Friday, April 10, 2020

വ്യക്തിത്വ വൈരുദ്ധ്യങ്ങൾ

വ്യക്തിത്വ വൈരുദ്ധ്യങ്ങൾ
അച്ഛനും മകളും 
അച്ഛനും അമ്മയും മകളും കൗൺസിലിംഗ് സെന്ററിൽ വന്നത് മകളുടെ ദേഷ്യം മാറ്റാനായിരുന്നു . മൂന്നുപേരെയും വിളിച്ച് കുശലാന്വേഷണം നടത്തിയതിനു ശേഷം ആരോടെങ്കിലും ഒരാളോട് ഞാൻ സംസാരിക്കാം എന്ന് ഞാൻ പറഞ്ഞ പ്പോൾ 

ഞാൻ സാറിനോട് ഒന്ന് സംസാരിക്കട്ടെ എന്ന് പറഞ്ഞ് അച്ഛൻ എന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു . അമ്മയും മകളും പുറത്ത് കസേരകളിൽ ഇരുന്ന് ചൗരസ്യയുടെ ഓടക്കു ഴൽ കച്ചേരിയിൽ മുഴുകി . 

അച്ഛൻ പറഞ്ഞു തുടങ്ങി ; 

സാർ ഞാൻ വളരെ അടുക്കും ചിട്ടയിലും വളർന്ന ഒരാളാണ് . അതുകൊണ്ടു തന്നെ അങ്ങനെ അല്ലാതെ കാണുമ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വരും . എന്നാൽ എന്റെ മകൾ അവൾ നേരെ വിപരീതമാണ് . എത്ര പറഞ്ഞാലും പഠിക്കില്ല . തല തോർത്തിയ ടവ്വൽ സോഫയിൽ അല്ലാതെ വെക്കില്ല . അതേ പോലെ സാധനങ്ങൾ ഒക്കെ വലിച്ചുവാരി ഇടും . ബാത്ത്റൂമിലെ ലൈറ്റ് ഞാനാണ് പോയി ഓഫാക്കാറ് . ലൈറ്റ് ഇടാൻ മാത്രമേ അറിയൂ, ഓഫാക്കാനറിയില്ല . കുളി കഴിഞ്ഞാൽ വസ്ത്രങ്ങളൊക്കെ ബാത്ത്റൂമിൽ ഇട്ട് പോവും . വേറെ ഒരു വീട്ടിൽ പോയി ജീവിക്കേണ്ട ആളല്ലെ അവൾ , എന്നാൽ ഞാനൊന്ന് ഉപദേശിച്ചാൽ എന്നോട് ദേഷ്യമാണ് . 

ഇന്നു രാവിലെ വീട്ടിൽ ഒരു സംഭവമുണ്ടായി . രാവിലെ 9 മണിക്ക് അവൾക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു . 8 മണിയുടെ ബസ്സിന് പോവാം എന്ന് ഇന്നലെ ഞങ്ങൾ തീരുമാനിച്ചതാണ് . ഞാനിന്ന് രാവിലെ 4 മണിക്കെഴുന്നേറ്റ് എന്റെ എല്ലാ പ്രഭാത കൃത്യങ്ങളും കഴിഞ്ഞ് 6 മണി മുതൽ അവളെ വിളിക്കുന്നുണ്ട് . എന്നാൽ അവളെഴുന്നേറ്റത് 7 . 30 മണിക്കാണ് . കുളിച്ച് റെഡി യായി വരുമ്പോഴേക്കും ബസ്സ് പോയി . ഞാൻ ആ ദേഷ്യത്തിൽ ചെറുതായി ഒന്ന് അടിച്ചു . അവൾ നന്നാവുന്നതിനു വേണ്ടിയല്ലേ ഞാൻ അടിച്ചത് . എന്നിട്ട് അതിന് അവൾ റൂമിൽ കയറി വാതില ടച്ചു . എന്നോട് പ്രതികാരം വീട്ടാനാണത്രെ അവൾ ആത്മഹ ത്യയ്ക്ക് ശ്രമിച്ചത് . സാറ് അവളെ ഒന്ന് ഉപദേശിച്ചു നന്നാക്കണം . ജീവിതമാവുമ്പോൾ ഒരച്ചടക്കമൊക്കെ വേണ്ട . ഞാനെന്റെ കുട്ടികളെ എല്ലാവരെയും അച്ചടക്കത്തോടെ വളർത്താറുണ്ട് . എന്നിട്ട് എന്റെ മകൾ ഇങ്ങനെ തോന്നിവാസിയായി ജീവിച്ചാൽ , മുഴുവൻ സമയം ഫോണിലാണ് . കൂട്ടുകാരികളുടെ കൂടെയാണ് മുഴുവൻ സമയവും . ഇപ്പോ ഇങ്ങനെ കളിച്ചു നടന്നാൽ ഭാവിയിൽ എന്തെങ്കിലും ഒക്കെ ആവണ്ട ? 
അദ്ദേഹം നിർത്തി . - 

