Monday, January 6, 2020

എന്താണ് പ്രാണൻ ?

            പ്രാണൻ
 

 നമ്മുടെ പ്രധാനവിഷയം പ്രാണനാണ് ഒരു കോശമായി അമ്മയിലേക്ക് എത്തിയ പ്രാണൻ സ്വയം ബോധം ഉള്ളതും സ്വയം തന്നെ അതിൻറെ പൂർണതയിലേക്ക് എത്താൻ  കഴിവ് ഉള്ളതുമാണ്.
 പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും ഒരു മുഴുവൻ പ്രപഞ്ചം  അടങ്ങിയിരിക്കുന്നു എന്ന് പറയുന്നതുപോലെ പോലെ  പ്രാണന് പ്രപഞ്ചവുമായി നേരിട്ട് ബന്ധമുണ്ട്.
 സ്വയം ഒരു വസ്തുവായി തീരാനും സ്വയം ഒരു ജീവിയായി തീരാനും ജീവിതം മുന്നോട്ട് പോകാനും തിരിച്ചു പ്രപഞ്ചത്തിലേക്ക് തന്നെ ലയിക്കാനും ഉള്ള അറിവ് പ്രാണന് ഉണ്ട്.
  അതുകൊണ്ട് തന്നെ  ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ  ഉണ്ടായാൽ അത് സ്വയം പരിഹരിക്കാനുള്ള ഉള്ള വ്യവസ്ഥയും പ്രാണനിൽ അടങ്ങിയിരിക്കുന്നു.
ആ പ്രാണൻ നിരന്തരം നമ്മോട് സംവദിക്കുന്നുണ്ട് സംവാദം വേണ്ട രീതിയിൽ മനസ്സിലാക്കാൻ സാധിച്ചാൽ 120 വയസ്സുവരെ പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ നമുക്ക് സാധിക്കും ആ ഭാഷയാണ് നമുക്കിനി പഠിക്കേണ്ടത്. ആയുർവേദത്തെ സംബന്ധിച്ച് പ്രധാനമായും  രണ്ട് ഭാഗമായി തിരിക്കാം സ്വസ്ഥ വൃത്തവും ആതുര വൃത്തവും 

സ്വസ്ഥവൃത്തത്തിൽ  ചർച്ചചെയ്യുന്നത്എങ്ങനെയാണ് ഒരു ജീവൻ ഉണ്ടാവുന്നത് എന്നും  ഗർഭപാത്രത്തിൽ അത് 10 മാസം കൊണ്ട് കുട്ടി  ആവുന്നത് എങ്ങനെയാണെന്നും എങ്ങനെ പൂർണ ആരോഗ്യത്തോടുകൂടി ജീവിക്കാമെന്നുമാണ്   എന്നാൽ  ആതുരവൃത്തത്തിൽ   ചർച്ച ചെയ്യുന്നത് രോഗം വന്നാൽ ഉള്ള ചികിത്സയെക്കുറിച്ചും  രോഗങ്ങളെക്കുറിച്ചും ആണ്. സ്വസ്ഥവൃത്തം വേണ്ടതുപോലെ ആചരിക്കുന്ന, അല്ലെങ്കിൽ  മനസ്സിലാക്കിയ ഒരാൾക്ക്  പിന്നീട് ആതുരവൃത്തത്തിന്റെ  ആവശ്യം വരികയില്ല. 

 ശരീരത്തിന് അകത്തുനിന്ന് ഉണ്ടാകുന്ന എല്ലാ രോഗങ്ങളെയും പരിഹരിക്കാനുള്ള പൂർണമായ വ്യവസ്ഥ ശരീരത്തിനകത്ത് തന്നെയുണ്ട്. 

  അത് അല്ലാതെ  മരത്തിൽനിന്ന് വീഴുക,  യുദ്ധത്തിൽ പരിക്കു പറ്റുക, മറ്റ് ഏതെങ്കിലും ജീവികൾ ആക്രമിക്കുക,  തുടങ്ങി ബാഹ്യമായി ഏതെങ്കിലും തരത്തിൽ അപകടം പറ്റി  രോഗിയായാൽ ആണ് ആതുരവൃത്തത്തിന്റ ആവശ്യം വരുന്നത്. 

ഇവിടെ ആയുർവേദവും,  അലോപ്പതിയും,  ഹോമിയോപ്പതിയും,  പ്രകൃതിചികിത്സയും,  വിവിധ ഭാഷയാണ്.
 പ്രകൃതി ചികിത്സ എന്ന് പറയുന്നത് ശരിയല്ല പ്രകൃതി ജീവനം എന്ന് പറയുന്നതാണ് ശരി ഓരോ വ്യക്തിക്കും ഓരോ പ്രകൃതി ഉണ്ട്  ആ പ്രകൃതി അറിഞ്ഞു  പ്രവർത്തിക്കുമ്പോഴാണ് നമുക്ക് ആരോഗ്യം ഉണ്ടാവുന്നത്.
 അത് പ്രാണനെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെങ്കിൽ  ആയുർവേദം  ത്രിദോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് മുന്നോട്ടുപോകുന്നത് അത് വാദം,  പിത്തം,  കഫം,  എന്നതാണ്.
 എന്നാൽ അലോപ്പതി ശാസ്ത്രം മുന്നോട്ടുപോകുന്നത്  ഈ രണ്ടു ഭാഷയിലും അല്ല.
അത് ശരീരത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ശരീരം ഒരു ഘടകം മാത്രമാണ് നമ്മൾക്ക് സൂക്ഷ്മശരീരത്തെ പരിഗണിക്കേണ്ടതുണ്ട്. 
അച്ഛനിൽനിന്നും  അമ്മയിലേക്ക് എത്തിയത്  പ്രാണനാണ്
അച്ഛനിൽ നിന്നും ഉൽഭവിക്കുന്ന  ദശലക്ഷക്കണക്കിന് ബിജങ്ങൾ മത്സരിച്ച് അതിൽ വെച്ച് ഏറ്റവും ബലവത്തായത് അമ്മയുടെ അണ്ഡത്തോട് കൂടി  ചേർന്നാണ് ശരീരം ഉണ്ടാകുന്നത്.
ആ പ്രാണനിലേക്കാണ് ജീവൻ  അതായത് സൂക്ഷ്മശരീരം  തൻറെ കർമ്മങ്ങൾക്ക് അനുസരിച്ച് പ്രാരാബ്ധ കർമ്മങ്ങളും പേറി കൂടിച്ചേരുന്നത്  അങ്ങനെ പ്രാണനും ജീവനും സ്ഥൂല ശരീരവും  കൂടിച്ചേർന്ന് ഒരു ജീവിയാകുന്നു

