1
1.സമയകൃത്യത പാലിക്കാൻ ഞാൻ സദാ ശ്രമിക്കാറുണ്ട്
2 .എല്ലാ കാര്യങ്ങളും പരമാവധി കൃത്യമായി ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്
3.അസത്യം പറയൽ ഞാൻ ഒരിക്കലും ക്ഷമിക്കാറില്ല
4.മൂല്യങ്ങൾക്ക് ഞാൻ വളരെയധികം പ്രാധാന്യം നൽകുന്നു
5. ഞാൻ എല്ലാവരെയും ഉപദേശിക്കാറുണ്ട്
6. എനിക്ക് പെട്ടന്ന് ദേഷ്യം വരാറുണ്ട്
7. ഞാൻ പ്രതീക്ഷിക്കുന്നത് പോലെ മറ്റുള്ളവർ പെരുമാറിയില്ലെങ്കിൽ ഞാൻ കോപിഷ്ഠന് ആകാറുണ്ട്
8. അച്ചടക്കത്തിന് ഞാൻ വളരെ പ്രാധാന്യം നൽകുന്നു
9. മറ്റുള്ളവർ കാണിക്കുന്ന കുറ്റങ്ങൾ എന്നെ അസ്വസ്ഥനാക്കുന്നുണ്ട്
10. ഞാൻ സ്നേഹം പ്രകടിപ്പിക്കാറില്ല , സ്നേഹം എന്റെ ഉള്ളിലാണ്
2
1 മറ്റുള്ളവരെ സേവിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
2. തന്റെ ആവശ്യങ്ങൾ മാറ്റിവെച്ച് ഞാൻ മറ്റുള്ളവരെ സഹായിക്കാറുണ്ട്
3. മറ്റുള്ളവരോട് "No " പറയാൻ എനിക്ക് ബുദ്ധിമുട്ടാണ്
4. ഞാൻ മറ്റുള്ളവരിൽ നിന്നും അംഗീകാരം പ്രതീക്ഷിക്കുന്നു
5. പ്രതിസന്ധിഘട്ടങ്ങളിൽ ഞാൻ മററുള്ളവർക്ക് എന്നും ആശ്രയമാണ്
6. എന്നെ മറ്റുള്ളവർ എപ്പോഴും ചൂഷണം ചെയ്യാറുണ്ട്
7. എന്റെ ആവശ്യങ്ങൾ ഞാൻ ഒരിക്കലും തുറന്നുപറയാറില്ല അത് മറ്റുള്ളവർ കണ്ടറിഞ്ഞ് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്
8. എൻറെ ആഗ്രഹങ്ങളെക്കാളും താൽപര്യങ്ങളേക്കാളും ഞാൻ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും പ്രാധാന്യം നൽകുന്നു
9. ജീവിതത്തിലെ വിജയം എന്ന് പറയുന്നത് മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നതാണ്
10. നാട്ടുകാർക്കിടയിൽ എനിക്ക് "സഹായി "എന്ന പേരുണ്ടെങ്കിലും എൻറെ വീട്ടിൽ ഞാൻ " ഒരു ഉപകാരമില്ലാത്തവൻ "എന്ന പരാതി കേൾക്കാറുണ്ട്
3
1.ഞാൻ പദ്ധതികൾ ആവിഷ്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നു
2 .എപ്പോഴും ഊർജസ്വലനായി കാണപ്പെടുവാൻ ഞാൻ ശ്രമിക്കാറുണ്ട്
3 .ഞാനൊരു വിജയ ശാലിയാണ്
4 .ഏതൊരാളെയും സംസാരത്തിലൂടെ സ്വാധീനിക്കാൻ എനിക്ക് കഴിവുണ്ട്
5.ജോലി ചെയ്യുന്നതിനേക്കാൾ സംരംഭകൻ ആവാനാണ് എനിക്കിഷ്ടം
6.ഞാൻ വളരെയധികം പ്രാവീണ്യമുള്ള ഒരു Team worker ആണ്
7.എന്തുവിലകൊടുത്തും പരാജയം ഒഴിവാക്കേണ്ടതാണ്
8.വ്യക്തികളെക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത് എന്റെ പദ്ധതികൾക്കാണ്
9.എന്റെ വേഷവിധാനത്തിൽ ഞാൻ അതീവ ശ്രദ്ധാലുവാണ് എപ്പോഴും സ്മാർട്ടായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു
10. മാർഗത്തേക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത് ലക്ഷ്യത്തിനാണ്
