Monday, April 20, 2020

തഥാസ്തു എന്ന ദേവത

തഥാസ്തു
ഹിന്ദു വിശ്വാസം അനുസരിച്ച് തഥാസ്തു എന്ന് പേരുള്ള ഒരു ദേവതയുണ്ട്. നമ്മുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം സ്വയം പറയുമ്പോഴും അത് "തഥാസ്തു" എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം 'അങ്ങനെസംഭവിക്കട്ടെ' എന്നാണ്.
 "ഞാൻ എപ്പോഴും രോഗിയാണ്, എനിക്കു വയ്യ, എനിക്ക് കാലു വേദനയാണ്, എനിക്ക് വയറുവേദനയാണ്..." എന്നൊക്കെ  നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത്  തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്.

ഇന്നു മുതൽ 
"ഞാൻ ആരോഗ്യവാനാണ് ഞാൻ ഹാപ്പിയാണ് 
ഞാൻ സന്തോഷവാനാണ്" എന്ന് നിങ്ങൾ നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ ആ ദേവത അനുഗ്രഹിക്കും!

മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. "ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും " എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് ഏന്ന മഹാ ശാസ്‌ത്രജ്ഞൻ വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു.

ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്.

"അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു....
അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ Burger കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന് ചിന്തിച്ച് അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റലിൽ ആവുകയും ചെയ്തു.

എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല ഞാൻ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതാണെന്ന്.
അപ്പോൾ നല്ല ബർഗർ കഴിച്ച ചിലർ   എങ്ങനെ ആസന്ന നിലയിലായി?
എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും അബോധാവസ്ഥയിലായതുംകുറച്ചു പേർ ആസന്ന നിലയിൽ ആയതും ?

"ഞാൻ കഴിച്ചത് വിഷമാണ്" എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു ഏന്നതാണ് യാഥാർഥ്യം.

ആധുനിക ശാസ്ത്രം ഇന്ന്  ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലും ഇന്ന് നിങ്ങളുടെ രക്തം പരിശോധിച്ചതിനു ശേഷം പ്രമേഹരോഗിയാണ് എന്ന് ഡോക്ടർ പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി ജീവിക്കുകയും ചെയ്യുന്നു.

എല്ലാവർക്കും ഒരേ അളവുകോൽ അല്ല വേണ്ടത് 
പാരമ്പര്യം, ചെയ്യുന്ന ജോലി, സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ്  താമസം, കഴിക്കുന്ന ഭക്ഷണം, മാനസികാവസ്ഥ എന്നതിനനുസരിച്ച് വ്യത്യാസമുണ്ടാവും. കൂടാതെ ഒരേ ദിവസം വിവിധ സമയങ്ങളിൽ  വിവിധ ലാബിൽ എടുക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും  ഒന്നാകാത്തതിന്റെ കാര്യവും ഇതു തന്നെ.

നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധ ശേഷിയും പൂർണ്ണ ആരോഗ്യവും ഉണ്ടാവും. 

ആരോഗ്യം എന്ന വാക്കിന്റെ അർത്ഥം "ശാരീരികവും മാനസികവും സാമൂഹ്യവും ആദ്ധ്യാത്മികവുമായ  സുസ്ഥിരാവസ്ഥയാണ്" എന്ന് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞത് ഓർക്കുമല്ലോ......```

ഒരു വിയന്ന യാത്ര

വിയന്ന യാത്ര കുറിപ്പ്!

5-11-17 ന് രാവിലെ 6 മണിക്ക് ബോംബയിൽ നിന്നും 450 യാത്രക്കാരുമായി ടർക്കിഷ് എയർലൈൻസ് യാത്ര ആരംഭിച്ചു. സിംഹഭാഗം ജനങ്ങളും ഇസ്ലാമാണ് അവരുടെ ഏതോ പുണ്യ സങ്കേതത്തിലേക്കുള്ള യാത്രയാണ്
അവരെ അനുസരിപ്പിക്കാനും പരാതികൾ തീർക്കാനും വിമാന സുന്ദരികൾ കഷ്ടപ്പെടുന്നത് കാണായിരുന്നു .

ഇതുവരെ കയറിയതിൽ വെച്ച് ഏറ്റവും വലിയ വിമാനം ആണിത് 9 വരികളിൽ ആയി 56 വീതം സീറ്റുകൾ എല്ലാ വിധ അത്യാധുനിക സംവിധാനക്കളും ഉണ്ടായിരുന്നു ധാരാളം ഭക്ഷണവും.

 12 മണിയോടു കൂടി ഇസ്താബുൽ എന്ന സ്ഥലത്തെത്തി വളരെ വലിയ ഒരു ഹബ്ബാണത് 5 യുറോ ഏതാണ്ട് 400 രുപ ആയി 1 ബന്നും കാപ്പിയും കഴിച്ചപ്പോൾ ഇന്നി വൈകുന്നേരം 5.45 നാണ് ഇസ്താ മ്പുൽ - വിയന്ന ഫ്ലൈറ്റ് . ഇവിടെ വെച്ച് ഇന്ത്യൻ കമ്പടി ടീമിന്റെ ക്യാപ്റ്റനായ അഭിലാഷിനെ പരിചയപ്പെട്ടു .

തുർക്കി എന്ന കേട്ടു മാത്രം പരിചയമുള്ള ഇവിടെ നിന്നും ഓരോ മിനിറ്റിലും വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും കാണാം 5.45 ന് ഇസ്തംബുൽ നിന്നും പുറപ്പെട്ട് നേരെ വിയന്നയിലേക്ക് രാത്രി 7.30 ന് അവിടെ എത്തി (നമ്മുെടെ 12.30 രാത്രി) സുഹൃത്തായ നരേൻജിയും സെമിനാർ കമ്മറ്റിയയച്ച ബിഷാൽ എന്ന ജർമൻ കാരനും  എയർ പോട്ടിൽ കാത്തുനിൽപ്പുണ്ടായിരുന്നു. പുറത്ത് അപ്പോൾ 4°C ആയിരുന്നു ചൂട് / തണുപ്പ്.

 എയർപോർട്ട് ബസ്സിൽ 30 മിനുട്ട് യാത്ര ചെയ്ത് വിയന്ന സിറ്റി യിൽ എത്തി ഹോട്ടൽ ഫ്ലെമിംഗിലാണ് താമസം ഏർപ്പാടാക്കിയിരുന്നത് നല്ല ആതിഥ്യ മര്യാദയോടാണ് അവർ സ്വീകരിച്ചത് രാത്രി സുഖമായി ഉറങ്ങി 

ആറാം (6-11-17 ) തിയ്യതി രാവിലെ എഴുന്നേറ്റ് നടക്കാനിറങ്ങിയപ്പോൾ പുറത്ത് മഞ്ഞ് വീഴുന്നുണ്ടായിരുന്നു ഇപ്പോ ഇവിടെ 6.30 നാണ്  ഉദയം വൈ: 4 മണിക്ക് അസ്തമയവും. 
വളരെ വൃത്തിയുള്ള സിറ്റി യാണ് വിയന്ന. സമ്പന്ന രാജ്യമാണ്, യുറോ ആണ് വിനിമയ മാധ്യമം ഇപ്പോൾ 1യുറോ എന്നാൽ 80 ഇന്ത്യൻ രൂപയാണ്  ഒരു കാപ്പിക്ക് 3 യു റോയാണ് 150 മില്ലി വെള്ളത്തിനും 3 യൂറോ  കൊടുക്കണം  ഹോട്ടലിൽ രാവിലെ ഭക്ഷണം ഫ്രീയാണ് എത്ര വേണമെങ്കിലും കഴിക്കാം പക്ഷെ ഭക്ഷണം കളയരുതെന്ന് മാത്രം പത്തരുപത് മേശകളിലായി പലതരം ഭക്ഷണങ്ങൾ കൂടുതലും മാംസാഹാരമാണ് പൊതുവെ നന്നായി ആസ്സ്വദിച്ചു ഭക്ഷണം കഴിക്കുന്നവരാണ് ഇവിടുത്തുകാർ എല്ലാ കാര്യങ്ങൾക്കും ഇവർക്ക് മൊബൈൽ ആപ്പുണ്ട് വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ വരെ.
വളരെ കണിശമായി നിയമങ്ങൾ പാലിക്കുന്നവരാണ് ഇവർ റോഡ് നിയമങ്ങൾ 100 % കൃത്യമായി പാലിക്കുന്നത് കാണാം  ഇല്ലെങ്കിൽ കനത്ത പിഴയാണ് മുഴുവൻ സ്ഥലവും ക്യാമറയുടെ നിരീക്ഷണത്തിലാണ് എല്ലാ സ്ഥലത്തും അവർ കാർഡുകൾ ആണ് ഉപയോഗിക്കുന്നത് രാവിലെ 8 മണിക്ക് സ്ക്കുളുകളും ഓഫീസുകളും പ്രവർത്തനം തുടങ്ങും . 

ഞങ്ങളുടെ സെമിനാർ കൃത്യം 9 മണിക്ക് തുടങ്ങി സമയ കാര്യത്തിൽ അവർ  വളരെകൃത്യത പാലിക്കുന്നവരാണ്  
Altranative Medicine ആണ് ഇന്നത്തെ ചർച്ചാവിഷയം 12 ലധികം രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു 20 മിനിട്ടുമുതൽ 30 മിനിട്ടുവരെയാണ് ഒരാൾക്ക് പ്രബന്ധമവതരിപ്പിക്കാനുള്ള സമയം 10 മിനിട്ട് ചോദ്യോത്തരവും ചർച്ചയും അമേരിക്ക, റഷ്യ, ചൈന, ജർമനി ,UK ,ലണ്ടൻ ,പോളണ്ട് ,തുടങ്ങി വിവിധ രാജ്യക്കാരുടെ സാന്നിധ്യം കൊണ്ട് സമ്പന്ന മായിരുന്നു ഉത്ഘാടന സഭ ,ഇന്ന് ആധുനിക ചികിൽസാ സമ്പദായങ്ങളുടെ ഗുണങ്ങളും ദോഷങ്ങളുമാണ് പ്രധാനമായും ചർച്ച ചെയ്തത് MBBട ഡിഗ്രിയള്ളവരും FRCS ,CPI തുടങ്ങിയ ഡിഗ്രിക്കുള്ളവർ , അക്യുപങ്ങ്ചർ .റയ്കി ശാഖകളിലെ വിദഗ്ദൻമാർ തുടങ്ങി പല വിഷയങ്ങളിലും ചർച്ചകൾ നടന്നു ലഞ്ച് ബ്രേക്ക് 15 മിനിട്ടായിരുന്നു എല്ലാവരും വളരെ ലഘുവായ ഭക്ഷണങ്ങളാണ് കഴിക്കുന്നത് ഉച്ചക്ക് 1 റൊട്ടിയും ബട്ടറും സാൻവിച്ചുമാണ് ഞാൻ കഴിച്ചത് ഇവിടെ ഉച്ചഭക്ഷണം എന്ന ഒരേർപ്പാട് ഇല്ല എന്ന് തോനുന്നു 5 മണിക്ക് ഡിന്നറാണ് ഇവർക്ക് പ്രധാനം
 
ചർച്ചയിൽ എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ഞാനും പങ്കെടുത്തു നമ്മുടെ ഇംഗ്ലിഷും അവരുടെ ഇംഗ്ലിഷും വളരെ വ്യത്യാസമുണ്ടെന്ന് തോനുന്നു ഞാൻ ചരച്ചയിൽ ആയുർവേദത്തെ കുറിച്ച്  പറഞ്ഞ പല പോയൻറും അവർക്ക് മനസിലായതേ ഇല്ല അതിനാൽ പലപ്പോഴും എന്നിൽ ഒരു അപകർഷതാ ബോധം തോന്നിയതുപോലെ ഒരു തോന്നൽ
അല്ല ശരിക്കും തോന്നി സത്യത്തിൽ അവർ പറയുന്ന ഭാഷ ഏതാണ് എന്ന് വരെ എനിക്ക് മനസ്സിലായില്ല നാളെ ഇവിടെ പ്രസന്റേഷൻ നടത്തേണ്ടത് ചിന്തിച്ചപ്പോൾ
കണ്ണിൽ ഇരുട്ടു കയറി     കയ്യും കാലും തളർന്ന്  പോയതു പോലെ തോന്നി
 ഔഷധ രഹിത ജീവിതമാണ് നല്ലതെന്ന തീരുമാനത്തിൽ 4 മണിക്ക് ഒന്നാം ദിവസ സെമിനാർ അവസാനിച്ചു.
പക്ഷെ വൈകുന്നേരമായപ്പോഴേക്കും എന്റെ ആത്മ വിശ്വാസവും ധൈര്യവുമൊക്കെ എവിടെയോ പോയ പോലെ എന്തെങ്കിലും അസുഖമാണെന്ന് പറഞ്ഞ് നാളെ വരാതിരുന്നാല്ലോ എന്നാണ് വിചാരിച്ചത് പക്ഷെ അതിനും മനസ്സ് അനുവദിച്ചില്ല കാരണം ഭാരതത്തിൽ നിന്നും ഈ ഒരാശയം (ഗർഭ സംസ്ക്കാരം)പറയാൻ ക്ഷണിക്കപ്പെട്ട് വന്ന ഞാൻ പേടിച്ച് പിൻമാറിയാൽ അത് എന്റെ നാടിനാണ് ദോഷം എന്റെ ഗുരുപരമ്പര ഒരിക്കലും എന്നോട് ക്ഷമിക്കില്ല എന്ന് എന്റെ മനസ്സ് പറഞ്ഞു ആകെ ടെൻഷൻ 
സ്വല്പം വെള്ളം കുടിക്കാം എന്ന് കരുതി റൂമിൽ നോക്കിയപ്പോൾ വെള്ളം കണ്ടില്ല
റിസപ്ഷനിലേക്ക് വിളിച്ച് വെള്ളത്തിന് ചോദിച്ചപ്പോൾ ബാത്റൂമിൽ നിന്നും എടുത്തു കുടിക്കാനാണ് അവർ നിർദ്ദേശിച്ചത്.ആദ്യം സ്വല്പം  വിഷമിച്ചെങ്കിലും അത് വലിയ ഒരു ദർശനമാണ് തന്നത്

