Sunday, July 17, 2022

പൂർവ്വ ജൻമ ധ്യാനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എല്ലാവർക്കും PLR പാസ്റ്റ് ലൈഫ് റിഗ്രഷനിലേക്ക്  സ്വാഗതം എൻറെ പേര് ഡോക്ടർ ശ്രീനാഥ് കാരയാട്ട് പാസ്ററ് ലൈഫ് റിഗ്രഷൻ തെറാപ്പിസ്റ്റ് ആണ്
മലയാളത്തിൽ ആദ്യമായാണ് പാസ്റ്റ് ലൈഫ് റിഗ്രഷൻ ഗൈഡഡ് മെഡിറ്റേഷൻ വീഡിയോ ചെയ്യുന്നത് 
മറ്റ് ധ്യാനങ്ങളെ അപേക്ഷിച്ചു പാസ്ററ് ലൈഫ് റിഗ്രഷൻ കുറച്ചുകൂടി ഗൗരവത്തോടുകൂടി സമീപിക്കേണ്ടതാണ് 

ചില നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക 
ഒന്ന് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഈ  ധ്യാനത്തിനുവേണ്ടി സമയമെടുത്തേക്കാം അത്രയും സമയം മറ്റ്  തടസ്സങ്ങൾ ഒന്നും ഇല്ലാതെ തുടങ്ങിയാൽ കഴിയുന്നതുവരെ പൂർണ്ണമായും ശ്രദ്ധയോടു കൂടി ചെയ്യാൻ സാധിക്കണം 
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക

 ഒരു റൂമിനകത്ത് വാതിൽ അടച്ചിരുന്നു ചെയ്യുന്നതാണ് നല്ലത്  വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മറ്റ് പൊതുസ്ഥലങ്ങളിലും വെച്ച് ചെയ്യുന്നത്  അഭികാമ്യമല്ല

 വീട്ടിനകത്ത് വാതിലടച്ച് ചെയ്യുമ്പോഴും പുറത്തു നിന്ന് ആരും വാതിലിൽ മുട്ടുകയോ കോളിംഗ് ബെൽ അടിക്കുകയോ അതേ പോലെ മറ്റ് ഡിസ്റ്റർബൻസ് കൾ ഉണ്ടാവുകയോ ഇല്ല എന്ന് ഉറപ്പുവരുത്തുക 

ഇത് ജന്മജന്മാന്തരങ്ങളിലേക്ക് ഉള്ള ഒരു യാത്രയാണ് 

 നിങ്ങളുടെ പൂർവ്വജന്മങ്ങളിലെ പല കാഴ്ചകളിലൂടെയും പല സംഭവങ്ങളിലൂടെ നിങ്ങൾക്ക് കടന്നു പോകേണ്ടതായി വരാം ഒരുപക്ഷേ പക്ഷേ പൂർവ ജൻമങ്ങളിൽ എപ്പോഴൊക്കെയോ നിങ്ങളുടെ മരണസമയത്തി ലൂടെ കടന്നു പോകാനും സാധ്യതയുണ്ട് 

എന്നാൽ അതൊന്നും ഒന്നും ഒട്ടും പേടിക്കേണ്ടതില്ല അത് യാതൊരു തരത്തിലും നിങ്ങളെ മനസ്സിനെയോ ജീവിതത്തിനെയോ വിപരീതമായി സംഭവിക്കുകയില്ല എന്ന് മാത്രമല്ല  ഒരുപക്ഷേ ഈ ജന്മം നിങ്ങൾ അനുഭവിക്കുന്ന പല ഉൽക്കണ്ഠയുടെയും സെ ട്രസ്സിന്റെയും രോഗങ്ങളുടെയും കാരണം  അങ്ങനെ മുമ്പ് ജന്മങ്ങളിൽ എവിടെയൊക്കെയോ പൂർണ്ണമാകാത്ത വന്ന വികാരങ്ങൾ ആയിരിക്കാം 
 

റിഗ്രഷന്  ഒപ്പം തന്നെ അത് ഹീൽ ചെയ്യപ്പെടുകയും ചെയ്യും നിങ്ങൾ റിഗ്രഷനിൽ നിന്ന് ഉണർന്ന് കഴിയുമ്പോൾ നിങ്ങൾക്ക് വളരെ അധികം അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും 

past life regression തുടങ്ങിക്കഴിഞ്ഞാൽ  മുന്നോട്ടുപോകുമ്പോൾ എവിടെയെങ്കിലും വച്ച് നിങ്ങൾക്ക് ഇത് അവസാനിപ്പിക്കണം എന്ന് തോന്നുകയാണെങ്കിൽ പൂർണ്ണമായും അതിനുള്ള സ്വാതന്ത്ര്യമുണ്ട് 

