ഉത്തമ രക്ഷാകർത്തൃത്വം
രക്ഷാകർത്തൃത്വം എന്ന കല
കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ ഒരുലക്ഷത്തിലധികം കുട്ടികളുടെ കൂടെ ഇരിക്കാനും അവരെ കേൾക്കാനും മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട് ആയിരക്കണക്കിന് രക്ഷിതാക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചിട്ടുണ്ട് നമ്മുടെ സുഹൃത്തുക്കളുടെ രക്ഷിതാക്കളുടെ ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഒരു പാരൻഡിങ് പുസ്തകം എഴുതണമെന്ന് പലകാരണങ്ങളാൽ നടന്നില്ല എന്നാൽ ഇപ്പോൾ നേരിട്ട് എത്താൻ കഴിയാത്ത വരിലേക്ക് താളുകളിലൂടെ എത്താം എന്ന് ബോധ്യപ്പെട്ടപ്പോൾ
ഇവിടെ
ഒരു പുസ്തകം ജനിക്കുന്നു
അല്ല
ഒരു രക്ഷിതാവ് ജനിക്കുന്നു
അല്ല
ഒരു നല്ല മനുഷ്യൻ ജനിക്കുന്നു
കഴിഞ്ഞ കുറെ വർഷത്തെ കൗൺസിലിംഗ് അനുഭവങ്ങളിൽനിന്നും പരിശീലന അനുഭവങ്ങളിൽനിന്നും പല രക്ഷിതാക്കളും ചോദിച്ച ചോദ്യങ്ങളും അതിൻറെ ഉത്തരങ്ങളും ഒക്കെയാണ് ഈ പുസ്തകത്തിലൂടെ കടന്നുപോകുന്നു
കഥകളിലൂടെയും ഉത്തരപ്രത്യുത്തരങ്ങളിലൂടെയും ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയും ഈ ലേഖനം നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്നു
സായാഹ്ന സമയത്ത് നിങ്ങളുടെ കൈപിടിച്ച് നടക്കുന്ന ഒരു സുഹൃത്ത് നിങ്ങളോട് പങ്കു വെക്കുന്ന ചില ചെറിയ കാര്യങ്ങൾ
ഒരുപക്ഷേ ഇത് നിങ്ങളെ മാറ്റിമറിച്ചേക്കാം ഇത് നിങ്ങൾക്കുള്ള സമ്മാനം അല്ല അടുത്ത തലമുറയ്ക്കുള്ള നമ്മുടെ സമ്മാനമാണ്
അധ്യായം 1
പത്താം ക്ലാസ്സുകാരുടെ രക്ഷിതാക്കളുടെ യോഗം വിദ്യാലയത്തിൽ നടക്കുകയാണ് ക്ലാസിലെ എല്ലാവരോടുമായി ഞാൻ ചോദിച്ചു നിങ്ങളുടെ കുട്ടികളെ എന്താ ക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്
പരിപൂർണ നിശബ്ദത വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ചില ഉത്തരങ്ങൾ ഓരോരുത്തരായി പറഞ്ഞു
ഒരു അമ്മ പറഞ്ഞു
എൻറെ മകൾക്ക് എന്താവാനാണോ താൽപര്യം
അതാവട്ടെ നമ്മുടെ ആഗ്രഹങ്ങൾ അല്ലല്ലോ കുട്ടികളുടെ തലയിൽ കെട്ടി വയ്ക്കേണ്ടത്?
ഞാൻ
നല്ല ചോദ്യം അപ്പോൾ നിങ്ങളുടെ മകൾക്ക് ഒരു ഭീകരവാദിയോ ഒരു തീവ്രവാദിയോ ആവാനാണ് ആഗ്രഹമെങ്കിൽ നിങ്ങൾ അതിന് അനുവദിക്കുമോ ?