ഒരേ ടാങ്കിലെ ജലം തന്നെയാണ് ആണ് പൈപ്പ് വഴി അടുക്കളയിലും കുളിമുറിയിലും വരുന്നത്  പൈപ്പ് നിൽക്കുന്ന സ്ഥലത്തിന് അനുസരിച്ച് നമ്മൾ വെള്ളത്തെ കാണേണ്ടതില്ല .അതേപോലെ തന്നെ എല്ലാവരിലും അന്തര്യാമിയായി ഇരിക്കുന്നത് ഈശ്വരാംശം തന്നെയാണ്
പിന്നെ അതിരിക്കുന്ന വ്യക്തികൾക്ക് അപേക്ഷിച്ച് നമ്മൾ ഈശ്വരനെ വിലകുറച്ച് കാണേണ്ടതില്ലല്ലോ. എന്തായാലും കുളിമുറിയിൽ നിന്നും വെള്ളമെടുത്ത് ധാരാളം കുടിച്ചു ഇവിടത്തെ ബാത്റൂമിലെ വെള്ളം പോലും  കുടിക്കാൻ  തക്കവണ്ണം ശുദ്ധി ഉള്ളതാണ് എന്ന ഒരു സന്ദേശം കൂടി അതിലുണ്ട് .

ഒരു സ്ഥലത്ത് സ്വസ്ഥമായിരുന്ന് 10 ദീർഘ ശ്വാസമെടുത്ത്എന്താണ് എന്റ Stress ന് കാരണം എന്ന് നിരീക്ഷിച്ചു. കാരണം പിടി കിട്ടി ,എന്റെ ഭാഷാ പ്രാവണ്യത്തെ കുറിച്ചുള്ള ഭയമാണ് എന്നെ നയിക്കുന്നതെന്ന് മനസ്സിലായി. 
എന്താണ് ഒരു വഴി ?
ഭയത്തിന് അടിമപ്പെട്ട്  നാളെ സെമിനാറിന് പോവാതിരിക്കാൻ കാരണം കണ്ടെത്താം
പക്ഷെ എന്നെന്നേക്കുമായി എന്റെ ആത്മവിശ്വാസം നഷ്ടപ്പെടും മാത്രവുമല്ല
എന്റെ ആശയം പ്രകടിപ്പിക്കാനുള്ള
അവസരം നഷ്ടമാകും , അത് പിന്നീട് കൂടുതൽ കുറ്റബോധം എന്നിൽ സൃഷ്ടിക്കും അതു പോലെ എന്റെ നാടിന്റെ അഭിമാനം ഞാൻ കാരണം ഇല്ലാതാവും
അതിനാൽ എങ്ങിനെയും ഈ സാഹചര്യത്തെ നേരിടാൻ തന്നെ തീരുമാനിച്ചു. 

നേരെ ഡിന്നറിനു പോയി നേരത്തെ കണ്ട കക്ഷികൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു അവരെ പരിചയപെടാനും അവരോട് സംസാരിക്കാനും 
അതിലൂടെ അവരുടെ ആക്സറ്റ് മനസിലാക്കാനും തീരുമാനിച്ചു. 
(സാധാരണ ഞാൻ ഇംഗ്ലീഷുകാരെ കണ്ടാൽ  ഭാഷാപേടി കാരണംതിരിഞ്ഞ് നടക്കാറാണ് പതിവ്) പരാജയ ബോധത്തെയാണ് പരാജയ പെടുത്തേണ്ടെത് എന്ന കലാംജിയുടെ വാക്കുകൾ ഓർമിച്ചു. അപ്പോഴാണ്
തന്നെ അത്ഭുതെടുത്തിയ സംഭവം ഉണ്ടായത് .

ഞാൻ കുറച്ച് ഭക്ഷണമെടുത്ത്
എവിടെ ഇരുന്ന് കഴിക്കാം എന്ന് നോക്കുമ്പോൾ എല്ലാ ടേബിളിലും ധാരാളം പേർ ഇരുന്ന് ഭക്ഷണം കഴിക്കുകയും ചർച്ചകൾ ചെയ്യുന്നതും ആണ് കണ്ടത്

അപ്പോഴാണ് ഒരു ടേബിളിൽ ഒരാൾ മാത്രം ഇരിക്കുന്നത് കണ്ടത് ഞാൻ ആ ടേബിൾ ലക്ഷ്യമാക്കി നടന്നു. അവിടെ ഇരുന്നപ്പോൾ
അദ്ദേഹം സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തി ഒരു ജർമ്മൻ കാരനാണ്
സെമിനാർ കമ്മറ്റിയുടെ തലവനാണ് .
ശേഷം സ്വൽപം ജാള്യതയോടെ ( I am dr Sreenath Karayattu From India) ഇന്ത്യയിൽ നിന്നാണ് എന്ന് പറഞ്ഞ് എന്നെ പരിചയെടുത്തിയതും അദ്ദേഹം എഴുന്നേറ്റ്
വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും എന്നെ അഭിവാദ്യം ചെയ്യുകയും ചെയ്തു .

അദ്ദേഹത്തിന് ആർട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനവുമായി ബന്ധമുണ്ടെന്നും ഇപ്പോൾ സംസ്കൃതം പഠിക്കുന്നുണ്ട് എന്നും എന്നോട് പറഞ്ഞു .എനിക്ക് കുറച്ച് ഒരു ആത്മവിശ്വാസം വന്നത് പോലെ തോന്നി
എനിക്ക് ഭാഷാ പ്രാവീണ്യം വളരെ കുറവാണ് എന്ന് ഞാൻ അദ്ദേഹത്തോട് സ്വല്പം ജാള്യതയോടെ പറഞ്ഞേപ്പോൾ 
ആശയവിനിമയത്തിന് ഭാഷ അല്ല പ്രധാനം മനസ്സാണ് എന്നാണ് അദ്ദേഹം എനിക്ക് ഉത്തരം തന്നത്.

ഞങ്ങൾ ഭാരതത്തിലെ പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങി കൂടുതലും ആധ്യാത്മിക വിഷയങ്ങളാണ് ചർച്ച ചെയ്തത്.
 അദ്ദേഹം ചോദിച്ച ചോദ്യങ്ങളെല്ലാം തന്നെ വേദാന്തത്തെയും തന്ത്രത്തെയും കുറിച്ചുള്ളതായിരുന്നു.
എനിക്കറിയുന്നത് പോലെ ഞാൻ ഉത്തരങ്ങൾ പറഞ്ഞു .ഇതിനിടയിൽ അദ്ദേഹം എന്നോട് അനുവാദം വാങ്ങി അദ്ദേഹത്തിൻറെ നാല് സുഹൃത്തുക്കളെ കൂടി അവിടേക്ക് വിളിച്ചു അവരും വളരെ ബഹുമാനത്തോടെ ചർച്ചയിൽ പങ്കെടുത്തു
പിന്നീട് ആ ഹോളിൽ ഉള്ള ഓരോരുത്തരായി ഞങ്ങൾക്ക് ചുറ്റും വന്ന് ഇരിക്കാൻ തുടങ്ങി .രാത്രി 10 മണി വരെ ആ ചർച്ച തുടർന്നു വളരെ ഗംഭീരമായ ഒരു 
സത്സംഗമാണ് അവിടെ നടന്നത് അവിടെയുള്ള ഓരോരുത്തരായി പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു .സംസാരിച്ചു തുടങ്ങിയപ്പോൾ എല്ലാവരും വളരെ നൻമയുള്ളവരാണെന്ന് മനസിലായി ഭാരത സംസ്ക്കാരത്തെ കുറിച്ചും ഷോഢശ സംസ്കാരത്തെ കുറിച്ചുമൊക്കെ ഞാൻ അവരോട് സംസാരിച്ചു. അതിൽ പലരും ആർട്ട് ഓഫ് ലിവിംങ്ങുമായും ISCON മായും ബന്ധമുള്ളവരായിരുന്നു അതിൽ ഒരാൾക്ക് ശീരുദ്രത്തിന്റെ ചില വരികൾ അറിയാം എന്നത് എന്നെ അത്ഭുതപെടുത്തി. 
അപ്പോഴേക്കും ശക്തമായ ധൈര്യവും ആത്മവിശ്വാസവും എനിക്ക് ലഭിച്ചിരുന്നു.ഇംഗ്ലിഷ് ആക്സൻറും സൗണ്ട്സും വളരെ പ്രധാനപെട്ടതാണെന്നും നന്നായി പ്രാക്ടീസ് ചെയ്യണമെന്നും തീരുമാനിച്ചു.രാത്രി അങ്ങനെ സുഖമായി ഉറങ്ങി അന്ന് രാത്രി ഞാൻ കണ്ട സ്വപ്നം
ശങ്കരാചാര്യരും ശ്രീരാമകൃഷ്ണപരമഹംസരും സ്വാമി വിവേകാനന്ദനും തുടങ്ങി അനേകം ഗുരുക്കന്മാർ എൻറെ കട്ടിലിന് ചുറ്റും ഇരുന്ന് എന്നെ അനുഗ്രഹിക്കുന്നതാ യിട്ടാണ് ആ സ്വപ്നം എനിക്ക് തന്ന ഊർജ്ജം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്

7 ന് രാവിലെ പതിവുപോലെ എഴുന്നേറ്റ് സന്ധ്യാവന്ദനവും ദിശാ നമസ്ക്കാരവും സൂര്യനമസ്ക്കാരവും ധ്യാനവും  ചെയ്ത് 9 മണിക്ക് തന്നെ സെമിനാർ ഹാളിലെത്തി എല്ലാവരും വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് എന്നെ സ്വീകരിച്ചത്  ആരോഗ്യ ജീവിതം ആണ് ഇന്നത്തെ വിഷയം രാവിലെ 2 പ്രസന്റേഷൻ കഴിഞ്ഞാണ് എന്റേത്.

 9 മണിക്ക് ഒരു  ഡോക്ടർ WHO യുടെ കണക്കുകൾ സൂചിപ്പിച്ച് കൊണ്ട് ഇന്ന് ആരോഗ്യ മേഘല അത്യപകടത്തിലാണെന്നും ആശുപത്രി മേഖല അതി ലാഭത്തിലാണെന്നും സുചിപ്പിച്ചു കൊണ്ടാണ് സംസാരിച്ചത് ഹൃദയ സംരക്ഷണം ആണ് അദ്ദേഹം സംസാരിച്ചത്.

 രണ്ടാമത് എന്റെ സുഹൃത്ത് നരേന്ദ്ര ഉംറിക്കറുടെതായിരുന്നു പ്രബന്ധം മുദ്ര തെറാപിയായിരുന്നു വിഷയം മീഡിയേറ്ററുടെ അനുവാദത്തോടെ അദ്ദേഹം പറഞ്ഞ മുദ്രകൾ ഞാൻ ഡെമോ കാണിക്കുകയും പരമാവധി മുദ്രകൾ അവരെ കൊണ്ട് പരിശീലിപ്പിക്കുകയും ചെയ്തു 11 മണിക്ക് ചെറിയ ഒരു ബ്രേക്ക് കഴിഞ്ഞ്  എന്റെ ഊഴമായി ഇപ്പോഴേക്കും എനിക്ക് എവിടുന്നോ നല്ല ആത്മവിശ്വാസം ലഭിച്ചിരുന്നു "ഗുരുർ ബ്രഹ്മാ" ചൊല്ലി സകല ഗുരുക്കൻമാരെയും നമസ്ക്കരിച്ച്  ഭാരതത്തിലെ സംസക്കാരത്തിന്റെ പേരിൽ എല്ലാവർക്കും സ്വാഗതം പറഞ്ഞ് തുടങ്ങി പിന്നെ 30 മിനിട്ടു നേരം അത്ഭുതമാണ് സംഭവിച്ചത് ഗുരുക്കൻമാരുടെ അനുഗ്രഹം നിങ്ങളുടെ പ്രാർത്ഥന എല്ലാവരുടെയും സ്നേഹം ഭംഗിയായി ഗർഭ സംസ്ക്കാരം പറഞ്ഞു .ഒരു പുതിയ തലമുറയെ നമുക്ക് സൃഷ്ടിക്കാം എന്ന് പാഞ്ഞ് കൊണ്ട് കൃത്യം 11.45ന് ഞാൻ അവസാനിപ്പിച്ചു 30 സ്ലൈഡുകൾ ഞാൻ തയ്യാറാക്കിയിരുന്നു .
നിറഞ്ഞ കയ്യടികളോടെയാണ് എൻറെ സെമിനാർ അവസാനിച്ചത് 
‌പിന്നിട് നല്ല ചർച്ചയും ചോദ്യോത്തരങ്ങളും ഉണ്ടായി മോഡറേറ്റർ എനിക്ക് 15 മിനിട്ട് നീട്ടി തന്നു .

