Friday, April 3, 2020

തലയിലെഴുത്ത്

ഉത്തമ രക്ഷാകർത്തൃത്വം
തലയിെഴുത്ത്
ജനിച്ച  സമയം മുതൽ ഏതാണ്ട് ഏഴ് വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ് ഒരു കുട്ടി അവൻറെ തലയിലെഴുത്ത് 
രൂപപ്പെടുത്തിയെടുക്കുന്നത് ആ സമയത്ത് അവൻ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ഉപബോധ മനസിൽ സൂക്ഷിക്കുകയും അത് പിന്നീട് അവരുടെ സ്വഭാവം ആയി മാറുകയും ചെയ്യുന്നു വളരെ സൂക്ഷ്മ ദൃഷ്ടിയോടുകൂടി ചുറ്റിലും നടക്കുന്ന എല്ലാ കാര്യങ്ങളെയും വളരെ വ്യക്തമായി മനസ്സിലാക്കി  അവനവൻറെതായ ഒരു വ്യക്തിത്വവും രീതിയും ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത് അതിനാൽതന്നെ കുഞ്ഞായിരിക്കുന്ന സമയം മുതൽ ഏഴ് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ വളർത്തുന്ന അമ്മമാർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്

ഒരു കുട്ടി ഏറ്റവും കൂടുതൽ കോപ്പി ചെയ്യപ്പെടുന്നത് അവൻറെ അച്ഛനെയും അമ്മയെയും അധ്യാപകരെയും വീട്ടിലുള്ള മറ്റുള്ളവരെയും ആണ് 
 നമ്മളുടെ ഒരു പ്രവൃത്തി അല്ല അവൻ കോപ്പി ചെയ്യുന്നത് ആ പ്രവർത്തിക്ക് പിന്നിലുള്ള മെസ്സേജാണ്  അവരുടെ സ്വഭാവം ആയിമാറുന്നത് 

ഉദാഹരണത്തിന് എൻറെ അമ്മ എനിക്ക് ചോറ് തന്നത് അമ്പിളിയമ്മാവനെ നോക്കൂ എന്ന് പറഞ്ഞിട്ടാണ് അമ്പിളി അമ്മാവൻ ആണ് എന്നുള്ള ഒരു സങ്കല്പമാണ് എനിക്ക് തന്നിരുന്നത് എന്നാൽ എൻറെ അടുത്ത വീട്ടിലെ കുട്ടിക്ക് അമ്മ ചോറ് കൊടുത്തത്
" മോനെ വേഗം കഴിച്ചോ ഇല്ലെങ്കിൽ ഞാൻ ഏട്ടന് കൊടുക്കും "
എന്ന് പറഞ്ഞിട്ടാണ് 
ആഅമ്മ അവിടെ
കൊടുക്കുന്ന മെസേജ്  
സ്വന്തം സഹോദരൻ ശത്രുവാണ്  എന്നതാണ്  ഏട്ടന് കൊടുക്കാതിരിക്കാൻ വേണ്ടിയാണ് ഊണ് കഴിക്കുന്നത് , 

  അവിടെ അമ്മ സൃഷ്ടിക്കുന്നത് ഭിന്നിപ്പാണ്

രണ്ടു കുട്ടികൾ ഉള്ള ഒരു വീട്ടിലേക്ക് ഇന്ന് അച്ഛൻ വരുന്നത് 2 ബോളുമായിട്ടാണ്  

"പച്ച ബോള് നിനക്കാണ് ചുവപ്പ് നിനക്കാണ് " 

എന്ന് പറഞ്ഞ് രണ്ടു പേർക്കും ഓരോ ബോൾ വീതം കൊടുക്കുന്നു

ഇവിടെ രണ്ടു കുട്ടികൾക്ക് കളിക്കാൻ എത്ര പന്ത് ആവശ്യമുണ്ട് ?
ഒന്ന് മതി

ഇവിടെ  രണ്ട് കുട്ടികൾക്ക് 2 പന്ത് വാങ്ങിക്കൊടുക്കുന്ന അച്ഛൻ കൊടുക്കുന്ന  മെസ്സേജ് 
നിങ്ങൾ പങ്കുവെക്കേണ്ട വർ അല്ല എന്നതാണ്

