ജീവിത വിജയത്തിന്റെ പാത
📲 *"ക്ലിക്" "ക്ലിക്ക് "*📱
ശബ്ദംകേട്ട് ഉച്ചയുറക്കത്തിൽ ആയിരുന്ന സിംഹം എഴുന്നേറ്റു നോക്കിയപ്പോൾ ഫോണിൽ വാട്സാപ്പ് മെസ്സേജ് വന്നതാണ് വിശപ്പ് സഹിക്കാതെ വന്നപ്പോഴാണ് ഒന്ന് ഉറങ്ങാൻ കിടന്നത് അപ്പോഴാണ് വാട്സപ്പ്
"എന്തെങ്കിലും കാര്യം ഉള്ളതാണെങ്കിലോ നോക്കാം "
എന്നുപറഞ്ഞുകൊണ്ട് സിംഹം വാട്സപ്പ് നോക്കിയപ്പോൾ ഒരു പരസ്യമാണ് *ഡോ: ശ്രീനാഥ് കാരയാട്ട് അക്കാദമി*
*"ജീവിത വിജയത്തിലേക്കുള്ള പാത🏃🏃🏃 "*
എന്ന കോഴ്സ് നടത്തുന്നുണ്ടത്രെ
പറ്റിയ സമയം !😇
കഴിഞ്ഞ കുറച്ചു കാലങ്ങളായി വയറ്റിലേക്ക് ഒന്നും പോകുന്നില്ല പ്രായം ആയതിനുശേഷം പഴയതുപോലെ ഓടാനും സാധിക്കുന്നില്ല കാഴ്ചയും കുറഞ്ഞിട്ടുണ്ട് തൻറെ കാൽപ്പെരുമാറ്റം കേൾക്കുമ്പോഴേക്കും മാനുകളും മുയലുകളും എല്ലാം ഓടി രക്ഷപ്പെടുകയാണ് അവരുടെ വിജയം എന്ന് പറയുന്നത് തൻറെ തോൽവി ആണലോ😔
വിജയിക്കാൻ പുതിയ എന്തെങ്കിലും പ വഴികൾ കണ്ടെത്തിയേ പറ്റൂ എന്ന് കരുതിയിരിക്കുമ്പോഴാണ് തേടിയ വള്ളി 🚗കാറിന് കൈകാണിച്ചു എന്ന് പറഞ്ഞതുപോലെയാണ് കറക്റ്റ് സമയത്ത് കറക്റ്റ് മെസ്സേജ് വാട്സാപ്പിൽ വന്നത്.
എന്തായാലും ജായിൻ ചെയ്തേക്കാം!!!
കോഴ്സിൽ നിന്നും പഠിക്കുന്ന വിദ്യകൾ ഉപയോഗിച്ച് മുഴുത്ത മാനിനേയും 🐰🦌 മുയലിേനയുമെല്ലാം ശാപ്പിടുന്നത് സ്വപ്നം കണ്ടു വീണ്ടും മയക്കത്തിലേക്ക്😴
* * * * * * * * * * * * * * * * * * * * *
മൂന്ന് മണിക്കുള്ള കുടുംബശ്രീ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി വളരെ വേഗത്തിൽ പോകുന്ന മീനു മാനിൻറെ🦌 പൊങ്ങച്ച ബാഗിൽ നിന്നും
"മാലിനിനദിയില്‍ കണ്ണാടിനോക്കും മാനേ പുള്ളിമാനേ ആരോടും പോയ് പറയരുതീക്കഥ മാനേ"🎼🎼
എന്ന മൊബെൽ റിംഗ്ടോൺ.....
