Friday, April 10, 2020

അറിവും അനുഭവവും

സംഭവം വളരെ പഴയതാണ്
നിരക്ഷരകുക്ഷി കളായ ഒരുപറ്റം ജനങ്ങളുടെ ഗ്രാമം ആകെയുള്ളത് ഒരു സർക്കാർ ആശുപത്രിയും അവിടെ വിദഗ്ധനായ ഒരു ഡോക്ടറും
 കിട്ടുന്ന സമയത്തൊക്കെ ഡോക്ടർ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ആരോഗ്യ ശാസ്ത്രത്തെ കുറിച്ചുമെല്ലാം അല്ലറ ചില്ലറ ബോധവൽക്കരണം നടത്തി ഗ്രാമത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ആ ഗ്രാമത്തിലെ ഒരു കുട്ടിക്ക് പാമ്പ് കടിയേറ്റ്  ആശുപത്രിയിൽ കൊണ്ടുപോയി വിശദമായ പരിശോധനയ്ക്ക് ഒടുവിൽ ആ ബാലൻ മരിച്ചതായി വിദഗ്ധനായ
ഡോക്ടർ വിധിയെഴുതി

അങ്ങനെ ഗ്രാമീണർ എല്ലാവരും കൂടി ആ ബാലനെ സംസ്കരിക്കാൻ ആയി കൊണ്ട് പോകുമ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ ബാലൻ എഴുന്നേറ്റു പറഞ്ഞു

 "ഞാൻ മരിച്ചിട്ടില്ല" 
" ഞാൻ മരിച്ചിട്ടില്ല" 

അവൻറെ അച്ഛൻ മുന്നോട്ടുവന്നു മുഖത്ത് ആഞ്ഞ് ഒരു അടി കൊടുത്തു കൊണ്ട് പറഞ്ഞു 
"കുരുത്തം കെട്ടവൻ
അല്ലെങ്കിലും നീ കളവ് മാത്രമേ പറയാറുള്ളൂ ഈ ചിതയിലേക്ക് എടുക്കുന്ന നേരത്തെങ്കിലും നിനക്ക് സത്യം പറഞ്ഞു കൂടെ "


 പഠിച്ച് വിദഗ്ദനായ ഡോക്ടർ ആണ്    നീ മരിച്ചെന്ന്  പറഞ്ഞത്
ഞങ്ങളത് വിശ്വസിക്കണോ ?
അതോ  അക്ഷരാഭ്യാസമില്ലാത്ത നീ പറയുന്നത് വിശ്വസിക്കണോ ?
മിണ്ടാതെ കിടക്കടാ അവിടെ 
ഞങ്ങൾ ഇപ്പോൾ വളരെ ശാസ്ത്രബോധം ഉള്ളവരാണ്
ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട 

ആ ഗ്രാമത്തിലെ എല്ലാവരും തന്നെ അച്ഛന്റെ വാദത്തോടൊപ്പം ആയിരുന്നു.

Dr sreenath karayatt
10/ 4/ 20

No comments:

Post a Comment