പിന്നീട് അക്യുപങ്ങ്ചർ പ്രാണിക് ഹീലിംഗ് തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു 2 അവതാരകർ Absent ആയതിനാൽ 3 മണിക്ക് പ്രോഗ്രാം ഭംഗിയായി അവസാനിച്ചു. ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് 4 മണിക്ക് റൂമിലെത്തി വിശമിച്ചു.

‌ രാത്രി 7 മണിക്ക്  UN ൽ അറ്റോമിക്ക് എനർജി  ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ഡെന്നിസ് സാറിനെ കണ്ടു UKയിലുള്ള എന്റെ സുഹൃത്തിന്റെ സുഹൃത്താണ്  വളരെ നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ കൂടെ ഒന്ന് കറങ്ങി ഒന്നിച്ച് ഭക്ഷണം കഴിച്ചു. 
നമ്മുടെ ആശയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു .എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹത്തിന്റെ പിന്തുണയും സഹായവും  ഉറപ്പു തന്നു. അതോടൊപ്പം തന്നെ അടുത്ത ദിവസം  വിയന്നയിലുള്ള UN ആസ്ഥാന മന്ദിരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
രാത്രി നല്ല തണുപ്പായിരുന്നു 10 മണിക്ക് റൂമിലെത്തി ഉറങ്ങി

8 ന് രാവിലെ പ്രഭാത കൃത്യങ്ങൾക്കു ശേഷം വിയന്ന സിറ്റി മുഴു വൻ കറങ്ങി 7 യുറോവിന്  ട്രയിൻടിക്കറ്റെടുത്താൽ 24 മണിക്കൂർ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം ശേഷം 12 മണിക്ക് UN ൽ എത്തി കടുത്ത സെക്യൂരിറ്റിയാണവിടെ പക്ഷെ ഡന്നിസ് സാർ കുടെയുള്ളതിനാൽ ബുദ്ധിമുട്ടുണ്ടായിരുന്നില്ല UN മുഴുവൻ കറങ്ങി കണ്ടു ഡന്നിസാർ  അവിടെയുള്ള മലയാളികൾക്ക് എന്നെ പരിചയപെടുത്തുകയും കുറച്ച് നേരം അവരോട് സംസാരിക്കുകയും ചെയ്തു ശേഷം 3 മണിക്ക് അവിടെ നിന്നും ഇറങ്ങി ജെർമനിയിലേക്ക് (MUnich) പോയി 4 മണിക്കൂർ യാത്ര 7 മണിക്ക് അവിടെ എത്തി അവിടെ ഹോട്ടലിൽ വിശ്രമം ചില പേഴ്സണൽ മീറ്റിംങ്ങുകൾ ഉണ്ടായിരുന്നു അപ്പോഴേക്കും യുറോപ്പിലുള്ള എല്ലാ സുഹ്യത്തുക്കളും വാട്സാപ്പിൽ ബന്ധപെടുകയും അവരുടെ സഹായങ്ങൾ 
അറിയിക്കുകയും ചെയ്തിരുന്നു വളരെ നന്ദിയോടെ ഞാനിപ്പോൾ  അവരെ ഓർക്കുകയാണ് വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും ആണ് അവിടെയുള്ളവർ എന്നെ സ്വീകരിച്ചത്
സത്യത്തിൽ അത് എന്നോടുള്ള ബഹുമാനം അല്ല ഭാരതദർശനങ്ങളോടുള്ള ആദരവാണ് എന്ന് എനിക്ക് അറിയാമായിരുന്നു ഒരു ഭാരതീയൻ ആയതിൽ അങ്ങേയറ്റം അഹങ്കാരവും ആത്മവിശ്വാസവും സന്തോഷവും തോന്നിയ നിമിഷങ്ങൾ.

ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അത് ഭാരതമണ്ണിൽ ആവണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നന് ജർമനിയിലെ  സുഹൃത്തുക്കൾ എന്നോട് പറഞ്ഞു

9 ന് രാവിലെ 8 മണിക്ക് അവിടെ ഒരു സെമിനാറിൽ പങ്കെടുത്ത് 10 മണിക്ക് അവിടെ നിന്നും പുറപ്പെട്ടു 2 മണി എയർപോർട്ടിലെത്തി 2.40 ന് ടെർക്കിഷ് എയർലൈൻ ഞങ്ങളെയും കൊണ്ട് പറന്നു കാലാവസ്ഥ വളരെ മോശമായിരുന്നു ഫ്ലൈറ്റ് 2 പ്രാവശ്യം Airപോക്കറ്റിൽ പെട്ടു എല്ലാവരും വല്ലാതെ പേടിച്ചു. പക്ഷെ എന്തോ എന്നെ അത് തീരെ ബാധിച്ചില്ല ഈശ്വരൻ കൂടെയുണ്ട് എന്നുറപ്പുള്ളതാണ് എന്തിനാ വെറുതെ പേടിക്കുന്നത് 2 മണിക്കൂറിനു ശേഷം 4.40 ന് ഇസ്തുബിൽ എന്ന സ്ഥലത്തിറങ്ങി വലിയ കയ്യടിയോടെയാണ് യാത്രക്കാർ Land ചെയ്തത് അവിടെ നിന്നും ജോൺ അബ്രഹാം എന്ന് ബോളീവുഡ് നടനെ കാണാനും പരിജയ പെടാനും സാധിച്ചു.
ശേഷം 8 മണിക്കു ഇസ്‌തുമ്പിൽ എന്നസ്ഥലത്തുനിന്നും ബോംബെ ക്കു  കയറി നീണ്ട 6 മാനിൽകുറിന് ശേഷം മുംബയിൽ എത്തി 

മുംബൈയിൽ വിമാനത്തിൽ നിന്ന്
കാല് കുത്തിയല്ല ഞാൻ ഭാരതമണ്ണിൽ ഇറങ്ങിയത് കൈകൊണ്ട് ഭാരത മണ്ണിനെ തൊട്ട് നിറുകയിൽ വച്ചു കൊണ്ടാണ്
ഇറങ്ങിയശേഷം മുട്ടുകുത്തി  കുമ്പിട്ട്   ഭാരതാംബെയെ നമസ്ക്കരിച്ചു.

ഞാൻ ഇങ്ങനെ ചെയ്യുന്നത് കണ്ടു വിദേശികളും സ്വദേശികളും  പലരും അതുപോലെ ചെയ്യുന്നുണ്ടായിരുന്നു

ഇനി എത്ര ജന്മം ഉണ്ടെങ്കിലും അത് ഭാരതമണ്ണിൽ തന്നെയാവണം എന്ന പ്രാർത്ഥനയോടെ
ഡോ: ശ്രീനാഥ് കാരയാട്ട്


സാക്ഷി, ശ്രീരാമദേവൻ പറഞ്ഞ കഥകൾ

ശ്രീരാമകൃഷ്ണദേവൻ പറഞ്ഞ ഒരു കഥയാണ്. നമ്മുടെയുള്ളിൽ ജ്ഞാനദീപം കൊളുത്തുവാൻ ഉപകരിക്കുമെങ്കിൽ നല്ലത്.
പണ്ട് ഒരു ഗ്രാമത്തിൽ ഒരു ജ്ഞാനിയായ കൃഷിക്കാരനുണ്ടായിരുന്നു . വീട്ടിൽ നിന്ന് അല്പം അകലെയുള്ള വയലിൽ കൃഷി ചെയ്ത് അയാൾ ജീവിതവൃത്തി കഴിച്ചു വന്നു.

വിവാഹം കഴിഞ്ഞു കുറെക്കാലം കഴിഞ്ഞാണ് അയാൾക്ക് ഒരു കുട്ടിയുണ്ടായത് . അതുകൊണ്ട് കർഷകനും ഭാര്യയും ആ കുട്ടിയെ വളരെ സ്നേഹത്തോടുകൂടി ലാളിച്ചു വളർത്തി . കുട്ടിയെ ഓമനയായി അവർ 'ഹാരു ' വെന്നാണു വിളിച്ചിരുന്നത് . കർഷകൻ ജ്ഞാനിയായിരുന്നുവെങ്കിലും സ്വകർത്തവ്യ നിർവഹണത്തിൽ ഒരു ഉപേക്ഷയും കാണിച്ചിരുന്നില്ല . ഗ്രാമീണർക്കെല്ലാം അദ്ദേഹത്തെ വളരെ സ്നേഹവും ബഹുമാനവും ആയിരുന്നു . ഈ ലോകത്തിന്റെ നിസ്സാരതയേയും അനീതിയെയും കുറിച്ച് അദ്ദേഹം എപ്പോഴും ചിന്തിക്കുകയും  പറയുകയും ചെയ്തിരുന്നു . എങ്കിലും ഹാരുവിനോട് വലിയ വാത്സല്യമായിരുന്നു.

 ഒരു ദിവസം അയാൾ വയലിൽ ജോലിയെടുക്കുവാൻ പോയി . നേരം മധ്യാഹ്നമായി അപ്പോൾ ഒരു അയൽക്കാരൻ ഓടിവന്ന്  ഹാരുവിനു കോളറ ബാധിച്ചിരിക്കുന്നുവെന്നും അവൻ അവശനിലയിൽ കിടപ്പാണെന്നുമുള്ള വിവരം അറിയിച്ചു . കൃഷിക്കാരൻ ഉടനെ മടങ്ങിവന്നു ചികിൽസക്കുവേണ്ട ഏർപ്പാടുകൾ ചെയ്തു . പക്ഷെ എല്ലാം നിഷ്ഫലമായി . ഹാരു മരിച്ചു . വീട്ടിലുള്ളവരെല്ലാം വലിയ ദുഖത്തിലാണ്ടു . ഹാരുവിന്റെ അമ്മ അലമുറയിട്ടു കരയാൻ തുടങ്ങി . കർഷകൻ മാത്രം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ ശാന്തനായിരുന്നു . അയാൾ ഭാര്യയെയും മറ്റുള്ളവരെയും സമാധാനിപ്പിക്കാൻ തുടങ്ങി .

         *ഭാര്യ പറഞ്ഞു : “ നിങ്ങൾ എന്തൊരു ക്രൂരഹൃദയനാണ് ? നിങ്ങളുടെ ഹൃദയം പാറയാണോ ? നമ്മുടെ ഓമനമകൻ മരിച്ചിട്ട് ഒരു തുള്ളി കണ്ണുനീർപോലും വീഴ്ത്തുന്നില്ലല്ലോ ? 

നമുക്കു ദുഃഖം വരുമ്പോൾ അനുശോചിക്കുവാൻ ആരെങ്കിലും ഉണ്ടെങ്കിൽ ദുഃഖത്തിനു ശമനമുണ്ടാവുക സ്വാഭാവികമാണല്ലൊ . എന്നാൽ അനുശോചിക്കുന്നതിനു പകരം ജ്ഞാനിയായ കർഷകൻ പറഞ്ഞു :
 " പ്രിയേ , ഇപ്പോൾ എനിക്ക് ഒരു സംശയം ! " ഇതുകേട്ട് ഭാര്യ പൊട്ടിത്തെറിച്ചു . ഇപ്പോഴാണോ നിങ്ങളുടെ സംശയം . നമ്മുടെ ഓമന മകന്റെ മൃതദേഹം നിങ്ങൾ കാണുന്നില്ലേ? എന്താണു നിങ്ങൾക്ക് ഒരു ദുഃഖവുമില്ലാത്തത് ?*

         കൃഷിക്കാരൻ വിവരിച്ചു : " ഞാൻ ഇന്നലെ രാത്രി കിടന്നുറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു . ആ സ്വപ്നത്തിൽ ഞാൻ ഒരു രാജാവായിരുന്നു . എനിക്ക് ഒരു രാജ്ഞിയും ആറു കുമാരന്മാരുമുണ്ടായിരുന്നു . ആ രാജകുമാരന്മാരെല്ലാം നല്ല മിടുക്കന്മാരും ബുദ്ധിമാന്മാരുമായിരുന്നു . അങ്ങനെ കൊട്ടാരത്തിൽ സുഖമായി താമസിച്ചുകൊണ്ടിരിക്കുമ്പോഴാണു ഞാൻ പെട്ടെന്ന് ഉണർന്നത് . അപ്പോൾ രാജകുമാരന്മാരുമില്ല , രാജ്ഞിയുമില്ല , കൊട്ടാരവുമില്ല . ഇപ്പോൾ എന്റെ സംശയം ഇന്നലെ രാത്രി നഷ്ടപ്പെട്ട ആറു കുട്ടികൾക്കുവേണ്ടി കരയണമോ , ഇപ്പോൾ മരിച്ച ഹാരുവിനുവേണ്ടി കരയണമോ എന്നാണ് . ' ഇതു കേട്ട് എല്ലാവരും അതിശയിച്ചു .

