Showing posts with label ഡോക്ടർ ശ്രീനാഥ് കാരയാട്ട്. Show all posts
Showing posts with label ഡോക്ടർ ശ്രീനാഥ് കാരയാട്ട്. Show all posts

Thursday, April 2, 2020

ഡോക്ടർ ശ്രീനാഥ് കാരയാട്ടിന്റെ അനുഭവ കഥകൾ, പെർഫക്ഷൻ

കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ ശീലങ്ങൾ , സംസ്കാരങ്ങൾ മൂല്യങ്ങൾ എന്നിവ പഠിപ്പിക്കേണ്ടത് അല്ലേ ചുട്ടയിലെ ശീലം ചുടല വരെ എന്നല്ലേ പറയാറ് എന്തൊക്കെ ശീലങ്ങളാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്

കേരളത്തിലെ പ്രമുഖമായ ഒരു വിദ്യാലയത്തിലെ പതിനേഴാമത്തെ വാർഷികം നടക്കുകയാണ് മുഖ്യപ്രഭാഷണത്തിൽ ഞാനാണ് ക്ഷണിക്കപ്പെട്ടത് വളരെ ഭംഗിയായി അലങ്കരിച്ച വേദിയിൽ വാർഡ് മെമ്പർ പഞ്ചായത്ത് പ്രസിഡണ്ട് ഞാൻ (ഡോക്ടർ  ശ്രീനാഥ് കാരയാട്ട് )പിടിഎ പ്രസിഡണ്ട് സ്ഥലത്തെ എസ് ഐ ഇടവകയിലെ അച്ഛൻ സ്കൂൾ മാനേജർ എന്നിവർ ക്രമത്തിൽ ഇരിക്കുന്നു 2500 ലധികം ജനങ്ങൾ പരിപാടി കാണാൻ വേണ്ടി ഉണ്ട് സദസ്സിലിരിക്കുന്ന
 വ്യവസ്ഥ അനുസരിച്ച്
ആങ്കറിംഗ്  ചെയ്യുന്ന ഒരു പെൺകുട്ടി വേദിയിൽ വന്ന് ഓരോ ആൾക്കാരെ ക്ഷണിക്കുമ്പോൾ എൽകെജിയിൽ പഠിക്കുന്ന ചെറിയ കുട്ടികൾ ഓരോ പനിനീർപ്പൂവും  ക്ഷണിക്കപ്പെടുന്ന വ്യക്തിക്ക് കൊടുക്കുക എന്നതാണ് വ്യവസ്ഥ

പ്രധാന പ്രഭാഷകനായ എന്നെയാണ് ആദ്യം 

ക്ഷണിച്ചത് വേദിയിലേക്ക് വന്ന നാലുവയസ്സുള്ള പ്രായമുള്ള പെൺകുട്ടിക്ക് ശ്രീനാഥ് ആരാണെന്നറിയാതെ വേദിയിലിരിക്കുന്ന വാർഡ് മെമ്പർക്ക് പൂവ്  കൊടുക്കുകയും ചെയ്തു അയാൾ  അത് നിഷേധിച്ചു അൽപ്പം ആശങ്കയോടെ കുട്ടി രണ്ടാമതിരിക്കുന്ന പഞ്ചായത്ത് പ്രസിഡണ്ടിന് പൂവ് കൊടുക്കാൻ ശ്രമിച്ചു അദ്ദേഹം നിഷേധാർത്ഥത്തിൽ അത് തട്ടി മാറ്റുകയാണ് ചെയ്തത് മൂന്നാമതിരിക്കുന്ന ഞാൻ അവളെ ചേർത്തു പിടിക്കുകയും വളരെ സ്നേഹത്തോടുകൂടി കുശലം പറയുകയും പൂവ്  വാങ്ങിക്കുകയും ചെയ്തു അപ്പോഴേക്കും രണ്ടാമത്തെ പേര് പറഞ്ഞ്  സ്വാഗതം പറഞ്ഞിരുന്നു രണ്ടാമത്തെ കുട്ടിയും ഇതേപോലെതന്നെ ചെയ്തു  പിന്നീടുവന്ന ഓരോ കുട്ടികളും നേരിട്ട് പൂവുമായി എനിക്കരികിലേക്ക് വരികയായിരുന്നു 

ഇത് കണ്ട് സ്കൂൾ പ്രിൻസിപ്പൽ വേദിയിൽ എഴുന്നേറ്റ് നിൽക്കുകയും ഉച്ചത്തിൽ , കുട്ടികളെ പറഞ്ഞയക്കുന്ന ആളോട് 
"എന്ത് തോന്നിവാസം ആണ് ഇവിടെ ചെയ്യുന്നത് ആൾക്കാരെ വിളിച്ച് അപമാനിക്കുകയാണോ " ?

 വളരെ ആക്രോശത്തോടുകൂടി 
ചോദിച്ചു.

 സന്തോഷേടെ കാര്യങ്ങൾ  ചെയ്ത
കുട്ടികൾ സിംഹത്തിനു മുന്നിൽപ്പെട്ട മാനിനെപ്പോലെ വിറക്കുകയായിരുന്നു

ഈ കുട്ടികൾ ഇനി ജീവിതത്തിൽ ഏതെങ്കിലും ഒരു വേദിയിൽ കയറി നിൽക്കുമെന്നും ഒരു സമൂഹത്തെ  അഭിമുഖീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ?

കുട്ടികൾ ചെയ്യുന്നത് അവരുടെ 100% തന്നെയാണ് എന്നാൽ അത് നിങ്ങളുടെ 100% ആവണമെന്നില്ല നിങ്ങളുടെ 100% ഒരിക്കലും നിങ്ങൾ കുട്ടികളിൽ നിന്നും പ്രതീക്ഷിക്കരുത് അവരുടെ 100% സ്വീകരിക്കുക ആഘോഷിക്കുക അംഗീകരിക്കുക പ്രോത്സാഹനം കൊടുക്കുക 

നിങ്ങളുടെ സ്ഥാനത്ത് എത്തുമ്പോഴേക്കും അത് ആയിരം ശതമാനമായി മാറും 

ഇനി ഇതിനെ ഒരു കുട്ടിക്കളിയായി കാണുകയും അതിനെ ആസ്വദിക്കാനും തുടങ്ങിയാൽ എന്ത് ഭംഗിയാണ് കുട്ടികൾ മാറി കൊടുക്കുന്നതും മറ്റുള്ളവർ മാറി വാങ്ങുന്നതും ഒക്കെ കണ്ടു ചിരിക്കാനും നമ്മൾ തയ്യാറാകണം അല്ലെങ്കിൽ ഈ ജീവിതം ഒരു യാന്ത്രികമായി തീരും

കുട്ടികളെ സംസ്കാരം ചിട്ടകൾ മൂല്യങ്ങൾ പഠിപ്പിക്കേണ്ടത് ക്ലാസ് റൂമിൽ വച്ചല്ല
മാതൃകയായി കൊണ്ടാണ് നമ്മുടെ പ്രവർത്തിയാണ് അവരുടെ സംസ്കാരം ആയി മാറുന്നത് 

ഞായറാഴ്ച രാവിലെ അച്ഛൻ മകളെ പഠിപ്പിക്കുന്നത് ഹരിശ്ചചന്ദ്രനെ കുറിച്ചും സത്യെത്തെ കുറിച്ചുമാണ് ആ സമയത്ത് ഫോൺ ബെല്ലടിച്ചാൽ

അച്ഛൻ കുട്ടിയോട്
പറയുന്നത് ഫോണെടുത്ത്
 "അച്ഛനെവിടെ ഇല്ല 
 എന്ന് പറയൂ " എന്നാണ്

 ഇവിടെ ഒരേസമയം സത്യം പറയാൻ അച്ഛൻ പ്രേരിപ്പിക്കുകയും കളവ് പറഞ്ഞഞ്  കാണിക്കുകയും ചെയ്യുന്നു ഇതിൽ ഏത് 
മെസ്സേജ് ആണ് കുട്ടി സ്വീകരിക്കുന്നത്

 കാണുന്ന മെസ്സേജ് ആണ് കുട്ടി സ്വീകരിക്കുന്നത് 

നിങ്ങൾ മാതൃക കാണിക്കുക എന്നുള്ളത് മാത്രമാണ് ഇതിന് ഏക പോംവഴി


ദേഷ്യപ്പെടരുത് എന്ന പറയുന്നതെങ്കിലും ക്ഷമയോടുകൂടി പറയാൻ ശീലിക്കുക
 

ഡോക്ടർ ശ്രീനാഥ് കാരയാട്ട്

Wednesday, January 29, 2020

5 "P" Program

120 വയസ്സാണ്
മനുഷ്യന്റെ ആയുസ്സ്
എന്നാൽ ഇന്ന് 60 വയസായ ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്
പകുതി വയസിൽ വൃദ്ധനാവുന്നത് മനുഷ്യൻ മാത്രമാണ് മറ്റെല്ലാ ജീവികളും ഈശ്വരൻ / പ്രകൃതി കൊടുത്ത ആയുസ്സ് പൂർത്തിയാക്കുമ്പോൾ മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ
50 വയസ്സിൽ ഷുഗറും പ്രഷറും വന്ന് രോഗിയായി നടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് 

നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിറ്റുണ്ടോ ഇതിനെപ്പറ്റി

എന്താണ് ഇതിനൊരു പരിഹാരം
അതാണ് 5 P പ്രോഗ്രാം
1.Proper food
2.Proper  breathing
3.Proper  Exercise
4.Proper   relaxation
5.Proper  Thinking

1.proper food
a.എന്ത് കഴിക്കണം
b.എത്ര കഴിക്കണം
C.എപ്പോൾ കഴിക്കണം
d.എങ്ങിനെ കഴിക്കണം
എന്നതൊക്കെ അറിയണം

a.മനുഷ്യൻ പൊതുവെ സസ്യാഹാരിയാണ് എന്നാൽ മാംസം കഴിച്ചാലും ശരീരം അതിനെ ദഹിപ്പിക്കും
ഓരോ വ്യക്തിയും അയാളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് ഭക്ഷണം തെരഞ്ഞെടുക്കണം
പ്രധാനമായും ഭക്ഷണത്തെ സത്വഗുണപ്രദാനമായ ഭക്ഷണം
രജോഗുണ പ്രദാനമായ ഭക്ഷണം
തമോഗുണ പ്രദാനമായ ഭക്ഷണം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്

ഫലമൂലാദികൾ, പച്ചക്കറികൾ, വേവിക്കാത്ത ഭക്ഷണങ്ങൾ, പെട്ടന്ന് ദഹിക്കുന്നവ എന്നിവയാണ് സത്വഗുണപ്രദാനമായ ഭക്ഷണം ഇവ കഴിച്ചാൽ പൊതുവെ ശരീരവും മനസ്സും സത്വഗുണ പ്രകൃതത്തിലേക്ക് മാറുമത്രെ
ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആഭക്ഷണം നല്ലതാണോ എന്ന്  കണ്ണുകളും ( പാകമായതാണോ, കേടായതാണോ, നിറം )
 മൂക്കും (ദുർഗന്ധമുണ്ടോ, പഴകിയതാണോ ) 
നാവും (വളിച്ചതാണോ ,കൂടുതൽ എരിവോ ചവർപ്പോ ഉള്ളതാണോ )
കൈകളും (കൂടുതൽ തണുത്ത തോ ചൂടുള്ളതോ ആണോ ) പരിശോധിക്കണം അതിനാണത്രെ വായയിൽ നാക്കും തൊട്ടു മുകളിൽ മൂക്കും തൊട്ടു മുകളിൽ കണ്ണുകളും തന്നിരിക്കുന്നത്

b. കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ ആരോഗ്യമുണ്ടാവും എന്ന ധാരണ തെറ്റാണ്
രണ്ടു കയ്യും ചേർത്ത് വെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണമാണ് അയാളുടെ ഒരു നേരത്തെ ഭക്ഷണം അപ്പോൾ പ്രായത്തിനനുസരിച്ച് കയ്യുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ! ഉദാഹരണത്തിന് 2 വയസുള്ള ഒരു കുട്ടിക്ക് ആ  ചെറിയ കയ്യിൽ കൊള്ളുന്ന ഭക്ഷണമേ നു നേരത്തേക്ക്  ആവശ്യമുള്ളൂ എന്നർത്ഥം അ തന്നെ 2 നേരമോ മൂന്ന് നേരമോ കഴിക്കണം
അതേപോലെ വയറു നിറഞ്ഞു എന്ന് തോന്നിയാലും ഭക്ഷണം കഴിക്കരുത്
c. വിശക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ് നിയമം. നിങ്ങളുടെ ശരീരത്തിന് ഭക്ഷണം ആവശ്യമുണ്ടെന്ന സൂചനയാണ് വിശപ്പ്. രണ്ട് ഭക്ഷണങ്ങളുടെ ഇടവേള മിനിമം 3 മണിക്കൂറെങ്കിലും വേണം അതുപോലെ വിശപ്പില്ലാത്തപ്പോഴും വായക്ക് രുചിയില്ലാത്തപ്പോഴും ശക്തമായ തൊണ്ടവേദന ഉള്ളപ്പോഴും ഭക്ഷണം കഴിക്കരുത് ഇത് ഭക്ഷണണം ദഹിപ്പിക്കാനുള്ള പ്രാണന്റെ ബുദ്ധിമുട്ടിനെ കാണിക്കുന്ന സൂചനയാണ്
ദിവസം ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗിയും
രണ്ട് നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗിയും
3 നേരം ഭക്ഷണം കഴിക്കുന്നവൻ രോഗിയും
4 നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹിയുമാവുമെന്നാണ് മനീഷി കളുടെ അഭിപ്രായം എന്നാലും ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ആവശ്യമുള്ള ഭക്ഷണം കഴിക്കുക ഇടക്ക് ഉപവസിക്കുന്നതും വളരെ നല്ലതാണ് ഒരു ഹർത്താൽ ലഭിക്കുമ്പോൾ നമ്മൾ ആശ്വസിക്കുന്നതു പോലെ പ്രാണനും അത് വലിയ ആശ്വാസമാവും "ലംഘനം പരമൗഷധം " എന്നാണ് ചരകന്റെ അഭിപ്രായം
d നന്നായി ചവച്ചരച്ചാണ് ഭക്ഷണം കഴിക്കേണ്ടത് ഭക്ഷണം കഴിക്കുന്നതിന്റെ 2 മണിക്കൂർ മുമ്പോ അര മണിക്കൂർ ശേഷമോ വെള്ളം കുടിക്കാം എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കൽ നിർബന്ധമാണെങ്കിൽ സിപ് സിപാ യി മാത്രം കഴിക്കാവുന്നതാണ്

2.proper Brething
ചെറിയ കുട്ടികൾ ഉറക്കുന്നത് കണ്ടിട്ടുണ്ടോ ശ്വാസം അകത്തേക്കെടുക്കുമ്പോൾ വയർ വികസിക്കുന്നതും പുറത്തേക്കു വിടുമ്പോൾ  വയർ ഒട്ടുന്നതായും കാണാം അതുപോലെയാണ് ശ്വസിക്കേണ്ടത് ശ്വാസോഛാ സവും മാനസീകാവസ്ഥയും തമ്മിൽ വളരെ ബന്ധമുണ്ട് ദീർഘശ്വാസം എടുക്കുമ്പോൾ മനസ്സ് ശാന്തമാവുന്നത് ശ്രദ്ധിക്കൂ
പണ്ട് നമ്മൾ മരം കയറുകയും ഓടുകയും മലകയറുകയും അദ്ധ്വാനിക്കുകയും  ചെയ്തിരുന്നപ്പോൾ കിതക്കുകയും കൂടുതൽ ആഴത്തിൽ ശ്വസിക്കുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ഇത്തരം പ്രവൃത്തികൾ ഇന്ന് യന്ത്രങ്ങൾ ഏറ്റെടുത്തതോടെ നമ്മൾ രോഗികളായി തുടങ്ങി വളരെ
ആഴത്തിലും ദീർഘമായും ശ്വസിക്കുമ്പോൾ കൂടുതൽ പ്രാണൻ ശരീരത്തിലും ബ്രയിനിലും എത്തുകയും ഊർജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യുന്നു.

3,Proper exercise
ഈശ്വരൻ / പ്രകൃതി മനുഷ്യ ശരീരത്തെ നിർമ്മിച്ചത് ,ഓടാനും ചാടാനും മരം കയറാനും അദ്ധ്വാനിക്കാനും നീന്താനും മലകയറാനു മൊക്കെയുള്ള സംവിധാനത്തിലാണ് എന്നാൽ ഇന്ന് ഇതൊന്നും നമ്മൾ ചെയ്യാത്തതിനാൽ ശരീരത്തിൽ മേധസ് വർദ്ധിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും അത് രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.ഇതിന് ഒരു പരിഹാര മാ ണ് വ്യായാമം ചെയ്യുക എന്നത്
സൂര്യനമസ്ക്കാര മോ യോഗ യോ  ശാസ്ത്രീയ വ്യായാമ മുറകളോ പരിശീലിക്കുന്നത് നല്ലതാണ് 

4.Proper relaxation
ശരിയായ വിശ്രമം എന്ന് ഉദ്ദേശിക്കുന്നത് ഉറക്കം മാത്രമല്ല ശരീരം ഉറങ്ങുമ്പോൾ ആന്തരീക അവയവങ്ങൾക്കും വിശ്രമം ആവശ്യമുണ്ട് അതിനാൽ ഉറങ്ങുന്നതിന് 3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചവസാനിപ്പിച്ചിരിക്കണം നേരത്തെ ഉറക്കണം ( 10 മണിക്ക് മുമ്പായി ) അർദ്ധരാത്രി ഭക്ഷണം കഴിക്കരുത്
അതേ പോലെ മനസ്സിന് കൊടുക്കുന്ന വിശ്രമമാണ് ധ്യാനം 
ആഴത്തിലുള്ള ധ്യാനം നടക്കുമ്പോൾ ശരീരവും മനസ്സും ഒരു പോലെ വിശ്രമിക്കുന്നു 
20 മിനുട്ട് ധ്യാനിക്കുന്നത് 4 മണിക്കൂർ ഉറക്കുന്നതിനെക്കാൾ ഗുണമത്രെ

5.Proper thinking
നോക്കൂ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന 99 ശതമാനം കാര്യങ്ങളും നമുക്ക് അനുകൂലമാണ് എന്നിട്ടും നിക്കൾ എന്തിനാണ് വിഷമിക്കുന്നത്
എല്ലാവരും അടിസ്ഥാന പരമായി നല്ലവരാണ് വളര സന്തോഷത്തോടെ ബഹുമാനത്തോടെ സ്നേഹത്തോടെ എല്ലാവരോടും പെരുമാറുക ആരെയും കുറ്റപെടുത്താതിരിക്കുക 

ചോ:  ഒരു ചായ നന്നായി എന്ന് നമ്മൾ പറയുമ്പോൾ ആർക്കാണ് സന്തോഷമുണ്ടാവുന്നത്? 
ഉ:   അതുണ്ടാക്കിയ ആൾക്ക്

ചോ:  ഒരു ചിത്രം മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമമുണ്ടാവുന്നത് 

ഉ:  അത് വരച്ചയാൾക്ക്

ചോ: അങ്ങനെ യെങ്കിൽ സമസ്ത ചരാചരങ്ങളെയും സൃഷ്ടിച്ചത് ആരാണ് 
ഉ: ഈശ്വരൻ

ചോ:ആ ഈശ്വരൻ എവിടെയാണ്?

ഉ: നമ്മുടെ ഉള്ളിൽ തന്നെ

ചോ: അപ്പോൾ എതെങ്കിലും ഒരു സൃഷ്ടി മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമമുണ്ടാവുന്നത് 

ഉ: സൃഷ്ടാവായ  ഈശ്വരന്

ചോദ്യം: ആ ഈശ്വരൻ എവിടെയാണ്

ഉ: നമ്മുടെ ഉള്ളിൽ തന്നെ

ചോ: അപ്പോൾ ആർക്കാണ് യദാർത്ഥത്തിൽ വിഷമവുണ്ടാവുന്നത്
ഉ: നമുക്ക് തന്നെ

അതിനാൽ എല്ലാത്തിലും നൻമ കാണുക 

Saturday, January 25, 2020

പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 How To FACE AN EXAM

പരീക്ഷയ ഓരോ വ്യക്തികളും ഓരോ രീതിയിലാണ് കാണുന്നത് .

1 പരീക്ഷയെ അവഗണിക്കുന്നവർ

2 , ഉദാസീനതയോടെ പരീക്ഷയെ കാണുന്നവർ

3 . പരീക്ഷയെ അമിത പ്രാധാന്യത്തോടെയും ഉത്കണ്ഠയോടെയും കാണുന്നവർ

4 . പരീക്ഷയ്ക്കും പഠനത്തിനും അർഹമായ പ്രാധാന്യം നൽകുന്നവർ -

ഇതിൽ ആദ്യത്തെ മൂന്ന് വിഭാഗവും പരീക്ഷയിൽ പരാജയപ്പെടുമ്പോൾ മൂന്നാമത്തെ അതെ വിഭാഗം വളരെ ഉയർന്ന മാർക്കോട് കൂടിയാണ് പരീക്ഷ പാസാകുന്നത്


പരീക്ഷയെ അനായാസമാക്കാവുന്ന ചില കാര്യങ്ങൾ - 

1 . പരീക്ഷ എഴുതുന്നതിന് മുമ്പായി പ്രാർത്ഥിക്കുകയും , ദീർഘ ശ്വാസോച്ഛ്വാസം ചെയ്യുകയും ചെയ്യുക . 

2 നമ്മുടെ മുൻവിധി കൊണ്ട് ചില പ്പോൾ ചോദ്യം മുഴുവൻ വായിക്കാത ഉത്തരമെഴുതാനുള്ള പ്രവണത ഒഴിവാക്കണം ,ചോദ്യം രണ്ടു പ്രാവശ്യമെങ്കിലും മനസ്സിരുത്തി വായിക്കണം . 

3 .എഴുതിയ ഉത്തരം ശരിയാണോ എന്ന് അപ്പോൾ തന്നെ പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്തുക . 

4 . എത്ര പേജ് എഴുതി എന്നല്ല ഉത്തരങ്ങൾ എത്ര ശരിയായി എഴുതി എന്നതാണ് പ്രധാനം 

5 . ആദ്യപേജ് ഏറ്റവും ഭംഗിയായി എഴുതണം 

6 . ഒരു പേജിൽ 20 വരികളിൽ കൂടുതൽ എഴുതേണ്ടതില്ല . 

7 . ചിത്രങ്ങൾ , ടേബിളുകൾ എന്നിവ ചെറുതാക്കി വരയ്ക്കരുത് . അത് നല്ല വലുപ്പത്തിൽ തന്നെ വരയ്ക്കുക .

എഴുത്ത് ആകർഷകമാക്കാൻ ചില കാര്യങ്ങൾ

1 . വളരെ ചെറിയ അക്ഷരത്തിലോ , വളരെ വലുപ്പത്തിലോ എഴുതരുത് . സാമാന്യ വലുപ്പത്തിൽ എഴുതുക .

2 ആവശ്യത്തിന് തലക്കെട്ടും ഉപശീർഷകങ്ങളും ഉപയോഗിക്കുക .

