വാനപ്രസ്ഥം
vision
ഭാരതത്തിന്റെ ധർമ്മശാസ്ത്ര വ്യവസ്ഥയനുസരിച്ച് മനുഷ്യായുസിനെ 4 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്
ബ്രഹ്മചര്യം
ഗാർഹസ്ഥ്യം
വാനപ്രസ്ഥം
സന്യസം
എന്നിവയാണവ
ഇതിൽ ബ്രഹ്മചര്യകാലം എന്ന് പറയുന്നത്
വിദ്യാഭ്യാസ കാലഘട്ടമാണ്
9 വയസു വരെ ബാല്യമാണ് ശേഷം ഉപനയന്നാനന്തരം വിദ്യ അഭ്യസിക്കാനായി ഗുരുകുലത്തിലേക്ക് പോകുന്നു ശേഷം ഏതാണ്ട് 25 വയസു വരെ ഫന കാലമാണ് 25 വയസിൽ പഠനം കഴിഞ്ഞ് യുക്തമായ ജോലി കണ്ടു പിടിച്ച് ജോലി ചെയ്ത് സമ്പത്തുണ്ടാക്കിയാൽ വിവാഹമാണ് വിവാഹ സംസ്ക്കാരത്തോടെ ഗ്യവസ്ഥാ ശ്രമ സംസ്ക്കാരത്തിലേക്ക് പ്രവേശിക്കുന്നു പിന്നീട് 25 വർഷം ഗൃഹസ്ഥാശ്രമ കാലമാണ് പഞ്ചമഹായജ്ഞങ്ങൾ ചെയ്തും ജോലി ചെയ്തും കുംടുംബത്തെ സംരക്ഷിക്കണം മക്കളുടെ വിവാഹം കഴിഞ്ഞ് അവർക്ക് കുട്ടികളുണ്ടായാൽ അലെങ്കിൽ 55 വയസ്സ് കഴിഞ്ഞാൽ പിന്നെ വാനപ്രസ്ഥ ദീക്ഷയാണ്
കഴിഞ്ഞ 55 വർഷം ഒരു പാട് സ്നേഹവും ധനവും തന്ന് നമ്മെ വളർത്തിയത് ഈ സമുഹമാണ്
ആ സമൂഹത്തോട് നാം കടപ്പെട്ടിരിക്കുന്നു ആ സമൂഹത്തിന് വേണ്ടി നമൾ നമ്മുടെ സമയവും അദ്ധ്വാനവും തിരിച്ച് നെൽകേണ്ടിയിരിക്കുന്നു
അങ്ങനെ സമുഹത്തിനു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാത്തവരെ കള്ളൻ എന്നാണ് ഭർതൃഹരി വിളിക്കുന്നത്
ഒരു പക്ഷെ ഈ ആശ്രമ വ്യവസ്ഥ തകർന്നതാണ് ഇന്നത്തെ എല്ലാ കൗടുംബിക, സാമൂഹിക പ്രശ്നങ്ങൾക്കും കാരണം മാത്രമല്ല ഇങ്ങനെ വെറുതെ വിട്ടിലിരിക്കുന്ന വളരെ കഴിവുള്ള ഇവർ അവരുടെ കഴിവുകൾ സമൂഹത്തിനു വേണ്ടി ഉപയോഗിക്കുന്നില്ല എന്ന് മാത്രമല്ല അവർ വെറുതെ ഇരുന്ന് രോഗികളായി തീരുകയും ചെയ്യും അങ്ങനെ വിശ്രമ ജീവിതം നയിക്കുന്ന വരെ ഒരു പുതിയ ജീവിതത്തിലേക്ക് കൊണ്ടുവന്ന് ആത്മാന്വേഷണം, കുടുംബം, സമൂഹം എന്നീ 3 മേഘ കളിലും പ്രവർത്തിക്കുന്നുള്ള അറിവും ഊർജ്ജവും കൊടുത്ത് ഈ സമൂഹത്തിന് മുതൽക്കൂട്ടായി മാറ്റുക എന്നതാണ് വാനപ്രസ്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്
Mission
ഇങ്ങനെ വിശ്രമജീവിതം നയിക്കുന്നവർക്ക്
