Monday, April 27, 2020

തനിയാവർത്തനം

തനിയാവർത്തനം
Bruce gold berg ന്റെ
Past lives future lives revealed
എന്ന പുസ്തകത്തിലെ 
പുനർജന്മ്മത്തെകുറിച്ചുള്ള ഒരു ഡോക്യുമെന്റിന്റെ മലയാള പരിഭാഷ

ഡോ: ശ്രീനാഥ് കാരയാട്ട്

എന്റെ രണ്ടാമത്തെ പുസ്തകം, The Search for Grace 1  യിൽ പുനർജന്മത്തിന്റെ കേസ് ഡോക്യുമെന്റഡ്  കൈകാര്യം ചെയ്യുന്നുണ്ട്. ഒരു സ്ത്രീയിൽ നടത്തിയ മുൻജന്മ്മ റിഗ്രഷനിന്റെ ഭാഗമായി അവരുടെ കഴിഞ്ഞ  46 ജൻമ്മങ്ങളിലേക്ക് യാത്രനടത്തി. അതിൽ ഇരുപതാമത്തെ ജന്മ്മത്തിൽ അവരെ കൊലപ്പെടുത്തിയ ഒരു മനുഷ്യനുമായുള്ള ഇപ്പോഴത്തെ ബന്ധം തിരിച്ചറിഞ്ഞു. 


 (1994) “ആഴ്ചയിലെ സിബിഎസ് മൂവി” ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയുടെ കൺസൾട്ടന്റ് ആയതിനാൽ  എനിക്ക് വളരെയധികം സന്തോഷം തോന്നി.

ഐവി എന്ന രോഗിയുടെ മുജന്മ്മ ഹിപ്നോതെറാപ്പിയിലൂടെ  പല ചികിത്സാ ഗുണങ്ങളും സെർച്ച് ഫോർ ഗ്രേസ് എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു.

ഐവി ഒരു പരിശീലനം ലഭിച്ച ശാസ്ത്രജ്ഞയും വളരെ ബുദ്ധിമതിയും ആയിരുന്നു. അവൾക്ക് മുജന്മം എന്ന ആശയത്തോട് താൽപ്പര്യം തോന്നി. 

ചരിത്രത്തിലെ ഒരു ഘട്ടത്തിലേക്ക് മടങ്ങാനും ചരിത്രപരമായ പിന്തുണ ലഭിക്കാനും  മുജന്മ്മ ജീവിത പരിവേഷണം സഹായിക്കും എന്ന ആശയം അവൾക്കു ഏറെ ഇഷ്ട്ടമായി.

ഐവിയെ ഓർമ്മയിലേക്ക് മടങ്ങിപോകുന്നതിനു ആവശ്യമായ പദ്ധതി ആവിഷ്കരിച്ചു, അവളുടെ നിലവിലെ ബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്നതും നീക്കം ചെയ്യുന്നതുമായി  ഒരു മുജ്ജന്മം  തിരഞ്ഞെടുക്കുകയാണ്. 

മുൻപ്  മൂന്ന് അവസരങ്ങളിൽ ഐവിയെ കൊല്ലാൻ ശ്രമിച്ച ജോണുമായുള്ള തന്റെ മുജന്മ്മ ബന്ധം എന്തെന്ന് അറിയാൻ അവൾ ആഗ്രഹിച്ചു.

അതുപോലെ തന്നെ ദേവ്, അവനുമായി ഐവി നല്ലബന്ധം സൂക്ഷിച്ചിരുന്നു.ആ ബന്ധം തുടർന്ന് കൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചിരുന്നു.


ഐവിയിൽ ഞാൻ നടത്തിയ മുജന്മ റീഗ്രേഷനിൽ ഒടുവിൽ അവൾ എത്തിച്ചേർന്നത് 1920 കളിലെ ന്യൂയോർക്കിലെ ഗ്രേസ് ഡോസ് എന്ന അടിമ എന്ന നിലയിലാണ്


1927 മെയ് 17 ന് ജേക്ക് എന്ന അവളുടെ ഉടമസ്ഥൻ  (ജോണിന്റെ മുൻജന്മ്മം ആയിരുന്ന ആൾ ) അവളെ കൊലപ്പെടുത്തി. ഈ സംഭവത്തിൽ ഊന്നി പഠിക്കേണ്ടുന്ന രണ്ട് ഡസൻ വസ്തുതകൾ അവൾ എനിക്ക് നൽകി. 

എനിക്ക് നൽകിയ ഈ  വസ്തുതകൾ പരിശോധിക്കാൻ സിബിഎസ് ടെലിവിഷൻ ഒരു ഗവേഷകനെ നിയമിക്കുകയും 1994 മെയ് 17 ന് ഈ കേസ് ഒരു ടെലിവിഷൻ 

"ഗ്രേസ് ഡോസിന്റെ കൊലപാതകം മുതൽ കൃത്യം 67 വർഷം വരെ!"

 എന്ന പേരിൽ  സിനിമയായി സംപ്രേഷണം ചെയ്യുകയും ചെയ്തു.

ഈ ലേഖനത്തിൽ, എന്റെ പുസ്തകത്തിൽ ചിത്രീകരിച്ചിട്ടില്ലാത്ത ജോണിനൊപ്പം ഐവിയുടെ മുജന്മ ജീവിതങ്ങളിലൊന്ന് ഞങ്ങൾ പര്യവേക്ഷണം ചെയ്യുകയുണ്ടായി. 

ഭാഗ്യം എന്നുപറയട്ടെ, ജോണുമായുള്ള അവളുടെ അഭിനിവേശം മറികടന്ന് അവൾക്ക് ഈ പ്രശ്നം പരിഹരിച്ചു. 


ഐവി നൽകിയ വസ്തുതകളിൽ 24 എണ്ണത്തിൽ 22 എണ്ണം പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ  പരിശോധിച്ചു.പിശകുകൾ സംഭവിച്ചത് അവളുടെ പ്രായത്തിലും, മകന്റെ പേരിലും മാത്രമാണ് . കൊല്ലപ്പെടുമ്പോൾ ഗ്രേസ് ഡോസിന് 30 വയസ്സ് പ്രായമുണ്ടെന്ന് സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, അവളുടെ മകന്റെ പേര് ചെസ്റ്റർ എന്നുമായിരുന്നു റിപ്പോർട്ട് ഉണ്ടായത്.ഗ്രേസ് ഡോസായി സംസാരിക്കുന്ന ഐവി എന്നോട് പറഞ്ഞത്, അവൾക്ക് 32 വയസ്സായിരുന്നു എന്നും , മകന്റെ പേര് ക്ലിഫ് എന്ന് ആണെന്നും മാണ്. 

ഗ്രേസിന്റെ മരണ സർട്ടിഫിക്കറ്റും, മകന്റെ ജനന സർട്ടിഫിക്കറ്റും ശേഖരിക്കാൻ ഞാൻ ഗവേഷകനോട് ആവശ്യപ്പെട്ടു.എന്നാൽ അത് അത്ര എളുപ്പമല്ല. ഈ റെക്കോർഡുകൾ ലഭിക്കണമെങ്കിൽ, അപേക്ഷിക്കുന്ന ആൾ  കുടുംബാംഗമായിരിക്കണം, അല്ലെങ്കിൽ ഗവർണറുടെ ഓഫീസിൽ നിന്ന് അനുമതി ഉണ്ടായിരിക്കണം. അല്ലാതെ അത് ലഭിക്കുകയില്ലായിരുന്നു.