          കൃഷിക്കാരൻ ഒരു ജ്ഞാനിയായിരുന്നതുകൊണ്ട് ഈ ജാഗ്രദവസ്ഥയും സ്വപ്നാവസ്ഥപോലെ അയഥാർത്ഥമാണെന്നു അയാൾക്കറിയാമായിരുന്നു. രണ്ടും മനസ്സിന്റെ സൃഷ്ടിയാണ് . ജാഗ്രദവസ്ഥയിൽ ഈ സ്ഥൂലപ്രപഞ്ചം സൃഷ്ടിക്കുവാൻ മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായം കൂടി സ്വീകരിക്കുന്നു . സ്വപ്നാവസ്ഥയിൽ അനുഭവപ്പെടുന്ന സൂക്ഷ്മപ്രപഞ്ചത്തെ മനസ്സ് അന്യസഹായം കൂടാതെ സൃഷ്ടിക്കുന്നുവെന്നേയുള്ളൂ . നിദ്രയിൽ സ്വപ്നപ്രപഞ്ചത്തെ കാണുന്നതുപോലെ അജ്ഞാന നിദ്രയിൽ സ്ഥൂലപ്രപഞ്ചത്തെയും കാണുന്നു . അജ്ഞാനനിദ്രയിൽ ഉണർന്നു ജ്ഞാനപ്രകാശത്തിലെത്തുമ്പോൾ രണ്ടും മനസ്സിന്റെ സൃഷ്ടിയാകയാൽ അയഥാർത്ഥമാണെന്നു ബോധ്യപ്പെടുന്നു . 

Sunday, April 12, 2020

ചില ഉറക്കചിന്തകൾ

ചില ഉറക്ക ചിന്തകൾ
ഈശ്വരൻ നമുക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണ് 
ഉറക്കം മരണത്തിൻറെ ഒരു ലഘു പതിപ്പ് ആണത്രേ ഉറക്കം
മരണവും ജനനവും പലരീതിയിലുള്ള തുപോലെതന്നെ ഉറക്കവും ഉണർവ്വും പല രീതിയിൽ ഉണ്ട്

"ഞാൻ ഇന്നലെ സുഖമായി "

 ഉറങ്ങി എന്ന് ചിലർ പറയാറുണ്ട്
അത് എങ്ങനെയാണ് പറയാൻ സാധിക്കുക ഉറങ്ങുമ്പോൾ നമ്മൾ ഇല്ലല്ലോ പിന്നെ സുഖം എന്ന അനുഭൂതി അനുഭവിച്ചത് ആരാണ് ?

ഉണരുമ്പോൾ ഉള്ള അവസ്ഥയെ  അടിസ്ഥാനപ്പെടുത്തിയാണ് ഉറക്കം നന്നായോ മോശമായോ എന്നൊക്കെ നമ്മൾ അനുമാനത്തിൽ എത്തുന്നത്

രാവിലെ വളരെ സന്തോഷത്തോടുകൂടി ഊർജ്ജസ്വലതയോടു കൂടിയാണ് എഴുന്നേൽക്കുന്നതെങ്കിൽ നമ്മൾ പറയും ഉറക്കം സുഖമായിരുന്നു എന്ന്

എന്നാൽ ഉണർവ് വേണ്ടത്ര സുഖകരം അല്ലെങ്കിൽ ഉറക്കം സുഖമായി ഇല്ല എന്നാണ് നമ്മൾ പറയാറ്

എന്താണ് ഉറക്കം ?
ഉറക്കം എങ്ങനെയാണ് സുഖകരം ആവുന്നതും അസുഖകരമാകന്നതും ?

ഈ ഒരു ചിന്തയാണ് ഇവിടെ പങ്കുവയ്ക്കുന്നത്

ഒരു ഉപകരണം തുടർച്ചയായി കുറേസമയം പ്രവർത്തിപ്പിച്ചാൽ
കുറച്ചു സമയം അത് ഓഫ് ചെയ്തു വെക്കുന്നത് അതിൻറെ പിന്നീടുള്ള പ്രവർത്തനക്ഷമതയെ കൂട്ടുമെന്ന് പറയാറുണ്ട് 
നമ്മുടെ ലാപ്ടോപിലോ മൊബൈൽ ഫോണ്നിലോ ചെറിയ തകരാറുകൾ വന്നാൽ നമ്മൾ ഒന്ന് ഓഫ് ചെയ്ത് ഓൺ ചെയ്യാറാണ് പതിവ് 

അതേപോലെതന്നെ മനസ്സിനെയും ശരീരത്തെയും ഒന്ന് ഓഫ് ചെയ്ത് ഓൺ ചെയ്യലാണ് ഉറക്കം

ഉറക്കത്തിലാണ് ശരീരവും മനസ്സും അതിൻറെ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നത് 
അതുകൊണ്ടുതന്നെ നന്നായി ഉറങ്ങുന്ന ഒരാൾ എപ്പോഴും ശാരീരികവും മാനസികവുമായി ആരോഗ്യവാൻ ആയിരിക്കും

എന്നാൽ ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് മാനസികമായു ഉള്ള അസ്വസ്ഥതകൾ ഉണ്ടാകാം 
അതുകൊണ്ടുതന്നെ  ആധുനികശാസ്ത്രം ഇത്ര വികസിക്കുന്നതിന് മുമ്പ് എല്ലാ തരത്തിലുള്ള മാനസിക അസ്വസ്ഥതകൾക്കും ഉറക്കഗുളികകൾ ആണ് മരുന്നായി കൊടുത്തിരുന്നത്
തീരെ ഉറക്കം ഇല്ലായ്മ,
അധികമായ ഉറക്കം,
(എപ്പോഴും ഉറങണമെന്ന തോന്നൽ )
പുലർച്ചെ രണ്ടുമണിക്കോ മൂന്നുമണിക്കോ ഒക്കെ ഞെട്ടിയുണർന്നു പിന്നീട് ഉറക്കമില്ലാതെ ചിന്തകൾ ശക്തമായി മനസ്സിലേക്ക് വരുന്ന അവസ്ഥ
എന്നിവയെല്ലാം മാനസിക  സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്

സനാതന സംസ്കാരം നിദ്രയെ ഒരു ദേവതയായാണ് കണക്കാക്കുന്നത് നിദ്ര ദേവതയുടെ അനുഗ്രഹത്തിനായി ഉള്ള പ്രാർത്ഥനകൾ പലസ്ഥലത്തും കാണാവുന്നതാണ്


"യാ ദേവി സർവ്വ ഭൂതേഷു 
നിദ്രാ രൂപേണ സംസ്ഥിതാ 
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോനമ:"
പല രീതിയിലുള്ള ഉറക്കത്തെക്കുറിച്ച് നമുക്ക് പരിചയപ്പെടാം

ഗാഢനിദ്ര  (ആഴത്തിലുള്ള ഉറക്കം)
Deep sleep

ശരീരവും മനസ്സും പൂർണമായും വിശ്രമിക്കുന്ന അവസ്ഥയാണ് ആഴത്തിലുള്ള ഉറക്കം ഇത്തരം ഉറക്കത്തിലാണ് ശരീരവും മനസ്സും അതിൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ആഴത്തിലുള്ള ഉറക്കം നടക്കുന്ന സമയത്ത് ചുറ്റുപാടും നടക്കുന്ന യാതൊരു വിവരങ്ങളും നമ്മൾ അറിയുകയില്ല


അർദ്ധ മയക്കം 
Semi sleep
ശരീരവും ബോധ മനസ്സും പൂർണമായി വിശ്രമിക്കുകയും ഉപബോധമനസ്സ് sub conscious mind വിശ്രമിക്കാതിരി ക്കുകയും ചെയ്യുന്ന അവസ്ഥയാണ് 
ഈ അവസ്ഥയിലാണ് നമ്മൾ സ്വപ്നങ്ങൾ കാണുന്നത് ഇവിടെ ശരീരം പൂർണമായും വിശ്രമിക്കുന്നുണ്ടെങ്കിലും ഉപബോധമനസ്സ് വിശ്രമിക്കുന്നില്ല 

ഏതെങ്കിലും ശാരീരിക അവശതയോ അസുഖങ്ങളോ ഉള്ളപ്പോഴും നമ്മൾ നമ്മൾ സ്വപ്നം കാണാറുണ്ട്

സ്വപ്നങ്ങൾ എന്നത് ഏതാനും  സെക്കൻഡിൽ സംഭവിക്കുന്ന കാര്യങ്ങളാണ്
എന്നാലും പലപ്പോഴും പലരും പറയാറുണ്ട് ഇന്നലെ രാത്രി മുഴുവൻ സ്വപ്നം കണ്ടു ഉറങ്ങുകയായിരുന്നു എന്ന്

ഇന്നലെ രാത്രി മുഴുവൻ സ്വപ്നം കണ്ടു ഇറങ്ങിയത് കൊണ്ട് ഒരുപോള കണ്ണടക്കാൻ സാധിച്ചില്ല എന്ന് ഏതോ ഒരു വിരുതൻ പറഞ്ഞതോർമ്മ വരുന്നു

എന്തിനാണ് സ്വപ്നങ്ങൾ കാണുന്നത് ?

പ്രധാനമായും മൂന്ന് കാരണങ്ങൾ ആണ് സ്വപ്നത്തിന് പിറകിൽ ഉള്ളത്


1.ഉപബോധമനസ്സിന്റെ കളികൾ
Games of sub Conscious

നടക്കാതെ പോകുന്ന പല ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നമ്മെ ആഴത്തിലുള്ള മാനസികസമ്മർദ്ദത്തെ ലേക്ക് നയിക്കും ആ സമ്മർദ്ദത്തിൽ നിന്നും മനസ്സിനെ രക്ഷിക്കാൻ വേണ്ടി  ഉപബോധമനസ്സ് ആഗ്രഹങ്ങളെല്ലാം നടക്കുന്നതായുള്ള കാഴ്ച നമ്മുടെ ബോധമണ്ഡലത്തിൽ കാണിക്കും
അങ്ങനെ നമ്മുടെ സ്ട്രെസ്സ് കുറയും

പലപ്പോഴും നാളെ രാവിലെ 5 മണിക്ക് എന്തുവന്നാലും നടക്കാൻ പോകണം എന്ന് നിശ്ചയിച്ച്  കിടന്നുറങ്ങാറില്ലേ ?
എന്നാൽ ശരീരത്തിന് നല്ല ക്ഷീണം, അവശത ഉണ്ടെങ്കിൽ അവിടെ ഉപബോധമനസ് നമ്മൾ നടക്കാൻ പോകുന്നതായി സ്വപ്നത്തിൽ കാണിച്ച് നമ്മളെ പറ്റിക്കും കാരണം ശരീരത്തിൻറെ സംരക്ഷണം ഉപബോധമനസ്സിനെ പ്രഥമ പരിഗണനയിലുള്ള കാര്യമാണ്
 

മനസ്സിലുണ്ടാകുന്ന ശക്തമായ ലൈംഗിക അഭിവാഞ്ചകളെ സ്വപ്നത്തിലൂടെ അനുഭവസ്ഥമാക്കി മനസ്സിന് തൃപ്തിപ്പെടുത്താനുള്ള ഗെയിമുകളും ഉപബോധമനസ്സ് സ്വപ്നത്തിലൂടെ ചെയ്യാറുണ്ട്

വരാൻ പോകുന്ന ഏതെങ്കിലും കാര്യങ്ങളെക്കുറിച്ചുള്ള ഉൽക്കണ്ഠ ശക്തമായി മനസ്സിൽ ഉണ്ടെങ്കിൽ
അത്തരം സന്ദർഭങ്ങൾ നടന്നു കഴിഞ്ഞതായും ബോധമണ്ഡലത്തിൽ  കാണിച്ചുകൊണ്ട് ഉപബോധ മനസ്സ് നമ്മുടെ മനസ്സിൻറെ സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കും

