Sunday, April 12, 2020

വിവാഹ സംസ്ക്കാരം

വിവാഹ സംസ്കാരം

മണ്ഡപം 

മണ്ഡപത്തിൽ നിറനാഴി , പൂർണ്ണകലശം , നിറപറ , നില വിളക്ക് എന്നിവ ഒരുക്കി , ഗുരു , ഗണപതി കുലദേവതാപൂജ നടത്തി വരനെയും വധുവിനെയും ആനയിച്ചിരുത്തുക ( നിലവിളക്ക് , കിണ്ടിയിൽ വെള്ളം , അഷ്ടമംഗല്യം എന്നിവയുടെ അകമ്പടിയോടെയാവണം ആനയിക്കൽ ) , വിവാഹത്തിന് മുമ്പ് വധു വരന്റെ  വലതുഭാഗത്തായിരിക്കണം നിൽക്കേണ്ടത്: എല്ലാവരും ചേർന്ന് ( വധു പിതാവ് , വരന്റെ പിതാവ് , വധു - വരൻ ) ഗുരു , ഗണപതി കുലദേവതാ പ്രാർത്ഥന നടത്തുക . കർപ്പൂര ആരതിക്കു ശേഷം എല്ലാവരും പ്രസാദം സ്വീകരിക്കുക . അതിനുശേഷം ഗോദാനം നടത്തുക . 

*ഗോദാനം* 

വരൻ കിഴക്കു നോക്കിനിന്നാൽ വധൂപിതാവ് ഗോദാന സങ്കല്പ്പത്തിൽ വരന് , വെറ്റില , അടക്ക സഹിതം പണക്കിഴി നൽകുക . ( ഗോദാനം ഇദം ഓം തത്സൽ ) ശേഷം കന്യാദാനം നടത്തുക . 

 *കന്യാദാനം*

 ( വധുവിന്റെ പേര് )  നാമ് നീലംകൃതാം കന്യാം പ്രതിഗ്ര ഹണാത് ഭവാൻ. 

വധൂപിതാവ് വധുവിന്റെ വലതുകൈ വരന്റെ വലതുകയ്യിൽ വെച്ചുകൊടുക്കണം . ( വരൻ കിഴക്കോട്ടു നോക്കി നിൽക്കണം ) 

മന്തം : “ ശുഭതിഥൗ ധർമ്മപ്രജാ സമ്പത്തയേ ഏകവിംശതി കുലോത്താരണായ വരസ്യ പിതൃഋണമോചനായച കന്യാദാനം അഹം കരിഷ്യേ “ 

കന്യാം കനകസമ്പന്നാം സർവ്വാഭരണഭൂഷിതാം ദാസ്യാമി വിഷ്ണവേതുഭ്യം ബ്രഹ്മലോകം ചികീർഷയാ വിശ്വംഭരാഃ സർവ്വഭൂതാഃ സാക്ഷിണ്ണ്യഃ സർവ്വദേവതാ ഇമാം കന്യാം പ്രദസ്യാമി പിതൃണാം താരണായച ' 

വരൻ വധുവിനെ സ്വീകരിച്ചുകൊണ്ട് ഈ മന്ത്രം ചൊല്ലുക “

 ശുഭതിഥൗ ധർമ്മ പ്രജാ സമ്പത്യർത്ഥം സ്തീയാം ഉദ്വഹൈ 

 കൈകൾ വിട്ടാൽ വധു കിഴക്കുനോക്കിയും വരൻ വധുവിന് അഭിമുഖമായും നിന്നാൽ വധൂപിതാവ് വധുവിന്റെ കയ്യിൽ തുളസിമാല നൽകുക . വധു അത് സ്വയംവര രൂപേണ വരനെ അണിയിക്കുക. വരന്റെ പിതാവ് കൊടുത്ത താലി വരൻ വധുവിനെ അണി യിക്കുക . വരനെ അണിയിക്കാൻ സ്വർണ്ണമാല ഉണ്ടെങ്കിൽ വധു അത് വരന് ചാർത്താം.

വരൻ വധുവിന് ഒരു തളികയിൽ  വസ്ത്രം ( പുടവ) ദാനം ചെയ്യുന്ന സമ്പ്രദായം ഉണ്ടെങ്കിൽ ഇപ്പോൾ അത് ചെയ്യാവുന്നതാണ് . 

പൂമാലയും ബൊക്കെയും മോതിരവും മറ്റും ഈ അവസരത്തിൽ കൈമാറാം , 

 പുരോഹിതൻ അല്ലെങ്കിൽ  വധൂപിതാവ്,  വധുവരന്മാരുടെ പാണി ഗ്രഹണം ( കൈകൾ പിടിപ്പിച്ച് ) നടത്തി  സ്വസ്തി സൂത്രം,  ഐക്യമത്യസൂക്തം എന്നിവ ചൊല്ലണം . മൂന്നു പ്രദക്ഷിണം ചെയ്തുവന്നാൽ വധുവിനെ വരന്റ ഇടതുഭാഗത്തിരുത്തി സിന്ദൂരം തൊടുവിക്കണം.
തുടർന്ന് കല്യാണത്തിന് വന്ന എല്ലാവരും വധുവരന്മാരെ അനുഗ്രഹിക്കുക.

No comments:

Post a Comment