1927 മുതൽ 1992 വരെ ആരും ഈ രേഖകൾ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ 1992യിൽ  സിബി‌എസിന്റെ ഗവേഷകൻ ഈ രേഖകൾക്കു വേണ്ടി അപേക്ഷനൽകി, അതുകൊണ്ടുതന്നെ ഈ കേസ് പുനർജന്മവുമായി ബന്ധമുള്ള രേഖകളുൾപ്പെടുന്ന ഒരു കേസായി ഇത് വേറിട്ടുനിൽക്കുന്നു.

ഒരു ദിവസം രാത്രി 11 ന്  ഈ സിനിമ സംപ്രേഷണം ചെയ്തതിലൂടെ എന്റെ മുഖവും, അഡ്രസ്സും  രാജ്യവ്യാപകമായി വാർത്തകളിൽ ഇടം പിടിച്ചു.എന്റെ  മാനസിക ശാക്തീകരണ സന്ദേശത്തിന് ഇത് കൂടുതൽ ആക്കം കൂട്ടി.


പിന്നീട്  ഐവി ഡെൻമാർക്കിൽ 1061 ൽ ഒരു സ്ത്രീയായി ജനിച്ചിരുന്നതിലേക്ക് നമ്മൾ എത്തിച്ചേർന്നു . ഈ പ്രത്യേക റിഗ്രഷനിൽ, മറ്റ് പലതിലും ഉണ്ടായിട്ടില്ലാത്ത തരത്തിൽ  ഐവി അവളുടെ ശബ്ദത്തിന്റെ ആഴത്തിലും സ്വരത്തിലും മാറ്റങ്ങൾ അനുഭവിച്ചിട്ടുണ്ട്. 

ഐവിയുമായി ഞാൻ ചെയ്ത  46 പൂർവ്വജന്മങ്ങളിൽ നിന്നും തിരിച്ചെത്തുബോൾ ഐവിയുടെ  സ്വഭാവത്തിലും വൈവിധ്യമാർന്ന അനുഭവങ്ങളും വ്യക്തിത്വ സവിശേഷതകളിലെ മാറ്റങ്ങളും നിരീക്ഷിക്കപ്പെടുന്നു.

ആ സംഭവങ്ങളിേക്ക് നമുക്ക് പോകാം

ഡോ. ജി .: ഇപ്പോൾ എവിടെയാണ്  നിങ്ങൾ എവിടെയാണ്?

ഐവി: ഞാൻ ഒരു വലിയ ഡൈനിംഗ് റൂമിലാണ്.

ഡോ. ജി .: നിങ്ങൾ തനിച്ചാണോ?

ഐവി: അല്ല , രണ്ട് മുതിർന്ന ആൾക്കാർ  ഉണ്ട്. അവർ എന്റെ അമ്മയും അച്ഛനുമാന്നണ്.

ഡോ. ജി .: അവിടെ എന്താണ് നടക്കുന്നത്?

ഐവി: പ്രത്യേകിച്ചു അങ്ങനെ ഒന്നുമില്ല . ഞങ്ങൾ അത്താഴം കഴിക്കുകയാണ്.ഞങ്ങൾ എന്നും ആഹാരം കഴിക്കുന്ന വലിയ മേശയാണ് ഇത്.
ഐവിയുടെ കുടുംബം സമ്പന്നരായിരുന്നു. 16 വയസുള്ള  അവൾ അവരുടെ ഏകമകളും ആയിരുന്നു,  സുന്ദരിയായിരുന്നു. എങ്കിലും അവർ ലളിത ജീവിതം  നയിക്കുന്ന ആൾക്കാരായിരുന്നു.

ഡോ. ജി .: നിങ്ങളുടെ പിതാവ് എന്താണ് ചെയ്യുന്നത്?

ഐവി: അദ്ദേഹം രാജാവിനുവേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹം ഒരു ഉപദേശകനാണ്.

ഡോ. ജി .: നിങ്ങളുടെ ജീവിതം സന്തോഷകരമാണോ?

ഐവി:തീർച്ചയായും... എനിക്ക് പാർട്ടികളിലോക്കെ പോകാൻ സാധിക്കാറുണ്ട്,അവിടെ ഉള്ളവർ എന്നോട് നന്നായിത്തന്നെ പെരുമാറാറുണ്ട്.

ഡോ. ജി .: നിങ്ങൾക്ക് സഹോദരീസഹോദരന്മാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നാറുണ്ടോ?

ഐവി: ഏയ് ഇല്ല . ഏക സന്താനം ആയതിനാൽ എനിക്ക് കൂടുതൽ വാത്സല്യം ലഭിക്കാറുണ്ട് , അതെനിക്ക് ഇഷ്ട്ടമാണ്. അച്ഛന്റെ കൂട്ടുകാർ വല്ലപ്പോഴുമൊക്കെ വീട്ടിൽ വരുമ്പോൾ എനിക്ക് സമ്മാനങ്ങൾ ഒക്കെ കൊണ്ടുവന്നു തരാറുമുണ്ടായിരുന്നു.

ഡോ. ജി .: നിങ്ങളെ  പ്രണയിക്കുന്ന ആരെങ്കിലുമുണ്ടോ?    

ഐവി: ഉണ്ട്, എന്നെ ഇഷ്ടപ്പെടുന്ന ഒരു ആൺകുട്ടി ഉണ്ട്, ഒരിക്കൽ ഞാൻ അവനെ കണ്ടിട്ടുണ്ട്.

ഡോ. ജി .: നിങ്ങൾക്ക് അവനെ പിന്നെയും, പിന്നെയും കാണാൻ ആഗ്രഹം തോന്നിയോ?

ഐവി: ഏയ് അതെനിക്ക് അത്രവലിയ കാര്യമൊന്നുമല്ലായിരുന്നു. അവനെ എനിക്ക് ഇഷ്ട്ടമാണ്,പക്ഷെ അത് അത്ര തീവ്രെമൊന്നുമല്ലാ

ഈ കമിതാവ് ഐവി യുടെ ജീവിതത്തിൽ എത്ര സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് അറിയാനുള്ള എന്റെ ശ്രമങ്ങൾ ഞാൻ തുടർന്നു. 

അവളെ റീഗ്രേഷന് വിധേയമാക്കുന്നതിനു മുൻപ് തന്നെ ഞാൻ നൽകിയിരുന്ന നിർദ്ദേശങ്ങൾ എല്ലാം തന്നെ 

ജോൺ,ഡേവ് എന്നിവരുമായുള്ള അവളുടെ നിലവിലെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്നതിനും,
നീക്കംചെയ്യുന്നതിനും സഹായകരമായ ഏതെങ്കിലും ജന്മ്മത്തിൽ എത്തിച്ചേരാനാണ്.

ഈ കമിതാവിനു അത്രവലിയ പ്രാധാന്യം ഒന്നും അവൾ നൽകിയിട്ടില്ല എങ്കിലും, അയാളുടെ കമ്പനി അവൾക്കു ഏറെ സന്തോഷം നൽകുകയും, അയാളെ വീണ്ടും,വീണ്ടും കാണാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു.

ആ ജന്മത്തിൽ ഐവിയുടെ പേര്  റേച്ചൽ എന്നായിരുന്നു, അവളുടെ ജീവിതം സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതമായിരുന്നു. അവളുടെ പിതാവ് രാജാവിന്റെ ഉപദേഷ്ടാവായിരുന്നതിനാൽ, സാമൂഹിക പ്രവർത്തനങ്ങളിൽ അവരുടെ സാന്നിധ്യം നിർബന്ധമായിരുന്നു.