നമ്മൾ സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മിഠായി കിട്ടിയാൽ അത് ഷർട്ടിൽ  വെച്ച് കടിച്ചു പൊട്ടിച്ചു ക്ലാസിലുള്ള മുഴുവൻ കുട്ടികൾക്കും കൊടുക്കുന്ന ,പങ്കുവെക്കുക എന്ന ശീലം നമുക്ക് ഉണ്ടായപ്പോൾ 
നിങ്ങൾ  പങ്കുവെക്കേണ്ടവർ അല്ല എന്നുള്ള മെസ്സേജ് ആണ് ഇന്നത്തെ അമ്മമാർ കുട്ടികൾക്ക് കൊടുക്കുന്നത്


കുട്ടികാലത്ത് അച്ഛനുമമ്മയും ഒരു കുട്ടിയെ എങ്ങനെയാണ് മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നത് എന്നതും പ്രാധാന്യമുള്ളതാണ്   ഉദാഹരണത്തിന് ആരെങ്കിലും വീട്ടിൽ വിരുന്നു വന്നാൽ ഒരു അച്ഛൻ മകളെ പരിചയപ്പെടുത്തുന്നത് 
"ഇവൾ എൻറെ മകളാണ് നന്നായി പഠിക്കും പക്ഷേ എന്തുചെയ്യാനാണ് ഒന്നും തലയിൽ നിൽക്കില്ല "
എന്നാണ് ഇത് അനവധി പ്രാവശ്യം കേൾക്കുന്ന മകൾ അവളുടെ ഉപബോധമനസ്സിൽ ശക്തമായി എഴുതിവയ്ക്കുന്നത് 
"ഞാനെന്ത് പഠിച്ചാലും മനസിൽ നിൽക്കില്ല "
എന്നുള്ളതാണ് പിന്നീട് ജീവിതാവസാനം വരെ ആ കുട്ടി എന്ത് പഠിച്ചാലും അത് തലയിൽ നിൽക്കാത്ത ഒരു അവസ്ഥ സംജാതമാവുകയും ചെയ്യും
ഇത്തരത്തിലുള്ള മൂന്ന് ലക്ഷത്തോളം സ്ക്രിപ്റ്റ്കളാണ് ഒരു കുഞ്ഞിന് 
7 വയസിനകം ലഭിക്കുന്നത്

 അതുപോലെ  മഴ നനഞ്ഞാൽ പനി വരും എന്നും നമ്മൾ കുട്ടികളോട് പറയാറുണ്ട് 650 കോടിയോളം വരുന്ന ജീവജാലങ്ങളിൽ മനുഷ്യനെ മാത്രം ബാധിക്കുന്ന ഒരു സ്ക്രിപ്റ്റ് ആണിത് എന്തുകൊണ്ടാണ് കുരങ്ങനും പട്ടിക്കും പൂച്ചയ്ക്കും  ആനയ്ക്ക്കും മഴകൊണ്ടാൽ പനി വരാത്തത്
 മഴ കൊണ്ടാൽ പനി വരും എന്ന
സ്ക്രിപ്റ് കൊടുക്കുന്നതിനാൽ ആണിത് . അല്ലെങ്കിൽ മഴകൊണ്ടാൽ പനിക്കുന്ന ഒരു കുട്ടിക്ക് കുളിച്ചാലും പനി വരേണ്ടതല്ലേ

നിനക്ക് ആത്മവിശ്വാസ കുറവാണ് 
നിനക്ക് മരത്തിൽ കയറാൻ കഴിയില്ല 
നീ പഠിക്കാൻ മണ്ടനാണ്
നീ മന്ദബുദ്ധി ആണ് 
നിനക്ക് ഓർമ്മശക്തി കുറവാണ് 