 അതുകൊണ്ട് യാതൊരു ദോഷവും നിങ്ങൾക്ക് വരികയില്ല  എന്നത് ഉറപ്പാണ് നമ്മളിവിടെ മലയാളത്തിലാണ് മെഡിറ്റേഷൻ തയ്യാറാക്കിയിട്ടുള്ളത് 

വേണമെങ്കിൽ ഇടയിൽ രണ്ട് സ്ഥലത്ത് നിങ്ങൾക്ക് മെഡിറ്റേഷൻ  അവസാനിപ്പിക്കുവാൻ ഉള്ള സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്

ഒറ്റയ്ക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എങ്കിൽ ഒരാളുടെ സഹായത്തോടെ കൂടിയോ ഒരാളുടെ സാന്നിധ്യത്തിലോ ധ്യാനം ചെയ്യാം  എന്നാൽ യാതൊരു കാരണവശാലും നമ്മളെ തൊടുകയോ കുലുക്കി വിളിക്കുകയോ ചെയ്യരുത് എന്ന് പ്രത്യേകം പറയുക

 നമ്മുടെ ശരീരത്തിലെ മുഖഭാവങ്ങളിൽ ഏതെങ്കിലും ശക്തമായ വികാരവിക്ഷോഭങ്ങൾ ഉണ്ടാവുകയാണെങ്കിൽ ചെവിയുടെ അടുത്ത് വന്ന് റിലാക്സ് റിലാക്സ് റിലാക്സ് എന്ന സാവധാനം പറയുക മാത്രം ചെയ്യേണ്ടതുള്ളൂ എന്ന് സഹായിയോട് പറയുക

ഇത്രയും കാര്യങ്ങൾ റിഗ്രഷന് മുമ്പായി ഉറപ്പുവരുത്തുമല്ലോ




Monday, March 28, 2022

ഓഷോ ആശ്രമം , പൂനെ

അങ്ങനെ ജീവിതത്തിലെ
വലിയ ഒരു ആഗ്രഹം കൂടി സഫലമായി പൂനയിലെ കോറിഗോൺ , ഓഷോ ആശ്രമം
സന്ദർശിച്ചു.   അവിടെ നടക്കുന്ന
വിവിധ ധ്യാന പരിപാടികളിൽ പങ്കെടുത്തു. തികച്ചും അവാച്യമായ അനുഭൂതി
പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്
ഓഷോ പുസ്തകം
വായിച്ച് തുടങ്ങുന്നത് 

വേദാന്തം തലക്ക് പിടിച്ച്
തനി വേദാന്തിയായി
നടക്കുന്ന കാലം
ആ സമയത്താണ്
എന്റെ സകല മത/വേദാന്ത ചില്ല് കൊട്ടാരത്തെ ബോംബ് വെച്ച് തകർത്ത് തരിപ്പണമാക്കി ഓഷോ തലയിൽ താമസമാക്കിയത്

"ഒഴിഞ്ഞ തോണി " യാണ് ആദ്യ പുസ്തകം പിന്നീട് ധ്യാനം ആദ്യത്തെയും അവസാനത്തെയും സ്വാതന്ത്യം,
ഇന്ത്യ എൻ പ്രിയങ്കരി, തന്ത്ര ലോകം , സംഭോഗത്തിൽ നിന്ന് സമാധിയിലേക്ക് തുടങ്ങി ഭ്രാന്തമായ വായനയായിരുന്നു.

ഓഷോ കേരളത്തിൽ
സെക്സ് ഗുരു എന്ന് അറിയപെടുന്ന കാലം
ഓളിച്ച് വെച്ച് പുസ്തകം
വായിക്കേണ്ട അവസ്ഥ

"ചെക്കൻ വഴി തെറ്റി പോവും
മോശം പുസ്തകങ്ങളാണ് വായിക്കുന്നത് " എന്ന് ബുജികൾ
അച്ചനെ ഉപദേശിക്കുന്ന സമയം

