Monday, January 6, 2020

ചിതി അനുഭവം


ചിതി അനുഭവം
അങ്ങനെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഒരു മുഹൂർത്തത്തിനു കൂടി സാക്ഷ്യം വഹിച്ചു ഒരുപക്ഷേ എൻറെ ജീവിതത്തിൽ സ്വർണ്ണ ലിപികളാൽ എഴുതാൻ സാധിക്കുന്ന ദിവസങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും ആണ് കഴിഞ്ഞ മൂന്നു ദിവസം കടന്നുപോയത്

ബ്രയാൻ വേൽസിന്റെ many life many masters  എന്ന പുസ്തകം വായിച്ച കാലം മുതൽ തുടങ്ങിയ ഭ്രാന്താണ് പാസ്റ്റ് ലൈഫ് റിഗ്രഷനെ കുറിച്ച് പഠിക്കുകയും അറിയുകയും ചെയ്യുക എന്നത് 
കുട്ടിക്കാലം മുതൽ ഭാരത സംസ്ക്കാരത്തിന്റെ  ഫിലോസഫി പഠിക്കുന്ന കാലം മുതൽ ചിന്തിക്കുന്ന വിഷയമാണ് പൂർവ്വജന്മത്തെയും പുനർജന്മത്തെ കുറിച്ചുള്ള കാര്യങ്ങൾ

 many life many masters  എന്ന പുസ്തകത്തിൽ കാതറിൻ എന്ന പെൺകുട്ടിയെ  പാസ്റ്റ് ലൈഫ് റിഗ്രഷന് വിധേയമാക്കിയപ്പോൾ ജന്മജന്മാന്തരങ്ങളിലൂടെ അവൾ സഞ്ചരിച്ച കാര്യങ്ങൾ വായിച്ചപ്പോൾ അത്ഭുതത്തെക്കാളേറെ വിസ്മയവും ആശ്ചര്യവും ആയിരുന്നു ഉണ്ടായിരുന്നത് അന്ന് മുതൽ തുടങ്ങിയ അന്വേഷണമാണ് പല ഗുരുക്കന്മാരെയും പല പാസ്റ്റ് ലൈഫ് റിഗ്രഷൻ ചെയ്യുന്ന മാസ്റ്റേഴ്സ് നെയും കാണുകയും  അനവധി ക്ലാസുകളിൽ പങ്കെടുക്കുകയും ചെയ്തു പാസ്റ്റ് ലൈഫ് റിഗ്രഷനിലൂടെ എൻറെ പൂർവ്വ ജന്മങ്ങളെ കാണാൻ കഴിയുകയും ഈ ജന്മത്തിൽ ഉള്ള പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുകയും ചെയ്തിരുന്നു ഞാൻ മുമ്പ് എഴുതിയ പല ലേഖനങ്ങളും എന്നെ FB പേജിൽ കാണാം

 നമ്മുടെ പുനർജനി ക്യാമ്പുകളിലും തന്ത്ര ക്യാമ്പുകളിലും ഏയ്ജ് റിഗ്രഷനും പ്രോഗ്രഷനുകളും  ചെയ്യാറുണ്ടെങ്കിലും പാസ്റ്റ് ലൈഫ് റിഗ്രഷന് വേണ്ടി മാത്രമായി  ഒരു ശിബിരം നടത്തണം എന്നത് വളരെ കാലമായുള്ള ഒരു മോഹമായിരുന്നു ഇന്ന് പലരും വലിയ ഫീസ് വാങ്ങിയിട്ടാണ് ഇത്തരം കോഴ്സുകൾ നടത്തുന്നത് അതുകൊണ്ടുതന്നെ വളരെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഈ അറിവ് നൽകുന്നതിനായി കോഴ്സ് നടത്തുന്നതിനെക്കുറിച്ച് നാളുകളായി ചിന്തിച്ചു കൊണ്ടിരിക്കുകയായിരുന്നു

ആ ഒരു സ്വപ്നമാണ് ഇപ്പോൾ ചിതിയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത് കൂടെ രാംജിയും ചേർന്നപ്പോൾ പൂർണ്ണമായി

ശിഷ്യൻ പാകമാകുമ്പോൾ  ഗുരു പ്രത്യക്ഷപ്പെടുന്നു എന്നാണല്ലോ ഭാരതീയ ദർശനങ്ങൾ പറയുന്നത് അതുപോലെയാണ് "ചിതി" എന്ന ക്യാമ്പും സംഭവിച്ചത് ....