പരീക്ഷ അടുത്ത സമയത്ത് പരീക്ഷ എഴുതുന്നതായി സ്വപ്നം കാണുന്നത് ഇതിനാലാണ്

നമ്മൾ ഉണർന്നിരിക്കുമ്പോൾ നമ്മുടെ മനസ്സിലൂടെ ആവശ്യമുള്ളതും പരസ്പരബന്ധം ഉള്ളതും ഇല്ലാത്തതുമായ  ലക്ഷക്കണക്കിന് ചിന്ത കടന്നു പോവാറുണ്ടല്ലോ
അതേപോലെതന്നെ ഉറങ്ങുമ്പോഴും മനസ്സിലൂടെ ചിന്തകൾ വന്നു പോകാറുണ്ട് അതിൽ ശക്തമായ ചിന്തകളാണ് നാം സ്വപ്നമായി കാണുന്നത്


2. പൂർവ്വ ജൻമ സ്മൃതി
നമ്മുടെ അർദ്ധ നിദ്രാവസ്ഥയിൽ
നമ്മളുടെ പൂർവ്വജന്മ സ്മരണകൾ സ്വപ്നത്തിൽ അതിൽ കാണാം
എന്ന മുജ്ജന്മ പര്യവേഷണ ഗവേഷകർ  പറയുന്നു കൃത്യമായ പരിശീലനത്തിലൂടെ നമുക്ക് പൂർവ ജന്മങ്ങൾ സ്വപ്നത്തിൽ കാണാവുന്നതാണ്
ഇതിനെക്കുറിച്ച് നേരത്തെ എഴുതിയ ഒരു ലേഖനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു 

http://sreenathji.blogspot.com/2020/03/blog-post_30.html

ചിലപ്പോഴൊക്കെ  വലിയ ആഴത്തിലേക്ക് നമ്മൾ വീഴുന്നത് സ്വപ്നത്തിൽ കാണാറില്ലേ
ഇത് നമ്മൾ പണ്ട് വനത്തിൽ താമസിക്കുന്ന കാലത്ത് മരത്തിൻറെ മുകളിൽ നിന്നും പിടിവിട്ടു താഴേക്ക് വീണു മരിക്കുമ്പോൾ ഉണ്ടായ അനുഭവം മനസ്സിൽ ശക്തമായി പതിഞ്ഞത് സ്വപ്നമായി കാണുകയാണ് 
എന്ന് സ്വപ്ന ഗവേഷകർ അഭിപ്രായപ്പെടുന്നു

3.ഉറങ്ങുന്ന സമയത്ത്  നമ്മുടെ ബോധത്തിന് അദൃശ്യ ശക്തികളുമായി ആയി ബന്ധം ഉണ്ടാവുമെന്നും
അറിവുകളും വരാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളും
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങളും അങ്ങനെ പലതും നിങ്ങൾക്ക് സ്വപ്നത്തിൽ അറിയാൻ സാധിക്കും  എന്ന് പ്രാചീന ഗ്രീക്ക് ചിന്തകന്മാർ ശക്തമായി വിശ്വസിച്ചിരുന്നു 

സ്വപ്നത്തിൽ ഗുരുക്കന്മാർ പ്രത്യക്ഷപ്പെടുന്നതും ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകുന്നതുമായ അനുഭവങ്ങൾ ധാരാളം പേർ പങ്കുവയ്ക്കാറുണ്ട്

ഇതൊക്കെ അർദ്ധ നിദ്രാവസ്ഥയിൽ ഉണ്ടാവുന്ന അനുവങ്ങൾ ആണ്

ബോധത്തോടെയുള്ള ഉറക്കം
Conscious sleep
പലപ്പോഴും നമ്മൾ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഉറങ്ങാറില്ല മുൻപിലത്തെ സിറ്റിന്റെ കമ്പിയിൽ മുറുകെപ്പിടിച്ചുകൊണ്ട് വളരെ ശ്രദ്ധയോടുകൂടിയായിരിക്കും ഉറക്കുന്നത് ബസ് ബ്രേക്ക് ചെയ്യുന്നത് അനുസരിച്ച് നമ്മളറിയാതെ തന്നെ
കൈകളുടെ പിടുത്തം ശക്തമാക്കുകയും അയക്കുകയും ചെയ്യുന്നുണ്ട് അതേപോലെ ഓരോ സ്റ്റോപ്പിലും എത്തുമ്പോഴും നമ്മൾ അറിയുന്നുണ്ട് നമ്മൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയ ഉടനെ നമ്മൾ അറിയുന്നുണ്ട് 
ചിലപ്പോൾ ഇത്തരം ബോധപൂർവമായ ഉറക്കിൽ നിന്നും ഗാഢനിദ്രയിലേക്ക് പോകുന്നത് കൊണ്ടാണ് ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ സാധിക്കാത്തതും അത് മുൻപിലത്തെ കമ്പിക്ക് തല ഇടിക്കുന്നതും

ഇത്തരം ഉറക്കത്തിൽ ശരീരം വിശ്രമിക്കുന്ന ഉണ്ടെങ്കിലും ബോധ മനസ്സും ഉപബോധ മനസ്സും ഉണർന്നിരിക്കുംചുറ്റിലും നടക്കുന്ന ശബ്ദങ്ങൾ കേൾക്കുകയും എല്ലാ സംഭവങ്ങളും അറിയുകയും ചെയ്യും
എന്നാൽ നിങ്ങളുടെ ശരീരം വിശ്രമ അവസ്ഥയിലായിരിക്കും ഈ സമയത്ത് നിങ്ങളോട് എന്ത് ചോദിച്ചാലും നിങ്ങൾ കൃത്യമായി ഉത്തരം പറയുകയും ചെയ്യും


ഉറക്കമില്ലാത്ത ഉറക്കം
Sleepless sleep
ചിലർ പറയാറുണ്ട് ഞാൻ ഇന്നലെ തീരെ ഉറങ്ങിയിട്ടില്ല എന്ന്
എന്നാൽ കണ്ടവർക്ക് എല്ലാവർക്കുമറിയാം അയാൾ നന്നായി ഇറങ്ങിയിട്ടുണ്ടെന്ന്
നമ്മൾ നന്നായി ഉറങ്ങുകയും എന്നാൽ ഉറങ്ങിയിട്ടില്ല എന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്

ഉറക്കത്തിലെ തളർച്ച
Sleep paralysis

ഉറക്കത്തിനിടക്ക് വളരെ ചെറിയ നിമിഷത്തില്‍ അപൂര്‍വ്വമായി പലര്‍ക്കും പല വിചിത്രമായ അനുഭവങ്ങള്‍ ഉണ്ടാവുന്നു. അങ്ങനെ ഉണ്ടാകുന്ന വ്യത്യസ്തവും ഭീകരവുമായി അനുഭവമാണ് 


ഒരു ഭീകരരൂപം നമ്മുടെ ശരീരത്തിൽ കയറിയിരുന്നു കൈ കാലുകൾ പിടിച്ച് വെച്ച്  കഴുത്ത് മുറുകെ പിടിക്കുന്ന 
ഒരു അനുഭവം ഉണ്ടാവാറുണ്ട് ആ സമയത്ത് കൈകാലുകൾ ആരോ ബന്ധിച്ചത് പോലെയാണ് അനുഭവപ്പെടുക നമ്മൾക്ക് ഉറക്കെ അലറണം എന്ന് തോന്നിയാലും ശബ്ദം പുറത്തേക്ക് വരാത്ത അവസ്ഥ തൊണ്ടയിലെ വെള്ളം വറ്റി അനങ്ങാൻ പറ്റാത്ത അവസ്ഥ
ഉണർന്നു കഴിഞ്ഞാലും കുറച്ച് സമയത്തേക്ക് മനസ്സിന് വളരെ ആഴത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന
സംഭവമാണ് ആണ് സ്ലീപ് പരാലിസിസ്

 
 ഉറക്കത്തിനിടക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് കാരണം പ്രകൃതി വിരുദ്ധ ശക്തികളുടെ അല്ലെങ്കില്‍ ദുഷ്ടശക്തികളുടെ വരവാണ് എന്നാണ് ആദ്യ കാലങ്ങളില്‍ വിശ്വസിച്ചിരുന്നത്

എന്നാൽ നമ്മുടെ ബ്രയിനിൽ ഉണ്ടാവുന്ന ചില സവിശേഷ പ്രവർത്തനങ്ങൾ കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത് എന്ന് മോഡേൺ സയൻസ് പറയുന്നു

അതും ഉപബോധമനസ്സിനെ ഒരു കളിയായി നമുക്ക് മനസ്സിലാക്കാം

നല്ലതും ചീത്തയുമായ സ്വപ്ന അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടാവാറുണ്ട്

സ്വപ്നം കാണുമ്പോൾ അത് യാഥാർത്ഥ്യമാണ് എന്ന് തന്നെയാണ് നമ്മൾ വിശ്വസിക്കുന്നത്
എന്നാൽ ഉണരുമ്പോൾ മാത്രമാണ് അത് സ്വപ്നം ആയിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നത്

ഇപ്പോൾ ഫോണിൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ നിങ്ങൾ ഈ ലേഖനം വായിക്കുന്നത് സ്വപ്നമല്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ
സ്വപ്നത്തെ കുറിച്ചുള്ള ഒരു ലേഖനം നിങ്ങൾ വായിക്കുന്നത് നിങ്ങൾ സ്വപ്നം കാണുകയാണെങ്കിലോ ?
ഉണരുമ്പോൾ മാത്രമാണ് അത് സ്വപ്നമായിരുന്നു എന്ന് നിങ്ങൾ അറിയുന്നത്


എന്താണ് നിദ്രാടനം അല്ലെങ്കിൽ സോമ്നാബുലിസം

ഗാഢമായ ഉറക്കത്തിനിടെ തനിയെ എഴുന്നേറ്റ് നടക്കുന്ന, ബോധപൂർവ്വമല്ലാതെ പലതരം പ്രവർത്തികളിൽ ഏർപ്പെടുന്ന അവസ്ഥയാണ് നിദ്രാടനം. കൃത്യമായി പറഞ്ഞാൽ ഉറക്കത്തിനിടെ ഉണ്ടാവുനന് സ്വാഭാവിക വൈകല്യം. സോമ്നാബുലിസത്തിന് പ്രായഭേദമൊന്നും തടസ്സമല്ലെങ്കിലും മുതിർന്നവരേക്കാൾ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതുൾപ്പെടെ ചെയ്യുന്നതെല്ലാം ബോധപൂർവ്വം അല്ലാത്തതിനാൽ ഉറക്കമെഴുന്നേറ്റതിനു ശേഷം ഇതിനെ കുറിച്ച് ചോദിച്ചാൽ ഇവർക്ക് ഇത് ഓർത്തെടുക്കാനോ പറയാനോ സാധിച്ചെന്നു വരില്ല.

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനെ മാത്രം സോമ്നാബുലിസത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റില്ല. ഉറങ്ങുന്നതിനിടെ പെട്ടെന്ന് കിടക്കയിൽ എഴുന്നേറ്റിരിക്കുക, അബോധാവസ്ഥയിൽ ചുറ്റും നോക്കുക, മുറിക്കുള്ളിൽ നടക്കുക, വാതിൽ തുറന്ന് വീടിനു പുറത്തേക്ക് നടക്കുക, എത്ര ദൂരമെന്നോ എവിടേക്കോ എന്ന് നിശ്ചയമില്ലാതെ ഡ്രൈവ് ചെയ്ത് പോവുന്നത് പോലും സോമ്നാബുലിസത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താമെന്നാണ് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ നിദ്രാടനത്തെ കുറിച്ച് വിശദീകരിക്കുന്നത്.

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നവരെ വിളിച്ചുണർത്താൻ പറ്റില്ലെന്ന് തികച്ചും അബദ്ധ ധാരണയാണ്. വിളിച്ചുണർത്തിയില്ലെങ്കിൽ അത് കൂടുതൽ അപകടകരമാവുകയാണ് ചെയ്യുക.

ഉറക്കത്തിനിടെ ഉണ്ടാവുന്ന തടസങ്ങൾ, മരുന്നുകളുടെ സ്വാധീനം, ലഹരി മരുന്നുകളുടെ ഉപയോഗം, ഉറക്കത്തിലുണ്ടാവുന്ന മറ്റ് അസ്വസ്ഥകൾ തുടങ്ങിയവ നിദ്രാടനത്തിന് കാരണമായേക്കാം. എന്നാൽ ഇത് മാനസികാരോഗ്യ പ്രശ്നങ്ങളുമായി കാര്യമായ ബന്ധമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. തുടർച്ചയായ ഇടവേളകളിൽ അല്ലാത്ത നിദ്രാടനം ഗുരുതരമായ പ്രശ്നമായി കണക്കാക്കേണ്ടതില്ല. എന്നാൽ, ആവർത്തിച്ചുള്ള നിദ്രാടനം അടിസ്ഥാനപരമായ നിദ്രാരോഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം കുട്ടികളിലാണ് നിദ്രാടനം ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. അതായത്. 3-7 പ്രായത്തിലുള്ള കുട്ടികളിൽ ബെഡ്ഡിൽ മൂത്രമൊഴിക്കുന്ന പ്രവണതയ്ക്കൊപ്പം നിദ്രാടന പ്രശ്നങ്ങളും സ്വാഭാവികമാണെന്നും കണക്കുകൾ വിശദീകരിക്കുന്നു.


