നിങ്ങൾ സാക്ഷിയാണ്
ജീവിതത്തിൽ പ്രധാപ്പെട്ട രണ്ടു കാര്യങ്ങളാണ് ജനനവും മരണവും. ജനനം സംഭവിച്ചുകഴിഞ്ഞു. ഇനി മരണമാണ്, മരണം വളരെ ശക്തമാണ്, ഒരുകാര്യത്തെ മരണത്തിന് നിങ്ങളിൽ നിന്ന് എടുത്തു മാറ്റാനാകില്ല, അത് ധ്യാനമാകുന്നു. നിങ്ങൾക്ക് നിങ്ങളുടെ സ്വത്വത്തിൽ ജാഗ്രതയോടെ, ബോധത്തോടെ, നിരീക്ഷണത്തോടെ വേരുറച്ച് നിൽക്കാനായാൽ നിങ്ങൾ ശരീരമല്ലെന്നും നിങ്ങൾ മനസ്സല്ലെന്നും നിങ്ങൾ ഹൃദയമല്ലെന്നും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. നിങ്ങൾ കേവലം സാക്ഷി മാത്രമായ ഒരാത്മാവാകുന്നു. ആ 'സാക്ഷ്യത്വം ' നിങ്ങളെ അനുഗമിക്കും. അപ്പോൾ മരണത്തിനു പോലും നിങ്ങൾക്ക് സാക്ഷ്യം നിൽക്കാനാകും. ഈ സാക്ഷ്യം നിൽക്കലാണ് എല്ലാ മതത്തിന്റെയും ഉറവിടം. ആ ഉറവിടത്തെ സാക്ഷാത്കരിച്ചവർ, അവരാണ് ബോധോദയം പ്രാപിച്ചവർ --ബുദ്ധന്മാർ.
ജീവിതത്തിൽ നിങ്ങൾ എന്തൊക്കെ ചെയ്താലും, അതെന്തുമാകട്ടെ, അത് നിങ്ങളെ ധ്യാനത്തിലേക്ക് നയിക്കുന്നില്ലെങ്കിൽ അത് തെറ്റായ പ്രവൃത്തിയാണ്.
പീറ്ററുടെ പ്രസിദ്ധമായ തത്വങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. അതിലൊന്ന് ഇപ്രകാരമാണ് : 'തെറ്റായ ഒരു കാര്യത്തിന് അങ്ങനെയാവാനേ കഴിയൂ. 'രണ്ടാമത്തേത് ഇപ്രകാരമാണ് :' ഏത് വഴിയിലൂടെ സഞ്ചരിച്ചാലും യാത്ര ദുർഘടം പിടിച്ചതായിരിക്കും, സഞ്ചാരം കാറ്റിനെതിരെയായിരിക്കും. ' മൂന്നാമത്തെ തത്വം : 'നിങ്ങൾക്ക് വിജയിക്കാനാകില്ല. നിങ്ങൾക്ക് മറികടക്കാനാകില്ല, നിങ്ങൾക്ക് ഈ കളി ഉപേക്ഷിക്കാനുമാകില്ല. '
എന്നാൽ പീറ്റർ........ ഈ പീറ്റർ ആരെന്ന് എനിക്കറിയില്ല. ആർക്കുമറിയില്ല. അത്രമാത്രം പീറ്റർമാർ ലോകത്തെവിടെയും തത്വങ്ങൾ വിളമ്പി നടക്കുന്നുണ്ട്. എന്നാൽ ഇയാൾ ബുദ്ധനെക്കുറിച്ച് കേട്ടിട്ടില്ലെന്ന് തോന്നുന്നു. അതേ, ജയിക്കില്ല എന്നതും, മറികടക്കാനാകില്ല എന്നതും, കളി ഉപേക്ഷിക്കാനാകില്ല എന്നുമുള്ളത് ശരി തന്നെ. ഇവ മൂന്നും പരീക്ഷിച്ചു നോക്കിയതാണ് ഒന്നും വിജയിച്ചിട്ടില്ല. മുതലാളിത്തം കളി ജയിക്കാൻ ശ്രമിക്കുന്നു. അതാണ് മുതലാളിത്ത സമീപനം, മഹാനായ അലക്‌സാണ്ടറുടെ സമീപനം. രണ്ടാമത്തെ തത്വത്തിനെതിരായാണ് സോഷ്യലിസം യത്നിക്കുന്നത്. മുതലാളിത്തം പരാജയപ്പെട്ടിരിക്കുന്നു. കാരണം എല്ലാ അലക്‌സാണ്ടർമാരും പരാജയമായിരുന്നു. സോഷ്യലിസവും പരാജയപ്പെട്ടിരിക്കുന്നു. സ്റ്റാലിനും മാവോമാരും പരാജയമായിരുന്നു. കപട മതാത്മകരും പരാജയപ്പെട്ടിരിക്കുന്നു. അവർ കളിയിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. അതിനും സാധിക്കുകയില്ല.
