ചൊവ്വയിൽ നിന്നും വന്ന മനുഷ്യൻ
ബോറിസ്ക്ക കിപ്രിയാനോവിച്ച്
നമ്മുടെ പൂർവ്വജന്മ പര്യവേഷണ പരിശീലന ക്ലാസ് കഴിഞ്ഞ സമയത്ത് ധാരാളം വ്യക്തികൾ ചോദിച്ച സംശയമായിരുന്നു
മറ്റു ഗ്രഹങ്ങളിൽ നിന്ന് ജീവികൾ ഭൂമിയിൽ വന്ന് പുനർജനിക്കാറുണ്ടോ എന്നുള്ളത്
നമ്മളെല്ലാവരും ജീവിതത്തിലൊരിക്കലെങ്കിലും ആഗ്രഹിച്ച ഒരു കാര്യമാണ്
അന്യഗ്രഹത്തിൽ നിന്നും വന്ന ഒരു വ്യക്തിയുമായി സംവദിക്കുക എന്നത്
ഇതിനെല്ലാം ഉത്തരം ആണ്
ബോറിസ്ക്ക കിപ്രിയാനോവിച്ച്
1996 ൽ റഷ്യയിലെ വോൾഗോഗ്രഡ് എന്ന സ്ഥലത്ത് ഡോക്ടർ ദമ്പതികളുടെ മകനായാണ് കിപ്രിയാനോവിച്ച് ജനിച്ചത്. ജനിച്ച ഉടനെ തന്നെ പല പ്രത്യേകതകളും ആ ബാലനിൽ കാണാനുണ്ടായിരുന്നു
ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് താൻ ചൊവ്വയിൽ ജീവിച്ചിരുന്നുവെന്നും ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും നശിപ്പിക്കപ്പെടു വെന്നും താൻ ഭൂമിയിൽ പുനർജനിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ജനിച്ച പതിനഞ്ചാം ദിവസം തന്നെ തല ഉയർത്തി ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് നോക്കാറുണ്ടായിരുന്ന
കിപ്രിയാനോവിച്ച് ജനിച്ച ഒരുവർഷം ആവുന്നതിനു മുമ്പ് തന്നെ നടക്കാനും സംസാരിക്കാനും എഴുതാനും വായിക്കാനും തുടങ്ങിയിരുന്നു
സംസാരിച്ച് തുടങ്ങിയ സമയം മുതൽ അവൻ രക്ഷിതാക്കളോട് ഞാൻ ചൊവ്വയിൽ നിന്ന് വന്നതാണെന്ന് അവകാശപെട്ടിരുന്നു. രണ്ടാം വയസ്സിൽ തന്നെ അവനെ കിൻഡർ ഗാർഡനിൽ ചേർത്തു.
ഡോക്ടർ ദമ്പതികളായിരുന്ന അവൻറെ അച്ഛനും അമ്മയും അവനെ
മനശാസ്ത്ര വിദഗ്ധരെ കാണിച്ചെങ്കിലും
അസാമാന്യ ബുദ്ധി വൈഭവമുള കുട്ടിയാണ് എന്ന് മാത്രമാണ് എല്ലാവരും കിപ്രിയാനോവിച്ചിനെ കുറിച്ച് പറഞ്ഞത്
ഇതിൽ ഏറ്റവും രസകരമായ കാര്യം
ചൊവ്വയെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതിനുമുമ്പ് ബോറിസ്ക്ക കിപ്രിയാനോവിച്ച് എവിടെനിന്നും കേട്ടിട്ടുണ്ടായിരുന്നില്ല എന്നുള്ളതാണ്
2007 ൽ വെറും 11 വയസ്സുള്ളപ്പോൾ അദ്ദേഹം (projectCamelot's)
പ്രോജക്റ്റ് കാമലോട്ടുമായി നടത്തിയ ഒരു അഭിമുഖത്തിൽ പങ്കെടുത്തു. വളരെ നിർണായകമായതും അത്ഭുതം നിറഞ്ഞതുമായ കാര്യങ്ങളാണ് കിപ്രിയാനോവിച്ച് പങ്കുവെച്ചത്
ഒരു മണിക്കൂറും അഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന അഭിമുഖത്തിൽ ലേഖകൻ ചോദിച്ച ഓരോ കാര്യങ്ങൾക്കും ഓർമ്മയിൽ നിന്ന് എടുത്ത പറയുന്നതുപോലെ കിപ്രിയാനോവിച്ച് ഉത്തരം നൽകി
അക്കാലത്ത്, അഭിമുഖക്കാരൻ അദ്ദേഹത്തെ ഒരു അസാധാരണ കുട്ടി എന്നാണ് വിശേഷിപ്പിച്ചത്, പ്രായത്തെക്കാൾ കൂടുതൽ ബുദ്ധിയും അറിവും അവനുണ്ടായിരുന്നു. വളരെ ചെറുപ്പമായിരുന്ന ഒരു ആൺകുട്ടിക്ക് അസാധാരണമായി തോന്നുന്ന വിധത്തിൽ “ആത്മാർത്ഥതയും മര്യാദയും” ഉള്ളവനാണ് കീപ്രിയാ നോവിച്ച് എന്നും രചയിതാവ് കൂട്ടിച്ചേർത്തു.