ഉദാഹരണത്തിന്  ഒരു കമ്പ്യൂട്ടറിൻറെ, മോണിറ്ററും,  മൗസും,  കീബോർഡും,   എല്ലാം ചേർന്നതാണ് ആണ് സ്ഥൂല ശരീരം.

 അതിൻറെ മദർബോർഡ്  അടങ്ങിയ ഹാർഡ് വെയർ ആണ് പ്രാണൻ.

 സോഫ്റ്റ്‌വെയർ ആണ് ജീവൻ (സൂക്ഷമ ശരീരം)

കൂടുതൽ അനുസന്ധാനം ചെയ്താൽ മനസിലാവും.

ഒരു കോശമായി അണ്ഡത്തോട് ചേർന്ന് അമ്മയുടെ ഗർഭപാത്രത്തിൽ എത്തിയ  പ്രാണൻ സ്വയം ബോധമുള്ള ഒരു വസ്തുവാണ് ആണ്

ഒരു വിത്തിൽ ഒരു മുഴുവൻ മരം അടങ്ങിയിരിക്കുന്നത് പോലെ  ഒരു പ്രാണനിൽ പൂർണ്ണമായ ഒരു ഒരു ജന്മം മുഴുവൻ അടങ്ങിയിരിക്കുന്നു. സ്വയം വളരാനും  ഒരു കോശത്തിന് ഒരു ജീവി ആയി മാറാനും ഏതെങ്കിലും   ഘട്ടത്തിൽ എന്തെങ്കിലും തരത്തിലുള്ള ഉള്ള പ്രശ്നങ്ങൾ വന്നാൽ  അത് സ്വയം പരിഹരിക്കാനുള്ള  മുഴുവൻ അറിവും വ്യവസ്ഥയും പ്രാണനിൽ അടങ്ങിയിരിക്കുന്നു.

 എപ്രകാരമാണോ ഒരു രാജാവ്  ഭരണ സൗകര്യത്തിനായി  മന്ത്രിമാരെ നിശ്ചയിക്കുന്നത് അത് പോലെ പ്രാണൻ 5 പ്രാണൻ മാരെയും 5 ഉപപ്രാണൻമാരെയും  തീരുമാനിക്കുന്നു 
പ്രാണൻ, അപാനൻ,  വ്യാനൻ,  ഉദാനൻ, സമാനൻ, എന്നീ അഞ്ചു പ്രാണൻ മാരെയും നാഗൻ ,കൂർമ്മൻ, കൃകലൻ, ധനഞ്ജയൻ, ദേവദത്തൻ എന്നീ അഞ്ചു ഉപപ്രാണൻ മാരെയും നിശ്ചയിക്കുന്നു. ഇവരുടെ  ധർമ്മവും സ്ഥാനവും നാളെ ചർച്ച ചെയ്യാം.

പ്രാണൻ എപ്പോഴാണ് സൂക്ഷ്മ ശരീരത്തോട് (ജിവനോട് ) കൂടി ചേരുന്നത്?

  ഗർഭാധാന സമയത്താണ്  എന്നും ഗർഭാവസ്ഥയുടെ നാലാം മാസത്തിൽ ആണെന്നും ഗർഭധാരണത്തിനു ശേഷം ഏത് സമയത്തും ആവാമെന്നും  ഒക്കെ ആചാര്യന്മാർ ക്കിടയിൽ വിവിധ അഭിപ്രായങ്ങളുണ്ട്.

 ഗർഭ ഉപനിഷത്തിന്റെ  അഭിപ്രായത്തിൽ ഗർഭാധാനം നടക്കുന്ന സമയത്താണ് ജീവൻ (സൂക്ഷ്മ ശരീരം) പ്രാണനിലേക്ക്  എത്തിച്ചേരുന്നത്. യാജ്ഞവല്ക്യനും അതേ അഭിപ്രായം തന്നെയാണ് ഉള്ളത് അതുകൊണ്ട് തന്നെയാണ് ഗർഭധാരണത്തിന് മുഹൂർത്തം നിശ്ചയിക്കണമെന്ന് പറഞ്ഞത്.
ഏറ്റവും നല്ല മുഹൂർത്തത്തിൽ ഗർഭാധാനം നടത്തിയാൽ  നല്ല പ്രജ ജനിക്കുമെന്ന് അദ്ദേഹം പറയുന്നു.

No comments:

Post a Comment