എന്നാൽ ബുദ്ധന്മാർക്ക് മാത്രം അറിയാവുന്ന ഒരു നാലാമത്തെ കാര്യമുണ്ട്. നിങ്ങൾ കളിയിൽ നിന്ന് ഒഴിഞ്ഞുമാറേണ്ട ആവശ്യമില്ല. നിങ്ങൾക്കത് നിരീക്ഷിക്കാം. നിങ്ങൾ ഒളിച്ചോടേണ്ട കാര്യമില്ല. നിങ്ങൾക്ക് ഒരു സാക്ഷിയാവാൻ കഴിയും. അതാണ് എന്റെയും സമീപനം. എന്റെ സന്യാസിമാരോട് എനിക്കുള്ള സന്ദേശമിതാണ് : ഒളിച്ചോടാൻ ശ്രമിക്കരുത്. കാരണം ആർക്കും ഒളിച്ചോടാൻ സാധ്യമല്ല. നിങ്ങൾ എങ്ങോട്ടാണ് ഒളിച്ചോടുന്നത്? എവിടേക്ക് പോയാലും നിങ്ങൾ അതേ ആൾ തന്നെയായിരിക്കും. എവിടേക്ക് പോയാലും ഇത് അതേ ലോകം തന്നെയായിരിക്കും. എവിടേക്ക് ചെന്നാലും നിങ്ങളുടെ മനസ്സ് അതേ ലോകത്തെത്തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കും. കാരണം ലോകത്തിന്റെ വിത്തുകൾ നിങ്ങൾക്കുള്ളിലാണ് ഉള്ളത്. കളി ഉപേക്ഷിക്കാൻ കഴിയില്ല എന്നതും ശരിതന്നെ. എന്നാൽ നിങ്ങൾക്ക് ഈ കളിയിൽ ഒരു സാക്ഷിയാവാൻ കഴിയും--ജീവിതമാകുന്ന കളിയിൽ. നിങ്ങൾക്കതിനെ അതിവർത്തിക്കുവാനും കഴിയും. സാക്ഷ്യം വഹിക്കുക എന്നത് തന്നെയാണ് അതിവർത്തനം..
ഓഷോ
ഒരു ഗാനത്തിന്റ മൗനം
Great knowledge sheet. Thanks for sharing.
ReplyDeleteTrue..
ReplyDeleteOhh Excellent, thank you Sreenath ji
ReplyDeleteപ്രണാമം
ReplyDeleteThank u ജി 🙏
ReplyDeletePranam
ReplyDeleteThanks Srinathji
ReplyDeleteSuperb
ReplyDeleteവാക്കുകൾ ഇല്ല പക്ഷേ ഹൃദയത്തിൽ ആഴ്ന്നിറങ്ങി
ReplyDeleteClassile Oro vakkukalum athmavinodu chernnu nilkkunnu. Ithrayum Kalam cheytha Oro karyangalum ithonnumalla enikku entho cheythu theerkkanund ath idonnumalla ennu thonnarund. Pakshe athenthanennu mathram ariyilla.srinathji yue vakkukal enikku cheyyanulla vazhiyod aduppikkunnu Enna thonnal und. Ennallevarunnath enikkenthanu cheyyanulladennu nanasilakunnilla... Athinal sakshithwathilbnilkan thanne sramikkunnu. Thank u ji
ReplyDeleteGreat knowledge.
ReplyDeleteSreenathji...thank u so much for this classic knowledge 🙏🌹😊
ReplyDeletePranamam Gurunatha,Gurunathante Anugrahathal Swayam prayagnam kond ippolathe thalathil ninnum uyaran sadhikkum ennathu Sathyam anu.Guruvinte Anugraham koote und.chinthakalum karmavum sathyathinte pathayil. Koti koti pranamam.
ReplyDelete