പ്രിയ മുഖ്യമന്ത്രി പിണറായി വിജയൻ സർ ഈ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടി
അങ്ങ് എടുക്കുന്ന നാടപടികൾ വളരെ സ്തുത്യർഹമാണ് ,മാതൃകാപരമാണ്
തീർച്ചയായും അങ്ങയുടെ കൈകളിൽ ഞങ്ങൾ സുരക്ഷിതരാണ് എന്ന് ഞങ്ങൾക്കുറപ്പുണ്ട് ദിവസവും വൈകുന്നേരം 6 മണി ആവാൻ കത്തുനിൽക്കാറുണ്ട് അങ്ങയുടെ പത്രസമ്മേളനം കാണാൻ
ഇനി വിഷയത്തിലേക്ക് വരാം
ഇന്നത്തെ ലോക് ഡൗൺ അവസരത്തിൽ ബാറുകളും ബീവറേജകളും അടച്ചപ്പോൾ മദ്യപാൻമാരിൽ ഉണ്ടായ അസ്വസ്ഥകൾ കണക്കിലെടുത്ത് അവരെ രക്ഷിക്കുന്നതിനായി അങ് കാണിക്കുന്ന ശ്രദ്ധ സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും കാര്യത്തിലുള്ള അങ്ങയുടെ കർത്തവ്യബോധത്തെയാണ് തുറന്ന് കാണിക്കുന്നത്.
മദ്യപാനാസക്തി വലിയ ഒരു വിപത്ത് തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല . സംസ്ഥാനത്തിന്റെ വലിയ വരുമാന ശ്രോതസാണെങ്കിലും നാട്ടിലെ അമ്മമാരുടെയും ഭാര്യമാരുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും ഒരു കണ്ണുനീർ , ശാപം ആ വരുമാനത്തിനു
പിന്നിൽ ഉണ്ട് മാത്രമല്ല സംസ്ഥാനത്തെ അക്രമങ്ങൾക്കും അപകടങ്ങൾക്കും ക്രൂര കൃത്യങ്ങൾക്കും പിന്നിൽ മദ്യം തന്നെയാണ് പ്രധാന കാരണം. ഘട്ടം ഘട്ടമായി നമുക്ക് ഇത് കുറക്കേണ്ടതുണ്ട് ചില നിരദേശങ്ങൾ ആണ് താഴെ കൊടുക്കുന്നത്
1. മദ്യം കഴിക്കുന്ന മുഴുവൻ വ്യക്തികളും മദ്യപാനികൾ അല്ല മദ്യപാനം ആസക്തി (addiction) ആയി മാറിയവരെ മാത്രമാണ് മദ്യപാനി എന്ന് നമ്മൾ വിളിക്കുന്നത്
പരമാവധി 30 ശതമാനത്തിൽ താഴെയാണ് മദ്യം കഴിക്കുന്നവരിൽ മദ്യപാനികൾ
2.മദ്യം കഴിക്കുന്നവർ തുടക്കത്തിൽ പറയുന്നത്
"ഇതെനിക്ക് എപ്പോൾ വേണമെങ്കിലും നിർത്താം, ആസക്തി ഇല്ല "
എന്നൊക്കെയാണ് എന്നാൽ ആൾക്കഹോൾ ബ്ലഡിന്റെ ഭാഗമായാൽ പിന്നീട് മദ്യം ലഭിച്ചങ്കിൽ മാരകമായ വിടുതൽ പ്രശനങ്ങൾ (withdrawal syndrome) ഉണ്ടാവും അത് വ്യക്തിയെ അക്രമാസക്തനാക്കാനും ആത്മഹത്യ വരെയുള്ള അവസ്ഥകളിലേക്ക് നയിക്കാനും സാധ്യതയുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ കുറേ യുവാക്കളാണ്
ഇക്കാരണത്താൽ നമ്മുടെ സംസ്ഥാനത്തിന് നഷ്ടമായത്.
മറ്റ് ഒരു സംസ്ഥാനത്തും Lock down കാരണം മദ്യം കിട്ടാതെ വ്യക്തികൾ ആത്മഹത്യ ചെയ്തു എന്ന വാർത്ത കണ്ടിട്ടില്ല. എന്ത് കൊണ്ട് നമ്മുടെ സംസ്ഥാനത്ത് മാത്രം ?
