Monday, January 6, 2020

6 തരം ഉപവാസങ്ങൾ

ഉപവാസം എന്ന് പറഞ്ഞാൽ ഉപ-വസിക്കുക ചേർന്നിരിക്കുക എന്നൊക്കെയാണ് അർത്ഥം ശരീരത്തിലുണ്ടാവുന്ന  സന്തുലിതാവസ്ഥ മാറുമ്പോഴാണ് രോഗങ്ങൾ ഉണ്ടാവുന്നത് അതിനാൽ തന്നെ രോഗങ്ങളെ ചികിത്സിക്കുന്നതിനെക്കാൾ നല്ലത്  ശരീരത്തിലെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുകയാണ്
 
ശരീരത്തിലുണ്ടാവുന്ന ഏത് പ്രശ്നങ്ങളെയും പരിഹരിക്കാൻ ഉള്ള വ്യവസ്ഥ ശരീരത്തിൽ തന്നെയുണ്ട്  അത് മനുഷ്യരിലും മൃഗങ്ങളിലും ഏകകോശജീവി യിലും എല്ലാം അങ്ങനെ തന്നെ ആ വ്യവസ്ഥ മനസ്സിലാക്കി അറിഞ്ഞു പെരുമാറുമ്പോൾ ആണ് ആരോഗ്യം ഉണ്ടാവുന്നത് 

ശരീരത്തിലുണ്ടാവുന്ന  പ്രശ്നങ്ങളെ പരിഹരിക്കാൻ പ്രാണന് കൂടുതൽ സമയം അനുവദിക്കുക എന്നുള്ളതാണ് ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത് കാരണം നമ്മുടെ ശരീരത്തിലെ പ്രാണൻ ഏറ്റവും കൂടുതൽ  ഉപയോഗിക്കുന്നത് കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാൻ ആണ് 

പല ഭക്ഷണവും ദഹിപ്പിക്കാൻ വേണ്ടി നമ്മൾ ചെലവാക്കുന്ന ഊർജ്ജം പോലും ആ ഭക്ഷണത്തിൽ നിന്നും നമുക്കു ലഭിക്കാറില്ല  അപ്പോഴാണ് നമ്മൾക്ക് ക്ഷീണം ഉണ്ടാവുന്നത്  പലപ്പോഴും വിവാഹ സദ്യകൾ ഉണ്ടതിനുശേഷം ഉറക്കം വരുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ

 ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നമ്മൾ ശരീരത്തോട് ചെയ്യുന്ന അനീതിയാണ്

കൂടുതൽ  ഭക്ഷണം കൂടുതൽ ആരോഗ്യത്തെ തരും എന്നുള്ള ചിന്ത അകാലത്തിൽ ശവമഞ്ചം ഒരുക്കുമെന്ന് മഹാത്മാഗാന്ധി പറഞ്ഞത് ഓർമിക്കുമല്ലോ 

 ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗിയും 
രണ്ടുനേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗിയും 
മൂന്നു നേരം ഭക്ഷണം കഴിക്കുന്നവൻ രോഗിയും
നാല് നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹിയും 
ആണെന്ന് പൂർവസൂരികൾ അഭിപ്രായപ്പെട്ടിട്ടുണ്ട് 
ഒരാൾ ഒരു നേരം കഴിക്കേണ്ടുന്ന ഭക്ഷണം അയാളുടെ ഇരുകൈകളും ചേർത്തുവെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണം മാത്രമാണ് ആണ് (രണ്ടുകൈയും ചേർത്ത് വെച്ച് 18 ചപ്പാത്തി അടുക്കി വെച്ചോളൂ ചേട്ടാ എന്ന് പറയുന്നത് ഇതിൽ ഉൾപ്പെടുത്തരുത് )
അഞ്ചു വയസ്സുള്ള ഒരു കുട്ടിയുടെ  കൈയളവ് ചെറുതാണെന്ന് നമുക്ക് തോന്നും അവന് ആ കയ്യിൽ കൊള്ളുന്ന ഭക്ഷണം മാത്രമേ ഒരു നേരം ആവശ്യമുള്ളൂ 

 എന്നാൽ അത്രയും അളവ് ഭക്ഷണത്തിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള ഊർജ്ജം ലഭിക്കുന്നുണ്ടോ എന്നു കൂടി ശ്രദ്ധിക്കേണ്ടതുണ്ട്  കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനേക്കാൾ കൂടുതൽ നമ്മൾ ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലുള്ള ഊർജ്ജത്തിന്റെ അളവിനെ ആണ്
യോഗിക്ക് ഒരു നേരം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നു തന്നെ ധാരാളം ഊർജ്ജം ലഭിച്ചിരുന്നു അതുകൊണ്ടുതന്നെ  എത്ര കഴിക്കുന്നു എന്ന് ഉള്ളതിനേക്കാൾ പ്രാധാന്യം എന്ത് കഴിക്കുന്നു എന്നുള്ളത് തന്നെയാണ്

