ഉത്തമ രക്ഷാകർത്തൃത്വം
സർക്കസ്സ്
"കോഴിക്കോട് ബീച്ചിൽ സർക്കസ് വന്നിട്ടുണ്ട്. നമുക്ക് കാണാൻ പോണം" കുഞ്ഞുണ്ണിയുടെ അഞ്ചാമത്തെ പിറന്നാളിന്റെ അന്നാണ് അവൻ ആ ആവശ്യം ഉന്നയിച്ചത്.'
സർക്കസ് ഒരു തപസ്സ് തന്നെയാണ്. പരിശീലനത്തിലൂടെ എന്തും സാധിക്കാൻ കഴിയും എന്നതിന് ഉദാഹരണമാണത്. നമ്മൾ അസാധ്യമെന്ന് കരുതുന്ന ഓരോ കാര്യങ്ങളും വളരെ നിസ്സാരമായി ചെയ്യുന്ന അഭ്യാസികളെ ആദരവോടുകൂടിയാണ് എപ്പോഴും കണ്ടിട്ടുള്ളത്. ഒരു കലയ്ക്കു വേണ്ടി ജീവിതത്തെ സമർപ്പിച്ചവരാണവർ . ആ മെസ്സേജ് ചെറിയപ്രായത്തിൽ തന്നെ ലഭിക്കുന്നത് വളരെ നല്ലതാണ് എന്ന അഭിപ്രായം ഉള്ളതിനാൽ വൈകുന്നേരം 7 മണിയുടെ ഷോക്ക് പോകാൻ തീരുമാനിച്ചു.
6 മണിക്കുതന്നെ ഗ്രൗണ്ടിലെത്തി. പുറത്തു കെട്ടിയിട്ട കുതിരയേയും ആനയെയും ഒക്കെ കണ്ടു. ടിക്കറ്റ് കൗണ്ടറിന് അടുത്തെത്തി അപ്പോഴാണ് ആ രസകരമായ കാഴ്ചകണ്ടത്.
ഒരച്ഛനും അമ്മയും കണ്ടാൽ ഒരു 7 വയസ്സ് പ്രായം തോന്നുന്ന ഒരു കുട്ടിയെ സൈഡിലേക്ക് മാറ്റിനിർത്തി എന്തോ ഒന്ന് പഠിപ്പിക്കുകയാണ് . കുറച്ചു വികടത്തരമുള്ളത് കൊണ്ട് അത് എന്താണെന്ന് മനസ്സിലാക്കാനുള്ള താല്പര്യം തോന്നി.
ശ്രദ്ധിച്ചപ്പോൾ അച്ഛൻ മകനെ ഉരുവിട്ട് പഠിപ്പിക്കുകയാണ് .
" മോനെ ആ ടിക്കറ്റ് മുറിക്കുന്ന മാമൻ എത്രാം ക്ലാസിലാണ് പഠിക്കുന്നത്
എന്ന് ചോദിച്ചാൽ മോൻ
അങ്കനവാടി
അങ്കനവാടി
എന്ന് പറഞ്ഞാൽ മതി"
അപ്പോൾ അതാണ് കാര്യം.
അഞ്ചു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റ് എടുക്കണം എന്ന് വലിയ അക്ഷരത്തിൽ അവിടെ എഴുതിവെച്ചിട്ടുണ്ട്. ഇവർ കുട്ടിക്ക് ടിക്കറ്റെടുക്കാതെ അകത്തേക്ക് പോകുമ്പോൾ ടിക്കറ്റ് മുറിക്കുന്ന ആൾ കുട്ടിയോട് എത്ര വയസ്സായി എന്നല്ല ചോദിക്കുന്നത് ഏത് ക്ലാസിലാണ് പഠിക്കുന്നത് എന്നാണ് .അതും ചോദ്യം നേരിട്ട് കുട്ടിയോട് തന്നെയാണ് . കുട്ടികൾ സാധാരണ കളവ് പറയാറില്ലല്ലോ . അപ്പോൾ കുട്ടി സത്യം പറഞ്ഞാൽ 50 രൂപയുടെ ടിക്കറ്റ് എടുക്കേണ്ടതായി വരും. അതിനാൽ അച്ഛൻ്റെ അതി ബുദ്ധിയാണു ഈ പരിശീലനം.
എന്തായാലും അവർ ആ പരിശ്രമത്തിൽ വിജയിച്ചു 2 ടിക്കറ്റെടുത്ത് അകത്തേക്ക് പോകുമ്പോൾ പ്രതീക്ഷിച്ചതുപോലെ അയാൾ കുട്ടിയോടു ചോദിച്ചു
ഏത് ക്ലാസിലാണെന്ന് .