അമ്മ
ഒരിക്കലുമല്ല അവൾ ഒരു നല്ല മനുഷ്യനായി, എല്ലാവർക്കും നന്മ ചെയ്യുന്ന ഒരു വ്യക്തി ആവണം എന്നാണ് എൻ്റെ ആഗ്രഹം
ഞാൻ
അങ്ങനെയാണെങ്കിൽ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങണമെന്നും നന്നായി പഠിക്കണമെന്നും ഒക്കെ അവളോട് പറയേണ്ടതുണ്ടോ നന്മയെക്കുറിച്ച്
നല്ല മനുഷ്യനാ വേണ്ടത് എങ്ങനെയാണ് എന്നതിനെ കുറിച്ചും ഒക്കെയല്ലേ പഠിപ്പിക്കേണ്ടത് അതിന് വിദ്യാലയത്തെ കാളും നല്ലത് സെമിനാരികളും ആശ്രമങ്ങൾ ഒക്കെയല്ലേ
അമ്മ
അങ്ങനെയല്ല സമൂഹത്തിൽ ഉന്നത ജോലിയും നല്ല വരുമാനവും നല്ല കുടുംബവും നല്ല ഉത്തരവാദിത്വവുമുള്ള വളരെ മൂല്യബോധമുള്ള ഒരു ഉത്തമ മനുഷ്യനാക്കുക എന്നതാണ് ഞാൻ ഉദ്ദേശിച്ചത്
ഞാൻ
അപ്പോൾ നിങ്ങൾ ആദ്യം പറഞ്ഞ ഉത്തരം തെറ്റാണ് നിങ്ങൾ ആദ്യം പറഞ്ഞത് അവൾ എന്താണോ ആഗ്രഹിക്കുന്നത് ആവട്ടെ എന്നായിരുന്നു പക്ഷേ ഇപ്പോൾ നിങ്ങൾ വളരെയധികം ഡിമാൻഡുകൾ വെക്കുന്നുണ്ട്
നിങ്ങൾ ഒരു ഫ്രെയിം ഉണ്ടാക്കി ആ ഫ്രെയിമിൽ മക്കളെ വളർത്തി നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പ്രോഡക്റ്റ് ആയി മക്കളെ മാറ്റാനാണ് എല്ലാശ്രമങ്ങളും ഒരുപക്ഷേ ഇന്ന് ഈയൊരു ക്ലാസിന് നിങ്ങൾ വന്നതിൻ്റെ ഉദ്ദേശവും മകളെ പഠിപ്പിച്ച്
വലിയ നിലയിൽ,
വലിയ ഉദ്യോഗം ,
വളരെ സന്തോഷത്തോടെയുള്ള ജീവിതം ഒക്കെയുള്ള
നിങ്ങളുടെ സ്കെയിൽ അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തി ആക്കി മാറ്റാനാണ്
അമ്മ
അതുപിന്നെ മക്കളെ നല്ലവഴിക്ക് നയികേണ്ടത് രക്ഷിതാക്കളുടെ കർത്തവ്യം അല്ലേ ഇല്ലെങ്കിൽ നാളെ അവർ നമ്മളെ പഴിക്കില്ലേ അതുപോലെതന്നെ നമ്മൾക്കും ജീവിതത്തിൽ ഒരു കുറ്റബോധം ഉണ്ടാവുകയില്ല ഞാൻ വേണ്ടതുപോലെ വളർത്തിയില്ല എന്ന കാര്യത്തിൽ
അമ്മ
ഞാൻ അവൾ ഒരു തെറ്റിലേക്ക് പോവാതെ ശരിയായ രീതിയിൽ ജീവിക്കുക സാമാന്യ മാർക്ക് വാങ്ങി നല്ല ഒരു പ്രൊഫഷൻ സ്വീകരിച്ചു സന്തോഷമായി ജീവിക്കുക ഇപ്പോഴത്തെ കാലത്ത് ജീവിക്കണമെങ്കിൽ നല്ല മാർക്കും ജോലിയും വിജയവും ഒക്കെ ഉണ്ടെങ്കിൽ അല്ലെ പറ്റൂ
ഞാൻ
