Tuesday, January 7, 2020

ദേഷ്യം നിങ്ങളുടെ മരണമാണ്ദേഷ്യം നിങ്ങളുടെ പരാജയമാണ്



ഒരിക്കൽ ഒരു പാമ്പ് മരപ്പണിക്കാരന്റെ കടയിലേക്ക് കയറിപ്പോകാൻ ഇടയായി,കടയുടെ മൂലയിലേക്കു പാമ്പ് സാവധാനം ഇഴഞ്ഞു നീങ്ങി, ഇഴയുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന ഒരു കൈവാളിന്റെ മുകളിലൂടെ പോകുകയും പാമ്പിന് ചെറുതായി മുറിവേൽക്കുകയും വേദനിക്കുകയും ചെയ്തു,ആ സമയം പാമ്പ് വാളിന്റെ നേരെ തിരിഞ്ഞു വാളിനെ തിരിച്ചു കൊത്തി,കൊത്തിയതിന്റെ ഫലമായി പാമ്പിന്റെ വായ വല്ലാതെ മുറിവേറ്റു വേദനിച്ചു.പാമ്പിന് ഏന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ,വാള് പാമ്പിനെ ആക്രിമിക്കുകയാണ് കരുതി വാളിനെ പാമ്പ് ശ്വാസം മുട്ടിക്കാൻ വേണ്ടി സകല ശക്തിയും എടുത്തു വരിഞ്ഞു മുറുക്കി. ദൗർഭാഗ്യം എന്ന് പറയട്ടെ ,ആ വരിഞ്ഞു മുറുക്കലിൽ  പാമ്പിന്റെ ശരീരമാസകലം മുറിവേറ്റു പാമ്പ് ദാരുണമായി ചത്തു.

ജീവിതത്തിൽ പലപ്പോഴും നമ്മളെ വേദനിപ്പിച്ചവരെ തിരിച്ചു വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അവരോടു ദേഷ്യത്തിന്റെ ഭാവത്തിൽ പ്രതികരിക്കും, പക്ഷെ യഥാർത്ഥത്തിൽ നമ്മളാണ് മുറിവേൽക്കപെ്പടുന്നത് ,നമ്മൾ സ്വയം വേദനിക്കപ്പെടുകയാണ് ചെയ്യുന്നത് ഇതിൽ പറഞ്ഞ പാമ്പിനെ പോലെ. 

ജീവിത്തിലുണ്ടാകുന്ന ഇത്തരം അനുഭവങ്ങൾ ,സാഹചര്യങ്ങൾ ആളുകൾ, കോപത്താലുള്ള പ്രതികരണങ്ങൾ  ഒഴിവാക്കുകയാണ് വേണ്ടത് , അവഗണിച്ചു കളയുകയാണ് ചെയ്യേണ്ടത്.കാരണം  ഇതിന്റെ പരിണിത  ഫലങ്ങൾ വളരെ ശോചനീയവും തിരിച്ചെടുക്കാനാവാത്തതും ആണ്.മറ്റൊരാളോട് ദേഷ്യവും പകയും,വെറുപ്പും കൊണ്ട് നടക്കുകയെന്നാൽ "സ്വയം വിഷം കഴിച്ചിട്ട് മറ്റേയാൾ മരിക്കുവാൻ  ആഗ്രഹിക്കുന്ന പോലെയാണ്."
ഇത്തരം സാഹചര്യങ്ങൾ സ്നേഹത്തോടെയുള്ള പ്രതികാരങ്ങളാണ് ഇപ്പോഴും ഉചിതം,നമുക്ക് ചെറിയ നഷ്ടങ്ങളുണ്ടായാൽ പോലും."ഓർക്കുക, വെറുപ്പിനെ സ്നേഹം കൊണ്ട് മാത്രമേ തോൽപ്പിക്കാനാവുകയുള്ളു."
❤❤❤😊👍🙏

No comments:

Post a Comment