 വളരെ മഹത്തുക്കളായ 20 പേരാണ് ആണ് ഇത്തവണ #ചിതി ക്യാമ്പിൽ പങ്കെടുക്കാൻ എത്തിയത് 
 ധ്യാനവും ദിശാ നമസ്കാരവും കഴിഞ്ഞു 2019 നവംബർ 30 ന് 9 മണിക്ക്  അനൗപചാരികമായ ഉദ്ഘാടനത്തോടുകൂടി #ചിതി ആരംഭിച്ചു രാവിലത്തെ  സെക്ഷൻ എടുത്തിരുന്നത് രാമാനന്ദ് ജിയാണ് നവ ശാസ്ത്രചിന്തയുടെ യുക്തിയിലൂടെ ഭാരത ദർശനങ്ങളിലൂടെ യുള്ള യാത്ര... ഭാരത ദർശനങ്ങളെ കുറിച്ചും മനുഷ്യരാശിയുടെ ഒരു ഹ്രസ്വ ചരിത്രവും അദ്ദേഹം  ചർച്ച ചെയ്യുകയുണ്ടായി

 സ്ഥൂല ശരീരത്തെ കുറിച്ചാണ് ഉച്ചവരെയുള്ള സമയം ചർച്ച ചെയ്തത് എങ്കിൽ  ഉച്ചയ്ക്കുശേഷം സൂക്ഷ്മശരീരത്തെ കുറിച്ചും വൈകിട്ട് ബോധത്തെ കുറിച്ചുമാണ് ആണ് ചർച്ച നടന്നിരുന്നത്.

ഉച്ചയ്ക്ക് 2 മണി മുതൽ മൂന്നര മണി വരെയുള്ള സമയം ചർച്ചയ്ക്കായി മാറ്റി വച്ചിരുന്നു  വളരെ സജീവമായ ചർച്ചയാണ് നടന്നിരുന്നത്.

  പ്രപഞ്ചം ഉണ്ടായ കാലം മുതൽ ഇന്നു വരെയുള്ള കാലഘട്ടത്തെ ഒരു കഥ പോലെ അവതരിപ്പിച്ചപ്പോൾ വളരെ അദ്ഭുതത്തോടുകൂടി എല്ലാവരും  വലിയ ഒരു യാത്ര ചെയ്യുക തന്നെയായിരുന്നു 

വൈകീട്ട് ഭാഗവത ഗ്രാമത്തിലെ മരങ്ങളോടും സസ്യലതാതികളോടും  സംവദിച്ചു കൊണ്ടുള്ള യാത്ര ഒരു നവ്യാനുഭൂതി തന്നെ ആയിരുന്നു.
 കുളി കഴിഞ്ഞ് ഭക്ഷണത്തിന് ശേഷം #മഹാമൃത്യു മനനം ആയിരുന്നു
 മരണം എന്താണെന്നും ജനനം എന്താണെന്നും ജീവിതം എന്താണ് എന്നതിനെക്കുറിച്ചും സ്വപ്ന വിചിന്തനത്തെ കുറിച്ചുമൊക്കെ വളരെ വിശദമായി തന്നെ ക്ലാസ്സിൽ ചർച്ച ചെയ്തു.

രാത്രി 10 മണിയോടുകൂടി മഹാമൃത്യു മനനത്തിനായി എല്ലാവരും തയ്യാറായി. ശരിക്കും മരണം തന്നെ 
മഹാ മരണമെന്ന ധ്യാനത്തിൽ മരണം എന്ന അവസ്ഥയിലൂടെ എല്ലാവരും ആഘോഷപൂർവ്വം  കടന്നു പോവുകയായിരുന്നു.
 അടുത്ത ദിവസം രാവിലെ   മരണത്തിൽ നിന്നും എല്ലാവരും പുനർജനി ധ്യാനത്തിലൂടെ ഒരു പുനർജന്മം  എടുക്കുകയായിരുന്നു..