ഈ ശരി തെറ്റ് എന്ന് പറയുന്ന സാധനങ്ങൾ എപ്പോഴും ആപേക്ഷികമാണ് നിങ്ങളുടെ ശരിയായിരിക്കണമെന്നില്ല നിങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ആളുടെ ശരി പ്രായത്തിനനുസരിച്ച് കാലഘട്ടത്തിനനുസരിച്ച് കാലത്തിനനുസരിച്ച് ശരിതെറ്റുകൾ മാറിക്കൊണ്ടേയിരിക്കും അതിനാൽ നിങ്ങളുടെ ശരിയും അവളുടെ ശരിയും ഒന്നാ,വണമെന്നില്ല നിങ്ങളുടെ ശരിയിലേക്ക് അവളെ കൊണ്ടുവരാൻ ശ്രമിക്കുന്നത് ഒരു പക്ഷേ അവൾക്ക് നാളെ മാനസിക പ്രയാസങ്ങൾ ഉണ്ടാക്കിയേക്കാം
അമ്മ
പിന്നെ നമ്മുടെ മക്കളെ കുറിച്ച് നമ്മൾ സ്വപ്നം കാണേണ്ട എന്നാണോ സാർ പറയുന്നത് അവരെ അവരെ തോന്നുന്ന വഴിക്ക് വിട്ട് അവർ നാളെ സാമൂഹികവിരുദ്ധരോ താന്തോന്നികളുമായി മാറിയാൽ അത് ദോഷമല്ലേ
ഞാൻ
തീർച്ചയായും അങ്ങനെ തീവ്രവാദികളും സമാജത്തിന് ഉപദ്രവമുണ്ടാക്കുന്ന വരും നമുക്ക് ചുറ്റും ധാരാളമുണ്ട് അവർ എങ്ങനെ ഉണ്ടായി ?
ഈ ലോകത്തിനുവേണ്ടി പ്രവർത്തിക്കുന്നവരും ചിന്തിക്കുന്നവരും മാതൃകാ പുരുഷന്മാരും
എങ്ങനെ ഉണ്ടായി ?
ആരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നൊക്കെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്
അമ്മ
കുട്ടികൾ അറിവില്ലാത്തവരെ അവർക്ക് കൃത്യമായ അറിവ് കൊടുക്കേണ്ടതും ശരിയായ രീതിയിലേക്കു വളർത്തി വലുതാക്കുന്നത് നമ്മുടെ കർത്തവ്യം അല്ലെ നമ്മൾ സ്വപ്നം കണ്ടാലല്ലേ അവർക്ക് അത് ആയിത്തീരാൻ സാധിക്കുകയുള്ളൂ
ഞാൻ
നിങ്ങളുടെ അച്ഛനുമമ്മയും സങ്കല്പിച്ചത് പോലെ, സ്വപ്നം കണ്ടതുപോലെ ആയിത്തീരാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ? നെഞ്ചിൽ കൈവെച്ച് നിങ്ങൾക്ക് പറയാൻ സാധിക്കുമോ എന്ന് അച്ഛനും അമ്മയും ആഗ്രഹിച്ചത് പോലെ തന്നെയാണ് ഞാൻ ആയിത്തീർന്നത് എന്ന്
അമ്മ
ഒരിക്കലും എനിക്ക് സാധിച്ചിട്ടില്ല എന്നെ ഒരു ഡോക്ടർ ആകണമെന്നായിരുന്നു എൻറെ അച്ഛനും അമ്മയും ആഗ്രഹിച്ചത് പക്ഷേ എനിക്ക് പഠിക്കാൻ കഴിവില്ലാത്തതിനാൽ അവരുടെ സ്വപ്നത്തിന് അനുസരിച്ച് ഉയരാൻ എനിക്ക് സാധിച്ചില്ല
ഞാൻ
നിങ്ങളുടെ അച്ഛനെയും അമ്മയുടെയും സ്വപ്നത്തിൻ അനുസരിച്ച് ഉയരാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ നിങ്ങളുടെ മക്കളെ അതായി കാണാനുള്ള അവകാശം അധികാരം നിങ്ങൾകുണ്ടോ
അമ്മ
ഇല്ല
ഞാൻ
ആരാണ് പറഞ്ഞത് ഇല്ലാന്ന് തീർച്ചയായുമുണ്ട്