ഡോ. ജി .: നിങ്ങളുടെ അച്ഛന്റെ സ്വഭാവം എങ്ങനെയുള്ളതാണെന്നു വിശദികരിക്കാമോ?

ഐവി: അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല.

ഡോ. ജി .: അദ്ദേഹം അതിനെ പറ്റി വീട്ടിൽ ചർച്ച ചെയ്തിട്ടില്ലേ?

ഐവി: എനിക്ക് തോന്നിയിട്ടുള്ളത്  രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്നാണ്.  സൈന്യവുമായി ബന്ധപ്പെട്ടതും രാജാവിനെ സംരക്ഷിക്കേണ്ടതും ആയ കാര്യങ്ങൾ ആണ് അദ്ദേഹം ചെയ്യുന്നത് എന്ന് എനിക്ക് തോനുന്നു.

ഡോ. ജി .: നിങ്ങളുടെ അച്ഛന്റെ ജോലിയിൽ നിങ്ങൾ സന്തുഷ്ടയാണോ ?

ഐവി: എന്താണ് ജോലിയുടെ സ്വഭാവം എന്നത് അമ്മയ്ക്ക് പോലും കൃത്യമായി അറിയില്ല.പക്ഷെ ചില സമയങ്ങളിൽ അച്ഛൻ വളരെ ആവേശത്തിലായിരിക്കും.

ഡോ. ജി .:അപ്പോൾ മറ്റു സമയങ്ങളിലോ?

ഐവി: അയാൾ വളരെ വിഷമത്തിലും,ആശങ്കയിലും ആയിരിക്കും.പക്ഷെ ആ സമയത്തു ഞങ്ങൾക്ക് എങ്ങനെ സമാധാനിപ്പിക്കാനാവും.

ഡോ. ജി .: ഇത് നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ?

ഐവി: കുറച്ച്, പക്ഷെ അതിൽ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. അതുകൊണ്ടുതന്നെ വിഷമിച്ചിട്ടു കാര്യമില്ല .


ആദ്യം, റേച്ചൽ ഒരു നിസ്സാരയായ പെൺകുട്ടിയാണെന്നാണ്  ഞാൻ കരുതിയത്, പക്ഷേ ഞാൻ അവളുമായി കൂടുതൽ സംസാരിച്ചപ്പോൾ എനിക്ക് മനസിലായി, അവൾ വളരെ കാര്യപ്രാപ്തിയുള്ള കുട്ടിയാണെന്ന്. പതിനൊന്നാം നൂറ്റാണ്ടിലെ ഒരു സ്ത്രീയായിട്ടുകൂടി അവരുടെ ജീവിതത്തിന്മേൽ യാതൊരു നിയന്ത്രണവുമില്ല.എങ്കിലും റേച്ചൽ അത് മനസിലാക്കി  അവൾക്ക് മുന്നിൽ എത്തുന്ന  നിബന്ധനകളും വ്യവസ്ഥകളും മാത്രം പക്വതയോടെ കൈകാര്യം ചെയ്തു. 

രാഷ്ട്രീയത്തിൽ വളരെയധികം മുഴുകിയിരിക്കുന്ന ശക്തരായ കുടുംബത്തിൽ നിന്നുള്ള സജീവവും,ശോഭയുള്ളതും, ശക്തവുമായ സ്ത്രീയായിരുന്നു അവർ. അയൽരാജ്യങ്ങളുമായുള്ള നിരവധി ആക്രമണങ്ങളെയും യുദ്ധങ്ങളെയും കുറിച്ച്  അവർ വിവരിച്ചു. രാഷ്ട്രീയ സ്ഥിരതയുടെ കാലമായിരുന്നില്ല അത്.അവരുടെ  രാജാവ് രാജ്യ സുരക്ഷാ ആശങ്കാകുലനായിരുന്നു.

ഉന്നത കുലജാതൻമാർക്കിടയിൽ തന്നെ ഉത്തരം കൊടുക്കാൻ സാധിക്കാത്ത വിധത്തിൽ മരണം ഉണ്ടായിരിക്കുന്ന സന്ദർഭത്തിൽ രാജാവ് തീർച്ചയായും രാജ്യ സുരക്ഷയ്ക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. 
റേച്ചലിന്റെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവത്തിലേക്ക് ഞങ്ങൾ കടന്നു .

ഡോ. ജി .: ഞാൻ നിങ്ങളോട് അവസാനമായി സംസാരിച്ചതിനുശേഷം എന്താണ് സംഭവിച്ചത്?

ഐവി: ഞാൻ എന്റെ അച്ഛനെ ഓർത്തു വിഷമിക്കുകയാണ്.

ഡോ. ജി .: എന്തുകൊണ്ട്?

ഐവി: അദ്ദേഹം ഈയിടെ വളരെ അസ്വസ്ഥനാണ്.പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുകയുമില്ല.

ഡോ. ജി .: എന്താണ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് ?

ഐവി:  ഞാൻ കരുതുന്നത്. ഈ യുദ്ധങ്ങളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും രാജാവിന് ആശങ്കയുണ്ട്. അതിനാൽ തന്നെ  പതിവിലും കൂടുതൽ കപ്പലുകൾ നിർമ്മിക്കാൻ അദ്ദേഹം ഉത്തരവിട്ടു. നമ്മുടെ രാജാവ് അദ്ദേഹത്തിന്റെ എല്ലാ ഉപദേശകർക്കും മേൽ ഈ കാരണത്താൽ  സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ഞാൻ വിചാരിക്കുന്നു. സൈനിക കാര്യങ്ങളിലും സുരക്ഷാ പ്രശ്നങ്ങളിലും എന്റെ പിതാവ് അദ്ദേഹത്തിന്റെ ഉപദേഷ്ട്ടാവായതിനാൽ, പിതാവ് വളരെയധികം സമ്മർദ്ദത്തിലാണ്.

ഡോ. ജി .: ഇത് നിങ്ങൾ എങ്ങനെ മനസിലാക്കി?

ഐവി: എന്റെ കാമുകനെ കാണുന്നതിൽനിന്നും  അദ്ദേഹം എന്നെ വിലക്കി. അത് പോലെ, എനിക്ക് അവനെ ഇനി കാണാൻ കഴിയില്ലെന്നും  അദ്ദേഹം എന്നോട് പറഞ്ഞു.

ഡോ. ജി .: പക്ഷെ നിങ്ങൾ പറഞ്ഞത് അയാളുമായി അത്ര അടുത്ത ബന്ധം ഒന്നും നിങ്ങൾക്കില്ല എന്നല്ലേ എന്നിട്ടിപ്പോൾ എന്താണ് ഇങ്ങനെ?
ഐവി: ഞാൻ അദ്ദേഹവുമായി പ്രണയത്തിലല്ല, പക്ഷേ ഞാൻ ഒരു   19 വയസുള്ള സ്ത്രീയാണ് 
എന്നെ ആരെങ്കിലും കാണാൻ കഴിയില്ലെന്ന് വിലക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല.

ഡോ. ജി .: എന്തുകൊണ്ടാണ് ആ മനുഷ്യനെ നിങ്ങള്ക്ക് കാണാൻ സാധിക്കില്ല എന്ന് പറഞ്ഞതെന്ന് നിങ്ങള്ക്ക് മനസ്സിലായോ?


ഐവി: എന്നോട് പറഞ്ഞില്ല, എങ്കിലും  സുരക്ഷയോ സൈനിക കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന എന്തെങ്കിലും കാരണം ആവും എന്ന്  ഞാൻ കരുതുന്നു. ആരും എന്നോട് ഒന്നും പറഞ്ഞില്ല.

