Wednesday, April 29, 2020

പൂർവ്വ ജൻമ ധ്യാനം ,അനുരണന രീതി

നമുക്ക് നമ്മുടെ പൂർവജന്മ ങ്ങളിലേക്ക് യാത്ര ചെയ്യാൻ വേണ്ടി അനവധി മാർഗ്ഗങ്ങളുണ്ട്
അനുരണനരീതി
സ്വപ്ന വിദ്യ
ധ്യാന രീതികൾ
തുടങ്ങി അനേകം ഫലപ്രദമായ രീതികൾ ഇന്ന് നിലവിലുണ്ട്

ഓരോരുത്തർക്കും അവരുടേതായ
അനുയോജ്യ രീതികൾ തിരഞ്ഞെടുക്കാം

ഈ ക്ലാസിൽ നമ്മൾ ചർച്ച ചെയ്യുന്നത് അനുരണന രീതിയെ കുറിച്ചാണ്

അനുരണന രീതി

"നമ്മളുടെ നിലവിലെ ജീവിതത്തിലെ ശക്തമായ പ്രവണതകളെ  വിശകലനം ചെയ്യുന്നതിലൂടെ നമ്മൾ മുമ്പ് ഏതുതരം ജീവിതമാണ് നയിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും " 

പരമഹംസ യോഗാനന്ദ ജി

നമ്മുടെടെ ഈ ജീവിതത്തിലുള്ള പ്രവൃത്തികളെയും ചുറ്റുപാടുകളെയും സ്വഭാവത്തെയും നിരീക്ഷിക്കുന്നതിലൂടെ, വിശകലനം ചെയ്യുന്നതിലൂടെ നമ്മൾക്ക് മുൻജന്മങ്ങളെ കുറിച്ച് മനസിലാക്കാൻ സാധിക്കും, 


നിലവിലെ വൈകാരികവും ശാരീരികവുമായ പ്രശ്നങ്ങൾ , മാനസികാവസ്ഥ , ശീലങ്ങൾ , കഴിവുകൾ . ആളുകളുമായി ബന്ധപ്പെടുന്ന രീതി  , ഭക്ഷണ താൽപര്യങ്ങൾ , വസ്ത്ര അഭിരുചികൾ , വ്യക്തിത്വത്തിന്റെ സൂക്ഷ്മതകൾ , മുഖം എന്നിവ നിരീക്ഷിച്ചാൽ കഴിഞ്ഞകാല ജീവിതത്തിന്റെ ഉത്ഭവം കണ്ടെത്താൻ കഴിയുമെന്ന് പല  ഗവേഷകരും കണ്ടെത്തിയിട്ടുണ്ട് . 

നമ്മുട ഇഷ്ടാനിഷ്ടങ്ങൾ, ശരീരഭാഷ, താൽപര്യങ്ങൾ ,സ്വഭാവം
എന്നിവയെ നിരീക്ഷിച്ച്, നമ്മൾ എന്തായിരുന്നു എന്നതിന്റെ ചില ചിത്രങ്ങൾ രൂപപ്പെടുത്താൻ  കഴിയും . ഇത്തരത്തിലാണ് അനുരണന രിതി നമ്മളെ സഹായിക്കുന്നത് 


അനുരണനരീതിക്ക് ഹിപ്നോട്ടിസ ത്തിന്റെയോ റിഗ്രഷന്റെയോ സങ്കേതങ്ങൾ ഉപയോഗിച്ച് മറ്റ് ബോധാവസ്ഥകളിലേക്ക് പ്രവേശിക്കേണ്ടതില്ലാത്തതിനാൽ ,
ഇത് മുൻജന്റത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗങ്ങളിൽ ഒന്നാണ് , തുടക്കക്കാർ ക്കുള്ള ഒരു നല്ല സാധ്യതയും കൂടിയാണ് അനുരണന രീതി 

ചില പ്രത്യേക സ്ഥലങ്ങളോ  വസ്തുക്കളെയോ വ്യക്തികളെയോ കാണുമ്പോൾ  നിങ്ങളുടെ ഉള്ളിൽ
ആ വ്യക്തിയുമായി ആയോ വസ്തുക്കളും ആയോ നിങ്ങൾക്ക് ബന്ധമുള്ളതായി തോന്നാറില്ലേ ?

ഇത്തരം ചിന്തകളെ വസ്തുക്കളെ കൂട്ടിച്ചേർത്ത് അതിൽ നിന്നും നമ്മുടെ പൂർവ്വജന്മങ്ങളെ കണ്ടെത്തുന്ന വഴിയാണ് അനുരണന രീതി

അനുരണന ബോധം

അനുരണന രീതിയുടെ ഏറ്റവും വലിയ പ്രത്യേകത  ഇത്  മുൻജത്തെക്കുറിച്ചു ബോധപൂർവമായ ഓർമ്മകളില്ലാത്തവരിൽ  പോലും പ്രവർത്തിക്കുന്നു എന്നതാണ്

നമ്മൾ ഇത്രയും കാലം ജീവിച്ചു വന്ന എല്ലാ ശരീരങ്ങളെ കുറിച്ചും ജീവിതങ്ങളെ കുറിച്ചും നമ്മുടെ ബോധത്തിന് വളരെ വ്യക്തമായ അറിവുണ്ട് അതുകൊണ്ടുതന്നെ മുജ്ജന്മത്തിൽ നമ്മൾ ഉപയോഗിച്ചിട്ടുള്ള പരിചയപ്പെട്ട ഏതെങ്കിലും വസ്തുക്കൾ ഇപ്പോൾ  കാണുമ്പോൾ അതിനോടു പ്രത്യേകതരത്തിലുള്ള ഒരു ഇഷ്ടം, താല്പര്യം നമ്മൾക്ക് തോന്നാൻ സാധ്യതയുണ്ട് നിങ്ങളുടെ എല്ലാ താൽപര്യങ്ങൾക്കും ഇഷ്ടത്തിനും പിന്നിൽ നിങ്ങളുടെ പൂർവ്വജന്മ സ്മരണകൾ ആവാം ഇത്തരം മനസ്സിൽ വരുന്ന ചിന്തകളെ കൃത്യമായി എഴുതി വയ്ക്കുകയും
അതിനെക്കുറിച്ച് അനുസന്ധാനം ചെയ്യുകയും ചെയ്താൽ  നിങ്ങളുടെ പൂർവജന്മ സ്മരണ കൃത്യമായി നിങ്ങൾക്കുള്ളിൽ തന്നെ തെളിഞ്ഞുവരും