നിങ്ങളുടെ അച്ഛനും അച്ഛനുമമ്മയും ആഗ്രഹിച്ചത് പോലെ നിങ്ങള്ക്ക് ആവാൻ സാധിക്കാത്തതിന് കാരണവും, നിങ്ങളെ മക്കളെ നിങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം എത്തിക്കാനുള്ള വഴികളും അറിയണം എന്ന് മാത്രം
അമ്മ
എസ് അതറിയാൻ ഞങ്ങൾക്ക് വളരെ താല്പര്യമുണ്ട് എന്തൊക്കെ കാര്യങ്ങളാണ് ഒരു വ്യക്തിയെ സൃഷ്ടിക്കുന്നതിൽ പ്രധാന ഘടകങ്ങൾ
ഞാൻ
നിങ്ങളുടെ കുട്ടിയുടെ ജോലിയോ സാധ്യതകളും ഒക്കെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്ക് തന്നെയാണ് അവരുടെ 13 വയസ്സിലാണ് അവർ വ്യക്തിത്വം ഉള്ളവരാകുന്നത് അവരുടെ ഭാവിയെ കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നത്
അതുവരെ അവർ ആഗ്രഹങ്ങളിലൂടെയാണ് കടന്നുപോകുന്നത്
ബസ് ഡ്രൈവറെ കാണുമ്പോൾ അതാവണമെന്നും ടീച്ചറെ കാണുമ്പോൾ അതാവണം എന്നും അങ്ങനെ ഓരോ ദിവസവും ഓരോ ആഗ്രഹങ്ങൾ
എന്നാൽ ഒരു കുട്ടിയുടെ ഭാവി തീരുമാനിക്കുന്നത് അവൻ ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് അവൻ എന്താകണം എന്നു തീരുമാനിക്കുന്നത് ഇതൊക്കെ എവിടെ വച്ചാണ് ആരാണ് എങ്ങനെയാണ് ഇതിന് പിന്നിലുള്ള രഹസ്യം എന്തൊക്കെയാണ് എന്നുള്ളത് നമുക്ക് വിശദമായി തന്നെ പഠിക്കാം
അമ്മ
സർ ഈ ലോകത്ത് ഇപ്പോൾ ഏറ്റവും അത്യാവശ്യമുള്ള ഒരു അറിവ് തന്നെയാണ് ഇത് ഞങ്ങൾ അക്ഷമയോടെ അതിനെക്കുറിച്ച് പഠിക്കാൻ കാത്തുനിൽക്കുന്നു
ഞാൻ
ഇവിടെ ഉപ്പുമാവ് ഉണ്ടാക്കാൻ അറിയുന്നവർ ആരാണ്
ഒരു Parant എനിക്ക് അറിയാം ഞാൻ
ഒന്ന് പറയാമോ എങ്ങനെയാണ് ഒരു ഉപ്പുമാവ് ഉണ്ടാക്കുന്നതെന്ന് (ഉപ്പുമാവ് ഉണ്ടാക്കുന്ന വിധം അയാൾ വിശദമായി തന്നെ അവിടെ ചർച്ച ചെയ്യുന്നു)
ഞാൻ
ഒരു ഉപ്പുമാവ് ഉണ്ടാക്കണമെങ്കിൽ പോലും നമ്മൾക്ക് നല്ല വൈദഗ്ധ്യം ആവശ്യമുണ്ട് ഏതൊക്കെ സമയത്ത് എന്തൊക്കെ ചേർക്കണം കൃത്യമായ സമയം കൃത്യമായ അളവ് കൃത്യമായ കൂട്ടിച്ചേർക്കൽ എന്നിവയൊക്കെ കൃത്യം ആകുമ്പോഴാണ് ഏറ്റവും നല്ല ഒരു ഉപ്പുമാവ് സൃഷ്ടിക്കപ്പെടുന്നത് എന്നാൽ ഒരു ഉപ്പുമാവ് സൃഷ്ടിക്കുന്നതിൽ നമ്മൾക്ക് ഇത്രയും വൈദഗ്ധ്യം ആവശ്യമുണ്ടെങ്കിൽ നല്ല ഒരു കുട്ടിയെ മനുഷ്യനെ സൃഷ്ടിക്കുന്നതിൽ നമുക്ക് വൈദഗ്ദ്ധ്യം ആവശ്യമില്ലേ
ഒരു കുട്ടി എവിടെയാണ് സൃഷ്ടിക്ക പെടുന്നത് ?