3 .വെട്ടിത്തിരുത്തലും , ഓവർ ററ്റിംഗും മഷി പുരളലും ഒഴിവാക്കുക . തിരുത്തൽ ഒറ്റവെട്ടിലാക്കുക

4 .തലക്കെട്ടുകൾ സാധാരണ എഴുതുന്നതിലും വലുപ്പം കൂട്ടുക , അടിവരയിടുക .

5.വളരെ നേരിയ പോയന്റുളള പേനയാ , വീതിയുള്ള പേനയോ ഉപയോഗിക്കരുത് .

6 , നല്ല ഗുണമേന്മയുള്ള മഷി ഉപയോഗിക്കുക .

7 , ആശയത്തിന്റെ ക്രമമനുസരിച്ച് ഖണ്ഡിക തിരിച്ചെഴുതുക . .

8 . പ്രധാന ആശയങ്ങൾക്ക് അടിവരയിടുക ,

9 , അക്ഷരങ്ങൾ തമ്മിൽ അടുത്തും , വാക്കുകൾ തമ്മിലും , വാചകങ്ങൾ തമ്മിലും ആവശ്യമായ അകലവും പാലിക്കുക

" WHATEVER YOU Do Do WITH LOVE " 

Tuesday, January 7, 2020

വാനപ്രസ്ഥം സിലബസ്

വാനപ്രസ്ഥം
vision
ഭാരതത്തിന്റെ ധർമ്മശാസ്ത്ര വ്യവസ്ഥയനുസരിച്ച് മനുഷ്യായുസിനെ 4 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്
ബ്രഹ്മചര്യം
ഗാർഹസ്ഥ്യം 
വാനപ്രസ്ഥം
സന്യസം
എന്നിവയാണവ

ഇതിൽ ബ്രഹ്മചര്യകാലം എന്ന് പറയുന്നത്
വിദ്യാഭ്യാസ കാലഘട്ടമാണ്
9 വയസു വരെ ബാല്യമാണ് ശേഷം ഉപനയന്നാനന്തരം വിദ്യ അഭ്യസിക്കാനായി ഗുരുകുലത്തിലേക്ക് പോകുന്നു ശേഷം ഏതാണ്ട് 25 വയസു വരെ ഫന കാലമാണ് 25 വയസിൽ പഠനം കഴിഞ്ഞ് യുക്തമായ ജോലി കണ്ടു പിടിച്ച് ജോലി ചെയ്ത് സമ്പത്തുണ്ടാക്കിയാൽ വിവാഹമാണ് വിവാഹ സംസ്ക്കാരത്തോടെ ഗ്യവസ്ഥാ ശ്രമ സംസ്ക്കാരത്തിലേക്ക് പ്രവേശിക്കുന്നു പിന്നീട് 25 വർഷം ഗൃഹസ്ഥാശ്രമ കാലമാണ് പഞ്ചമഹായജ്ഞങ്ങൾ ചെയ്തും ജോലി ചെയ്തും കുംടുംബത്തെ സംരക്ഷിക്കണം മക്കളുടെ വിവാഹം കഴിഞ്ഞ് അവർക്ക് കുട്ടികളുണ്ടായാൽ അലെങ്കിൽ 55 വയസ്സ് കഴിഞ്ഞാൽ പിന്നെ  വാനപ്രസ്ഥ ദീക്ഷയാണ് 
കഴിഞ്ഞ 55 വർഷം ഒരു പാട് സ്നേഹവും ധനവും തന്ന് നമ്മെ വളർത്തിയത് ഈ സമുഹമാണ്
ആ സമൂഹത്തോട് നാം കടപ്പെട്ടിരിക്കുന്നു ആ സമൂഹത്തിന് വേണ്ടി നമൾ നമ്മുടെ സമയവും അദ്ധ്വാനവും തിരിച്ച് നെൽകേണ്ടിയിരിക്കുന്നു
അങ്ങനെ സമുഹത്തിനു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാത്തവരെ കള്ളൻ എന്നാണ് ഭർതൃഹരി വിളിക്കുന്നത്
ഒരു പക്ഷെ ഈ ആശ്രമ വ്യവസ്ഥ തകർന്നതാണ് ഇന്നത്തെ എല്ലാ കൗടുംബിക, സാമൂഹിക പ്രശ്നങ്ങൾക്കും കാരണം മാത്രമല്ല ഇങ്ങനെ വെറുതെ വിട്ടിലിരിക്കുന്ന വളരെ കഴിവുള്ള ഇവർ അവരുടെ കഴിവുകൾ സമൂഹത്തിനു വേണ്ടി ഉപയോഗിക്കുന്നില്ല എന്ന് മാത്രമല്ല അവർ വെറുതെ ഇരുന്ന് രോഗികളായി തീരുകയും ചെയ്യും അങ്ങനെ വിശ്രമ ജീവിതം നയിക്കുന്ന വരെ ഒരു പുതിയ ജീവിതത്തിലേക്ക് കൊണ്ടുവന്ന് ആത്മാന്വേഷണം, കുടുംബം, സമൂഹം എന്നീ 3 മേഘ കളിലും പ്രവർത്തിക്കുന്നുള്ള അറിവും ഊർജ്ജവും കൊടുത്ത് ഈ സമൂഹത്തിന് മുതൽക്കൂട്ടായി മാറ്റുക എന്നതാണ് വാനപ്രസ്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്

Mission
ഇങ്ങനെ വിശ്രമജീവിതം നയിക്കുന്നവർക്ക്
കൃത്യമായ പരിശീലനത്തിലൂടെ വൈദഗ്ദ്യമുള്ള സാമൂഹിക പ്രവർത്തകരാക്കി മാറ്റി സ്വന്തം ജീവിതത്തിലും കുടുംബത്തിലും അതേപോലെ സമൂഹത്തിലും അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നതാണ് വാനപ്രസ്ഥത്തിന്റെ കർമ്മ പദ്ധതി
 3 തലങ്ങളായി നടക്കുന്ന പരിശീലനത്തിൽ തെരെഞ്ഞെടുക്കുന്ന 30 പേർക്കാണ് അവസരമുണ്ടായിരിക്കുക

തലം 1 (ആത്മാന്വേഷണം)
അവനവനെ കുറിച്ച് അവബോധ മുള്ളവനാവുക എന്നതാണ് ഈ തലത്തിലെ ക്ലാസുകൾ
മനസ്സ് ,ശരീരം ,സൂക്ഷമ ശരീരം, ആരോഗ്യം, ആത്മാവ്, അവബോധം എന്നിവയാണ് വിഷയങ്ങൾ 
ഞാനാരാണെന്നും
മനസിന്റെ നിഗൂഢമായ പ്രവർത്തനങ്ങളെ കുറിച്ചും
ആത്മസാക്ഷാത്ക്കാരത്തെ കുറിച്ചും മനസിലാക്കുക എന്നതാണ് തലം ഒന്ന്
ക്ലാസ്സുകൾ (ഏകദിന ശിബിരങ്ങൾ )
1. തലയിലെഴുത്ത് വായിക്കാം പഠിക്കാം മാറ്റി എഴുതാം
2. മാനസിക സമ്മർദം ഉണ്ടാവുന്ന വഴികളും അതൊഴിവാക്കാനുള്ള വഴികളും
3. ധ്യാനം ,യോഗ, പ്രാണായാമം
പ്രാണന്റെ പ്രവർത്തനങ്ങളും
ആരോഗ്യത്തോടെ എങ്ങിനെ ജീവിക്കണം എന്ന ധാരണകൾ
4. ഗൃഹവൈദ്യം, ഒറ്റമൂലികൾ, പ്രകൃതിജീവനം തുടങ്ങി

ഏകദേശം 4 ക്ലാസ്

തലം 2
രണ്ടാമത്തെ തലത്തിൽ
കുടുംബ ജീവിതത്തിൽ  ഉണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ചും അത് പരിഹരിക്കാനുള്ള അറിവുകളും വിശദമായി ചരച്ച ചെയ്യുന്നു
1. എന്നിയെ ഗ്രാം
2. TA
3. ഫാമിലി മാനേജ്മെൻറ്
4. ക്യൺസിലിംഗ്
5. വിവാഹപൂർവ്വ കൗൺസിലിംഗ്

ഏതാണ്ട് 5 ക്ലാസ്

തലം 3 
സമൂഹത്തിൽ എങ്ങിനെ പ്രവർത്തിക്കണം എന്നും
സ്വന്തം സമുദായത്തിലെ പ്രശ്നങ്ങളെ എങ്ങിനെ പരിഹരിക്കാം എന്നും ചർച്ച ചെയ്യുന്നു
1. നേതൃത്വ പാഠവം
2 .പ്രസംഗ പരിശീലനം
3. ആദ്ധ്യാത്മിക ക്ലാസുകൾ
4. കുടുംബ ക്ലാസുകളും മറ്റ് പരിശീലിന  ക്ലാസുകളും എടുക്കാൻ തയ്യാറാക്കുക
ഏതാണ്ട് 5 ക്ലാസുകൾ

ഇങ്ങനെ 14 ക്ലാസുകളിൽ കത്യമായ പരിശീലനം കൊടുത്ത് ഒരു ശക്തമായ, സാമുഹ്യ പ്രവർത്തകരെ സൃഷ്ടിക്കുക എന്നതാണ് ഈ പരിശീലന പദ്ധതിയുടെ ഉദ്ദേശം

തുടക്കം മുതൽ നമുക്കൊപ്പമുള്ള 30 പേർക്കായിരിക്കും 'പ്രവേശനം

ഡോക്ടർ ശ്രീനാഥ് കാരയാട്ട് അക്കാഡമിയാണ് ഈ ഒരു ആശയത്തിന്റെ സിലബസ്സ് നിശ്ചയിച്ചതും ക്ലാസുകൾ ക്ക് നേതൃത്വം നെൽകുന്നതും


വൈകാരിക സാക്ഷരത

നിങ്ങൾ ജീവിതത്തിൽ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നുണ്ടോ ?
നിങ്ങളുടെ കുടുംബത്തിൽ ഏറ്റവും സമാധാനപരമായ അന്തരീക്ഷം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
 ഈ സമൂഹത്തിൽ മുഴുവനും സന്തോഷവും സമാധാനവും നിലനിൽക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
 തീർച്ചയായും നിങ്ങൾ ഇമോഷണൽ ലിറ്ററസി അല്ലെങ്കിൽ  വൈകാരിക സാക്ഷരത എന്തെന്ന് മനസ്സിലാക്കണം
ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഏതെങ്കിലുമൊരു വ്യക്തിയുടെ വൈകാരിക നിരക്ഷരതയാണ്
 ആ വ്യക്തി  നിങ്ങളാണോ ?
കൂടുതൽ കേൾക്കുക

https://youtu.be/FN0Lxqv_9bg

എൻറെ മകൾ വളരെ അന്തർമുഖ എങ്ങനെയാണ് അവളെ ബഹിർമുഖ ആകേണ്ടത്

ചോദ്യോത്തരങ്ങൾ

എൻറെ മകൾ വളരെ അന്തർമുഖ എങ്ങനെയാണ് അവളെ ബഹിർമുഖ ആകേണ്ടത്

ലോകത്തെ എല്ലാ മനുഷ്യരും ഒരേ പോലെയല്ല ഓരോരുത്തരുടെയും ജന്മദേശവും ധർമ്മവും വ്യത്യസ്തമാണ് അതുകൊണ്ടുതന്നെ എല്ലാവരെയും ഒരു പോലെ ആയി കാണാൻ ശ്രമിക്കരുത്  ലോകത്ത് പലരും വന്നത് ഒറ്റയ്ക്കിരുന്ന് കാര്യങ്ങൾ ചെയ്യാനാണ് ഗവേഷണം നടത്താൻ അവർ എപ്പോഴും ഒറ്റയ്ക്ക് തന്നെയാണുതാനും എല്ലാവരെയും കലക്ടറോട് മാറ്റുകയല്ല നമ്മുടെ ലക്ഷ്യം എന്തിനാണ് ഭൂമിയിൽ ജനിച്ചത് അവനെ സഹായിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത് ആടിനെ ആടായും പട്ടിയെ പട്ടിയായും പൂച്ചയെ പൂച്ചയായി വളർത്തുക ആടിനെ പട്ടിയാക്കാനും പൂച്ചയെ ആടാക്കാനും 
ശ്രമിക്കരുത് ഓരോ മനുഷ്യനെയും എനർജി പലരീതിയിലാണ് പലതരത്തിലാണ് janma ഉദ്ദേശങ്ങളും പലതാണ്
ഒരു വസ്തുവിനെ മറ്റൊരു വസ്തുവുമായി തുലനം ചെയ്യാതിരിക്കുക താരതമ്യം ചെയ്യാതിരിക്കുക ലോകത്തുള്ള ഓരോ വസ്തുക്കളും യുനീക്കാണ്
 ഓരോ പൂവിനേയും സമയമെടുത്ത് തനതായ നൈസർഗികമായി വിരിയാൻ അനുവദിക്കുക ശക്തി ഉപയോഗിച്ച് മുത്തിനെ വിടർത്താൻ ശ്രമിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് മനോഹരമായ ഒരു പുഷ്പമാണ്

നിയതി

ജീവിതം എന്നത് യാദൃശ്ചികമാണോ, വിധിയാണോ, നിയതിയുടെ നിയന്ത്രണത്തിലാണോ, 
അതോ നമ്മുടെ ഭാവി നമ്മൾ തന്നെയാണോ സൃഷ്ടിക്കുന്നത് ?  

കുറച്ച് കാലമായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ഒരു ചോദ്യമായിരുന്നു അത്.

 ഒരു ചായക്കടയിൽ കയറി ചായയാണോ കാപ്പിയാണോ വേണ്ടത് എന്ന് തീരുമാനിച്ച് , അത് ഓർഡർ ചെയ്തത്  കഴിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുള്ളതുപോലെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് നമ്മൾ തന്നെയല്ലേ എന്ന ചിന്തയുമായി  മുന്നോട്ടു പോകുമ്പോഴാണ് ആകാഷിക് റീഡിംഗിനെ കുറിച്ചും  അഗസ്ത്യ നാഡിയെ കുറിച്ചുമൊക്കെ പഠിക്കുന്നത്.  ഇവയൊക്കെ നമ്മൾ നിയതിയുടെ കയ്യിലെ കളിപ്പാട്ടങ്ങളാണ്  എന്നാണ് നമ്മളോട് പറയുന്നത്.

ഈ വർഷത്തെ വിഷു  എനിക്ക് നൽകിയത് നിയതിയെ കുറിച്ചുള്ള ചില അപാരമായ തെളിവുകളായിരുന്നു.

 ഇനി വിഷയത്തിലേക്ക് കടക്കാം. ഇന്നലെ ആലുവയിൽ ഒരു ശ്രീചക്രപൂജ കഴിഞ്ഞ് തിരിച്ച് കോഴിക്കോടേക്ക് പോവാൻ വേണ്ടി രാത്രി 11 മണിക്ക് ഇറങ്ങുമ്പോഴാണ് ഒരു ഫോൺ കോൾ . എറണാകുളത്തുള്ള ഒരു അടുത്ത സുഹൃത്ത് ആണ് .  അത്യാവശ്യമായി അദ്ദേഹത്തിന് ഒന്ന് കാണണമെന്ന് .  ആദ്യം പോകണ്ട എന്ന് തീരുമാനിച്ചെങ്കിലും ഇന്നത്തെ പരിപാടി പാലക്കാട് ആയതിനാൽ കോഴിക്കോട് പോയി നാളെ കാലത്ത് വീണ്ടും പാലക്കാട് വരുന്നതിനേക്കാൾ നല്ലത് ഇന്ന് എറണാകുളത്ത് തന്നെ താമസിച്ച്  ഉച്ചയ്ക്ക് അവിടെ നിന്നും നേരിട്ട് പാലക്കാടേക്ക് പോകുന്നതല്ലേ എന്ന ചിന്ത വന്നതിനാൽ നേരെ കൊച്ചിയിലേക്ക് വച്ച് പിടിച്ചു.  

രാത്രി 12 മണിയോടുകൂടി സുഹൃത്തിന്റെ വീട്ടിലെത്തി . രാവിലെ എഴുന്നേറ്റ് അദ്ദേഹത്തോട് സംസാരിച്ചു. ഉച്ചക്ക് 1. 50 ന് ഒരു ട്രെയിൻ പാലക്കാടേക്ക് ഉണ്ട് .എന്നാൽ യാത്ര അപ്പോഴാക്കാമെന്ന് കരുതി. പക്ഷേ  പെട്ടെന്ന് ഉണ്ടായ ചില കാരണങ്ങളാൽ 1 .50 ന്റെ ട്രെയിനിൽ  യാത്ര ചെയ്യാൻ സാധിക്കാതെ 'വന്നു. തുടർന്ന്  3 .50 നുള്ള കേരള എക്സ്പ്രസ്സിൽ  പാലക്കാട്ടേക്ക് ടിക്കറ്റെടുത്ത്  സ്റ്റേഷനിൽ കാത്തിരിപ്പ് തുടർന്നു.   

ട്രെയിൻ വന്നപ്പോൾ ഓരോ ബോഗിയുടെ മുന്നിലൂടെ പോയപ്പോഴും ഒന്നിലും കയറാൻ തോന്നിയില്ല.  അവസാനം ഏറ്റവും മുമ്പിലുള്ള എസ് ടു കമ്പാർട്ട്മെൻഡിൽ കയറി . യാത്രയിൽ ഉറക്കം എന്റെയൊരു വീക്നെസാണ്. അതു കൊണ്ട് തന്നെ ആദ്യം തപ്പിയത് ഒരു ബർത്താണ്. കാര്യമായ തിരക്കില്ലാത്തതിനാൽ ഒരെണ്ണം പെട്ടെന്നു തന്നെ ഒപ്പിച്ചെടുത്തു. ബർത്തിൽ കയറിയതിന് ശേഷമാണ് താഴെ സീറ്റിലെ ആത്മാക്കളെ ശ്രദ്ധിച്ചത്. 

എന്റെ താഴെ ഒരു തമിഴ് ഫാമിലിയാണ്. അച്ഛനും അമ്മയും രണ്ട് മക്കളും . കുട്ടികൾ കലപില കൂട്ടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ഉറക്കം "ഗോവിന്ദ "യാവുന്ന ലക്ഷണമാണ്.  എതിർ സീറ്റിൽ മൂന്ന് പെൺകുട്ടികൾ ഇരിക്കുന്നു കണ്ണുകൾ അവിടെ നിന്നും പിൻവലിച്ചു ഉറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു പ്രത്യേക കാര്യം എന്റെ ശ്രദ്ധയിൽപെട്ടത്. താഴെ സീററിലെ മൂന്ന്  കുട്ടികളിൽ രണ്ടുപേർ സജീവമായി മൊബൈൽ ഫോണിൽ കളിക്കുമ്പോൾ ഒരു കുട്ടി വിദൂരതയിലേക്ക് നോക്കി തലയിലെഓരോ മുടിയായി പിഴുതെടുക്കുകയും അത് കൈവിരലിലിട്ട് അലക്ഷ്യമായി തിരിച്ച് കൊണ്ടിരിക്കുകയും ഒടുക്കം അതിനെ കടിച്ച് മുറിച്ചുകളയുകയും ചെയ്യുന്നു. തികച്ചും യാന്ത്രികമായിട്ടായിരുന്നു ആ കുട്ടിയുടെ പ്രവർത്തി.  അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകൾ ആകെ കരഞ്ഞ് കലങ്ങിയിരിക്കുന്നു . അവളുടെ മൊബൈൽ ഫോൺ അടിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു .അപ്പോഴൊക്കെ അവൾ ഫോണിലേക്ക് നോക്കുകയും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുകയും ചെയ്തു കൊണ്ടിരുന്നു. അത് എന്നിലെ കൗൺസിലറെ ഉണർത്തുകയും  ആ കുട്ടിയെ ഞാൻ കൂടുതലായി ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു.

 അപ്പോഴേക്കും ട്രെയിൻ തൃശ്ശൂരിൽ എത്തിയിരുന്നു. മറ്റ് രണ്ട് പെൺകുട്ടികളും തൃശ്ശൂരിൽ ഇറങ്ങി.  കമ്പാർട്ട്മെൻറിൽ  ഞാനും ആ കുട്ടിയും തമിഴ് ഫാമിലിയും  മാത്രമായി. ആ പെൺകുട്ടി ആ കുട്ടികളെ നോക്കുന്നതും കണ്ണ് തുടയ്ക്കുന്നതും ഞാൻ കാണുന്നുണ്ടായിരുന്നു. ഞാൻ ബർത്തിൽ നിന്നിറങ്ങി അവളുടെ അടുത്ത് ഇരുന്നു. 

എങ്ങനെയാണ് ഈ വിഷയത്തിൽ ഇടപെടുന്നത് എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ .  അവളുടെ മുഖത്ത് നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും അവൾ എനിക്ക് മുഖം തന്നില്ല .ആ സമയത്താണ് എന്റെ ഭാര്യയുടെ കോൾ വന്നത്. ഫോണിൽ ഞാൻ എന്തോ സംസാരിച്ചു കട്ട് ചെയ്തതിനു ശേഷം  ഒരു നമ്പർ എഴുതാൻ എന്ന വ്യാജേന ആ പെൺകുട്ടിയോട് പേന ഉണ്ടോ കയ്യിൽ എന്ന് ചോദിച്ചു . അവൾ ഒരു പേനകൊണ്ട് കടലാസിൽ എന്തോ കുത്തിക്കുറിക്കുന്നത് ഞാൻ നേരത്തെ തന്നെ കണ്ടിരുന്നു. അവൾ പേന എനിക്ക് തരികയും ഞാൻ ഒന്നുമുതൽ 10 വരെ എൻറെ കയ്യിൽ എഴുതുകയും പേന അവൾക്ക് തിരിച്ചുകൊടുക്കുകയും നന്ദി പറയുകയും ചെയ്തു. 

അവളുമായി  ഒരു റാപ്പോ ഉണ്ടാക്കുകയായിരുന്നു എന്റെ ലക്ഷ്യം . പക്ഷേ അത് ദയനീയമായി പരാജയപ്പെട്ടു. കാരണം എവിടേക്കാണ് പോകുന്നത് എന്ന എന്റെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി. ഇനി എങ്ങനെയാണ് ആ കുട്ടിയുമായി ഒരു റാപ്പോ ഉണ്ടാക്കുക എന്ന് ഞാൻ ആലോചിക്കുകയായിരുന്നു.  അപ്പോഴാണ് ഞാൻ എപ്പോഴും കൊണ്ടു നടക്കാറുള്ള പസിൽസ് നെ കുറിച്ച് എനിക്കോർമ്മ വന്നത് . ചില പ്ലാസ്റ്റിക്ക് കഷ്ണങ്ങൾ 
പ്രത്യേകരീതിയിൽ വച്ച് T എന്ന അക്ഷരം ഉണ്ടാക്കുന്ന ഒരു ഗെയിം. ഞാനതെടുത്ത് മുമ്പിലിരിക്കുന്ന ചെറിയ രണ്ടു കുട്ടികളുമായി കളിക്കുകയും അങ്ങിനെ അവരുമായി ചങ്ങാത്തം കൂടുകയും ചെയ്തു .തുടർന്ന് ഞാനവർക്ക്  ചില ചെറിയ മാജിക്കുകൾ കാണിച്ചു കൊടുത്തു.  തുടർന്ന് എന്റെ കയ്യിലുള്ള പസിൽസ് നേരെയാക്കാൻ വേണ്ടി അവരുടെ കയ്യിൽ കൊടുത്തു . പക്ഷേഅവർക്കത് സാധിക്കുന്നില്ലായിരുന്നു.  ഇതെല്ലാം അവൾ നോക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കളികൾ അവൾ ആസ്വദിക്കുന്നുണ്ട് എന്ന് അവളുടെ ശരീര ചലനങ്ങളിൽ നിന്നും എനിക്ക് മനസ്സിലായി . ഒന്ന് ട്രൈ ചെയ്യുന്നോഎന്ന് ചോദിച്ചു കൊണ്ട് ആ പ്ലാസ്റ്റിക് കഷ്ണങ്ങൾ ഞാൻ അവൾക്ക് നേരെ നീട്ടി . ഭാഗ്യം. അവൾ അത് വാങ്ങി നേരെയാക്കാൻ ശ്രമിക്കുമ്പോൾ ഞാൻ  അവളുടെ ഫോണിലേക്ക് നോക്കി . ചെറിയ രണ്ടു കുട്ടികളുടെ ഫോട്ടോ ആണ് അവൾ ഡി . പി ആയി വെച്ചിട്ടുള്ളത്.

