Monday, January 6, 2020

സുശ്രുത് ജനനം / പ്രസവോത്സവം

          സുശ്രുത് ജനനം
അങ്ങനെ പത്ത് മാസത്തെ ഗർഭ ആഘോഷത്തിന്റെ പാരമ്യത 
പ്രസവം ഉത്സവമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് കൊണ്ട് ഞങ്ങളിലൂടെ ഒരു ജീവനും കൂടി, ഒരു പാട് നിയോഗങ്ങൾക്കായി ഇന്ന് 11 മണിക്ക് ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നു. ഗർഭകാലം ദുരിതകാല മല്ല ആഘോഷമാണ് ഗർഭിണി രോഗിയല്ല ദേവതയാണ് എന്ന് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കാൻ നമുക്ക് കഴിഞ്ഞിരിക്കയാണ് 

ഒരു പാട് നന്ദിയുണ്ട് ,
വർഷങ്ങളായി ഞാൻ സംസാരിക്കുന്ന കാര്യം, എന്റെ ആശയം ജീവിതത്തിൽ പകർത്തിയ പ്രിയതമ നിത്യയോട്
കഴിഞ്ഞ പത്ത് മാസം ഒരു മരുന്നും കഴിക്കാതെ, പ്രസവത്തിന് തൊട്ട് മുമ്പ് വരെ ആടി പാടി ഗർഭകാലത്തെയും പ്രസവത്തെയും ഒരേ സമയം ഉത്സവവും അതേ സമയം ധ്യാനാത്മകവും ആക്കിയ വിശ്വാസത്തിന്

അനിയൻ തന്നെയാണ് എന്ന് നേരത്തെ ഉറപ്പിച്ച് പറഞ്ഞ .ഗർഭസ്ഥ ശിശുവിന് ധാരാളം കഥകൾ പറഞ്ഞ് കൊടുത്ത, എന്നെക്കാൾ ഏറെ നിത്യയെ ശ്രദ്ധിച്ച, പരിചരിച്ച, കുഞ്ഞുണ്ണിക്ക് (കുഞ്ഞുവാവ വയറ്റിലുള്ള സമയത്തും കുഞ്ഞുണി അവനോട് സംസാരിക്കുകയും കുഞ്ഞുണ്ണി സംസാരിക്കുന്ന സമയത്ത് വാവ പ്രതികരിക്കുകയും ചെയ്യാറുണ്ടായിരുന്നു)

പ്രസവത്തെ ആഘോഷമാക്കാൻ ഞങ്ങൾക്കൊപ്പം നിന്ന മെഡിക്കൽ കോളേജിലെ ലെ  ഡോക്ടർ സജലവിമൽരാജ്  

പിന്നെ കൃത്യസമയത്ത്  ഓടിവന്ന് കൈപിടിച്ച് നിത്യയ്ക്ക് ആത്മവിശ്വാസം കൊടുത്ത  മെഡിക്കൽ കോളേജിലെ നേഴ്സ് ഞങ്ങളുടെ  രോഷ്ണി ചേച്ചിക്ക് 

പിന്നെ  ഞങ്ങളുടെ സകല  ആശയങ്ങൾക്കും കൂടെ നിന്ന അവളുടെ  അച്ഛനും അമ്മയും അനിയനും 

പിന്നെ എപ്പോഴും കൂടെ നിന്ന  രാംജി (രാമാനന്ദ് )
'
പിന്നെ എപ്പോഴും കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്ന സ്നേഹനിധികളായ സുഹൃത്തുക്കൾ 

പിന്നെ എപ്പോഴും അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന ഗുരുക്കന്മാർ പിന്നെ കട്ട സപ്പോർട്ട് ആയി നിൽക്കുന്ന നിങ്ങളോട് എല്ലാവരോടും 

ഒരു പാട് നന്ദി

ഇനി ഉത്തമ നോട് ലളിതമായി പറഞ്ഞാൽ 
ഇന്ന് ഞങ്ങളുടെ കൊച്ചു കുടുംബത്തിലേക്ക്  ഒരു കുഞ്ഞുവാവ കൂടി വന്നു.

ഇനി ഇപ്പോളത്തെ ഭാഷയിൽ പറഞ്ഞാൽ

we are blessed with a baby boy

No comments:

Post a Comment