*അവിഹിത ബന്ധങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങൾ*
***************************
നമ്മുടെ പെൺകുട്ടികളെ , സഹോദരിമാരെ , ഇണകളെ നിർബന്ധമായും പഠിപ്പിച്ചു കൊടുക്കേണ്ടത്. നമ്മളും മനസ്സിലാക്കിയിരിക്കേണ്ടത് .*
സ്ത്രീ പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല.
ചില സാഹചര്യങ്ങളിലൂടെ കടന്നു പോവുമ്പോൾ പലപ്പോഴും നമ്മളറിയാതെ സംഭവിക്കുന്നതാണ് .
അതിൽ പ്രധാനപ്പെട്ട ഘട്ടങ്ങൾ ഇവിടെ വിശദീകരിക്കാം.
ഇവയോരോന്നും സാവധാനം വായിച്ചു ഗ്രഹിക്കാൻ ശ്രമിക്കുക. അതോടൊപ്പം നമ്മൾ കടന്നു പോയതും നമുക്ക് പരിചയമുള്ളതുമായ ജീവിതസാഹചര്യങ്ങളുമായി ചേർത്ത് വായിക്കാൻ ശ്രമിക്കുക.
1. ഫിസിക്കൽ അട്രാക്ഷൻ
2. പ്രോക്സിമിറ്റി
3. സിമിലാരിറ്റി
4. റെസിപ്രോസിറ്റി
5. ഇന്റ്റിമസി
*ഫിസിക്കൽ അട്രാക്ഷൻ*
**********************
ഒന്നാമത്തെ ഘട്ടം . പരസ്പരമുള്ള ആകർഷണം.
എതിർ ലിംഗത്തിലുള്ള ഒരു വ്യക്തിയുടെ സൗന്ദര്യം , ആകാരം, ശബ്ദം, ബുദ്ധിശക്തി , സംസാരം, മറ്റു കഴിവുകൾ തുടങ്ങി നമ്മെ ആ വ്യക്തിയിലേക്ക് ആകർഷിക്കുന്ന ഭൗതികമായ എന്തും ഫിസിക്കൽ അട്രാക്ഷന് കാരണമായിത്തീരുന്നു.
*പ്രോക്സിമിറ്റി*
***********
അടുത്ത ഘട്ടം . പരസ്പരം ബന്ധപ്പെടാനുള്ള സാഹചര്യങ്ങൾ.
നമ്മെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ഇടപെടാനുള്ള സാഹചര്യമാണ് പ്രോക്സിമിറ്റി.
സ്കൂൾ/കോളേജ് ക്യാമ്പസ്, ഓഫീസ്, വീട് ( ജോലിക്കാർ ) , ബസ്/ഓട്ടോറിക്ഷ തുടങ്ങിയ പബ്ലിക് വാഹനങ്ങൾ, ഫോൺ , വാട്സ് അപ്പ് , മറ്റു സോഷ്യൽ മീഡിയ ഇതൊക്കെ പ്രോക്സിമിറ്റിക്കു കാരണങ്ങളാണ്.
*സിമിലാരിറ്റി*
************
മൂന്നാമത്തെ ഘട്ടം . പരസ്പരം ഒന്നാകാനുള്ള പ്രവണത .
പരസ്പരം ആശയ വിനിമയം നടത്തുന്നതിലൂടെ, നമ്മെ ആകർഷിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള സാദൃശ്യങ്ങൾ കണ്ടെത്തുന്നതാണ് സിമിലാരിറ്റി .
ഒരേ ഭക്ഷണം , നിറം, യാത്ര, ചർച്ച ചെയ്യാനിഷ്ടപ്പെടുന്ന വിഷയങ്ങൾ തുടങ്ങി എന്തും സിമിലാരിറ്റിക്കു കാരണമാവുന്നു.
*റെസിപ്രോസിറ്റി*
***************
നാലാമത്തെ ഘട്ടം. പരസ്പരം ത്യാഗം ചെയ്യാനുള്ള സന്നദ്ധത.
പരസ്പരം വസ്തുക്കൾ കൈമാറുന്ന ഘട്ടമാണ് ഇത് .
പുസ്തകങ്ങൾ, മറ്റു പഠന സഹായികൾ, വസ്ത്രം, ഇഷ്ടപ്പെട്ട ഭക്ഷണം, ആഭരണം, മൊബൈൽ പണം തുടങ്ങി തങ്ങൾക്കു വിലപ്പെട്ട പലതും ഈ ഘട്ടത്തിൽ കൈമാറ്റം ചെയ്യാൻ തുടങ്ങുന്നു .