 ഫോണിൽ കാണുന്ന ചിത്രം കുട്ടികളുടെ ആയിരിക്കും അല്ലേ എന്ന എന്റെ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.  ഞാൻ ഒരു മനശാസ്ത്ര കൗൺസിലർ ആണെന്നും എന്റെ  പേര് ഡോക്ടർ ശ്രീനാഥ് കാരയാട്ട് ആണെന്നും പറഞ്ഞ് സ്വയം പരിചയപ്പെടുത്തി. 

"കഴിഞ്ഞ കുറേ സമയമായി  ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയായിരുന്നു. നിങ്ങൾക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും ധൈര്യമായി എന്നോട് പറയാം.  ഞാൻ കൂടെയുണ്ട്.   നിങ്ങൾ പറയുന്ന കാര്യങ്ങൾ ഞാൻ എന്നും രഹസ്യമായി സൂക്ഷിക്കുന്നതാണ് ".
എന്റെ വാക്കുകൾ അവൾക്ക് ഒരാശ്വാസമായെന്നു തോന്നി. 
പതുക്കെ അവർ എന്നോട് അവരുടെ കാര്യങ്ങൾ പറയാൻ തുടങ്ങി. പറഞ്ഞ കാര്യങ്ങൾ ചുരുക്കത്തിൽ ഇങ്ങനെയാണ്:

,"സർ എന്റെ  പേര് മഞ്ജു എന്നാണ് .സാർ നേരത്തെ ഫോണിൽ കണ്ടത് എൻറെ കുട്ടികളുടെ ഫോട്ടോയാണ്.  എന്റെ ഭർത്താവ് ഗൾഫിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം  വന്നത് . പുള്ളിക്കാരൻ എന്റെ അമ്മാവൻറെ മകൻ കൂടിയാണ്.  സത്യത്തിൽ അദ്ദേഹവുമായുള്ള ഒരു കല്യാണത്തിന്  എനിക്ക്  ഇഷ്ടമില്ലായിരുന്നു. പക്ഷേ ഈ കല്യാണം തന്നെ നടത്തണമെന്ന അച്ഛന്റേയും അമ്മയുടെയും ഭീഷണിയുടേയും വാശിയുടെയും പുറത്താണ്  ഒടുക്കം ഞാൻ കല്യാണത്തിന് സമ്മതിച്ചു.. 

സത്യത്തിൽ എനിക്ക് പറ്റിയ ഒരു വലിയ അബദ്ധമായിരുന്നു ആ കല്യാണം.  അദ്ദേഹം സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രമായിരുന്നു എന്നും പ്രാധാന്യം കൊടുത്തിരുന്നത്. അദ്ദേഹം പറയുന്നതു കേട്ട് ആടാൻ മാത്രം വിധിക്കപ്പെട്ട ഒരു പാവ മാത്രമായിരുന്നു ഞാൻ. എന്ത് ചെയ്താലും  ഒടുക്കം കുറ്റപ്പെടുത്തൽ മാത്രമായിരുന്നു പ്രതിഫലം.  ഒരു ഭാര്യ എന്ന തരത്തിലുള്ള സ്നേഹമോ പരിഗണനയോ എനിക്ക് ഒരിക്കലും അദ്ദേഹം തന്നിരുന്നില്ല. എന്റെ ഒരു കാര്യങ്ങളും അദ്ദേഹം പരിഗണിക്കുക പോലുമില്ലായിരുന്നു. മിക്ക ദിവസങ്ങളിലും  ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിട്ടുമുണ്ട്. എങ്ങിനെയോ രണ്ട് കുട്ടികൾ ഉണ്ടായതുകൊണ്ട് മാത്രമാണ് ഞാനിത്രയും കാലം ജീവിച്ചിരുന്നത് തന്നെ. ജീവിതം അത്രക്ക് മടുത്തു പോയിരുന്നു എനിക്ക് ".

ആയിടക്കാണ് ഞാൻ എനിക്കൊപ്പം ഡിഗ്രിക്ക് പഠിച്ച സുമേഷിനെ ഫേസ്ബുക്ക് വഴി കാണുന്നത് .ഞങ്ങൾ തമ്മിൽ ചാറ്റ് ചെയ്യാനും വാട്സാപ്പിലൂടെ മെസ്സേജുകൾ അയക്കാനും തുടങ്ങി. അത് എനിക്ക് ഒരു വലിയ  ആശ്വാസമായിരുന്നു. ഞാൻ ജീവിച്ചു തുടങ്ങിയത് അപ്പോഴായിരുന്നു'. വളരെപ്പെട്ടെന്നായിരുന്നു ആ ബന്ധം  ആഴമുള്ളതായി തീർന്നത്. പിരിയാൻ പറ്റാത്ത വിധം ഞങ്ങൾ അടുത്തിരുന്നു. അവന്റെ സാമിപ്യം എനിക്ക് ഒരു പാട് ആശ്വാസമേകി. സത്യത്തിൽ സ്നേഹമെന്തെന്ന് ഞാനറിഞ്ഞത് അവനിലൂടെയായിരുന്നു .

 ഭർത്താവ് ഇത്തവണ ഗൾഫിൽ നിന്നും വന്നപ്പോൾ ഈ ബന്ധം  കണ്ടുപിടിച്ചു. പിന്നെ അവിടെ നടന്നത് ഒരു ഭൂകമ്പമായിരുന്നു.  എന്നെ ഒരുപാട് ഉപദ്രവിക്കുകയും ഒടുക്കം ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറങ്ങിപ്പോവാൻ പറയുകയും ചെയ്തു. കാര്യമറിഞ്ഞ എന്റെ വീട്ടുകാരും എന്നെ അവിടേക്ക് കയറ്റുന്നില്ല. സുമേഷും ഇപ്പോൾ എന്നെ കൈവിട്ട മട്ടാണ്. അവനെയും പറഞ്ഞിട്ട് കാര്യമില്ല അവനും ഭാര്യയും കുട്ടികളും ഉണ്ടല്ലോ.  അവസാന നിമിഷം അവനും  എന്നെ കയ്യൊഴിയുകയായിരുന്നു. എന്റെ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു .  ഇനി മരണം മാത്രമാണ് എന്റെ മുമ്പുള്ള ഏക രക്ഷാമാർഗ്ഗം.  ഞാൻ തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ കയറാൻ ആണ് ടിക്കറ്റ് എടുത്തത്. പക്ഷേ ആ ട്രെയിനിൽ എൻറെ ബന്ധുക്കളെ കണ്ടപ്പോൾ ഞാൻ ഓടി ഈ ട്രെയിനിൽ കയറുകയായിരുന്നു. പലതവണ ട്രെയിനിൽ നിന്നും എടുത്തുചാടാൻ തോന്നിയെങ്കിലും മരിച്ചില്ലെങ്കിലോ  എന്ന ഭയത്താലാണ് ഞാൻ ചാടാതെ ഇരുന്നത്. " പൊട്ടിക്കരച്ചിലിനിടയിലൂടെ  അവൾ ഇത്രയും പറഞ്ഞുതീർത്തു.

സത്യത്തിൽ എന്തു ചെയ്യണമെന്നറിയാത്ത ഒരു മാനസീകാവസ്ഥയിലായിരുന്നു ഞാനും.


പക്ഷേ അവളുടെ കരച്ചിൽ മറെറാരു സംഭവത്തിന് തുടക്കമായി. അതു വരെ കഥയറിയാതെ ആട്ടം കണ്ട് ഞങ്ങളുടെ മുഖത്തേക്ക് നോക്കിയിരുന്ന തമിഴന്റെ ഭാവം ആ കുട്ടിയുടെ കരച്ചിൽ കേട്ടപ്പോൾ പെട്ടെന്ന് മാറി. വടിവേലു രജനിയായി മാറിയത് പോലെ .ഞാനാ കുട്ടിയോട് എന്തോ അപമര്യാദയായി സംസാരിച്ചു എന്നോ മറ്റോ കക്ഷി കരുതിക്കാണും. ഏതായാലും എന്റെ തടി കേടാവുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ ഭാര്യ ഇടപെട്ടു. നല്ല ശുദ്ധമാന ചെന്തമിഴിൽ അവരെന്തൊക്കെയോ പറഞ്ഞു.  തമിഴൻ ശാന്തനായി . 

ഒരു പക്ഷേ ഭാഷ മനസ്സിലായില്ലെങ്കിലും ഞാൻ ആ കുട്ടിയെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് അവർക്ക് മനസ്സിലായിക്കാണും. 

അല്ലെങ്കിൽ തന്റെ മക്കൾക്കൊപ്പം ഇത്ര നേരം കളിക്കുകയും അവരോട് സ്നേഹപൂർവ്വം പെരുമാറുകയും ചെയ്ത ഒരാൾ ഒരിക്കലും മറ്റൊരു സ്ത്രീയോട് അപമര്യാദയായി പെരുമാറില്ല എന്നവർക്ക് ഉച്ച വിശ്വാസമുണ്ടാവും.

സ്ത്രീത്വത്തിന്, പ്രത്യേകിച്ച് മാതൃത്വത്തിന് ഒരു സംഭവത്തെ ശരിയായ രീതിയിൽ അപഗ്രഥിക്കാനും പ്രതികരിക്കാനും കഴിയുമെന്ന എന്റെ ധാരണയെ ഉറപ്പിക്കുന്നതായിരുന്നു ആ അമ്മയുടെ പെരുമാറ്റം.

 മഞ്ജുവിനെയും കൂട്ടി ഒറ്റപ്പാലത്ത് ഇറങ്ങി തണൽ ബാലാശ്രമ ത്തിലേക്ക് പോയി ശശിയേട്ടനെ കണ്ടു കാര്യങ്ങൾ അവതരിപ്പിച്ച് തണൽ മാതൃ സദനത്തിൽ അവളെ  ആക്കിയാലോ എന്നായിരുന്നു എന്റെ ചിന്ത . ( തണൽ ബാലാശ്രമം: ഒറ്റപ്പാലത്തിനടുത്ത് മായന്നൂരിൽ, വിധി ജീവിതത്തിന്റെ നിറംകെടുത്തിയിരുന്ന നൂറ്റി ഇരുപതോളം പെൺകുട്ടികൾക്ക് അവരുടെ ജീവിതത്തിന് പുതിയ നിറച്ചാർത്തു നൽകി, അവരെ പരിരക്ഷിക്കുന്ന സ്ഥാപനം. തണൽ ബാലാശ്രമം - ഇതോടൊപ്പം അഗതികളായ അമ്മമാർക്കായി തണൽ മാതൃസദനം.  സ്വജീവിതം ഈ ദൈവിക കാര്യത്തിനായി ഉഴിഞ്ഞുവച്ച തണലിന്റെ തണലായ ശശിയേട്ടൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് സേവാഭാരതിയുടെ ഭാഗമാണ്.) 

അപ്പോഴേക്കും ട്രെയിൻ ഒറ്റപ്പാലം കഴിഞ്ഞിരുന്നു. കൂടാതെ അതൊരു ശരിയായ നടപടിയല്ല എന്ന് എനിക്ക് തോന്നി. മറ്റൊരു പ്രധാന കാര്യം ആത്മഹത്യാപ്രവണത തീവ്രമായ രീതിയിൽത്തന്നെ അവളിൽ ബാക്കി നിൽക്കുന്നുണ്ടായിരുന്നു എന്നതാണ്.

ഇനി കേവലം 20 മിനിറ്റ് മാത്രമാണ് എന്റെ  മുന്നിൽ ബാക്കിയുള്ളത് .അവൾ അപ്പോഴും സമ്മർദ്ദത്തിലാണെന്ന് അവളുടെ ശരീരഭാഷയിൽ നിന്നും മനസ്സിലായി. പാലക്കാട് എനിക്ക് ഇറങ്ങിയേ മതിയാവൂ .  അടുത്ത പരിപാടിയുടെ ആളുകൾ സ്റ്റേഷനിൽ എന്നെയും കാത്ത് നിൽക്കുന്നുണ്ട്. സാധാരണ ഒരു കൗൺസിലിംഗിലൂടെ അവളെ തിരിച്ചു കൊണ്ടുവരാൻ ആ പരിമിതമായ സമയത്തിനുള്ളിൽ സാദ്ധ്യമാവില്ലായിരുന്നു. അവളെ ഉപേക്ഷിച്ചു പോയാൽ നാളെ പേപ്പറിലെ ഏതെങ്കിലുമൊരു കോണിൽ ഒരു ആത്മഹത്യാ വാർത്തയിലെ നായികയായി അവളെ കാണുമെന്നത് ഓർക്കാൻ പോലുമാവില്ലായിരുന്നു.

 ഒടുക്കം ഒരു പരീക്ഷണത്തിന് തന്നെ ഞാൻ മുതിർന്നു .  അവളെ എംപവർ ചെയ്യാനും  ജീവിക്കാൻ പ്രേരിപ്പിക്കാനും  
തീരുമാനിച്ചു. 
എന്നാൽ മുമ്പിലുള്ള സമയം അതിന് അപര്യാപ്തമാണ് താനും. ഇത്തരം സന്ദർഭങ്ങളിൽ "ശക്തി പാത " ഉപയോഗിച്ച് ഹീൽ ചെയ്തു നോക്കാറുണ്ട്.

എന്താണ് ശക്തിപാത ?

ശക്തി പാതം ഒരു താന്ത്രിക് ഹീലിംഗ് ആണ്. ഓരോ മനുഷ്യ ശരീരത്തിനുള്ളിലും ഒരു സൂക്ഷ്മശരീരമുണ്ട് . ആറ് ആധാര ചക്രങ്ങൾ അടങ്ങിയ സൂക്ഷ്മശരീരത്തിൽ ഉള്ള ചക്രങ്ങളുടെ ഊർജ്ജ വ്യതിയാനമാണ് ഒരു വ്യക്തിയുടെ മനോനിലയെ, വൈകാരിക നിലയെ സ്വാധീനിക്കുന്നത് എന്നും ആ ചക്രങ്ങളുടെ ഊർജ്ജത്തെ ശരിയാക്കുമ്പോൾ വ്യക്തി മാനസികവും ശാരീരികവുമായ സന്തോഷത്തിലേക്ക് വരുമെന്നും  ശക്തി പാതത്തിലൂടെ തെളിയിക്കപ്പെട്ടതാണ്.
'
 തഥാഗത നോയട്ടിക്ക് ആൻഡ്താന്ത്രിക് റിസർച്ച് അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തുന്ന
തന്ത്ര ശിബിരത്തിൽ ശക്തി പാതം ഹീലിംഗ് പഠിപ്പിക്കുമ്പോൾ എനിക്കും രാമാനന്ദിനും ലഭിക്കാറുള്ള അനുഭവങ്ങൾ വളരെ വലുതാണ്.


 5 മിനിറ്റ് നേരം കണ്ണടച്ച് വെച്ച് കൈകളിലൂടെ ഓരോ കളർ പ്രണയും അവളുടെ ഓരോ ചക്രത്തിലും ഊർജ്ജം നിറക്കുന്നതായി സങ്കല്പിച്ചുകൊണ്ട് ശക്തി പാത ഹീലിംഗ് ചെയ്ത് കണ്ണ് തുറന്നപ്പോൾ കണ്ടത്  അവൾ ശാന്തയായി ഇരിക്കുന്നത് .

പ്രശ്നങ്ങളെല്ലാം തന്നെ നമുക്ക് പരിഹരിക്കാമെന്നു കുട്ടികളുടെ ഭാവിയെ ഓർത്ത് ധീരമായി ജീവിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും  അവളെ ബോധ്യപ്പെടുത്താൻ ഈശ്വരാനുഗ്രഹത്താൽ എനിക്ക് സാധിച്ചു. ഞാൻ അവളുടെ ഫോണിൽ നിന്ന് തന്നെ അവളുടെ ഭർത്താവിനെയും അച്ഛനെയും അമ്മയെയും വിളിച്ച് സംസാരിക്കുകയും കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.

" ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ പറഞ്ഞു പോയതാണ്. അതിനവൾ ഇങ്ങനെയാണോ ചെയ്യേണ്ടത്. എത്രനേരമായി ഞങ്ങളെല്ലാവരും തീ തിന്നിരിക്കുന്നു. വിളിച്ചിട്ട് ഫോണും എടുക്കാതായപ്പോൾ ഞങ്ങളാകെ പേടിച്ച് വിറച്ച് പോയി. "
അവളുടെ ഭർത്താവ് സുനിൽ എന്നോട് പറയുമ്പോൾ ആ സ്വരത്തിൽ അവളോടുള്ള സ്നേഹവും കുററ ബോധവും തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞു.

 മഞ്ജുവിനെ ഒരാപത്തിൽ നിന്ന് രക്ഷിച്ചതിനും  സ്വന്തം ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിച്ചതിനും ഒരുപാട് ഒരുപാട് നന്ദി പറഞ്ഞുകൊണ്ടാണ്  അദ്ദേഹം ഫോൺ കട്ട് ചെയ്തത് .

എനിക്കൊപ്പം അവൾ പാലക്കാട് ഇറങ്ങുകയും പാലക്കാട് ഉള്ള അവളുടെ ബന്ധുക്കൾ എത്തുംവരെ ഞാൻ അവൾക്കൊപ്പം ഇരിക്കുകയും, ജീവിതത്തിലെ നിയോഗങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു .

യാത്രപറഞ്ഞ് പിന്നീട് ഭർത്താവിനെയും കുട്ടികളെയും കൂട്ടി കൗൺസിലിങ്ങിന് വരണമെന്ന് പറഞ്ഞു പിരിയുമ്പോൾ നിറകണ്ണുകളോടെ ദൈവം പറഞ്ഞ അയച്ചതാണ് സാറേ നിങ്ങളെ ,ഈ വിഷുവിന് ഞാൻ ഉണ്ടാവും എന്ന് കരുതിയതല്ല, ഇതൊക്കെ ഒരു നിയോഗമാണ് എന്നവൾ കൈകൂപ്പിക്കൊണ്ടു പറഞ്ഞു.


റെയിൽവേ സ്റ്റേഷനിൽ നിന്നിറങ്ങി  പുറത്തേക്ക് നടക്കുമ്പോൾ ഞാൻ ചിന്തിച്ചത് നിയോഗത്തെക്കുറിച്ചായിരുന്നു. ആലുവയിലെ പൂജകഴിഞ്ഞ് കോഴിക്കോടേക്ക് പോകണ്ട എന്നെ കൊച്ചിയിലേക്ക് പോകാൻ പ്രേരിപ്പിച്ചത് ആരാണ്?

 1. 50 ന്റെ ട്രെയിനിന് പോകാൻ തീരുമാനിച്ച എന്നെ പലകാരണങ്ങൾ വൈകിച്ചത് ആരാണ്?

 ട്രെയിനിലെ മറ്റ് കമ്പാർട്ട്മെൻഡിലൊന്നും  കയറാതെ മുന്നോട്ട് നടന്ന് ഏറ്റവും മുമ്പിലത്തെ കമ്പാർട്ട്മെൻഡിൽ കയറാൻ എന്നെ പ്രേരിപ്പിച്ചത് ആരാണ്?

 72 സീറ്റുകൾ ഉണ്ടായിരുന്നിട്ടും മഞ്ജു ഇരിക്കുന്ന സീറ്റിൽ തന്നെ ഇരിക്കാൻ എന്നെ പ്രേരിപ്പിച്ചത് ആരാണ്?

 തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിനിൽ കയറേണ്ട മഞ്ജുവിനെ പാലക്കാട്ടേക്ക് പോകുന്ന, അതും  ഞാൻ കയറിയ ട്രെയിനിൽ ,ഞാൻ കയറിയ കമ്പാർട്ട്മെൻ്റിൽ ഇരിക്കാൻ പ്രേരിപ്പിച്ചത് ആരാണ് ?

ആ കമ്പാർട്ട്മെൻറ് ലേക്ക് മറ്റാരും വരാതെ ശ്രദ്ധിച്ചത് ആരാണ്?

 തമിഴ്നാട്ടിലുള്ള ഒരു സുഹൃത്തിനെയും ഭാര്യയെയും എനിക്ക് മുമ്പിൽ കുട്ടികളോടൊപ്പം  ഇരുത്തിയത് ആരാണ്?

ഇതിനെല്ലാം ഒരു ഉത്തരം മാത്രമേയുള്ളൂ

           " നിയതി "

 അദൃശ്യമായ ഏതോ കരങ്ങൾ നമ്മളെ പിന്തുടരുന്നുണ്ട് . ഞാൻ ചെയ്യുന്നു എന്ന് നമുക്ക് തോന്നുന്ന കാര്യങ്ങൾ ഒന്നും തന്നെ നാം ചെയ്യുന്നതല്ല നമ്മളാൽ ചെയ്യപ്പെടുന്നതാണ്. കാരണമില്ലാതെ ഒരു കാര്യവും ഉണ്ടാകുന്നില്ല. കാര്യമില്ലാതെ  കാരണവും.


ഈ വർഷത്തെ വിഷു എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്.

ഒരു പാട് നന്ദി ഈ നിയോഗത്തിന് എന്നെ തെഞ്ഞെടുത്തതിന്.

എന്നെ വൈകിപ്പിച്ച എൻ്റെ   സുഹൃത്തിന് .

ശക്തി പാതം പരിശീലിപ്പിച്ച രാമാനന്ദിന് .


ഈ അനുഭവം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കണം എന്ന് പറഞ്ഞ മജ്ഞുവിന് (പേര് യദാർത്ഥമല്ല)


*ഡോ. ശ്രീനാഥ് കാരയാട്ട്.*

ഉത്തമ രക്ഷാകർതൃത്വം മാതൃകയാവുക

സദാനന്ദൻ മാഷും ഭാര്യയും ക്ലിനിക്കിൽ വന്നത് കുട്ടികളുടെ സാംസ്കാരിക വൈകല്യങ്ങളെ കുറിച്ച് സംസാരിക്കാനായിരുന്നു 
സദാനന്ദൻ മാസ്റ്റർ തുടങ്ങി 

സാറിന് അറിയാലോ ഞാൻ എൻറെ ക്ലാസ്സിലെ കുട്ടികളെ വളരെ മൂല്യങ്ങൾ ആണ് പഠിപ്പിക്കുന്നത് 
മുതിർന്നവരെ ബഹുമാനിക്കാനും അച്ചടക്കത്തോടു കൂടി ജീവിക്കാനും ഞാനവരെ പഠിപ്പിക്കാറുണ്ട് എന്നാൽ ഇതൊന്നും എൻ്റെ വീട്ടിൽ നടപ്പിലാകുന്നില്ല കുട്ടികൾ രണ്ടുപേരും ഒട്ടും അനുസരണ
ഇല്ലാത്തവരാണ് സന്ധ്യാസമയത്ത് നാമം ചൊല്ലാൻ പറഞ്ഞാൽ അനുസരിക്കില്ല തല്ലിയും വഴക്കു പറഞ്ഞും ഞങ്ങൾക്ക് മടുത്തു മാത്രമല്ല തർക്കുത്തരം പറയുകയും ചെയ്യും മക്കളായി പോയില്ലേ എന്തു ചെയ്യാം ?