ഫോൺ എടുത്തപ്പോൾ കൂടെ സ്കൂളിൽ പഠിപ്പിക്കുന്ന ഉൽപലാക്ഷി നായർ ടീച്ചറാണ്
" മീനു ടീച്ചർ... നീ അറിഞ്ഞോ "ജീവിതവിജയത്തിന്റെ പാത" എന്ന ഒരു കോഴ്സ് തുടങ്ങുന്നുണ്ടത്രെ ഇന്റർനാഷൻ ട്രെയിനർ ഡോ:ശ്രീനാഥ് കാരയാട്ടാണ്
പോലും ട്രെയിനിങ് നയിക്കുന്നത് നമുക്കും അത് പഠിച്ച് ക്ലാസ്സിലെ കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ അവരെക്കൂടി വിജയിപ്പിക്കാമല്ലോ നീ ജോയിൻ ചെയ്യ്....
മാത്രവുമല്ല എത്രകാലം എന്നുവച്ചാ ഈ സിംഹത്തെ പേടിച്ച് പരാജയബോധത്തോടെ ജീവിക്കുന്നത് നമുക്കും ഒരു വിജയമൊക്കെ വേണ്ടേ....
എന്തായാലും നമുക്ക് പഠിച്ചു കളയാം കൃത്യമായ പരിശീലനവും ഉണ്ടത്രെ
ഉൽപു ടീച്ചർ ഒരു ചോദ്യമെറിഞ്ഞ് മറുപടിക്കായി കാത്തിരുന്നു.....
"ശരി ഉൽപു ടീച്ചർ നല്ല കാര്യമാണ് ഞാനും കണ്ടു ഇപ്പോ കാട്ടിൽ മുഴുവൻ ഇതല്ലെ സംസാരം ഞാൻ ഇപ്പോൾ കുടുംബശ്രീയിൽ അത് ചർച്ചയ്ക്ക് വയ്ക്കുന്നുണ്ട് നമ്മൾക്കും വിജയം ഒക്കെ വേണ്ടേ ഞാൻ പിന്നെ വിളിക്കാം വൈകിട ചെന്നാൽ ഇന്ന് അവർ പരദൂഷണം പറയുന്നത് എന്നെക്കുറിച്ച് ആയിരിക്കും "
എന്ന് പറഞ്ഞുകൊണ്ട് മീനുടീച്ചർ ഫോൺ കട്ട് ചെയ്തു മുന്നോട്ടു നടന്നു.....
* * * * * * * * * * * * * * * * * * * * *
ഈ പ്രാവശ്യം ബ്ലഡ് ടെസ്റ്റ് ചെയ്തതിൽ ഷുഗർ കുറച്ചധികം കാണിച്ചതിനാൽ തേൻ വല്ലാതെ കഴിക്കേണ്ട എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. ജീവിതം തന്നെ വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ് ബില്ലു കരടി.
അപ്പോഴാണ് വാട്സാപ്പിൽ മെസ്സേജ് കാണുന്നത് തൻറെ വിജയം എന്ന് പറയുന്നത് വയറു നിറച്ചു തേൻ കഴിച്ച് മത്തായി കിടക്കുന്നതാണ് അത് ഈ കോഴ്സ് കൊണ്ട് സാധിക്കുമോ എന്നറിയാൻ വേണ്ടി ബില്ലു കരടിയും കോഴ്സിൽ ജോയിൻ ചെയ്തു
* * * * * * * * * * * * * * * * * * * * *
ഇരയെ പിടിക്കുന്നത് വിജയമായി കണ്ട സിംഹവും
ശത്രുവിൽ നിന്ന് രക്ഷപ്പെടുന്നത് വിജയമായി കാണുന്ന മാനും
വിജയത്തിനുള്ള വഴി പഠിക്കാൻ ഒരേ കോഴ്സിൽ തന്നെ ചേർന്നത് കണ്ട പരുന്ത് തലചുറ്റി താഴെ വീണു...