നേരത്തെ പഠിച്ച പ്രകാരം അവൻ അങ്കവാടി എന്ന് പറയുകയും അവർ വിജയകരമായി അകത്തു കയറി ഇരിക്കുകയും ചെയ്തു.
ഈ ഒരു പ്രവർത്തിയിൽ ആ കുടുംബത്തിന് 50 രൂപയുടെ ലാഭം ഉണ്ട്. എന്നാൽ ആ കുഞ്ഞു മനസ്സിൽ ഏൽക്കുന്ന ആഘാതം വളരെ വലുതാണ്. കുട്ടി മനസ്സിലാക്കുന്ന മെസ്സേജുകൾ
50 രൂപക്ക് കളവ് പറയണം,
സാമ്പത്തിക ലാഭത്തിനു വേണ്ടി എന്ത് കളവും പറയാം ,
മാത്രമല്ല താൻ 50 രൂപ പോലും വിലയില്ലാത്ത ഒരു മനുഷ്യനാണ് എന്ന ഒരു ഇൻഫീരിയോരിറ്റി കോംപ്ലക്സ് അവനിൽ വളർന്നു വരികയും ചെയ്യും .
അവിടെ ആ അച്ഛന് 50രൂപ ലാഭമുണ്ട്. പക്ഷെ നഷ്ടപ്പെടുന്നത് ഒരു കുട്ടിയുടെ ആത്മാഭിമാനമാണ്, അന്തസ്സാണ്, ആത്മവിശ്വാസമാണ്.
അടുത്തതായി ഞാനും ഭാര്യയും കുഞ്ഞുണ്ണിയും കൗണ്ടറിലെത്തി 3 ടിക്കറ്റ് പറഞ്ഞു ടിക്കറ്റ് എടുക്കുന്ന ആൾ
കുട്ടി ചെറിയ കുട്ടിയല്ലേ അവന് ടിക്കറ്റ് വേണ്ട എന്ന് പറഞ്ഞു .അപ്പോൾ ഞാൻ പറഞ്ഞത് അവന് ഇന്ന് അഞ്ചു വയസ്സ് തികഞ്ഞു അവന് ടിക്കറ്റ് വേണമെന്ന്. ഞങ്ങൾ 150 രൂപ കൊടുത്ത് 3 ടിക്കറ്റെടുത്ത് അകത്ത് കയറിയിരുന്നു
ഇവിടെ എനിക്ക് 50 രൂപ നഷ്ടം ഉണ്ട് പക്ഷേ എനിക്ക് ലഭിക്കുന്ന നേട്ടം വളരെ വലുതാണ് . ഞാൻ അച്ഛനും അമ്മയ്ക്കും തുല്യമായ ഒരു വ്യക്തിയാണ് ,
ഈ ലോകത്ത് എനിക്കുമുണ്ട് എന്റേതായ ഒരു വ്യക്തിത്വം . ,ജീവിതത്തിൽ സമ്പത്തിനുവേണ്ടി കളവ് പറയരുത്,
സത്യം മാത്രം പറയുക
തുടങ്ങിയ അനേകം നല്ല ഗുണങ്ങളാണ്.
ഈ ഒരു പ്രവർത്തിയിലൂടെ എന്റെ മകൻ
ഒരു നല്ല മെസ്സേജ് സ്വീകരിക്കുന്നു .
നിങ്ങളുടെ വാക്കുകളല്ല കുട്ടികളുടെ ജീവിതം ആയി മാറുന്നത് നിങ്ങളുടെ പ്രവർത്തിയാണ് . നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും അവർക്കുള്ള മെസേജുകളാണ്. നിങ്ങളുടെ കുട്ടികൾക്ക് നിങ്ങൾക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം നിങ്ങൾ മാതൃക ആവുക എന്നുള്ളതാണ്.
Dr Sreenath karayatt
https://www.facebook.com/sreenathkarayat/
Good message
ReplyDeleteSpreading life values through a simple message. Pranamam
ReplyDeleteനന്ദി, നല്ല ഉപദേശങ്ങൾ🙏
ReplyDeleteA small message with a high mrale...
ReplyDeletePranamam Guruji... 🙏🙏🙏
സമൂഹത്തിന് കൊടുക്കുവാൻ കഴിയുന്ന ഒരു നല്ല ഉപദേശം. നന്ദി.