പിന്നീട് ഞാൻ മകൾ കാവ്യയെ വിളിച്ചു . കാവ്യ + 2 കഴിഞ്ഞ് ഡിഗ്രി കോഴിസിന് ചേരാൻ കാത്ത് നിൽക്കുന്നു . 

കാവ്യയ്ക്ക് എന്താണ് പറയാനുള്ളത് ?
. ഞാൻ ചോദിച്ചു . 

അച്ഛനെ മാറ്റി നിർത്തി ഞാൻ കാവ്യയെ മാത്രം കേട്ടു . - അത് ഒരു വീടല്ല സാറെ , അതൊരു ജയിലാണ് . അച്ഛൻ അവിടുത്തെ ജയിലറും . കുറ്റം മാത്രം കണ്ടെത്തലാണ് അച്ഛന്റെ പണി . ഉപദേശവും കുറ്റപ്പെടുത്തലും മാത്രം . ഇന്നു രാവിലെ അച്ഛൻ പറഞ്ഞതനുസരിച്ച് 7 . 45 ന് ഞാൻ റെഡിയായതാ . അപ്പോഴാണ് അച്ഛന് ബാത്ത്റൂമിൽ പോവണമെന്ന് തോന്നി ബാത്ത്റൂമിൽ പോയത് . അതിനാലാണ് ബസ്സ് മിസ്സായത് . അതിന് എന്നെ കുറെ തല്ലി . സത്യമായിട്ടും ഞാൻ റെഡിയായതാ . അച്ഛൻ കാരണം വൈകിയതിന് എന്നെയാണ് തല്ലിയത് . ആ വീട്ടിൽ ജീവിച്ച് മടുത്തു . 

 ശേഷം ഞാൻ കാവ്യയുടെ അമ്മക്കൊപ്പം കൗൺസിലിംഗിന് ഇരുന്നു . - 

അച്ഛനും മോളും എപ്പോ കണ്ടാലും കീരീം പാമ്പും പോലെയാ . അവൾ ഒരു അടിച്ചുപൊളിയുടെ ആളാ . എന്നാൽ അച്ഛൻ വളരെ കർക്കശക്കാരനും . ഞാനാണ് ഇതിനിടയിൽപ്പെട്ട് കഷ്ടപ്പെടുന്നത് . 

ശേഷം കാവ്യയെയും അച്ഛനെയും ഒന്നിച്ചിരുത്തി വീണ്ടും സംസാരിച്ചു . - നിങ്ങൾ ബാത്ത്റൂമിൽ പോയതുകൊണ്ടാണ് ബസ്സ് പോയ തെന്ന് കാവ്യ പറഞ്ഞുവല്ലോ . സത്യമാണോ 
ഞാൻ ചോദിച്ചു . 

അത് സത്യമാണ് . പക്ഷെ 8 മണിക്ക് പോവേണ്ടയാൾ 7 . 30 ന് ആണോ എഴുന്നേൽക്കേണ്ടത് . ഒരു മണിക്കൂർ മുമ്പ് തയ്യാറായാലെന്താണ് . 