നാട്ടിലെ എല്ലാവർക്കും എന്നെ വലിയ ബഹുമാനമാണ് ക്ലാസിലെ കുട്ടികളെ എല്ലാം വളരെ നല്ലരീതിയിൽ ഞാൻ വളർത്തുന്നുമുണ്ട് വീട്ടിലെ കുട്ടികൾ തലതെറിച്ചവർ ആയാൽ ഞാൻ എങ്ങനെയാണ് നാളെ പുറത്തിറങ്ങി നടക്കുക ?

 എങ്ങനെയാണ് ഇവരെ  ഈശ്വരവിശ്വാസമുള്ള വരാക്കി മാറ്റേണ്ടത് ?

നെടുവീർപ്പോടെ സദാനന്ദൻ മാഷ് നിർത്തി

ചെറുപ്പത്തിലെ ശീലിക്കുന്ന കാര്യങ്ങളാണല്ലോ കുട്ടികളുടെ സംസ്കാരം ആയി മാറുന്നത് എല്ലാവരോടും പെട്ടെന്ന് ദേഷ്യം പിടിക്കുകയും ചീത്ത വാക്കുകൾ പറയുകയും ചെയ്യുന്നു കഴിഞ്ഞ ദിവസം ഒരു കല്യാണ വീട്ടിൽ നിന്നും ഒരാളോട്
 "പോടാ പട്ടി "എന്ന് പറയുകയുണ്ടായി ശരിക്കും തൊലിയുരിഞ്ഞു പോയി എന്തെങ്കിലുമൊരു കാര്യം ചെയ്യരുത് എന്ന് പറഞ്ഞാൽ അത് മാത്രമേ ചെയ്യൂ
ഇതൊക്കെ എങ്ങനെയാണ് സാറേ നന്നാക്കിയെടുക്കുക സദാനന്ദൻ മാസ്റ്ററുടെ ഭാര്യ കൂട്ടിച്ചേർത്തു


അപ്പോൾ അതാണ് പ്രശ്നം കുട്ടികളെ നല്ലനടപ്പ് പഠിപ്പിക്കാൻ വേണ്ടി ഉപദേശം തേടാൻ വന്നതാണ് 

ഇത് ഒരു കൂട്ടം പ്രശ്നങ്ങൾ ഉണ്ടല്ലോ നമുക്ക് ഓരോന്നായി ചർച്ച ചെയ്യാം കുട്ടികളുടെ അടിസ്ഥാനസ്വഭാവം അടങ്ങിയിരിക്കലല്ല ഓടിക്കളിക്കേലും ചാടി കളിക്കലും ഒക്കെയാണ് അതുപോലെ കുട്ടികൾ വാക്കുകൾ പറയുന്നത് അതിൻറെ അർത്ഥം അറിഞ്ഞിട്ടില്ല അവരുടെ സ്വഭാവം നിങ്ങളെ ദേഷ്യം പിടിപ്പിക്കുക എന്നുള്ളതാണ് ഏത് വാക്ക്  പറഞ്ഞപ്പോഴാണ് നിങ്ങൾ ദേഷ്യം പിടിച്ചത് എന്ന് ഓർമ്മിച്ച്  വയ്ക്കുകയും പിന്നീട് നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ  അത് പ്രയോഗിക്കുകയും ചെയ്യുന്നു '

കുട്ടികളുടെ സ്വഭാവം പൊതുവെ  ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്.

 നിങ്ങളും അങ്ങനെ തന്നെയാണ്  നിങ്ങൾ കണ്ണടച്ച് ഒരു കുരങ്ങനെ രൂപം മനസ്സിൽ കൊണ്ടുവരരുതെന്ന്  ഞാൻ പറഞ്ഞാൽ എന്തായിരിക്കും നിങ്ങളുടെ സ്ഥിതി 

അതുതന്നെയാണ് കുട്ടികളും ചെയ്യുന്നത് ഒരുകാര്യം അരുത്  എന്ന് കുട്ടികളോട് പറയുന്നതിനേക്കാൾ നല്ലത് മറ്റൊരു കാര്യം ചെയ്യാൻ ആവശ്യപ്പെടുകയാണ് അവരുടെ എനർജിയെ , ശ്രദ്ധേയെ  മറ്റൊരു കാര്യത്തിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യേണ്ടത് 

പിന്നെ 
സംസ്കാരം അത് കുട്ടികൾ പഠിക്കുന്നത് കേട്ടിട്ടില്ല കണ്ടിട്ടാണ് അവർ  അകാരണമായി
ദേഷ്യം പിടിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അടുത്ത് നിന്ന് കോപ്പി ചെയ്തതാണ്

കുഞ്ഞായിരിക്കുമ്പോൾ കുട്ടികൾ കാര്യങ്ങൾ
ചെയ്യുന്നത്  പേടിച്ചിട്ടോ അംഗീകാരം ലഭിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ സമ്മാനങ്ങൾ ലഭിക്കാനോ  ഒക്കെയാണ് അതൊന്നും തന്നെ അവരുടെ പ്രകൃതമാണ് എന്ന് ധരിക്കരുത് കുട്ടികൾക്ക് വ്യക്തിത്വം ഉണ്ടാകുന്നത് 13 വയസിന് ശേഷമാണ് .

 നിർബന്ധിച്ച് ഭീഷണിപ്പെടുത്തി കുട്ടികളെക്കൊണ്ട് കാര്യങ്ങൾ ചെയ്യിച്ചാൽ അത് പിന്നീട് വിപരീതമായ ഫലമാണ് അവരിൽ സൃഷ്ടിക്കുന്നത് അതുകൊണ്ടുതന്നെ കുട്ടികളിൽ മൂല്യം വളർത്താൻ ഏറ്റവും നല്ലത് നമ്മൾ അത് കാണിച്ചുകൊടുക്കുക എന്നുള്ളതാണ്

 നിങ്ങളുടെ കുട്ടി സന്ധ്യാസമയത്ത് നാമം ജപിക്കണമെങ്കിൽ ഒരിക്കലും നിങ്ങൾ അവനോട് ആവശ്യപ്പെടുകയല്ല ചെയ്യേണ്ടത് നിങ്ങൾ രണ്ടുപേരും കൃത്യമായി ചെയ്യുകയാണ് അവരവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ആ പ്രവർത്തി ചെയ്യുക
അവരത് കോപ്പി ചെയ്യും

 നിങ്ങളുടെ കുട്ടികൾ എന്താവണം എന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നത്

നിങ്ങൾ ആദ്യം അതായി തീരുക

ഞായറാഴ്ച ദിവസം ഹരിസ് ചന്ദ്രനെക്കുറിച്ചും സത്യസന്ധതയെ കുറിച്ചും
മക്കളെ പഠിപ്പിക്കുന്ന സമയത്താണ് ഫോൺ ബെൽ അടിച്ചത്

"ആ ഫോണെടുത്ത് അച്ഛൻ ഇവിടെ ഇല്ല എന്ന് പറഞ്ഞു കൊള്ളു ആരെങ്കിലും പിരിവിന് വരാൻ ആയിരിക്കും "

എന്നാണ് ആ സമയത്ത് അച്ഛൻ മക്കളോട് പറയുന്നത്

ഇവിടെ സത്യം പറയാൻ പ്രേരിപ്പിക്കുകയും കളവ് പറയുക എന്നത് ചെയ്തു കാണിക്കുകയും ചെയ്യുന്നു

 ഒരു കാര്യം ചെയ്യാൻ പറയുകയും അതിൻറെ വിപരീതം നമ്മൾ കാണിച്ചു കൊടുക്കുകയും ആണ് ചെയ്യുന്നത്

ഇതിൽ ഏതാണ് സ്വീകരിക്കേണ്ടത് 
കുട്ടി ആശയക്കുഴപ്പത്തിൽ ആകുന്നു

കാണുന്നതാണ് കുട്ടികൾ പഠിക്കുന്നത്
കേൾക്കുന്നത് അല്ല

ദയവു ചെയ്തു 

"ദേഷ്യം പിടിക്കരുത് "

 എന്ന് കുട്ടികളോട് പറയുന്നതെങ്കിലും സൗമ്യതയോടെ കൂടി ആയിരിക്കണം


അടുത്ത മൂന്നു മാസം സന്ധ്യാസമയത്ത് കൃത്യമായി നാമം ജപിക്കാൻ തീരുമാനിച്ച് സദാനന്ദൻ മാഷും ഭാര്യയും വീട്ടിൽ തിരിച്ചുപോയി 

മൂന്ന് മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന മാഷ് പറഞ്ഞത്  

"കഴിഞ്ഞ മൂന്നുമാസമായി ഞങ്ങൾ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുണ്ട് പക്ഷേ മക്കൾ രണ്ടുപേരും ഇപ്പോഴും ആ ഭാഗത്തേക്ക് എത്തി നോക്കുന്നു പോലുമില്ല "

എന്നാണ് 

"ഇന്ന് സന്ധ്യാസമയത്ത് നാമം ചൊല്ലുമ്പോൾ മന്ത്രങ്ങളൊക്കെ തെറ്റായി ചൊല്ലി നോക്കൂ "
എന്ന് ഞാനവേട് പറഞ്ഞു.

അവർ അന്ന്  വീട്ടിലേക്ക് തിരിച്ചു പോകുകയും രാത്രി മന്ത്രങ്ങൾ തെറ്റായി ചെല്ലുമ്പോൾ കളിക്കുകയായിരുന്ന രണ്ടുകുട്ടികളും ഓടിവന്നു അച്ഛാ മന്ത്രങ്ങൾ എല്ലാം തെറ്റിയിട്ടുണ്ട് എന്ന് പറഞ്ഞ് വളരെ കൃത്യമായ രീതിയിൽ ചൊല്ലി
കൊടുക്കുകയും ചെയ്തു 


ഇന്ന് സദാനന്ദൻ മാഷ് വീട്ടിലില്ലെങ്കിൽ അവർ കൃത്യമായി നാമം ജപിക്കുകയും  കാര്യങ്ങൾ കൃത്യമായി ചെയ്യുകയും ചെയ്യുന്നു.

 കുട്ടികൾ പഠിക്കുന്നത്, 
മൂല്യബോധം ഉണ്ടാക്കുന്നത്, 
സംസ്കാരം ഉണ്ടാക്കുന്നത് പാഠപുസ്തകത്തിൽ നിന്നല്ല
 മറിച്ച് ചുറ്റുപാടും കാണുന്ന കാഴ്ചകളിൽ നിന്നാണ് അച്ഛനെയും അമ്മയെയും അധ്യാപകരെയും കോപ്പി ചെയ്തതാണ് നമ്മളാദ്യം നല്ല രക്ഷാകർത്താവ് ആയിരിക്കുക കുട്ടികൾ സംസ്കാരസമ്പന്നരും തീർച്ച

വിവിധ പാരന്റിംഗ് ക്ലാസുകളിൽ അമ്മമാർ ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ഡോ: ശ്രീനാഥ് കാരയാട്ടിന്റെ ഡയറിയിൽ നിന്നും




എൻറെ രണ്ട് ഭാര്യമാർ

 "എന്റെ രണ്ടു ഭാര്യമാർ "
എന്റെ രണ്ടു ഭാര്യമാരെ കുറിച്ചാണ് ഞാനിവിടെ ചർച്ച ചെയ്യുന്നത്
എന്റെ ഒന്നാമത്തെ ഭാര്യ, എല്ലാ വരും അറിയെ ഞാൻ കല്യാണം കഴിച്ച എന്റെ ഒന്നാമത്തെ ഭാര്യ

അടുത്തത്
അടുത്തത്
.
.
.
എന്റെ സങ്കല്പത്തിലെ ഭാര്യ
(നിങ്ങൾ തെറ്റിധരിച്ചു എന്ന് തോന്നുന്നു)

ദിവസവും കുറഞ്ഞത്10 പ്രാവശ്യമെങ്കിലും ഞാൻ എന്റെ ഭാര്യയെയും സങ്കല്പത്തിലെ ഭാര്യയെയും തമ്മിൽ താരതമ്യം ചെയ്യാറുണ്ട്
എന്റെ സങ്കല്ലത്തിലെ ഭാര്യയെ കുറിച്ച് ചെറിയ ഒരു വിവരണം തരാം

രാവിലെ സൂര്യോദയത്തിനു മുമ്പ് എഴുന്നേറ്റ് കുളിച്ച് മുടി തുമ്പിൽ ഒരു തുളസി കതിർ വെച്ച് കേരളാ സാരിയുടുത്ത് നെറ്റിയിൽ ചന്ദന കുറിയിട്ട് കാപ്പിയുമായി എന്നെ വിളിച്ചുണർത്തുന്ന മുട്ടോളം മുടിയുള്ള സുന്ദരി

പക്ഷെ വിവാഹം കഴിഞ്ഞപ്പോഴോ 
എന്റെ ഭാര്യ എഴുന്നേൽക്കുന്നത് തന്നെ 8 മണിക്കാണ് 
ഒരു ദിവസം ഞാൻ അവളോട് എന്റെ സങ്കല്ലത്തിലെ ഭാര്യയെ കുറിച്ച് സംസാരിച്ചു. അപ്പോഴാണ് അവൾ ,

രാവിലെ നേരത്തെ എഴുന്നേറ്റ് കളിച്ച് കാപ്പിയുമായി വരുന്ന വളരെ കരുതലുള്ള സ്നേഹസമ്പന്നനായ അവളുടെ സങ്കല്ലത്തിലെ ഭർത്താവിനെ കുറിച്ച് എന്നോട് പറയുന്നത്

ഇതിൽ രണ്ടു പേരും ശരിയാണ്

ഇതിൽ ഏതെങ്കിലും ഒരു ഭാര്യയെ ഞാൻ ഉപേക്ഷിച്ചേ പറ്റൂ 

ആരെ ഉപേക്ഷിക്കാനാണ് എളുപ്പം ?

നിങ്ങളുടെ ഉത്തരം സങ്കല്പത്തിലെ ഭാര്യയെ എന്നാണെങ്കിൽ 

അതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമുട്ട്
 
സങ്കല്ലത്തിലെ ഭാര്യ നന്മുടെ സ്വന്തം സൃഷ്ടിയാണ് ഒരു കാരണവശാലും നമുക്ക് ഉപേക്ഷിക്കാൻ സാധിക്കില്ല

പിന്നെ എന്താണ് ഇതിന്റെ പോംവഴി 

നിങ്ങളുടെ സങ്കല്പത്തിലെ ഭാര്യയുടെ 30% എങ്കിലും നിങ്ങളുടെ യദാർത്ഥ ഭാര്യ വന്നു എങ്കിൽ ഈ ലോകത്തെ ഏറ്റവും ഭാഗ്യവാൻ നിങ്ങളാണ്

ആ30 % കാണുകയും അംഗീകരിക്കുകയും കരുതൽ നെൽകുകയും ചെയ്താൽ 5 വർഷം കൊണ്ട് അത് 100 % ആക്കി മാറ്റാം

നിങ്ങളുടെ യദാർത്ഥ ഭാര്യയെ സങ്കല്പത്തിലെ ഭാര്യയാക്കി മാറ്റാൻ സാധിക്കും

ഇതിന് നല്ല ക്ഷമയും ശ്രദ്ധയും വേണം

ഇത് എങ്ങനെയെന്ന് നമുക്ക് വരും ക്ലാസുകളിൽ ചർച്ച ചെയ്യാം

ഡോക്ടർ ശ്രീനാഥ് കാരയാട്ട്
എന്റെ കൗൺസിലിംഗ് ഡയറിയിൽ നിന്ന്

ഇതുപോലെ തന്നെ നിങ്ങളുടെ 
സങ്കല്പത്തിലെ ഭർത്താവിനെയും
മകനെയും മകളെയും
അച്ഛനെയും അമ്മയെയും
കുറിച്ച് ബോധവാനാകൂ

വൈകാരിക സാക്ഷരത

കേരളം 100% സാക്ഷരത നേടിയിട്ടുണ്ട് ഉണ്ട് എന്നാൽ ഏറ്റവും കൂടുതൽ ആത്മഹത്യകളും മാനസികരോഗങ്ങളും  വിവാഹമോചനവും നടക്കുന്നതും ഈ കൊച്ചു കേരളത്തിലാണ് എന്താണ് കാരണം 
 ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരാൻ നമുക്ക് വേണ്ടത് അക്ഷര സാക്ഷരതയല്ല വൈകാരിക സാക്ഷരതയാണ്  എവിടെയൊക്കെ  ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടോ അവിടെയൊക്കെ വൈകാരിക സാക്ഷരത ഉണ്ടായിരുന്നു എന്നാൽ എവിടെയൊക്കെ പ്രശ്നങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും ഉണ്ടോ  ഉണ്ടോ അവിടെയൊക്കെ വൈകാരിക നിരക്ഷരത ആണ് ഉണ്ടായിരുന്നത് ഇനിയും ലോകത്ത് ശാന്തിയും സമാധാനവും പുനർസൃഷ്ടിക്കാൻ ഉള്ള ഏക വഴിയും വൈകാരിക സാക്ഷരത ആവുക എന്നുള്ളത് തന്നെ 
എന്താണ് വൈകാരിക സാക്ഷരത  വികാരങ്ങളെ ശരിയായ സമയത്ത് ശരിയായ രീതിയിൽ പ്രകടിപ്പിക്കുക ആണെങ്കിൽ തീർച്ചയായും അവിടെ സന്തോഷവും സമാധാനവും സംജാതമാവും എന്നാൽ ഇതിനെക്കുറിച്ചുള്ള അജ്ഞതയാണ് എല്ലാ പ്രശ്നങ്ങളും കാരണം ഇനി ഒരു മനുഷ്യൻ പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയവും ഇതുതന്നെ എന്നാൽ ഇത്രയും പ്രാധാന്യമുള്ള ഈ വിഷയം 


വൈകാരിക സാക്ഷരത  മനുഷ്യൻറെ അടിസ്ഥാന വികാരങ്ങളാണ് ഭയം, സന്തോഷം, ദേഷ്യം (കോപം ), സങ്കടം (ദുഃഖം) എന്നിവ ഇവയുടെ പലതരത്തിലുള്ള കോമ്പിനേഷനാണ് മറ്റെല്ലാ വികാരങ്ങളും ഈ നാല് വികാരങ്ങളും പ്രകൃതി മനുഷ്യനു കൊടുത്തത് അവനെ രക്ഷപ്പെടുത്താനാണ്. അതുകൊണ്ടുതന്നെ ശരിയായ സമയത്തു ശരിയായ വികാരപ്രകടനം കൊണ്ട് സമാധാനം ഉണ്ടാവുന്നതാണ് വൈകാരിക സാക്ഷരതാ എന്നു പറയുന്നത് എന്നാൽ തെറ്റായ വികാരപ്രകടനങ്ങൾ പലപ്പോഴും പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത് ഇത് വൈകാരിക നിരക്ഷരതയാണ്

ഓരോ വികാരങ്ങൾ ഉണ്ടാവുമ്പോഴും  നമ്മളിൽ വിവിധ തരത്തിലുള്ള ശാരീരിക മാനസിക പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്

സങ്കടം (ദുഃഖം)
സങ്കടം ഉണ്ടാവുമ്പോൾ നമ്മളുടെ ഓരോ അവയവങ്ങളും  തളരുന്നു ഒരു പ്രവൃത്തിയും ചെയ്യാൻ  സാധിക്കാതെ  തളർന്നു  എവിടെയെങ്കിലും വിശ്രമിക്കാൻ ശരീരം നമ്മളെ പ്രേരിപ്പിക്കുന്നു

നമ്മുടെ വളരെ പ്രിയപ്പെട്ട ഒരാളുടെ  മരണം കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ നമ്മളിൽ ദുഃഖമാണ്  ഉണ്ടാവുന്നത്
ആ സമയത്ത് ശരീരം തളരുകയും വിശ്രമിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ആ സമയത്ത് നമുക്ക് ശരീരത്തിലേക്ക്  ഊർജപ്രവാഹമാണ് ഉണ്ടായതെങ്കിൽ  ചിലപ്പോൾ ആ സമയത്ത് വൈകാരിക തീവ്രതയാൽ എന്തെങ്കിലും അപകടം കാണിക്കാൻ നമ്മൾ മുതിർന്നേക്കാം

ദേഷ്യം 
മറ്റൊരു വികാരമാണ് ദേഷ്യം
ആരെങ്കിലും അന്യായം പ്രവർത്തിക്കുന്നത് കാണുമ്പോൾ അധർമം ചെയ്യുന്നത് കാണുമ്പോഴോ  നമ്മളിൽ ഉണ്ടാക്കുന്ന വികാരമാണ് കോപം അല്ലെങ്കിൽ ദേഷ്യം
കോപമുണ്ടാകുമ്പോൾ അവളുടെ ശരീരത്തിന്റെ അവസ്ഥ ശ്രദ്ധിക്കൂ ശരീരത്തിലെ ഓരോ കോശങ്ങളിലും  ഊർജ്ജം നിറയുന്നു  ശ്വാസഗതി വർദ്ധിച്ച്  ഉടനെ പ്രവർത്തിക്കാനുള്ള ഊർജ്ജം സംജാതമാകുന്നു എത്ര ക്ഷണിച്ചിരിക്കുകയാണ് എങ്കിലും  നമ്മൾ പ്രതികരിക്കാൻ
തയ്യാറാവുന്നു

ഭയം / പേടി
മറ്റൊരു വികാരമാണ് ഭയം അപകടം ഉണ്ടാവുന്ന സാഹചര്യങ്ങളിൽനിന്നും ഉൾവലിയാനാണ്  നമുക്ക് ഭയം തന്നിരിക്കുന്നത്
വന്യജീവികളിൽ നിന്നുള്ള അക്രമങ്ങളിൽ നിന്നും  രക്ഷനേടാനോ  അപകട സാഹചര്യങ്ങൾ നിന്നും രക്ഷ നേടാനോ വേണ്ടി ശരീരം കണ്ടെത്തുന്ന ഉപാധിയാണ് ഭയം
ശരീരത്തിലെ ഓരോ കോശങ്ങളും ഉൾവലിയാൻ ശ്രമിക്കുന്നതാണ് ശാരീരിക ലക്ഷണങ്ങൾ ഉദാഹരണത്തിന്  അഗ്നി  കാണുമ്പോഴോ അപകടം  കാണുമ്പോഴോ അവിടെ നിന്നും രക്ഷപ്പെടാൻ വേണ്ടി ശരീരം എടുക്കുന്ന തീരുമാനമാണ് ഭയം