സത്യത്തിൽ ആ മനുഷ്യനോട് അഡിക്ഷൻ ആയ കാലം
നേരിട്ട് കാണണം എന്ന് എറെ ആഗ്രഹിച്ചിരുന്നു. തീവ്രമായ ആഗ്രഹത്താൽ ആയിരിക്കാം
പലപ്പോഴും സ്വപ്നത്തിൽ
ഓഷോയുടെ സാന്നിധ്യം
അറിഞ്ഞിട്ടുണ്ട്

വല്ലാത്ത ഒരു ധൈര്യമാണ്
ആർജ്ജവവമാണ് സ്വാതന്ത്യമാണ് ഓഷോ ദർശനങ്ങൾ തന്നിട്ടുള്ളത്

മതവും ആദ്യാത്മികതയും
രണ്ടും രണ്ട് വഴിയിലാണ്
എന്ന് തിരിച്ചറിവുണ്ടായ കാലം

ജീവിതത്തിലെ
ഏറ്റവും വലിയ ആഗ്രഹമായിരുന്നു പൂനെയിലുള്ള
ഓഷോ ആശ്രമത്തിൽ
പോവുക അവിടുത്തെ
ഓഷോ ആദൃശ്യ സാന്നിധ്യം
അറിയുക എന്നത്

ഇപ്പോഴാണ് അതിന് സാധ്യമായത്
തികച്ചും ഗംഗീരമായ അനുഭവം
15 ഏക്കറിൽ വളരെ മനോഹരമായി വന്യമായി
എന്നാൽ വൃത്തിയായി ചിട്ടയോടെ നടക്കുന്ന സ്ഥാപനം

ജീവിതത്തിൽ ഒരിക്കലെങ്കിലും
പോയി കാണേണ്ട / അനുഭവിക്കേണ്ട സ്ഥലം
രജിസ്ട്രേഷൻ കൗണ്ടറിൽ
എത്തിയാൽ രജിസ്ട്രേഷൻ
നടപടികൾ പൂർത്തിയാക്കണം
മെറൂൺ നിറത്തിലുള്ള  ഗൗൺ ധരിച്ച് മാത്രമേ ആശ്രമത്തിൽ
പ്രവേശനമുള്ളൂ നമ്മുടെ പാകത്തിനുള്ള ഗൗൺ അവിടെ ലഭിക്കും ഭക്ഷണത്തിന്റെ കൂപ്പൺ ആദ്യമേ വാങ്ങി വെക്കണം കാന്റീനിൽ നിശ്ചിത സമയത്ത് ഭക്ഷണം ലഭിക്കും

രജിസ്ട്രേഷൻ കൗണ്ടറിൽ നിന്നും ലഭിക്കുന്ന മെമ്പർഷിപ്പ് കാർഡ്
മൂന്ന് മാസം വാലിഡിറ്റി ഉള്ളതാണ് ഓട്ടോമാറ്റിക് സിസ്റ്റം ആയതിനാൽ ഐഡികാർഡ് കാണിച്ചാൽ മാത്രമേ നമുക്ക് അകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ

രജിസ്ടേഷൻ കൗണ്ടറിൽ നിന്ന് തന്നെ ആശ്രമ വ്യവസ്ഥകൾ വിശദമായി പറഞ്ഞു തരും
ആശ്രമത്തിനകത്ത്ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും
അനുവദിക്കുന്നതല്ല 

വലിയ വലിയ ധ്യാന മണ്ഡപങ്ങളും
ആംഫി തിയേറ്റർ
വലിയ സ്വിമ്മിംഗ് പൂളും
പുൽത്തകിടികളും ബുദ്ധപ്രതിമകളും
മനോഹരങ്ങളായ പുഷ്പങ്ങളാൽ നിറഞ്ഞ
 ഉദ്യാനവും തുടങ്ങി
അനിർവ്വചനീയമായ ദൃശ്യാനുഭൂതി തരുന്ന രീതിയിലാണ് ആശ്രമം

എടുത്തു പറയേണ്ട സ്ഥലം 
ലാവോത് -സു പാർക്ക് ആണ്
കാടിന് നടുവിൽ മനോഹരമായി
നിർമ്മിച്ച ധ്യാന മണ്ഡപം,
ഇടതൂർന്ന വനത്തിൽ മാർബിൾ പതിച്ച കൃത്യമായ വഴി,
 പ്രധാന വഴിയിൽ നിന്നും ചെറിയ മാർപ്പിൾ പതിച്ച നടപ്പാതയിൽ
പോയാൽ ഏകാന്തമായി ധ്യാനത്തിലിരിക്കാൻ ധാരാളം ബഞ്ചുകൾ,
 ധ്യാനമണ്ഡപത്തിൽ
ഓഷോ ഉപയോഗിച്ച റോൾസ് റോയിസ് കാർ കാണാം അകത്തേക്ക് കയറണമെങ്കിൽ
വെള്ള സോക്സ് ധരിക്കണം
അത് അവിടെ ലഭിക്കും
ഒരു ധ്യാന കേന്ദ്രത്തിലും
മൊബൈൽ ഫോൺ അനുവദനീയമല്ല നമ്മുടെ id കാർഡിനൊപ്പം
ഫോൺ പുറത്ത് സൂക്ഷിക്കണം

