ആസൂത്രണം
ഈ ലോകത്ത് ഒരിക്കലും തിരിച്ചു കിട്ടാത്ത ധനം ഏതാണ് ?
ഈ ലോകത്ത് ഏറ്റവും അമൂല്യ വസ്തു എന്താണെന്ന് ?
നിങ്ങളുടെ ഉത്തരം?
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
അതെ " സമയം " തന്നെ ഒരിക്കലും തിരിച്ചു കിട്ടില്ല
സമയത്തിന്റെ വിലയറിഞ്ഞ് ഉപയോഗിച്ചവരാണ് ജീവിതത്തിൽ വിജയിച്ചത്
നിങ്ങൾ ചെലവാക്കിയാലും ഇല്ലെങ്കിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിങ്ങളുടെ സമ്പത്താണ് സമയം
നമ്മളോരോരുത്തരും നമ്മൾക്ക് ഈ ഭൂമിയിൽ ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്തി എത്തി അതിന് കൂടുതൽ സമയം ചെലവഴിച്ച ധാരാളം സമ്പത്ത് നേടി നമ്മുടെ എല്ലാ കാമനകളും പൂർത്തീകരിച്ച് സന്തോഷത്തോടെ ജീവിക്കുന്നതിനെയാണ് ആസൂത്രണം എന്ന് പറയുന്നത്
അമ്മ ആദ്യം ഉപ്പുമാവ് ഉണ്ടാക്കുന്നത് അമ്മയുടെ മനസ്സിലാണ് മനസ്സിലുണ്ടാകുന്ന ഉപ്പുമാവ് ആണ് പാത്രത്തിൽ ആയി നമുക്ക് ലഭിക്കുന്നത്
ആശാരി മേശ ഉണ്ടാകുമ്പോൾ അപ്പോൾ ആദ്യം സൃഷ്ടിക്കപ്പെടുന്നത് അയാളുടെ മനസ്സിലാണ് ആ മനസ്സിൽ ഉണ്ടാകുന്ന മേശയാണ് യാഥാർഥ്യമാകുന്നത്
ഒരു വീട് നിർമ്മിക്കുമ്പോൾ ആദ്യം വീട് സൃഷ്ടിക്കപ്പെടുന്നത് ഒരു പേപ്പറിൽ ആണ് ആണ് ആ പേപ്പറിനെ നമ്മൾ വിളിക്കുന്നത് പ്ലാൻ എന്നാണ് പൂർണമായ അർത്ഥം പ്ലാനിങ് എന്നാണ് ഒരു പ്ലാനിങ് ഉള്ളതുകൊണ്ട് മാത്രമാണ് നമുക്ക് വീട് സൃഷ്ടിക്കാൻ സാധിച്ചത്
വിമാനം ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതോ ഒരാളുടെ മനസ്സിലായിരുന്നു ആ സങ്കല്പം ആണ് ഇപ്പോൾ ആകാശത്തിലൂടെ തലങ്ങുംവിലങ്ങും പറന്ന് നടക്കുന്നത്
ഒരു ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ ആ ലക്ഷ്യത്തിലേക്ക് ഇത്ര സമയത്തിനുള്ളിൽ എങ്ങനെ എത്തിച്ചേരാം എന്നത് വളരെ വ്യക്തമായി എഴുതി വയ്ക്കുന്നതാണ് പ്ലാനിങ്
ലക്ഷ്യത്തെ
Long team goal ,mid term goal ,short term goal എന്നിങ്ങനെ മൂന്നായി തരം തിരിക്കാം
ഉദാഹരണത്തിന് എനിക്ക് 2020 സപ്തംബർ മാസം ആവുമ്പോഴേക്കും സ്വന്തമായി ഒരു വീട് നിർമിക്കാം എന്നതാണ് ലക്ഷ്യം
ആദ്യം തന്നെ വളരെ വ്യക്തത ഉണ്ടാക്കുകയാണ് വേണ്ടത്
എത്ര സ്ക്വയർ ഫീറ്റ്
എവിടെയാണ് ഉണ്ടാക്കുന്നത്
എത്ര കാശ് ചെലവാകുന്നത്
ആകാശ് എങ്ങനെയാണ് ഉണ്ടാക്കുന്നത്
ആ കാശുണ്ടാക്കാൻ എൻറെ കയ്യിൽ എന്തൊക്കെ വഴികളാണുള്ളത്
