Tuesday, January 7, 2020

റാണിയും മക്കളും

നിങ്ങളിങ്ങനെ നാട്ടുകാരെയും   നന്നാക്കി നടക്കുന്നതിനിടക്ക്  സ്വന്തം മകൻ്റെ കാര്യത്തിൽ കൂടി കുറച്ച് 
ശ്രദ്ധിക്കുന്നത്  നല്ലതാണ്
രാവിലെതന്നെ ശ്രീമതി ദേഷ്യത്തിലാണ് സന്തുഷ്ട കുടുംബജീവിതത്തിന് അനുസരണാശീലം  നല്ലതാണെന്ന് മഹത് വചനം ഉള്ളതിനാൽ ഭാര്യക്ക് ദേഷ്യം  വരുമ്പോഴൊക്കെ ഞാൻ ആത്മസംയമനം പാലിക്കാറാണ് പതിവ് .  ഞാൻ ചോദ്യഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി  എല്ലാ അമ്മമാരെയും പോലെ തന്നെ എൻറെ ശ്രീമതിയും മകൻറെ കാര്യത്തിൽ അതീവ ശ്രദ്ധാലുവാണ് എന്താണ് മേടം വിഷയം മോനെ കുറിച്ച്  നല്ലതാണെങ്കിൽ മാത്രം അവൻ കേൾക്കെ പറയാം പരാതി ആണെങ്കിൽ അവനില്ലാത്ത സമയത്ത് എന്നോട് സ്വകാര്യം പറയുക 

അവനില്ലാത്ത സമയത്ത് പറയാൻ ഇല്ലാത്തത് ഒന്നുമല്ലല്ലോ പറയുന്നത് ഉള്ള തന്നെയലെ

അവന് ഇപ്പോൾ യാതൊരു ശ്രദ്ധയുമില്ല എല്ലാകാര്യങ്ങളും വളരെ വേഗത്തിൽ ചെയ്തുതീർക്കാനുള്ള വ്യഗ്രതയാണ് അതുകൊണ്ടുതന്നെ ഒരു ശ്രദ്ധയുമില്ലാതെ ആണ് പെരുമാറുന്നത് കഴിഞ്ഞയാഴ്ച 5 ഗ്ലാസ്സാണ് അശ്രദ്ധകാരണം പൊട്ടിച്ചത് മാത്രമല്ല അവൻ സൈക്കിൾ ഓടിക്കുമ്പോഴും ഒരു ശ്രദ്ധയുമില്ലാതെ പരിക്കുപറ്റുകയും അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്

നിങ്ങളവനെ വിളിച്ച് ഒന്ന് ഉപദേശിക്കണം അച്ഛൻറെ പുന്നാര മോൻ അല്ലേ 
ഞാൻ പറഞ്ഞാൽ അനുസരിക്കില്ല 

അപ്പോൾ അതാണ് വിഷയം 
ഇന്ന് ഒരു ബുദ്ധിമുട്ടുമില്ലാതെ യഥേഷ്ടം വെറുതെ കിട്ടുന്ന ഒരു വസ്തുവാണ് ഉപദേശം അതുകൊണ്ടുതന്നെ ഉപദേശം ഇന്ന് ഒരു വെറുപ്പ് ആയിട്ടാണ് എല്ലാവരും കാണുന്നത് അതുകൊണ്ടുതന്നെ ഞാൻ ആർക്കും ഉപദേശം കൊടുക്കാറില്ല മാത്രമല്ല 7 വയസ്സ് പ്രായമുള്ള എൻറെ മകനെ ഞാൻ എന്ത് ഉപദേശിക്കാനാണ്

 ഞാൻ ഒരുപാട് വട്ടം ആലോചിച്ചു 
അവൻറെ അശ്രദ്ധയാണ് പ്രശ്നം കുട്ടികൾക്ക് ഒരുപാട് എനർജിയുണ്ട് അതുകൊണ്ടുതന്നെ അതിനെ തടയുക സാദ്ധ്യമല്ല 

ഒരു അമ്മ  കുട്ടിയോട് ദിവസം 650 പ്രാവശ്യമെങ്കിലും ചെയ്യരുത് ചെയ്യരുത് ചെയ്യരുത് എന്ന് പറയുന്നുണ്ട് അവർ എന്തുചെയ്യും അതുകൊണ്ടുതന്നെ കുട്ടികളോട് ഒരുകാര്യം ചെയ്യരുത് എന്ന് പറയുന്നതിനേക്കാൾ നല്ലത് മറ്റ് എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ പറയുക എന്നുള്ളതാണ്
കുട്ടികളിൽ കാണുന്ന ചില ശീലങ്ങൾ ഒഴിവാക്കാൻ അത് ഒഴിവാക്കണം എന്ന് പറയുന്നതിന് പകരം മറ്റെന്തെങ്കിലും ഒരു ശീലം  ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത് 

ഉദാഹരണത്തിന് സോഫയിൽ കിടന്നു ചാടുന്ന കുട്ടിയോട് ചാടരുത് എന്നാണ് നമ്മൾ പറയാറ് പകരം അവനെ വീടിൻറെ മുറ്റത്തേക്ക് കൊണ്ടുപോയി അവിടെ രണ്ട് വര വരച്ച് നന്നായി ചാടാൻ പരിശീലിപ്പിച്ചാൽ  ഒരുപക്ഷേ നമുക്ക് നല്ല  ഒരു അത്ത്ലറ്റിനെ ലഭിച്ചേക്കാം

