കേരളം 100% സാക്ഷരത നേടിയിട്ടുണ്ട് ഉണ്ട് എന്നാൽ ഏറ്റവും കൂടുതൽ ആത്മഹത്യകളും മാനസികരോഗങ്ങളും വിവാഹമോചനവും നടക്കുന്നതും ഈ കൊച്ചു കേരളത്തിലാണ് എന്താണ് കാരണം
ജീവിതത്തിൽ സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ടുവരാൻ നമുക്ക് വേണ്ടത് അക്ഷര സാക്ഷരതയല്ല വൈകാരിക സാക്ഷരതയാണ് എവിടെയൊക്കെ ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടോ അവിടെയൊക്കെ വൈകാരിക സാക്ഷരത ഉണ്ടായിരുന്നു എന്നാൽ എവിടെയൊക്കെ പ്രശ്നങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും ഉണ്ടോ ഉണ്ടോ അവിടെയൊക്കെ വൈകാരിക നിരക്ഷരത ആണ് ഉണ്ടായിരുന്നത് ഇനിയും ലോകത്ത് ശാന്തിയും സമാധാനവും പുനർസൃഷ്ടിക്കാൻ ഉള്ള ഏക വഴിയും വൈകാരിക സാക്ഷരത ആവുക എന്നുള്ളത് തന്നെ
എന്താണ് വൈകാരിക സാക്ഷരത വികാരങ്ങളെ ശരിയായ സമയത്ത് ശരിയായ രീതിയിൽ പ്രകടിപ്പിക്കുക ആണെങ്കിൽ തീർച്ചയായും അവിടെ സന്തോഷവും സമാധാനവും സംജാതമാവും എന്നാൽ ഇതിനെക്കുറിച്ചുള്ള അജ്ഞതയാണ് എല്ലാ പ്രശ്നങ്ങളും കാരണം ഇനി ഒരു മനുഷ്യൻ പഠിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയവും ഇതുതന്നെ എന്നാൽ ഇത്രയും പ്രാധാന്യമുള്ള ഈ വിഷയം
വൈകാരിക സാക്ഷരത മനുഷ്യൻറെ അടിസ്ഥാന വികാരങ്ങളാണ് ഭയം, സന്തോഷം, ദേഷ്യം (കോപം ), സങ്കടം (ദുഃഖം) എന്നിവ ഇവയുടെ പലതരത്തിലുള്ള കോമ്പിനേഷനാണ് മറ്റെല്ലാ വികാരങ്ങളും ഈ നാല് വികാരങ്ങളും പ്രകൃതി മനുഷ്യനു കൊടുത്തത് അവനെ രക്ഷപ്പെടുത്താനാണ്. അതുകൊണ്ടുതന്നെ ശരിയായ സമയത്തു ശരിയായ വികാരപ്രകടനം കൊണ്ട് സമാധാനം ഉണ്ടാവുന്നതാണ് വൈകാരിക സാക്ഷരതാ എന്നു പറയുന്നത് എന്നാൽ തെറ്റായ വികാരപ്രകടനങ്ങൾ പലപ്പോഴും പ്രശ്നങ്ങളിലേക്കാണ് നയിക്കുന്നത് ഇത് വൈകാരിക നിരക്ഷരതയാണ്
ഓരോ വികാരങ്ങൾ ഉണ്ടാവുമ്പോഴും നമ്മളിൽ വിവിധ തരത്തിലുള്ള ശാരീരിക മാനസിക പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്
സങ്കടം (ദുഃഖം)
സങ്കടം ഉണ്ടാവുമ്പോൾ നമ്മളുടെ ഓരോ അവയവങ്ങളും തളരുന്നു ഒരു പ്രവൃത്തിയും ചെയ്യാൻ സാധിക്കാതെ തളർന്നു എവിടെയെങ്കിലും വിശ്രമിക്കാൻ ശരീരം നമ്മളെ പ്രേരിപ്പിക്കുന്നു
നമ്മുടെ വളരെ പ്രിയപ്പെട്ട ഒരാളുടെ മരണം കേൾക്കുകയോ കാണുകയോ ചെയ്യുമ്പോൾ നമ്മളിൽ ദുഃഖമാണ് ഉണ്ടാവുന്നത്
ആ സമയത്ത് ശരീരം തളരുകയും വിശ്രമിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ആ സമയത്ത് നമുക്ക് ശരീരത്തിലേക്ക് ഊർജപ്രവാഹമാണ് ഉണ്ടായതെങ്കിൽ ചിലപ്പോൾ ആ സമയത്ത് വൈകാരിക തീവ്രതയാൽ എന്തെങ്കിലും അപകടം കാണിക്കാൻ നമ്മൾ മുതിർന്നേക്കാം
ദേഷ്യം
മറ്റൊരു വികാരമാണ് ദേഷ്യം
ആരെങ്കിലും അന്യായം പ്രവർത്തിക്കുന്നത് കാണുമ്പോൾ അധർമം ചെയ്യുന്നത് കാണുമ്പോഴോ നമ്മളിൽ ഉണ്ടാക്കുന്ന വികാരമാണ് കോപം അല്ലെങ്കിൽ ദേഷ്യം