ഒരു ചായ എവിടെയാണ് ആദ്യം സൃഷ്ടിക്കപ്പെടുന്നത് ?
ചായ ആദ്യം സൃഷ്ടിക്കപ്പെടുന്നത് അമ്മയുടെ മനസ്സിലാണ് അമ്മയുടെ മനസ്സിൽ വരുന്ന ചായയാണ് നമുക്ക് ലഭിക്കുന്നത് അമ്മയുടെ സങ്കൽപ്പത്തിലെ ചായക്ക് മധുരം കുറവാണെങ്കിൽ നമുക്ക് ലഭിക്കുന്ന ചായക്കും മധുരം കുറവായിരിക്കും
സങ്കല്ലമാണ് ആദ്യം സൃഷ്ടിക്കപ്പെടുന്നത് അതാണ് റിസൾട്ടായി നമ്മുടെ മുന്നിലെത്തുന്നത്
അമ്മ
ചായയുടെയും മേശയുടെയും കാര്യത്തിലൊക്കെ ഇത് ശരിയാണ് പക്ഷേ നമ്മുടെ കുട്ടി എന്ന് പറയുന്നത് ജീവനുള്ള ഒരു വസ്തുവല്ല അപ്പോൾ എങ്ങനെയാണ് ഇത് ശരിയാവുന്നത്
തുടരും
ഞാൻ
ഒരു ഭാര്യയും ഭർത്താവും ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കുന്ന മുഹൂർത്തത്തിൽ ആ കുട്ടി സൃഷ്ടിക്കപ്പെടുന്നു എന്നാണ് ഭാരതീയ ആചാര്യന്മാർ പറയുന്നത് ഇന്ന് മോഡേൺ സയൻസ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് അൺവാണ്ടഡ് ചൈൽഡ് എന്ന വിഷയം കല്യാണം കഴിഞ്ഞ ഉടനെ ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് തീരുമാനിക്കുന്നത് അടുത്ത അഞ്ചുവർഷത്തേക്ക് കുട്ടികൾ വേണ്ട എന്നതാണ് എന്നാൽ അബദ്ധവശാൽ കുട്ടി വയറ്റിലുണ്ടാകുന്ന സമയത്ത് ആ കുട്ടിയെ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഒഴിവാക്കാതെ വന്നപ്പോൾ അതിനെ പ്രസവിക്കാൻ തീരുമാനിക്കുന്നു അങ്ങനെ പ്രസവിച്ച കുട്ടിക്ക് ഉണ്ടാകുന്ന ഒരു പ്രത്യേക മാനസികാവസ്ഥയാണ് ഞാൻ ആർക്കും വേണ്ടാത്തവനാണ് എന്നെ ആർക്കും ഇഷ്ടമില്ല എന്നൊക്കെ അവർ പറഞ്ഞു കൊണ്ടേയിരിക്കും അച്ഛനോടും അമ്മയോടും യാതൊരുതരത്തിലുള്ള ഇമോഷണൽ ബാങ്ക് അക്കൗണ്ടിംങ്ങും ഉണ്ടായിരിക്കില്ല
ഒരു ഗർഭിണി ഗർഭകാലത്ത് അനുഭവിക്കുന്ന ഓരോ ചിന്തകളും കുട്ടിയായി മാറുന്നുണ്ട് ഗർഭസമയത്ത് ഭാര്യയും ഭർത്താവും അനുഭവിക്കുന്ന മാനസികാവസ്ഥ കുട്ടിയെ വളരെ ആഴത്തിൽ സ്വാധീനിക്കുന്നു എന്നാണ് ഭാരതീയ ദർശനങ്ങൾ നമുക്ക് പറഞ്ഞുതരുന്നത് വികൃതരൂപത്തിലുള്ള വ്യാസനെ കാണാനെ വയ്യ എന്ന മാനസീകാവസ്ഥയിൽ കണ്ണടച്ചു ഗർഭാധാനം നടത്തിയതിനാൽ അന്ധനായി ജനിച്ച ധൃതരാഷ്ട്രരുടെ കഥയും വളരെ സന്തോഷത്തോടുകൂടി ഗർഭത്തെ സ്വീകരിച്ചപ്പോൾ ഉണ്ടായ മഹാനായവിദുരരുടെ കഥയും നമ്മളെ ഓർമിപ്പിക്കുന്നു പ്രഹ്ലാദൻ്റെ കഥയും അഭിമന്യുവിനെ കഥയും കാക്കശ്ശേരി ഭട്ടതിരിപ്പാടിൻ്റെ കഥയും അഷ്ടാവക്രൻ്റെ കഥയും അങ്ങനെ അങ്ങനെ അനേകം അനേകം ഉദാഹരണങ്ങൾ നമ്മുടെ മുമ്പിൽ വെക്കുന്നു
(നിങ്ങളുടേതെന്ന് നിങ്ങൾ അവകാശപ്പെടുന്ന കുഞ്ഞുങ്ങൾ വാസ്തവത്തിൽ നിങ്ങളുടേതല്ല .