സന്തോഷം
മനുഷ്യൻ ഏറ്റവും കൂടുതൽ സമയം നിൽക്കേണ്ടുന്ന അവസ്ഥയാണ് സന്തോഷം ശാന്തമായ മാനസികാവസ്ഥയും സ്വസ്ഥതയും ഉണ്ടാവുന്നു  സന്തോഷത്തോടുകൂടിഇരിക്കാനും
ആടാനും പാടാനും തോന്നുന്ന ഈ ഒരു വികാരം സമചിത്തത കൈവരുന്നത് കൂടിയാണ്
ഇതിൽ ഓരോ സാഹചര്യത്തിലും  ഉണ്ടാവേണ്ട വികാരങ്ങൾ ശരിയായ രീതിയിൽ  ഉണ്ടാവുകയാണെങ്കിൽ നമുക്ക് എപ്പോഴും സുഖകരമായി  ഇരിക്കാൻ സാധിക്കും എവിടെയും പ്രശ്നങ്ങൾ ഉണ്ടാവുകയില്ല ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവും
എവിടെയെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു എങ്കിൽ  അതിനർത്ഥം അവിടെ  ഏതോ ഒരാൾക്ക് വൈകാരിക സാക്ഷരത ത ഇല്ലെന്നാണ്

ശരിയായ വികാരപ്രകടനങ്ങൾ  നിങ്ങളെ രക്ഷിക്കുമ്പോൾ തെറ്റായ വികാരപ്രകടനങ്ങൾ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു

കൂടുതൽ ഉദാഹരണങ്ങളിലൂടെ

നമ്മൾ  ഒരു ബസ്സിൽ യാത്ര ചെയ്യുകയാണെന്ന് കരുതുക  ഡ്രൈവർ വളരെ വേഗതയിൽ അപകടകകരമാവുന്ന രീതിയിൽ
വാഹനമോടിക്കുക യാണെന്നും കരുതുക
ഇവിടെ നമ്മൾ ഏതു വികാരപ്രകടനം നടത്തിയതാണ് പരിഹാരം ഉണ്ടാവുന്നത്


ദുഃഖം വന്നാൽ നമ്മുടെ കൈകാലുകൾ തളർന്ന് ഒന്നും ചെയ്യാനാകാതെ തളർന്നിരിക്കുo

ഭയം ഉണ്ടായാൽ ഭയന്നുവിറച്ച് അവിടെ അള്ളിപ്പിടിച്ചിരിക്കുന്നു

സന്തോഷം വന്നാൽ  ആ വേഗത ആസ്വദിച്ച് വാഹനം അപകടത്തിൽ പെടുന്നത് വരെ ആഘോഷിക്കും

ദേഷ്യം വന്നാൽ നമ്മുടെ ശരീരത്തിലെ രക്തചംക്രമണം വർദ്ധിക്കുകയും നമ്മൾ പെട്ടെന്നുതന്നെ എഴുന്നേറ്റ് ഡ്രൈവറുടെ അടുത്തുപോയി സംസാരിക്കുകയും അയാളെ  നിലക്ക്നിർത്തുകയും ചെയ്യും
അപ്പോൾ ഇവിടെ ശരിയായ വികാരം ദേഷ്യമാണ്  മറ്റ് മൂന്നു വികാരങ്ങൾക്കും  ഇവിടെ  പരിഹാരം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല

അതേപോലെ മറ്റുള്ളവർ നമ്മൾ പ്രതീക്ഷിച്ചതുപോലെ മാറിയിട്ടില്ലെങ്കിൽ നമ്മൾ പ്രകടിപ്പിക്കേണ്ട വികാരം ഏതാണ്

സാധാരണയായി ദേഷ്യമാണ് എല്ലാവരും പ്രകടിപ്പിക്കാറുള്ളത്
അത് കൂടുതൽ പ്രശ്നങ്ങളിലേക്കാണ് വിഷയത്തെ നയിക്കുക എന്നാൽ ഇവിടെ ദുഃഖമാണ് പ്രകടിപ്പിക്കുന്നത്  എങ്കിൽ 
നമ്മൾ നമ്മുടെ സങ്കടം പറയുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്നു.
സാധാരണയായി നമ്മൾ ഭയം ദുഃഖം എന്നീ വികാരങ്ങൾക്ക് പകരമായി ദേഷ്യമാണ് പ്രകടിപ്പിക്കുന്നത് അത് ആശയവിനിമയത്തിന്റെ മുന്നോട്ടുള്ള സാധ്യതകളെ തടസ്സപ്പെടുത്തുന്നു
ഉദാഹരണമായി ഭാര്യയുണ്ടാക്കിയ ഭക്ഷണത്തിൽ കൂടിയപ്പോൾ
ഭർത്താവിന്റെ പ്രതികരണം നോക്കൂ
ദേഷ്യത്തോടെ ഭർത്താവ്
 "എന്തിന് കൊള്ളാം ഈ ഭക്ഷണം എത്ര ഉപ്പാണ് വാരി ഇട്ടിരിക്കുന്നത് 
ഇത്രയും കാലമായി  ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചില്ലേ?"

ഭാര്യ  ദേഷ്യത്തോടെ
"സൗകര്യമുണ്ടെങ്കിൽ കഴിച്ചാൽ മതി എനിക്ക് ഇത്രയൊക്കെ സാധിക്കൂ "

തെറ്റായ വികാരപ്രകടനങ്ങൾ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
ഇവിടെ സങ്കടം പ്രകടിപ്പിക്കേണ്ട സ്ഥലത്ത് ദേഷ്യം പ്രകടിപ്പിച്ചപ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു

ഭർത്താവ് സങ്കടത്തോടെ
"കുറച്ച് ഉപ്പു കൂടെ കുറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ നന്നാവുമായിരുന്നു "

ഭാര്യ സ്നേഹത്തോടെ
" ക്ഷമിക്കണം
എനി മേലാൽ ശ്രദ്ധിക്കാം "

ഇവിടെ കൃത്യമായ വികാരം പ്രകടിപ്പിച്ചതിനാൽ പരിഹാരമുണ്ടായത് ശ്രദ്ധിക്കൂ

ഒരു ഉദാഹരണം കൂടി

അച്ഛൻ മകനോട് ദേഷ്യത്തോടെ 
"നീ ചെയ്തത്  ശരിയായില്ല "

മകൻ അച്ഛനോട് ദേഷ്യത്തോടെ

''നിങ്ങൾ ചെയ്യുന്നതൊക്കെ ശരിയാണോ "

ഇവിടെ വൈകാരിക നിരക്ഷരത പ്രശ്നങ്ങൾ  സൃഷ്ടിക്കുന്നു.

അച്ഛൻ മകനോട് വിഷമത്തോടെ 
"നീ അങ്ങനെ ചെയ്തത് എനിക്ക് വിഷമമായി  "

മകൻ അച്ഛനോട് വിഷമത്തോടെ

" ഇനി മേലാൽ ചെയ്യുകയില്ല

വൈകാരിക സാക്ഷരത വിഷയങ്ങളെ ലഘൂകരിക്കുന്നത് നോക്കൂ

അതേ പോലെ നിങ്ങളുടെ മൊബൈൽ ഫോൺ  നിങ്ങളുടെ കയ്യിൽ നിന്നും നിലത്തുവീണു  പൊട്ടിപ്പോയാൽ നിങ്ങളുടെ വികാരം എന്തായിരിക്കും
സങ്കടം

എന്നാൽ നിങ്ങളുടെ മൊബൈൽ ഫോൺ  നിങ്ങളുടെ ഭാര്യയു കൈയ്യിൽനിനിന്നുമാണ് പൊട്ടിയതെന്ന് കരുതുക  നിങ്ങളുടെ വികാരം എന്തായിരിക്കും
ദേഷ്യം

ഇതിൽ ഏതോ ഒരു വികാരം മാത്രമാണ് ശരി ഏതാണ് ചിന്തിച്ചുനോക്കുക
ഇൗ വിഷയം യൂട്യൂബിൽ  കാണാൻ
https://youtu.be/FN0Lxqv_9bg
https://youtu.be/FN0Lxqv_9bg





ലഡാക്ക് യാത്ര വിവരണം

 ലഡാക്ക് യാത്ര വിവരണം
ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ലഡാക്കിൽ പോവണമെന്നത് .ഇപ്പോഴാണ്  നിയതി അതിനായി അവസരമുണ്ടാക്കിയത് 2019 ആഗസ്റ്റ് 25 ന് ഞാറാഴ്ച വൈകീട്ട് 7.30 നാണ് കോഴിക്കോട് എയർപോർട്ടിൽ നിന്നും ലഡാക്കിലേക്കുള്ള യാത്ര തണൽ ശശിയേട്ടനൊപ്പം പുറപ്പെട്ടത്
ഫ്ലൈറ്റ് 26ന് പുലർച്ചെ ഒന്നരമണിയോടെ ഡെൽഹി എയർപോർട്ടിലെത്തി അവിടെ നിന്നും ഒരു ടാക്സിയിൽ JNU വിലേക്ക് 2 മണിക്ക് JNU വിൽ രാംജിയുടെ ഹോസ്റ്റലിൽ എത്തി  അപ്പോഴേക്കും മുരുകദാസ്ജിയും വിപിൻജിയും സൂരജും യാത്രക്ക് റെഡിയായി അവിടെ ഉണ്ടായിരുന്നു അവർ 25 ന് രാവിലെ തന്നെ എത്തിയിരുന്നു എല്ലാവരും ഫ്രഷായി 4 മണിക്ക് ഇറങ്ങി നേരെ ഉബറിൽ രോഹില റെയിൽവെ സ്റ്റേഷനിൽ എത്തി 5.30നാണ് രോഹില- കൽക്ക ട്രെയിൻ (ഹിമാലയ റാണി ) പിന്നെ 7 മണിക്കൂർ ട്രയിൻ യാത്ര ട്രയിനിൽ കളവുണ്ട് സാധനങ്ങൾ സൂക്ഷിക്കണമെന്ന് TTR തുടക്കത്തിലേ വന്ന് പറഞ്ഞിരുന്നു പല സ്ഥലങ്ങളിലും റെയിലിനു ഇരുവശവും ചേരികളാണ് അവരുടെ അടുക്കളയിലുടെ ട്രയിൻ പോകുന്ന പ്രതീതിയാണ് ഛണ്ഡീഘട്ട്, അമ്പാല, ഹരിയാന, പഞ്ചാബ് എന്നീ സ്ഥലങ്ങൾ  കടന്ന് ഹിമാചൽ പ്രദേശിൽ കൽക്ക സ്റ്റേഷനിൽ 11 മണിക്ക് എത്തി  12 മണിക്കാണ് കൽക്ക ഷിംല ടോയ് ട്രയിൻ അതിന്റെ പേരും ഹിമാലയ റാണി എന്ന് തന്നെയാണ് പിന്നെ 5 മണിക്കൂർ വളരെ മനോഹരമായ യാത്രയാണ്  മലമടക്കുകളിലൂടെ, മഞ്ഞിലൂടെ 2000  അടിയിൽ നിന്നും 8000 അടിയിലേക്ക്  ചിണുങ്ങി കിണുങ്ങി വലിയ പാലങ്ങളും 100 ലധികം ടണലുകളും കടന്നുള്ള അവളുടെ യാത്ര ഗംഗീര ദൃശ്യാനുഭവം തന്നെയാണ് പലപ്പോഴും നമുക്ക് ചുറ്റും കോടയാവും അപ്പോഴൊക്കെ മേഘങ്ങളുടെ ഇടയിലൂടെ പോവുകയാണെന്ന്  തോന്നും ട്രയിൻ ട്രൻസ് പരന്റ്  ആയതിനാൽ വളരെ നന്നായി നമുക്ക് കാഴചകൾ കാണാനും സാധിക്കും ധാരാളം വിദേശികളും ടോയ് ട്രയിനിൽ ഉണ്ടായിരുന്നു ഒരു അമേരിക്കക്കാരൻ ഫോട്ടോഗ്രാഫർ 3 മാസക്കാലത്തേക്കാണ് ഷിംലയിലേക്ക് പോവുന്നത് ഏതാണ്ട് 65 വയസിന് മുകളിലുണ്ടാവും ഈ പ്രായത്തിലും ഭാരതത്തെ പഠിക്കാനും യാത്ര ചെയ്യാനുമദ്ദേഹം  കാണിക്കുന്ന ഉത്സാഹം വളരെ വലുതാണ് 
വൈകീട്ട് 6 മണിയോടെ ഷിംലയിൽ എത്തി ഷിംല മാസ്സാണ് നിറയെ മലമടക്കുകൾ കാട് നിറഞ്ഞ പ്രകൃതി മനോഹരമായ സ്ഥലം നല്ല തണുപ്പും ഹോട്ടലിൽ  മുറിയെടുത്ത് സ്വസ്ഥമായ ശേഷം പുറത്ത് കറങ്ങാനിറങ്ങി ഷിംല ശരിക്കും സുന്ദരിയാവുന്നത് അസ്തമയ സമയത്തും രാത്രിയുമാണ് 
ഷിംലയുടെ ശരിയായ പേര് ശ്യാമള എന്നാണെന്നും ശ്യാമളയുടെ ക്ഷേത്രം അവിടെ ഉണ്ടെന്നും രാംജി പറഞ്ഞു കൂടുതലും ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ റോഡുകളും റെയിലും കെട്ടിടങ്ങളുമാണവിടെ രാത്രി ഒരു ദാബയിൽ നിന്നും ഭക്ഷണം കഴിച്ച് അന്നത്തെ ദിവസത്തിനു നന്ദി പറഞ്ഞു കൊണ്ട് കിടന്നു

2019- ആഗസ്റ്റ് -26 ഷിംല 

ഇന്ന് (27/8/19)രാവിലെ 6 മണിക്ക് ഷിംലയിൽ നിന്നും പുറപ്പെട്ടു
ഹിമാലയ ഡ്രൈവിംഗിൽ പ്രഗൽഭനായ ഭൂപേന്ദ്രജി 6 മണിക്കു തന്നെ റെഡിയായി നിൽക്കുന്നുണ്ടായിരുന്നു രാവിലെ നല്ല തണുപ്പായിരുന്നു 7 മണിയോട് കൂടി ഷിംല വിട്ടു 

ഷിംല - മണാലി വഴി വളരെ മനോഹരവും കുറച്ച് ദുർഘടം നിറഞ്ഞതുമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായ ഫ്ലഡിൽ മലയിടിച്ചിലിൽ തകർന്നതാണ് കൂടുതലും സപ്ത് ലജ് ,ബയാസ് എന്നീ രണ്ട് ഹിമാലയൻ നദീതീരത്തുകൂടെയാണ് യാത്ര പല സ്ഥലത്തും ബയാസ് നദി ശാന്തയാണെങ്കാലും പല സ്ഥലത്തും ഉഗ്രരൂപിണിയാണ് ഷിംല യിൽ നിന്നും കുളുവിലേക്ക് 208 കിലോമീറ്റർ ആണ്  വളരെ പ്രാചീന കാലം മുമ്പ് കുളു അറിയപ്പെട്ടിരുന്നത് കൗളാന്തകപീഠം എന്നായിരുന്നു
ഭാരതത്തിന്റെ ശക്തമായ സാധനാ പാരമ്പര്യമായ കൗളാ ചാരത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു കൗളാന്തക പീഠം  അതു പിന്നീട് കുളു ആയതാണ് ഇവിടെ  ഈ സമ്പ്രദായം അഭ്യസിച്ചതിൽ പ്രഗല്ഭനായ ഒരു വ്യക്തി  ആർക്ക പ്രകാശൻ  എന്ന് പേരുള്ള ഉള്ള രാവണനാണ് എന്ന് രാംജി പറഞ്ഞപ്പോൾ അത് പുതിയ ഒരറിവായിരുന്നു.   മലഞ്ചരിവിലൂടെയുള്ള യാത്ര വളരെ ഭീതി ജനിപ്പിക്കുന്നതാണ് പോവുന്ന വഴിക്ക് റോഡുകൾ ഇടിയുന്നത് കാണാം 

കുളു കഴിഞ്ഞാൽ പിന്നെ മണാലി വരെ 48 കിലോമീറ്റർ  റോഡിനിരുവശവും  ആപ്പിൾ തോട്ടങ്ങളാണ് നിറയെ ആപ്പിൾ കായ്ച്ചുനിൽക്കുന്ന ആപ്പിൾ തോട്ടങ്ങൾക്ക്  നടുവിലൂടെയുള്ള യാത്ര വളരെ മനോഹരമാണ് ഇന്നത്തെ ദിവസം  യാത്രയിൽ പരമാവധി ഫ്രൂട്ട്സ് കഴിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത് പഴവും ആപ്പിളും സവർജിലും ഒക്കെ ആയി ഗംഭീരമായി.
 കൃഷിയെ കുറിച്ചും  ജൈവ വൈവിധ്യങ്ങളെ കുറിച്ചും വിവിധ കൃഷിരീതികളെ കുറിച്ചും  അസാധാരണമായ അറിവുള്ള ഉള്ള സൂരജുമായുളള ചർച്ചകൾ അറിവിന്റെ പുതിയ വാതായനങ്ങൾ തുറക്കുന്നതായിരുന്നു
 അതേപോലെതന്നെ തന്നെ കാറിൽ പല വിഷയങ്ങളെക്കുറിച്ചുള്ള സജീവമായ ചർച്ചകൾ തന്നെയാണ്  നടന്നുകൊണ്ടിരുന്നത് സംസാരമധ്യേ  അട്ടയെ കുറിച്ച് സംസാരിച്ചപ്പോൾ അപ്പോൾ അട്ടക്ക് 36 ബ്രയിനും പത്ത് വയറും പതിനെട്ട് ഹൃദയവും ഉണ്ടെന്നു പറഞ്ഞപ്പോൾ ഈ ചെറിയ ജീവി യിൽ എങ്ങനെയാണ് പ്രകൃതി ഇത്രയും സംവിധാനങ്ങൾ വെയ്ക്കുന്നത് എന്ന് ചിന്തിച്ചപ്പോൾ  അഷ്ടാവക്രഗീത പറഞ്ഞപോലെ പോലെ "അഹോനിരഞ്ജൻ" എന്ന് മാത്രമേ പറയാൻ തോന്നിയുള്ളൂ. വൈകുന്നേരം ആറു മണിയോടുകൂടി മണാലിയിൽ എത്തി എത്തി 13 ഡിഗ്രി സെൽഷ്യസ് ആണ് തണുപ്പ് നാളെ ലഡാക്കിലേക്ക് പോവാനുള്ള പെർമിഷൻ എടുത്ത് നേരെ റൂമിലേക്ക്  റൂം oyo വഴി നേരത്തെ ബുക്ക് ചെയ്തതിരുന്നു അതാണ് നല്ലത് മണാലി യിലേക്കും കുളുലേക്കും നമ്മൾ എത്തുമ്പോൾ തന്നെ ഹോട്ടലുകളുടെ ഏജന്റ്മാർ നമ്മളുടെ  അടുത്തേക്ക് വരുകയും അവരുടെ  ഹോട്ടലിലുകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്യും പരമാവധി അത്തരക്കാരെ ഒഴിവാക്കുന്നതാണ് നല്ലത്

രാത്രി പുറത്തിറങ്ങി ഇറങ്ങി ഭക്ഷണം കഴിക്കുകയും  നാളത്തെ ലഡാക്ക്  യാത്രയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഗ്ലൗസുകളും മഞ്ഞിൽ ഉപയോഗിക്കാനുള്ള വസ്തുക്കളും  വാങ്ങി തിരിച്ചു റൂമിൽ എത്തി ഇന്നത്തെ ദിവസത്തെ സമ്പന്നമാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഉണ്ട്  നല്ല തണുപ്പിൽ  ഗാഢനിദ്ര യിലേക്ക്

2019 ആഗസ്റ്റ് 27, മണാലി

ഇന്ന് (28/8/ 19 ) രാവിലെ മണാലിയിൽ തുടക്കം 5 മണിക്ക് എഴുന്നേറ്റ് കുളിച്ച് 6 മണിക്ക് ഞങ്ങളെല്ലാവരും യാത്രക്ക് തയ്യാറായി നല്ല തണുപ്പ് (10 ഡിഗ്രി സെൽഷ്യസ് ) മണാലിക്ക് വളരെ ശക്തമായ ' ആദ്ധ്യാത്മിക പാരമ്പര്യമുണ്ട് 
 മനു മഹർഷിയുടെ സ്ഥലമായതിനാലത്രെ മണാലി എന്ന പേരു വന്നത് പേരുപോലെ തന്നെ ധാരാളം ഋഷിമാരുടെ ക്ഷേത്രങ്ങളും സമാധി സ്ഥലങ്ങളുമുണ്ടവിടെ 
ശേഷം  വളരെ പഴക്കം ചെന്ന ,AD 1553 ൽ പണികഴിപ്പിച്ച  ഒരു പുരാതന ക്ഷേത്രത്തിലേക്കാണ് പോയത്
ശക്തി പീഠങ്ങളിൽ ഒന്നായ ഹിഡുംബിയുടെ ക്ഷേത്രം യദാർത്ഥത്തിൽ അതൊരു ഗുഹയാ ണ് ആ ഗുഹയിലേക്ക് ഇറങ്ങി ചെല്ലണം ഗുഹക്ക് മുകളിൽ പിന്നീട് ചൈനീസ് വാസ്തു ശൈലിയിൽ പണിതതാണ് ക്ഷേത്രം  വലിയ മരങ്ങൾക്ക് നടുവിലുള്ള ക്ഷേത്രം അതീവ ഭംഗിയാണ് മുരുകദാസ് ജി അവിടെയിരുന്ന് ശ്രീചക്ര രാജസിംഹാസ നേശ്വരീ..... യും സിദ്ധർ പടലുകളും പാടിയത് ഒരു പ്രത്യേക അനുഭൂതി തന്നെ ആയിരുന്നു. ശേഷം നേരെ ജിസ്പയിലേക്ക് യാത്ര തിരിച്ചു ജി സ്പ ലഡാക്കിലേക്കുള്ള യാത്രയിലെ ഒരു ഇട താവളമാണ്
ശേഷം  ഭക്ഷണം കഴിച്ച് പർവ്വതങ്ങൾ ഓരോന്നായി കയറി ചുറ്റിലും വലിയ പർവതങ്ങൾ  നിറയെ മഞ്ഞുമലകൾ മാത്രം ഹിമാലയത്തിന്റെ  അതിവ സൗന്ദര്യം തരുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയില്ല ജീവിതത്തിലൊരിക്കലെങ്കിലും ഹിമാലയത്തിൽ വന്നില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ് എന്നാൽ പലപ്പോഴും വളരെ ദുർഘടം പിടിച്ച വഴിയിലൂടെയാണ് യാത്ര 
മലഞ്ചരിവുകളിൽ വെട്ടിയുണ്ടാക്കിയ റോഡുകൾ ചെറിയ ഒരു മഴയോ മണ്ണിടിച്ചിലോ ഉണ്ടായാൽ വഴി തകർന്ന് പോകും പല സ്ഥലത്തും കഷ്ടി ഒരു വണ്ടിക്ക് പോവാനുള വഴി മാത്രമേ ഉണ്ടാവൂ ഒരു വണ്ടി അപകടത്തിൽ പെട്ടതിനാൽ 3 മണിക്കൂർ ഞങ്ങൾക്കും ബ്ലോക്ക് കിട്ടി  2 മണിക്ക് രോഹ് താങ്ങിൽ എത്തി ബയാസ് നദിയുടെ ഉത്ഭവമാണവിടെ വസിഷ്ഠ ഗുഹ അവിടെ സ്ഥിതി ചെയ്യുന്നു. അതും ഒരു ശക്തി പീഠ മാണ് യാത്ര തുടർന്ന് ചന്ദ്ര ഭാഗ നദിയുടെ തീരത്തുകൂടെ  കൈലോങ്ങിൽ എത്തി  ലേഡി ഓഫ് കൈലോങ്ങ് എന്ന പേരിൽ വളരെ വലിയ ഒരു പർവ്വതം കാണാം വഴിയിൽ പല സ്ഥലത്തും ഗ്ലേഷ്യർ (മഞ്ഞു ഉറഞ്ഞ് കട്ടിയായി നിൽക്കുന്ന അവസ്ഥ) കാണാം ഒരുപാട് ദൂരം മഞ്ഞുമലകൾക്കിടയിലൂടെയാണ് യാത്ര ഹമ കരടികളും ഹിമാലയൻ കടുവകളും ധാരാളമുള്ള വഴിയിലാണ് യാത്ര യാത്രക്കാരുടെ വാഹനങ്ങൾ തടഞ്ഞു നിർത്തി പുരുഷൻമാരെ അപായപെടുത്ത സത്രീകളെ തന്നെ ഗ്യനയിൽ കൊണ്ടുപോയി താമസിപ്പിക്കുന്ന ഒരു കരടിയെ കുറിച്ച് ധാരാളം കഥകൾ, വാർത്തകൾ ഇവിടെ നിലനിൽക്കുന്നുണ്ട് ഗുഹയിലെത്തിയാൽ ഇരുകാലുകളും നക്കി നടക്കാൻ വയ്യാതാക്കും പിന്നീട് ഭക്ഷണം കൊടുക്കുകയും ചയ്യും 5 വർഷത്തിനു ശേഷം കരടിയുടെ ഗുഹയിൽ നിന്നും രക്ഷപ്പെട്ട ഒരു സ്ത്രിയുടെ കഥയൊക്കെ ഡ്രൈവർ ഭൂപീന്ദ്രജി ഞങ്ങളെ കേൾപ്പിച്ചു. വൈകുന്നേരം 5 മണിയോടു കൂടി ജിസ്പയാലെത്തി അതീവ തണുപ്പ് എന്നാലും ചന്ദ്ര ഭാഗ യിൽ ഇറങ്ങി കയ്യും കാലും മുഖവും കഴുകി താമസിക്കാൻ ഒരു ടെൻറ് സംഘടിപ്പിച്ചു ഫോണിന് റെയിഞ്ച് ഇല്ല ചന്ദ്ര ഭാഗ നദീതീരത്ത് ഇരുന്ന് ഹിമാലയത്തിന്റെ ഭംഗി ആസ്വദിച്ചു 3500 മീറ്റർ ഉയരത്തിലാണ് ഇപ്പോൾ നദീതീരത്ത് നദിയുടെ കളകളാരവം കേട്ട് കോച്ചി പിടിക്കുന്ന തണുപ്പിൽ ടെന്റിലെ താമസം മാസ്സാണ് 8 മണിക്ക് ഭക്ഷണം കഴിച്ചു ജീവനെ കുറിച്ചും പരിണാമ സിദ്ധാന്തത്തെ കുറിച്ചുമൊക്കെ യുള്ള വിശദമായ ചർച്ചക്കു ശേഷം 10 മണിക്ക്  ഇന്നത്തെ ദിവസത്തിന് നന്ദി പറഞ്ഞ ഉറങ്ങുന്നു. 250 കിലോമീറ്ററിലധികം യാത്ര ചെയ്തു 
2019 ആഗസ്റ്റ് 28, ജിസ്പ