റേച്ചലിന്റെ കാമുകൻ ഒരു ചാരനോ,ഘാതകനോ ആണ് എന്ന്  സംശയിക്കുന്നുണ്ട്, അതുകൊണ്ടു തന്നെ  തന്റെ മകളെ ആ മനുഷ്യനിൽ നിന്ന് അകറ്റി നിർത്താൻ അവളുടെ അച്ഛൻ  ഉത്തരവിട്ടു, കാരണം എങ്ങനെയെങ്കിലും രാജാവിന്റെ അടുത്തെത്താൻ അവൻ  റേച്ചലിനെ ഉപയോഗിക്കുകയാണോ എന്ന് അവർ സംശയിച്ചു. ഈ ആരോപണങ്ങളെ ശരിവയ്ക്കുന്നതിന് ചില തെളിവുകൾ ഉണ്ടായിരുന്നു.

ഡോ. ജി .: നിങ്ങൾ എങ്ങനെയെങ്കിലും നിങ്ങളുടെ കാമുകനെ  കണ്ടുവോ?

ഐവി:ഇല്ല. ഞാൻ എന്റെ പിതാവിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കില്ല, കാരണം അച്ഛൻ വിലക്കിയതുകൊണ്ടുതന്നെ ഞാൻ അത് ധിക്കരിച്ചു പോകുകയില്ല.
റേച്ചൽ ഈ സാഹചര്യത്തെ അംഗീകരിച്ചു.ആ വ്യക്തിയെ കാണാതിരിക്കുന്നതിൽ അവൾക്കു അത്ര വലിയ വിഷമം ഒന്നുമുണ്ടായിരുന്നില്ല മാത്രവുമല്ല  അവളുടെ കുടുംബത്തെ അവൾ വല്ലാതെ സ്നേഹിച്ചിരുന്നു കൊണ്ടുതന്നെ അവരോടു വിശ്വസ്തത പുലർത്താനും അവൾ ശ്രദ്ധിച്ചുകൊണ്ട് സാധാരണ പോലെ അവളുടെ ജീവിതം മുന്നോട്ടു പോയി.

ഡോ. ജി .: വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഐവി: ഒരിക്കലും ഇല്ല. അതിനുള്ള സമയമാവുബോൾ അച്ഛൻ തന്നെ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തും.എനിക്കതിൽ പ്രത്യേകം താല്പര്യങ്ങൾ ഒന്നുമില്ല.

ഡോ. ജി .: അത് നിങ്ങൾക്ക് സ്വീകാര്യമാണോ?

ഐവി: അങ്ങനെയാണ് വിവാഹം... എന്നിൽനിന്നും ഇതാണ് പ്രതീക്ഷിക്കുന്നത്.
പുരുഷന്മാരുമായുള്ള ബന്ധം റേച്ചലിന് അത്രപ്രാധാന്യമുള്ളതൊന്നുമായിരുന്നില്ല

ഈ ജീവിതത്തിൽ എങ്ങനെയെങ്കിലും ജോൺ, ഡേവ് കടന്നു വരുമെന്ന് എനിക്കറിയാം, ഞാൻ തുടർന്നു.

ഡോ. ജി .: അവിടെ എന്തെങ്കിലും പ്രത്യേകമായ കാര്യം നടക്കുന്നുണ്ടോ?

ഐവി:  ഉണ്ട്. രാജാവ് ഒരു വലിയ അത്താഴവിരുന്ന് ഒരുക്കുന്നു, അതിലേക്കു അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. 

ഡോ. ജി .: ഈ പരിപാടിയുടെ പ്രത്യേകത എന്താണ്?

ഐവി: ഒരുപാട് പ്രധാനപ്പെട്ട ആളുകൾ അവിടെ ഉണ്ടാകും. ഇതിൽ  സാധാരണ ആളുകൾ മാത്രമായിരിക്കില്ല പങ്കെടുക്കുന്നത്, അതായതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഭുക്കന്മാർ പങ്കെടുക്കുന്ന വിരുന്നാണ് ഇത്.

ഡോ. ജി .: ഈ പ്രതിസന്ധി സമയത്ത് ഈ ആളുകളെ ഒക്കെ എന്തിനാണ് ഇവിടെ ക്ഷണിച്ചതെന്ന് നിങ്ങൾക്കറിയാമോ?

ഐവി:, ഇത് സൈന്യത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനായിരിക്കും. അല്ലെങ്കിൽ ഞങ്ങളും യുദ്ധത്തിലേക്ക് പോകുകയോ, സമാധാനപരമായ ചർച്ചകൾ നടക്കുകയോ ചെയ്യുന്നു. ഈ കാര്യങ്ങളിൽ ഞാനും ആശങ്കപ്പെടുന്നു.

ഡോ. ജി .: ഇപ്പോൾ എന്താണ് സംഭവിക്കുന്നത്?

ഐവി: ഓ, ഇത് വളരെ നല്ലതാണ്. എല്ലാവരും ഇപ്പോൾ വളരെ ശാന്തരാണ്.

ഡോ. ജി .: എന്താണ് സംഭവിച്ചത്?

ഐവി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാത്തരം മീറ്റിംഗുകളും നടക്കുന്നു. അച്ഛൻ രാവും പകലും ജോലിചെയ്യുകയായിരുന്നു .അദ്ദേഹം  നന്നായി ഉറങ്ങുന്നില്ല, എല്ലായ്പ്പോഴും ആശങ്കകൾ തന്നെ 

ഡോ. ജി .: അപ്പോൾ എന്തുകൊണ്ടാണ് പിന്നെ  ഈ വിരുന്നു?

ഐവി: ഇത്തരം ചർച്ചകൾക്ക് ശേഷം അവർ എപ്പോഴും അത് ആഘോഷിക്കാറുണ്ട്.

ഡോ. ജി .: പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ എല്ലാവരും ശാന്തരാണെന്നു പറഞ്ഞത് അവരെ ശാന്തമാക്കും വിധം എന്താണ് ഉണ്ടായത്?

ഐവി:. ഏതെങ്കിലും തരത്തിലുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു അല്ലെങ്കിൽ എന്തെങ്കിലും കരാറിലെത്തിക്കാണും.രാജാവിന്റെ ഉപദേഷ്ടാക്കളുടെയും ദൂതന്മാരുടെയും പ്രവർത്തനത്തിന്റെ ഫലമാണിത് സംഭവിച്ചത്.

ഡോ. ജി .: നിങ്ങളുടെ പിതാവ്?

ഐവി:.എന്റെ അച്ഛനെ കഴിവിനും പ്രയത്നത്തിനും പ്രതിഫലം ലഭിച്ചു. രാജാവ് അദ്ദേഹത്തിന് കൂടുതൽ ഭൂമിയും അധികാരവും നൽകി.

ഡോ. ജി .: എന്തുകൊണ്ടാണ് അദ്ദേഹം ഇത്രയധികം വിശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

ഐവി: അദ്ദേഹം വ്യാകുലതപെടുമ്പോൾ എനിക്ക് വിഷമം ഉണ്ടാകും.എന്നാൽ ഇപ്പോൾ സന്തോഷവാനാണ് അദ്ദേഹം. അദ്ദേഹം രാജ്യത്തോട് കൂറുള്ളവനാണ്.

ഡോ. ജി .: ഇത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.