*ഇന്റ്റിമസി*
**********
സ്ത്രീ പുരുഷ ബന്ധത്തിന്റെ ക്ലൈമാക്സ് ഇവിടെ തുടങ്ങുന്നു.
ഇതാണ് ബന്ധം വേർപിരിക്കാനാകാത്ത വിധം മുറുകിക്കൊണ്ടിരിക്കുന്ന ഘട്ടം .
ഇൻറ്റിമസി എന്ന അവസ്ഥയിൽ എത്തുന്നതോടെ ആണിന്റ്റെയും പെണ്ണിന്റ്റെയും ശരീരത്തിൽ ഡോപ്പാമിൻ എന്ന ഒരു ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു.
ശക്തമായ ഒരു ഹോർമോൺ ആണ് ഇത് . ഇത് ഉണ്ടാവുന്നതോടെ മതം, ജാതി, പ്രായ വ്യത്യാസം, ജോലി, സമ്പത്ത് , വിവാഹം, കുട്ടികൾ, മാതാ പിതാക്കൾ തുടങ്ങിയ ഒന്നിനും ബന്ധം വേർപെടുത്താൻ സാധിക്കാതെ വരുന്നു.
ഒളിച്ചോട്ടം , ആത്മഹത്യാ തുടങ്ങി എന്ത് ത്യാഗത്തിനും ഈ ഹോർമോൺ പ്രേരിപ്പിക്കുന്നു .
*ആൻറ്റി ക്ലൈമാക്സ്*
****************
നമ്മുടെ പെൺകുട്ടികൾ, സ്ത്രീകൾ നിർബന്ധമായും മനസ്സിലാക്കേണ്ട ഘട്ടമാണിത് .
ഡോപ്പാമിൻ ഹോർമോണിനു ഒരു കാലാവധിയുണ്ട് . ഏകദേശം ആറു മാസം മുതൽ ഒരു വർഷം വരെയാണിത് .
ഫിസിക്കൽ അട്രാക്ഷനിൽ തുടങ്ങി , പ്രോക്സിമിറ്റി , സിമിലാരിറ്റി , റെസിപ്രോസിറ്റി എന്നീ ഘട്ടങ്ങളിലൂടെ ഇന്റ്റിമസിയിൽ എത്തിയ ശേഷം ഉണ്ടായ ഡോപ്പാമിൻ ഹോർമോണിൻറ്റെ പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിർവീര്യമായി തുടങ്ങുന്നു .
ഡോപ്പാമിൻ നിർവീര്യമാവുന്നതോടെ ബന്ധത്തിൽ ഉലച്ചിലുകൾ തട്ടാൻ ആരംഭിക്കുന്നു. പരസ്പര കലഹത്തിൽ തുടങ്ങി ബന്ധം വേർ പിരിയുന്ന ഘട്ടത്തിലേക്ക് നയിക്കുന്നു.
ഇതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ്.
1. ലൈംഗികതയാണ് പുരുഷനെ സ്ത്രീയിലേക്കു അടുപ്പിക്കുന്നത്. അന്യ സ്ത്രീകളിലാണ് പുരുഷന് എപ്പോഴും കൂടുതൽ ലൈംഗിക ആകർഷണം ഉണ്ടാവുക. ഒരു സ്ത്രീയിൽ ലൈംഗിക സുഖം പൂർത്തീകരിക്കപ്പെടുന്നതോടെ പതുക്കെ പുരുഷന് അവളോടുള്ള താല്പര്യം കുറഞ്ഞു വരുന്നു. ഇത് അവിഹിത ബന്ധങ്ങളെ എളുപ്പം തകർച്ചയിലേക്ക് നയിക്കുന്നു.
2. പുരുഷനിൽ നിന്നുള്ള ലാളനകളാണ് സ്ത്രീയെ അവനിലേക്ക് ആകർഷിക്കുന്നത് .
സ്ത്രീ ഒരിക്കലും പുരുഷനെ പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല.
പുരുഷനോടൊപ്പം കൂടുതൽ സമയം കൊഞ്ചി രസിച്ചിരിക്കാൻ അവൾ ഇഷ്ടപ്പെടുന്നു.
തനിക്കു വേണ്ടി സമയം ചിലവഴിക്കുന്ന പുരുഷനെ അവൾ സ്വഭാവികമായും ഏറെ ഇഷ്ടപ്പെടുന്നു. അവനിലേക്ക് പതുക്കെ ചായാൻ തുടങ്ങുകയും തനിക്കു വിലപ്പെട്ടതെല്ലാം പകരം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.