കൃത്യമായ പരിശീലനത്തിലൂടെ വൈദഗ്ദ്യമുള്ള സാമൂഹിക പ്രവർത്തകരാക്കി മാറ്റി സ്വന്തം ജീവിതത്തിലും കുടുംബത്തിലും അതേപോലെ സമൂഹത്തിലും അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നതാണ് വാനപ്രസ്ഥത്തിന്റെ കർമ്മ പദ്ധതി
3 തലങ്ങളായി നടക്കുന്ന പരിശീലനത്തിൽ തെരെഞ്ഞെടുക്കുന്ന 30 പേർക്കാണ് അവസരമുണ്ടായിരിക്കുക
തലം 1 (ആത്മാന്വേഷണം)
അവനവനെ കുറിച്ച് അവബോധ മുള്ളവനാവുക എന്നതാണ് ഈ തലത്തിലെ ക്ലാസുകൾ
മനസ്സ് ,ശരീരം ,സൂക്ഷമ ശരീരം, ആരോഗ്യം, ആത്മാവ്, അവബോധം എന്നിവയാണ് വിഷയങ്ങൾ
ഞാനാരാണെന്നും
മനസിന്റെ നിഗൂഢമായ പ്രവർത്തനങ്ങളെ കുറിച്ചും
ആത്മസാക്ഷാത്ക്കാരത്തെ കുറിച്ചും മനസിലാക്കുക എന്നതാണ് തലം ഒന്ന്
ക്ലാസ്സുകൾ (ഏകദിന ശിബിരങ്ങൾ )
1. തലയിലെഴുത്ത് വായിക്കാം പഠിക്കാം മാറ്റി എഴുതാം
2. മാനസിക സമ്മർദം ഉണ്ടാവുന്ന വഴികളും അതൊഴിവാക്കാനുള്ള വഴികളും
3. ധ്യാനം ,യോഗ, പ്രാണായാമം
പ്രാണന്റെ പ്രവർത്തനങ്ങളും
ആരോഗ്യത്തോടെ എങ്ങിനെ ജീവിക്കണം എന്ന ധാരണകൾ
4. ഗൃഹവൈദ്യം, ഒറ്റമൂലികൾ, പ്രകൃതിജീവനം തുടങ്ങി
ഏകദേശം 4 ക്ലാസ്
തലം 2
രണ്ടാമത്തെ തലത്തിൽ
കുടുംബ ജീവിതത്തിൽ ഉണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ചും അത് പരിഹരിക്കാനുള്ള അറിവുകളും വിശദമായി ചരച്ച ചെയ്യുന്നു
1. എന്നിയെ ഗ്രാം
2. TA
3. ഫാമിലി മാനേജ്മെൻറ്
4. ക്യൺസിലിംഗ്
5. വിവാഹപൂർവ്വ കൗൺസിലിംഗ്
ഏതാണ്ട് 5 ക്ലാസ്
തലം 3
സമൂഹത്തിൽ എങ്ങിനെ പ്രവർത്തിക്കണം എന്നും
സ്വന്തം സമുദായത്തിലെ പ്രശ്നങ്ങളെ എങ്ങിനെ പരിഹരിക്കാം എന്നും ചർച്ച ചെയ്യുന്നു
1. നേതൃത്വ പാഠവം
2 .പ്രസംഗ പരിശീലനം
3. ആദ്ധ്യാത്മിക ക്ലാസുകൾ
4. കുടുംബ ക്ലാസുകളും മറ്റ് പരിശീലിന ക്ലാസുകളും എടുക്കാൻ തയ്യാറാക്കുക
ഏതാണ്ട് 5 ക്ലാസുകൾ
ഇങ്ങനെ 14 ക്ലാസുകളിൽ കത്യമായ പരിശീലനം കൊടുത്ത് ഒരു ശക്തമായ, സാമുഹ്യ പ്രവർത്തകരെ സൃഷ്ടിക്കുക എന്നതാണ് ഈ പരിശീലന പദ്ധതിയുടെ ഉദ്ദേശം
തുടക്കം മുതൽ നമുക്കൊപ്പമുള്ള 30 പേർക്കായിരിക്കും 'പ്രവേശനം
ഡോക്ടർ ശ്രീനാഥ് കാരയാട്ട് അക്കാഡമിയാണ് ഈ ഒരു ആശയത്തിന്റെ സിലബസ്സ് നിശ്ചയിച്ചതും ക്ലാസുകൾ ക്ക് നേതൃത്വം നെൽകുന്നതും
No comments:
Post a Comment