ഉദാഹരണത്തിന്  വിവിധ രാജ്യങ്ങളുടെ പേര് സ്ഥലങ്ങളുടെ പേര് പേപ്പറിൽ എഴുതി വയ്ക്കുകയോ
ചിത്രങ്ങൾ വയ്ക്കുകയോ ചെയ്യുക
ആ എല്ലാ പേരിലേക്കും  മാറിമാറി നോക്കി കൊണ്ടിരിക്കുമ്പോൾ  ഏതെങ്കിലും ചില പേരുകളും ചിത്രങ്ങളും നിങ്ങളെ കൂടുതൽ സ്വാധീനിക്കും ഒരു പ്രത്യേക താല്പര്യം നിങ്ങൾക്ക് സ്ഥലത്തോട് തോന്നുന്നതായി അനുഭവപ്പെടും അപ്പോൾ നിങ്ങൾ നിങ്ങളുടെ ബോധത്തെ ശ്രദ്ധിച്ചാൽ
ഒരുപക്ഷേ നിങ്ങളുടെ പൂർവജന്മ സ്മരണ നിങ്ങളിലേക്ക് വരും

എല്ലാ താല്പര്യങ്ങളും പൂർവജന്മ സ്മരണ ആയിരിക്കണമെന്നില്ല
ഈ ജന്മം തന്നെ നിങ്ങൾ കേട്ടറിഞ്ഞ തോ  മറ്റാരെങ്കിലും അവരുടെ അനുഭവങ്ങളിലൂടെ പറഞ്ഞതോ
സിനിമയിൽ കണ്ടതോ ഒക്കെആയും  താല്പര്യം തോന്നാം

അനുരണനം എന്നത് വാസ്തവത്തിൽ നാം തന്നെ ചിന്തിച്ചു എത്തിച്ചേരേണ്ട ഒന്നല്ല ചിന്താധാരകൾ അനുരണ ത്തിൻറെ വഴിയിൽ 
സ്വാഭാവികമായി എത്തിച്ചേരുകയാണ് വേണ്ടത്

അനുരണന രീതി ഉപയോഗിച്ച് മുൻജന്മ ഓർമ്മകളിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പെട്ടന്ന് ഒരു നിഗമനത്തിൽ എത്താതിരിക്കുക എന്നതാണ്

നമ്മൾ അനുരണന രീതി ഉപയോഗിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നമ്മൾക്ക് കിട്ടുന്ന ഓരോഓരോ ഭാഗത്തിനും പ്രത്യേകം അർഥം ഉണ്ടാകണം എന്നില്ല  ചെറിയ ഭാഗങ്ങൾ എല്ലാം ചേർന്ന് ഒരു വലിയ കാര്യത്തിന്റെ സൂചന ആവുന്നതായിരിക്കാം .

അനുരണന രിതി ഉപയോഗിച്ച് മുൻജന്മ്മത്തിന്റെ ഓർമ്മകളുടെ ഒരു വലിയ പട്ടിക നിങ്ങൾ വേഗത്തിൽ ശേഖരിക്കാൻ സാധിക്കും എന്നാൽ സമയ പരിധികൾ ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങൾ തൊഴിലുകൾ മുതലായവ ലിസ്റ്റുകൾ പരിശോധിക്കുബോൾ ഒരു അന്വേഷകന്റെ വിവേകം കാണിക്കേണ്ടതുണ്ട് 

കാരണം എതെങ്കിലും ചില വിവരങ്ങളുടെ ഭാഗങ്ങൾ പരസ്പരം ബന്ധിപ്പിച്ച് ഒരു വലിയ ചിത്രം ഉണ്ടാക്കേണ്ടിവരുമ്പോൾ വഴിതെറ്റാതിരിക്കാൻ അത് നിങ്ങളെ സഹായിക്കും .

നിശ്ചിതസമയത്തിനുള്ളിൽ നിങ്ങളുടെ പൂർവ്വജന്മം വ്യക്തമായി മനസ്സിലാക്കണം എന്ന് വാശി പിടിക്കരുത് , ക്ഷമയോടെ കാത്തിരിക്കുക , അങ്ങനെ തിരക്കുകൂട്ടി അബദ്ധവശാൽ ഒരു തെറ്റായ മുൻജന്മ ചരിത്രം കെട്ടിച്ചമയ്ക്കുകയും ചെയ്താൽ , 
നമുക്ക് പ്രധാനപ്പെട്ടതും പ്രയോജനകരവുമായ വിവരങ്ങൾ അടങ്ങിയ ഒരു യഥാർത്ഥ മുൻജന്മ ഓർമ്മകളെ  തിരിച്ചറിയാൻ നമുക്ക് സാധിക്കാതെ വരും . 

എന്നിരുന്നാലും , ക്ഷമയോടെ നിങ്ങളുടെ സ്വന്തം ആന്തരിക ഗുരുക്കൽ മാരിൽ വിശ്വസിച്ചു ഓർമ്മകളെ തേടിയാൽ , തീർച്ചയായും ശരിയായ ഭാഗങ്ങൾ ഒത്തുചേരും .

 നമ്മുടെ ഉള്ളിൽ ഉണ്ടാവുന്ന എല്ലാ താല്പര്യങ്ങളും അനുരണനമാണ് എന്ന് അര്ഥമാക്കുന്നില്ല . 

 ഒരു കാര്യത്തോടുള്ള ലളിതമായ താൽപ്പര്യവും , ഹ്യദയത്തിന്റെ അടിത്തട്ടിൽ ഇളക്കം തട്ടത്തക്ക രീതിയിലുളള താൽപ്പര്യവും തിരിച്ചറിയാനുള്ള വിവേകം കാണിക്കണം . 

ശരിയായ വിവരങ്ങളുടെ ഭാഗങ്ങലാണ് തമ്മിൽ ബന്ധിപ്പിക്കുന്നത് എന്ന് നമുക്ക് എങ്ങനെ അറിയാൻ സാധിക്കും?