കൈക്ക് മൂന്ന് തുന്നിട്ട് മരക്കൊമ്പിൽ വിശ്രമിക്കുമ്പോൾ ആലോചിച്ചത്
ഇപ്രകാരമായിരുന്നു
ഈ ലോകത്ത് എല്ലാവർക്കും വിജയം സാധ്യമാണോ❓
പലരുടേയും വിജയം മറ്റു പലരുടെയും പരാജയമല്ലേ❓
കള്ളന്റ വിജയം* *പോലീസിൻറെ പരാജയവും
പോലീസിൻറെ വിജയം
കള്ളന്റ പരാജയവും അല്ലേ❓
ഉത്സാഹികൾ ജോലിയെ വിജയമായി കാണുമ്പോൾ അലസൻമാർ വെറുതെയിരിക്കാൻ ഉള്ള സാഹചര്യം ലഭിക്കുന്നതല്ലേ വിജയമായി കാണുന്നത്❓
പ്രണയിതാക്കൾ വിവാഹത്തെ വിജയമായി കാണുമ്പോൾ ആ ബന്ധം ഇഷ്ടമില്ലാത്ത മാതാപിതാക്കൾ അതൊരു പരാജയമായി അല്ലേ കാണുന്നത്❓
ഇവിടെ തീവ്രവാദികളും പരിശ്രമിക്കുന്നത് വിജയിക്കാൻ ആണല്ലോ അവരുടെ വിജയം ലോക സമാധാനത്തിന്റെ പരാജയത്തിന് കാരണമാവില്ലേ❓
നല്ലത് ചീത്ത എന്നതും ശരി തെറ്റ് എന്നതുമൊക്കെ സ്ഥലത്തിനും കാലത്തിനും അനുസരിച്ച് ആപേക്ഷികമാണല്ലോ....
ഒരാളുടെ ജയം എന്ന് പറയുന്നത് മറ്റൊരാളുടെ പരാജയമല്ലേ.....
പകുതി പേർ ജയിക്കുമ്പോൾ പകുതി പേർ പരാജയപ്പെടുന്നു....
അപ്പോൾ മുഴുവൻ പേരുടെയും ജയം മുഴുവൻ പേരുടെയും പരാജയം തന്നെയല്ലേ😇😇😇
ഇന്ന് കാട്ടിലെ എല്ലാ ജീവികളും വിജയത്തെ കുറിച്ച് പഠിക്കാൻ , പരിശീലിക്കാൻ ഒരുങ്ങുകയാണ് വിജയത്തിൻറെ പാതയിലൂടെ സഞ്ചരിക്കാൻ പോവുകയാണ്... ഇതെങ്ങനെ സാധ്യമാകും തൻറെ വിഹഗവീക്ഷണത്തിൽ ഒന്നും മനസ്സിലാകുന്നില്ല😇😇😇
പരുന്ത് ആഴത്തിലുള്ള ധ്യാനത്തിലേക്ക്😌
ആധ്യാനത്തിൽ പരുന്ത് ദൈവത്തെ നേരിട്ട് കണ്ടു
വിജയവും പരാജയവും എല്ലാം അങ്ങുതന്നെ സൃഷ്ടിച്ചതല്ലേ❓❓
ഈ ലോകത്തിൻറെ നിലനിൽപ്പിന് രണ്ടും ആവശ്യമല്ലേ❓❓
വിജയം ഇല്ലാതെ പരാജയവും പരാജയം ഇല്ലാതെ വിജയവും എങ്ങനെയാണ് നിലനിൽക്കുന്നത്❓
എന്നാൽ വിജയിക്കണം വിജയിക്കണം വിജയിക്കണമെന്ന് തന്നെയാണ് എല്ലാ സ്ഥലത്തും പറഞ്ഞുകേൾക്കുന്നതും
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല അങ്ങ് തന്നെ നേരിട്ട് വിശദമായി ഒന്ന് പറഞ്ഞു തന്നാലും
ഭയഭക്തി ബഹുമാനത്തോടെ ദൈവത്തിൻറെ മറുപടിക്കായി പരുന്ത് കാത്തുനിന്നു...
"ഹേ വിഹഗവീക്ഷണം നടത്തുന്ന ജിജ്ഞാസുവായ പക്ഷി രാജ ആ രഹസ്യം ഞാൻ നിന്നോട് പങ്കു വയ്ക്കാം "
ദൈവം പറഞ്ഞു.....