തുടങ്ങി അനേകായിരം സ്ക്രിപ്റ്റ് കളാണ് ഓരോ ദിവസവും രക്ഷിതാക്കൾ കുട്ടികൾക്ക് കൊടുക്കുന്നത് 
അങ്ങനെ ആത്മവിശ്വാസത്തോടുകൂടി ഭൂമിയിലേക്ക് വന്ന ഓരോ കുട്ടിയും ഇത്തരം സ്ക്രിപ്റ്റിനാൽ ആത്മവിശ്വാസമില്ലാത്ത ഒരു കുട്ടിയായി മാറുന്നു 
ഓരോകുട്ടിയും ജനിക്കുന്നത് രാജകുമാരനും രാജകുമാരിയും ആയിട്ടാണ് നിങ്ങളവളെ തവളകൾ ആക്കി മാറ്റുന്നു എന്നാണ്
എറിക് ബേൺ പറയുന്നത്

എന്റെ ജീവിതത്തിലെ രണ്ട് വ്യത്യസ്ത അനുഭവങ്ങൾ ഇവിടെ പങ്കുവച്ചുകൊണ്ട് ഞാൻ അത് വിശദീകരിക്കാം ഞാൻ വളരെ കുഞ്ഞായിരുന്ന സമയത്ത്
 വൈകുന്നേരങ്ങളിൽ ഞാനും ചേച്ചിയും അച്ഛനൊപ്പം നടക്കാനിറങ്ങുമ്പോൾ നാട്ടുകാർ അച്ഛനോട് ചോദിക്കുന്ന ഒരു ചോദ്യമാണ് 

എങ്ങനെയുണ്ട് മക്കളുടെ പഠനമൊക്കെ?

മൂത്തമകൾ അത്യാവശ്യം പഠിക്കും അവളെ പഠിപ്പിച്ച ഒരു നിലയിലെത്തിക്കണം രണ്ടാമത്തെ ആളുടെ കാര്യം പോക്കാണ് പശുവിനെ  കറക്കുക പാൽ സൊസൈറ്റി കൊണ്ട് കൊടുക്കുക ഇതൊക്കെയാണ് താല്പര്യം എങ്ങനെയെങ്കിലും പത്താംക്ലാസ് കയറ്റിവിടണം "

ഇതാണ് ഈ ചോദ്യത്തിന് മറുപടിയായി അച്ഛൻ എല്ലാവർക്കും കൊടുത്തിരുന്നത് ഒരു ദിവസം പലതവണ ഈ ചോദ്യം  ഈ ഉത്തരം കേൾക്കുന്ന എന്റെ ഉപബോധമനസ്സിൽ എഴുതപ്പെട്ടതാണ് പത്താംക്ലാസ് എങ്ങനെയെങ്കിലും പാസാകേണ്ട ഒരു വ്യക്തിയാണ് ഞാനെന്നത് 

ചേച്ചിയുടെയും എന്റെയും  ഒന്നാം ക്ലാസിലെ മാർക്ക് നോക്കിയിട്ടാണ് അച്ഛൻ ഈ വിധി നിശ്ചയിച്ചത് എന്നതുകൂടി ഇവിടെ ഓർമ്മിക്കണം

ഞാൻ പത്താം ക്ലാസ് പാസായത് എങ്ങിനെയോ കഷ്ടപ്പെട്ടാണ്  ആണ് പക്ഷേ ക്ലാസ്സിൽ ഞാൻ എപ്പോഴും ഒന്നാമനായിരുന്നു ടീച്ചർ ക്ലാസിൽ ചോദ്യം ചോദിക്കുമ്പോൾ ആദ്യം ഉത്തരം പറയുന്നത് ഞാനായിരുന്നു പക്ഷേ പരീക്ഷക്ക് എപ്പോഴും എനിക്ക് വളരെ കുറവായിരുന്നു എന്തായിരുന്നു കാരണം പത്താം ക്ലാസ് എങ്ങനെയെങ്കിലും കയറി വിടണെന്ന  എൻറെ ഉപബോധമനസ്സിൽ ഉള്ള ചിന്തയാണ്  ഇങ്ങനെ സംഭവിക്കാൻ കാരണം