ചിലപ്പോൾ നമ്മൾൾ കണ്ടെത്തിയ കാര്യങ്ങളുടെ അർത്ഥവും സാധുതയും വളരെ വ്യക്തമായി അറിയാൻ സാധിക്കും . അതിനാൽ നമുക്ക് dejavu ( നേരത്തെ ഉണ്ടായിട്ടുളള അനുഭവമാണ് എന്ന തോന്നലുളവാക്കുന്നവ ' ) സമാനമായ ഒരു വികാരമോ അല്ലെങ്കിൽ അതിലും ശക്തമായ വികാരമോ ഉണ്ടാകും , 

നമ്മൾ സംഭരിച്ചു വച്ച ഓർമ്മകൾ അല്ലെങ്കിൽ ചിത്രങ്ങൾ  ചേർത്തുവെക്കുമ്പോൾ   നമുക്ക് ഒന്നും കൃത്യമായി മനസ്സിലാക്കാൻ  സാധിക്കുന്നില്ല എങ്കിൽ , വിഷമിക്കേണ്ട . ഈ പ്രത്യേക മുൻജന്മ ഓർമ്മ നിങ്ങൾ മനസിലാക്കാൻ ഉപബോധമനസ് ആഗ്രഹിക്കില്ല , അല്ലെങ്കിൽ ഇത് ഒരുമുൻജന്റെ ഓർമ്മ ആയിരിക്കില്ല . എന്തുതന്നെയായാലും , വിവരങ്ങളെ ധ്യാനിക്കുക , എന്നിട്ടും അതിന്റെ അർഥം കണ്ടെത്താൻ നിങ്ങള്ക്ക് കഴിയുന്നില്ലെങ്കിൽ , അത് മാറ്റിവെക്കുക , പിന്നീട് അത് ഗ്രഹിക്കുവാനുള വഴി നിങ്ങളുടെ ബോധമനസ് കണ്ടെത്തും 

അനുരണന രീതി ഉപയോഗിച്ച് ഓർമ്മകളെ തിരിച്ചറിയുന്നതിനെ ഒരു ഉദാഹരണത്തിലൂടെ പറയാം

 ചെളിനിറഞ്ഞ ഒരു പുരാതനചുവർ ചിത്രം നിങ്ങൾ വൃത്തിയാക്കുന്നു എന്ന് കരുതുക
ചെളി മാറുന്നതിനനുസരിച്ച് ആദ്യം ചില ചില ഭാഗങ്ങൾ മാത്രമാണ് നമ്മൾ കാണുന്നത്എന്നാൽ ചെളി മാറുന്തോറും കൂടുതൽ കൂടുതൽ കൃത്യതയോടെ കൂടി ആ ചിത്രം നമുക്ക് കാണാൻ സാധിക്കും ചെളി പൂർണ്ണമായും മാറുന്നതോടെ കൂടി വളരെ വ്യക്തമായി ആ ചിത്രങ്ങൾ നമുക്ക് തെളിഞ്ഞുവരുംഅതേപോലെ തന്നെയാണ് അനുരണനരീതിയും പ്രവർത്തിക്കുന്നത്
 പക്ഷെ ചെളി മുഴുവൻ വൃത്തിയാക്കുന്നതു വരേയ്ക്കും അതിന്റെ പൂർണ്ണ വ്യാപ്തി നമുക്കറിയാനാകില്ല . 

പൂർവ്വ ജന്മ ഓർമ്മകൾ പര്യവേക്ഷണം ചെയ്യുമ്പോഴും ഇത് ബാധകമാണ് . നമ്മൾൾ അനുരണന രീതി ഉപയോഗിച്ച്  സമന്വയിപ്പിച്ച മുജന്മ കഥ അനാവരണം ചെയ്താൽ കണ്ടെത്തിയ കാര്യങ്ങളിൽ ഒരൊറ്റ വ്യാഖ്യാനം മാത്രം ചെയ്യരുത്

 ഉപബോധമനസ് നിങ്ങളോടു പലതും സംവദിക്കുന്നു ഉണ്ടാവാം ഒരുപക്ഷേ അത് ഒരു മുജൻമത്തിന്റെ ഓർമ്മയാവാം . അല്ലെങ്കിൽ അത് ഒരു സാങ്കൽപ്പിക കഥയോ സ്വപ്നമോ ആവാം . എന്തായാലും . അത് നിങ്ങളുടെ മനസ്സിന്റെ ഒരു പ്രധാന പ്രകടനമാണ് . അതിൽ നിന്ന് പഠിക്കുക , നമ്മുടെ നിലവിലെ ജീവിതത്തിൽ നമ്മൾ കണ്ടെത്തുന്നതിന്റെ  ഭാഗങ്ങൾ സംയോജിപ്പിക്കുക , 

മുജന്മ ജീവിത പര്യവേക്ഷണം ചെയ്യാൻ തയ്യാറാകുമ്പോൾ , ചരിത്രപരമായ യാഥാർത്ഥ്യത്തിൽ കാൽ ഉറച്ചുനിൽക്കാൻ ഓർമിക്കുക . 


പൂർവ്വജന്മത്തിൽ നമ്മൾ രാജാവോ മന്ത്രിയോ രാജ്ഞിയോ  ആയിരിക്കുമെന്നില്ല . നമ്മുടെ ജീവാത്മാവ് എല്ലായ്പ്പോഴും ഒരേ ലിംഗത്തിൽ തന്നെ . ജന്മമമെടുക്കണം എന്നുമില്ല . നമ്മൾ  ഇഷ്ടപ്പെടുന്നതരത്തിലുള്ള വെക്തിത്വങ്ങളാവണമെന്നുമില്ല - എങ്ങനെഒക്കെ ആയിരുന്നാലും
നമ്മളായിരുന്ന വ്യക്തിത്വത്തെ കുറിച്ച് ലജ്ജിക്കുകയോ , ഭയപ്പെടുകയോ ചെയ്യേണ്ടതില്ല . 

"ആവർത്തിച്ചുള്ള മുജന്മ അനുഭവം  മനസിന്റെ അബോധാവസ്ഥയിൽ ശക്തമായ അടയാളം സൃഷ്ടിക്കപ്പെടും" എന്നുള്ളതാണ് ഈ നിയമത്തിന്റെ ഒരു പ്രധാന ദർശനം


നമുക്ക് ഒരു മുജന്മ്മ അനുരണനം ഉണ്ടെന്ന് തോന്നുന്ന സംഭവങ്ങൾ കണ്ടെത്തുമ്പോഴെല്ലാം , അത് നിങ്ങളുടെ പുസ്തകത്തിൽ ഒരു പേജിൽ അടയാളപ്പെടുത്തുക. മുജന്മത്തിലെ ഓർമ്മകളുടെ എല്ലാ ശകലങ്ങളും ഒരിടത്ത് ശേഖരിക്കപ്പെടുന്നതിനാൽ   അവ ചേർത്ത് വെയ്ക്കാൻ നമ്മെ സഹായിക്കും 
ഉദാഹരണം
പല രാജ്യങ്ങളുടെ പേരുകൾ കേൾക്കുമ്പോൾ  ജർമനി എന്ന വാക്ക് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ എവിടെയോ ശക്തമായ ഒരു മിന്നൽ സൃഷ്ടിക്കപ്പെടുന്നുണ്ട് എങ്കിൽ
ജർമനി എന്ന രാജ്യത്തെ കുറിച്ചും അവിടുത്തെ ചരിത്രത്തെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും കൂടുതലായി മനസ്സിലാക്കാൻ ശ്രമിക്കുക
അവിടുത്തെ ഓരോ സ്ഥലങ്ങളുടെ പേരുകളും നമ്മൾക്ക് വളരെ പരിചിതമായി തോന്നുകയാണെങ്കിൽ
ഒരുപക്ഷേ നമുടെ ജർമ്മനിയിലെ ജീവിതം കാലം  നമുക്ക് ഓർത്തെടുക്കാൻ കഴിയും

