ചതുരഗിരി യാത്രാനുഭവം
നമ്മുടെ തന്ത്ര ശിബിരത്തിൽ സിദ്ധ പാരമ്പര്യത്തെ കുറിച്ച് രാമാനന്ദ് ജി സംസാരിച്ചപ്പോളെവിടെയോ18 സിദ്ധൻമാരെ കുറിച്ചും അവരുടെ അത്ഭുത സിദ്ധികളെ കുറിച്ചും പ്രതിപാദിച്ചപ്പോൾ മനസ്സിൽ ശക്തമായി ചേക്കേറിയ സങ്കല്പമാണ് ചതുരഗിരി യാത്ര
കുംഭമേളയിൽ സന്യാസിമാർ ഒത്തുകൂടുന്നതു പോലെ 18 സിദ്ധർ കളും ഒത്തുകൂടുന്ന പുണ്യ സങ്കേതമാണ് ചതുരഗിരി അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഔഷധ സസ്യങ്ങളെ (എരുമയെ പോലെ കരയുന്ന എരുമ വൃക്ഷം, എണ്ണയില്ലാതെ കത്തുന്ന തിരി)കൊണ്ടും ഗുഹകളെക്കൊണ്ടും അരുവികളെ കെണ്ടും സമൃദ്ധമാണ് ചതുരഗിരി മൂലികൈകാട് എന്നും ചതുരഗിരിക്ക് പേരുണ്ട് എല്ലാ മാസവും പൗർണ്ണമിക്കും അമാവാസിക്കും മാത്രമേ ചതുരഗിരിയിലേക്ക്
പ്രവേശനം അനുവദിക്കാറുള്ളൂ തമിഴ്നാട് സർക്കാർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുന്ന സ്ഥലമാണിത്.
ജൂ ൺ മാസം 27നാണ് ഞങ്ങൾ മലയറാൻ തീരുമാനിച്ചത് യോഗമുള്ളവർക്ക് മാത്രമേ മലയറാൻ പറ്റൂ എന്ന് ഇടയിൽ ചായ കുടിക്കാൻ കയറിയ കടയിലെ മുനിച്ചാമി പറഞ്ഞതുപോലെ നേരത്തെ നിശ്ചവർ ഒന്നുമല്ല അവസാനം യാത്രയിൽ ചേർന്നത് യാത്രയിലുടനീളം 18 സിദ്ധൻമാരുടെ കഥകളും ചരിതങ്ങളും പാട്ടും ഭജനയും രാമാനന്ദ്ങി യുടെ നേതൃത്വത്തിൽ നടന്നു
ഞങ്ങൾ 18 പേർ ജൂൺ 26 ന് രാവിലെ 8 മണിക്ക് കോഴിക്കോട് നിന്നും പുറപ്പെട്ട് രാത്രി 11 മണിക്ക് ശ്രീ വില്ലിപുത്തൂർ എത്തി തമിഴ്നാട് സർക്കാറിന്റെ ഔദ്യോഗിക ചിഹ്നം ഈ ക്ഷേത്രത്തിന്റെ ഗോപുരമാണ്
രാത്രി അവിടെ ഒരു വിധം കറങ്ങിയതിനു ശേഷം ഒരു ലോഡ്ജിൽ താമസിച്ചു
27 ന് രാവിലെ 7 മണിക്ക് ചതുരഗിരിയുടെ താഴ് വാരത്ത് എത്തി ഞങ്ങൾ 18 പേരും 18 സിദ്ധൻമാരുടെ പേരുകൾ സ്വീകരിച്ചു യാത്ര അവസാനിക്കും വരെ എല്ലാവരും പരസ്പരം ആ പേരുകളിൽ വിളിക്കാൻ തീരുമാനിച്ചു. ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരും 18 സിദ്ധർകൾ തൻ' പേരിൽ വിളിക്കാൻ തുടങ്ങി.