എനിക്ക് ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യം, എന്റെ വൈദഗ്ദ്യം (SKill)എന്താണ്
ഈ SKill ആർക്കാണ് ആവശ്യമുള്ളത്
എൻറെ കയ്യിൽ ഈ ഒരു കഴിവുണ്ട് എന്നുള്ളത് ആവശ്യക്കാരുടെ അടുത്ത എങ്ങനെ അറിയിക്കാം
എന്റെ ഈ കഴിവു പയോഗിച്ച് അവരെ സഹായിക്കുകയും അവരുടെ കയ്യിലുള്ള കാശ് കയ്യിലേക്ക് വരികയും ചെയ്യുന്നത് എങ്ങനെയാണ്
എത്ര കാലം കൊണ്ട് എനിക്ക് കാശ് സമ്പാദിക്കാം
ബാങ്കിൽ നിന്ന് ലോൺ എടുക്കേണ്ടതുണ്ടോ
അത് അടക്കാനുള്ള വ്യവസ്ഥ എന്താണ് '
എന്നതിനെക്കുറിച്ച് ഒക്കെ വളരെ കൃത്യമായ ക്ലാരിറ്റി ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്
അത് എഴുതി വെച്ച് ഓരോ കാര്യങ്ങളായി ആയി നടപ്പിലാക്കിയാൽ നാം പോലുമറിയാതെ 2020 സപ്തംബർ മാസത്തിൽ നമ്മുടെ വീട് പൂർത്തിയാക്കും
ഇത് ഒരുദാഹരണം മാത്രമാണ് ഇതേപോലെ ജീവിതത്തിലെ ഏത് കാര്യങ്ങൾക്കും കൃത്യമായ ഒരു വ്യക്തത ആസൂത്രണം ഉണ്ടായിരിക്കേണ്ടതാണ്
വ്യക്തിയെന്ന നിലയിലും കുടുംബം എന്ന നിലയിലും രാഷ്ട്രം എന്ന നിലയിലും എല്ലാം നമുക്ക് ആസൂത്രണം ആവശ്യമുണ്ട്
നമുക്ക് ഒരു ആസൂത്രണ കമ്മീഷൻ തന്നെ ഉള്ളത് ഓർമിക്കുമല്ലോ രാജ്യം അടുത്ത അഞ്ചുവർഷത്തിനകം എന്തായി തീരണം എന്നുള്ളതും എല്ലാം ആസൂത്രണം തന്നെ
അതിൻറെ വളരെ ശക്തമായ ഒരു ഉദാഹരണമാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി 2003 ൽ ഒരു പത്രപ്രവർത്തകൻ അദ്ദേഹവുമായി ഇൻറർവ്യൂ നടത്തിയപ്പോൾ
അദ്ദേഹം പറഞ്ഞ കാര്യം
ഞാൻ 2017ൽ ഭാരതത്തിലെ പ്രധാനമന്ത്രി ആയിരിക്കും എന്നുള്ളതാണ്
നിങ്ങൾ എന്ത് അസംബന്ധമാണ് പറയുന്നത് എന്ന പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം വളരെ സൗമ്യമായി പറഞ്ഞത്
ഞൻ 2017ൽ ഭാരതത്തിൻറെ പ്രധാനമന്ത്രി ആയിരിക്കും എന്ന് തന്നെയാണ് നരേന്ദ്രമോദി ഒരു സുപ്രഭാതത്തിൽ ഭാരതത്തിലെ പ്രധാന മന്ത്രി ആയ ആളല്ല
20 വർഷത്തെ പ്ലാനിങ് അതിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ
ഇതു പോലെ ജീവിതത്തിൽ വിജയിച്ച ഏതൊരു വ്യക്തിക്കും കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു നമ്മൾക്ക് ഏതൊരു ചെറിയ പ്രവർത്തി ചെയ്യണമെങ്കിൽ പോലും ആസൂത്രണം അത്യാവശ്യമാണ് ആസൂത്രണം ശരിയായ രീതിയിൽ ആകുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്
No comments:
Post a Comment