മോഹന്ലാലും ജഗതി ശ്രീകുമാറും തകർത്ത  അഭിനയിച്ച "യോദ്ധഎന്ന സിനിമ എന്നെ വളരെയധികം സ്വാധീനിച്ച ഒരു സിനിമയാണ്

ഞാൻ എത്ര തവണ ആ സിനിമ കണ്ടു എന്ന് എനിക്ക് പോലും ഓർമ്മയില്ല

ആ സിനിമയിലെ ഓരോ സീനും കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു ആഹ്ലാദമാണ് എൻറെ അന്തരംഗത്തിൽ ഉണ്ടായിരുന്നത്

ആ സിനിമ കണ്ടതിൽ നിന്നുമാണ് എനിക്ക് നേപ്പാളി നോട് അതിഥിയായ പ്രണയം ഉണ്ടായത് എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്

എന്നാൽ എൻറെ പൂർവ്വജന്മ പര്യവേഷണം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്

എൻറെ ഒരു ജന്മം  നേപ്പാളിൽ ബുദ്ധസന്യാസി ആയിട്ടായിരുന്നു
സിനിമയിൽ അവിടുത്തെ സ്ഥലങ്ങൾ കണ്ടപ്പോൾ എൻറെ ഉള്ളിൽ അനുരണനങ്ങൾ ഉണ്ടായതാണ്


ഏതൊക്കെ രീതിയിൽ ആണ് അനുരണനങ്ങൾ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം


1.വംശം , ശരീര നിറം 

ഒരിക്കൽ അനുരണനം മനസ്സിലാക്കാൻ നമ്മൾ പഠിച്ചുകഴിഞ്ഞാൽ മുൻജന്മത്തിൽ നമുക്ക്ക്ക് ഉണ്ടായിരുന്ന ചില  വർണ്ണ വംശീയ ഓർമ്മകൾ വേഗത്തിൽ നിർണ്ണയിക്കാൻ കഴിയും ,


2.ഫർണിചർ , വസ്ത്രങ്ങൾ , വ്യത്യസ്ത പഴക്കമുള്ള പുരാതന വസ്തുക്കൾ
 മുജന്മമതിൽ വിലമതിക്കപ്പെടാനാവാത്തതോ പതിവായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കൾക്ക് അനുരണനത്തിന്റെ വികാരം ഉളവാക്കാൻ ഒരു പ്രത്യേക ശക്തിയുണ്ടെന്ന് തോന്നുന്നു . വാച്ചുകൾ , എംബായിഡറി തലയണകൾ മറ്റ് ലൗകിക വസ്തുക്കൾ എന്നിവ കുട്ടികൾ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞതിനെ കുറിച്ച് സ്റ്റിവൻസൺ ഇടയ്ക്കിടെ എഴുതാറുണ്ട് . അത്തരം വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് കുട്ടികൾക്ക് അവരുടെ മുജന്മമത്തെ ഓർമ്മിക്കുന്ന വിശദാംശങ്ങളുടെ എണ്ണം വളരെയധികം വർധിപ്പിച്ചു എന്ന് അദ്ദേഹം കണ്ടെത്തി 


ടിബറ്റിൽ നിരവധി നൂറ്റാണ്ടുകളായി വിശ്വസിച്ചു പോരുന്നത് ദലൈലാമ മരിച്ചാൽ നിശ്ചിത വർഷത്തിനുള്ളിൽ അവർ പുനർജനിക്കും എന്നാണ് സഭാ പ്രഭുക്കന്മാരുടെ മറ്റ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും , ലാമയുട പുനർജന്മം എന്ന് വിശ്വസിക്കുന്ന കുട്ടിയിൽ പൂർവ്വജൻമ്മ സ്മരണയുണ്ടാക്കാൻ പ്രയത്നിക്കും ലാമയുടെ മരണത്തിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം ഗ്രാമപ്രദേശങ്ങളിലുടനീളം പൂനർജനിച്ച ആത്മാവിന് വേണ്ടിയുളള തിരയൽ ആരംഭിക്കും   , ആ ബാലനെ കണ്ടത്തിയുകഴിഞ്ഞാൽ ഒരു കൂട്ടം വസ്തുക്കൾ അവനു മുൻപിൽ നൽകും . വിട്ടുപോയ ലാമയുടെ ചില വസ്തുവകകൾ അതിൽ ഉൾപ്പെടും മരണമടഞ്ഞ ലാമയുടേതായ വസ്തുക്കളെ മാത്രമേ കുട്ടി വേഗത്തിലും കൃത്യമായും - തിരിച്ചറിഞ്ഞുള്ളൂവെങ്കിൽ അത് പ്രാമാണീകരണത്തിലേക്കുള്ള ആദ്യപടിയായി കണക്കാക്കപ്പെടുന്നു .

 അവകാശി എന്ന് വിശ്വസിക്കപ്പെടുന്ന കുട്ടിയിലേക്കു അധികാരത്തിന്റെ നിയന്ത്രണം വീണ്ടും കൈമാറുന്നതിനുമുമ്പ് കർശനമായ പരിശോധനകൾ നടത്തിവരാറുണ്ട്

 തെളിവുകൾ പലപ്പോഴും വളരെ വിചിത്രമാവാറുണ്ട് ഇത്തരം അനുഭവം ഉണ്ടായ ഒരു കാര്യസ്ഥനെ കുറിച്ച് 1929 ൽ ടിബറ്റിലെ മാജിക് ആൻഡ് മിസ്റ്ററി എന്ന പുസ്തകത്തിൽ ബുദ്ധമതത്തെക്കുറിച്ചുള്ള പര്യവേക്ഷകനും പ്രഗൽഭനുമായ അലക്സാണ്ട ഡേവിഡ് നിൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവത്തെക്കുറിച്ച് പറയുന്നുണ്ട് . 

ഒരു കാര്യസ്ഥൻ ഫാം ഹൗ സിൽ വെള്ളം കുടിക്കാൻ പോയപ്പോൾ പെട്ടെന്ന് ഒരു കൊച്ചുകുട്ടി അയാളെ ആക്രമിച്ചു . തന്റെ വിൽപത്രം തിരികെ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ആക്രമണം കാര്യസ്ഥൻ ഇടിമിന്നലേറ്റത് പോലെ ഞെട്ടി കാരണം അടുത്തിടെ വിട്ടുപോയി തന്റെ യജമാനന്റെ ഒരു വിൽപത്രം അയാളുടെ പക്കലുണ്ടായിരുന്നു തുടർന്നുള്ള പരിശോധനകളിൽ കുട്ടി അവതാരമായ ലാമയാണെന്ന് ബോധ്യപ്പെട്ടു .


