Tuesday, January 7, 2020

കുട്ടികൾക്ക് എപ്പോഴും അസുഖം ഉണ്ടാകുന്നതെന്തുകൊണ്ടാണ് ?


ഉത്തമ രക്ഷാകർത്തൃത്വം
 
കുട്ടികൾക്ക് എപ്പോഴും അസുഖം ഉണ്ടാകുന്നതെന്തുകൊണ്ടാണ് ?
ചെറിയ കുട്ടികൾ അതീവ സൂത്രശാലികളാണ് . അവരെപ്പോഴും  മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും അംഗീകാരം ലഭിക്കാനും ഒരുപാട് ആഗ്രഹിക്കുന്നു .
എപ്പോഴെങ്കിലും കുഞ്ഞിന് സുഖം ഇല്ലാതായാൽ അവന് കൂടുതൽ ശ്രദ്ധ കിട്ടണം .ഇത് തെറ്റായ ഒരു ബന്ധത്തെയാണ് സൃഷ്ടിക്കുന്നത്. അസുഖം വരുമ്പോൾ മാതാപിതാക്കൾ കുഞ്ഞിനെ കൂടുതൽ ശ്രദ്ധിക്കുകയും ലാളിക്കുകയും ചെയ്യുന്നു.  കുടുംബമൊന്നാകെ അവനെ പ്രഥമസ്ഥാനത്ത് പരിഗണിക്കുന്നു. ഏറ്റവും പ്രാധാന്യമുള്ള വ്യക്തി അവൻ ആയിമാറുന്നു. മറിച്ചാണെങ്കിൽ ആരും അത്ര ശ്രദ്ധിക്കുന്നില്ല . അവന് പരിഗണനപോലും ലഭിക്കുന്നില്ല . അസുഖം വരുമ്പോൾ അവൻ  ഏകാധിപതി ആകുന്നു. അവൻറെ കാര്യങ്ങൾ അവൻ തന്നെ തീരുമാനിക്കുന്നു. ഒരിക്കൽ ഒരു വിദ്യ പഠിച്ചാൽ  ഉപബോധമനസ്സ് പിന്നീട് അത്  പിൻതുടർന്നുകൊണ്ടേയിരിക്കും. എപ്പോഴൊക്കെയാണ് അവൻ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ അവനുണ്ടാകുന്നത് അപ്പോഴൊക്കെ അവൻ ഈ  വിദ്യ പ്രയോഗിക്കുകയും അസുഖമുള്ളവൻ ആയിത്തീരുകയും ചെയ്യുന്നു. 
ശാസ്ത്രം പറയുന്നത് കുഞ്ഞിന് അസുഖം വരുമ്പോൾ ശ്രദ്ധവേണം, പക്ഷേ അമിതശ്രദ്ധ ആവശ്യമില്ല എന്നാണ്. ചികിത്സ ലഭ്യമാക്കണം. പക്ഷേ മാനസിക ചികിത്സ ആവശ്യമില്ല .അസുഖം കൊണ്ട് മെച്ചമുണ്ടാകുന്നു എന്ന തോന്നൽ അവന് ഒരിക്കലും ഉണ്ടാകരുത്. അല്ലെങ്കിൽ അവൻറെ ജീവിതത്തിലുടനീളം പരിഗണനയോ ലാളനയോ കിട്ടുന്നില്ല എന്ന് അവന് തോന്നിയാൽ അവൻ അസുഖബാധിതനായിത്തീരുകയും  ചെയ്യും.

വിവിധ പാരന്റിംഗ് ക്ലാസുകളിൽ അമ്മമാർ ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ഡോ: ശ്രീനാഥ് കാരയാട്ടിന്റെ ഡയറിയിൽ നിന്നും

No comments:

Post a Comment