ഈ പ്രപഞ്ചത്തിൻറെ നിലനിൽപ്പിന് പിന്നിൽ അതിഗഹനമായ ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് അത് മനസ്സിലാക്കി ജീവിക്കുന്ന ഒരാൾക്ക് പ്രപഞ്ചത്തെത്തന്നെ നിയന്ത്രിക്കാൻ സാധിക്കും...!!
എന്നാൽ ആ പ്രപഞ്ച രഹസ്യം എല്ലാവർക്കും വെളിവാകുന്നത് അല്ല.
നല്ല ക്ഷമയും ജിജ്ഞാസയും തപസ്സും താൽപര്യമുള്ളവർക്ക് ആ അറിവ് വന്നുചേരും നിനക്ക് ഇപ്പോൾ അതിന് സമയമായിരിക്കുന്നു....
വിജയം എന്നത് തികച്ചും ആപേക്ഷികമായ ഒരു പ്രയോഗം തന്നെയാണ്
ഈ പ്രപഞ്ചം ഉണ്ടായ കാലം മുതൽ ഇവിടെ മത്സരവും ഉണ്ടായിട്ടുണ്ട് മത്സരം ഉള്ളതുകൊണ്ട് തന്നെ വിജയവും പരാജയവും ഉണ്ട് മനുഷ്യൻറെ ജന്മം തന്നെ വലിയ ഒരു മത്സരത്തിന്റെ തെളിവാണല്ലോ....
ഇരുനൂറു മുതല്‍ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ് ഒരു ലൈംഗികബന്ധത്തിന് ശേഷം
സ്ത്രീയില്‍ നിക്ഷേപിക്കപ്പെടുന്നത് ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളില്‍ കൂടി വന്നാല്‍ അഞ്ഞൂറ് എണ്ണം മാത്രമാണ് ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത് ബാക്കിയൊക്കെ വഴിയില്‍ തളര്‍ന്നും ക്ഷീണിച്ചും പരാജയപ്പെട്ടു പോകുന്നു.....
അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ്
ബീജങ്ങളില്‍ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിൽ പ്രവേശിച്ച് സങ്കലനം നടത്താന്‍ കഴിയുകയുള്ളൂ.....!
അപ്പോൾ ഈ ജീവിച്ചിരിക്കുന്നവർ ഒക്കെ വിജയിച്ചവരാണ് എന്നാണോ അങ്ങ് പറയുന്നത്❓ - പരുന്ത് ചോദിച്ചു
ദൈവം മറുപടി പറഞ്ഞു......
തീർച്ചയായും വിജയിക്കുന്നവർക്ക് ആണ് ഈ ലോകത്ത് നിലനിൽപ്പ് ഉള്ളത് പരാജയപ്പെടുന്നവർ തഴയപ്പെടുന്നു
വനാനി ദഹതോ വഹ്നേ
സഖാ ഭവതി മാരുത
സ ഏവ ദീപ നാശായ
കൃശേ കസ്യാസ്തി സൗഹൃദം"
അര്‍ത്ഥം :
വനം ദഹിപ്പിക്കുന്ന അഗ്നിക്ക് കാറ്റ് തുണയായി ഭവിക്കുന്നു . അതേ കാറ്റു തന്നെ വിളക്കിലെ ദീപനാളത്തെ കെടുത്തുകയും ചെയ്യുന്നു . ദുർബലനോട് സഖ്യത്തിന് ആർക്കാണ് താത്പര്യമുള്ളത് ❓
എന്ന സുഭാഷിതം നീ കേട്ടിട്ടില്ലേ?....
അങ്ങനെയെങ്കിൽ ബലവാൻ, വിജയിക്കുന്നവൻ ആകുവാൻ എന്തൊക്കെ കാര്യങ്ങളാണ് ?ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തന്നാലും പ്രഭോ......
പരുന്ത് വളരെ വിനയത്തോടെ കൂടി ചോദിച്ചു......