കുട്ടി തന്റെ എസ്റ്റേറ്റിലേക്ക് വിജയത്തോടെ മടങ്ങിയെത്തിയപ്പോൾ ഡേവിഡ് നിൽ സന്നിഹിതനായിരുന്നു . ഒപ്പം തന്റെ സ്വത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ആകുട്ടി പരാതിപ്പെടുകയും മറ്റ് പ്രിയപ്പെട്ട വസ്തുക്കൾ ആവശ്യപ്പെടുകയും ചെയ്തപ്പോൾ അവർ വീട്ടിലെ മറ്റുള്ളവരോടൊപ്പം നിരീക്ഷിക്കുകയും ചെയ്തു

മരിക്കുന്നതിനുമുമ്പ് ലാമ അത് പൂർണ്ണമായുംഒരു പ്രത്യേക അറക്കത്ത് സൂക്ഷിച്ചു വെച്ചിരുന്നത് ലഭിക്കുകയും അത് കുട്ടിക്ക് നൽകുകയും ചെയ്തു 

ഏതെങ്കിലും ഒരു വസ്തുവിനെ നിങ്ങൾ ആദ്യമായി കണ്ടപ്പോൾ നിങ്ങളുടെ ഉള്ളിൽ ആഴത്തിൽ ഒരു തരംഗം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക

കഴിഞ്ഞ ജന്മത്തിൽ നമ്മൾ സ്വന്തമാക്കുന്ന വസ്തുക്കളോട് പെട്ടന്ന് അടുപ്പം തോന്നുന്നത് സാധാരണമാണ് അനുരണന രിതി ഉപയോഗിച്ച് ഇവയെ കണ്ടെത്താൻ എളുപ്പമാണ് ആ സമയത്തു നമുക്കുണ്ടായിരുന്നു അടുപ്പങ്ങൾ സുഹൃത്തു ബന്ധങ്ങൾ ഇവയെല്ലാം തിരിച്ചറിയാൻ എളുപ്പം സാധിക്കും


അനുരണത്തിന്റെ വൈദഗ്ദ്ധ്യം നിങ്ങൾ നേടികഴിഞ്ഞാൽ ഒരു പത്യേക അലങ്കാരത്തിനോ ഫർണിച്ചറുകളോ എന്തെങ്കിലും അനുരണനം നിങ്ങളിൽ ഉണ്ടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക അല്ലെങ്കിൽ ഈ ജീവിതത്തിൽ നിങ്ങൾ ആകർഷിച്ച വസ്ത്രങ്ങളുടെയും ഫർണിച്ചറുകളുടെയും ശൈലിയും കാലഘട്ടത്തെയും പരിശോധിക്കാം
അതുവഴി നമ്മുടെ  പൂർവ്വജന്മത്തിന്റെ കാലഘട്ടം നമുക്ക് മനസ്സിലാക്കാൻ സാധിക്കും
 

3.തൊഴിലുകൾ
 മുജന്മത്തിലെ തൊഴിലുകളും വ്യക്തികളിൽ ശക്തമായ മുദ്ര പതിപ്പിക്കുന്നു .  മനസിനെ തൊഴിൽ സമ്പന്ധമായ കാര്യങ്ങൾ ഓർക്കുവാൻ പ്രേരിപ്പിച്ചാൽ മുജന്മത്തിൽ ചെയ്യ് തിരുന്ന രണ്ടാ മൂന്നോ തോഴിലിനെ പറ്റി  ഓർത്തെടുക്കാൻ കഴിയും .

 കരകൗശല വസ്തുക്കളുടെ നിർമാണം ,മത്സ്യ ബന്ധനം, വേട്ട, അദ്ധ്യാപനം, എഴുത്ത് ,മരപ്പണി, മറ്റുള്ളവരെ സഹായിക്കുക, അഭിനയം, നെയ്ത്ത്, പൊതു വേദിയിലെ പ്രാസംഗികൻ , ഇലക്ട്രോണിക്സ് , അല്ലെങ്കിൽ ജ്യോതിശാസ്ത്രം തുടങ്ങിയവ നിങ്ങൾക്ക് അനുരണനമുള്ള തൊഴിലുകളുടെ ഒരു ലിസ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ അഭിരുചി
കണ്ടെത്താൻ കഴിയും ഏതോ ഒരു ജോലി ചെയ്യുമ്പോൾ മാത്രം നിങ്ങൾക്ക്  ക്ഷീണം ഉണ്ടാകില്ല ഒരുപാട് ഊർജ്ജം ലഭിക്കുകയാണ് ചെയ്യുക ആ ജോലി നിങ്ങളുടെ മുജ്ജന്മ ജോലിയുമായി ബന്ധപ്പെട്ട താണ് 
ഒരു കുട്ടി തൻറെ ചെറുപ്രായത്തിൽ  വിമാനത്തിൻറെ
സാങ്കേതികത കളെ കുറിച്ചും വിമാനംപറപ്പിക്കുന്ന അതിനെക്കുറിച്ചും  കൃത്യമായി  സംസാരിച്ച സംഭവം പത്രത്തിൽ വന്നത് ഓർക്കുന്നു.
ജന്മനാൽ തന്നെ നമുക്കു ചില തൊഴിലിനോട് അതിശക്തമായ താൽപര്യം തോന്നുന്നതും പൂർവ്വജന്മ സ്മൃതി ആയിരിക്കാം


4.ഭാഷകൾ

ചിലർക്ക് ചിലഭാഷകളോടുളള ആ കർഷണം പതിവായി റിപ്പോർട് ചെയ്യുന്ന ഒന്നാണ് . മാത്രമല്ല ഒരു പ്രത്യേക ഭാഷയ്ക്കുള്ള അനുരണനം പല തരത്തിൽ പ്രകടമാകാം ഇടയ്ക്കിടെ ചില വ്യക്തികൾ ഒരു വാക്കുതന്നെ നാവിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതുമാതിരി ഉപയോഗിച്ചുകൊണ്ടിരിക്കും 

