Tuesday, January 7, 2020

ഡോക്ടർ ശ്രീനാഥ് കാരയാട്ട് പ്രൊഫൈൽ

♦ *ഡോ: ശ്രീനാഥ് കാരയാട്ട്* ♦

കോഴിക്കോട് ജില്ലയിൽ നന്മണ്ടയിൽ കാരയാട്ട് ഇല്ലത്ത് ജനനം 

.ഇൻടർ നാഷണൽ ട്രെയിനർ , സൈക്കോളജിക്കൽ കൗൺസിലർ , ആദ്ധ്യാത്മിക പ്രഭാഷകൻ, തെറാപ്പിസ്റ്റ്  എന്നീ നിലകളിൽ തന്റെതായ ശൈലികൊണ്ട് ശ്രദ്ധേയൻ 

2013 ൽ ബോംബയിൽ വെച്ച് നടന്ന അന്താരാഷ്ട്ര സയൻസ് കോൺഫ്രൻസിൽ *സയൻസ് ആന്റ് സ്പിരിച്ചാലിറ്റി* എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. 2013 ഡിസംബർ മാസം *ഗർഭസംസക്കാരം* എന്ന വിഷയത്തിൽ യുനൈറ്റഡ് നേഷൻസ് ഇക്ണോമിക് ആന്റ് സോഷ്യോ കൗൺസിലിൽ നിന്നും ഡോക്ട്രറ്റ് ലഭിച്ചു അതോടൊപ്പം തന്നെ 193 രാഷ്ട്രങ്ങളിൽ സഞ്ചരിച്ച് തന്റെ ആശയം പ്രചരിപ്പിക്കാനുള്ള അനുവാദവും ലഭിച്ചു.
2014-ൽ  മന:ശാസത്ര മേഖലയിൽ നൽകിയ സംഭാവനകളെ മാനിച്ച് *പ്രതിഭ വ്യക്തി രത്ന* പുരസ്ക്കാരത്തിന് അർഹനായി.

ഭാരതീയ മന:ശാസ്ത്ര മേഖലയിലും അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

അനവധി ഗ്രന്ഥങ്ങളിലൂടെയും നിരവധി ലേഖനങ്ങളിലൂടെയും അദ്ദേഹം പരിചിതനാണ്

2014 ഏപ്രിൽ മാസം കാനഡയിൽ നടന്ന ലോക മന:ശാസ്ത്ര സമ്മേളനത്തിലേക്കും
നവംബറിൽ പ്രാഗിൽ നടന്ന ലോക ശാസത്ര സമ്മേളനത്തിലും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു.

2017 ൽ ഓസ്ട്രിയയിൽ (വിയന്ന)നടന്ന അന്താരാഷ്ട്ര മെഡിക്കൽ കോൺഫെറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രബന്ധം (Prenatal experiments based on ancient indian vedas "Garbha Sanskar" for genius progeny” )അവതരിപ്പിച്ചു 

അതെ വർഷം തന്നെ ജർമനിയിലെ മ്യൂണിക്കിൽ നടന്ന സയൻസ് കോൺഫെറാൻസിൽ  അവതരിപ്പിച്ച  പ്രബന്ധം ഇന്റർ നാഷണൽ ജേർണൽ ഓഫ് മെഡിസിനിൽ  ഉൾപെടുത്തുകയും  ചെയ്തു.

ഇന്ത്യക്കകത്തും പുറത്തുമായി  പതിനായിരത്തിലധികം കൗൺസ്‌ലിംഗും കേരളാ പോലീസ് സേനയുൾപെടെ മൂവായിരത്തിലധികം ട്രൈനിംങ്‌ പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട് 

കഴിഞ്ഞ 18 വർഷങ്ങളായി *ഷോഡശ സംസ്ക്കാരങ്ങളെ* പറ്റിയും അതുവഴി നല്ല തലമുറകളെ വാർത്തെടുക്കുന്നതിനെ കുറിച്ചും ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രഭാഷണങ്ങളും ശില്പശാലകളും നടത്തി വരുന്നു.

സുപ്രസിദ്ധ ഹിപ്നോ തെറാപ്പിസ്റ്റ് കൂടിയായ ഇദ്ദേഹം *ഇന്ത്യൻ കൗൺസിലിംഗ് ' ആൻഡ് തെറാപ്പിസ്റ്റ് അസോസിയേഷന്റെ* സജീവാംഗവും , *NCPRT* (National Center for Parenting Research and Training)എന്ന സംഘടനയുടെ *ചെയർമാനും  കൂടിയാണ്. 2020 ആവുമ്പോഴേക്കും എല്ലാവർക്കും മാനസീക ആരോഗ്യം എന്ന ലക്ഷ്യം വെച്ച് കൊണ്ട് ഇദ്ദേഹം ആരംഭിച്ച *മിഷൻ 20: 20* എന്ന പരിപാടി ഇന്ന് ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.

 മാനസീകാരോഗ്യമുള്ള ഒരു ശ്രേഷ്ഠ ലോകത്തിനായി സ്വപ്നം കാണുകയും അതിനുള്ള നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ് *ഡോ.ശ്രീനാഥ് കാരയാട്ട്*

No comments:

Post a Comment