രണ്ടാംദിവസമായ ഡിസംബർ ഒന്നാം തീയതി  പുനർ ജനനത്തിനുശേഷം എല്ലാവരും ചേർന്ന് , ഒരുകാലത്ത് ഒരുപാട് മുനിമാർ തപസ്സ് ചെയ്തിരുന്ന മുനിയറയിൽ എത്തി വിജ്ഞാന ഭൈരവ തന്ത്രത്തിലെ വളരെ  ഉയർന്ന തലത്തിലുള്ള ധ്യാനം ആയ ലയ ചിന്തനം എന്ന ധ്യാനം ചെയ്തു..

  ഭക്ഷണ ശേഷം പത്ത് മണിക്ക് എല്ലാവരും വീണ്ടും ക്ലാസ്സിൽ എത്തി 

മഹാമൃത്യു മനനത്തിന് ശേഷമുള്ള അനശ്വര അനുഭവങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കുശേഷം ശൈശവത്തെ കുറിച്ചുള്ള ക്ലാസ് ആയിരുന്നു പിന്നീട് എല്ലാവരുംതന്നെ സ്വയം മറന്ന് കുട്ടികൾ ആവുകയും കുട്ടിക്കാലത്തെ പോലെ   നിലത്ത് നീന്തി
കളിച്ച് ,മുട്ടുകാലിൽ ഇഴഞ്ഞ് .... പിച്ചവച്ച് ....നടക്കാൻ തുടങ്ങി...  

എല്ലാം വീണ്ടും ആവർത്തിച്ചപ്പോൾ നഷ്ടപ്പെട്ടുപോയ ശൈശവത്തിലേക്ക് എല്ലാവരും തിരിച്ചു വരികയായിരുന്നു കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായ ഒന്നരവയസ്സുള്ള ശാംഭവിയെ പോലെ തന്നെ എല്ലാവരും മറി കഴിഞ്ഞിരുന്നു കുടെ ജിബ്രിഷ്എന്ന ധ്യാനത്തിലൂടെ അവ്യക്തമായ വാക്കുകൾ പറയുകയും വിസ്മയം എന്ന ധ്യാനത്തിലൂടെ "വിസ്മയോ യോഗ ഭൂമിക" എന്ന അവസ്ഥയിൽ എല്ലാവരും എത്തിച്ചേരുകയായിരുന്നു ..
പിന്നീട്
 ബാല്യം യൗവനം  എന്ന വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ  എല്ലാവരും തന്നെ   നമ്മുടെ ബാല്യത്തിലെ കളികളിലൂടെ ബാല്യകാലത്തെ ആഘോഷിക്കുകയും ചെയ്തു... കുട്ടികളെപ്പോലെ പന്തെറിഞ്ഞും കൊക്കോ കളിച്ചും  ഒരിക്കൽക്കൂടി ബാല്യത്തെ വീണ്ടെടുക്കുകയായിരുന്നു.. കുട്ടിക്കാലത്ത് നമ്മൾ കളിച്ച കളികൾ എല്ലാം തന്നെ എങ്ങനെയാണ് നമ്മുടെ ചക്രങ്ങളുടേയും ചിന്തകളുടെയും ശുദ്ധീകരണത്തിനു സഹായിക്കുന്നത് എന്ന തിരിച്ചറിവ് വളരെ അത്ഭുതത്തോടു കൂടിയാണ്  തിരിച്ചറിഞ്ഞത്

 തിരിച്ചു വീട്ടിലേക്ക് പോയി കുട്ടികൾക്കൊപ്പം ഇത്തരം കളികൾ വീണ്ടെടുക്കാം എന്ന് പ്രതിജ്ഞ ചെയ്താണ് അന്ന്  വൈകുന്നേരം ക്ലാസ്സ് അവസാനിച്ചത്.

 രാത്രി പുനർജ്ജന്മം പൂർവ്വജന്മം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള  ചർച്ചയായിരുന്നു 
ഷഡ് ചക്രനിരൂപണത്തിലൂടെ വളരെ വിശദമായി സൂക്ഷ്മശരീരത്തെ കുറിച്ച് പഠിച്ചു.
 വളരെ ഉയർന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ശിക്ഷാർഥികളുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്..