കൂട്ടിക്കാലത്ത് നിങ്ങൾ ആരും കേട്ടിട്ടില്ലാത്ത കൗതുകകരമായ ശബ്ദമുള്ള  പറഞ്ഞുകൊണ്ടിരുന്നു എങ്കിലോ അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ മനസ്സിൽ വിചിത്രമായ വാക്കുകൾ കേൾക്കുകയാണെങ്കിലോ , അവ മറ്റേതെങ്കിലും ഭാഷയിൽ നിന്നുള്ള അർത്ഥവത്തായ പദങ്ങളാണോയെന്ന് അന്വേഷണം നടത്തണം  , 

നിങ്ങൾക്ക് ഈ അനുഭവമൊന്നുമില്ലെങ്കിലും ഭാഷകളുടെ ഒരു പട്ടികയിലൂടെ കടന്നുപോകുന്നതിലൂടെ നിങ്ങൾക്ക് ഏതൊക്കെ അനുരണനങ്ങളാണുള്ളതെന്ന് നിർണ്ണയിക്കാനാകും ഒരുപക്ഷേ നിങ്ങൾക്ക് ഇതിനകം തന്നെ ചില ഭാഷകളോട് അനുരണനം ഉണ്ടെന്നു നിങ്ങൾ കണ്ടെത്തിക്കാണും നിങ്ങൾ ഒരിക്കലും ഒരു പ്രത്യേക ഭാഷ പഠിക്കാതെ തന്നെ ആകർഷിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നിയാൽ അല്ലെങ്കിൽ ഒരു പ്രാദേശിക പ്രഭാഷകനെപ്പോലെ അനായാസമായി സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് അതിനോട് അനുരണനം ഉള്ളത് കാരണമാണ് 
നേരെമറിച്ച് നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു പ്രത്യേക ഭാഷയോട് വിശദീകരിക്കാനാകാത്തതും തിവ്രവുമായ അനിഷ്ടം ഉണ്ടായിട്ടുണ്ടെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം അത് സൂചിപ്പിക്കുന്നത് ആ ഭാഷയുമായി മുൻജന്മത്തിൽ അസുഖരമായി എന്തോ ഉണ്ടായിട്ടുണ്ടെന്നാണ്


 5.ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങളുടെ രുചികൾ ഒരു ജന്മത്തിൽ നിന്നും മറ്റൊന്നിലേക്ക് ശക്തമായ സ്വാധീനം ചലുത്താറുണ്ട് . കുട്ടികളിൽ ഭക്ഷണത്തോടുള്ള മുജ മുൻഗണനകളും വെറുപ്പുകളും പ്രകടമായ നിരവധി കേസുകൾ സ്റ്റീവൻസൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട് വളരെ മസാലകൾ നിറഞ്ഞ ഭക്ഷണത്തോടുള്ള അഭിരുചി , സസ്യാഹാരത്തോടുള്ള താല്പര്യം മുജന്മത്തിലെ പ്രത്യേക പാചകരീതിക്ക് മുൻഗണന എന്നിവ മാത്രമല്ല വിശാലമായ രുചികളും ഇതിൽ ഉൾപ്പെടുന്നു 

 6.മതങ്ങൾ
സാധാരണയായി ആത്മീയ വിശ്വാസങ്ങളോടൊപ്പമുള്ള വികാരത്തിന്റെ തീവ്രത കാരണം മിക്ക ആളുകൾക്കും അവരുടെ മുജന്മത്തിൽ തങ്ങൾ ആരാധിച്ചിരുന്ന ദേവതകളെയും മതങ്ങളെയും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും . 
ബുദ്ധമതം ക്രിസ്തുമതം , ഹിന്ദുമതം  താവോയിസം അല്ലെങ്കിൽ സൂഫികളുടെ രചനകൾ എന്നിവയോട് നിങ്ങൾക്ക് പ്രത്യേക മനോഭാവം എന്തെങ്കിലുമുണ്ടോ അത് മുജ്ജന്മസ്മരണകൾ ആയിരിക്കാം

അനുരണനത്തിനായി വിവിധ മതങ്ങളെ പരിശോധിക്കുന്നതിനൊപ്പം , മതത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വതസിദ്ധമായ മനോഭാവങ്ങളും ശ്രദ്ധിക്കുക 

പല തരം ആരാധനകളിൽ   നിങ്ങൾ കൂടുതലും ആകർഷിക്കപ്പെടുന്നത് ഏതിലാണ് എന്ന് നിരീക്ഷിക്കുക  ആ സാദ്ധ്യതകൾ ആരാധനയുടെ മുജന്മ്മ ശീലങ്ങളെ സൂചിപ്പിക്കാം . 

അതുപോലെ തന്നെ നിങ്ങള്ക്ക് വിശദീകരിക്കാൻ കഴിയാത്തവിധം വെറുപ്പു തോന്നുന്ന മതങ്ങളെ ( ശ്രദ്ധിക്കുക അങ്ങനെ ഒരു പ്രത്യേക വിഭാഗക്കാരോട് മാത്രം പ്രത്യേക മതത്തിലെ പുരോഹിതൻ മാറോടു ഒക്കെ പ്രത്യേകിച്ചും വെറുപ്പ് തോന്നുന്നുണ്ടോ ഉണ്ട് എങ്കിൽ അത്തരം വികാരങ്ങളുണ്ടാകുന്നത് മുജന്മത്തിലെ മത പീഡനങ്ങളുടെ ഫലമായിരിക്കാം , 

7. മൃഗങ്ങൾ

 ഒരു പ്രത്യേകതരം മൃഗങ്ങളോടുള്ള അടുപ്പം ഒരു മുജന്മ ബന്ധത്തെ സൂചിപ്പിക്കുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു , നിങ്ങൾക്ക് എല്ലായ്പ്പോഴും കുതിരകളോട് ഒരു പ്രത്യേക ആകർഷണം ഉണ്ടെങ്കിൽ ഏതെങ്കിലും മുജന്മത്തിൽ നിങ്ങളുടെ ജീവിതം കുതിരകളെ ചുറ്റിപ്പറ്റിയാകാം പൂച്ചകളോടുള്ള നിങ്ങളുടെ സ്നേഹം ഒരു ആസക്തി ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ മുജന്മമതിൽ പൂച്ചകളെ സ്നേഹിച്ചു വളർത്തിയിരിക്കാം അത് പോലെ തന്നെ ഈ ജന്മമത്തിൽ ഏതെങ്കിലും മൃഗത്തെയോ ജീവികളെയോ അകാരണമായി ഭയക്കുന്നു എങ്കിൽ മുജന്മമതിൽ ഏതോ ഒരു ജന്മം ആ ജീവികളിൽ നിന്നും ദുർഘടമായ ഉപ്രദവങ്ങൾ ഉണ്ടായിട്ടുണ്ടായിരിക്കാം ചിലപ്പോൾ മരണകാരണം , പോലും അതാവാം ,

