Monday, January 6, 2020

വാശിപിടിച്ചു കരയുന്ന കുട്ടികളോട് എങ്ങനെയാണ് ഇടപെടേണ്ടത് ?

വാശിപിടിച്ചു കരയുന്ന കുട്ടികളോട് എങ്ങനെയാണ് ഇടപെടേണ്ടത്
വാശി എന്നുള്ളത് എപ്പോഴും വളരെ നല്ല ഒരു ഉപാധിയാണ് ഒരുപക്ഷേ നാളെ ആ കുട്ടിക്ക് ഒരു വാശി വന്നാൽ  (വലിയ ബിസിനസ്കാരൻ ആവണം, ഡോക്ടറാവണം)  തീർച്ചയായും അത് ആയിത്തീരും വാശിയുള്ള ഒരാളെ നമ്മൾക്ക് എന്തുമാക്കാം ഒരുവാശിയും ഇല്ലാത്ത ഒരാളെ നമുക്ക് എന്ത് ആക്കാനാണ് സാധിക്കുക വാശി ബുദ്ധിയുടെയും  ഊർജ്ജത്തെയും ലക്ഷണമാണ്


 കുട്ടികളിൽ കാണുന്ന വാശി പലപ്പോഴും അവർ സൂത്രശാലികൾ ആയതിനാലാണ് . അവർക്കാവശ്യമുള്ള സാധനത്തെ എങ്ങനെയാണ് നേടിയെടുക്കേണ്ടത് എന്ന് അവർ നിരന്തരം ചിന്തിച്ചു കൊണ്ടിരിക്കുന്നു കല്യാണ വീട്ടിലേക്ക് പോകുന്ന അമ്മയോടൊപ്പം കുട്ടിയും പോകുന്നു വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ പറഞ്ഞുറപ്പിച്ച കാര്യമാണ് വഴിയിൽ ധാരാളം കടകൾ ഒക്കെ കാണും ഒന്നിനും വാശി പിടിക്കരുത് എന്ന് എന്നാൽ ഇതെല്ലാം സമ്മതിച്ച് വീട്ടിൽനിന്നിറങ്ങി അടുത്ത കടയിൽ എത്തി അവിടെ കളിപ്പാട്ടം കാണുമ്പോൾ കുട്ടി കരയുകയും നിലത്തുവീണ് കിടന്നുരുളുകയും ചെയ്യും അപ്പോൾ അമ്മ കളിപ്പാട്ടം വാങ്ങി കൊടുക്കുന്നു ഇവിടെ അമ്മ കളിപ്പാട്ടം കുട്ടിക്ക് വാങ്ങിക്കൊടുത്തത് എന്തിനാണ് കുട്ടി കരയുന്നത് കൊണ്ടല്ല കളിപ്പാട്ടം വാങ്ങികൊടുത്തില്ലെങ്കിൽ എന്നെ കുറിച്ച് മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്ത കൊണ്ടാണ് അമ്മയുടെ മനശാസ്ത്രം ഏറ്റവും നന്നായി പഠിക്കുന്നത് കുട്ടികളാണ് എന്നുള്ള സത്യം ഇവിടെ നമ്മൾ ഓർക്കേണ്ടതാണ് അവൻ ജനിച്ചനാൾ മുതൽ കാണുന്നതാണ് അവൻറെ മാതാപിതാക്കളെ മാതാപിതാക്കളുടെ ഓരോ ചലനങ്ങളും അവന് ഹൃദിസ്ഥമാണ് അച്ഛനുമമ്മമാരുടെ ശക്തിയും ദൗർബല്യവും ഏറ്റവും നന്നായി അറിയുന്നത് കുട്ടികൾക്കാണ് ഈ ദുർബലത മനസ്സിലാക്കി  അവർ അച്ഛനമ്മമാരെ ഇമോഷണൽ ബ്ലാക്ക്മെയിലിംഗ് ചെയ്യുന്നത്. ഇന്ന് അവൻ കരയുന്നത് കളിപ്പാട്ടത്തിനാണെങ്കിൽ നാളെ അവൻ കരയുന്നത് മൊബൈൽഫോണിനും  ബൈക്കിനും വേണ്ടിയാണെന്ന് മാത്രം കുട്ടിക്കാലത്ത് നമ്മൾ എന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി വാശിപിടിച്ച് കരയുമ്പോൾ അത് വാങ്ങി കൊടുക്കുമ്പോൾ കുട്ടികളെ മനസ്സിലാക്കുന്നത് ഞാൻ വാശിപിടിച്ചു കരഞ്ഞാൽ എനിക്ക് എന്തും ലഭിക്കുമെന്നാണ് . കുട്ടികൾ ആവശ്യപ്പെടുമ്പോൾ കൊടുക്കാൻ സാധിക്കുന്നതാണെങ്കിൽ വാശിപിടിക്കാതെ തന്നെ കൊടുക്കുക കൊടുക്കാൻ ബുദ്ധിമുട്ടുള്ളതാണ് എങ്കിൽ എത്ര വാശി പിടിച്ചാലും കൊടുക്കാതിരിക്കുക അവരെത്ര വാശിപിടിച്ചാലും ഒരുപ്രാവശ്യം തരില്ല എന്ന് പറഞ്ഞ സാധനങ്ങൾ എനിക്ക് ലഭിക്കില്ല എന്ന് കുട്ടിക്കാലത്ത് കുട്ടിക്ക് മനസ്സിലായാൽ അതൊരു മെസ്സേജ് ആയി ഉപബോധമനസ്സിൽ കിടക്കുകയും പിന്നീട് വാശി പിടിക്കാതിരിക്കുകയും ചെയ്യും 

ആന വളരെ ചെറുതാവുന്ന സമയത്താണ് ആനയെ മെരുക്കുന്നത് ആ സമയത്ത് ആനയുടെ കാലിൽ ഒരു വലിയ വടം കെട്ടിയിടുന്നു ആവടം പൊട്ടിക്കാൻ വേണ്ടി ആന പലപ്രാവശ്യം ശ്രമിക്കുകയും ചെയ്യുന്നു ആശ്രമത്തിൽ പരാജയപ്പെടുമ്പോൾ ഉപബോധമനസ്സിൽ രേഖപ്പെടുത്തി വയ്ക്കുന്നത് എനിക്ക് ഒരിക്കലും ഇത് സാധിക്കുകയില്ല എന്നാൽ ത്തന പിന്നീട് വളരെ ശക്തി ഉള്ളത് ആകുമ്പോഴും ആന കരുതുന്നത് ഈ കെട്ട് എനിക്ക് പൊട്ടിക്കാൻ സാധിക്കില്ല എന്നും അത് അസാധ്യമായ പ്രവർത്തി ആണ് എന്നതുമാണ് ഇങ്ങനെ കുട്ടിക്കാലത്ത് കുട്ടികളോട് നമ്മൾ ഇടപെടുന്ന രീതിയാണ് പിന്നീട് അവരുടെ ഉപബോധമനസ്സിൽ ഗെയിമുകൾ ആയി സ്ക്രിപ്റ്റുകൾ ആയി മാറുന്നത് ആവശ്യങ്ങളെക്കുറിച്ച് അത്യാവശ്യ ങ്ങളെക്കുറിച്ച്  അനാവശ്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് വളരെ ചെറുപ്പത്തിൽതന്നെ അവബോധം കൊടുക്കുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ടത് അത് വാക്കിലൂടെ അല്ല പ്രവൃത്തിയിലൂടെയാവണം

No comments:

Post a Comment