നിൻറെ താല്പര്യത്തിലും ജിജ്ഞാസയിലും ഞാൻ അതീവ സന്തുഷ്ടനാണ് അതിനാൽ ആ രഹസ്യം ഞാൻ നിനക്കായി പറഞ്ഞുതരാം ദൈവം തുടർന്നു...
ലോകത്തുള്ള ഓരോ മനുഷ്യനെയും സംബന്ധിച്ച് വിജയം എന്നത് ഒന്നല്ല പലതാണ്
ബിസിനസുകാരന് ബിസിനസ് ആണ് വിജയമെങ്കിൽ ഒരു സന്യാസിക്ക് ആത്മ സാക്ഷാത്കാരമാണ് വിജയം.
വിദ്യാർത്ഥിക്ക് പരീക്ഷയിൽ ആണ് വിജയം വേണ്ടത്*
പിഎസ്‌സി പരീക്ഷ എഴുതുന്നവർക്ക് അതിലാണ് വിജയം
യുദ്ധം ചെയ്യുന്ന പട്ടാളക്കാരന് അതിലാണ് വിജയം
അലസൻ മാർക്ക് വെറുതെയിരിക്കുന്നതിലാണ് വിജയം
കലാകാരന്മാർക്ക് ആവിഷ്കാരമാണ് വിജയം
ഗവേഷകർക്ക് പുതിയ കണ്ടുപിടുത്തമാണ് വിജയം
എന്തു തന്നെയാണെങ്കിലും എല്ലാവരുടെയും ലക്ഷ്യം വിജയം തന്നെ....
ദൈവം ഒരു ഗ്ലാസ് വെള്ളം കുടിക്കാനായി നിർത്തി......
അപ്പോൾ പരുന്ത് ചോദിച്ചു
പക്ഷേ എല്ലാവരും വിജയിക്കുന്നില്ലല്ലോ?
വളരെ കുറച്ചുപേർ മാത്രമല്ലേ അവരുടെ ലക്ഷ്യത്തിൽ എത്തുകയും വിജയിക്കുകയും ചെയ്യുന്നുള്ളൂ അത് എന്തുകൊണ്ടാണ് അങ്ങ് ചിലരെ മാത്രം വിജയിപ്പിക്കുന്നതും മറ്റു ചിലരെ പരാജയപ്പെടുന്നതും....
പരുന്ത് ചോദിച്ചു.....
ഞാനെന്താ എൽപി സ്കൂൾ അധ്യാപകൻ ആണെന്നാണോ നീ വിചാരിച്ചത്
ചിലരെ വിജയിപ്പിക്കാനും ചിലരെ പരാചയപെടുത്താനും..
എൻറെ ജോലി ഇതൊന്നുമല്ല...
ഓരോരുത്തരുടെയും വിജയപരാജയങ്ങൾക്ക് പിന്നിൽ അവരവർ മാത്രമാണ് അതിൽ ഞാൻ ഇടപെടാറില്ല... എനിക്ക് ലോകത്തുള്ള എല്ലാവരും ഒരേ പോലെയാണ്..
പിന്നെ എല്ലാ കാര്യങ്ങൾക്കും അതിൻറെതായ നിയമങ്ങളുണ്ട്....അതനുസരിച്ച് ഒരു ഓട്ടോമാറ്റിക് സിസ്റ്റം ആണ് ഇവിടെ പ്രവർത്തിക്കുന്നത് എന്നുമാത്രം....
ദൈവം പായ്ക്കറ്റിൽ നിന്നും രണ്ട് ബിസ്ക്കറ്റ് എടുത്തു ഒന്ന് കഴിച്ചുകൊണ്ട് അടുത്തത് പരുന്തിന് നേരെ നീട്ടി..
അത് എന്തൊക്കെയാണ് എന്ന് പറഞ്ഞാലും പ്രഭോ......
പരുന്ത് ആ ബിസ്ക്കറ്റ് വാങ്ങി കഴിച്ചു കൊണ്ട് ചോദിച്ചു
Very good thoughts
ReplyDelete