കുഞ്ഞുണ്ണിക്ക് രണ്ടു വയസ്സുള്ളപ്പോൾ മുതൽ അവൻ ചുവരിലോ കടലാസിലോ എന്തെങ്കിലുമൊക്കെ  വരയ്ക്കുന്ന സമയത്ത്  ഞാനവനെ എല്ലാവർക്കും പരിചയപ്പെടുത്തിയിരുന്നത് അവൻ നല്ല ചിത്രകാരനാണ് അസാധ്യമായി ചിത്രം വരയ്ക്കും എന്നു പറഞ്ഞായിരുന്നു ആരോടെങ്കിലും ഫോൺ ചെയ്യുന്ന സമയത്ത് അവർ ചോദിച്ചാലും ഇല്ലെങ്കിലും അതിനിടക്ക് ഞാനവരോട് പറയുമായിരുന്നു

 "കുഞ്ഞുണ്ണി ഇവിടെയുണ്ട് നന്നായി ചിത്രം വരയ്ക്കും "

 എന്ന് ഞാൻ പലപ്പോഴും പരിചയപ്പെടുത്താറുണ്ട് അതിന്റെ റിസൽട്ട് കണ്ടുതുടങ്ങിയത് പിന്നീടാണ് അവൻ ഇന്ന് നല്ലൊരു ചിത്രകാരൻ ആണ്

നമ്മൾ കുട്ടികളോട് പറയുന്ന ഓരോ വാക്കുകളും അവൻറെ തലയിലെഴുത്ത് ആയി മാറുകയാണ്

അതുകൊണ്ടുതന്നെ കുട്ടികളോട് സംസാരിക്കുമ്പോൾ എന്താണ് പറയുന്നത് എന്ന് വ്യക്തമായി ധാരണ ഉണ്ടായിരിക്കണം

ജീവിക്കാനുള്ള അറിവ് 
ജീവനെക്കുറിച്ചുള്ള അറിവ് 
ജീവിതത്തെ കുറിച്ചുള്ള അറിവ് 

എന്നീ മൂന്നു തരത്തിലുള്ള അറിവുകൾ കേന്ദ്രീകരിച്ചായിരുന്നു ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായം നിലനിന്നിരുന്നത് 
എന്നാൽ പിന്നീട് വന്ന ചില കൈകടത്തൽ , മെക്കാളെയുടെ വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെ വന്ന മാറ്റങ്ങൾ നമ്മുടെ സംസ്കാരത്തെയും വിദ്യാഭ്യാസ രീതികളെയും ആകെ താറുമാറാക്കി ഇന്ന് വിദ്യാലയങ്ങളിൽ നിന്നും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നത് ജീവിക്കാനുള്ള അറിവ് അതായത് അക്കാഡമിക്കൽ കോളിഫിക്കേഷൻ മാത്രമാണ് 

എന്നാൽ മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും എങ്ങനെയാണ് ജീവിതം ആഘോഷിക്കുന്നത് എന്നുമുള്ള അറിവ് ലഭിക്കുന്നില്ല 

അതുപോലെതന്നെയാണ് ജീവനെക്കുറിച്ചുള്ള അറിവ് 
ആധ്യാത്മിക അറിവും അവനവനെക്കുറിച്ചുള്ള അന്വേഷണവും പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവും മുഴുവൻ ജീവജാലങ്ങളോടുള്ള സമീപനവും സ്നേഹവും ചേർന്നതാണ് ജീവനെക്കുറിച്ചുള്ള അറിവ് അത് ഉയർന്ന ആധ്യാത്മിക അനുഭവമാണ് 

ഈ മൂന്ന് തരത്തിലുള്ള അറിവും ലഭിക്കുമ്പോഴാണ് ഒരു കുട്ടി പൂർണമാവുന്നത്

16 comments:

  1. ഇത് സാർവത്രികമായി ഇന്ത്യ മുഴുവൻ പ്രചരണം നടത്തേണ്ട കടമ നമ്മൾ എല്ലാവരും ഏറ്റടുക്കാൻ samayamayi.
    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  2. Really thought provoking. Keep it up.