ഇന്ന് (29/8/19) രാവിലെ ജിസ്പയിൽ തുടക്കം നേരെ ലഡാക്കിലേക്ക്  മുന്നൂറിലധികം കിലോമീറ്റർ, 6 ലധികം പർവ്വതങ്ങൾ കയറി ഇറങ്ങണം അതിൽ ഏറ്റവും ദുർഘടം പിടിച്ച പാതയും  ഏറ്റവും ഉയരം കൂടിയ വാഹന പാതയും ഉൾപെടും ഉയരം കൂടുംതോറും ചായക്ക് സ്വാദേറും എന്നാണെങ്കിലും ഓക്സിജൻ കുറവായതിനാൽ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവും ജിപ്സ മുതൽ ലഡാക്ക് വരെ 335 കിലോമീറ്ററാണ് അസാധ്യ കാഴ്ചയാണ് വഴിയിൽ ചില സ്ഥലത്തൊക്കെ ചെറിയ കടകൾ കാണാം  വഴിയിലുടനീളം ചദ്രഭാഗയും സിന്ധുവും നമ്മെ അനുഗമിക്കും പല സ്ഥലത്തും മഞ്ഞുമലകൾ വെട്ടിയിട്ടാണ് റോഡുണ്ടാക്കിയത് വളരെ വീതി കുറഞ്ഞ വഴിയാണ് നമ്മൾ പോയി കൊണ്ടിരിക്കുമ്പോൾ ഇടിയുന്നത് കാണാം വഴിയിൽ പല സ്ഥലത്തും വാഹനങ്ങൾ മറിഞ്ഞ് കിടക്കുന്നതും കാണാം കുറേ ദൂരം വാഹനമോടിച്ചത് രാമാനന്ദ് ജി ആണ്  വഴിയിൽ ഏറ്റവും ഉയരം കൂടിയ സ്ഥലം ടാങ്ങ് ടാങ്ങ് ല യാണ് 17400 അടി അവിടെ ഓക്സിജന്റെ അളവ് വളരെ കുറവാണ് പാങ്ങിൽ എത്തുമ്പോഴേക്കും ഓക്സിജന്റെ അഭാവത്താൽ എല്ലാവർക്കും തലവേദന തുടങ്ങിയിരുന്നു എന്നെയാണ് കൂടുതൽ ബാധിച്ചത് നല്ല ചർദ്ദിയും തലവേദനയും പാങ്ങിൽ വഴിയാത്രക്കാർക്ക് വേണ്ടി ഒരുക്കിയ മെഡിക്കൽ കേമ്പിൽ കയറി ഓക്സിജൻ എടുത്തു എല്ലാവരും BP ചെക്ക് ചെയ്തു  വീണ്ടും യാത്ര തുടങ്ങി രാത്രി 7 മണിയോടു കൂടി ലഡാക്കിൽ എത്തി റൂം എടുത്ത് വിശ്രമം 
വഴിയിലെ സ്ഥലങ്ങളും ഉയരവും താഴെ കൊടുക്കുന്നു

ജിസ്പ (97 26 അടി) 
ഡാർച്ച (10200 അടി) 
ബാലാലച്ച ( 14676 അടി) 
സർച്ചു (12759) 
ലാച്ചുങ്ല(1519 5 അടി ) 
പാങ്ങ് (13890 അടി ) 
ഡബ്രി (13500 F) 
ടാങ്ങ് ടാങ്ങ് ല (17400 F/5800 Mtr) 
ഗ്യാ (12975 F) 
ഉപ്സി (12 300 ) 
കരു (11789 F) 
ലെ ലഡാക്ക് (10500 F)

2019 ആഗസ്റ്റ് 29, ലഡാക്ക്

ഇന്ന് (30/8/19) രാവിലെ ലഡാക്കിൽ തുടക്കം 80 % ഇവിടെ ബുദ്ധമതമാണ് അവരുടെ MP  യെ പറ്റിയും പ്രധാനമന്ത്രിയെ കുറിച്ചും വളരെ നല്ല അഭിപ്രായമാണ് ഇവിടുത്തുകാർക്ക് കാശ്മീരിന്റെ പ്രത്യേക പദവി ( Article - 360 )എടുത്തു മാറ്റിയതിൽ വളരെ സന്തോഷവാൻമാരാണ് ലഡാക്കിലെ ജനങ്ങൾ എന്ന് അവരുമായുള്ള സംഭാഷണത്തിൽ മനസ്സിലായി. ഞങ്ങൾ  രാവിലെ തന്നെ ഹെമിസ് മൊണാസ്ട്രിയിൽ എത്തി   വളരെ പഴയ ഒരു ബുദ്ധ വിഹാരമാണ് ഹെമിസ് വലിയ ഒരു പർവ്വതത്തിന്റ താഴെയാണ് സ്ഥിതി ചെയ്യുന്നത് ഭഗവാൻ യേശുക്രിസ്തു പഠിച്ച സ്ഥലമാണിതെണ് വിവേകാനന്ദ സ്വാമിയുടെ സഹപാഠിയായിരുന്ന സ്വാമി അഭേതാനന്ദന്റെ പഠനത്തിൽ തെളിവുകൾ ഉണ്ട് വളരെ നല്ല കാഴ്ചയാണ് വളരെ മനോഹരമായ വ്യവസ്ഥയാണ് അവിടെ കുറേ സമയം  ചിലവഴിച്ചു  ശേഷം "തിക് സെ " മൊണാസ്റ്ററ്റയിൽ പോയി അതും വളരെ പഴയ ബുദ്ധ വിഹാരമാണ് ഒരുപാട് ക്ഷേത്രസമുച്ചയങ്ങൾ ഉണ്ടവിടെ ഞങ്ങൾ അവിടെ മുരുകദാസ് ജിയുടെ ഭജനയും രാംജിയുടെ ബുദ്ധ മതത്തെ കുറിച്ചുള്ള സത്സംഗവും പുതിയ അനുഭവമായി ഞങ്ങൾ മലയാളത്തിൽ കഥ പറയുന്നത് കേട്ട മലയാളിയായ , പാലക്കാട് ജല്ലയിലെ കോട്ടായിയിലെഒരു പട്ടാള മേധാവി ഞങ്ങളോട് കുറച്ച് നേരം സംസാരിച്ചു ഓക്സിജൻ കുറവാണ് പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ എന്നും അന്വേഷിച്ചു ശേഷം നേരെ സിന്ധു ദശന് പോയി മാനസസരോവരിൽ നിന്ന് ഉത്ഭവിച്ച് ചൈനയിലൂടെ സഞ്ചരിച്ച് ഭാരതത്തെ അനുഗ്രഹിച്ച് പാക്കിസ്ഥാനിലേക്ക പോകുന്ന സിന്ധുവിൽ തർപ്പണം ചെയ്തപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സഫലമായത് ബ്രഹ്മപുത്രയും സിന്ധുവും ആണ് മാനസസരോവറിൽ നിന്ന് ഉത്ഭവിക്കുന്നത് .ശേഷം തിരിച്ച് റൂമിലെത്തി ഭക്ഷണം കഴിച്ചു ഓക്സിജന്റെ അളവ് പൊതുവെ കുറവാണ് ഇവിടുത്തുകാർക്ക് കേരളത്തിൽ നിന്നും വരുന്നവരോട് പ്രത്യേക ബഹുമാനവും സ്നേഹവുമാണ് 
ഇവിടെ നമ്മുടെ മൊബെൽ ഫോണുകൾ പ്രവർത്തിക്കുകയില്ല വല്ലപ്പോഴും വൈഫൈ കിട്ടും ഇന്നത്തെ ദിവസത്തിനും അനുഭവങ്ങൾക്കും ഒരു പാട് നന്ദി പറഞ്ഞു കൊണ്ട് ആഴത്തിലുള്ള വിശ്രമത്തിലേക്ക്

2019 ആഗസ്റ്റ് 30, ലഡാക്ക്

ഇന്ന് ( 31/9/19) തുടക്കം ലഡാക്കിൽ ടെമ്പറേച്ചർ 10° താഴെയാണ് രാവിലെ 9 മണിക്ക് "പനാങ്ങ് " തടാകം ലക്ഷ്യമാക്കി ഇറങ്ങി ലഡാക്കിലെ വാഹനവും ഡ്രൈവറുമാണ് കൂടെയുള്ളത് കർമ്മ എന്ന് പേരുള്ള വളരെ സ്മാർട്ടായ ബുദ്ധമതാനുയായിയാണ് 
ലഡാക്കിൽ നിന്നും 140 കിലോമീറ്റർ അകലെയാണ് പാനാങ് തടാകം ഇവിടെ നിന്നും ഏതാണ്ട് 5000 ൽ അധികം അടി മുകളിൽ ആകെ 17000 ( കേരളത്തിൽ നിന്ന് കണക്കാക്കിയാൽ 6 കിലോമീറ്റർ മുകളിൽ) അടിക്കു മുകളിൽ
ഓക്സിജൻ വളരെ കുറവ് ( Acute Mountain Seek ness)  ആരോഗ്യ പ്രശ്നങ്ങൾ വളരെ ഉണ്ടാവാം തണുപ്പ് പൂജ്യത്തിലേക്കോ മൈനസിലേക്കോ ആവാം വഴി വളരെ ദുർഘടം പിടിച്ചതാണ് ഇടക്കിടക്ക് മഞ്ഞ് വീഴ്ച ഉണ്ടാവും ഞങ്ങൾ യാത്ര ആരംഭിച്ചു പല പല പർവ്വതങ്ങൾ കയറി ഇറങ്ങി യുളള യാത്ര അതീവ  സൗന്ദര്യമുള്ളവയാണെങ്കിലും ആ ഭയാനക സൗന്ദര്യത്തിനു പിന്നിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങളാണ്  പർവ്വതങ്ങളുടെ മുകളിൽ മഞ്ഞ് ഉറഞ്ഞ് പാറപോലെ നിൽക്കുന്ന അവസ്ഥയുണ്ട് ഗ്ലേഷ്യർ എന്നാണ് പറയുന്നത് ചിലപ്പോൾ ഗ്ലേഷ്യർ തെന്നി താഴെ നദിയിലേക്ക് പതിക്കും പർവ്വതത്തിൽ വെട്ടിയുണ്ടാക്കിയ റോഡിലൂടെ പോകുന്ന വാഹനങ്ങൾ അതിൽ പെടും അത്രക്കും അപകടം പിടിച്ച വഴിയാണ് അതിൽ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ചാങ്ങ് ലെ പാസ്സ് ഓക്സിജൻ വളരെ കുറവാണ് ഞങ്ങൾ അവിടെ ഇറങ്ങി ഭക്ഷണം കഴിച്ച് വീണ്ടും യാത്ര ചെയ്ത് 3 മണിയോടു കൂടി പനാങ്ങ് തടാകത്തിനടുത്ത് എത്തി ശരിക്കും മനസസരോവറിനെ പോലെ ക്രിസ്റ്റൽ ക്ലിയർ വാട്ടർ മലമുകളിൽ നിന്നും  മഞ്ഞ്  ഉരുകി വരുന്ന ജലമായതിനാൽ ശുദ്ധമായതും തെളിമയുള്ളതും തണുപ്പുള്ളതുമായ ജലം തർപ്പണം ചെയ്യുകയും കുടിക്കുകയും ചെയ്തു ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ ക്ലൈമാക്സ് നടന്ന സ്ഥലമായതിനാൽ സ്ഥലം കൂടുതൽ പ്രസിദ്ധമാണ് അസാധ്യ കാഴ്ചയാണ് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണ് തടാകത്തിനപ്പുറം ഒരു പർവ്വതം കഴിഞ്ഞാൽ ചൈനയാണ് അവിടെ ഇരുന്ന് കുറച്ച് സമയം ധ്യാനിച്ചു ശേഷം യാക്ക് സവാരിയും ചെയ്ത് മടങ്ങി അവിടെ താമസിക്കാൻ ടെൻറുകൾ ഉണ്ട് എല്ലാവരും അവിടെ താമസമാണ് ഞങ്ങളും അവിടെ താമസിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ വർദ്ധിച്ച തണുപ്പായതിനാലും തിരിച്ച് പോവ്വാനുള്ള ആത്മവിശ്വാസം ഞങ്ങളുടെ ഡ്രൈവർക്ക്
ഉള്ളതിനാലും ഞങ്ങൾ തിരിച്ചു പോവ്വാൻ തയ്യാറായി രാത്രി 10 മണിയോട് കൂടി ഞങ്ങൾ തിരിച്ച് ലഡാക്കിലെത്തി എത്തിയതിനു ശേഷമാണ് ഡ്രൈവർ  പതിയിരിക്കുന്ന അപകടത്തെ കുറിച്ച് പറഞ്ഞത് വൈകീട്ട് 6 മണിക്ക് ശേഷം മഞ്ഞുവീഴ്ചയെ ഭയന്ന് ആരും ആ വഴി വരാറില്ലത്രെ  
ഒരു പാട് നന്ദി ഈ ദിവസത്തിന് പറഞ്ഞു കൊണ്ട് കടുത്ത തണുപ്പിൽ ആഴത്തിലുള്ള വിശ്രമത്തിലേക്ക് 

2019 ആഗസ്റ്റ് 30, ലഡാക്ക്

ഇന്ന് (1/9/19) രാവിലെ ലഡാക്കിൽ തുടക്കം 10° താഴെയാണ് ടെബറേച്ചർ 
9 മണിക്ക് ഞങ്ങൾ യാത്രക്ക്  തയ്യാറായി ഡ്രൈവർ കർമ്മ
ജി രാവിലെ എത്തി ഇന്ന് ലഡാക്കിന്റെ ഗ്രാമപ്രദേശങ്ങളില്ലക്കാണ് ഞങ്ങൾ പോവാൻ തീരുമാനിച്ചത്
ഗ്രാമങ്ങളിലൂടെയുള്ള യാത്ര വളരെ ആസ്വാദ്യകരമാണ് മുഴുവൻ മരുഭൂമിയാണെങ്കിലു അവരുടെ കഠിനാധ്വാനത്താൽ നിറയെ ആപ്പിളുകളും ആ പ്രിക്കോട്ടും പച്ചക്കറികളും നിറഞ്ഞ് പച്ചപുതച്ചിരിക്കുന്നു യാക്കുകളെയും ചെമ്മരിയാടുകളെയും എങ്ങും കാണാം പാലിനായി പൊതുവെ യാക്കിനെയാണ് ആശ്രയിക്കുന്നത് യാക്ക് മിൽക്കും ചീസും വളരെ വില കൂടിയതാണ്.  ഞങ്ങൾ 150 കിലോമീറ്റർ അകലെയുള്ള "ലാമയേരു" എന്ന 2000 ൽ അധികം വർഷം പഴക്കമുള്ള ബുദ്ധവിഹാരത്തിലേക്ക് പോയി കാർഗ്ഗിലിലേക്ക് പോകുന്ന വഴിയാണ് ഈ മനോഹരമായ ബുദ്ധ വിഹാരം പോവുന്ന വഴിയിൽ ഇന്ത്യൻ മിലിട്ടറിയുടെ മ്യൂസിയം ,സിന്ധുവും സൻസക്കാർ എന്നീ നദികൾ ചേരുന്ന സംഗം ചന്ദ്ര ഭൂമി (Moon mud) മാഗ്നറ്റിക് ഹിൽ (anti gravity hill) എന്നീ സ്ഥലങ്ങൾ  കടന്നാണ് പോയത് തിരിച്ചു വരുമ്പോൾ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാം എന്ന തീരുമാനത്തിൽ ഞങ്ങൾ നേരെ മൊണാസ്റ്ററിയിലേക്ക് പോയി വലിയ ഒരു പർവ്വതത്തിനു മുകളിലാണ് ഈ ബുദ്ധ വിഹാരം നിലനിൽക്കുന്നത് എല്ലാ ബുദ്ധ പ്രബോധനങ്ങളും പാലി, സംസ്കൃത ,ഭാഷയിലുള്ള എല്ലാ ഗ്രന്ഥങ്ങളും അവിടെ സൂക്ഷിച്ചിട്ടുണ്ട് എന്നാൽ നെരോപ്പ 12 വർഷം തപസ്സു ചെയ്ത ഗുഹ കണ്ടപ്പോഴാണ് ശരിക്കും സന്തോഷം കൊണ്ട് ഞങ്ങളുടെ  കണ്ണ് നിറഞ്ഞത് കാരണം കേട്ട് മാത്രം പരിചയമുള്ള നെരോപ്പ നടന്ന സ്ഥലത്താണ് നമ്മൾ നിൽക്കുന്നതെന്ന് തിരിച്ചറിവുണ്ടായപ്പോൾ ഉണ്ടായ സന്തോഷം വളരെ വലുതാണ് വളരെ പഴയ കെട്ടിടങ്ങൾ ആണ് നൂറ് കണക്കിന് വർഷത്തെ പാരമ്പര്യം നമ്മോട് ആ വിഹാരത്തിന് പറയാനുണ്ടാവും ശേഷം ഞങ്ങൾ തിരിച്ചു മൂൺ മഡ് കണ്ടു വളരെ തിളക്കമുള്ള മണ്ണ് ചന്ദ്രനിൽ കാണുന്ന മണ്ണ് തന്നെയാണ് ഇതെന്ന് ഇവിടുത്തുകാർ പറയുന്നു സ്വയം തിളക്കമുള്ള മലകൾ ശേഷം പർവ്വതങ്ങളുടെ മടിയിലൂടെ വെട്ടിയുണ്ടാക്കിയ, സിന്ധു നദീ കൈ പിടിച്ച് നമുക്കൊപ്പം വരുന്ന വഴിയിൽ ധാരാളം ബുദ്ധവിഹാരങ്ങൾ ഉണ്ട് ഞങ്ങൾ നേരെ സിന്ധു -സൻസ്ക്കാർ സംഗമത്തിൽ എത്തി തർപ്പണം ചെയ്തു കുറച്ച് സമയം ധ്യാനം ചെയ്ത് തിരിച്ചു  നേരെ ഇന്ത്യൻ ആർമിയുടെ മ്യൂസിയത്തിൽ എത്തി കാർഗിൽ യുദ്ധത്തിന്റെ ഓർമ്മക്കായി തുടങ്ങിയ മ്യൂസിയമാണ് ശരിക്കും ദേശീയ ബോധം ഉള്ളിൽ നിറയുന്ന കാഴചകളാണ് ലഡാക്കിന്റെ ചരിത്രവും യുദ്ധങ്ങളുടെ ചരിത്രവും പരമവീരചക്ര ലഭിച്ചവരുടെ വിവരങ്ങളും യുദ്ധസാമഗ്രികളും വിവിധ യുദ്ധങ്ങളി പിടിച്ചെടുത്ത ആയുധങ്ങളും ടാങ്കറുകളു തുടങ്ങി വളരെ വിജ്ഞാന പ്രദമായ അറിവുകൾ നൽകുന്ന മ്യൂസിയം അതും പട്ടാള ചിട്ടയിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തവർക്ക് അഭിവാദ്യമർപ്പിച്ചു വീണ്ടും യാത്ര ചെയ്ത്  കാന്തമല (anti gravity hill) യിൽ എത്തി അവിടെ ഗ്രാവിറ്റി O% മാണ്  വാഹനങ്ങൾ എൻജിൻ സ്റ്റാർട്ട് ആക്കാതെ മലമുകളിലേക്ക് കയറി പോകുന്നത് കാണാം അവിടുന്നൊരു ചായയും കുടിച്ച് നേരെ ലേയിലേക്ക്  എത്തി
റൂമെടുത്ത് സാധനങ്ങൾ ഒക്കെ അവിടെ വെച്ച് ഭക്ഷണം കഴിച്ച് ലേ പാലസിൽ നടക്കുന്ന ഫെസ്റ്റിവെല്ലിൽ പങ്കെടുത്തു  അത്യാവശ്യം പർച്ചേസ് ഒക്കെ നടത്തി (ടിബറ്റിന്റെയും കാശ്മീരിന്റെയും ലഡാക്കിന്റെയും എല്ലാം വേറെ വെറെ തെരുവുകൾ ഉണ്ട് സാധനങ്ങൾ വിലപേശി വാങ്ങണം അവിടുത്തെ ട്രഡീഷണൽ സാധനങ്ങളൊക്കെ ലഭിക്കും)
9 മണിയോടു കൂടി റൂമിൽ തിരിച്ചെത്തി നാളെ ( 2 /9/19) രാവിലെ 7 മണിക്കാണ് ഡെൽഹിക്ക് ഫ്ലെറ്റ് അവിടെ JNU വിൽ രാംജി യുടെ ഹോസ്റ്റലിൽ പോയി കുറച്ച് സമയം വിശ്രമിച്ച് വൈകുന്നേരം 5 മണിയുടെ ഫ്ലൈറ്റിന് ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് ജീവിതത്തിൽ എക്കാലവും ഓർമ്മിക്കാനുള്ള ഒരു പാട് അനുഭവങ്ങളുമായി ഒരു യാത്ര ഇവിടെ സഫലമാവുകയാണ്
ഒരുപാട് നന്ദിയോടെ ഡോ. ശ്രീനാഥ് കരയാട്ട്
രാമാനന്ദ് കളത്തിങ്കൽ 
തന്നൽ ശശിയേട്ടൻ
മുരുകദാസ് ചന്ദ്രൻ
വിപിൻ
സൂരജ്
 2019 സപ്തംബർ 1

എന്താണ് യോഗ

*എന്താണ് യോഗ?*

ജൂൺ 21ന് അന്താരാഷ്ട്ര  യോഗാദിനമായി അതിഗംഭീരമായി  ലോകമകമാനം  ആചരിച്ചു വരുന്നു. 
യോഗയുടെ സാർവ്വത്രികമായി പ്രചാരണം ആണ് ഈ യോഗാദിനാഘോഷത്തിലൂടെ  ലക്ഷ്യം വെക്കുന്നത്. 
 യോഗയെക്കുറിച്ച് ചില അടിസ്ഥാന വിവരങ്ങൾ  പങ്കുവെക്കുന്നു.