 8.കാലാവസ്ഥ 

ഒരു പ്രത്യേക കാലാവസ്ഥയെ സഹിക്കാനുള്ള നമ്മുടെ കഴിവാണ് നമ്മോടൊപ്പം നിലനിൽക്കുന്നതായി തോന്നുന്ന മുജന്മത്തിലെ അനുരണനങ്ങളിലൊന്നാണ് 

നിങ്ങൾ വളർന്ന കാലാവസ്ഥയിൽ നിന്ന് വ്യത്യസ്തമായ ഒരു കാലാവസ്ഥയിലാണ് നിങ്ങളുടെ ശരീരത്തിന് ഇണങ്ങിയത് എന്ന് തോന്നിയിട്ടുണ്ടോ യൂറോപ്യൻ അമേരിക്കക്കാരായ വ്യക്തികൾ ഉഷ്ണമേഖലകളിൽ പുനർജന്മം നെടുബോൾ ഉഷ്ണമേഖലാ കാലാവസ്ഥയിലെ ചൂട് വളരെ കഷ്ടം എന്ന് തോന്നാൻ സാധ്യതയുണ്ട് ഏഷ്യക്കാരായ ആളുകൾ അതേപദേശത്തു തന്നെ ജന്മമെടുക്കുമ്പോൾ അവരുടെ കുട്ടിക്കാലത്തു തന്നെ അതുമായി അനുരണനം തോന്നും 


9.ശരീര കർമ്മങ്ങൾ 

മുജന്മമത്തിൽ ഉണ്ടായിരുന്ന പരിക്കുകൾ, കർമ്മങ്ങൾ ഇത് ജീവിതത്തിൽലും ശരീരത്തെ ബാധിക്കാമെന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട് . ഇക്കാരണത്താൽ നിങ്ങളുടെ ഇപ്പോഴത്തെ ശരിരത്തെ നന്നായി തന്നെ അവലോകനം ചെയ്യുക ഈ ശരീരത്തിൽ ഏതെങ്കിലും അവയവത്തിനു നിരന്തരമായി വേദന ഉണ്ടായിരിക്കുക .

അല്ലെങ്കിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടായിരിക്കുക തുടങ്ങിയ ഉണ്ടാവുകയാണെങ്കിൽ അതിനു മുജന്മമവുമായി അനുരണനം സാധ്യമാണോ എന്ന് പരിശോധിക്കുക കാരണം ഇത്തരം പ്രശ്നങ്ങൾ പൂർവ്വജന്മത്തിന്റെ കർമ്മങ്ങളുടെ ഭാഗമായി വരുന്നതാണ് 

നിങ്ങളുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾക്കുള്ള അസാധാരണമായ സംവേദനക്ഷമത ശരീര കർമ്മങ്ങളെയും സൂചിപ്പിക്കുന്നു . 

നിങ്ങളുടെ കഴുത്തിൽ നന്നായി മുറുകുന്ന തരത്തിലുളള സ്കാർഫുകളോ വസ്ത്രങ്ങളോ അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കിൽ മുജന്മത്തിൽ നിങ്ങൾക്ക് കഴുത്തിന് പരിക്കേറ്റിട്ടുണ്ടാവും  

 ചില കാര്യങ്ങളോടുള്ള ഭയവും മുജന്മത്തിന്റെ ആഘാതങ്ങളുടെ ഫലമായിരിക്കും ജലം , ഉയരം തോക്കുകൾ അല്ലെങ്കിൽ തീ എന്നിവയെക്കുറിച്ചുള്ള  ഭയം പോലുള്ള ഏതെങ്കിലും ആശങ്കകൾ നിങ്ങൾക്കുണ്ടെങ്കിൽ അത് വ്യക്തമായി . പരിശോധിക്കുക 

ഇവയിൽ നിങ്ങൾക്ക് മുൻകാല ജീവിത അനുരണനം ഉണ്ടോ എന്ന്  നിർണ്ണയിക്കാൻ ശ്രമിക്കുക


 10.ശാരീരിക സവിശേഷതക 

സ്റ്റീവൻ സൺ അദ്ദേഹത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് കുട്ടികൾക്ക് അവരുടെ പഴയ ജന്മത്തിലെ പല സവിശേഷതകളും ഈ ജന്മത്തിലും അവർ പിന്തുടരുന്നു എന്നാണ് . 

നിങ്ങളെ സംബന്ധിച്ചെടുത്തോളം ഈ ജൻമം  ഒരിക്കലും നിങ്ങൾക്ക് വർഗീയതയെ നേരിടേണ്ടി വന്നിട്ടില്ലായിരിക്കാം പക്ഷെ  വർഗിയത നിങ്ങള്ക്ക് ഇപ്പോഴും ദേഷ്യം ഉണ്ടാക്കുന്ന ഒന്നാണെങ്കിൽ ഒരുപക്ഷേ നിങ്ങൾ മുജന്മമതിൽ വർഗ്ഗീയതയുടെ ഇരയായിരിക്കാം

നിങ്ങളുടെ ഹ്യദയം എല്ലായ്പ്പോഴും അനാഥരോടോ ദരിദ്രരോടോ ബലാത്സംഗത്തിനിരയായവരോ 
യുദ്ധ അഭയാർഥികളോടോ വളരെ യധികം സഹതാപം തോന്നുനുണ്ടെങ്കിൽ 

നിങ്ങളെ നിങ്ങൾക്ക്  അവരുടെ മുഖത്തു കാണുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരുപക്ഷേ നിങ്ങൾ മുജന്മത്തിൽ അത്തരം സാമൂഹിക അനീതി അനുഭവിച്ചിരിക്കാം , 

എതിർലിംഗത്തേക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നുവെന്നും നിങ്ങളിൽ സ്വയം എത്രമാത്രം എതിർലിംഗത്തിന്റെ സ്വഭാവം ഉണ്ടെന്നു നോക്കുക . നിങ്ങൾ ഒരു പുരുഷനാണെങ്കിലും നിങ്ങളിൽ ഒരു സ്ത്രൈണത നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ സമീപകാല ജീവിതത്തിലെ ഒരു സ്ത്രിയായിരിക്കാൻ സാധ്യതയുണ്ട് ന