 ഉദാഹരണത്തിന് ചോറിന്റെ കാര്യം തന്നെ എടുക്കാം  നെല്ല് ആദ്യമൊന്ന് പുഴുങ്ങി അതിനകത്തുള്ള ജീവൻ നഷ്ടപ്പെട്ടു പിന്നീട് നമ്മൾ അരി വാങ്ങിക്കൊണ്ടുവന്നു അത് ഒന്നുകൂടി വേവിച്ച് അതിനകത്ത് ഗുണമുള്ള കഞ്ഞി പശുവിന് കൊടുത്തു ചണ്ടി മാത്രമാണ് നമ്മൾ കഴിക്കുന്നത്   ആ ചോറിനെ ദഹിപ്പിക്കാൻ വേണ്ടി നമ്മൾ ചെലവാക്കുന്ന ഊർജ്ജത്തിന്റെ പകുതി പോലും നമ്മൾക്ക് ആ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നില്ല  ഒരു പക്ഷേ ഒരു നെല്ലിക്കയിൽ നിന്നും അതിനേക്കാൾ ഊർജ്ജം ലഭിക്കുന്നുണ്ട് എന്നാൽനമുക്ക് വളരെ  കുറച്ച് ഊർജം മാത്രമേ ചെലവാകുന്ന ഉള്ളൂ അവിടെ നമ്മളുടെ പ്രാണന് ഒരുപാട് സമയലാഭം ഉണ്ടാവുന്നു  ആ സമയവും ഊർജവും  ശരീരത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാൻ വേണ്ടി പ്രാണൻ  ഉപയോഗിക്കുന്നു ഇതും ഒരു തരത്തിലുള്ള പ്രാണന്റ മിതവ്യയ സിദ്ധാന്തമാണ് 

ഭക്ഷണത്തിൻറെ സ്വഭാവമനുസരിച്ച് , ഭക്ഷണം ദഹിപ്പിക്കാൻ നമ്മൾ ചെലവാക്കുന്ന ഊർജ്ജത്തെയും അതിൽ നിന്ന് നമുക്ക് ലഭിക്കുന്ന ഊർജ്ജത്തെയും  മനസ്സിലാക്കി ഭക്ഷണത്തെ പ്രധാനമായും മൂന്നായി തരം തിരിച്ചിട്ടുണ്ട് 
സ്വാത്വികം
രാജസീകം
താമസീകം
എന്നിവയാണവ

ഓരോരുത്തരുടെയും ആരോഗ്യ  അവസ്ഥയും  ജോലിയും പ്രവർത്തനമേഖലകളും അനുസരിച്ച്  ഭക്ഷണ വ്യവസ്ഥയിൽ  മാറ്റം വരുത്തി  പ്രാണനെ ശരീരത്തിലുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി  വിനിയോഗിക്കുന്നതാണ് ഉപവാസം എന്ന് നമ്മൾ ഉദ്ദേശിക്കുന്നത്
പ്രധാനമായും ആറു തരത്തിലുള്ള ഉപവാസങ്ങൾ ഇവിടെ ചർച്ച ചെയ്യാം
 1. സൂര്യനസ്തമിച്ചതിനുശേഷം ഭക്ഷണം കഴിക്കാതിരിക്കുക വൈകുന്നേരം അഞ്ചുമണിയോടുകൂടി ഭക്ഷണം കഴിച്ച് അവസാനിപ്പിച്ച്   പിറ്റേദിവസം രാവിലെ ഏഴ് മണിക്ക് രണ്ട് ഗ്ലാസ് പച്ചവെള്ളം കുടിച്ചു കൊണ്ട്  ഉപവാസം അവസാനിപ്പിക്കുന്ന രീതിയാണ് ഇത്
തുടക്കക്കാർക്ക് രാത്രി വല്ലാത്ത പ്രയാസം തോന്നുകയാണെങ്കിൽ മാത്രം  വെള്ളമോ പഴമോ കഴിക്കാം

2. രണ്ടാമത്തെ മാർഗ്ഗം എന്ന് പറയുന്നത്  സ്ഥിരമായി കഴിക്കുന്ന ധാന്യങ്ങൾ  ഒഴിവാക്കി പകരം പച്ചക്കറികളും പയറുവർഗങ്ങളും  കഴിക്കുക എന്നുള്ളതാണ് ഉദാഹരണത്തിന്  കേരളത്തിൽ ആണെങ്കിൽ ചോറ് പൂർണമായും ഒഴിവാക്കി ഗോതമ്പ് മറ്റ് പയർവർഗ്ഗങ്ങൾ കഴിക്കുക എന്നുള്ളതാണ് 
3. മൂന്നാമത്തെ വഴി എന്ന് പറയുന്നത് പാചകം ചെയ്ത ഭക്ഷണം പൂർണമായും ഒഴിവാക്കി ഫലമൂലാദികൾ മാത്രം ഭക്ഷിക്കുക എന്നതാണ്  വേവിക്കാത്ത ഭക്ഷണങ്ങളും ജ്യൂസുകളും മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത് 
 പാചകം ചെയ്യാത്ത ഭക്ഷണത്തെ ദഹിക്കാൻ പ്രാണന്  വളരെ കുറച്ച് ഊർജ്ജം മാത്രമേ ആവശ്യമായി വരുന്നുള്ളൂ  ബാക്കിയുള്ള ഊർജ്ജവും സമയവും ശരീരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഉപയോഗിക്കാം