ReplyDeleteമാതാപിതാക്കന്മാരാണ് ആദ്യ ഗുരു എന്ന് തിരിച്ചറിവുള്ളവരുടെ മക്കളായാൽ ഹന്ത ഭാഗ്യം ജനാനാം
ReplyDeleteGood message
ReplyDeleteനമസ്തേ ജി...🙏
ReplyDeleteഇതു വായിച്ചപ്പോൾ ഞാൻ സ്വയം ഒരു തിരിഞ്ഞു നോട്ടം നടത്തി.... പൊതുവേ സാമാന്യ ജനങ്ങൾ ഇങ്ങനെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.... വലിയൊരു തിരിച്ചറിവ് നൽകിയതിന് നന്ദി..🙏
നല്ലൊരു സന്ദേശം, ശ്രീനാഥ് ജി..🙏
ReplyDeleteനമസ്തേ ശ്രീനാഥ്‌ജി.. ഇതിൽ ആദ്യഭാഗം വായിച്ചപ്പോൾ എനിക്ക് എന്നെ കുറിച്ച് കുറച്ചൊരു അഭിമാനം തോന്നി.. ഞാനും മക്കളെ കാശു ലാഭത്തിനു വേണ്ടി ഒരിക്കലും കള്ളം പറയരുത് എന്ന് പഠിപ്പിച്ചു കൊടുക്കാറുള്ള ആൾ ആണ്.. ബസിൽ. സിനിമ കോട്ടയിൽ ഒക്കെ സമാന സംഭാവങ്ങൾ ഉണ്ടാകാറുണ്ട്..
ReplyDeleteഎന്നാൽ അവസാന ഭാഗത്തു പറഞ്ഞത് വായിച്ചപ്പോൾ ഒരു സ്വയം പരിശോധന നടത്തി.. മറ്റു പല കാര്യങ്ങൾക്കും ഉപദേശം... നിർദേശം മാത്രമേ ഉള്ളു.. സ്വയം മാതൃക ആകാൻ കഴിയാറില്ല.😊🙏
നല്ല ഈ സന്ദേശം എല്ലാ മാതാപിതാക്കളും ഉള്‍ക്കൊണ്ടിരുന്നെങ്കില്‍.
ReplyDeleteരത്നവല്ലി. വി.വി.
Very good message 🙏
ReplyDeleteഈ കപട ലോകത്ത് ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെന്റെ പരാജയം. എന്ന് പിന്നീട് കുട്ടി പറയേണ്ടി വരുന്ന സ്ഥിതിയും ഓർക്കേണ്ടെ?
ReplyDeleteജീവിതാനുഭവങ്ങൾ പഠിപ്പിക്കുന്ന നല്ല പാഠങ്ങൾ
ReplyDeleteനല്ല പാഠം..
ReplyDeleteവളരെ ശരിയാണ്
ReplyDeleteമാതാപിതാക്കൾ (രക്ഷിതാക്കൾ ) എല്ലായ്പ്പോളും
ഓർമ്മിക്കണം
ബാലചന്ദ്രൻ
Thanks,orupad thettukal pattiyuttund,e ariv ellathathinal,nammude thetaya afipraya prakadanam avarilundakunna presnangal ariyillayirunnu👍🙏🙏🙏
ReplyDeleteOm Sree satgurubabaye nama🙏🙏🙏guruji Nanni,namaskaram🙏
ReplyDeleteOfcourse Sir,good message
ReplyDeleteശ്രീനാഥ്ജി, വളരെ നല്ല മെസ്സേജ്. അതുപോലെ ഹെൽമെറ്റ് ഊരി ബൈക്കിന്റെ മുൻവശത്ത് വച്ച് കുട്ടിയെ മുന്നിലിരുത്തി ഓടിക്കുന്നവർ കുട്ടിക്ക് കൊടുക്കുന്നത് ഹെൽമെറ്റ് തലയിൽ വെക്കേണ്ട.പോലീസ് കാണുമ്പോൾ ഉപയോഗിച്ചാൽ മതി എന്നാണ്....
ReplyDeleteവളരെ ചുരുങ്ങിയ വാക്കുകൊണ്ട് വളരെ വലിയ ഒരു ഉപദേശം. very informative. Thanks.
ReplyDelete.. എത്ര ചെറിയ കാര്യമെന്നു തോന്നുമെങ്കിലും ഒരുപാട് അതിൽ ഉണ്ടെന്ന് മനസ്സിലാക്കിത്തന്ന ഗുരുവിന് കോടി കോടി പ്രണാമം.
ReplyDelete