Monday, January 6, 2020

എന്താണ് പനി ?

പനി
             എന്താണ് പനി ?
എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്. അതെപ്പോഴും അനുഗ്രഹം തന്നെയാണ്. നമ്മുടെ ശരീരത്തിൽ  രോഗാണുക്കൾ പ്രവേശിച്ചാൽ, ഏതെങ്കിലും തരത്തിലുള്ള  അസുഖം നമ്മുടെ ഉള്ളിൽ ഉണ്ടായാൽ എത്രയും പെട്ടെന്ന് അസുഖത്തെ പരിഹരിച്ച് നമ്മൾക്ക് പൂർണ്ണ ആരോഗ്യം തിരിച്ചു തരിക എന്നുള്ളത് പ്രാണന്റെ ഒരു വൈഭവമാണ്.

ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള
 രോഗാണുക്കളോ മാലിന്യങ്ങളോ വന്നുപെട്ടാൽ  ശരീരത്തിലെ മുഴുവൻ ശ്രദ്ധയും ആ മാലിന്യത്തെ കത്തിച്ചു കളയുക എന്നതായിരിക്കും. ആ സമയത്ത് പ്രാണൻ നമുക്കു തരുന്ന സന്ദേശം  "നിങ്ങൾ ദയവുചെയ്ത് ഇപ്പോൾ ഭക്ഷണം കഴിക്കരുത്, നിങ്ങൾ ഭക്ഷണം കഴിച്ചാൽ ഞങ്ങൾക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരും" എന്നതാണ്. അപ്പോൾ ശരീരത്തിൽ വന്നുകൂടിയ രോഗത്തെ അല്ലെങ്കിൽ മാലിന്യത്തെ കത്തിച്ചു കളയാൻ സാധിക്കുകയില്ല എന്ന മെസ്സേജ് ആണ് ശരീരം നമുക്ക് തരുന്നത്. അതിനായി ശരീരം ചെയ്യുന്നത് ആദ്യം തന്നെ        
' വിശപ്പില്ലായ്മ യാണ്. വിശപ്പ് ഇല്ലാതാവുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കില്ല എന്നാണ് പ്രാണൻ കരുതിയത്.  എന്നാൽ നമ്മളോ? കൂടുതൽ ഭക്ഷണം കഴിച്ചില്ലെങ്കിൽ ക്ഷീണിച്ചു പോകും എന്നു പറഞ്ഞു  വിശപ്പ് ഇല്ലെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കും. വായയ്ക്ക് രുചി ഇല്ലാതാക്കുക എന്നതാണ് പ്രാണൻ ചെയ്യുന്ന രണ്ടാമത്തെ വഴി. അപ്പോൾ നമ്മൾ കടുമാങ്ങ കൂട്ടി കഞ്ഞി കുടിക്കും. ശരീരം ആലോചിക്കുന്ന മൂന്നാമത്തെ വഴി തൊണ്ടയിൽ നല്ല വേദന ഉണ്ടാക്കുക എന്നതാണ്. എന്നാൽ നമ്മൾ അപ്പോൾ ബ്രെഡ് കാപ്പിയിൽ മുക്കി കഴിക്കും. ഈ മൂന്നാമത്തെ വഴിയും പരാജയപ്പെടുമ്പോൾ പ്രാണൻ മാലിന്യം കത്തിച്ചു കളയുക, രോഗാണുക്കളെ പുറത്താക്കുക  എന്നീ അത്യാവശ്യ പരിപാടികൾ മാറ്റിവെച്ചു നമ്മൾ കഴിച്ച ഭക്ഷണത്തെ ദഹിപ്പിക്കാൻ വേണ്ടി ശ്രമിക്കും. ആ സമയം രോഗാണുക്കൾ മറ്റ് എന്തെങ്കിലും രോഗം ആയി മാറാനുള്ള സാധ്യതയാണ് ഉണ്ടാവുന്നത്. ആ മാലിന്യം ആദ്യം കത്തിച്ചു കളയാതെ വരുമ്പോൾ  ശരീരം അതിനെ പുറത്താക്കാനുള്ള ഉള്ള രണ്ടാമത്തെ വഴിയാണ് ആലോചിക്കുന്നത്. അത് *വയറിളക്കവും  ചർദ്ദിയുമാണ്*. വയറിളക്കവും ഛർദ്ദിയും നമ്മൾ മരുന്നു കഴിച്ച് ഇല്ലാതാക്കുന്നു. അടുത്ത വഴി ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്ത് *ചൊറി* ഉണ്ടാക്കി മാലിന്യത്തെ പുറത്താക്കുക എന്നതാണ്. എന്നാൽ അതും നമ്മൾ ചികിത്സിച്ച് മാറ്റുന്നു. അപ്പോൾ ശരീരത്തിലെ മാലിന്യത്തെ പുറത്താക്കാൻ സാധിക്കാതെ ശരീരം ഏതെങ്കിലും ഒരു ഭാഗത്ത് ഒരു മുഴ സൃഷ്ടിച്  മാലിന്യത്തെ മുഴുവൻ അവിടെ സൂക്ഷിക്കുന്നു. പിന്നീട് എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ,  അതായത് പ്രാണന് കൂടുതൽ  സമയം കിട്ടുമ്പോൾ  ഇതിനെ കത്തിച്ചു കളയാം അങ്ങനെ പുറത്താക്കാം എന്നുള്ള ഉദ്ദേശത്തിൽ ഇതാണ് പിന്നീട്  ട്യൂമർ,  ആയി മാറുന്നത്. ഒരു  രാജ്യത്ത് ആഭ്യന്തരയുദ്ധം ഉണ്ടാവുമ്പോൾ  എല്ലാവരും തന്നെ യുദ്ധമുഖത്ത് ആയിരിക്കും. ശത്രുക്കളെ നശിപ്പിക്കുക എന്നതായിരിക്കും അവരുടെ ലക്ഷ്യം. ആ സമയത്ത്  അവിടെ ആഭ്യന്തരകലഹം ഉണ്ടാവുകയും പട്ടാളക്കാർ അതിൽ ശ്രദ്ധിക്കേണ്ടതായും വന്നാൽ ശത്രു ഈ രാജ്യത്തെ നശിപ്പിക്കും. ആ സമയത്ത്  പട്ടാളക്കാരെ മുഴുവൻ യുദ്ധത്തിനുവേണ്ടി  പറഞ്ഞയക്കുകയും അവർക്ക് സപ്പോർട്ട് കൊടുക്കുകയുമാണ് മറ്റെല്ലാവരും ചെയ്യേണ്ടത്. പട്ടാളക്കാർക്ക് ഊർജ്ജവും സമയവും കൊടുക്കുകയാണ്.   രാജാവ് സ്വന്തം രാജ്യത്തെ പട്ടാളക്കാരെ വെടിവെച്ചു കൊന്നു കളഞ്ഞാൽ എന്ത് സംഭവിക്കും? അതാണ് പനി വരുമ്പോൾ മരുന്ന് കുടിച്ച് പനി മാറ്റിയെടുക്കുമ്പോൾ സംഭവിക്കുന്നത്.
 അതെ പനി ഒരു രോഗമല്ല, നല്ല ഒരു അനുഗ്രഹമാണ്. പലതരത്തിലുള്ള പനിയില്ല. ലോകത്ത് ആകെ ഒരു പനി മാത്രമേ ഉള്ളൂ .ആ പനി ആവട്ടെ നമ്മുടെ സുഹൃത്തുമാണ്.
 ആ സമയത്ത് പൂർണമായും  ഉപവസിച്ചു  കരിക്കിൻ വെള്ളം,  വേവിക്കാത്ത ഭക്ഷണം എന്നിവ കഴിച്ചു പൂർണ്ണമായും വിശ്രമിച്ചു കഴിഞ്ഞാൽ ആൾക്ക് വേണ്ടത്ര വിശ്രമം കൊടുത്തു കഴിഞ്ഞാൽ ശരീരം തന്നെ ആ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.