ഐവി: രാജാവിന്റെ തീരുമാനങ്ങൾ എന്റെ ജനതയ്ക്കുള്ളതാണ്.
രാജാവിന് എതിരെ നിൽക്കുന്ന ആരെവേണമെങ്കിലും കൊല്ലാനോ ജയിലിൽ അടയ്ക്കാനോ രാജ്യത്തിന് പുറത്താക്കാനോ രാജാവിന് സാധിക്കും 

ഡോ. ജി .: നിങ്ങളെ സന്തോഷിപ്പിക്കുന്ന മറ്റെന്തെങ്കിലും അവിടെ നടക്കുന്നുണ്ടോ?

ഐവി: രാജാവ് എന്റെ വീട്ടിൽ അത്താഴത്തിന് വരാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങളുടെ കുടുംബത്തിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇത് കാരണം ഞങ്ങൾക്ക് സ്വപനം കാണാൻ കൂടി കഴിയാത്ത അംഗീകാരമാണ് ഇത്.
പാർട്ടി കുറച്ചുനേരം കൂടി തുടർന്നു ശേഷം ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. 
രാജാവിന്റെ സന്ദർശനത്തിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ട ചുമതല റേച്ചലിനും, അമ്മയ്ക്കും ആയിരുന്നു.ആ ദിവസം അടുക്കുേമ്പോൾ എല്ലാവര്യം
വളരെ ആവേശത്തിലാണ്. ജോലിക്കാർ വീട് ഒരുക്കുന്ന തിരക്കിലായിരുന്നു. റേച്ചലിനെ സംബന്ധിച്ചടുത്തോളം അവളുടെ അച്ഛനോളം തന്നെ പ്രാധാന്യം ഉണ്ട് രാജാവിനും. 

എന്നാൽ ഇനി നമ്മൾ കാണാൻ പോകുന്നത് സംഭവബഹുലമായ സന്ദർഭമാണ്. ഇപ്പോൾ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.
അഥിതി ഒരു രാജാവ് ആയതുകൊണ്ട് തന്നെ വേണ്ടത്ര സുരക്ഷാ ഓര്ക്കേണ്ടതുണ്ട്. വിശ്വസ്തനായ ഉപദേഷ്ട്ടാവിന്റെ ഒപ്പമാണ് എങ്കിലും മതിയായ സുരക്ഷാ ഒരുക്കേണ്ട ആവശ്യമുണ്ട്.

കൂടാതെ രാജാവിന്റെ സന്ദർശനത്തിന് ആതിഥേയത്വം വഹിക്കുന്ന ഒരു കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അവൾ വളരെ അധികം അഭിമാനിക്കുന്നുണ്ട്. 

ഞാൻ റേച്ചലിനെ രാജാവിനോടൊപ്പമുള്ള യഥാർത്ഥ അത്താഴത്തിലേക്കു സഞ്ചരിച്ചു.

ഡോ. ജി .:ഇപ്പോൾ കാര്യങ്ങൾ എങ്ങനെ പോകുന്നു?

ഐവി: എല്ലാം നന്നായിരിക്കുന്നു എന്ന് തോന്നുന്നു.

ഡോ. ജി .: നിങ്ങൾക്ക് പ്രത്യേകിച്ച് സന്തോഷം തോന്നുന്നില്ല.

ഐവി: ഉണ്ട് പക്ഷെ എന്റെ വീട്ടിൽ തന്നെ എനിക്ക് ഒരു അപരിചിതത്വം അനുഭവപ്പെടുന്നു.കാരണം എല്ലാ ഇടത്തും അപരിചിതർ മാത്രം.

ഡോ. ജി .: രാജാവിന്റെ സന്ദർശനത്തിൽ നിങ്ങൾ ആവേശത്തിലാണെന്നാണ്  ഞാൻ വിചാരിച്ചത്?

ഐവി: അതെ പക്ഷെ ഞാനാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് അതുകൊണ്ടു തന്നെ എനിക്ക് വളരെ തിരക്കുകളുണ്ട്, വിശ്രമിക്കാൻ പോലും സമയം കിട്ടുന്നില്ല.

ഒടുവിൽ, കാര്യങ്ങൾ എല്ലാം നന്നായി നടന്നു, റേച്ചലും അവളുടെ മാതാപിതാക്കളും രാജാവിനോടൊപ്പം  ഭക്ഷണം കഴിച്ചു. നിരവധി വിഭവങ്ങളുള്ള വലിയ വിരുന്നായിരുന്നു.

റേച്ചലിന്റെ പിതാവ് വിശ്വസ്ത ഉപദേശകനായതിനാൽ, രാജാവ് തന്റെ ഭക്ഷണം രുചിച്ചുനോക്കി ഉറപ്പുവരുത്തുന്ന ആളെ കൊണ്ടുവന്നില്ല.

ഡോ. ജി .: ഇപ്പോൾ കാര്യങ്ങൾ എങ്ങനെ പോകുന്നു?

ഐവി: വളരെ നല്ലതാണു എല്ലാവരും ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്നുണ്ട്.

ഡോ. ജി .: നിങ്ങളുടെ പിതാവ്?
ഐവി: അച്ഛൻ വളരെ സന്തോഷത്തിലാണ്, മാത്രമല്ല അമ്മയോടും എന്നോടും വളരെ കൃതജ്ഞത കാണിച്ചു.
ഈ അത്താഴവുമായി ബന്ധപ്പെട്ടുള്ള  ഒരു സുപ്രധാന സംഭവത്തിലേക്ക് ഞാൻ അവളെ നയിച്ചു.

ഡോ. ജി .: ഇപ്പോൾ എന്താണ് സംഭവിക്കുന്നത്?

ഐവി: എനിക്കറിയില്ല, പക്ഷേ ഞാൻ ഭയപ്പെടുന്നു.

ഡോ. ജി .: പതുക്കെ, നിങ്ങളെ അലട്ടുന്നതെന്താണെന്ന് എന്നോട് പറയുക.

ഐവി: രാജാവിന് എന്തോ അസുഖം ബാധിച്ചു അത് ഭക്ഷണത്തിൽ നിന്നുമാണോ എന്ന് പരിശോധിക്കുകയാണ് .

ഡോ. ജി .: മറ്റാരെങ്കിലും രോഗിയാണോ?

ഐവി: അല്ല രാജാവ് മാത്രമാണ് അസുഖ ബാധിതൻ.

ഡോ. ജി .: അത് മറ്റെന്തെങ്കിലും കാരണം കൊണ്ട് വന്നതാകില്ലേ?

ഐവി:  ഭക്ഷ്യവിഷബാധയാണെങ്കിൽ രാജാവിന്റെ ഭക്ഷണത്തിൽ ആരോ വിഷം ചേർത്തിരിക്കുന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും ആരോ ചെയ്തതാണ് ഇത്എന്ന് വരും അങ്ങനെ ആണെങ്കിൽ ഞങ്ങൾ എല്ലാവരും കുഴപ്പത്തിലാകും എന്ന് ഞാൻ ഭയപ്പെടുന്നു

രാജാവിന്റെ അസുഖത്തിന്റെ നിലവിലെ അവസ്ഥയിലേക്ക്  ഞാൻ റേച്ചലിനെ  കൊണ്ടുപോയി.

ഡോ. ജി .: എന്താണ് സംഭവിച്ചത്, റേച്ചൽ?