അകത്ത് വേശിച്ചാൽ ഗംഭീരമായ ഓഷോയുടെ ലൈബ്രറിയിലൂടെ നടന്ന് (ഓഷോ ഉപയോഗിച്ചിരുന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ കസേര നമുക്കവിടെ കാണാം ) പ്രത്യേകരീതിയിൽ ഉണ്ടാക്കിയ ശീതീകരിച്ച ഹാളിൽ എത്തും
അവിടെ മാത്രമാണ് നമുക്ക് ഓഷോയുടെ ചെറിയ ഒരു രൂപം കാണാൻ സാധിക്കുന്നത് അല്ലാതെ അവിടെ സമാധിമണ്ഡപമോ
പ്രതിമകളോ ഒന്നും തന്നെ കാണാൻ കഴിയില്ല

ആവശ്യക്കാർക്ക്
ഇരിക്കാനുള്ള ഷീറ്റ്, കുഷ്യൻ എന്നിവ അവിടെ ലഭിക്കും 
സമയക്രമത്തിൽ
വളരെ നിഷ്ഠയുള്ള സ്ഥലം ആണ് . കൃത്യസമയത്ത് ധ്യാനമുറിയിലേക്കുള്ള കവാടം അടക്കും പിന്നെ നമുക്ക് അകത്ത് കയറാൻ സാധിക്കുകയില്ല.

അവിടെ നമ്മെ കൂടാതെ ഇതേപോലെ സ്വദേശികളും വിദേശികളുമായ ധാരാളം വ്യക്തികളെ കാണാം

ഒന്നുകിൽ അവർ എന്തു ചെയ്യുന്നു എന്ന് നോക്കി നിങ്ങൾക്ക് ഒരു കാഴ്ചക്കാരൻ ആവാം

അല്ലെങ്കിൽ നിങ്ങളുടെ അകത്തേക്ക് നോക്കി നിങ്ങൾക്ക് ഒരു സാക്ഷിയാവാം

സാധാരണ അവിടെയുള്ള ഒരാളും മറ്റൊരാളുടെയും കാര്യത്തിൽ ഇടപെടാറില്ല

കാരണം നമ്മൾ അവിടെ എത്തുന്നത് നമ്മളെ തന്നെ കണ്ടെത്താനാണ്

സ്നേഹപൂർവ്വം
ഡോ ശ്രീനാഥ്  കാരയാട്ട് 
29/ 03/22

രാവിലെ 7 മണി മുതൽ ധ്യാനങ്ങൾ ആരംഭിക്കും
7.30-8.30 AM
Schedule Silent Sitting 
( in Chuang - Tzu )

8.00-9.00 AM
Morning Classes in Buddha Grove ( Tai Chi / Chi Gong )

9.30-10.30 AM 
OSHO Audio TALKS OSHO

9.30-10.30 AM
OSHO Vipassana Meditation

11:00 - 12 pm
Morning Meditation

12.15 - 12.45
Dance celebration

2.45 3.45 PM
OSHO Nadabrahma Meditation

 4.15 5.15 PM 
OSHO Kundalini Meditation

6.40-8.30 PM    
OSHO Evening Meeting

എന്നതാണ് സമയക്രമം
ഓരോ ധ്യാനവും വിവിധ സ്ഥലങ്ങളിലായാണ് നടക്കുന്നത്

മൂന്നുദിവസം സം അഞ്ചു ദിവസം പത്ത് ദിവസം എന്നിങ്ങനെ ധാരാളം ചെറിയ കോഴ്സുകൾ ഇടയ്ക്കിടെ അവിടെ നടക്കാറുണ്ട്