പരുഷന് സ്ത്രീയിൽ താല്പര്യം കുറയുന്നതോടെ പഞ്ചാര വർത്തമാനങ്ങളും ലാളനകളും പതുക്കെ ഇല്ലാതാവുന്നു. പുരുഷൻ സ്ത്രീയോട് പരുക്കാനായി തുടങ്ങുന്നു.
ലാളനകൾ നഷ്ടപ്പെടുന്ന പെണ്ണ് ആദ്യത്തിൽ ക്ഷമിക്കുമെങ്കിലും പിന്നീട് പുരുഷനോട് അകലാൻ തുടങ്ങുന്നു. അപ്പോഴേക്കും തിരിച്ചെടുക്കാൻ കഴിയാത്ത വിധം പെണ്ണിന് എല്ലാം നഷ്ടപ്പെട്ടിരിക്കും. അത് വീണ്ടും മറ്റു കടും കൈകൾ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു.
അവിഹിത ബന്ധങ്ങൾ വഴിയുള്ള ചെറിയ സുഖാനന്ദങ്ങൾക്കു വേണ്ടി വലിയ വിലയാണ്, ചിലപ്പോൾ സ്വന്തം ജീവിതം തന്നെയാണ് പലർക്കും ബലി കഴിക്കേണ്ടി വരുന്നത് . പരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇതിനു ഇരകളാവുന്നത് .
*മുൻകരുതൽ*
************
അവിഹിത ബന്ധങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഡോപ്പാമിൻ ഉല്പാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ടു ഘട്ടങ്ങളായ ഫിസിക്കൽ അട്രാക്ഷൻ , പ്രോക്സിമിറ്റി എന്നീ സാഹചര്യങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കലാണ് .
വളരെ നല്ലൊരു അറിവ്....
ReplyDeleteആണും, പെണ്ണും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം തന്നെയാണ്.
നന്ദി... ശ്രീനാഥ് ജി.🙏
മൂല്യങ്ങളുള്ള അറിവാണ് പകർന്ന് നൽകിയത്
ReplyDeleteനമസ്തേ ജി..🙏
ReplyDeleteഇന്ന് സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ അപകടം ഇതാണ്.. ഓരോ രക്ഷിതാകളുടെയും, പ്രത്യേകിച്ച് പെണ്മക്കൾ ഉള്ളവർ മനസിലാക്കേണ്ട അറിവ് തന്നെയാണ് ഇത്...
ഈ അറിവിന് നന്ദി...🙏
Om Sree sat Gurubabaye nama🙏🌼🌷🌼🙏pranamam🙏🌼🙏Guruji ,e ariv anivaryamayum upayoga predham thanne,palarkum paranju kodukan edavannitundankilum e sasthreeyamaya visadeekarsnam amoolyam🙏🌼🙏
ReplyDeleteവളരെ നല്ല അറിവ് നന്ദി ശ്രീനാഥ്‌ജി
ReplyDeleteവിലപ്പെട്ട അറിവാണ്...
ReplyDeleteവളരെ നന്നായിരിക്കുന്നു....🙏
നമസ്തേജി, ഇതുപോലുള്ള വിലമതിക്കാനാവാത്ത അറിവുകൾക്ക് നന്ദി.
ReplyDeleteഇവിടെ വ്യക്തികൾ സ്വയം നിയന്ത്രിച്ചാൽ മാത്രമേ അവിഹിത ബന്ധം ഒഴിവാക്കാൻ കഴിയൂ. അല്ലെങ്കിൽ ഉത്തരവാത പെട്ടവർ ശ്രദ്ധിക്കേണ്ടതാണ്.കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ സൂക്ഷിക്കുക മാത്രമാണ് ഒരു പോംവഴി. ഇന്നത്തെ കുഞ്ഞുങ്ങൾ ശൈശവത്തിൽ തന്നെ മാതാപിതാക്കളിൽ നിന്നും ഒറ്റപ്പെടുന്നത് ഒഴിവാക്കണം. അവരുടെ ഓരോ ഘട്ടത്തിലെ പരിസ്ഥിതി മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് സാധിക്കണം. തുടക്കത്തിലെ നിയന്ത്രിക്കാൻ സാധിച്ചാൽ ഇത്തരത്തിൽ ഉള്ള ബന്ധങ്ങൾ ഒഴിവാക്കാൻ കഴിയും.
ReplyDelete