ഐവി: ഏതാണ്ട് വീട്ടുതടങ്കലിൽ ആയ അവസ്ഥയാണ് ഞങ്ങളുടേത്. രാജാവ് എന്റെ മാതാപിതാക്കൾക്കൊപ്പം അവരുടെ മുറിയിലാണ് അദ്ദേഹം മരിക്കുമോ എന്ന ഭയത്തിലാണ് എല്ലാവരും. എന്റെ അച്ഛൻ എന്നോട് ദേഷ്യത്തിലാണെന്നു എനിക്ക് തോന്നുന്നു. ഇനി രാജാവ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടാലും ഞനങ്ങൾക്കു കടുത്ത വിചാരണ നേരിടേണ്ടി വരും.
ഡോ. ജി .: രാജാവിനെ മരുന്ന് കൊണ്ട് രക്ഷിക്കാൻ സാധിക്കില്ലേ?
ഇപ്പോൾ എന്താണ് അവസ്ഥ ?

ഐവി: ഹോ!!! അദ്ദേഹം മരിച്ചു. എന്റെ കുടുംബവീട്ടിൽ വച്ച് അദ്ദേഹം മരിച്ചു.

ഡോ. ജി .: നിങ്ങൾ ശാന്തമാകു.., റേച്ചൽ, ആരാണ് ഇത് ചെയ്തത് എന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷിച്ചില്ല?

ഐവി: അവർ മണിക്കൂറോളം ഞങ്ങളുടെ അടുക്കളയിൽ അന്വേഷണം നടത്തി .

ഡോ. ജി .: അവർ എന്താണ് കണ്ടെത്തിയത്?

ഐവി: ഒടുവിൽ അവർ കൊലപാതകിയെ പിടികൂടി. പക്ഷെ ഇത് ആരാണെന്നു പറഞ്ഞാൽ നിങ്ങള്ക്ക് വിശ്വസിക്കാൻ കഴിയില്ല.

ഡോ. ജി .:  ആരാണ് അത്?

ഐവി: അത് എന്നെ പ്രണയിച്ചിരുന്ന ആ വ്യക്തിയാണ്.ഓർക്കുന്നില്ലേ ഞാൻ ചിലപ്പോഴൊക്കെ കാണാൻ പോയിരുന്ന ഒരാളെ.

ഡോ. ജി .: ആ ഉണ്ട് ബാക്കി പറയു....

ഐവി: അവനെ കാണാൻ എന്റെ പിതാവ് എന്നെ വിലക്കിയതിന്റെ കാരണം, ഈ മനുഷ്യൻ ഒരു ചാരനാണെന്ന്സംശയിച്ചതുകൊണ്ടാണ്. രാജാവിന്റെ ശത്രുക്കളുമായി അവനു ബന്ധമുണ്ടെന്ന് അവർക്കറിയാമായിരുന്നു, ഞങ്ങളുടെ നേതാവിനെ കൊല്ലാൻ അവർ നടത്തിയ ഗൂഢാലോചനയിൽ എന്നെയാണ് അവർ മാർഗ്ഗമായി തിരഞ്ഞെടുത്തത്.

ഡോ. ജി .: എന്തുകൊണ്ടാണ് നിങ്ങളുടെ പിതാവ് നിങ്ങളോട് ഇത് പറയാഞ്ഞത്?

ഐവി: മറ്റു ഉപദേഷ്ട്ടാക്കളും, രാജാവും പറഞ്ഞത് പ്രകാരമാണ് എന്നോട് അവർ ഒന്നും പറയാതിരുന്നത്.പിന്നെ ഞാൻ പേടിക്കേണ്ട എന്ന് അദ്ദേഹവും കരുതി.

ഡോ. ജി .: പിന്നെ എന്തിനാണ് ഈ സന്ദർശനം? ഇപ്പോൾ ഈ  യാത്ര പ്രത്യേകിച്ച് അപകടകരമാണെന്ന് രാജാവിനു അറിയാമായിരുന്നില്ല.

ഐവി: ചിലപ്പോൾ സമാധാന കരാറിൽ ഒപ്പിട്ടതിനു ശേഷം കൊലപാതകത്തിനുള്ള ഗൂഢാലോചന അവർ അവസാനിപ്പിച്ചിരിക്കും എന്ന് കരുതിക്കാണും.

ഡോ. ജി .: ഓ ! അവർക്കു തെറ്റുപറ്റി അല്ലെ.. ഇനി നിങ്ങളുടെ അച്ഛന് എന്ത് സംഭവിക്കും.

ഐവി: ഞങ്ങളെല്ലാവരും അറസ്റ്റിലായിരിക്കുന്നു, രാവിലെ അദ്ദേഹത്തെ കോട്ടയിലേക്ക് കൊണ്ടുപോകും

പിറ്റേന്ന്, റേച്ചലിനെയും കുടുംബത്തെയും, രാജാവിനൊപ്പം വന്ന മറ്റുള്ളവരെയും, കൂട്ടത്തിൽ കൊലപാതകിയേയും കോട്ടയിലേക്ക് കൊണ്ടുപോയി. കൊലപാതകിയെ ഉടൻ വധിക്കുകയും റേച്ചലിനെയും അവളുടെ മാതാപിതാക്കളെയും തടവറയിൽ പാർപ്പിക്കുകയും ചെയ്തു. ആരാണ് ഈ കൊലപാതകത്തിന്റെ സൂത്രധാരൻ എന്ന് പറയുമുൻപ് അയാൾ കൊല്ലപ്പെട്ടു, അതുകൊണ്ടുതന്നെ റേച്ചലിനും കുടുംബത്തിനും മേലുള്ള കുറ്റം നിലനിന്നു.കൂട്ടത്തിൽ പാചകക്കാരനും വധിക്കപ്പെട്ടു. റേച്ചലിനെയും,കുടുംബത്തെയും വിചാരണയ്ക്ക് വിധേയമാക്കി.
മാതാപിതാക്കളെ പ്രത്യേകം തടവറയിലും.റേച്ചലിനെ മറ്റൊരു തടവറയിലും പാർപ്പിച്ചു.

ഡോ. ജി .: നിങ്ങൾ ഇതിനെ എങ്ങനെ നേരിടും?

ഐവി: ഇവിടെ രണ്ടു കാവൽക്കാർ ഉണ്ട്.എനിക്ക് നല്ല പേടിയുണ്ട്, ഞാൻ ഇങ്ങനെ ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ്.

ഡോ. ജി .: എന്താണ് ആശയക്കുഴപ്പം?

ഐവി: കാവൽക്കാരിൽ ഒരാളായ ലാർസ് എന്നോട് വളരെ സൗമ്യനായാണ് ഇടപെടുന്നതു.എന്നോട് മാന്യമായി സംസാരിക്കുകയും, എനിക്ക് കുറച്ചു കൂടുതൽ ഭക്ഷണം തരുകയും ചെയ്തു.

ഡോ. ജി .: മറ്റ് കാവൽക്കാരൻ എങ്ങനെയാണു?

ഐവി: മറ്റവന്റെ പേര് എറിക് . അവൻ വളരെ ഉയർന്നവനും,അൽപ്പനും ആയിരുന്നു. അവൻ എന്നെ ഇപ്പോഴും അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു അതുകൊണ്ടുതന്നെ എനിക്ക് അവനെ ഭയമാണ്.

ഡോ. ജി .: ലാർസിന് നിങ്ങളെ സഹായിക്കാൻ കഴിയുമോ?

ഐവി: ഞാൻ ലാർസിനോട് ഇതേക്കുറിച്ച് ചോദിച്ചു, അദ്ദേഹത്തിന് ഞങ്ങളോട് സഹതാപമുണ്ട്.പക്ഷെ  എറിക്ക് ഒരു ആഭാസനാണ്. തടവുകാരായ സ്ത്രീകളെ ദുരുപയോഗം ചെയ്യാറുണ്ട്.