ചൊവ്വയിൽ മനുഷ്യ സമാനമായ ജീവികൾ താമസിച്ചിരുന്നു എന്നും
ഭൂമിയിലെ മനുഷ്യരേക്കാൾ ഏറെ വലിപ്പമുള്ള രൂപസാദൃശ്യമുള്ള ജീവികൾ ആയിരുന്നുവെന്നും കാർബൺഡയോക്സൈഡ് സ്വീകരിക്കുന്നവർ ആയിരുന്നു എന്നും
ബോറിസ്ക കിപ്രിയാനോവിച്ച് പറയുന്നു.
ഒരു ആണവയുദ്ധം ചൊവ്വയുടെ നാഗരികതയെ നശിപ്പിച്ചതായും അതിജീവിച്ചവർ മണ്ണിനടിയിലേക്ക് നീങ്ങിയതായും അതിനാലാണ് ശാസ്ത്രജ്ഞർ ചുവന്ന ഗ്രഹത്തിലെ ജീവന്റെ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടത്.
ഇൻഫർമേഷൻ ടെക്നോളജി യെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ വളരെ വിസ്മയിപ്പിക്കുന്നതായിരുന്നു.
അന്ന് യാത്രയ്ക്കായി വിമാനങ്ങളും ഇൻറർ പ്ലാനറ്ററി ഫ്ലൈറ്റുകളും ഉപയോഗിച്ചതായി ആ കുട്ടിപറഞ്ഞു
ആ കാലഘട്ടത്തിൽ നിങ്ങൾ എപ്പോഴെങ്കിലും ഭൂമിയിൽ സന്ദർശിച്ചിരുന്നു എന്ന ലേഖകന്റെ ചോദ്യത്തിന്
ഉണ്ടായിരുന്നു എന്നാണ് കിപ്രിയാനോവിച്ച് പറഞ്ഞത്
അക്കാലത്ത് ഭൂമിയിൽ ഈജിപ്ഷ്യൻ കോൺഡിനെന്റും ലെ മോറിയ കോഡിനന്റും ആയിരുന്നു ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു
അഭിമുഖത്തിന്റെ മുഴുവൻ വീഡിയോയും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ളതാണ്, അതിലുടനീളം കിപ്രിയാനോവിച്ച് തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഒന്നിലധികം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. മകന്റെ വളർന്നുവരുന്ന “പ്രതിഭ” കഴിവുകളെക്കുറിച്ച് അവന്റെ അമ്മയും സംസാരിക്കുന്നുണ്ട്.
ഭൂമിയിലെ മനുഷ്യരെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ചപ്പോൾ,
“ആളുകളെക്കുറിച്ച് മോശമായി സംസാരിക്കുന്നത്” ഇഷ്ടപ്പെടുന്നില്ലെന്നാണ് 11 വയസുകാരൻ പറഞ്ഞത്
കിപ്രിയാനോവിച്ചിന്റെ കഥയുടെ മറ്റ് ഭാഗങ്ങൾ വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടാണ്. ചൊവ്വയിൽ പൈലറ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഭൂമി സന്ദർശിച്ചത്, പുരാതന ഈജിപ്തുകാരുമായി ചൊവ്വക്കാർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.