കോപമുണ്ടാകുമ്പോൾ അവളുടെ ശരീരത്തിന്റെ അവസ്ഥ ശ്രദ്ധിക്കൂ ശരീരത്തിലെ ഓരോ കോശങ്ങളിലും ഊർജ്ജം നിറയുന്നു ശ്വാസഗതി വർദ്ധിച്ച് ഉടനെ പ്രവർത്തിക്കാനുള്ള ഊർജ്ജം സംജാതമാകുന്നു എത്ര ക്ഷണിച്ചിരിക്കുകയാണ് എങ്കിലും നമ്മൾ പ്രതികരിക്കാൻ
തയ്യാറാവുന്നു
ഭയം / പേടി
മറ്റൊരു വികാരമാണ് ഭയം അപകടം ഉണ്ടാവുന്ന സാഹചര്യങ്ങളിൽനിന്നും ഉൾവലിയാനാണ് നമുക്ക് ഭയം തന്നിരിക്കുന്നത്
വന്യജീവികളിൽ നിന്നുള്ള അക്രമങ്ങളിൽ നിന്നും രക്ഷനേടാനോ അപകട സാഹചര്യങ്ങൾ നിന്നും രക്ഷ നേടാനോ വേണ്ടി ശരീരം കണ്ടെത്തുന്ന ഉപാധിയാണ് ഭയം
ശരീരത്തിലെ ഓരോ കോശങ്ങളും ഉൾവലിയാൻ ശ്രമിക്കുന്നതാണ് ശാരീരിക ലക്ഷണങ്ങൾ ഉദാഹരണത്തിന് അഗ്നി കാണുമ്പോഴോ അപകടം കാണുമ്പോഴോ അവിടെ നിന്നും രക്ഷപ്പെടാൻ വേണ്ടി ശരീരം എടുക്കുന്ന തീരുമാനമാണ് ഭയം
സന്തോഷം
മനുഷ്യൻ ഏറ്റവും കൂടുതൽ സമയം നിൽക്കേണ്ടുന്ന അവസ്ഥയാണ് സന്തോഷം ശാന്തമായ മാനസികാവസ്ഥയും സ്വസ്ഥതയും ഉണ്ടാവുന്നു സന്തോഷത്തോടുകൂടിഇരിക്കാനും
ആടാനും പാടാനും തോന്നുന്ന ഈ ഒരു വികാരം സമചിത്തത കൈവരുന്നത് കൂടിയാണ്
ഇതിൽ ഓരോ സാഹചര്യത്തിലും ഉണ്ടാവേണ്ട വികാരങ്ങൾ ശരിയായ രീതിയിൽ ഉണ്ടാവുകയാണെങ്കിൽ നമുക്ക് എപ്പോഴും സുഖകരമായി ഇരിക്കാൻ സാധിക്കും എവിടെയും പ്രശ്നങ്ങൾ ഉണ്ടാവുകയില്ല ലോകത്ത് ശാന്തിയും സമാധാനവും ഉണ്ടാവും
എവിടെയെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുന്നു എങ്കിൽ അതിനർത്ഥം അവിടെ ഏതോ ഒരാൾക്ക് വൈകാരിക സാക്ഷരത ത ഇല്ലെന്നാണ്
ശരിയായ വികാരപ്രകടനങ്ങൾ നിങ്ങളെ രക്ഷിക്കുമ്പോൾ തെറ്റായ വികാരപ്രകടനങ്ങൾ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു
കൂടുതൽ ഉദാഹരണങ്ങളിലൂടെ
നമ്മൾ ഒരു ബസ്സിൽ യാത്ര ചെയ്യുകയാണെന്ന് കരുതുക ഡ്രൈവർ വളരെ വേഗതയിൽ അപകടകകരമാവുന്ന രീതിയിൽ
വാഹനമോടിക്കുക യാണെന്നും കരുതുക
ഇവിടെ നമ്മൾ ഏതു വികാരപ്രകടനം നടത്തിയതാണ് പരിഹാരം ഉണ്ടാവുന്നത്
ദുഃഖം വന്നാൽ നമ്മുടെ കൈകാലുകൾ തളർന്ന് ഒന്നും ചെയ്യാനാകാതെ തളർന്നിരിക്കുo
ഭയം ഉണ്ടായാൽ ഭയന്നുവിറച്ച് അവിടെ അള്ളിപ്പിടിച്ചിരിക്കുന്നു
സന്തോഷം വന്നാൽ ആ വേഗത ആസ്വദിച്ച് വാഹനം അപകടത്തിൽ പെടുന്നത് വരെ ആഘോഷിക്കും
ദേഷ്യം വന്നാൽ നമ്മുടെ ശരീരത്തിലെ രക്തചംക്രമണം വർദ്ധിക്കുകയും നമ്മൾ പെട്ടെന്നുതന്നെ എഴുന്നേറ്റ് ഡ്രൈവറുടെ അടുത്തുപോയി സംസാരിക്കുകയും അയാളെ നിലക്ക്നിർത്തുകയും ചെയ്യും
അപ്പോൾ ഇവിടെ ശരിയായ വികാരം ദേഷ്യമാണ് മറ്റ് മൂന്നു വികാരങ്ങൾക്കും ഇവിടെ പരിഹാരം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല
അതേപോലെ മറ്റുള്ളവർ നമ്മൾ പ്രതീക്ഷിച്ചതുപോലെ മാറിയിട്ടില്ലെങ്കിൽ നമ്മൾ പ്രകടിപ്പിക്കേണ്ട വികാരം ഏതാണ്
സാധാരണയായി ദേഷ്യമാണ് എല്ലാവരും പ്രകടിപ്പിക്കാറുള്ളത്
അത് കൂടുതൽ പ്രശ്നങ്ങളിലേക്കാണ് വിഷയത്തെ നയിക്കുക എന്നാൽ ഇവിടെ ദുഃഖമാണ് പ്രകടിപ്പിക്കുന്നത് എങ്കിൽ
നമ്മൾ നമ്മുടെ സങ്കടം പറയുകയും പരിഹാരമുണ്ടാക്കുകയും ചെയ്യുന്നു.