4. ഉപവാസത്തിന്റെ നാലാമത്തെ വഴി ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക എന്നുള്ളതാണ് ഇവിടെ ഭക്ഷണം എന്നുദ്ദേശിക്കുന്നത് പാചകം ചെയ്യാത്ത ഭക്ഷണമാണ് അത്യാവശ്യമാണെങ്കിൽ ഇടയ്ക്ക് പച്ച വെള്ളമോ  കരിക്കിൻ വെള്ളമോ കഴിക്കാവുന്നതാണ് ഇവിടെയും വളരെയധികം ഊർജ്ജവും സമയവും വും ലഭിക്കാൻ പ്രാണന് സാധിക്കുകയും ശരീരത്തിലെ പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുകയും ചെയ്യും


5.ഉപവാസത്തിൻറെ അഞ്ചാമത്തെ  വഴി പച്ചവെള്ളം മാത്രം കുടിച്ചു 24 മണിക്കൂർ ഉപവസിക്കുക എന്നുള്ളതാണ്
ഭക്ഷണം പൂർണ്ണമായും ഒഴിവാക്കി ആവശ്യാനുസരണം വെള്ളം മാത്രം കുടിക്കുക ഇവിടെയും പ്രാണന് ഒരുപാട് സമയവും ഊർജ്ജവും ലാഭമുണ്ടാക്കുകയും ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്യും


 ഒരുപാട് കാലത്തെ പരിശീലനത്തിന് ശേഷം മാത്രമേ ഇത് പരിശീലിക്കാൻ പാടുള്ളൂ പെട്ടെന്ന് ഈവഴി ശീലിക്കരുത് 

6.ഉപവാസത്തിന് ആറാമത്തെ വഴി പൂർണ്ണ ഉപവാസം ആണ് പച്ചവെള്ളം പോലും കുടിക്കാതെ ജലപാനമില്ലാതെ 24 മണിക്കൂർ മുതൽ മുതൽ 36 മണിക്കൂർ വരെ ഉപവസിക്കാൻ ആണ് ഉദ്ദേശിക്കുന്നത് ഒരു ദിവസം  അസ്തമയത്തിനു മുമ്പായി ഭക്ഷണം കഴിച്ച് അവസാനിപ്പിച്ചു അന്ന് രാത്രിയും അടുത്ത ദിവസം പകലും ആ ദിവസം രാത്രിയും കഴിഞ്ഞു അതിനടുത്ത ദിവസം രാവിലെ വെള്ളം കുടിച്ചു ഉപവാസം അവസാനിപ്പിക്കുന്നു
 ഇതും ഒരുപാട് കാലത്തെ പരിശ്രമങ്ങൾക്കും പരിശീലനങ്ങളും ശേഷമേ ഈ അവസ്ഥയെ പരിശീലിക്കാൻ പാടുള്ളൂ ഏതെങ്കിലും തരത്തിൽ രോഗമുള്ളവർ ഈയൊരു സിസ്റ്റത്തിലേക്ക് പെട്ടെന്ന് വരുന്നത് കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കും

ഈ 5 രീതികളാണ്  സാധാരണക്കാർക്ക് വേണ്ടി  ആചാര്യൻമാർ  ഉപദേശിച്ച്  വെച്ചിട്ടുള്ളത്  യോഗികൾക്ക്  കഠിനമായ  ഉപവാസങ്ങളെ കുറച്ച് വ്യവസ്ഥ  ചെയ്തിട്ടുണ്ട്

ഇതിൽ 4 5 6 രീതികൾ സ്വീകരിക്കുന്നവർ അവർ ഉപവസിക്കുന്ന ദിവസം മറ്റു ജോലികൾ ഒന്നും ചെയ്യാതെ   വിശ്രമിക്കേണ്ടതാണ്  ശ്വാസത്തെ ശ്രദ്ധിച്ചുകൊണ്ട്  ശരീരത്തിലെ ഓരോ അവയവങ്ങളോടും നന്ദി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് വിശ്രമിക്കേണ്ടതാണ് 4 5 6 രീതികൾ വിദഗ്ധനായ ഒരു ആചാര്യന്റെ ഉപദേശ ത്തോടുകൂടി മാത്രം ചെയ്യേണ്ടതാണ്

ആഴ്ചയിൽ ഒരു ദിവസം ഉപവാസം എടുക്കുന്നതാണ് ഉത്തമം ഓരോരുത്തരും അവരവരുടെ മാനസികാവസ്ഥയും ആരോഗ്യവും ചുറ്റുപാടുകളും മനസ്സിലാക്കി അനുയോജ്യമായ  രീതി സ്വീകരിക്കാവുന്നതാണ് 

ആദ്യമേ തന്നെ കഠിനമായ രീതികൾ സ്വീകരിക്കാതെ  വളരെ ലളിതമായ രീതിയിൽ  ഉപവാസം തുടങ്ങി ശീലിക്കേണ്ടതാണ്

No comments:

Post a Comment