുകയും ചെയ്തു.

ഈ ഒരു പ്രവർത്തിയിൽ ആ കുടുംബത്തിന് 50 രൂപയുടെ ലാഭം ഉണ്ട്. എന്നാൽ ആ കുഞ്ഞു മനസ്സിൽ ഏൽക്കുന്ന ആഘാതം വളരെ വലുതാണ്. കുട്ടി മനസ്സിലാക്കുന്ന മെസ്സേജുകൾ 
50 രൂപക്ക് കളവ് പറയണം, 

സാമ്പത്തിക ലാഭത്തിനു വേണ്ടി എന്ത് കളവും പറയാം ,

മാത്രമല്ല താൻ 50 രൂപ പോലും വിലയില്ലാത്ത ഒരു മനുഷ്യനാണ്  എന്ന ഒരു ഇൻഫീരിയോരിറ്റി കോംപ്ലക്സ് അവനിൽ വളർന്നു വരികയും ചെയ്യും . 

അവിടെ ആ അച്ഛന് 50രൂപ ലാഭമുണ്ട്. പക്ഷെ നഷ്ടപ്പെടുന്നത് ഒരു കുട്ടിയുടെ ആത്മാഭിമാനമാണ്, അന്തസ്സാണ്, ആത്മവിശ്വാസമാണ്.

അടുത്തതായി ഞാനും ഭാര്യയും കുഞ്ഞുണ്ണിയും കൗണ്ടറിലെത്തി 3 ടിക്കറ്റ് പറഞ്ഞു ടിക്കറ്റ് എടുക്കുന്ന ആൾ 

കുട്ടി ചെറിയ കുട്ടിയല്ലേ അവന് ടിക്കറ്റ് വേണ്ട എന്ന് പറഞ്ഞു .അപ്പോൾ ഞാൻ പറഞ്ഞത് അവന് ഇന്ന് അഞ്ചു വയസ്സ് തികഞ്ഞു അവന് ടിക്കറ്റ് വേണമെന്ന്. ഞങ്ങൾ 150 രൂപ കൊടുത്ത് 3 ടിക്കറ്റെടുത്ത് അകത്ത് കയറിയിരുന്നു

ഇവിടെ എനിക്ക് 50 രൂപ നഷ്ടം ഉണ്ട് പക്ഷേ എനിക്ക് ലഭിക്കുന്ന നേട്ടം വളരെ വലുതാണ് .  ഞാൻ അച്ഛനും അമ്മയ്ക്കും തുല്യമായ ഒരു വ്യക്തിയാണ് ,
ഈ ലോകത്ത് എനിക്കുമുണ്ട് എന്റേതായ ഒരു വ്യക്തിത്വം . ,ജീവിതത്തിൽ സമ്പത്തിനുവേണ്ടി കളവ് പറയരുത്, 
സത്യം മാത്രം പറയുക 
തുടങ്ങിയ അനേകം നല്ല ഗുണങ്ങളാണ്. 

ഈ ഒരു പ്രവർത്തിയിലൂടെ എന്റെ മകൻ 
ഒരു നല്ല മെസ്സേജ് സ്വീകരിക്കുന്നു .


 നിങ്ങളുടെ വാക്കുകളല്ല കുട്ടികളുടെ ജീവിതം ആയി മാറുന്നത് നിങ്ങളുടെ പ്രവർത്തിയാണ് . നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും അവർക്കുള്ള മെസേജുകളാണ്. നിങ്ങളുടെ കുട്ടികൾക്ക് നിങ്ങൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങൾ മാതൃക ആവുക എന്നുള്ളതാണ്.
Dr Sreenath karayatt
https://www.facebook.com/sreenathkarayat/