ഡോ. ജി .: നിങ്ങൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്നാണോ ഉദ്ദേശിച്ചത്?
ഐവി: അതെ. സ്ത്രീകളെ ഉപയോഗിച്ചതിന് ശേഷം കൊല്ലുകയാണ് ഇയാളുടെ പതിവ്.മറ്റുതടവുകാർ എല്ലാം അവനെ ഭയപ്പെടുന്നതിനാൽ ആരും ഒന്നും പറയില്ല.

ഡോ. ജി .: കോടതിയിൽ കാര്യങ്ങൾക്ക് മാറ്റമുണ്ടാവില്ലേ? നിങ്ങളുടെ അച്ഛന്റെ നിലയും വിലയും കണക്കിലെടുക്കില്ലേ?

ഐവി: അതൊക്കെ പണ്ട്, ഇപ്പോൾ ഞാനും എന്റെ അച്ഛനും അമ്മയും രാജാവിനെ വധിക്കാൻ കൂട്ടുനിന്ന ആൾക്കാർ എന്ന നിലയിലായി.
യഥാർത്ഥ കൊലയാളിയുമായുള്ള എനിക്കുണ്ടായിരുന്ന ബന്ധം ഇത് ദൃഢപ്പെടുത്തുന്നു.

ഞാൻ അടുത്തതായി റേച്ചലിനെ ജയിലിൽ അടച്ച ഒരു സുപ്രധാന സംഭവത്തിലേക്ക് ഞാൻ അവളെ നയിച്ചു.

ഡോ. ജി .: ഇപ്പോൾ എന്താണ് സംഭവിക്കുന്നത്?

ഐവി: ഓ എന്റെ ദൈവമേ, എനിക്ക് അനങ്ങാൻ കഴിയുന്നില്ല.

ഡോ. ജി .: എന്താണ് നടക്കുന്നത്?

ഐവി: എറിക് എന്നെ പീഡിപ്പിക്കുന്നു. 

ഡോ. ജി .: അവൻ നിങ്ങളോട് എന്താണ് ചെയ്യുന്നത്?

ഐവി: വിവരിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്റെ എല്ലാം നശിച്ചു. ഇപ്പോൾ അദ്ദേഹം എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി എന്നെ ബലാത്സംഗം ചെയ്യാൻ പോകുന്നു.വേണ്ട.. വേണ്ട..., മാറിനിൽക്കു ...

എറിക് ആവർത്തിച്ച് ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെ ആഘാതകരമായ രംഗം റേച്ചൽ വിവരിച്ചു. 
അവൾ ഒരു കന്യകയായിരുന്നതിനാൽ  അവൾക്ക് കൂടുതൽ ആഘാതകരമായി... രക്തം വരുന്നതിനെക്കുറിച്ചു വിവരിച്ചു... മരിച്ചു എന്ന് പോലും അവൾ കരുതി, പക്ഷേ ഉറക്കമുണരുബോൾ ലാർസ് അവൾക്കൊപ്പം ഉണ്ടായിരുന്നു.

ഡോ. ജി .: ലാർസ് നിങ്ങളോട് എങ്ങനെ പെരുമാറി ?

ഐവി: അവൻ എന്നോട് സഹതാപത്തോടുകൂടി എന്നോട് സംസാരിച്ചു. എനിക്ക് തീരെ വയ്യ.. മസിലുകൾ വേദനയാകുന്നു. ശരീരം അനക്കാൻകഴിയുന്നില്ല.
വേണമെങ്കിൽ അവന് എന്നെ ഉപദ്രവിക്കാൻ സാധിക്കും പക്ഷെ അവൻ എന്നോട് ദയ കാണിച്ചു.

ഡോ. ജി .: നിങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് അവൻ നിങ്ങളോട് എന്തെങ്കിലും പറഞ്ഞോ..?

ഐവി: അവർ രണ്ടുപേരും മരിച്ചു. എന്റെ അച്ഛനും,അമ്മയ്ക്കും  പീഡനം സഹിക്കാനായില്ല. എറിക് ഇരുവരെയും കൊന്നു, എന്നിട്ട് എന്നെ ബലാത്സംഗം ചെയ്തു.

ഡോ. ജി .: എന്തുകൊണ്ടാണ് എറിക് നിങ്ങളെയും കൊല്ലാത്തത്?

ഐവി: രാജാവിന്റെ കൊലപാതകിയുമായി നേരിട്ട് ബന്ധമുള്ളത് എനിക്കാണല്ലോ അതിനാൽ അതുമായി ബന്ധപ്പെട്ടു തെളിപെടുപ്പിനു എന്നെ ആവശ്യമുണ്ട്. എന്നാൽ എറിക് എന്നെ വീണ്ടും ബലാത്സംഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നതാണ് യഥാർത്ഥ കാരണം എന്ന് ലാർസ് എന്നോട് പറഞ്ഞു.

ഡോ. ജി .: ഇനി നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? 
ലാർസിന് സഹായിക്കാനാകുമോ?
ഐവി: ഒരിക്കലുമില്ല. ലാർസ് വളരെ നല്ലവനാണ്, പക്ഷേ എറിക് അവന്റെ മേലുദ്യോഗസ്ഥനുമാണ് മാത്രമല്ല കോട്ടയിലെ ആരും എന്നോട് ഒരു ദയയും കാണിക്കാൻ തയ്യാറല്ല. ഞാൻ കൂടുതൽ കാലമൊന്നും ജീവിച്ചിരിക്കില്ല.
റേച്ചൽ കടുത്ത വിഷമത്തിലായിരുന്നു. അതിന്റെ അടുത്ത ആഴ്ച, എറിക് അവളുടെ സെല്ലിലേക്ക് വീണ്ടും വന്നു പീഡിപ്പിച്ചു. അവളെ ക്രൂരമായി വേദനിപ്പിക്കുന്നതിൽ അയാൾ സന്തോഷം കണ്ടു. ഒരുതവണ അവൻ വേദനിപ്പിക്കുബോഴും മരണത്തിനായി അവൾ കൊതിച്ചു.മരണമല്ലാതെ ഇതിൽ നിന്ന് രക്ഷപ്പെടാൻ യാതൊരു വഴിയുമില്ലെന്ന് അവൾക്കറിയാമായിരുന്നു. അയാൾ വിരസനാകുന്ന സമയത്തു അവളെ അതിക്ഷേപിക്കുകയും, അപമാനിക്കുകയും ചെയ്യുമായിരുന്നു.എന്നിട്ടു അയാൾ വിചാരിക്കുന്നത് പോലെ റിപ്പോർട്ട് ചെയ്യും.

ഡോ. ജി .: റേച്ചൽ .., ഞാൻ നിങ്ങളോട് അവസാനമായി സംസാരിച്ചതിനുശേഷം എന്താണ് സംഭവിച്ചത്?

ഐവി: എനിക്ക് മരിക്കണം. എറിക് ഒരു വെറുപ്പുളവാക്കുന്ന മൃഗമാണ്. ഞാൻ ഉണർന്നിരിക്കുന്നുവെന്ന് അവനറിയുമ്പോൾ അവൻ എന്റെ സെല്ലിനരികിൽ നിൽക്കുകയും എന്നെ പരിഹസിക്കുകയും ചെയ്യുന്നു. എന്നിട്ട് എന്നെ കളിയാക്കുകയും പിന്നീട് എന്നോട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് എന്നോട് പറയുകയും ചെയ്യും.

ഡോ. ജി .: ലാർസ്  എങ്ങനെയാണ്?