10 കിലോമീറ്റർ കുത്തനെ കയറണം കരടികളും കടുവകളും വാനരൻമാരും ഉഗ്ര സർപ്പങ്ങളും ഉള്ള കാടും മലകളും നമ്മുടെ ആത്മധൈര്യത്തെ പരീക്ഷിക്കാൻ തക്കവണ്ണം തല ഉയർത്തി നിൽക്കുമ്പോൾ വൃക്ഷങ്ങൾ നമ്മെ സ്നേഹത്തോടെ മാടി വിളിക്കും. മലകയറ്റം തുടങ്ങി അങ്ങനെ ഞാൻ ഭോഗരും രാമാനന്ദ് ജി പാമ്പാട്ടി സിദ്ധരും തണൽശശി ചേട്ടൻ കമല മുനിയും ആയി. മല കയറാൻ തുടങ്ങുന്ന സ്ഥലത്ത് ധാരാളം കച്ചവടക്കാർ വ്യാപാരം നടത്തുന്നുണ്ട് മല കയറുന്നതിന് സഹായകമായ ഉറപ്പുള്ള വടികൾ യാത്രാവസാനം തിരിച്ച് കൊടുക്കണമെന്ന വ്യവസ്ഥയിൽ അവർ തന്നു. വടി ഒരു സൗകര്യമാവുമെങ്കിലും ഒരു ബാധ്യതയാകുമോ എന്ന ചിന്ത പരാചയപെടുകയും വടി എടുക്കാമെന്ന ചിന്ത വിജയിക്കുകയും ചെയ്തു
അത്യാവശ്യത്തിന് വെള്ളവും കുറച്ച് മാങ്ങയും എടുത്ത് ഞങ്ങൾ 18 സിദ്ധർ യാത്ര തുടങ്ങി
ജീവിതം പോലെ തന്നെ ആദ്യത്തെ 1 കിലോമീറ്റർ നല്ലവണ്ണം കല്ല് പാകി ഒരുക്കിയതായിരുന്നു (നമ്മുടെ കുട്ടിക്കാലവും മാതാപിതാക്കളാൽ ഒരുക്ക പെട്ടതായിരുന്നല്ലോ ) എന്നാൽ 1 കിലോമീറ്ററിനു ശേഷം വഴി കഠിനമായി തുടങ്ങി അപ്പോഴാണ് പ്രകൃതിയാൽ നിർമ്മിതമായ ഒരു കുളം കണ്ടത് പിന്നെ ഒരു ചാട്ടമാണ് ആ തീർത്ഥത്തിലേക്ക് ആ ഒരു കുളിയാണ് മലകയറി തീരും വരെ ഊർജ്ജം പകർന്നത് വഴിയിൽ കഴിക്കാൻ വേണ്ടി എടുത്ത ഭക്ഷണങ്ങളും മാങ്ങയും ഒരു ബാധ്യതയാണെന്ന തോന്നൽ ഉണ്ടായപ്പോൾ അതെല്ലാം വാനരൻമാർക്ക് കൊടുത്തപ്പോഴാണ് ശരിയായ സ്വാതന്ത്ര്യം അനുഭവിച്ചത് ഒരു പക്ഷെ ജീവിതത്തിലും, ഭാവിയിൽ ഉപയോഗിക്കാൻ വേണ്ടി ഒരുക്കി വെക്കുന്ന കാര്യങ്ങൾ നമുക്കൊരു ഭാരമാവാറുണ്ടെന്ന കാര്യങ്ങൾ പാമ്പാട്ടിചിത്തരു (രാമാനന്ദ് ജി)മായി ചർച്ച ചെയ്തു എപ്പോഴോ ചെരുപ്പ് പോലും ബാധ്യതയായി തോന്നിയപ്പോൾ ഉപേക്ഷിച്ചു.