സാധാരണയായി നമ്മൾ ഭയം ദുഃഖം എന്നീ വികാരങ്ങൾക്ക് പകരമായി ദേഷ്യമാണ് പ്രകടിപ്പിക്കുന്നത് അത് ആശയവിനിമയത്തിന്റെ മുന്നോട്ടുള്ള സാധ്യതകളെ തടസ്സപ്പെടുത്തുന്നു
ഉദാഹരണമായി ഭാര്യയുണ്ടാക്കിയ ഭക്ഷണത്തിൽ കൂടിയപ്പോൾ
ഭർത്താവിന്റെ പ്രതികരണം നോക്കൂ
ദേഷ്യത്തോടെ ഭർത്താവ്
"എന്തിന് കൊള്ളാം ഈ ഭക്ഷണം എത്ര ഉപ്പാണ് വാരി ഇട്ടിരിക്കുന്നത്
ഇത്രയും കാലമായി ഭക്ഷണം ഉണ്ടാക്കാൻ പഠിച്ചില്ലേ?"
ഭാര്യ ദേഷ്യത്തോടെ
"സൗകര്യമുണ്ടെങ്കിൽ കഴിച്ചാൽ മതി എനിക്ക് ഇത്രയൊക്കെ സാധിക്കൂ "
തെറ്റായ വികാരപ്രകടനങ്ങൾ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
ഇവിടെ സങ്കടം പ്രകടിപ്പിക്കേണ്ട സ്ഥലത്ത് ദേഷ്യം പ്രകടിപ്പിച്ചപ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നു
ഭർത്താവ് സങ്കടത്തോടെ
"കുറച്ച് ഉപ്പു കൂടെ കുറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ നന്നാവുമായിരുന്നു "
ഭാര്യ സ്നേഹത്തോടെ
" ക്ഷമിക്കണം
എനി മേലാൽ ശ്രദ്ധിക്കാം "
ഇവിടെ കൃത്യമായ വികാരം പ്രകടിപ്പിച്ചതിനാൽ പരിഹാരമുണ്ടായത് ശ്രദ്ധിക്കൂ
ഒരു ഉദാഹരണം കൂടി
അച്ഛൻ മകനോട് ദേഷ്യത്തോടെ
"നീ ചെയ്തത് ശരിയായില്ല "
മകൻ അച്ഛനോട് ദേഷ്യത്തോടെ
''നിങ്ങൾ ചെയ്യുന്നതൊക്കെ ശരിയാണോ "
ഇവിടെ വൈകാരിക നിരക്ഷരത പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
അച്ഛൻ മകനോട് വിഷമത്തോടെ
"നീ അങ്ങനെ ചെയ്തത് എനിക്ക് വിഷമമായി "
മകൻ അച്ഛനോട് വിഷമത്തോടെ
" ഇനി മേലാൽ ചെയ്യുകയില്ല
വൈകാരിക സാക്ഷരത വിഷയങ്ങളെ ലഘൂകരിക്കുന്നത് നോക്കൂ
അതേ പോലെ നിങ്ങളുടെ മൊബൈൽ ഫോൺ നിങ്ങളുടെ കയ്യിൽ നിന്നും നിലത്തുവീണു പൊട്ടിപ്പോയാൽ നിങ്ങളുടെ വികാരം എന്തായിരിക്കും
സങ്കടം
എന്നാൽ നിങ്ങളുടെ മൊബൈൽ ഫോൺ നിങ്ങളുടെ ഭാര്യയു കൈയ്യിൽനിനിന്നുമാണ് പൊട്ടിയതെന്ന് കരുതുക നിങ്ങളുടെ വികാരം എന്തായിരിക്കും
ദേഷ്യം
ഇതിൽ ഏതോ ഒരു വികാരം മാത്രമാണ് ശരി ഏതാണ് ചിന്തിച്ചുനോക്കുക
ഇൗ വിഷയം യൂട്യൂബിൽ കാണാൻ
https://youtu.be/FN0Lxqv_9bg
https://youtu.be/FN0Lxqv_9bg