യോഗ എന്ന വാക്കിന് അർത്ഥം യോഗം, സംയോഗം, കൂടിച്ചേരൽ എന്നൊക്കെയാണ്.
ഭൗതിക ശരീരവും മനസ്സിന്റെ ഉള്ളറകളിലെ ദിവ്യ ചൈതന്യവും (ആത്മാവ് എന്നും പറയാം) തമ്മിലുള്ള കൂടിച്ചേരലാണ് ഉദ്ദേശിക്കുന്നത്.
പ്രാചീന ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ദർശനങ്ങൾ ആയിരുന്നു
*സാംഖ്യം, യോഗം, ന്യായം, വൈശേഷികം, പൂർവ്വമീമാംസ, ഉത്തര മീമാംസ* എന്നിവ.
അതിലൊന്നായ യോഗം എന്ന ദർശനത്തിന്റെ ഉപജ്ഞാതാവ് *പതഞ്ജലി മഹർഷി* ആണ്.
അദ്ദേഹത്താൽ പറയപ്പെട്ട അഷ്ടാംഗയോഗയിലെ എട്ടു ഭാഗങ്ങളാണ്

യമം
നിയമം
ആസനം
പ്രാണായാമം
പ്രത്യാഹാരം
ധാരണം
ധ്യാനം
സമാധി
ഇവ ഓരോന്നും എന്തൊക്കെയാണെന്ന് നോക്കാം...

യമം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് സ്വയം നിയന്ത്രിക്കുക. യോഗ ചെയ്യുമ്പോൾ വിഘ്നമുണ്ടാക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങളിൽ നിന്നും സാധകന്റെ മനസ്സിനെ ചെറുത്തു നിർത്തുന്ന ക്രിയകളാണ് യമം.

അഹിംസ
സത്യം
അസ്തേയം
ബ്രഹ്മചര്യം
അപരിഗ്രഹം എന്നിവയാണ് യമങ്ങൾ.

*അഹിംസ*
മനസ്സാ, വാചാ കർമ്മണാ ഒരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക, കൊല്ലാതിരിക്കുക.

*സത്യം* സർവ്വഭൂതങ്ങൾക്കും ഹിതമായതിനെ സത്യം എന്നു പറയുന്നു. വ്യാജമായത് ചെയ്യാതിരിക്കുകയും, ഉള്ളത് മാത്രം ഉള്ളത് പോലെ പറയുകയും  ചെയ്യുകയും ചെയ്യുക.
 
*അസ്തേയം* ആരേയും വഞ്ചിക്കാതിരിക്കുകഅന്യന്റെ മുതൽ അപഹരിക്കാതിരിക്കുക.

*ബ്രഹ്മചര്യം*  ഒറ്റവാക്കിൽ പറഞ്ഞാൽ മാനസ്സികവും ശാരീരികവുമായ എല്ലാവിധ ഇന്ദ്രിയ സുഖങ്ങളേയും നിയന്ത്രിച്ച് സദാ സമയവും നല്ല ചിന്തകളിലും പ്രവൃത്തികളിലും മുഴുകുക എന്നതാണു  ബ്രഹ്മചര്യം.

*അപരിഗ്രഹം* ആരിൽ നിന്നും ഒന്നും ദാനമായി സ്വീകരിയ്ക്കാതിരിക്കുക അത്യാവശ്യ മായതിനെക്കവിഞ്ഞ് യാതൊന്നിനേയും, ആഗ്രഹിക്കാതിരിക്കുക, അനുഭവിക്കാതിരിക്കുക, ഒന്നിനോടും മമത ഇല്ലാതിരിക്കുക.

ഇങ്ങിനെ യമം പരിശീലിക്കുന്ന സാധകൻ തിന്മയിൽനിന്നും, ശുദ്ധീകരണത്താൽ സ്വയം പരിരക്ഷിച്ച് സമൂഹത്തിനു നന്മനല്കുന്നു.

*നിയമം* യമങ്ങളെ അനുഷ്ഠിച്ച സാധകനെ ധാർമ്മിക ജീവിതത്തിന്റെ വഴികളുമായി ബന്ധിപ്പിക്കുന്നതാണ് നിയമങ്ങൾ.

ശൗചം,
സന്തോഷം,
തപസ്സ്,
സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം,
എന്നിവയാകുന്നു നിയമങ്ങൾ

*ശൗചം* ആന്തരികം, ബാഹ്യം എന്നിങ്ങനെ രണ്ടുതരം ശൗചങ്ങളുണ്ട്.
മനസ്സിലെ മലങ്ങളെ അകറ്റുന്ന ഇന്ദ്രിയ നിഗ്രഹം ആന്തരിക ശൗചമാകുന്നു.

*സന്തോഷം* കർമ്മ ഫലങ്ങൾ നല്ലതാണെങ്കിലും അല്ലെങ്കിലും സ്വീകരിച്ച് സദാസമയവും സന്തോഷവാനായിരിക്കുക. 

*തപസ്സ്* പ്രത്യേക നിഷ്ഠകളിലൂടെ സ്ഥൂല ശരീരത്തെ പൂർണ്ണ നിയന്ത്രണവിധേയമാക്കി ധ്യാനമാർഗ്ഗം പരീശീലിയ്ക്കുന്നതാണു തപസ്സ്.

*സ്വാദ്ധ്യായം* താൻ ചെയ്യുന്ന ജോലിയോട് ബന്ധമുള്ള  ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് നിരന്തരമായുള്ള പഠനം.

*ഈശ്വരപ്രണിധാനം* തനിക്ക് അതീതമായ ഒരു ശക്തി പ്രപഞ്ചത്തിൽ ഉണ്ടെന്നും, താൻ ചെയ്യുന്നതെല്ലാം ഈശ്വരനാകുന്ന ആ ശക്തി ചൈതന്യത്തിൽ അർപ്പിച്ചു കൊണ്ട് ചെയ്യുന്നതാണു ഈശ്വരപ്രണിധാനം.


ഇങ്ങനെ സത്കർമ്മങ്ങൾ വഴി ധാർമ്മിക ജീവിതം നയിക്കുന്നതിനു നിയമം സഹായിക്കുന്നു.

*ആസനം* ഇന്ദ്രിയങ്ങളെ ബാഹ്യ വ്യവഹാരങ്ങളിൽ നിന്ന് അകറ്റി, അവയെ നിയന്ത്രിച്ച്, സ്വസ്ഥമായും സ്ഥിരമായും നിലകൊള്ളാൻ സഹായിക്കുന്ന  ശാരീരികസ്ഥിതികൾ അഥവാ  പൊസിഷനുകൾ ആണ് ആസനങ്ങൾ.

*പ്രാണായാമം* പ്രാണൻ എന്നാൽ പ്രാണവായു. നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെ നടക്കുന്ന ശ്വാസോച്ഛാസങ്ങളും വായുവിന്റെ ചലനങ്ങളും അൽപ്പനേരത്തേക്ക് നമ്മുടെ നിയന്ത്രണത്തിൽ കൊണ്ടു വരാനുള്ള ശ്രമമാണ് പ്രാണായാമം.

ജ്ഞാന, കർമ്മ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ബാഹ്യലോകത്തു നിന്ന് അകലുന്നത്  പ്രത്യാഹാരമെന്നും, ശ്രദ്ധ ഏതെങ്കിലും ഒന്നിലേക്ക് കേന്ദ്രീകരിക്കുന്നതിനെ ധാരണം എന്നും ബുദ്ധിയെയും ചിന്തകളേയും അതിലേക്കെത്തിക്കുന്നതിനെ ധ്യാനം എന്നും തൽഫലമായി ആപേക്ഷികം മാത്രമായ സുഖദു:ഖശീതോഷ്ണ സംഗങ്ങളെ ഇല്ലാതാക്കി സമമായ ബുദ്ധിയിലേക്ക്  മനസ്സിനെ എത്തിച്ച് സമാധി കൈവരിക്കുന്നതും എല്ലാം ചേർന്നതാണ് യോഗ.

പക്ഷേ നിർഭാഗ്യവശാൽ ഈ മഹത് സാഗരത്തിലെ *ആസനവും പ്രാണായാമവും മാത്രമായി ചുരുങ്ങിയ തോതിലാണ് ഇന്ന് യോഗ അറിയപ്പെടുന്നത്*
ബാക്കിയുള്ള 6 വിഭാഗങ്ങൾ അത്ര പെട്ടെന്ന് കച്ചവട ചരക്കാക്കാൻ സാധിക്കില്ല എന്നതു  തന്നെയാണ് കാരണം.
യോഗക്ക് നേരിട്ട ച്യുതി സൂചിച്ചിച്ചു എന്നേ ഉള്ളൂ.

ഇനി യോഗയുടെ നിർവചനം നോക്കാം.
*യോഗ: ചിത്തവൃത്തി നിരോധ:*
ചിത്തവൃത്തി എന്നാൽ മനസ്സിന്റെ വ്യാപാരങ്ങൾ. അതിനെ നിരോധിക്കലാണ് യോഗ.
എല്ലാ തിരക്കുകളും മാറ്റി വെച്ച് സ്വസ്ഥമായിട്ട് ഒരിടത്ത് ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങിനെ ഇരിക്കാൻ കഴിഞ്ഞാലും ആ സ്വസ്ഥത ശരീരത്തിനു മാത്രമല്ലേ ഉള്ളൂ. ആ നിർവൃതി മനസ്സിനും കൂടി കിട്ടിയാലോ...
അതിനു വേണ്ടിയാണ് യോഗ.
ശരീരാവയവങ്ങൾ ചില പ്രത്യേക രീതിയിൽ ക്രമീകരിച്ച് ചെയ്യുന്ന ആസനങ്ങളുടെ പൂർണ്ണ ഫലം കിട്ടണമെങ്കിൽ മനസ്സിന്റെ ശ്രദ്ധ അതിൽ കേന്ദ്രീകരിക്കുകയും ക്രമേണ മനസ്സിനെ കുറച്ചു സമയമെങ്കിലും ശ്യൂനമാക്കി നിർത്താനും കഴിയണം.
അതിന് ശ്വാസഗതിയേയും നിയന്ത്രിക്കേണ്ടതുണ്ട്.
പെട്ടെന്നു സാധിക്കില്ലെങ്കിലും ക്രമേണയെങ്കിലും ആ നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിൽ,
സ്ക്കൂളിൽ പി.ടി മാഷ് ചെയ്യിക്കുന്നതോ ജിംനേഷ്യത്തിൽ വെച്ച് ചെയ്യുന്നതോ ആയ വ്യായാമ മുറകളിൽ നിന്ന് യോഗ വ്യത്യസ്തമാകാതെ പോകും.

മനസ്സിന്റെ വ്യാപാരങ്ങളെ കടിഞ്ഞാൺ ഇട്ടാൽ, ബാഹ്യലോകത്തെ വിഷയ സുഖങ്ങളിലേക്കുള്ള പഞ്ചേന്ദ്രിയങ്ങളുടെ ഗതി നിയന്ത്രിച്ചാൽ നമുക്ക് നമ്മെത്തന്നെ മനസ്സിലാക്കാൻ സാധിക്കും,
അതായത് നമ്മുടെ ഹൃദയ താളം, രക്തത്തിന്റെ ഒഴുക്കിന്റെ താളം, മർദ്ദം,
ദഹനം നടക്കുന്നത്, തുടങ്ങിയവ മനസ്സിലാക്കാനും കാലക്രമേണ അവയെ നിയന്ത്രിക്കാനും യോഗ പരിശീലകർക്ക് കഴിയും.
പക്ഷേ അതൊക്കെ സാധിച്ചെടുക്കണമെങ്കിൽ കഠിനമായ പരിശീലനവും മുടങ്ങാത്ത അഭ്യാസവും വേണം.
അതു കൊണ്ട് ഗഹനമായ വിഷയങ്ങളെക്കുറിച്ച് ആദ്യം തന്നെ ഉത്കണ്ഠ പുലർത്താതെ, താരതമ്യേന ലളിതവും എന്നാൽ കൂടുതൽ ഫലവത്തുമായ *സൂര്യനമസ്ക്കാരം* പോലെ ഉള്ളവ പരിശീലിക്കാൻ ശ്രമിക്കുക.
ക്രമേണ മനസ്സിനെ ബാധിക്കുന്ന അസുഖങ്ങളായ ക്രോധം, ശോകം, വിദ്വേഷം, അതിമോഹം, അനുരാഗം, അസൂയ, കുശുമ്പ്, മദം, മാത്സര്യം തുടങ്ങിയവയും ശാരീരികമായി അമിത വണ്ണം, അമിത രക്തസമ്മർദം, പ്രമേഹം, ആസ്ത്മ, അസ്ഥി സന്ധി രോഗങ്ങൾ, മലബന്ധം, അജീർണ്ണം തുടങ്ങിയ രോഗങ്ങളേയും ചെറുക്കാവുന്നതാണ്.
ഇന്നത്തെ സമൂഹത്തിൽ ഏറ്റവും നല്ല കച്ചവട സാധ്യതയുള്ള യോഗ, ആയുർവേദം, ജ്യോതിഷം, വാസ്തു തുടങ്ങിയവയുടെ ബാഹ്യകവചത്തിൽ പൊതിഞ്ഞ് എന്തും വിൽക്കാം എന്ന ഒരു സ്ഥിതി നിലവിലുണ്ട്.
അതിനാൽ *പരസ്യവാചകങ്ങൾ മാത്രം വിശ്വസിച്ച് ഈ പേരുകൾ കേൾക്കുമ്പോഴേക്കും എടുത്ത് ചാടിയാൽ* വീഴുന്നത് ചതിക്കുഴിയിലേക്കാവും എന്ന ബോധത്തോടെ യഥാർത്ഥ അറിവുള്ളവരിൽ നിന്ന് മാത്രം ഉപദേശം സ്വീകരിച്ച് കൃത്യമായി യോഗ പരിശീലിച്ച് ആരോഗ്യവാന്മാരും സന്മനസ്സിൻ ഉടമകളും ആയിത്തീരുക.
പറ്റുമെങ്കിൽ ഈ സന്ദേശം മറ്റുള്ളവർക്ക് കൂടി പങ്കു വെക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നമ്മുടെ ശരീരവും മനസ്സും നമ്മളേക്കാൾ നന്നായി മനസ്സിലാക്കാൻ മറ്റാർക്കും കഴിയില്ല എന്ന് ഒരിക്കൽക്കൂടി മഹത്തായ ഈ ഭാരതീയ ദർശനം എല്ലാവരും നിത്യ ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ജോലി ചെയ്യരുത് പണി കിട്ടും



അതെ ഒരിക്കലും ജോലി ചെയരുത് അത് നിങ്ങളുടെ ജീവിതത്തെ സമ്മർദ്ദത്തിലേക്ക് നയിക്കും


എനിക്ക് ജോലിയില്ല പക്ഷെ ധാരാളം വരുമാനമുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില കാര്യങ്ങൾ ഞാൻ ചെയ്യുകയും അതുവഴി വരുമാനം ഉണ്ടാവുകയും ചെയ്യുന്നു മുമ്പ് ഞാൻ പല ജോലികളും ചെയ്തിട്ടുണ്ട് ഉണ്ട് അതൊക്കെ എനിക്ക് സമ്മാനിച്ചത് ക്ഷീണവും സ്ട്രസ്സും മാനസികസമ്മർദ്ദവും പ്രശ്നങ്ങളുമൊക്കെ ആയിരുന്നു.
 ആ സമയത്താണ് ഞാൻ എൻറെ ധർമ്മം കണ്ടെത്തിയത്. ഈ ലോകത്ത് ഏതോ ഒരു ജോലി ചെയ്താൽ മാത്രം നിങ്ങൾക്ക് ഒരിക്കലും ക്ഷീണം അനുഭവപ്പെടുന്നില്ല പകരം ഒരുപാടു ഊർജ്ജം ലഭിക്കുകയാണ് ചെയ്യുന്നത് അതാണ് നിങ്ങളുടെ സ്വധർമ്മം 
 അത് മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്
 അത് കണ്ടെത്തുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത് അതാണ് നിങ്ങളുടെ കർമ്മമണ്ഡലം

"സ്വധർമ്മോ നിധനം ശ്രേയ പരകർമ്മോ ഭയാവഹം "
 എന്ന് ഭഗവാൻ ഗീതയിൽ പറഞ്ഞതും ഇതുതന്നെ .നിങ്ങളുടെ സ്വധർമ്മം നിങ്ങൾ കണ്ടെത്തുമ്പോഴാണ്
 ജീവിതം ധന്യമാവുന്നത്  അതോടൊപ്പം തന്നെ കുടുംബവും സമൂഹവും അഭിവൃദ്ധിയിലേക്ക് എത്തുന്നത് . എന്നാൽ നിങ്ങൾ ജോലിയാണ് ചെയ്യുന്നതെങ്കിൽ അത് നിങ്ങൾക്ക് ക്ഷീണവും പ്രശ്നങ്ങളും പ്രദാനം ചെയ്യുന്നു. പഠിക്കാൻ വേണ്ടി കോഴ്സുകൾ തിരഞ്ഞെടുക്കുന്ന സമയത്ത് തന്നെ സ്വന്തം ധർമ്മത്തെ മനസ്സിലാക്കി  തനതായ ധർമ്മത്തിലൂടെ സഞ്ചരിക്കുന്നവരാണ് ലോകത്ത് മാറ്റങ്ങൾ സൃഷ്ടിക്കുന്നത് 

10 വയസ്സിൽ ഗുരുകുലത്തിലെത്തുന്ന ശിക്ഷാർത്ഥിയെ 1 വർഷം ഗുരുനാഥൻനിരീക്ഷിച്ച്, അയാളുടെ ധർമ്മം കണ്ടെത്തി പഠിപ്പിച്ച് അവനെ ആ വഴിയിൽ നയിച്ചിരുന്ന രീതിയാണ്  പ്രാചീന ഭാരതത്തിൽ ഉണ്ടായിരുന്നത് 
ധർമ്മവും കർമ്മവും ജോലിയും ഒന്നായിരിക്കുക
ഇനി ഇപ്പോൾ നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങൾക്ക് ഇഷ്ടമില്ലാത്തതാണോ എങ്കിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുക സ്വധർമ്മം കണ്ടെത്തുക അത് ആരംഭിക്കുക. എങ്ങനെയാണ് സ്വധർമ്മം കണ്ടു പിടിക്കുക?
 എന്നതല്ല ഇപ്പോൾ നിങ്ങയുടെ മനസ്സിൽ വന്ന ചോദ്യം അതിന് ഒരു പാട് വഴികളുണ്ട് അതിൽ പ്രധാനപെട്ടവയാണ് 
MBTI
Myers-briggs type indicator)
DMIT
*ENNEAGRAM*
തുടങ്ങിയവ
ഇതിൽ സ്വന്തം ധർമ്മത്തോടൊപ്പം
ആത്മാന്വേഷണവും ലഭിക്കുന്ന പൂർണ്ണശാസത്രമാണ് Enneagram
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് കാണുക
https://www.facebook.com/sreenathkarayat/videos/2499652983378171/

ഒരു പോക്കറ്റടി കഥ

ഒരു പോക്കറ്റടി കഥ

കഴിഞ്ഞ ആഴ്ച ഒരു ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തു . ഒരുപക്ഷേ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ പ്രോഗ്രാം ആയിരുന്നു അത് . ചെലവാക്കിയ 10000 രൂപ ചെറുതായി പോയോഎന്നുപോലും എനിക്ക് ഒരു സംശയം.

 പേരറിയാത്ത,  നേരിട്ട് കാണാൻ സാധിക്കാത്ത, പ്രഗത്ഭനായ, നന്മയുടെ മകുടോദാഹരണമായ, ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവുകൾ തന്ന  ആ മഹാത്മാവിന്,  ട്രെയിനർക്ക്  അനന്ത കോടി പ്രണാമം .

ഒരു വാക്കുപോലും എന്നോട് സംസാരിക്കാതെ ,  നേരിട്ട്  കാണാതെ,  ജീവിതത്തിൽ അനുകൂലമായ ഒരുപാട് തീരുമാനങ്ങളെടുക്കാൻ എന്നെ പ്രാപ്തനാക്കിയ ആ മഹാഗുരുവിന്  ഒരിക്കൽ കൂടി സാദര നമസ്കാരം .

 ഇനി വിഷയത്തിലേക്ക് വരാം കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളേജിനും തൊണ്ടയാടിനും ഇടയിൽ വച്ച് 10,000 രൂപയുംയും ക്രെഡിറ്റ് കാർഡും   6 എടിഎം കാർഡും   ഒറിജിനൽ ലൈസൻസ്  സും പാൻകാർഡും മറ്റ് പല പ്രധാന രേഖകളും  അടങ്ങിയ  എന്റെ പേഴ്സ് നഷ്ടപ്പെട്ടു .

 പോക്കറ്റടിച്ചതാവാം എന്ന്  അനുമാനിക്കുന്നു . കയ്യിൽ എടിഎം കാർഡോ പൈസയോ ഇല്ലാത്ത അവസ്ഥ...... പക്ഷെ  ഒരുപാട് വലിയ കാര്യങ്ങളാണ് അതിലൂടെ പഠിക്കാൻ സാധിച്ചത് .