24 ഗുരുക്കൻ മാരിലെ കൂരക പക്ഷിയെ സ്മരിച്ച് യാത്ര തുടർന്നു
കുത്തനെയുള്ള കയറ്റം, തല ഉയർത്തി നിൽക്കുന്ന മലകൾ ക്ഷീണം അനുഭവപെട്ട് തുടങ്ങി
എവിടെയെങ്കിലും വിശ്രമിക്കാം ഇത് ഒരു വേണ്ടാത്ത പണിയായി പോയി എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു കാലിന് തീരെ ബലമില്ലാത്ത ഒരാൾ ചിരിച്ച മുഖവുമായി ആനന്ദത്തോടെ മല കയറുന്നത് കണ്ടത് ഇത് മനോഭാവത്തിന്റെ വിഷയമാണെന്ന് മനസിലായതോടെപ്പം തന്നെ നടക്കാനും കാണാനും കഴിവു തന്ന ഈശ്വരന് അങ്ങേയറ്റം നന്ദി പറഞ്ഞു ( നേരത്തെ അന്ധനായ ഒരാൾ സന്തോഷവാനായി ചിരിച്ച മുഖവുമായി മല കയറുന്നത് കണ്ടപ്പോൾ ഇയ്യാൾക്കൊന്നും വേറെ പണിയില്ലെ? എന്തു കാണാനാണ് പോവുന്നത്? നമുക്കാണെങ്കിൽ പ്രകൃതി ഭംഗിയെങ്കിലും കാണാം എന്ന അഹങ്കാരം എന്നിൽ തലപൊക്കിയിരുന്നു) നന്മുടെ കൂടെ പല സിദ്ധൻമാരും മല കയറും എന്ന അവിടുത്തെ ഐതിഹ്യം എന്റെ അഹങ്കാരത്തിന്റെ മുന ഒടിച്ചു കളഞ്ഞു
കുളിയിൽ നിന്നും ലഭിച്ച ഊർജ്ജത്തിൽപമ്പാടി ചിത്തരും ഞാനും വിശ്രമമില്ലാതെ നടക്കുമ്പോഴാണ് ഞങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ച് ഒരു അനുഭവമുണ്ടായത് ശ്വാസത്തിന്റെ വിടവ് ശ്രദ്ധിച്ച് നടക്കുമ്പോൾ ക്ഷീണം അറിയുന്നില്ലന്ന് മാത്രമല്ല ബോധപൂർവം യാത്രയെ ആസ്വദിക്കാനും പറ്റുന്നുണ്ടെന്ന തിരിച്ചറിവ് ഞങ്ങൾ ഒന്നിച്ചാണ് പങ്കുവെച്ചത് പിന്നീട് 7 കിലോമീറ്റർ ഒരു ശ്രമവുമില്ലാതെ ആസ്വദിക്കുവാൻ ആവിദ്യ സഹായിച്ചു 8 കിലോമീറ്ററോളം എത്തിയപ്പോൾ ഞാവൽ കുളം കണ്ടു ഒരു വലിയ ഞാവൽ മരത്തിന്റെ വേരുകൾക്കിടയിൽ നിന്നും ഉറവ യെടുക്കുന്ന നീരാണ് പക്ഷെ വെള്ളം ഇലകൾ വിണ് ആകെ വൃത്തികേടായി കിടക്കുന്നു ആ തീർത്ഥം കഴിക്കാതെ യാത്ര തുടരാൻ തുടങ്ങിയപ്പോഴാണ് 2 സിദ്ധൻമാർ ആകുളത്തിനടുത്തുള്ള ചെറിയ ഒരു ഉറവിൽ നിന്നും തീർത്ഥമെടുത്ത് കഴിക്കുന്നത് കണ്ടത് അതിനാൽ ഞങ്ങൾക്കും ആ ഭാഗ്യം ലഭിച്ചു എന്നാൽ തിരിച്ചു വരുമ്പോൾ കൂടെയുള്ളവർക്ക് തീർത്ഥമെടുക്കാൻ വേണ്ടി നോക്കിയപ്പോൾ ആ ഉറവയിൽ നീരുണ്ടായിരുന്നില്ല