അപ്പോൾ നിങ്ങൾ കാരണം നേരം വൈകിയതിന് നിങ്ങൾ അവളെ തല്ലിയതാണോ ? 
ഞാൻ ചോദിച്ചു

 അത് അവൾക്കറിയില്ലേ , എവിടെയെങ്കിലും യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എനിക്ക് ബാത്ത്റൂമിൽ പോകണമെന്ന് . അഛൻ പറഞ്ഞു

 ശേഷം ഞാൻ മൂന്നു പേരെയും ഇരുത്തി എനിയെഗ്രാമി നെക്കുറിച്ചും 9 തരം വ്യക്തിത്വങ്ങളെക്കുറിച്ചും സംസാരിച്ചു . 
വ്യക്തികളെ ഒൻപത് വിഭാഗമായി തിരിച്ചു കൊണ്ട്ഓരോരുത്തരുടെയും സ്വഭാവസവിശേഷതകളും പെരുമാറ്റരീതികളും വിശദമായി ചർച്ച ചെയ്യുന്ന ദർശനമാണ് എന്നിയെ ഗ്രാം
ലോകത്ത് പ്രശ്നങ്ങളുണ്ടാകുന്നത് ഒരു ശരിയും ഒരു തെറ്റും തമ്മിൽ അല്ല മറിച്ച് രണ്ട് ശരികൾ തമ്മിൽ ആണ് എന്നതാണ് എന്നിയെ ഗ്രാം വ്യക്തമാകുന്നത്

"ഞാൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ആണ് ശരി"

 എന്ന് നമ്മൾ ചിന്തിക്കുന്നത് പോലെ തന്നെ എന്നെ എല്ലാവരും അവർ ചെയ്യുന്നതാണ് ശരി എന്ന് ചിന്തിക്കുന്നുണ്ട് .

ഓരോരുത്തരും അവരുടെ കണ്ണട കളിലൂടെ ആണ് ഈ ലോകത്തെ നോക്കിക്കാണുന്നത് അതുകൊണ്ടാണ് ഞാൻ മാത്രം ശരി മറ്റുള്ളവർ എല്ലാവരും തെറ്റ് എന്ന ചിന്ത ഉണ്ടാവുന്നത്

ഈ ലോകത്ത് ഓരോരുത്തരും ചെയ്യുന്നത് അവരുടെ ശരിയാണ്
അത് മറ്റൊരാളുടെ ശരി ആവണമെന്നില്ല
നമ്മുടെ ശരീയിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാൻ നമ്മൾ ശ്രമം നടത്തുമ്പോഴാണ് അവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ,
ലോകത്ത് എല്ലാവരും ശരിയാണ് എന്നാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്

എനിയ ഗ്രാം എന്ന് ശാസ്ത്രം അനുസരിച്ച് 9 തരം വ്യക്തിത്വങ്ങളാണ് ഈ ലോകത്ത് ഉള്ളത്
ഓരോ വ്യക്തിയും എങ്ങനെയാണോ അവരെ അങ്ങനെ തന്നെ സ്വീകരിക്കുക എന്നുള്ളതാണ്
നാം ചെയ്യേണ്ടത്
എനിയ ഗ്രാം എന്ന് ശാസ്ത്രം അനുസരിച്ച് 9 തരം വ്യക്തിത്വങ്ങളാണ് ഈ ലോകത്ത് ഉള്ളത്
കുടുംബങ്ങളിലും സമൂഹങ്ങളിലും ഇടപെടുമ്പോൾ ഇത് നമ്മൾ മനസ്സിലാക്കിയിരിക്കണംഅതുകൊണ്ടുതന്നെ ഓരോരുത്തരോടും യുദ്ധമല്ല പ്രഖ്യാപിക്കേണ്ടത്  സമരസപ്പെടുക ആണ് വേണ്ടത്

അതിൽ അച്ഛനെ പേഴ്സണാലിറ്റി നമ്പർ1 പേഴ്സണാണിലിറ്റി ആണെന്നും മകൾ നമ്പർ7 പേഴ്സണാലിറ്റി ആണെന്നും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു .

 ജീവിതത്തിൽ എല്ലാവരും ഞാൻ വിചാരിക്കുന്നതുപോലെ തന്നെ പെരുമാറണം എന്നു വാശി പിടിക്കുന്നത് വിഡ്ഢിത്തമാണെന്ന് ക്ഷമയോടുകൂടി ഓരോ വിഷയങ്ങളും സമീപിച്ച് സ്വന്തം ജീവിതത്തിൽ മാതൃക കാണിച്ചു കൊണ്ട് ആണ് മറ്റുള്ളവരെ മാറ്റിയെടുക്കേണ്ടത് അല്ലാതെ  ദേഷ്യം കൊണ്ടോ അക്രമം കൊണ്ടോ ലോകത്ത് ഒരാളെയും നമുക്ക്  മാറ്റിയെടുക്കാൻ സാധിക്കുകയില്ല എന്ന് അച്ഛനെയും , 

തന്റെ അവകാശങ്ങളെക്കുറിച്ചു മാത്രമല്ല ചുമതലകളെ ക്കുറിച്ചും ബോധമുണ്ടാവണമെന്ന് മകളെയും പറഞ്ഞു മനസ്സി ലാക്കി , 

തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കിയ അവർ പരസ്പരം ക്ഷമ പറഞ്ഞ് സന്തോഷത്തോടെയാണ് സെന്ററിൽ നിന്നും പോയത് . 

എനിയെഗ്രാമിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ താഴെ കൊടുത്ത ലിങ്ക് സന്ദർശിക്കുക


ഡോ: ശ്രീനാഥ് കാരയാട്ട്
സുജീവിതം കൗൺസിലിങ്ങിലൂടെ 

7 comments:

  1. നമ്മുടെ കുടുംബത്തിലെ കാര്യങ്ങൾ കൗൺസിലർ പോലും അറിയരുതെന്ന് ചിന്തിക്കുന്ന ദുരഭിമാനിയായ അച്ഛനെ എങ്ങനെ സഹിക്കും എന്തെങ്കിലും മറുപടി പറഞ്ഞാൽ ധിക്കാരി എന്നും എന്നോട് ധിക്കാരം കാണിക്കുന്ന നീ അനുഭവിക്കു എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന അച്ഛനെ എങ്ങനെ മനസ്സിലാക്കിക്കും' മക്കൾ വളർന്നാൽ താൻ താൻ എന്ന് ചിന്തിക്കുവാൻ സാധിക്കാത്ത ഒന്നുകളുടെ കൂടെ ജീവിക്കേണ്ടി വരുന്നവരുണ്ട് നമ്മുടെ സമൂഹത്തിൽ നീനാഥ് ജി.

    ReplyDelete
  2. ശ്രീനാഥ് സാറിനെ പോലെ ഉള്ളവർ സമൂഹത്തിൽ വളരെ വിരളം ആണ്. കാലം മുന്നോട്ട് പോകും തോറും ഓരോ വീടും ജയിലറകൾ ആയി മാറി കൊണ്ടിരിക്കുന്നു. ഓരോരുത്തരും അവരവരുടെ scale ഉപയോഗിച്ച് മാത്രം ചുറ്റുമുള്ളവരെ അളക്കുന്നു. സ്വന്തം രീതിയിൽ ആകണമെന്നു ശാട്യം പിടിക്കുന്നു.
    9 തരം പേഴ്സണാലിറ്റി ഉണ്ടെന്നും അതു പലർക്കും പലതാണെന്നും സാറിലൂടെ മനസിലാക്കാൻ സാധിച്ചു. കുടുംബം ആണ് സമൂഹത്തിന്റെ അടിത്തറ. അടിത്തറ നഷ്ടം ആയാൽ സമൂഹം നിലനിൽക്കില്ല. അതു കൊണ്ട് തന്നെ ഓരോ കുടുംബം തോറും ഈനെയൊഗ്രാം സംബന്ധിച്ചു വെയ്ക്തത നൽകണം. ഇതിലൂടെ നല്ലൊരു ഭാഗം പ്രശ്നം കുറയാൻ കാരണം ആകും.
    ശ്രീനാഥ് സാറിനെ പോലുള്ളവർ ഇന്നത്ത സമൂഹത്തിനു മാതൃക ആണ്.

    ReplyDelete