    ReplyDelete
  3. എനിക്കും തെറ്റ് പറ്റിയെന്നു മനസിലായി
    സാർ
    ഞാൻ തിരുത്താം

    ReplyDelete
  4. എനിക്കും തെറ്റ് പറ്റിയെന്നു മനസിലായി
    സാർ
    ഞാൻ തിരുത്താം

    ReplyDelete
  5. വളരെ നല്ല അറിവ് സാർ




    ReplyDelete
  6. കുട്ടികളുടെ 7 വയസ്സുവരെയുള്ള കാലം എത്ര പ്രധാനം!!!!!
    വളരെ നന്ദി സർ

    ReplyDelete
  7. വളരെ നല്ല സന്ദേശം ഞാൻ ഇതറിയാൻ വൈകിപ്പോയി ഇനിയെങ്കിലും ഈ അറിവിനെ എല്ലാവരും പ്രയോജനപ്പെടുത്തുന്നരീതിയിൽ അയച്ചുകൊടുക്കുകയും പറഞ്ഞു മനസ്സിലാക്കുകയും

    ReplyDelete
  8. Very valuable message to the new generation parents.

    ReplyDelete
  9. Sir, വളരെ നല്ലതും ഉയർന്ന നിലവാരവുമുള്ള അറിവ്, നേടേണ്ട സമയത്ത് നേടാനായില്ല എന്ന പരിഭവമേയുള്ളൂ!പുതു തലമുറ എടുത്തുപയോഗിച്ച് വിജയിക്കട്ടെ

    ReplyDelete
  10. ഇത് അനുഭവക്കുറിപ്പ് എന്ന് പലർക്കും േ
    തോന്നാനിട്ടുണ്ട്. തിരുത്തേണ്ടവർ തിരുത്തുവാൻ അവസരം പ്രയോജനെപടുത്തുക.

    ReplyDelete
  11. നല്ല രീതിയിൽ ലളിതമായി മൂല്യവത്തായ,
    എല്ലാവരും, പ്രത്യേകിച്ചും മാതാപിതാക്കളും
    എൽ.കെ.ജി. മുതൽ എൽ.പി.ക്ലാസ് അദ്ധ്യാപ
    കരും അപ്പൂപ്പന്മാരും, അമ്മൂമ്മമാരും
    (ഇപ്പോൾ അവരാണല്ലോ പേരക്കുട്ടികളെ
    പരിപാലിക്കുന്നത് ) മനസ്സിലാക്കേണ്ട കാര്യം.
    ഇത് മനസ്സിലാക്കി അതനുസരിച്ച് ശിശു പരിപാലന ശ്രദ്ധ ചെലുത്തുന്നത് രാജ്യ നന്മക്കും പുരോഗതിക്കും
    നല്ല പൗരസമൂഹസൃഷ്ടിക്കും ഉതകും

    ReplyDelete
  12. നല്ല അറിവുള്ള കാര്യങ്ങൾ. എന്റെ ജീവിതത്തിൽ ഇത് വരെ ആരും എനിക്ക് ഇതിനെ കുറിച്ച് പറഞ്ഞു തന്നിട്ട് ഇല്ല.സാർ പറഞ്ഞ കാര്യങ്ങൾ വിദ്യാഭ്യാസത്തിൽ ഉൾപെടുത്തേണ്ട താണ്. ഒരു ചെടിക്കു ആവശ്യം ഉള്ള സമയത്തു വളം ഇട്ടിട്ട് മാത്രമേ അതിനു നല്ല വളർച്ച ഉണ്ടാകൂ. ഇതുപോലെ ഓരോ മനുഷ്യന്റെയും കുട്ടിക്കാലം ഓരോ നല്ല വ്യക്തികളെ പാകപെടുത്തുന്ന സമയം ആണ്. ഇത് സംബന്ധിച്ചു എല്ലാ മാതാപിതാക്കൾക്കും കൃത്യമായ ധാരണ നൽകണം.ലോകത്തിന്റെ നില നിൽപ്പിന് തന്നെ ഇത് വളരെ ഉപകാരപ്രതമാണ്.

    ReplyDelete