പുതിയ ശീലങ്ങൾ ഉണ്ടാക്കാം
നമ്മൾ ജീവിതത്തിൽ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് ഉത്തരവാദി നമ്മൾ തന്നെയാണ്
ഫലം നന്നാവണമെങ്കിൽ മരവും വേരുകളും ഉറച്ച താവണം
ഫലം മോശമായാൽ നമ്മൾ ചിന്തിക്കേണ്ടത് വേരിനെ കുറിച്ചാണ് അതുപോലെ തന്നെയാണ് വിജയവും നമ്മുടെ പ്രവർത്തി വളരെ കൃത്യമായി ഇരുന്നാൽ നമ്മൾ വിജയിക്കും അല്ലെങ്കിൽ പരാജയമായിരിക്കും ഫലം
നമ്മുടെ ഉള്ളിൽ തന്നെയുള്ള ഏതോ ചില ചിന്തകളെ കൊണ്ടോ ശീലങ്ങളെ കൊണ്ടോ ആണ് ജീവിതത്തിൽ പരാജയം സംഭവിക്കുന്നത്
വിജയിക്കുന്ന എല്ലാവർക്കും തന്നെ വളരെ കൃത്യമായ ഒരു പാറ്റേൺ ഉണ്ട് എന്ന് നമ്മൾ ഇന്നലെ കണ്ടുവല്ലോ
ഫലം ( results)തീരുമാനിക്കുന്നത് നമ്മുടെ പ്രവർത്തിയാണ് (Action)
നമ്മുടെ പ്രവർത്തി(action) എങ്ങനെയുള്ള ആവണം എന്ന് തീരുമാനിക്കുന്നത് നമ്മളുടെ വികാരങ്ങളാണ്(feeling)
നമ്മുടെ വികാരങ്ങളെ (feelings ) തീരുമാനിക്കുന്നത് നമ്മളുടെ തന്നെ ചിന്തയാണ്(thought)
നമ്മുടെ ചിന്തകളെ തീരുമാനിക്കുന്നത് വളരെ കുട്ടി കാലത്ത് അറിഞ്ഞോ അറിയാതെയോ നമ്മൾ സബ് ഉപബോധമനസ്സിൽ ശേഖരിച്ചുവെച്ച അറിവുകളാണ് ഇതിനെയാണ് തലയിലെഴുത്ത് എന്ന് പറയപ്പെടുന്നത്
ഉദാഹരണത്തിന് കുട്ടിക്കാലത്ത് നമ്മുടെ മുത്തശ്ശനും അച്ഛനും ഒക്കെ നമ്മളോട് പറഞ്ഞ ഒരു വാചകമാണ് ആണ് നമ്മളൊക്കെ ദരിദ്രൻ മാരാണ് എന്നത് അതുകൊണ്ടുതന്നെ നമ്മളുടെ ചിന്ത എപ്പോഴും നമ്മൾ ദരിദ്രനാണ് എന്നതാണ്
ചിന്തകളാണ് വികാരങ്ങളെ തീരുമാനിക്കുന്നത് എന്നതിനാൽ നമ്മുടെ ഫീലിംഗ് ദാരിദ്രം തന്നെ
ഫീലിങ് ആണ് ആക്ഷൻ തീരുമാനിക്കുന്നത് എന്നതിനാൽ നമ്മളുടെ പ്രവർത്തിയും വളരെ ദരിദ്രന്റത് തന്നെ
പ്രവർത്തി ദാരിദ്ര്യം ആകുമ്പോൾ റിസൾട്ട് ദാരിദ്ര്യം തന്നെ
ഇനി നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക നമ്മുടെ ഉപബോധ മനസ്സിൽ ഉള്ള കാര്യങ്ങൾ കണ്ടുപിടിക്കൽ ബുദ്ധിമുട്ടാണ്
അതുകൊണ്ട് നമ്മുടെ പ്രവൃത്തിയിൽ ബോധപൂർവം മാറ്റങ്ങൾ കൊണ്ടുവരികയാണ് വേണ്ടത്
പണക്കാരൻ ചെയ്യുന്ന പ്രവർത്തി നമ്മൾ കോപ്പി ചെയ്യുകയാണെങ്കിൽ ആക്ഷൻ പോസിറ്റീവ് ആകുമ്പോൾ റിസൾട്ട് പോസിറ്റീവ് ആവുമല്ലോ
റിസൾട്ട് പോസിറ്റീവ് ആകുമ്പോൾ ഫീൽ പോസിറ്റീവ് ആവുകയും ചെയ്യും
ഫീൽ പോസിറ്റീവ് ആകുമ്പോൾ തോട്സ് പോസിറ്റീവ് ആവുകയും തോട്ട്സ് പോസിറ്റീവ് ആകുമ്പോൾ നമ്മുടെ തലയിലെഴുത്ത് മാറുകയും ചെയ്യും
നമ്മുടെ ഫീലിംഗ് പ്രവർത്തിയും തമ്മിൽ വളരെയധികം ബന്ധമുണ്ട് ഫീലിങ് മാറുന്നതിനനുസരിച്ച് നമ്മുടെ ബോഡി ലാംഗ്വേജ് (ശരീര ഭാഷ) മാറുന്നത് അത് ശ്രദ്ധിച്ചിട്ടുണ്ടാവു മല്ലോ
ഉദാഹരണത്തിന് നിങ്ങൾക്ക് ആത്മവിശ്വാസം ഇല്ല എന്ന് ഫീൽ ചെയ്യുമ്പോൾ നിങ്ങളുടെ ബോഡി ലാംഗ്വേജ് ആത്മവിശ്വാസം ഇല്ലാത്തവരുടെ ബോഡി ലാംഗ്വേജ് ആണ്
ധൈര്യം ഉണ്ടാവുമ്പോൾ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചുനോക്കൂ നെഞ്ചുവിരിച്ചു ഉയർത്തിപ്പിടിച്ച വളരെ ആത്മവിശ്വാസത്തോടുകൂടി ആയിരിക്കും
നമ്മുടെ ഫീലിംഗ് മാറുമ്പോൾ ബോഡി ലാംഗ്വേജ് മാറുന്നു ഉണ്ടെങ്കിൽ ബോഡി ലാംഗ്വേജ് മാറ്റി ഫീലിങ് മാറ്റിയെടുക്കാനും സാധിക്കണം
ബോഡി ലാംഗ്വേജ് മാറ്റി ഫീലിംഗ് മാറ്റുക എന്നുള്ളതാണ് ആണ് നാളെ വൈകുന്നേരം വരെയുള്ള അസൈൻമെൻറ്
ഉദാഹരണത്തിന്
നിങ്ങൾക്ക് നിരാശ വരുമ്പോൾ നിങ്ങളുടെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചുനോക്കൂ തലതാഴ്ത്തി അലസമായി കാര്യങ്ങൾ ചെയ്യുന്ന അവസ്ഥയായിരിക്കും
ആസമയത്ത് ബോധപൂർവ്വം ആത്മ വിശ്വാസം ഉള്ളവരുടെ ബോഡി ലാംഗ്വേജ് സ്വീകരിക്കുക
തല ഉയർത്തിപ്പിടിച്ച് നെഞ്ച് വിരിച്ച് മുഖത്ത് പുഞ്ചിരി വെച്ച് കൊണ്ട് വളരെ ജാഗ്രതയോടെ കൂടി പ്രവർത്തികൾ ചെയ്യുക അത് നിങ്ങളുടെ ചിന്തയും പ്രവർത്തിയും അതുവഴി റിസൾട്ടും പോസിറ്റീവാക്കും
No comments:
Post a Comment