4
1.ഞാൻ ഒരു സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണെന്നും എനിക്ക് തോന്നാറുണ്ട്
2.കവിത ചിത്രംവര സാഹിത്യം എന്നിവ എനിക്ക് എന്റെ വൈകാരിക പ്രകടനത്തിന്റെ ചാലകമാണ്
3.ഇന്നലെ ഉള്ളത് ഇന്നുള്ളതിനേക്കാൾ നല്ലതായിരുന്നു
4.സന്തോഷത്തേക്കാൾ ദുഖിക്കാൻ ആണ് എനിക്ക് ഏറെ ഇഷ്ടം
5.ഞാൻ ഒരു വിഷാദ രോഗിയാണോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നാറുണ്ട്
6. എന്നെ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല
7. സമൂഹത്തിൽ ഇന്ന് കാണുന്ന പല നിയമവ്യവസ്ഥകളോടും യോജിക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്
8. പ്രതീകാത്മകത ഞാൻ ഇഷ്ടപ്പെടുന്നു
9. മറ്റുള്ളവർ സന്തോഷവാന്മാരായി ഇരിക്കുന്നതുപോലെ എനിക്ക് സന്തോഷവാനായിരിക്കാൻ സാധിക്കാറില്ല
10. എന്തോ ഒരു അപൂർണത എനിക്ക് എപ്പോഴും അനുഭവപ്പെടുന്നു
5
1.പങ്കെടുക്കുന്നതിനെക്കാൾ നിരീക്ഷിക്കുന്നതാണ് എനിക്ക് കൂടുതലിഷ്ടം
2. എന്റെ വികാരങ്ങൾ പങ്കു വെക്കുവാൻ ഞാനിഷ്ടപ്പെടുന്നില്ല
3. കൂടുതൽ അറിവ് സമ്പാദിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു
4. "പുസ്തകപ്പുഴു " എന്ന് എന്നെ എല്ലാവരും വിളിക്കാറുണ്ട്
5. തനിച്ച് ചെയ്യുമ്പോൾ ജോലികൾ ഏറ്റവും ഭംഗിയായി ചെയ്യാൻ എനിക്ക് സാധിക്കുന്നു
6. ഞാൻ ആരോടും അങ്ങോട്ടു കയറി സംസാരിക്കാറില്ല
7. ആശയവിനിമയ പാടവം എനിക്ക് വളരെ കുറവാണ്
8. ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ എനിക്കിഷ്ടമാണ്
9. ഗവേഷണം നടത്തുക, ആഴത്തിൽ ചിന്തിക്കുക, ആത്മാന്വേഷണം നടത്തുക എന്നതൊക്കെ എനിക്കിഷ്ടമാണ്
10. മറ്റെല്ലാവരും പലകാര്യത്തിലും എന്നോടാണ് സംശയം ചോദിക്കാറ്
6
1.സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് എനിക്ക് വളരെ കുറവാണ്
2. എപ്പോഴും സംരക്ഷിത ആയിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു
3. എനിക്ക് ആത്മവിശ്വാസം വളരെ കുറവാണ്
4. ചെറിയ കാര്യങ്ങളിൽ പോലും ഞാൻ മറ്റുള്ളവരോട് ഉപദേശം ചോദിക്കാറുണ്ട്. മറ്റുള്ളവർ തീരുമാനമെടുത്തു തരുന്നതാണ് എനിക്കിഷ്ടം
5. എപ്പോഴും ഒരു ഭയം എന്നെ വലയം ചെയ്യാറുണ്ട്
6. മറ്റുള്ളവർ എന്നിൽ നിന്ന് എന്തു പ്രതീക്ഷിക്കുന്നു എന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു
7. അപകടങ്ങൾ ഉണ്ടാവുമോ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ചിന്തകൾ എപ്പോഴും എന്നെ അലട്ടാറുണ്ട്
8. അധികാരികൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതിനേക്കാൾ വിധേയപ്പെട്ട് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു
9. സംശയം എപ്പോഴും എന്നെ വേട്ടയാടുന്നു
10. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കാൻ എനിക്ക് പേടിയാണ്
7
1. ഈ ജീവിതം ആഘോഷിക്കാനുള്ളതാണ് അതിന് യാതൊരു സീമകളും നോക്കേണ്ടതില്ല
2 . യാത്രകൾ പോകാൻ എനിക്ക് വളരെ ഇഷ്ടമാണ്
3. കൂട്ടുകാരോടൊത്ത് സമയം ചെലവഴിക്കാനാണ് ഞാനേറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്
4. പാട്ടുപാടാനും ഡാൻസ് ചെയ്യാനും ഞാനെപ്പോഴും ഇഷ്ടപ്പെടുന്നു
5. ഞാൻ ഒരു രസികൻ ആണെന്നാണ് എല്ലാവരും പറയുന്നത്
6. ഞാൻ കരയുന്നത് ആരും കാണുന്നത് എനിക്കിഷ്ടമല്ല ഞാനപ്പോഴും സന്തോഷവതിയായി കാണണമെന്ന് എനിക്ക് നിർബന്ധമുണ്ട്
7. അഭിനയം എനിക്ക് വളരെ ഇഷ്ടമാണ്
8. ഫലിതങ്ങളുടെയും കഥകളുടെയും അകമ്പടിയോടെ വളരസകരമായി സംസാരിക്കാൻ എനിക്ക് സാധിക്കും
9. ജീവിതത്തിൽ എപ്പോഴും ശുഭാപ്തിവിശ്വാസം കാത്തു സൂക്ഷിക്കുന്ന ആളാണ് ഞാൻ
10. ഞാന് ജീവിതം അതിന്റെ നിറവിൽ ആഘോഷിയ്ക്കുന്നു
8
1. ഞാൻ വളരെ നേതൃത്വഗുണം ഉള്ള ഒരു വ്യക്തിയാണ്
2. എൻറെ ആശയത്തിന് തടസ്സം നിൽക്കുന്നവരെ ഞാൻ ശക്തികൊണ്ട് നേരിടും
3. മറ്റുള്ളവരെ എനിക്ക് ഭയമില്ല വേണ്ടിവന്നാൽ മല്ലിടാനും ഞാൻ തയ്യാറാണ്
4. സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ പല തവണ ലീഡറായിയിട്ടുണ്ട്
5. എനിക്ക് വളരെ പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയാറുണ്ട്
6. മറ്റുള്ളവരുടെ വികാരങ്ങൾക്ക് ഞാൻ വലിയ വില കൽപ്പിക്കാറില്ല
7. എല്ലാ സ്ഥലത്തും എനിക്ക് ഒരു മേൽക്കോയ്മ ഞാൻ ആഗ്രഹിക്കാറുണ്ട്
8. ശക്തി ഉള്ളവർക്കാണ് എപ്പോഴും അധികാരം ലഭിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു
9. പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കാൻ എല്ലാവരും എന്നെ ആശ്രയിക്കാറുണ്ട്
10. ആരെയും കീഴിൽ പ്രവർത്തിക്കാൻ ഞാനാഗ്രഹിക്കുന്നില്ല
9
1.ഞാനൊരു സമാധാന പ്രിയനാണ് അതിനാൽ പ്രശ്നങ്ങൾ എനിക്കിഷ്ടമല്ല
2. മറ്റുള്ളവർ എന്നെ ഒരു ശാന്ത പ്രകൃതക്കാരനാണ് കാണുന്നത്
3. നിസ്സാര കാര്യങ്ങളിൽ അസ്വസ്ഥനാകുന്നത് അർത്ഥ ശൂന്യമാണ്
4. ഞാൻ പൊതുവെ അലസനാണ്
5. പല പ്രശ്നങ്ങളിൽ നിന്നും ഞാൻ ഒളിച്ചോടാറുണ്ട്
6. ഞാൻ ഒരു മദ്ധ്യവർത്തിയായും
സമാധാന പ്രിയയായും കാണപ്പെടുന്നു
7. ഞാൻ പലപ്പോഴും കൃത്യനിഷ്ഠത പാലിക്കാറില്ല
8. യാതൊന്നിലും വ്യാപൃതനാവാതെ വെറുതെയിരിക്കാൻ ഞാൻ ഇഷ്ടപെടാറുണ്ട്
9. വളരെ അധികം ഗൂഢലക്ഷ്യങ്ങൾ എനിക്കുണ്ട്
10 .ഞാൻ വളരെ ക്ഷമയുള്ളവനായി അഭിനയിക്കാറുണ്ട്
No comments:
Post a Comment