*പനിക്ക് പട്ടിണിയാണ് ഔഷധം*  എന്ന് ആചാര്യന്മാർ പറഞ്ഞത് ഇവിടെ ഓർമിക്കുമല്ലോ. എല്ലാ പനിയും  രോഗലക്ഷണങ്ങളാണ്. ആധുനിക കാലഘട്ടത്തിൽ ഉള്ള ടെസ്റ്റുകളും സംവിധാനങ്ങളും ഉപയോഗിച്ച്  ശരീരത്തിൽ കടന്നു കൂടിയ പുതിയ വൈറസ് നെ ബാക്ടീരിയയോ ശത്രുക്കളെ യോ കണ്ടെത്തി  ശരീരത്തിനനുസരിച്ച രീതിയിൽ ചികിത്സിച്ചു ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയാണ് വേണ്ടത്. ശരീരത്തിലെ പ്രാണന്റെ മിതവ്യയ സിദ്ധാന്തം മനസ്സിലാക്കി അതിനനുസരിച്ച് പൗരാണികവും ആധുനികവുമായ  ഒരു കൂടിച്ചേരൽ നടത്തി  ചികിത്സിക്കുമ്പോഴാണ്  ആരോഗ്യം ഉണ്ടാകുന്നത്.  ഇതിൽ ആയുർവേദം  സൂക്ഷ്മശരീരത്തിൽ വിശ്വസിക്കുമ്പോൾ  അലോപ്പതി ശരീരത്തിലാണ് വിശ്വസിക്കുന്നത്. പനിയെ പോലെ തന്നെ ശരീരത്തിൽ കാണുന്ന എല്ലാ ലക്ഷണങ്ങളും ഓരോ കാരണങ്ങൾ മാത്രമാണ്. കാരണത്തെ അല്ല ചികിത്സിക്കേണ്ടത്.  കാര്യത്തെയാണ് ' കാര്യ കാരണങ്ങൾ  മനസ്സിലാക്കി   പ്രവർത്തിക്കുമ്പോഴാണ് *ആരോഗ്യം* ഉണ്ടാവുന്നത്.

No comments:

Post a Comment