ചികിത്സയും കൗൺസിലിംങ്ങും മാത്രമാണ് ഇതിന് പോംവഴി ചികിത്സയിലൂടെ 100 ശതമാനം മദ്യപാനാസക്തി മാറ്റിയെടുക്കാൻ കഴിയും എന്നുള്ളതിന് സംസ്ഥാനത്തെ നൂറ് കണക്കിന് ആൾക്കഹോളിക്ക് അനോണിമസ് ഗ്രൂപ്പുകൾ
തെളിവാണ് സർ
(Alcoholic anonymous:
മദ്യപാനാസക്തി ചികിത്സയിലൂടെ പൂർണ്ണമായും മാറി ഇപ്പോൾ മറ്റ് മദ്യപാനികളെ മദ്യാസക്തിയിൽ നിന്നും മോചിപ്പിക്കാൻ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ)
ഈ ഒരു അവസരം മുതലാക്കി മദ്യപാന രോഗികളുടെ കണക്കെടുത്ത് എല്ലാ ജില്ലകളിലും മതിൽ / ഗേയ്റ്റ് സൗകര്യങ്ങൾ ഉള്ള സ്ക്കൂളുകൾ ഡി അഡിക്ഷൻ സെന്ററുകളാക്കി അവർക്ക് കൃത്യമായ ചികിത്സ നെൽകി അവരെ വീണ്ടെടുക്കാൻ നമുക്ക് സാധിക്കും ആൾക്കഹോളിക്ക് അനോണിമസ് പ്രവർത്തകരുടെയും കേരളാ പോലീസിന്റെയും സഹായവും നമുക്ക് ഉപയോഗ പെടുത്താം സർ
3. പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും ഇപ്പോൾ മദ്യം കിട്ടാതെ ആത്മഹത്യ ചെയ്തവരുടെ വാർത്തകളാണ് വർധിച്ച പ്രാധാന്യത്തോടെ കൊടുക്കുന്നത് .വിടുതൽ പ്രശനങ്ങളിൽ (withdrawal symptoms) ഇരിക്കുന്ന ഒരു വ്യക്തിക്ക്
ഇത് ആത്മഹത്യ ചെയ്യാനുള്ള ഒരു പ്രേരണയാണ് സാർ ഉണ്ടാക്കുന്നത്
ദയവായി അത്തരം വാർത്തകൾ കൾ വർധിച്ച പ്രാധാന്യത്തോടുകൂടി കൊടുക്കരുത് എന്ന് മാധ്യമങ്ങളോട് നിഷ്കർഷിക്കേണ്ടതാണ്
പകരം ഈ ഒരു അവസരത്തിൽ ചികിത്സയിലൂടെ മദ്യപാന രോഗം മാറിയവരുടെ അനുഭവങ്ങൾ പങ്കു വെക്കുകയാണ് എങ്കിൽ അത് മദ്യപാനികൾക്ക് വലിയ ഒരു പ്രതീക്ഷ നൽകുന്നതായിരിക്കും സർ
4 കൃത്യമായ ചികിത്സയിലൂടെയും കൗൺസിലിംങ്ങിലൂടെയും മദ്യപാന രോഗം എന്ന വിപത്തിൽ നിന്നും നമ്മുടെ സംസ്ഥാനത്തെ രക്ഷിക്കാൻ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കും സർ
ഒരു പാട് അമ്മമാരുടെയും ഭാര്യമാരുടെയും കുട്ടികളുടെയും പ്രാർത്ഥനയും മനസും അങ്ങേക്കൊപ്പം ഉണ്ടാകും അതേ
പോലെ തന്നെ പ്രധാനമാണ് കഞ്ചാവിന്റെയും മറ്റ് മയക്ക് മരുന്നുകളുടെയും കാര്യവും നമ്മുടെ സ്ക്കൂൾ കോളേജ് കേമ്പസുകളിൽ ഇപ്പോൾ മയക്കുമരുന്നിന്റെ ഉപയോഗം വളരെ കൂടുതലാണ് എന്ന് അങ്ങേക്ക് അറിയാമല്ലോ അത്തരക്കാരെയും നമുക്ക് ഇതിൽ ഉൾപെടുത്താം
5.ഇന്നലെ എന്റെ സുഹൃത്തായ , കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷനിലെ ci ഉമേഷ്ജിമായി സംസാരിച്ചതിൽ നിന്നും ഉരിതിരിഞ്ഞ് വന്ന കാര്യങ്ങൾ എഴുതി എന്ന് മാത്രം
കഴിഞ്ഞ ദിവസങ്ങളിൽ, ട്രയിനിംങ്ങ് കൗൺസിലിംങ്ങ് മേഘലയിൽ പ്രാവീണ്യമുള്ള അദ്ദേഹത്തിന്റെ ഇടപെടലും കരുതലും കൊണ്ട് ഒരുപാട് മദ്യപാനികളെ തിരിച്ച് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് കോഴിക്കോട് 6 കേന്ദ്ര ങ്ങളിലായി 600 ൽ അധികം പേരെയാണ് പോലീസ് പുനരധിവസിപ്പിച്ചിട്ടുള്ളത്
ഞങ്ങൾ ശക്തമായ ഒരു ടീം അങ്ങേക്കൊപ്പമുണ്ട് സാർ ഈ ഒരു ഉദ്യമത്തിന്നമുക്ക് ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കാം സർ മദ്യപാന മുക്തമായ സംസ്ഥാനത്തിന് വേണ്ടി
സ്നേഹപൂർവ്വം
ഡോ: ശ്രീനാഥ് കാരയാട്ട്
No comments:
Post a Comment