12 മണിയോടു കൂടി 10 കി.മി പിന്നിട്ട് സുന്ദരലിംഗേശ്വരൻ കോവിലിൽ എത്തി മഹാദേവനെയും മഹാകാളിയെയും തൊഴുത് വീണ്ടും മുകളിലേക്ക് ചന്ദന ലിംഗേശ്വരൻ കോവിലിൽ എത്തി 18 സിദ്ധരുടെ യും
പ്രതിഷ്ഠയുടെ മുന്നിൽ നമസ്ക്കരിച്ച് കുറച്ചു സമയം ധ്യാനിച്ചതിനു ശേഷം വന കാളിയെയും വൃക്ഷത്ഭുതങ്ങളും കാണാനായി വനത്തിനുള്ളിലേക്ക് അപ്പോഴേക്കും ടീം അംഗങ്ങൾ എല്ലാവരും എത്തിയിരുന്നു കാനനപാതയിലൂടെ കുറേ ദൂരം നടന്നപ്പോൾ വന കാളീ സങ്കല്പത്തിലെത്തി അവിടെ 12 വർഷമായി ഗുഹയിൽ താമസിക്കുന്ന ഒരു അമ്മയെ കണ്ടു (ഉഗളുടെ ഈ ജൻമത്തെ പേരെന്താ അമ്മാ? എന്ന മച്ച മുനിയുടെ (സുനിൽ ജി) ചോദ്യത്തിൽ അവർ അദ്ദേഹത്തിന് എന്തോ ചില അനുഭവങ്ങൾ കൊടുത്തുവെന്നത് കേട്ടുകേൾവി
അഗസ്ത്യമരത്തെ തൊഴുത് മടങ്ങി 2 മണിക്ക് തിരിച്ച് ഇറങ്ങാൻ തുടങ്ങി കയറുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഇറങ്ങാൻ എന്ന് മനസ്സിലായി പക്ഷെ കൃത്യമായ ഇടവേളയിൽ വരുന്ന കാറ്റ് നന്മുടെ ക്ഷീണത്തെ അകറ്റി കൊണ്ടിരുന്നു
ഇടയിൽ അരുവികളിൽ നിന്നും ലഭിക്കുന്ന ജലവും ഔഷധ വൃക്ഷങ്ങളെ തഴുകി വരുന്ന വായുവും ഓരോ കോശത്തെയും ഉത്സാഹത്തിലേക്ക് എത്തിച്ചുകൊണ്ടിരുന്നു തിരിച്ച് തീർത്ഥകുളത്തിൽ 1 മണിക്കൂറോളം കളിയും ധ്യാനവും ജലശയനവും അഗസ്ത്യമുനിയുടെ (മുരുകദാസ് ജി) സിദ്ധർ പാടലും ഭജൻസും മച്ച മുനിയുടെ (സുനിൽ ജി) സംഗീതവും ഒക്കെയായി ശരിക്കും ആഘോഷിച്ചു സകല ക്ഷീണവും മാറി എന്ന് മാത്രമല്ല അടുത്ത കുറേ കാലത്തേക്കുള്ള ഊർജ്ജവും സംഭരിച്ച് കൊണ്ട് 7 മണിക്ക് താഴെ എത്തി പിന്നിലായിരുന്ന ചിലർക്ക് കരടികളുടെ ദർശനവും ലഭിച്ചു.
അങ്ങനെ ജീവിതയാത്രയുടെ ചെറിയ ഒരു പതിപ്പായ ചതുരഗിരി യാത്ര ഒരു പാട് അറിവുകളും ആനന്ദവും അനുഭവങ്ങളും തന്നു കൊണ്ട്
ദുർഘടമാണെന്ന് ധരിച്ച യാത്ര ആഘോഷമായി മാറിയതു പോലെ ജീവിതയാത്രയും ആഘോഷമാക്കാം എന്ന മെസേജ് തന്നു കൊണ്ട് മറക്കാത്ത ഓർമ്മയുടെ ചെപ്പിലേക്ക് ...
ഓരോ യാത്രകളും ഒരു പാട് അനുഭവങ്ങളാണ് സമ്മാനിക്കുന്നത്
അദൃശ്യ സാന്നിധ്യത്താൽ അനുഗ്രഹമേകിയ
18 സിദ്ധർ കൾക്കും നന്ദി
കൂടെ യാത്ര ചെയ്ത എല്ലാവർക്കും നന്ദി
നല്ല എഴുത്ത്, നല്ല അനുഭവം, 🙏😇
ReplyDelete