അവർ ജീവിതത്തിന്റെ നൈരന്തര്യത്തിൻ പ്രയാണത്തിൽ നിലനിൽക്കാനുള്ള സന്തതികളത്രെ .
അവർ ഈ ലോകത്തു വന്നത് നിങ്ങളിലൂടെ .എന്നാലവരുടെ ആരൂഢം നിങ്ങളല്ല .
അവർ ജീവിച്ചുപോരുന്നത് നിങ്ങൾക്കൊപ്പം .എന്നാൽ ഉടമസ്ഥർ നിങ്ങളല്ല .നിങ്ങൾക്കവരെ സ്നേഹിക്കാം എന്നാൽ ചിന്ത അവരുടെ മേൽ ചെലുത്തരുത് .അവരുടെ ദേഹങ്ങളെ നിങ്ങൾക്ക് പരിപാലിക്കാം .എന്നാലാത്‌മാവിനെ ഭദ്രമാക്കുവാൻ ശ്രമിക്കരുത് .എന്തെന്നാൽ നിങ്ങളുടെ സ്വപ്നങ്ങളിൽ പോലും അപ്രാപ്യമായ നാളെയെന്ന ഗൃഹത്തിലാണ് അവരുടെ ആത്മാക്കളുടെ വാസം .
അവർ നിങ്ങളെപ്പോലെയാകാൻ ശഠിക്കരുത് .അവരെപ്പോലെയാവാൻ നിങ്ങൾ ശ്രമിയ്ക്കുക ..
ഖലിൽ ജിബ്രാൻ
ഒരു കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോ ഗർഭസ്ഥ ശിശു നമ്മുടെ അപ്പോഴത്തെ ചിന്തകൾക്കനുസരിച്ചു ആയിത്തീരും എന്ന് കേൾക്കുന്നു. അത് ശരിയാണെങ്കിൽ ഭാവിയിൽ ആ കുഞ്ഞു എന്താകണമെന്നു നമ്മൾ ആഗ്രഹിക്കുന്നു അങ്ങനെ ആവില്ലേ.
ReplyDeleteനമ്മൾ അങ്ങനെ ആഗ്രഹിച്ചത് കൊണ്ട് മാത്രം കാര്യമുണ്ടോ ? ആഗ്രഹം സഫലീകരിക്കാനുള്ള വഴികളും കണ്ടെത്തെണ്ടേ ?
DeleteNeed of the hour. Go back to our roots. Accept sanatana Dharma with its fervour without turning left or right
ReplyDeleteഭാവി ജീവിതത്തിന്റെ ജയ പരാജയങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ മാതാപിതാക്കളുടെ ജീവിത മാതൃക മക്കളെ സഹായിക്കും എന്നത് തീർച്ച. അതിലൂടെ അവർ ആറ്റി കുറുക്കി എടുക്കുന്നതായിരിക്കും അവരുടെ ഭാവി.
ReplyDelete