Thursday, January 13, 2022

caffe coffee day

ഹാതഭാഗ്യയായ സ്ത്രീ!! വലിയൊരു കടക്കാരന്റെ ഭാര്യ 
നേത്രവതി പുഴയിൽ ചാടി മരിക്കും മുന്നേ അയാൾ ഒരു വരി ഇങ്ങനെ എഴുതി " എന്റെ ബിസിനസ് തന്ത്രങ്ങളിൽ ഞാൻ പരാജയപെട്ടു "
7000 കോടി രൂപയുടെ കടം കുന്നുകൂടി ഇനി രക്ഷപെടാൻ വേറെ വഴി ഇല്ല, മരണമാണ് ഏക മാർഗമാണെന്നും ചിന്തിച്ചു കുടുംബത്തെ തനിച്ചാക്കി അയാൾ എന്നെനന്നേക്കുമായി ഓടി ഒളിച്ചു. നമ്മുക്ക് എല്ലാവർക്കും സുപരിചിതമായ ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ cafe' day coffee യുടെ സ്ഥാപകൻ VG സിദ്ധാർഥയുടെ കഥയാണ് മേൽ പറഞ്ഞത്.

സിദ്ധാർഥയുടെ മരണത്തിനു ശേഷം CEO സ്ഥാനത്തു എത്തിയ അദ്ദേഹത്തിന്റെ പാവം ഭാര്യ Malavika Hegde നെ പലരും സഹതാപതോടെ നോക്കിയിട്ടുണ്ടാകും.

 "ഹാതഭാഗ്യയായ സ്ത്രീ!! വലിയൊരു കടക്കാരന്റെ ഭാര്യ "

മറ്റുപലരും അടക്കം പറഞ്ഞു " ഓ ഇനിയിപ്പോ ഇവളായിട്ടു എന്തു ചെയ്യാനാ മൂന്നു പതിറ്റാണ്ടു കൊണ്ട് സിദ്ധാർഥ നേടിയത് 7000 കോടിയുടെ കടമാണ്, ഇനി ഈ ബിസിനസും പറഞ്ഞു നടക്കാതെ ശിഷ്ട കാലം ഏതേലും മുറിയിൽ ജീവിതം അവസാനിപ്പിക്കുകയാണ് ഈ പെണ്ണിന് നല്ലത്! അങ്ങനെ ഒരുപാട് സാമൂഹിക ഉപദേശങ്ങൾ അവൾക്ക് ചുറ്റും നിന്നു മുറവിളി കൂട്ടിയിട്ടുണ്ടാകും!!
CEO കസേരയിൽ ഇരിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും... തന്റെ ദുർവിധിയെ ഓർത്ത്.

സ്വന്തം ഭർത്തവ് നഷ്ടപെട്ട ദുഃഖം മാത്രം ഓർത്താൽ തന്നെ എത്ര വലുതായിരിക്കും അവരുടെ ഭാരം??

പക്ഷേ ഇതെല്ലാം അവളുടെ ജീവിതത്തിലെ മുൾ പാതകൾ മാത്രമായിരുന്നു.

എന്നാൽ വെറും രണ്ടു കൊല്ലം കൊണ്ട് 5500 കോടി രൂപയുടെ കടം വീട്ടി സിദ്ധാർഥ തോറ്റയിടത്തു വിജയ കൊടി പാറിച്ച അയാളുടെ യഥാർത്ഥ ഹീറോയിന് ആണവർ. ഒരുപക്ഷേ സിദ്ധാർഥ പോലും തിരിച്ചറിഞ്ഞിരുന്നില്ല തന്റെ ഭാര്യയുടെ ആ കഴിവിനെ.

നമ്മുടെ ചുറ്റുപാടുകളിൽ നോക്കിയാൽ ഇതുപോലെ ഒരായിരം Malavika Hegde കളെ നമുക്ക് കാണാൻ സാധിക്കും. ശുന്യതയിൽ നിന്നും വിസ്മയങ്ങൾ തീർക്കുന്ന ഒരുപാട് സ്ത്രീകളെ... ഒരുപാട് കുടുംബങ്ങളുടെ നട്ടെല്ലായ സ്ത്രീകളെ. അവരൊക്കെയാണ് സ്ത്രീകളെകൊണ്ട് അധികാര സ്ഥാനങ്ങളിൽ ഒന്നിന്നും കൊള്ളില്ല എന്ന് ഇന്നും വിശ്വസിക്കുന്ന അധമാന്മാർക്കുള്ള മറുപടി.

ഇതിനെയാണ് അക്ഷരം തെറ്റാതെ വുമൺ എൻപവർമെന്റ് എന്ന് വിളിക്കേണ്ടത്.🙏
കടപ്പാട്