ലക്ഷണങ്ങൾ

ഗാഢമായ ഉറക്കത്തിനിടെയാണ് സാധാരണയായി സ്വപ്നാടനം ഉണ്ടാവാറുള്ളത്. എന്നാൽ വളരെ അപൂർവ്വമായെങ്കിലും ഉറക്കത്തിലേക്ക് വീണതിനു പിന്നാലെയും ഇതുണ്ടായേക്കാം.

ഉറക്കത്തിനിടെയുള്ള സംസാരം

ഉറക്കത്തിനിടെ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർമ്മയില്ലാതാവുക.

ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താനുള്ള ബുദ്ധിമുട്ട്

ഉറക്കത്തിലുള്ള ബഹളം വെയ്ക്കൽ

ചികിത്സ

സ്വപ്നാടനത്തിന് പ്രത്യേകം ചികിത്സയില്ല. എന്നാൽ സ്ലീപ്പ് ഹൈജീൻ പാലിക്കണമെന്നാണ് സ്വപ്നാടനം നിയന്ത്രിക്കാൻ വിദഗ്ധർ നൽകുന്ന നിർദ്ദേശം.

എന്താണ് സ്ലീപ്പ് ഹൈജീൻ

ഉറക്കത്തെ ക്രമീകരിക്കുക. പകലുറക്കങ്ങൾ നിയന്ത്രിക്കുക, ഉറക്കത്തെ തടസപ്പെടുത്താതിരിക്കുക, മദ്യം, കാഫീൻ ഉത്പന്നങ്ങൾ തുടങ്ങി ഉറക്കത്തെ ത്വരിതപ്പെടുത്തുന്ന ഭക്ഷ്യവസ്തുക്കൾ കിടക്കുന്നതിന് മുൻപ് കഴിക്കാതിരിക്കുക. സ്ലീപ്പ് ഹൈജീൻ പാലിക്കാൻ ഇത്തരം കാര്യങ്ങളാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. കുട്ടികളിൽ നിദ്രാടനം സാധാരണമാണെന്നിരിക്കെ രാത്രി നടത്തം മൂലമുള്ള ക്ഷീണം, സമ്മർദ്ദം, തുടങ്ങിയവ കുറയ്ക്കാനുള്ള നിർദ്ദേശങ്ങളാവും ഡോക്ടർമാർ നൽകുക.

അതേസമയം മുതിർന്നവരിലെ ഉറക്കപ്രശ്നങ്ങൾക്ക് ഹിപ്നോട്ടിസം, ഫാർമക്കോളജിക്കൽ തെറാപ്പി തുടങ്ങിയ ചികിത്സകളാണ് ഡോക്ടർമാർ നൽകുക.

ഇനി ഉറക്കം സുഖകരമാക്കാൻ ഉള്ള ചില വിദ്യകൾ കൂടി പറയാം

ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ച് അവസാനിപ്പിക്കുക
ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാൻ പോകുമ്പോൾ മനസ്സ് ഉറങ്ങുകയും ശാരീരിക അവയവങ്ങൾ കഠിനമായ ജോലികളിൽ ഏർപ്പെടുകയും ചെയ്താൽ അത് സുഖകരമായ
ഉറക്കിനെ തടസ്സപ്പെടുത്തും

ഉറങ്ങാൻ കിടക്കുമ്പോൾ ശ്വാസത്തെ ശ്രദ്ധിച്ചുകൊണ്ട് ശുഭമായ ചിന്തകൾ മനസ്സിൽ വച്ചുകൊണ്ട് ഉറക്കത്തിലേക്ക് പോവുക

ഓരോ ദിവസവും രാവിലെ മുതൽ
രാത്രി വരെ ഉണ്ടായ ഓരോ സംഭവങ്ങളും ഓർത്തെടുത്ത് എല്ലാവരോടും നന്ദി പറയുന്നത് വളരെ നല്ലതാണ്
ആ ദിവസം നമ്മളെ എന്താണ് പഠിപ്പിച്ചത്
 എന്ത് മെസ്സേജ് ആണ് നമ്മൾ
ആ ദിവസത്തിൽ നിന്നും സ്വീകരിച്ചത് എന്ന് ചിന്തിക്കുക 

കിടക്കാൻ പോകുന്നതിനു മുമ്പ് മുമ്പ് കുളിക്കുന്നത് നല്ലതാണ്

ഉറങ്ങാൻ പോകുന്ന തൊട്ടുമുമ്പ് ചായയോ കാപ്പിയോ ഉത്തേജക ലഹരി പാനീയങ്ങളോ കഴിക്കാതിരിക്കുക

ഉറങ്ങുന്ന സ്ഥലത്ത് ഏറ്റവും വൃത്തിയുള്ള സുഖകരമായ അവസ്ഥ സൃഷ്ടിക്കാം 

വിവരങ്ങൾക്ക് കടപ്പാട്: നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ ,gogle

സ്നേഹപൂർവ്വം 
ഡോ: ശ്രീനാഥ് കാരയാട്ട്

വിവാഹ സംസ്ക്കാരം

വിവാഹ സംസ്കാരം

മണ്ഡപം 

മണ്ഡപത്തിൽ നിറനാഴി , പൂർണ്ണകലശം , നിറപറ , നില വിളക്ക് എന്നിവ ഒരുക്കി , ഗുരു , ഗണപതി കുലദേവതാപൂജ നടത്തി വരനെയും വധുവിനെയും ആനയിച്ചിരുത്തുക ( നിലവിളക്ക് , കിണ്ടിയിൽ വെള്ളം , അഷ്ടമംഗല്യം എന്നിവയുടെ അകമ്പടിയോടെയാവണം ആനയിക്കൽ ) , വിവാഹത്തിന് മുമ്പ് വധു വരന്റെ  വലതുഭാഗത്തായിരിക്കണം നിൽക്കേണ്ടത്: എല്ലാവരും ചേർന്ന് ( വധു പിതാവ് , വരന്റെ പിതാവ് , വധു - വരൻ ) ഗുരു , ഗണപതി കുലദേവതാ പ്രാർത്ഥന നടത്തുക . കർപ്പൂര ആരതിക്കു ശേഷം എല്ലാവരും പ്രസാദം സ്വീകരിക്കുക . അതിനുശേഷം ഗോദാനം നടത്തുക . 

*ഗോദാനം* 

വരൻ കിഴക്കു നോക്കിനിന്നാൽ വധൂപിതാവ് ഗോദാന സങ്കല്പ്പത്തിൽ വരന് , വെറ്റില , അടക്ക സഹിതം പണക്കിഴി നൽകുക . ( ഗോദാനം ഇദം ഓം തത്സൽ ) ശേഷം കന്യാദാനം നടത്തുക . 

 *കന്യാദാനം*

 ( വധുവിന്റെ പേര് )  നാമ് നീലംകൃതാം കന്യാം പ്രതിഗ്ര ഹണാത് ഭവാൻ. 

വധൂപിതാവ് വധുവിന്റെ വലതുകൈ വരന്റെ വലതുകയ്യിൽ വെച്ചുകൊടുക്കണം . ( വരൻ കിഴക്കോട്ടു നോക്കി നിൽക്കണം ) 

മന്തം : “ ശുഭതിഥൗ ധർമ്മപ്രജാ സമ്പത്തയേ ഏകവിംശതി കുലോത്താരണായ വരസ്യ പിതൃഋണമോചനായച കന്യാദാനം അഹം കരിഷ്യേ “ 

കന്യാം കനകസമ്പന്നാം സർവ്വാഭരണഭൂഷിതാം ദാസ്യാമി വിഷ്ണവേതുഭ്യം ബ്രഹ്മലോകം ചികീർഷയാ വിശ്വംഭരാഃ സർവ്വഭൂതാഃ സാക്ഷിണ്ണ്യഃ സർവ്വദേവതാ ഇമാം കന്യാം പ്രദസ്യാമി പിതൃണാം താരണായച ' 

വരൻ വധുവിനെ സ്വീകരിച്ചുകൊണ്ട് ഈ മന്ത്രം ചൊല്ലുക “

 ശുഭതിഥൗ ധർമ്മ പ്രജാ സമ്പത്യർത്ഥം സ്തീയാം ഉദ്വഹൈ 

 കൈകൾ വിട്ടാൽ വധു കിഴക്കുനോക്കിയും വരൻ വധുവിന് അഭിമുഖമായും നിന്നാൽ വധൂപിതാവ് വധുവിന്റെ കയ്യിൽ തുളസിമാല നൽകുക . വധു അത് സ്വയംവര രൂപേണ വരനെ അണിയിക്കുക. വരന്റെ പിതാവ് കൊടുത്ത താലി വരൻ വധുവിനെ അണി യിക്കുക . വരനെ അണിയിക്കാൻ സ്വർണ്ണമാല ഉണ്ടെങ്കിൽ വധു അത് വരന് ചാർത്താം.

വരൻ വധുവിന് ഒരു തളികയിൽ  വസ്ത്രം ( പുടവ) ദാനം ചെയ്യുന്ന സമ്പ്രദായം ഉണ്ടെങ്കിൽ ഇപ്പോൾ അത് ചെയ്യാവുന്നതാണ് . 

പൂമാലയും ബൊക്കെയും മോതിരവും മറ്റും ഈ അവസരത്തിൽ കൈമാറാം , 

 പുരോഹിതൻ അല്ലെങ്കിൽ  വധൂപിതാവ്,  വധുവരന്മാരുടെ പാണി ഗ്രഹണം ( കൈകൾ പിടിപ്പിച്ച് ) നടത്തി  സ്വസ്തി സൂത്രം,  ഐക്യമത്യസൂക്തം എന്നിവ ചൊല്ലണം . മൂന്നു പ്രദക്ഷിണം ചെയ്തുവന്നാൽ വധുവിനെ വരന്റ ഇടതുഭാഗത്തിരുത്തി സിന്ദൂരം തൊടുവിക്കണം.
തുടർന്ന് കല്യാണത്തിന് വന്ന എല്ലാവരും വധുവരന്മാരെ അനുഗ്രഹിക്കുക.

Saturday, April 11, 2020

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്

രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്
🎄എല്ലാ ദിവസവും 3 - 4 മണിക്കുർ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
🎄 സ്ഥിരമായി പഠിക്കാൻ ഒരേ സ്ഥലവും സമയവുo ഉണ്ടാകുക
🎄 എല്ലാ ദിവസവും ക്ലാസിൽ പോകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
🎄 കുട്ടികളോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുക
🎄തെറ്റുകൾ കണ്ടെത്തി തിരുത്തുന്നതിന് പകരം ശരികൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക
🎄കുട്ടികളുടെ കൂടെ കളിക്കാനും ചിരിക്കാനുo സമയം കണ്ടെത്തുക
🎄 സ്നേഹം പ്രകടിപ്പിക്കാനുളള ഒരവസരവും മിസ്സാക്കാതിരിക്കുക
🎄 എത്ര മുതിർന്ന കുട്ടികളാണെങ്കിലുംചേർത്ത് പിടിക്കാനും ഉമ്മവെക്കാനും തയ്യാറാവുക
🎄മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക
🎄 കുട്ടികൾ ശ്രമിച്ചിട്ട് മാർക്കു കുറഞ്ഞാൽ അവരെ കുറ്റപ്പെടുത്താതിരിക്കുക '
🎄 ക്ലാസ് ടീച്ചേഴ്‌സുമായി കൃത്യമായ ഇടവേളകളിൽ സംസാരിക്കുക
🎄 നല്ല സ്വഭാവങ്ങൾ ജീവിതത്തിൽ പകർത്തി കാണിച്ചു കൊടുക്കുക
🎄 പ്രാതൽ നന്നായി കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക
🎄 നന്നായി വെള്ളം കുടിക്കുക ഹോട്ടൽ ഭക്ഷണം നിരുത്സാഹപെടുത്തുക
🎄 കുട്ടികളുടെ വശം ആവശ്യത്തിൽ കുടുതൽ പണം നൽകാതിരിക്കുക🎄 കുട്ടികളുടെ സുഹൃത് ബന്ധങ്ങൾ നല്ലതാണെന്ന് ഉറപ്പു വരുത്തുക
🎄 വീട്ടിൽ പoനത്തിനനുയോജ്യമായ അന്തരീക്ഷം ഉറപ്പുവരുത്തുക

🎄ടി.വി/ മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുക
🎄 സ്വഭാവ ദോഷങ്ങൾ മാറ്റുവാനല്ല മറിച്ച് അവയ്ക്കെതിരായ സ്വഭാവ ഗുണങ്ങൾ കൃത്യമായ ആസൂത്രത്തോടെ  വളർത്തുവാനാണ് പരിശ്രമിക്കേണ്ടത്. ദോഷങ്ങൾ തിരിച്ചറിയുന്നത് ഗുണഗണങ്ങൾ  വളർത്താനുള്ള ലക്ഷ്യത്തോടെ ആയിരിക്കണം. എന്തു ചെയ്യരുത് എന്നതിനേക്കാൾ എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നതിൻറെ വ്യക്തായ രൂപരേഖ മനസ്സിൽ പതിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്. 