നിങ്ങൾ ഒരു സ്ത്രീയാണെങ്കിലും മിക്ക സ്ത്രീകളേക്കാളും കൂടുതൽ തന്റേടവും ആണത്വവും കൂടുതലുള്ള ആളാണെങ്കിലും നിങ്ങളുടെ ഏതോ ജന്മത്തിൽ പുരുഷ്യൻ ആയിരുന്നിരിക്കാം , ആ ജന്മം നിങ്ങളെ കൂടുതൽ സ്വാധീനിച്ചിരിക്കാം അങ്ങനെ ഉണ്ടെങ്കിൽത്തന്നെ അത് ഒരു കുറവായി കാണുകയോ അല്ലെങ്കിൽ നാണക്കേട് വിചാരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല , മറിച്ചു അതിനെ ഗുണമായി വേണം കരുതാൻ കാരണം . ജീവിതത്തിൽ നമുക്ക് അത് കൂടുതൽ വിവേകപൂർവ്വം ചിന്തിക്കാനുള്ള ശേഷി നൽകും ഓരോ വ്യക്തിയും അവരുടെ മുൻജന്മത്തിൽ നിന്നും കൂടുതൽ പാഠങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക ഓരോ ജന്മത്തിന്റെയും ഓരോ വശങ്ങളിൽ നിന്നും ജീവിതവും അതിന്റെ രഹസ്യവും പഠിക്കാൻ ശ്രമിക്കുക അത് ചിലപ്പോൾ ഈ  ജീവിതം മുന്നോട്ടുവക്കുന്ന ഇടുങ്ങിയ അതിരുകളേക്കാൾ വളരെ സമ്പന്നവുമായിരിക്കും അതുപോലെ തന്നെ ആൺ പെൺ എന്നത് ഒരു നാണയത്തിന്റെ വശങ്ങൾ പോലെ ജീവിതത്തിന്റെ വശങ്ങളാണ് എന്നും രണ്ടും പരസ്പര പൂരകങ്ങളാണെന്നും മനസിലാക്കണം . 

അതിൽ ഒന്നിന്റെ നിലനിൽപ്പ് മറ്റൊന്നിനെ ആശ്രയിച്ചാണ് എന്നതും മനസിലാക്കണം

പൂർവ്വജന്മത്തിൽ നിങ്ങൾ ചെയ്ത കർമ്മങ്ങളുടെ ഒരു പരിഹാരമാണ് ഈ ജന്മം നിങ്ങൾ ചെയ്യുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും 


ഉദാഹരണത്തിന് നിങ്ങൾ ഒരു കാലത്ത് ഒരു യോദ്ധാവായിരുന്നുവെന്നും മുമ്പത്തെ ജന്മത്തിൽ നിരവധി ആളുകളുടെ മരണത്തിനോ പരിക്കിനോ നിങ്ങൾ ഉത്തരവാദിയാണെന്ന വസ്തുത പരിഹരിക്കുന്നതിനും ഈ ജിവിതത്തിൽ ഒരു രോഗശാന്തി നേടാനുള്ള ത്വര നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം അല്ലെങ്കിൽ നിങ്ങൾ അദ്ധ്യാപനത്തിലോ ആതുരശുശ്രൂഷ യിലോ അർപ്പിതരാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം

അനുരണന രീതി ഉപയോഗിച്ച് നിങ്ങൾ സ്വയം പരിചയപ്പെട്ടുകഴിഞ്ഞാൽ ഇതിന് ധാരാളം നേട്ടങ്ങളുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും , 
അതിനാൽ മുജന്മ പര്യവേക്ഷണങ്ങൾക്ക് വിശാലമായ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ലാത്തതിനാൽ , എപ്പോവേണമെങ്കിലും ചെയ്തുതുടങ്ങാം . പുതിയ ആളുകളെ കണ്ടുമുട്ടുമ്പോൾ , മ്യൂസിയങ്ങളിൽ പോകുമ്പോൾ , പുതിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ , സംഗീതകച്ചേരികളിൽ പങ്കെടുക്കുമ്പോൾ , പുസ്തകങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ , പുരാതന ഷോപ്പുകളിലൂടെ തിരയുമ്പോൾ , നിങ്ങൾ പകൽ സ്വപ്നം കാണുമ്പോഴും ഇത് ചെയ്യാവുന്നതാണ് . 

തുടക്കക്കാർക്കുള്ള മികച്ച സാങ്കേതികതയാണ് അനുരണന രീതി .  അനുരണന രീതി വളരെ എളുപ്പമുള്ളതും വളരെയധികം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്നതുമാണ് ആയതിനാൽ , കൂടുതൽ നൂതനമായ മുജന്മ സങ്കേതങ്ങൾ ക്കൊപ്പം ഇത് ഒരു മൂല്യവത്തായ അനുബന്ധമായിരിക്കാം .  .

ഡോ: ശ്രീനാഥ് കാരയാട്ട്


Reference
 1.Dr . lanStevenson , Twenty Cases Suggestive of Reincarnation 

2 . Alexandra David - Neel , Magic and Mystery in Tibet 

3 . Chogyam Truga , Born in Tibet


4.Interview with Dr . Helen 

5 . Stevenson , Reincarnation

6  . Paramahansa Yogananda , Man ' s Eternal Quest 


6 comments:

  1. ചെറിയ പ്രായത്തിൽ തമിഴ് നാട്ടിൽ പോകാത്ത ഞാൻ തമിഴ് എഴുതാനും വായിതുവാനും തുടങ്ങി.. ഇത് വരെ ഒരു അത്ഭുതമായി തോന്നിയില്ല പക്ഷെ സാറിന്റെ ഈ ബ്ലോഗ് വായിച്ചപ്പോൽ ... അതുപോലെ തന്നെ രാജ്യത്തിന്റെ കാര്യമാണെങ്കിൽ ജപ്പാൻ ഒർമ്മെ വെച്ച കാലം മുതലേ ഒള്ള ആഗ്രഹമാണ് ജപ്പാനിൽ പോകണെമെന്ന്

    ReplyDelete
  2. കുട്ടിക്കാലത്ത് കൂട്ടുകാര്‍ നമുക്കിടുന്ന പേരില്‍ എന്തെങ്കിലും ബന്ധമുണ്ടോ സര്‍

    ReplyDelete
  3. Pranamam guruji today's class was interesting and enriching thank you.

    ReplyDelete
  4. നമസ്കാരം ഗുരുനാഥ.. കുറെകാര്യങ്ങൾ ഓർത്തെടുക്കാൻ സാധിക്കുന്നു.. notes വായിക്കുമ്പോൾ തന്നെ ഓരോന്നായി മിന്നി മറയുകയർന്നു... ഒരു മാലയിലെ മുത്തുകൾ കോർക്കുന്നപോലെ recollect cheyyan സാധിക്കട്ടെ

    ReplyDelete
  5. കർമ്മഫലത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നു. പക്ഷെ മുന്ജന്മം ഓർത്തെടുക്കുക എന്ന രീതിയിൽ ഇതുവരെ ചിന്തിച്ചിരുന്നില്ല. ഇതൊരു നിമിത്തമായി കാണുന്നു.

    ReplyDelete