ഐവി: ലാർസ് വളരെ ദയലുവാണു. എനിക്ക് കൂടുതൽ സമയം അവശേഷിക്കുന്നില്ലെന്ന് അവനറിയാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാൻ എറിക്കിന്റെ കൈകൾ കൊണ്ട് മരിക്കുമെന്ന് ലാർസ് എന്നോട് പറഞ്ഞു.

ഡോ. ജി .: നിങ്ങൾ ഇനി എന്തു ചെയ്യും?
ഐവി: ഞാൻ എന്തിനു മരണത്തെ ഭയപ്പെടണം.. പക്ഷെ ഈ അവസാന നിമിഷവും എന്റെ മനസ്സിൽ ലാർസ് ആണ്.

ഡോ. ജി .: അവൻ നിങ്ങളോടു ദയ കാണിച്ചാൽ അല്ലെ?

ഐവി: അതെ, പക്ഷെ അതിലും കൂടുതൽ എന്തോ...... അവൻ എന്നെ ഒരുപാടു സ്നേഹിക്കുന്നു.

ഡോ. ജി .: പിന്നെ അവനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?

ഐവി: ഇതിനു മുൻപ് എനിക്ക് മറ്റൊരു പുരുഷനോടും ഇങ്ങനൊരിഷ്ടം തോന്നിയിട്ടില്ല.. എനിക്ക് അവനെ ഒരുപാട് സ്നേഹിക്കണം എന്നുണ്ട്. പക്ഷെ എന്റെ സാഹചര്യം ഇങ്ങനെ ആയിപ്പോയില്ലേ...

അടുത്ത 24 മണിക്കൂർ ഏറ്റവും അസാധാരണമാണെന്ന്. രണ്ട് ദിവസത്തിനുള്ളിൽ റേച്ചലിനെ കൊല്ലാൻ പോവുകയാണെന്ന് എറിക് ലാർസിനോട് വീമ്പിളക്കി. ലാർസ് ഇത് റേച്ചലിനോട് പറഞ്ഞു എന്ന് മാത്രമല്ല, അവളെ രക്ഷിക്കാൻ കഴിയുന്ന ഒരു പദ്ധതി നിർദ്ദേശിക്കുകയും ചെയ്തു. രക്ഷപ്പെടാൻ സഹായിക്കാമെന്ന്  അദ്ദേഹം റേച്ചലിനോട് പറഞ്ഞു. അതിന്റെ പ്രത്യാഘാതം അവൻ കാര്യമാക്കിയില്ല.
എന്താണ് പറയേണ്ടതെന്ന് റേച്ചലിന് അറിയില്ല. അവൾ ഉടനടി സമ്മതിച്ചു പക്ഷെ വലിയ പ്രതീക്ഷയൊന്നും അവൾക്കുണ്ടായിരുന്നില്ല.

ഡോ. ജി .: നിങ്ങൾ എങ്ങനെ രക്ഷപ്പെടും?
ഐവി: ലാർസ് തടവറയുടെ വാതിൽ അർദ്ധരാത്രിയിൽ തുറന്നിടുകയും എനിക്കായി പുറത്ത്  കുതിരയെ ഒരുക്കിനിർത്തി. എനിക്കുള്ള  ഭക്ഷണവും വെള്ളവും എല്ലാം അദ്ദേഹം തയ്യാറാക്കി  എവിടേക്കു പോയാൽ സുരക്ഷിത ആവും എന്നതും നിർദേശിച്ചു.
ഡോ. ജി .: പിന്നെ.... പറയു .....
ഐവി:  എന്നോടൊപ്പം വരുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, പക്ഷേ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ അവൻ എന്നെ സ്നേഹിക്കുന്നുവെന്നും എന്നോടു പറഞ്ഞു,അദ്ദേഹം കൂടി വന്നാൽ അതിർത്തിയിൽ എത്താൻ ബുദ്ധിമുട്ടും എന്ന് പറഞ്ഞു.

അന്ന് രാത്രി ലാർസ് പറഞ്ഞതുപോലെ ചെയ്തു.റേച്ചൽ തടവറയിൽ നിന്നും പുറത്തുകടന്നു പക്ഷെ  അപ്രതീക്ഷിതമായി എറിക്ക് റേച്ചലിന്റെ മുറി സന്ദർശിക്കാൻ ചെന്നു. അത് കുഴപ്പമായി  അവൾ പോയതായി കണ്ടെത്തി. ലാർസിന് ഇതിൽ പങ്കുണ്ടെന്നു അയാൾ ഊഹിച്ചു,അതുകൊണ്ടു ലാറസിനെ ക്രൂരമായി മർദിച്ചതിനു ശേഷം കഴുത്തറത്തു. സ്നേഹിച്ച പെണ്ണിനെ സഹായിച്ചതിന്റെ പേരിൽ അയാൾ മരണം വരിച്ചു. അതേസമയം, കോട്ടയിൽ നിന്ന് രക്ഷപ്പെടാൻ റേച്ചലിന് കഴിഞ്ഞു,അവൾ  ഗ്രാമപ്രദേശങ്ങളിലേക്ക് എത്തി.

ഡോ. ജി .: നിങ്ങൾ ഇപ്പോൾ എവിടെയാണ്?

ഐവി:  എന്റെ ഭക്ഷണവും വെള്ളവും തീർന്നു, അതിർത്തി എവിടെയാണെന്ന് എനിക്കറിയില്ല.

ഡോ. ജി .: ഈ പ്രശ്നത്തിന് പരിഹാരം കണ്ടോ നിങ്ങൾ ?

ഐവി: എനിക്ക് അനങ്ങാൻ കഴിയില്ല. ഞാൻ വളരെ ദുർബലയായി. എനിക്ക് കിടക്കണം.

അതിർത്തിയിലേക്കുള്ള യാത്രാമധ്യേ റേച്ചൽ മരിച്ചു. 

അവളുടെ ഉപബോധ മനസ്സിൽ നിന്നും ഞാൻ മനസിലാക്കിയത് റേച്ചൽ എന്ന അവളുടെ മുജന്മ്മം അവളെ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്നാണ്. 

ഐവിയുടെ ജീവിതത്തിലെ ജോൺ ആണ് റേച്ചലെന്ന ജീവിതത്തിലെ എറിക്, ഡേവ് ആണ്  ലാർസ്. 

അവൾ ജോലിയിലായിരുന്നപ്പോൾ ദിവസേന അവളെ ഉപദ്രവിച്ച ഒരു ജോലിക്കാരൻ ആയിരുന്നു രാജാവിന്റെ കൊലപാതകി.

അങ്ങനെ ഞങ്ങൾ മുമ്പ് പര്യവേക്ഷണം ചെയ്തതിൽ നിന്ന് അസാധാരണവും വ്യത്യസ്തവുമായ ഈ ജീവിതം അവസാനിക്കുന്നു. ഞാൻ നടത്തിയ ഓരോ മുജന്മ  റിഗ്രഷനിലും ജോൺ, ഡേവ് എന്നിവരുമായുള്ള കർമ്മ  കൂടുതൽ വ്യക്തമായിക്കൊണ്ടിരുന്നു.

ഇത് കോപ്പി റൈറ്റ് ഉള്ള പുസ്തകത്തിൽ നിന്നും എടുത്ത്
എഴുതിയതാണ് അനുമതിക്കായി
ഇമെയിൽ അയച്ചിട്ടുണ്ട്

സ്നേഹപൂർവം
ഡോ: ശ്രീനാഥ് കാരയാട്ട്

No comments:

Post a Comment