🎄 നിങ്ങളുടെ കുട്ടിയെ വ്യക്തിപരമായി മനഃസിലാക്കാൻ മറ്റൊരു കാര്യത്തിലും വ്യാപൃതമാകാത്ത കുറച്ചു സമയം (മൊബൈൽ പോലും എടുക്കരുത്) അവരോടൊപ്പം ചിലവഴിക്കണം. ഈ വിലപ്പെട്ട സമയം ഒന്നും ഉപദേശിക്കാതെ അങ്ങോട്ടധികം പറയാതെ മുൻവിധിയില്ലാതെ കുട്ടി പറയുന്നതു മുഴുവൻ സ്നേഹത്തോടെ കേട്ടിരിക്കാം. തങ്ങളെ മനസിലാക്കുന്നവർക്കു മാത്രമേ കുട്ടികളുടെയുള്ളിൽ സ്ഥാനവും സ്വാധീനവുമുള്ളൂ എന്ന വസ്തുത നാം മറക്കരുത്. 

🎄 അക്കാദമിക് പെർഫോമൻസ് എന്നതിനേക്കാൾ പഠനത്തിനായുള്ള അവരുടെ പരിശ്രമത്തിലേക്കാണ് ശ്രദ്ധിക്കേണ്ടത്.  പഠിക്കുന്ന രീതി, ചിട്ടയായ പഠന ക്രമം, പഠിക്കുന്ന വിഷയത്തോടുള്ള താത്പര്യം, ഏകാഗ്രത, അദ്ധ്യാപകരോടും വിദ്യാലയത്തോടുമുള്ള മനോഭാവം എന്നിങ്ങനെ പല ഘടകങ്ങളും ഈ പരിശ്രമത്തിൽ അടങ്ങിയിട്ടുണ്ട്. അവിടെയാണ് മാറ്റം വരുത്തേണ്ടത്. മാർക്കും ഗ്രേഡും അടിസ്ഥാനമാക്കിയ  പെർഫോമൻസ് പരിശ്രമത്തിൻറെ സ്വാഭാവിക ഫലം മാത്രമാണ്. 

🎄, ശിക്ഷയുടെ കാഠിന്യമല്ല മറിച്ച് ശിക്ഷയുടെ ഉദ്ദേശ്യം സംബന്ധിച്ച  തിരിച്ചറിവാണ് ഒരു കുട്ടിയെ ദുഃസ്വഭാവങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്നത്. അതുകൊണ്ട് ആക്രോശം, വടി, അടി, വഴക്ക് മുതലായ ധാർമ്മികരോഷ പ്രകടനങ്ങളും ദേഷ്യ ശമന മാർഗ്ഗങ്ങളും മാറ്റിവച്ച് തിരിച്ചറിവു നൽകുന്ന  ഫലപ്രദമായ മറ്റു ക്രിയാത്മക മാർഗ്ഗങ്ങൾ ശിക്ഷണത്തിനായി നാം സ്വീകരിക്കണം.

 🎄 ഈ അദ്ധ്യയന വർഷത്തിൽ നിങ്ങളുടെ കുട്ടിയുടെ  മൊബൈൽ  സോഷ്യൽ മീഡിയ ഉപയോഗം 0% എന്ന് നിങ്ങൾ ഉറപ്പാക്കുക. കുട്ടികളുടെ പല മാനസിക പ്രശ്നങ്ങൾക്കും സ്വഭാവ വ്യതിയാനങ്ങൾക്കും താത്പര്യക്കുറവ് ഏകാഗ്രതക്കുറവ് മുതലായ പഠന പ്രശ്നങ്ങൾക്കും കാരണം മാതാപിതാക്കളുടെ മൊബൈൽ അറിഞ്ഞോ അറിയാതെയോ അവർ സ്വകാര്യമായി ഉപയോഗിച്ച് സോഷ്യൽ മീഡിയയിലും അശ്ലീല സൈറ്റുകളിലും സജീവമാകുന്നതുകൊണ്ടാണ്. പക്വതയോടെ കൈകാര്യം ചെയ്യാനാകുന്ന സമയത്തു മാത്രം അവർ മൊബൈൽ ഉപയോഗിക്കട്ടെ. 
🎄സൗഹാർദ്ദപരമായ അടുപ്പം ആഗ്രഹിക്കുന്ന ന്യൂ ജെനറേഷൻ കുട്ടിയെ മനസ്സിലാക്കി പെരുമാറുക. മാതാ പിതാക്കളോടും അദ്ധ്യാപകരോടും  ഭയത്തോടും വിറയലോടും ആദരവ് കാണിക്കുന്നവരല്ല മറിച്ച് അതിലൊന്നും കാര്യമായ  അർത്ഥം കാണാത്തതിനാൽ  വാത്സല്യവും അടുപ്പവും ഫ്രീ ടോൽക്കും ആഗ്രഹിക്കുന്ന ന്യൂജെനറേഷൻ 'ബ്രോ', 'മച്ചു', 'ഡ്യൂഡ്' ഒക്കെയാണ് നമ്മുടെ കുട്ടികൾ. ഗൗരവം വെടിഞ്ഞ് ലാളിത്യവും സ്നേഹവും വാത്സല്യവും നിറഞ്ഞൊഴുകുന്ന   ഒറിജിനൽ സമീപനമാണ് നാം അവരോട് പുലർത്തേണ്ടത്. 
🎄 എന്തിനും ഏതിനും പുറകേ നടന്ന് ഉപദേശിക്കുന്ന പഴഞ്ചൻ പരിപാടി ഇനിയെങ്കിലും നിർത്താം.  സാഹചര്യത്തിനനുസരിച്ച് ശരിയായ വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ നിങ്ങളുടെ  ബോധ്യങ്ങൾ പങ്കുവയ്ക്കുകയും തിരുത്തലുകൾ വരും വരായ്കകളുടെ വെളിച്ചത്തിൽ ബുദ്ധിപരമായി അവതരിപ്പിക്കുകയും ചെയ്യുക. ഉപദേശങ്ങളുടെ അളവല്ല വസ്തുതകളുടെ ബോധ്യപ്പെടലാണ് കുട്ടികളിലെ മാറ്റത്തിനു പിന്നിൽ.

ഈ ഹൈടെക്ക് കാലഘട്ടത്തിൽ നമ്മുടെ ന്യൂജെനറേഷൻകാരെ പരിപാലിക്കാൻ ഹൈടെക്ക് മാർഗ്ഗങ്ങളുള്ള ന്യൂജെനറേഷൻ മാ.പി.ഗു. ആണ് ആവശ്യം.  അതല്ലെങ്കിൽ കാര്യങ്ങൾ നമ്മുടെ കൺട്രോളിൽ നിൽക്കില്ല.

*_വിജയഭേരി വിദ്യാഭ്യാസ പദ്ധതി
കോഴിക്കോട് ജില്ല!

ജീവിത വിജയത്തിന്റെ പാത

ജീവിത വിജയത്തിന്റെ പാത

📲  *"ക്ലിക്" "ക്ലിക്ക് "*📱

ശബ്ദംകേട്ട് ഉച്ചയുറക്കത്തിൽ ആയിരുന്ന സിംഹം എഴുന്നേറ്റു  നോക്കിയപ്പോൾ ഫോണിൽ  വാട്സാപ്പ് മെസ്സേജ് വന്നതാണ് വിശപ്പ് സഹിക്കാതെ വന്നപ്പോഴാണ് ഒന്ന് ഉറങ്ങാൻ കിടന്നത് അപ്പോഴാണ് വാട്സപ്പ്  

"എന്തെങ്കിലും കാര്യം ഉള്ളതാണെങ്കിലോ നോക്കാം "

 എന്നുപറഞ്ഞുകൊണ്ട് സിംഹം വാട്സപ്പ് നോക്കിയപ്പോൾ  ഒരു പരസ്യമാണ് *ഡോ: ശ്രീനാഥ് കാരയാട്ട് അക്കാദമി*
*"ജീവിത വിജയത്തിലേക്കുള്ള പാത🏃🏃🏃 "*
 എന്ന കോഴ്സ് നടത്തുന്നുണ്ടത്രെ 
 പറ്റിയ സമയം !😇
 കഴിഞ്ഞ കുറച്ചു കാലങ്ങളായി വയറ്റിലേക്ക് ഒന്നും പോകുന്നില്ല പ്രായം ആയതിനുശേഷം പഴയതുപോലെ ഓടാനും സാധിക്കുന്നില്ല  കാഴ്ചയും കുറഞ്ഞിട്ടുണ്ട് തൻറെ കാൽപ്പെരുമാറ്റം കേൾക്കുമ്പോഴേക്കും മാനുകളും മുയലുകളും എല്ലാം ഓടി രക്ഷപ്പെടുകയാണ്  അവരുടെ വിജയം എന്ന് പറയുന്നത് തൻറെ തോൽവി ആണലോ😔

 വിജയിക്കാൻ പുതിയ എന്തെങ്കിലും പ വഴികൾ കണ്ടെത്തിയേ പറ്റൂ  എന്ന് കരുതിയിരിക്കുമ്പോഴാണ് തേടിയ വള്ളി 🚗കാറിന് കൈകാണിച്ചു എന്ന് പറഞ്ഞതുപോലെയാണ്   കറക്റ്റ് സമയത്ത് കറക്റ്റ് മെസ്സേജ് വാട്സാപ്പിൽ വന്നത്.

എന്തായാലും ജായിൻ ചെയ്തേക്കാം!!!

കോഴ്സിൽ നിന്നും പഠിക്കുന്ന വിദ്യകൾ ഉപയോഗിച്ച് മുഴുത്ത മാനിനേയും 🐰🦌 മുയലിേനയുമെല്ലാം ശാപ്പിടുന്നത് സ്വപ്നം കണ്ടു വീണ്ടും മയക്കത്തിലേക്ക്😴

* * * * * * * * * * * * * * * * * * * * *

മൂന്ന് മണിക്കുള്ള കുടുംബശ്രീ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി വളരെ വേഗത്തിൽ പോകുന്ന മീനു മാനിൻറെ🦌 പൊങ്ങച്ച ബാഗിൽ നിന്നും

"മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ ആരോടും പോയ്‌ പറയരുതീക്കഥ മാനേ"🎼🎼

എന്ന മൊബെൽ റിംഗ്ടോൺ.....
ഫോൺ എടുത്തപ്പോൾ  കൂടെ സ്കൂളിൽ പഠിപ്പിക്കുന്ന ഉൽപലാക്ഷി നായർ ടീച്ചറാണ് 

" മീനു ടീച്ചർ...  നീ അറിഞ്ഞോ   "ജീവിതവിജയത്തിന്റെ  പാത" എന്ന ഒരു കോഴ്സ്  തുടങ്ങുന്നുണ്ടത്രെ ഇന്റർനാഷൻ ട്രെയിനർ ഡോ:ശ്രീനാഥ് കാരയാട്ടാണ്
പോലും ട്രെയിനിങ് നയിക്കുന്നത്  നമുക്കും അത് പഠിച്ച്  ക്ലാസ്സിലെ കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ അവരെക്കൂടി വിജയിപ്പിക്കാമല്ലോ നീ ജോയിൻ ചെയ്യ്.... 
മാത്രവുമല്ല എത്രകാലം എന്നുവച്ചാ ഈ സിംഹത്തെ പേടിച്ച് പരാജയബോധത്തോടെ ജീവിക്കുന്നത് നമുക്കും ഒരു വിജയമൊക്കെ വേണ്ടേ....

 എന്തായാലും നമുക്ക് പഠിച്ചു കളയാം കൃത്യമായ പരിശീലനവും ഉണ്ടത്രെ
ഉൽപു ടീച്ചർ ഒരു ചോദ്യമെറിഞ്ഞ് മറുപടിക്കായി കാത്തിരുന്നു.....

 "ശരി ഉൽപു ടീച്ചർ നല്ല കാര്യമാണ്  ഞാനും കണ്ടു ഇപ്പോ കാട്ടിൽ മുഴുവൻ ഇതല്ലെ സംസാരം ഞാൻ ഇപ്പോൾ കുടുംബശ്രീയിൽ അത് ചർച്ചയ്ക്ക് വയ്ക്കുന്നുണ്ട് നമ്മൾക്കും വിജയം ഒക്കെ വേണ്ടേ ഞാൻ പിന്നെ വിളിക്കാം വൈകിട ചെന്നാൽ ഇന്ന് അവർ പരദൂഷണം പറയുന്നത് എന്നെക്കുറിച്ച് ആയിരിക്കും "

 എന്ന് പറഞ്ഞുകൊണ്ട്  മീനുടീച്ചർ ഫോൺ കട്ട് ചെയ്തു മുന്നോട്ടു നടന്നു.....

