Tuesday, January 7, 2020

ജീവിത വിജയത്തിന് പേഴ്സണൽ ഓർഗനൈസേഷൻ

ജീവിത വിജയത്തിന് പേഴ്സണൽ ഓർഗനൈസേഷൻ


ജീവിതവിജയത്തിന് ഏറ്റവും അത്യാവശ്യം വേണ്ട ഒരു വസ്തുവാണ് ടൈം മാനേജ്മെൻറ് എന്ന് എല്ലാവരും പറയാറുണ്ട് 

എന്നാൽ സമയത്തെ നമുക്ക് മാനേജ് ചെയ്യാൻ സാധിക്കുകയില്ല എന്നതാണ് സത്യം ഒരു ദിവസം 24 മണിക്കൂർ ആണ് അതിനെ 23 മണിക്കൂർ ആക്കുവാനോ 25 മണിക്കൂർ ആക്കുവാനോ നമുക്ക് സാധ്യമല്ല

പിന്നെ ചെയ്യാൻ സാധിക്കുന്നത് 24 മണിക്കൂറിന് അനുസരിച്ച് നമ്മളുടെ പ്രവർത്തിയെ മുൻഗണ ക്രമത്തിൽ ചിട്ടപ്പെടുത്തുക എന്നുള്ളതാണ്

 അങ്ങനെ സമയത്തിന്റെ വില മനസ്സിലാക്കി നമ്മുടെ ജീവിതത്തിലെ കാര്യങ്ങളുടെ മുൻഗണന അനുസരിച്ച് ആസൂത്രണം ചെയ്യുന്നതിനെയാണ് പേഴ്സണൽ ഓർഗനൈസേഷൻ എന്ന് പറയുന്നത്

 ജീവിതത്തിൽ വിജയിച്ച ഏതൊരു മനുഷ്യനും പേഴ്സണൽ ഓർഗനൈസേഷൻ ഉള്ള വ്യക്തിയായിരുന്നു

 ജീവിതത്തിൽ തിരിച്ചുകിട്ടാത്ത ഏറ്റവും അമൂല്യമായ നിധിയാണ് സമയം

ആ സമയത്തെ ഏറ്റവും നന്നായി ഉപയോഗിക്കുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നത്

 അനാവശ്യമായ പല കാര്യങ്ങൾക്കും ആണ് നമ്മൾ ഇപ്പോൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഏതൊരു കാര്യവും ചെയ്യാൻ പുറപ്പെടുമ്പോൾ

 ഇപ്പോൾ അത് ഞാൻ ചെയ്യേണ്ടത് തന്നെയാണോ?

 അതിനേക്കാൾ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ എനിക്ക് ചെയ്യാൻ ഉണ്ടോ?

 എന്ന് ആലോചിക്കേണ്ടതാണ് ജീവിതത്തിൽ സന്തോഷിക്കാനും ജീവിതത്തെ ആഘോഷിക്കാനും വിനോദയാത്ര പോകാനും കളിക്കാനും തമാശ പറയാനും എല്ലാത്തിനും സമയം നിശ്ചയിക്കേണ്ടത് ഉണ്ട്

 എല്ലാവരും തന്നെ ജീവിതത്തിൽ കഷ്ടപ്പെടുന്നത് ആനന്ദിക്കാനും സന്തോഷിക്കാനും ഒക്കെയാണ് എന്നാൽ പലരും ആനന്ദവും സന്തോഷവും അനുഭവിക്കുന്നില്ല

 ജീവിതകാലം മുഴുവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത് അങ്ങനെയല്ല ജീവിതത്തെ ആവോളം ആസ്വദിക്കാനും ആഘോഷിക്കാനും നമ്മൾക്ക് സമയം ഉണ്ടാവണം

 നിങ്ങൾക്ക് ഏറ്റവും നന്നായി ചെയ്യാനറിയുന്ന ജോലി കണ്ടെത്തി അത് മാത്രം ചെയ്തു ധാരാളം സമ്പാദിച്ചു
 ഓരോ പ്രവർത്തിയും ചെയ്യാൻ ആരാണ് പ്രഗൽഭനായ വ്യക്തി ഉള്ളത് അവരെക്കൊണ്ട് ആ കാര്യം ചെയ്യുക അല്ലാതെ ലോകത്തുള്ള എല്ലാ കാര്യവും നമ്മൾ തന്നെ ഏറ്റെടുത്ത് ചെയ്യുകയല്ല വേണ്ടത്

No comments:

Post a Comment