അങ്ങനെ നമ്മുടെ 17ാമത്തെ പുനർജനി വളരെ ഭംഗിയായി ഇന്ന് പൂർണ്ണമായിരിക്കുകയാണ് 35 പേർക്കാണ് ഈ പ്രാവശ്യം തന്റെ തലയിലെഴുത്ത് വായിച്ച് മനസ്സിലാക്കി മാറ്റി എഴുതി വർദ്ധിച്ച ആത്മവിശ്വാസത്തോടെ ആത്മസാക്ഷാത്കാരത്തിന്റെ, ബോധോദയത്തിന്റെ പാതയിലേക്ക് പ്രവേശിക്കാൻ ഭാഗ്യമുണ്ടായത്
ജൂലായ് 11ന് വൈകുന്നേരം 7 മണിക്കാണ് പല പ്രദേശത്തു നിന്നുമായി ഞങ്ങൾ 34 പേർ തണലെന്ന തുരുത്തിൽ എത്തിച്ചേർന്നത് ഒരു പാട് പ്രശ്നങ്ങളും പരിഭവങ്ങളും ഒക്കെ ആയി വന്നവർ ഇന്ന് വൈകുന്നേരം നിറഞ്ഞ മനസ്സുമായിട്ടാണ് പിരിഞ്ഞത്
ജൂലായ് പന്ത്രണ്ടിന് രാവിലെ നിളാതീരത്ത് എന്നിലെ ഞാനിനെ കണ്ടെത്തുന്ന ധ്യാനത്തോട് കൂടി തുടങ്ങിയ തുടങ്ങിയ ശിബിരം 'നിളയുടെ മടിത്തട്ടിലൂടെ ശശിയേട്ടന്റെ തണലിലൂടെ അമ്മമാരുടെ ആശിർവ്വാദത്തോടെ അനുഗ്രഹീതമായി
ഒന്നാം ദിവസം തലയിലെഴുത്ത് വായിക്കാം പഠിക്കാം മാറ്റിയെഴുതാം എന്ന വിഷയമായിരുന്നു വൈകുന്നേരം മുതൽ അസാധ്യമായതിനെ സാധ്യമാക്കുക എന്ന പരിപാടിയിൽ പാടത്ത് ചെളിയിലെ കളികളും കബഡി യും (പലരും ജീവിതത്തിലാദ്യമായിട്ടായിരുന്നു ചെളിയിൽ കളിക്കുന്നത് ) ഹിപ്നോട്ടിസവും
കളികളും പാട്ടുകളും ഡാൻസുമൊക്കെയായി ശരിക്കും ആഘോഷമായിരുന്നു
രണ്ടാം ദിവസം ബോധോദയത്തിന്റെതായിരുന്നു രാവിലെ ഭാരതപ്പുഴയുടെ തീരത്ത് പതിവ് ധ്യാനവും ദിശാ നമസ്ക്കാരവും കഴിഞ്ഞ് നിളയിലെ കുളിയും കഴിഞ്ഞ് നേരെ എനിയെ ഗ്രാമിലുടെ ആത്മാന്വേഷണത്തിന്റെ പാതയിലേക്ക് വൈകുന്നേരം നടന്ന കുപ്പിച്ചില്ലിലെ നടത്തവും തീ തിന്നലും എല്ലാവരുടെയും ആത്മവിശ്വാസത്തെയും ധൈര്യത്തെയും അതിന്റെ പാരമ്യതയിലെത്തിച്ചു. രാത്രി നടന്ന റി ഗ്രഷനും ആഴത്തിലുള്ള ധ്യാനവും മൗനവും ശരിക്കും ബോധോദയത്തിലെത്തിച്ചു അത് എല്ലാവർക്കും ഒരു പുനർജൻമം തന്നെ ആയിരുന്നു മുന്നാം ദിവസം രാവിലെ ആനന്ദത്തിൽ ജീവിക്കുക എന്ന വിഷയത്തിൽ അഫിർമേഷനും അങ്കറിങ്ങും ജാമും (JAM) ഒക്കെയായി ജിവിതം ആഘോഷമാക്കേണ്ടത് എങ്ങിനെ എന്ന് പഠിക്കുകയായിരുന്നു അതും തണൽ മാതൃസദനത്തിൽ അമ്മമാർക്കൊപ്പം 3 ദിവസം കൊണ്ട് ഒരു പാട് അറിവുകളുമായല്ല തിരിച്ചറിയകളുമായാണ് എല്ലാവരും തൽക്കാലത്തേക്ക് വിടപറഞ്ഞത് ശിബിരത്തിൽ പലരുടെയും മാറ്റങ്ങൾ ഞങ്ങളെ അൽഭുതപെടുത്തുകയായിരുന്നു കൃ ഷ്ണജിത്തിന്റെയും ആഷിതയുടെയും ആത്മവിശ്വാസം വരുമ്പോൾ പൂജ്യവും പോവുമ്പോൾ 100 ആയിരുന്നു.ജവിതത്തിലെ ഏത് പ്രതിസന്ധികളെയും നേരിടാൻ തയ്യാറായി വർദ്ധിച്ച ആത്മവിശ്വാസത്തോടെ വിടവാങ്ങലിന്റെ ചെറിയ നൊമ്പരത്തോടെ എല്ലാവരും പിരിയുമ്പോൾ ഞങ്ങളുടെ കണ്ണും സന്തോഷാശ്രുക്കൾ നിറഞ്ഞിരുന്നു. ഒരു പാട് നന്ദിയുണ്ട് എല്ലാവർക്കും ആഥിത്യമരുളിയ തണലിന് ശശിയേട്ട തണലിലെ കുട്ടികൾക്ക് നിളക്ക് എല്ലാവർക്കും ഒരു പാട് നന്ദി
No comments:
Post a Comment