അന്ന് നിരന്തരം ചൊവ്വയുമായി ഭൂമി ബന്ധം നിലനിർത്തിയിരുന്നുവെന്നും യാത്രകൾ സാധാരണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു
ടൈം ട്രാവലറും ടെലിപോർട്ടേഷനും സർവ്വസാധാരണമായിരുന്നു എന്നും പത്തു വയസ്സുള്ള കുട്ടി നിസംശയം പറഞ്ഞു
മനുഷ്യൻ ഭൂമിയിൽ തന്നെ ജനിച്ചുവളർന്ന ആണോ മറ്റേതെങ്കിലും പ്ലാനറ്റിൽ
നിന്ന് വന്നതാണോ എന്ന ചോദ്യത്തിന്
ഈജിപ്തിലെ spintex എൻറെ ചെവിയിൽ എല്ലാ രഹസ്യങ്ങളും സൂക്ഷിച്ചിട്ടുണ്ട് അടഞ്ഞുകിടക്കുന്ന മുറികൾ തുറന്നാൽ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിക്കു വെന്നായിരുന്നു കീപ്രിയാ നോവിച്ചിന്റെ
ഉത്തരം
പ്രാചീന ഈജിപ്ഷ്യൻ കോൺഡിനെന്റിനെ കുറിച്ചും
ലെ മോറിയ കോൺഡിനെന്റിനെ കുറിച്ചും വിശദമായി തന്നെ വിച്ച് സംസാരിച്ചു ഇൻഫർമേഷൻ ടെക്നോളജിയിലും ആധുനിക സൗകര്യങ്ങളിലും ഈ രണ്ടു കോൺഫിഡൻഡുകളും വളരെ മുമ്പിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു യുദ്ധങ്ങൾ തന്നെയാണ് ഈ രണ്ടു സംസ്കാരങ്ങളെയും നശിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ലെ - മോറിയ കോൺഡിനന്റ്
ഇന്നും സമുദ്രത്തിനടിയിൽ ഉണ്ടെന്ന് ശാസ്ത്രലോകവും വിശ്വസിക്കുന്നു
തന്നെപ്പോലെ തന്നെ അനേകം മനുഷ്യർ ചൊവ്വയിൽ നിന്നും ഭൂമിയിൽ പുനർജനിച്ചിട്ടു
ണ്ടെന്നും എല്ലാവരും തന്നെ വളരെ പ്രത്യേകതകൾ ഉള്ളവർ ആണെന്നും ഭൂമിയിലെ നന്മയ്ക്കായി അവർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
ചൊവ്വയിലേക്ക് ഉപഗ്രഹം വിട്ടതിനു ശേഷം അവിടെ നിന്നു ലഭിക്കുന്ന സന്ദേശങ്ങളിൽ അവിടെ ജീവിവർഗ്ഗം ഉണ്ടായിരുന്നു എന്നും നദികൾ ഒഴുകിയിരുന്നു എന്നും ശാസ്ത്രലോകം പറയുമ്പോൾ കേവലം പത്ത് വയസ്സ് മാത്രം പ്രായമുള്ള ഉള്ള ഒരു ശിശുവിൽ നിന്നാണ് ആണ് ഇത്രയും കാര്യങ്ങൾ
അറിയാൻ സാധിച്ചത് എന്ന് നമ്മൾ ചിന്തിക്കണം
ചൊവ്വയെ കുറിച്ച് മാത്രമല്ല മറ്റു ഗ്രഹങ്ങളെ കുറിച്ചും ഉപഗ്രഹങ്ങളെ കുറിച്ചും അന്യഗ്രഹജീവികളെ കുറിച്ചും വിച്ച് വിശദമായിതന്നെ അഭിമുഖത്തിൽ ചർച്ചചെയ്യുന്നുണ്ട് ഉണ്ട്
50 ലക്ഷത്തിലധികം പേർ കണ്ട അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ലോകം മുഴുവൻ ചർച്ചകൾ നടക്കുകയാണ്
അദ്ദേഹം പറഞ്ഞ കാര്യങ്ങളും കാലഘട്ടവും എല്ലാം ശാസ്ത്ര സത്യങ്ങളാണ്
എന്നുള്ളതാണ് ഈ വിഷയത്തെ ഇത്രയേറെ ഗൗരവമുള്ളതാക്കി മാറ്റിയത്
മറ്റ് ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്ത ഋഷീശ്വരന്മാരെ കുറിച്ച് പുരാണങ്ങളിലും പരാമർശമുണ്ട്
ഹണിമൂണിന് ചന്ദ്രനിലേക്ക് പോയ
കർദ്ദമ പ്രജാപതിയുടെയും ദേവാ ഹൂതിയുടെയും കഥ നമ്മൾ എല്ലാവരും കേട്ടിട്ടുള്ളതാണ്
കിപ്രിയാനോവിച്ചിന്റെ കഥഞങ്ങൾക്ക് വിശ്വസിക്കുകയോ ഒരു കെട്ടുകഥ എന്ന നിലയിൽ തള്ളിക്കളയുകയോ ചെയ്യാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്
എന്നാൽ എന്നെങ്കിലും ഒരു ദിവസം നിങ്ങൾ ഞങ്ങൾ ഈ ബാലനെ കാണുകയാണെങ്കിൽ എന്തായിരിക്കും നിങ്ങൾക്ക് ചോദിക്കാൻ ഉണ്ടായിരിക്കുക
നിങ്ങളുടെ ചോദ്യങ്ങൾ താഴെ കമൻറ് ചെയ്യുക
സ്നേഹപൂർവ്വം ഡോക്ടർ ശ്രീനാഥ് കാരയാട്ട്
ഇൻറർവ്യൂ വിൻറെ പൂർണ്ണരൂപം
ഈ ലിങ്കിൽ ലഭിക്കും
https://youtu.be/y7Xcn436tyI
(1)Einstein nte kandethal sariyano?
ReplyDelete(2)Viswasikkan prayasamanu(ipo jeevikkuna sahacharyam vach)Engilum oru chodyam annathe vidyabhyasa reethi enganarunnu?
(3)Manushyasamanamaya aa jeeviyude oru chitram varakkamo? Extra organs undarunno?