* * * * * * * * * * * * * * * * * * * * *

ഈ പ്രാവശ്യം ബ്ലഡ് ടെസ്റ്റ് ചെയ്തതിൽ ഷുഗർ കുറച്ചധികം കാണിച്ചതിനാൽ  തേൻ വല്ലാതെ കഴിക്കേണ്ട എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.  ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് ബില്ലു കരടി.
 അപ്പോഴാണ് വാട്സാപ്പിൽ മെസ്സേജ് കാണുന്നത് തൻറെ വിജയം എന്ന് പറയുന്നത്  വയറു നിറച്ചു തേൻ കഴിച്ച് മത്തായി കിടക്കുന്നതാണ്  അത് ഈ കോഴ്സ് കൊണ്ട് സാധിക്കുമോ എന്നറിയാൻ വേണ്ടി ബില്ലു കരടിയും കോഴ്സിൽ ജോയിൻ ചെയ്തു

* * * * * * * * * * * * * * * * * * * * *
ഇരയെ പിടിക്കുന്നത് വിജയമായി കണ്ട സിംഹവും 
ശത്രുവിൽ നിന്ന് രക്ഷപ്പെടുന്നത് വിജയമായി കാണുന്ന മാനും

വിജയത്തിനുള്ള വഴി പഠിക്കാൻ  ഒരേ കോഴ്സിൽ തന്നെ  ചേർന്നത് കണ്ട പരുന്ത്  തലചുറ്റി താഴെ വീണു...

 കൈക്ക് മൂന്ന് തുന്നിട്ട്  മരക്കൊമ്പിൽ വിശ്രമിക്കുമ്പോൾ ആലോചിച്ചത് 
ഇപ്രകാരമായിരുന്നു

ഈ ലോകത്ത് എല്ലാവർക്കും വിജയം സാധ്യമാണോ❓

പലരുടേയും വിജയം മറ്റു പലരുടെയും പരാജയമല്ലേ❓

കള്ളന്റ വിജയം* *പോലീസിൻറെ പരാജയവും
 പോലീസിൻറെ വിജയം
കള്ളന്റ പരാജയവും അല്ലേ❓

ഉത്സാഹികൾ ജോലിയെ  വിജയമായി കാണുമ്പോൾ  അലസൻമാർ  വെറുതെയിരിക്കാൻ ഉള്ള  സാഹചര്യം ലഭിക്കുന്നതല്ലേ വിജയമായി കാണുന്നത്❓

പ്രണയിതാക്കൾ വിവാഹത്തെ വിജയമായി കാണുമ്പോൾ ആ ബന്ധം ഇഷ്ടമില്ലാത്ത മാതാപിതാക്കൾ അതൊരു പരാജയമായി അല്ലേ കാണുന്നത്❓

ഇവിടെ തീവ്രവാദികളും  പരിശ്രമിക്കുന്നത് വിജയിക്കാൻ ആണല്ലോ അവരുടെ വിജയം ലോക സമാധാനത്തിന്റെ പരാജയത്തിന് കാരണമാവില്ലേ❓

നല്ലത് ചീത്ത എന്നതും ശരി തെറ്റ് എന്നതുമൊക്കെ  സ്ഥലത്തിനും കാലത്തിനും അനുസരിച്ച് ആപേക്ഷികമാണല്ലോ....

ഒരാളുടെ ജയം എന്ന് പറയുന്നത് മറ്റൊരാളുടെ പരാജയമല്ലേ.....

 പകുതി പേർ ജയിക്കുമ്പോൾ പകുതി പേർ പരാജയപ്പെടുന്നു....

അപ്പോൾ മുഴുവൻ പേരുടെയും ജയം  മുഴുവൻ പേരുടെയും പരാജയം തന്നെയല്ലേ😇😇😇

ഇന്ന് കാട്ടിലെ എല്ലാ ജീവികളും വിജയത്തെ കുറിച്ച് പഠിക്കാൻ , പരിശീലിക്കാൻ ഒരുങ്ങുകയാണ് വിജയത്തിൻറെ പാതയിലൂടെ സഞ്ചരിക്കാൻ പോവുകയാണ്... ഇതെങ്ങനെ സാധ്യമാകും തൻറെ വിഹഗവീക്ഷണത്തിൽ  ഒന്നും മനസ്സിലാകുന്നില്ല😇😇😇

പരുന്ത് ആഴത്തിലുള്ള ധ്യാനത്തിലേക്ക്😌

ആധ്യാനത്തിൽ പരുന്ത് ദൈവത്തെ നേരിട്ട് കണ്ടു

വിജയവും പരാജയവും എല്ലാം അങ്ങുതന്നെ സൃഷ്ടിച്ചതല്ലേ❓❓

 ഈ ലോകത്തിൻറെ നിലനിൽപ്പിന് രണ്ടും ആവശ്യമല്ലേ❓❓ 

വിജയം ഇല്ലാതെ പരാജയവും പരാജയം ഇല്ലാതെ വിജയവും എങ്ങനെയാണ് നിലനിൽക്കുന്നത്❓

 എന്നാൽ വിജയിക്കണം വിജയിക്കണം വിജയിക്കണമെന്ന് തന്നെയാണ് എല്ലാ സ്ഥലത്തും പറഞ്ഞുകേൾക്കുന്നതും
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല  അങ്ങ് തന്നെ നേരിട്ട് വിശദമായി ഒന്ന് പറഞ്ഞു തന്നാലും

 ഭയഭക്തി ബഹുമാനത്തോടെ  ദൈവത്തിൻറെ മറുപടിക്കായി പരുന്ത്  കാത്തുനിന്നു...

"ഹേ വിഹഗവീക്ഷണം നടത്തുന്ന ജിജ്ഞാസുവായ പക്ഷി രാജ ആ രഹസ്യം ഞാൻ നിന്നോട് പങ്കു വയ്ക്കാം "

 ദൈവം പറഞ്ഞു.....

ഈ പ്രപഞ്ചത്തിൻറെ നിലനിൽപ്പിന് പിന്നിൽ അതിഗഹനമായ ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് അത് മനസ്സിലാക്കി ജീവിക്കുന്ന ഒരാൾക്ക് പ്രപഞ്ചത്തെത്തന്നെ നിയന്ത്രിക്കാൻ സാധിക്കും...!!

 എന്നാൽ ആ പ്രപഞ്ച രഹസ്യം എല്ലാവർക്കും  വെളിവാകുന്നത് അല്ല.
നല്ല ക്ഷമയും ജിജ്ഞാസയും തപസ്സും താൽപര്യമുള്ളവർക്ക് ആ അറിവ് വന്നുചേരും നിനക്ക് ഇപ്പോൾ അതിന് സമയമായിരിക്കുന്നു....

വിജയം എന്നത് തികച്ചും ആപേക്ഷികമായ ഒരു പ്രയോഗം തന്നെയാണ്

 ഈ പ്രപഞ്ചം ഉണ്ടായ കാലം മുതൽ ഇവിടെ മത്സരവും ഉണ്ടായിട്ടുണ്ട് മത്സരം ഉള്ളതുകൊണ്ട് തന്നെ വിജയവും പരാജയവും ഉണ്ട്  മനുഷ്യൻറെ ജന്മം തന്നെ വലിയ ഒരു മത്സരത്തിന്റെ തെളിവാണല്ലോ....

ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ് ഒരു ലൈംഗികബന്ധത്തിന് ശേഷം 
സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത് ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ കൂടി വന്നാല്‍ അഞ്ഞൂറ് എണ്ണം  മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത് ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു.....

അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ്
ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിൽ പ്രവേശിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ.....!

അപ്പോൾ ഈ ജീവിച്ചിരിക്കുന്നവർ ഒക്കെ വിജയിച്ചവരാണ് എന്നാണോ അങ്ങ് പറയുന്നത്❓ - പരുന്ത് ചോദിച്ചു

ദൈവം മറുപടി പറഞ്ഞു......


തീർച്ചയായും വിജയിക്കുന്നവർക്ക് ആണ് ഈ ലോകത്ത് നിലനിൽപ്പ് ഉള്ളത്  പരാജയപ്പെടുന്നവർ  തഴയപ്പെടുന്നു 

വനാനി ദഹതോ വഹ്നേ

സഖാ ഭവതി മാരുത

സ ഏവ ദീപ നാശായ

കൃശേ കസ്യാസ്തി സൗഹൃദം"


അര്‍ത്ഥം :
വനം ദഹിപ്പിക്കുന്ന അഗ്നിക്ക് കാറ്റ് തുണയായി ഭവിക്കുന്നു . അതേ കാറ്റു തന്നെ വിളക്കിലെ ദീപനാളത്തെ കെടുത്തുകയും ചെയ്യുന്നു . ദുർബലനോട് സഖ്യത്തിന് ആർക്കാണ് താത്പര്യമുള്ളത് ❓

എന്ന സുഭാഷിതം നീ കേട്ടിട്ടില്ലേ?....



അങ്ങനെയെങ്കിൽ  ബലവാൻ, വിജയിക്കുന്നവൻ ആകുവാൻ  എന്തൊക്കെ കാര്യങ്ങളാണ് ?ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തന്നാലും പ്രഭോ......

പരുന്ത് വളരെ വിനയത്തോടെ കൂടി ചോദിച്ചു......

നിൻറെ താല്പര്യത്തിലും ജിജ്ഞാസയിലും  ഞാൻ അതീവ സന്തുഷ്ടനാണ് അതിനാൽ ആ രഹസ്യം ഞാൻ നിനക്കായി പറഞ്ഞുതരാം ദൈവം തുടർന്നു...

ലോകത്തുള്ള ഓരോ മനുഷ്യനെയും സംബന്ധിച്ച് വിജയം എന്നത്  ഒന്നല്ല  പലതാണ്

ബിസിനസുകാരന് ബിസിനസ് ആണ് വിജയമെങ്കിൽ  ഒരു സന്യാസിക്ക്  ആത്മ സാക്ഷാത്കാരമാണ് വിജയം.

 വിദ്യാർത്ഥിക്ക് പരീക്ഷയിൽ ആണ് വിജയം വേണ്ടത്*
 പിഎസ്‌സി പരീക്ഷ എഴുതുന്നവർക്ക് അതിലാണ് വിജയം 
 യുദ്ധം ചെയ്യുന്ന പട്ടാളക്കാരന് അതിലാണ് വിജയം

അലസൻ മാർക്ക് വെറുതെയിരിക്കുന്നതിലാണ് വിജയം

കലാകാരന്മാർക്ക് ആവിഷ്കാരമാണ് വിജയം

 ഗവേഷകർക്ക് പുതിയ കണ്ടുപിടുത്തമാണ് വിജയം

എന്തു തന്നെയാണെങ്കിലും എല്ലാവരുടെയും ലക്ഷ്യം വിജയം തന്നെ....

ദൈവം ഒരു ഗ്ലാസ് വെള്ളം കുടിക്കാനായി നിർത്തി......

അപ്പോൾ പരുന്ത് ചോദിച്ചു

പക്ഷേ എല്ലാവരും വിജയിക്കുന്നില്ലല്ലോ?
 വളരെ കുറച്ചുപേർ മാത്രമല്ലേ അവരുടെ ലക്ഷ്യത്തിൽ എത്തുകയും വിജയിക്കുകയും ചെയ്യുന്നുള്ളൂ  അത് എന്തുകൊണ്ടാണ് അങ്ങ് ചിലരെ മാത്രം വിജയിപ്പിക്കുന്നതും മറ്റു ചിലരെ പരാജയപ്പെടുന്നതും....

പരുന്ത് ചോദിച്ചു.....

ഞാനെന്താ എൽപി സ്കൂൾ അധ്യാപകൻ ആണെന്നാണോ നീ വിചാരിച്ചത്
ചിലരെ വിജയിപ്പിക്കാനും ചിലരെ പരാചയപെടുത്താനും..
എൻറെ ജോലി ഇതൊന്നുമല്ല...

 ഓരോരുത്തരുടെയും  വിജയപരാജയങ്ങൾക്ക് പിന്നിൽ അവരവർ മാത്രമാണ്  അതിൽ ഞാൻ ഇടപെടാറില്ല... എനിക്ക് ലോകത്തുള്ള എല്ലാവരും ഒരേ പോലെയാണ്..
 പിന്നെ എല്ലാ കാര്യങ്ങൾക്കും അതിൻറെതായ നിയമങ്ങളുണ്ട്....അതനുസരിച്ച് ഒരു ഓട്ടോമാറ്റിക് സിസ്റ്റം ആണ് ഇവിടെ  പ്രവർത്തിക്കുന്നത് എന്നുമാത്രം....

ദൈവം  പായ്ക്കറ്റിൽ നിന്നും രണ്ട് ബിസ്ക്കറ്റ് എടുത്തു ഒന്ന് കഴിച്ചുകൊണ്ട് അടുത്തത് പരുന്തിന് നേരെ  നീട്ടി..

അത് എന്തൊക്കെയാണ് എന്ന്  പറഞ്ഞാലും പ്രഭോ......

പരുന്ത് ആ ബിസ്ക്കറ്റ് വാങ്ങി കഴിച്ചു കൊണ്ട് ചോദിച്ചു