അതുകൊണ്ടുതന്നെ ഞാൻ അവന്റെ കാര്യത്തിൽ ഒരു പുതിയ പരീക്ഷണത്തിന് മുതിർന്നു കുട്ടിക്കാലത്ത് ഞങ്ങളൊക്കെ കളിച്ച ഒരു കളിയുണ്ട്
 റാണിയും മക്കളും

 ഒരു വലിയ ഈർക്കിലും പത്ത് ചെറിയ ഈർക്കിലും ചേർത്ത് പിടിച്ച് ഒരു അടി ഉയരത്തിൽനിന്ന് തറയിലേക്ക് ഇടുക
 (താഴെ വീണ് കൂടികിടക്കുന്ന ഈർക്കില്ലകളിൽ റണിയുടെ മുകളിൽ ഈർക്കിലുകൾ ഇല്ലെങ്കിൽ അയാൾ കളിയിൽ നിന്നും പുറത്താവും) കൂടിക്കലർന്നു കിടക്കുന്ന ഈർക്കിലുകകളിൽ നിന്നും ഒരു  ചെറിയ ഇർക്കിലെടുത്ത് മറ്റ് ഈർക്കിലുകളൊന്നും ഇളകാതെ ഓരോരോ ചെറിയ ഈർക്കിലുകൾ ആയി  വളരെ ശ്രദ്ധാപൂർവം  എടുത്ത് റാണിയെ സ്വതന്ത്രമാകുമ്പോൾ ആണ് പൂർണ്ണമായ വിജയത്തിലെത്തുന്നത് 

ഓരോ ചെറിയ ഈർക്കിലും (മക്കൾ ) വിജയകരമായി പുറത്തെടുക്കുമ്പോൾ 10 പോയിൻറ് വീതം ലഭിക്കും റാണി സ്വതന്ത്രമാകുമ്പോൾ  100 പോയിൻറ് ലഭിക്കും അങ്ങനെ 200 പോയിൻറ് ലഭിക്കുന്ന  ആളാണ് വിജയി

ചില സ്ഥലങ്ങളിൽ ഈ കളിയെ നൂറാം കോൽ എന്നാണ് പറയുന്നത്


ദിവസവും രാവിലെ എട്ട് മണിമുതൽ 9 മണിവരെ ഞാനും ശ്രീമതിയും മകനും ചേർന്ന് റാണിയും മക്കളും കളിക്കാൻ തുടങ്ങി ആദ്യ ദിവസങ്ങളിലൊക്കെ വ്യഗ്രത കാരണം അവൻ പരാജയപ്പെടാറുണ്ടായിരുന്നു 
എന്നാൽ ഒരു ആഴ്ച കൊണ്ട് പത്ത് ഈർക്കിലുകളും വളരെ ശ്രദ്ധയോടുകൂടി എടുക്കാനുള്ള വൈദഗ്ധ്യം അവർ നേടിയെടുത്തതു

അതിന്റെ ഗുണം അവന്റെ ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും കാണാൻ തുടങ്ങി അവൻ പുസ്തകങ്ങൾ വയ്ക്കുന്നത് 
അവന്റെ പഠനമുറിയിൽ 
അവൻ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് അവൻ സൈക്കിൾ ഓടിക്കുന്നത് അങ്ങനെയങ്ങനെ ജീവിതത്തിൽ മുഴുവൻ ബോധപൂർവം കാര്യങ്ങൾ ചെയ്യുന്ന സ്വഭാവം ശ്രദ്ധ ഒരുപാട് വർധിക്കുകയായിരുന്നു 

അവൻ ഒരു പുസ്തകം എടുക്കുമ്പോൾ മറ്റ് പുസ്തകങ്ങൾ അറിയാറില്ല

ഇന്ന് അവൻ ഒരു ഷൂ എടുക്കുമ്പോൾ അടുത്ത ഷൂ അറിയാറില്ല

എൻറെ ഓരോ ചലനത്തിലും അതീവശ്രദ്ധ വന്നു

വളരെ ബോധപൂർവ്വം ആണ് ഇപ്പോൾ എല്ലാ കാര്യങ്ങളും ചെയ്യുന്നത്

റാണിയും മക്കളും കേവലം ഒരു കളിയല്ല അതൊരു ധാരണയാണ്  

വളരെ വലിയ ഒരു ധ്യാനവും ആണ് 

റാണിയും മക്കളും എന്ന ധാരണ മഹാ ധ്യാനം കണ്ടുപിടിച്ച ഗുരുക്കന്മാർക്ക് അനന്ത കോടി പ്രണാമം
സ്നേഹപൂർവം
ഡോ: ശ്രീനാഥ് കാരയാട്ട്

റാണിയും മക്കളും
http://sreenathji.blogspot.com/2020/01/blog-post_3.html


8 comments:

  1. നന്ദി നമസ്തെ.

    ReplyDelete
  2. അറിവ് പാക്ര്‍ന്ന് നൽകുന്നതിനെ
    നന്ദി, നമസ്തേ.

    ReplyDelete
  3. വളരെ നല്ല ഉപദേശം ഗുരുജി..... നന്ദി നമസ്തേ 🙏

    ReplyDelete
  4. Valuable advice for new generation children

    ReplyDelete
  5. വളരെ നല്ല അറിവ് പകർന്നുതന്നതിൽ സന്തോഷം

    ReplyDelete
  6. എല്ലാ വീടുകളിലും മാതാപിതാക്കൾ നേരിടുന്ന പ്രധാന പ്രശ്നമാണ് കുട്ടികളുടെ ഈ രീതിയിലു ഉള്ള കുസൃതികൾ

    ReplyDelete
  7. Thank you Gurunatha,we played this many times in our schooldays

    ReplyDelete