1.എപ്പോഴും ജാഗ്രതയോടെ ഇരിക്കുക .  ബോധപൂർവം കാര്യങ്ങൾ ചെയ്യുക,   അല്ലാതെ റോഡിലൂടെ അലക്ഷ്യമായി ഒരു അന്തവും കുന്തവും ഇല്ലാതെ നടക്കുകയല്ല വേണ്ടത് .കയ്യിലും പോക്കറ്റിലും ഉള്ള വസ്തുക്കളെ കുറിച്ച് വളരെ വ്യക്തമായ ധാരണ എപ്പോഴുമുണ്ടായിരിക്കണം. ( A ഫോർ അവയർനസ് പഠിപ്പിക്കുന്ന എനിക്ക് കിട്ടിയ ചോരശാസ്ത്ര നിരൂപണ പാഠം: )

 2 . ഇന്നത്തെ കാലത്ത് ജീവിക്കാൻ ഞാൻ പണം കയ്യിൽ കരുതേണ്ട ആവശ്യമില്ല. കൂടുതൽ പണം കയ്യിൽ കരുതുന്നത്  എല്ലാ തരത്തിലും അപകടമാണ്.( കാരണം കഴിഞ്ഞ ഒരാഴ്ചയായി ആയി ഒരു എടിഎം കാർഡും പേടിഎം ഉം ഉപയോഗിച്ചാണ് സന്തോഷകരമായി  ജീവിച്ചു വരുന്നത്. ചിലവാക്കുന്ന കണക്ക് കൃത്യമായ സൂക്ഷിക്കപ്പെടും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത )

 ക്യാഷ് ലെസ്സ് ട്രാൻസാക്ഷ നെക്കുറിച്ച്  പതിനായിരം പ്രാവശ്യം നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടും നുമ്മ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
 എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി  അക്ഷരാർത്ഥത്തിൽ അത് നടപ്പിലാക്കി വരുന്നു.

 3  ലൈസൻസിന്റേയോ മറ്റ് പ്രധാന രേഖകളുടെ ഒറിജിനൽ എവിടെ യെങ്കിലും സൂക്ഷിച്ചുവെച്ച് കോപ്പികൾ മാത്രം  കൊണ്ട് നടക്കുക (ഞാൻ നേരത്തെ അങ്ങനെ ആയിരുന്നു  എന്നാൽ ഒരിക്കൽ ട്രെയിനിൽ കയറിയപ്പോൾ ഒർജിനൽ ഐഡി ഇല്ലാത്തതിനെ പേരിൽ   ടി. ടി . ഫൈൻ  അടിച്ചു. അതിനുശേഷമാണ് ഒറിജിനൽ ലൈസൻസ് കയ്യിൽ വെക്കാൻ തുടങ്ങിയത് . ഇന്നത്തെ കാലത്ത്  ലൈസൻസ് നമ്പർ കൊടുത്താൽ കൃത്യമായി ലൈസൻസിന്റ വിശദാംശങ്ങൾ  കിട്ടുന്ന ആപ്ലിക്കേഷനുകൾ ഉള്ളപ്പോൾ നിരക്ഷരകുക്ഷിയായ  ആ TTRനെ  നന്ദിയോട് കൂടി സ്മരിക്കുന്നു )

 ബാങ്ക് അക്കൗണ്ടുകൾ ഫോണുമായി ബന്ധിപ്പിക്കുകയും  ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത്  രജിസ്റ്റർ ചെയ്യുകയും ചെയ്താൽ സ്വന്തമായി തന്നെ എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.  അതിന് ബാങ്കുമായി ബന്ധപ്പെടേണ്ട ആവശ്യമേയില്ല. 

 അഞ്ചോ ആറോ എടിഎം കാർഡുകൾ പേഴ്സിൽ കൊണ്ടുനടക്കാതെ ഒന്നോ രണ്ടോ കാർഡുകൾ മാത്രം പേഴ്സിൽ വയ്ക്കുക. ( പലരുടെ പേഴ്സിലും സ്വന്തം കാർഡ് പോരാഞ്ഞിട്ട് ഭാര്യയുടേയും മക്കളുടേയും പറ്റുമെങ്കിൽ അയൽവക്കക്കാരന്റേയും വരെ കാർഡ് ഉണ്ടാകും. ഒന്നിലധികം കാർഡ് ഉള്ളത് താനൊരു മഹാസംഭവമാണെന്ന് മറ്റുള്ളവർക്ക് തോന്നും എന്ന അബദ്ധ ധാരണ കൊണ്ടായിരിക്കും ഇങ്ങിനെ സംഭവിക്കുന്നത് .) 

ക്രെഡിറ്റ് കാർഡിന്റേയും  മറ്റ് പ്രധാന രേഖകളുടെയും ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്.  ( 48 മെഗാപിക്സലിൽ വരെയല്ലേ മൊബൈൽ ക്യാമറ ഉള്ളത്. കൂടാതെ സ്കാനറും ) ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ വേണ്ടി ബാങ്ക് കാർഡ് നമ്പർ ചോദിക്കുമ്പോൾ  ജബ ജബ എന്ന് പറയേണ്ടിവരും. 

ഇന്ന് മനുഷ്യന്  ജീവിക്കാൻ പണം കയ്യിൽ കൊണ്ടു നടക്കണ്ട  ആവശ്യമില്ല.  വേണമെങ്കിൽ തന്നെ ആയിരം രൂപയ്ക്ക് താഴെ മാത്രം കയ്യിൽ സൂക്ഷിച്ചാൽ മതിയാകും. ബാക്കി എല്ലാ ട്രാൻസാക്ഷനും  കാർഡ് വഴിയോ പേടിഎം വഴി ആക്കുന്നതോ ആണ് നല്ലത് എന്നാണ് പ്രശ്നവശാൽ ഉത്തമമായി കണ്ടത്  ഉത്തമാ .....

ഇനിയും  അനേകം കാര്യങ്ങൾ ആ മഹാത്മാവിൽ നിന്നും  ഞാൻ പഠിച്ചിട്ടുണ്ടെങ്കിലും വിസ്താര ഭയത്താൽ ഇപ്പോൾ എഴുതുന്നില്ല. പിന്നീട് 
ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാം എന്ന് വിചാരിക്കുന്നു. 


എന്തായാലും അതിലെ പണം മാത്രമെടുത്ത്  ബാക്കിയുള്ള എല്ലാ  പേപ്പറുകളും കാർഡുകളും "കുതിരവട്ടം പോസ്റ്റ് ഓഫീസിലെ "  പോസ്റ്റ് ബോക്സിൽ  ആ മഹാത്മാവ് നിക്ഷേപിച്ചു. പോസ്റ്റ് ഓഫീസിൽ നിന്നും അത് തിരിച്ച് ലഭിക്കുകയും ചെയ്തു. ഇത്രയും കരുണ എന്നോട് കാണിച്ച കരുണാവാരിധേ..... ഭക്തവത്സലാ....... അങ്ങേയ്ക്ക് അനന്ത കോടി  പ്രണാമം:

 കുതിരവട്ടം പോസ്റ്റ് ഓഫീസിൽ തന്നെ അദ്ദേഹം ഇത് ഇടാൻ  കാരണം  മറ്റെന്തോ ചില  അർഥതലങ്ങൾ കൂടി നമുക്ക് മനസ്സിലാക്കി തരാനാവും:
എന്തായാലും  വിചക്ഷണൻമാരോട് ആലോചിച്ച് അർത്ഥതലങ്ങളും കൂടി കണ്ടെത്തിയതിനുശേഷം നേരത്തെ പറഞ്ഞ പുസ്തകത്തിൽ പ്രസിദ്ധീകരിക്കാം .

പിന്നെ 
നമ്മളുടെ അഡ്രസ്സും ഫോൺ നമ്പറും  എപ്പോഴും ഒരു കടലാസിൽ എഴുതി പേഴ്സിൽ സൂക്ഷിക്കുന്നത്  വളരെ നല്ലതാണ് . അല്ലാത്തപക്ഷം ആർക്കെങ്കിലും നമ്മുടെ പേഴ്സ് കളഞ്ഞു കിട്ടിയാൽത്തന്നെ ഉടമയെ കണ്ടെത്താൻ  അയാൾക്ക് കവടി നിരത്തേണ്ടിവരും. എനിക്കും പറ്റി അബദ്ധം. പോസ്റ്റ് ഓഫീസിൽ രേഖകൾ ലഭിച്ചപ്പോൾ എൻറെ ഫോൺ നമ്പർ അതിൽ ഇല്ലാത്തതിനാൽ  കൗൺസിലേഴ്സ് അസോസിയേഷന്റെ കാർഡിൽ ഉണ്ടായിരുന്ന നമ്പറിൽ എറണാകുളത്തുള്ള എൻറെ സുഹൃത്ത് റിക്സനെ  വിളിച്ചാണ് പോസ്റ്റ് മാസ്റ്റർ വിവരമറിയിച്ചത് .

 കള്ളൻ ഗുരുവിനെക്കുറിച്ച്  ഭാഗവതത്തിൽ  (24 ഗുരുക്കന്മാരിൽ  ഒരാളായി )പറഞ്ഞപ്പോൾ  ഇത്രയും പ്രതീക്ഷിച്ചില്ല.

എന്നെ കൂടുതൽ ബോധവാൻ ആക്കാൻ  കൂടുതൽ അവേർനസോടു  കൂടെ ജീവിക്കാൻ പ്രാപ്തനാക്കിയ ആ കള്ളനും  കുടുംബത്തിനും നല്ലത് മാത്രം  വരട്ടെ എന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഡയലോഗ്  കട്ടെടുത്തു പറഞ്ഞുകൊണ്ട്  നിർത്തുന്നു നന്ദി നമസ്കാരം.


NB ഈ മെസേജ് എങ്ങാനും കറങ്ങി തിരിഞ്ഞ് അങ്ങയുടെ കയ്യിലെത്തിയാൽ കള്ളൻ ഗുരുവേ ,' രത്നാകര കുല മഹാ സത്വമേ മഹാനുഭാവുലു  എന്റെ അനന്ത കോടി പ്രമാണങ്ങൾ സ്വീകരിച്ച് ഒരു സർട്ടിഫിക്കറ്റുകൂടി തരാൻ അപേക്ഷ അതും കുതിരവട്ടം പോസ്റ്റാഫീസിൽ ഇട്ടാൽ മതിയാവും

ഡോ: ശ്രീനാഥ് കാരയാട്ട്

ജീവിതവിജയത്തിന് ആസൂത്രണം

ആസൂത്രണം
ഈ ലോകത്ത് ഒരിക്കലും തിരിച്ചു കിട്ടാത്ത ധനം ഏതാണ് ?

ഈ ലോകത്ത് ഏറ്റവും അമൂല്യ വസ്തു എന്താണെന്ന് ?

നിങ്ങളുടെ ഉത്തരം?
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

അതെ " സമയം " തന്നെ ഒരിക്കലും തിരിച്ചു കിട്ടില്ല 

സമയത്തിന്റെ വിലയറിഞ്ഞ് ഉപയോഗിച്ചവരാണ് ജീവിതത്തിൽ വിജയിച്ചത് 
നിങ്ങൾ ചെലവാക്കിയാലും ഇല്ലെങ്കിലും  നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിങ്ങളുടെ സമ്പത്താണ് സമയം

നമ്മളോരോരുത്തരും നമ്മൾക്ക് ഈ ഭൂമിയിൽ ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ കണ്ടെത്തി എത്തി അതിന് കൂടുതൽ സമയം ചെലവഴിച്ച ധാരാളം സമ്പത്ത് നേടി  നമ്മുടെ എല്ലാ കാമനകളും പൂർത്തീകരിച്ച് സന്തോഷത്തോടെ ജീവിക്കുന്നതിനെയാണ്  ആസൂത്രണം എന്ന് പറയുന്നത് 


അമ്മ ആദ്യം ഉപ്പുമാവ് ഉണ്ടാക്കുന്നത് അമ്മയുടെ മനസ്സിലാണ് മനസ്സിലുണ്ടാകുന്ന ഉപ്പുമാവ് ആണ് പാത്രത്തിൽ ആയി നമുക്ക് ലഭിക്കുന്നത് 

ആശാരി മേശ ഉണ്ടാകുമ്പോൾ അപ്പോൾ ആദ്യം സൃഷ്ടിക്കപ്പെടുന്നത് അയാളുടെ മനസ്സിലാണ്  ആ മനസ്സിൽ ഉണ്ടാകുന്ന മേശയാണ് യാഥാർഥ്യമാകുന്നത്

ഒരു വീട് നിർമ്മിക്കുമ്പോൾ ആദ്യം വീട് സൃഷ്ടിക്കപ്പെടുന്നത് ഒരു പേപ്പറിൽ ആണ് ആണ് ആ പേപ്പറിനെ നമ്മൾ വിളിക്കുന്നത്  പ്ലാൻ എന്നാണ് പൂർണമായ അർത്ഥം പ്ലാനിങ് എന്നാണ് ഒരു പ്ലാനിങ് ഉള്ളതുകൊണ്ട് മാത്രമാണ് നമുക്ക് വീട് സൃഷ്ടിക്കാൻ സാധിച്ചത് 

വിമാനം ആദ്യം സൃഷ്ടിക്കപ്പെട്ടത്  ഏതോ ഒരാളുടെ മനസ്സിലായിരുന്നു ആ സങ്കല്പം ആണ് ഇപ്പോൾ ആകാശത്തിലൂടെ തലങ്ങുംവിലങ്ങും പറന്ന് നടക്കുന്നത്

ഒരു ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ  ആ ലക്ഷ്യത്തിലേക്ക് ഇത്ര സമയത്തിനുള്ളിൽ എങ്ങനെ എത്തിച്ചേരാം എന്നത്  വളരെ വ്യക്തമായി എഴുതി വയ്ക്കുന്നതാണ് പ്ലാനിങ്

 ലക്ഷ്യത്തെ 
Long team goal ,mid term goal ,short   term goal എന്നിങ്ങനെ മൂന്നായി തരം തിരിക്കാം

 ഉദാഹരണത്തിന്  എനിക്ക് 2020  സപ്തംബർ മാസം ആവുമ്പോഴേക്കും സ്വന്തമായി ഒരു വീട് നിർമിക്കാം എന്നതാണ് ലക്ഷ്യം 

ആദ്യം തന്നെ വളരെ വ്യക്തത ഉണ്ടാക്കുകയാണ് വേണ്ടത് 

എത്ര സ്ക്വയർ ഫീറ്റ് 
എവിടെയാണ്  ഉണ്ടാക്കുന്നത് 
എത്ര കാശ് ചെലവാകുന്നത് 
ആകാശ് എങ്ങനെയാണ് ഉണ്ടാക്കുന്നത് 

ആ കാശുണ്ടാക്കാൻ എൻറെ കയ്യിൽ എന്തൊക്കെ വഴികളാണുള്ളത് 

എനിക്ക് ഏറ്റവും നന്നായി ചെയ്യാനറിയുന്ന കാര്യം, എന്റെ വൈദഗ്ദ്യം (SKill)എന്താണ്
ഈ SKill ആർക്കാണ് ആവശ്യമുള്ളത് 

 എൻറെ കയ്യിൽ ഈ ഒരു കഴിവുണ്ട് എന്നുള്ളത് ആവശ്യക്കാരുടെ അടുത്ത എങ്ങനെ അറിയിക്കാം 

എന്റെ ഈ കഴിവു പയോഗിച്ച് അവരെ  സഹായിക്കുകയും  അവരുടെ കയ്യിലുള്ള കാശ് കയ്യിലേക്ക് വരികയും ചെയ്യുന്നത് എങ്ങനെയാണ്

 എത്ര കാലം കൊണ്ട് എനിക്ക് കാശ് സമ്പാദിക്കാം 

ബാങ്കിൽ നിന്ന് ലോൺ എടുക്കേണ്ടതുണ്ടോ  


അത് അടക്കാനുള്ള വ്യവസ്ഥ എന്താണ് '

എന്നതിനെക്കുറിച്ച് ഒക്കെ വളരെ കൃത്യമായ ക്ലാരിറ്റി ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത് 

അത് എഴുതി വെച്ച് ഓരോ കാര്യങ്ങളായി ആയി നടപ്പിലാക്കിയാൽ  നാം പോലുമറിയാതെ 2020 സപ്തംബർ മാസത്തിൽ നമ്മുടെ വീട് പൂർത്തിയാക്കും 

ഇത് ഒരുദാഹരണം മാത്രമാണ് ഇതേപോലെ ജീവിതത്തിലെ ഏത് കാര്യങ്ങൾക്കും കൃത്യമായ ഒരു വ്യക്തത ആസൂത്രണം ഉണ്ടായിരിക്കേണ്ടതാണ് 

വ്യക്തിയെന്ന നിലയിലും കുടുംബം എന്ന നിലയിലും രാഷ്ട്രം എന്ന നിലയിലും എല്ലാം നമുക്ക് ആസൂത്രണം ആവശ്യമുണ്ട്  

നമുക്ക് ഒരു ആസൂത്രണ കമ്മീഷൻ തന്നെ ഉള്ളത് ഓർമിക്കുമല്ലോ രാജ്യം അടുത്ത അഞ്ചുവർഷത്തിനകം എന്തായി തീരണം എന്നുള്ളതും എല്ലാം ആസൂത്രണം തന്നെ

 അതിൻറെ വളരെ ശക്തമായ ഒരു ഉദാഹരണമാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി  2003 ൽ ഒരു പത്രപ്രവർത്തകൻ  അദ്ദേഹവുമായി ഇൻറർവ്യൂ നടത്തിയപ്പോൾ 
 അദ്ദേഹം പറഞ്ഞ കാര്യം 
 ഞാൻ 2017ൽ ഭാരതത്തിലെ പ്രധാനമന്ത്രി ആയിരിക്കും എന്നുള്ളതാണ് 

നിങ്ങൾ എന്ത് അസംബന്ധമാണ് പറയുന്നത് എന്ന പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ അദ്ദേഹം വളരെ സൗമ്യമായി പറഞ്ഞത് 

ഞൻ 2017ൽ ഭാരതത്തിൻറെ പ്രധാനമന്ത്രി ആയിരിക്കും എന്ന് തന്നെയാണ് നരേന്ദ്രമോദി ഒരു സുപ്രഭാതത്തിൽ ഭാരതത്തിലെ പ്രധാന മന്ത്രി ആയ ആളല്ല
 20 വർഷത്തെ പ്ലാനിങ് അതിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ

ഇതു പോലെ ജീവിതത്തിൽ വിജയിച്ച ഏതൊരു വ്യക്തിക്കും കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു നമ്മൾക്ക് ഏതൊരു ചെറിയ പ്രവർത്തി ചെയ്യണമെങ്കിൽ പോലും ആസൂത്രണം അത്യാവശ്യമാണ് ആസൂത്രണം ശരിയായ രീതിയിൽ ആകുമ്പോഴാണ് നമ്മൾ വിജയിക്കുന്നത്


Monday, January 6, 2020

തെണ്ടികൾ പലവിധം

തെണ്ടികൾ പലവിധം
ഓരോ വാക്കിനെയും ഉല്പത്തി ശ്രദ്ധിച്ചാൽ വളരെ രസകരമായി മനസ്സിലാക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട് അതിൽ വളരെ പ്രധാനപ്പെട്ട ഒരു വാക്കാണ് തെണ്ടീ എന്നുള്ളത്
ദണ്ഡി എന്ന വാക്ക്  ചുരുങ്ങി തെണ്ടി ആയതാണ്  എന്നാണ് ഭാഷാശാസ്ത്രജ്ഞൻ ( ഗവേഷണ തെണ്ടികൾ) മാരുടെ ഒരു അനുമാനം

ദണ്ഡ് ചാരിയവനാണ് ദണ്ഡി അഥവാ തെണ്ടി  അതായത് ഒരു വടിയുമായി നടക്കുന്നവൻ 
ഉപനയന സംസ്കാരത്തിൽ  ഒരാളുടെ ഉപനയനം കഴിഞ്ഞാൽ അയാൾ ദണ്ഡു ( 6 അടിയുള്ള വടി)മായി ഒരു വർഷക്കാലം യാത്ര ചെയ്യണം  അറിവ് തേടിയുള്ള യാത്രയാണ് 
തേടലാണ് തെണ്ടൽ ആയി മാറിയത് അറിവ് തേടി യാത്ര ചെയ്യുന്നവനും അങ്ങനെയാണ് തെണ്ടീ ആയി 

മഹാത്മജി നടത്തിയത് ദണ്ഡിയാത്രയാണ്  (സ്വാതന്ത്ര്യം തേടിയുള്ള യാത്ര)
ദണ്ടുമായി സഞ്ചരിച്ച യാത്ര ആയതിനാലാണ് ദണ്ഡിയാത്ര ആയത് എന്നും  അതല്ല ദണ്ഡി എന്നത്  കടപ്പുറത്തിന്റെ പേരാണ്  എന്നുള്ള കാര്യത്തിൽ ശാസ്ത്രജ്ഞന്മാർ ഇപ്പോഴും തലപുകഞ്ഞ് ആലോചിക്കുകയാണ്

എന്നാൽ ഇന്ന് നമ്മൾ തെണ്ടീ എന്ന് വിളിക്കുന്നത് യാചകൻ മാരെയാണ് അവർ കാശിനുവേണ്ടിയാണ് തെണ്ടുന്നത്  (കാശ് തേടി നടക്കുന്നവരാണ് )  അങ്ങനെയാണെങ്കിൽ നമ്മളെല്ലാവരും തെണ്ടികൾ തന്നെയല്ലേ..?

എല്ലാവരും കാശ് തേടിനടക്കുന്നവർ തന്നെയല്ലേ ? 
അവർ  ഭക്ഷണം കഴിക്കാനുള്ള പൈസക്ക് വേണ്ടി തെണ്ടുമ്പോൾ   നമ്മൾ കുറച്ചുകൂടി വലിയ വീട് വെക്കാനും വാഹനം വാങ്ങിക്കാനുള്ള കാശിനായി തെണ്ടി നടക്കുന്നു അങ്ങനെയെങ്കിൽ കുറച്ചുകൂടി വലിയ തെണ്ടി നമ്മളൊക്കെ തന്നെയല്ലേ

  എല്ലാവരും തന്നെ  കാശുണ്ടാക്കുന്നത് കൂടുതൽ സുഖത്തിനു വേണ്ടിയാണ്  അങ്ങനെ ആണെങ്കിൽ നമ്മൾ എല്ലാം സുഖം തേടിനടക്കുന്ന തെണ്ടിയാണ്

നമുക്ക് കുറച്ച് തെണ്ടി കളെ ഇവിടെ പരിചയപ്പെടാം  
ജോലിതേടി നടക്കുന്നവൻ -
ജോലി തെണ്ടി
ലൈംഗികത  തേടി നടക്കുന്നവൻ -
ലൈംഗിക തെണ്ടി
 പേരും പ്രശസ്തിയും നേടി നടക്കുന്നവൻ പ്രശസ്തി തെണ്ടി 
അംഗീകാരം തേടി നടക്കുന്നവൻ അംഗീകാരത്തെണ്ടി
സുഖം തേടി നടക്കാൻ 
സുഖതെണ്ടി
അറിവുതേടി നടക്കുന്നവൻ 
ജ്ഞാന തെണ്ടി
ആദ്ധ്യാത്മികത തേടി നടക്കുന്നവൻ ആദ്ധ്യാത്മിക തെണ്ടി
മോക്ഷം തേടി നടക്കുന്നവൻ മോക്ഷത്തെണ്ടി

അങ്ങനെ പോകുന്നു തെണ്ടികളുടെ ലിസ്റ്റ് 

സ്നേഹപൂർവ്വം
ശ്രീനാഥ് തെണ്ടി 
30/12/19