 ക്യാമ്പിന്റെ മൂന്നാം ദിവസമായ ഡിസംബർ മാസം രണ്ടാം തീയതി അതിരാവിലെ ആസ്ട്രൽ പ്രൊജക്ഷൻ ധ്യാനം നടന്നു ..

 രാവിലെ ഭക്ഷണത്തിനു ശേഷം ക്യാമ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളായ പാസ്ററ് ലൈഫ് റിഗ്രറേഷനും കർമ്മങ്ങളെ എല്ലാംതന്നെ എന്നെ കരിച്ചു കളയുന്ന ഭൂത ശുദ്ധി എന്ന മഹാ ധ്യാനവും ആയിരുന്നു.. കളികളിലൂടെയും തമാശകളിലൂടെയും എല്ലാവരും തന്നെ അപ്പോഴേക്കും ചക്രങ്ങളെ കുറിച്ച് വിശദമായി തന്നെ  മനപ്പാഠമാക്കിയിരുന്നു. 10 മണിക്ക് തുടങ്ങിയ പാസ്റ്റ്ലൈഫ് റിഗ്രറേഷൻ 12 മണിയോട് കൂടിയാണ് അവസാനിച്ചത്.. പങ്കെടുത്ത എല്ലാവർക്കും തന്നെ വളരെ ആഴത്തിലുള്ള അനുഭവങ്ങളായിരുന്നു..
 ഒന്നോ അതിലധികമോ ജനമ്മങ്ങളിലേക്ക് യാത്രചെയ്യാനും വളരെ വിശദമായി അതിൽ നിന്നും മെസ്സേജുകൾ സ്വീകരിക്കാനും എല്ലാവർക്കും തന്നെ കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും മഹത്തായ കാര്യം..
തിരിച്ചറിയാൻ പറ്റാത്ത പലതരത്തിലുള്ള വികാരങ്ങളും രോഗങ്ങളും ഒക്കെയായി ക്യാമ്പിൽ വന്നവർ പൂർണ്ണ സംതൃപ്തിയോടെയാണ് തിരിച്ചു പോയത്
ഏവർക്കും പാസ്റ്റ്ലൈഫ് റിഗ്രറേഷനെക്കുറിച്ച് വളരെ വ്യക്തമായ ധാരണ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു എന്നത്  വളരെ സന്തോഷം നൽകുന്ന കാര്യമാണ്...

അകൈതവമായ നന്ദി...........
അതിരുകളില്ലാത്ത തങ്ങളുടെ അറിവിലൂടെ ജ്ഞാനത്തിന്റെ ഹിമഗിരി കളിലേക്ക് ഞങ്ങളെ കൈ പിടിച്ചുയർത്തിയ രാം ജിക്ക്

മനസ്സുകൊണ്ട് ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന അനിരുദ്ധൻ സാറിന്

ശിബിരം സമ്പന്നമാക്കിയ ഭാഗവത ഗ്രാമത്തിലെ സമസ്ത ചരാചരങ്ങൾക്ക്

ഓടിനടന്ന് കാര്യങ്ങൾ ചെയ്ത  പ്രസീതേട്ടനും രോഷ്ണി ചേച്ചിക്കും ശാംഭവിക്കും

തുടക്കം മുതൽ കൂടെ നിന്ന റിമൈന്റ് ഗ്രൂപ്പിനും
ഒന്നാമത്തെ ചിതി യെ ധന്യമാക്കിയ ഓരോ ശിക്ഷാർത്ഥികൾക്കും

 ഒരുപാട് നന്ദി  മൂന്നുദിവസം ഒരു കുടുംബമായി കളിയും ചിരിയും ആഘോഷവുമായി ഈ ദിവസങ്ങൾ മനോഹരമാക്കിയതിന്.

നന്ദി മാത്രം എല്ലാവരോടും ആദ്യ ചിതി സമ്പന്നമാക്കിയതിന് 
ഡോ: ശ്രീനാഥ് കാരയാട്ട്


No comments:

Post a Comment